ദശാബ്ദി നിറവിലേക്ക് കടക്കുന്ന യുകെകെസിഎ കവന്‍ട്രി ആന്‍ഡ് വാര്‍വിക്ഷയര്‍ യൂണിറ്റിന് പുതിയ നേതൃത്വം.
12 February, 2016, 8:55 pm by News Desk 1

കവന്‍ട്രി: യു കെ കെ സി എ യുടെ കവന്‍ട്രി ആന്‍ഡ് വാര്‍വിക്ഷയര്‍ യൂണിറ്റിന് പുതു നേതൃത്വം. ദശാബ്ധി വര്‍ഷത്തിലേക്ക് ചുവടു വയ്ക്കുന്ന യൂണിറ്റിനെ നയിക്കുവാന്‍ നിയുക്തരായ ടീമിനെ, യൂണിറ്റിന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളോട് അനുബന്ധിച്ച് നടന്ന ജനറല്‍ ബോഡിയിലാണ് തിരഞ്ഞെടുത്തത്.

പ്രസിഡന്റ്ആയി ബാബു എബ്രഹാം കളപ്പുരക്കല്‍ , സെക്രട്ടറി ആയി സോജി മാത്യു പഴയിടത്ത് ട്രഷറര്‍ ആയി മോന്‍സി തോമസ് എന്നിവരേയും വൈസ് പ്രസിഡന്റുമാരായി ശുഭാമോള്‍ തോമസിനെയും , ജോയിന്റ് സെക്രട്ടറിയായി ഷിന്‍സന്‍ മാത്യുവിനെയും , ജോയിന്റ് ട്രഷറര്‍ ആയി ബിജു ജോണിനെയും തിരഞ്ഞെടുത്തു പ്രോഗ്രാം കോര്‍ഡിനേറ്റേഴ്‌സ് ആയി സ്റ്റീഫന്‍ കുര്യാക്കോസ് , സ്മിത ഷിജോ എന്നിവരും റീജിയണല്‍ പ്രധിനിധി ആയി ടാജ് തോമസിനെയും , കവേന്റ്രി,റഗ്ബി, നനീട്ടന്‍, വാര്‍വിക്ക് എന്നീ ഏരിയകളുടെ പ്രധിനിധികളായി ഷയിജി ജേക്കബിനെയും , ഷീന ജോമോനെയും , റോയി മാണിയെയും , നീന മാത്യുവിനെയും യഥാക്രമം തിരഞ്ഞെടുത്തു. കെ സി വെ ല്‍ ഡയറക്ടര്‍മാരായി ബിപിന്‍ പണ്ടാരശേരിലിനെയും , മെറീന ജോണിനെയും ഉപദേശക സമിതിയിലേക്ക് ജോര്‍ജൂകുട്ടി എണ്ണംപ്ലാശ്ശേരിയെയും, അനില്‍ ജോസിനെയും തിരഞ്ഞെടുത്തു.

2017 മെയ് മാസം 10 വര്‍ഷം പൂര്‍ത്തിയാകുന്ന കവന്‍ട്രി ക്‌നാനായ കാത്തോലിക് കമ്മ്യൂണിറ്റിയുടെ ദശാബ്ധി ആഘോഷങ്ങള്‍ക്ക് എങ്ങനെ രൂപകല്‍പന കൊടുക്കണം എന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ മുഘ്യ അജണ്ട ആയിരുന്നു. അത്യ ആഘോഷപൂര്‍വം ദാശാബ്ധി നടത്തുവാന്‍ കമിറ്റി ഐക്യകണ്ടേനെ തീരുമാനിചക്കുകയം പതിനയിരത്തില്‍പരം പൗണ്ടോളം ദാശാബ്ധി ആഘോഷങ്ങള്‍ക്കായി ചെലവ് വരും എന്ന് കമ്മറ്റി വിലയിരുത്തുകയും ചെയ്തു.

വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ് . വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, മലയാളം യുകെ യുടേത് അല്ല .

Comments

Comments are closed.

RELATED NEWS

RECENT POSTS
Copyright © . All rights reserved