ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇറാനുമായി ബന്ധപ്പെട്ട യുദ്ധസാഹചര്യത്തെ തുടർന്ന് ഭക്ഷണവും ഇന്ധനവും കുറയാനുള്ള സാധ്യത മുന്നിൽകണ്ട് ബ്രിട്ടൻ അടിയന്തിര തയ്യാറെടുപ്പുകൾ ശക്തമാക്കി. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി കീർ സ്റ്റാർമർ അധ്യക്ഷത വഹിക്കുന്ന കാബിനറ്റ് സമിതി ചൊവ്വാഴ്ച വീണ്ടും യോഗം ചേരും. വിതരണ ശൃംഖലയിൽ ഉണ്ടാകാവുന്ന തടസങ്ങളും സ്റ്റോക്ക് നിലയും വിലയിരുത്താൻ മന്ത്രിമാരുടെ പ്രത്യേക സംഘം ആഴ്ചയിൽ രണ്ടുതവണ കൂടിക്കാഴ്ച നടത്തുകയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലോകത്തിലെ ഏകദേശം 20 ശതമാനം എണ്ണയും ദ്രവീകൃത പ്രകൃതി വാതകവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് അടച്ചതോടെ ഇന്ധനവില കുത്തനെ ഉയർന്നിരിക്കുകയാണ്. യുദ്ധം തുടർന്നാൽ വേനൽക്കാലത്തോടെ കോഴിയിറച്ചിയും പന്നിയിറച്ചിയും ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുടെ ക്ഷാമം ഉണ്ടാകാമെന്നതാണ് സർക്കാർ വിലയിരുത്തൽ. ഇതേസമയം, പെട്രോൾ ക്ഷാമഭീതിയിൽ ആളുകൾ അനാവശ്യമായി സംഭരണമോ യാത്രാപദ്ധതികളിൽ മാറ്റമോ വരുത്തേണ്ടതില്ലെന്ന് സർക്കാർ അഭ്യർത്ഥിച്ചു.

ഇത് ബ്രിട്ടന്റെ യുദ്ധമല്ലെന്നും രാജ്യത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ പ്രതിരോധ നടപടികളിലാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും സർക്കാരിന്റെ അടിയന്തിര പദ്ധതികൾക്ക് നേതൃത്വം നൽകുന്ന ചീഫ് സെക്രട്ടറി ഡാറൻ ജോൺസ് വ്യക്തമാക്കി. അതേസമയം, ഈ യുദ്ധം മൂലമുള്ള ഊർജാഘാതം വികസിത രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ബാധിക്കുക ബ്രിട്ടനെയായിരിക്കുമെന്നും, ഈ വർഷത്തെ വളർച്ചാ നിരക്ക് 1.3 ശതമാനത്തിൽ നിന്ന് 0.8 ശതമാനമായി കുറയാനിടയുണ്ടെന്നും ആണ് ഇന്റർനാഷണൽ മണിറ്ററി ഫണ്ട് മുന്നറിയിപ്പ് നൽകുന്നത്.