കോഴിക്കോട്: താമരശ്ശേരിയിൽ നിർത്തിയിട്ട സ്വകാര്യ ബസിനുള്ളിൽ 20 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ട് ബസ് ജീവനക്കാർ അറസ്റ്റിലായി. കെ.കെ. അനീഷ്, പി.എസ്. സജിത് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന കാര്യവും അന്വേഷണസംഘം പരിശോധിച്ചുവരികയാണ്.

ലഹരിമരുന്ന് നൽകി ആദ്യം പീഡിപ്പിക്കുകയും പിന്നീട് പീഡനദൃശ്യങ്ങൾ കാണിച്ച് വീണ്ടും ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. ലഹരി ഉപയോഗിക്കുന്നവരാണ് പ്രതികളെന്നും പൊലീസ് വ്യക്തമാക്കി. ബസിൽ സ്ഥിരമായി യാത്ര ചെയ്തിരുന്ന യുവതിയെ കഴിഞ്ഞ ഏപ്രിലിലാണ് പ്രതികൾ പരിചയപ്പെട്ടതെന്നാണ് വിവരം. പരിചയം മുതലെടുത്താണ് പ്രതികൾ യുവതിയെ ചൂഷണം ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തെങ്കിലും കുറ്റകൃത്യത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ തെളിവുകൾ ശേഖരിച്ചുവരികയാണ്. കേസുമായി ബന്ധപ്പെട്ട തുടർനടപടികൾ പുരോഗമിക്കുകയാണ്.