നിങ്ങളൊരു പുരുഷനാണോ? നിർബന്ധമായും വിവാഹം കഴിക്കുക, ഒരു സ്ത്രീയാണോ വിവാഹത്തെകുറിച്ചു ചിന്തിക്കുകയേ വേണ്ട. അവിവാഹിതരും കുട്ടികൾ ഇല്ലാത്തവരുമായ സ്ത്രീകളാണ് ലോകത്തിലേക്കും ഏറ്റവും സന്തോഷമുള്ള ജനവിഭാഗം എന്നാണ് ഈ വിഷയത്തിൽ പഠനം നടത്തിയ വിദഗ്ധരുടെ അഭിപ്രായം. ലണ്ടനിലെ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ ബിഹേവിയറൽ സയൻസ് പ്രൊഫസറായ പോൾ ഡോലാൻ ആണ് വിവാഹിതരും അമ്മമാരും ആയ സ്ത്രീകളെ അപേക്ഷിച്ച് അവിവാഹിതരും കുട്ടികൾ ഇല്ലാത്തവരുമായ സ്ത്രീകൾ കൂടുതൽ കാലം ജീവിക്കുമെന്നും കൂടുതൽ ആരോഗ്യവതികളായിരിക്കുമെന്നും കണ്ടെത്തിയത്.  തന്റെ പുതിയ പു സ്തകമായ “ഹാപ്പിനെസ് ബൈ ഡിസൈൻ” ൽ ആണ് ഈ കണ്ടത്തലുകൾ
പ്ര സിദ്ധികരിച്ചിരിക്കുന്നത്‌ .

ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന എഴുത്തുകാരനായ അദ്ദേഹം നടത്തിയ ഗവേഷണ പ്രകാരം വിവാഹം പുരുഷന്മാരെ സന്തോഷവാന്മാരാക്കുന്നു, കാരണം വിവാഹത്തോടെ അവർ കൂടുതൽ അടക്കമുള്ളവരാകുന്നു. പുരുഷന്മാർ ജോലിയിൽ കൂടുതൽ സമ്പാദിക്കുകയും ബുദ്ധിമുട്ടുള്ള ജോലികൾ ഏറ്റെടുക്കാതിരിക്കുകയും ചെയ്യുന്നിടത്തോളം സന്തോഷം ഉള്ളവരാണ് . എന്നാൽ സ്ത്രീകളാകട്ടെ അവിവാഹിതരെ കാൾ വളരെ പെട്ടെന്ന് ജീവിതചക്രം തീർന്നു പോകുന്നു. ഏറ്റവും സന്തോഷമുള്ള വരും ആരോഗ്യവതികളും അവിവാഹിതരാണ്.

ഡോലാൻ പറയുന്നു ” വിവാഹിത രോട് പങ്കാളിയുടെ സാന്നിധ്യത്തിൽ ജീവിതം എങ്ങനെ ഉണ്ട് എന്ന് ചോദിച്ചാൽ അവർ വളരെ സന്തുഷ്ടരാണ് എന്നാൽ അസാന്നിധ്യത്തിൽ ചോദിച്ചാൽ ജീവിതം എത്ര കടുപ്പമുള്ളതാണെന്ന മറുപടിയാകും ലഭിക്കുക. വളരെ വിപുലമായ ഒരു കണക്കെടുപ്പിന് അടിസ്ഥാനത്തിലാണ് അദ്ദേഹം തന്റെ കണ്ടെത്തലുകൾക്ക് അടിവരയിടുന്നത്.
അമേരിക്കൻ ടൈം ന്യൂസ് സർവേയിൽ നിന്നുള്ള കണക്കുകൾ പ്രകാരം അവിവാഹിതർ വിവാഹിതർ വിവാഹമോചിതർ എന്നിവരുടെ സന്തോഷവും ദുഃഖവും തന്റെ പുതിയ പുസ്തകത്തിൽ അദ്ദേഹം താരതമ്യം ചെയ്യുന്നുണ്ട്.

മറ്റൊരു പഠനം സൂചിപ്പിക്കുന്നത് വിവാഹിതർക്ക് സാമ്പത്തികമായും ആരോഗ്യപരമായും  ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെന്നാണ്. അതിനാൽ അവർക്ക് ജീവിതത്തിൽ കൂടുതൽ പ്രശ്നങ്ങൾ ഏറ്റെടുക്കാനും ചികിത്സാ സഹായം തേടാനും കഴിയുന്നുണ്ട്. വിവാഹിതരായ പുരുഷന്മാർ കൂടുതൽ ആരോഗ്യവാന്മാരായി ആകാൻ കാരണം അവർ കുറച്ചു പ്രശ്നങ്ങൾ ഏറ്റെടുക്കുന്നു എന്നതിനാലാണ്. സ്ത്രീകളിൽ വിവാഹം വലിയ മാറ്റങ്ങളുണ്ടാക്കാൻ ഇല്ലെങ്കിലും മധ്യവയസ്സിൽ അവർ ശാരീരികമായും മാനസികമായും അവിവാഹിതരെകാൾ അനാരോഗ്യവതികൾ ആണെന്ന് കണ്ടെത്തി. അങ്ങനെയൊക്കെ ആണെങ്കിലും വിവാഹവും കുട്ടികളും എല്ലാം സമ്പ്രദായപ്രകാരം ഉള്ള ആചാരങ്ങൾ ആയതിനാൽഅത് ഇല്ലാത്ത സ്ത്രീകൾ അത്ര സന്തുഷ്ടരായിരിക്കില്ല.

കുട്ടികൾ ഉള്ളത് അത്ര നല്ലതൊന്നുമല്ല എന്നാണ് അദ്ദേഹം പറയുന്നത്. കുട്ടികൾ അടുത്തുള്ള തിനേക്കാൾ അവർ ഉണ്ടല്ലോ എന്ന ചിന്തയാണ് താങ്കൾക്ക് ആശ്വാസം നൽകുന്നത് എന്ന് മാതാപിതാക്കൾ അദ്ദേഹത്തിന്റെ   സഹപ്രവർത്തകനോട് സമ്മതിക്കുന്നുണ്ട്. കുട്ടികൾക്ക് എന്തെങ്കിലും സംഭവിക്കുന്നത് മാതാപിതാക്കൾക്ക് സഹിക്കാനാവുന്നില്ല എന്നാൽ കുട്ടികളോടുള്ള അനുഭവങ്ങൾ കഷ്ടപ്പാടുകൾ നിറഞ്ഞതാണത്രെ.ചിലർക്ക് കുട്ടികൾ ഉണ്ടാകുന്നത് മനോഹരമായ അനുഭവമാണ് പക്ഷേ പലർക്കും അങ്ങനെയല്ല അവർ തുറന്നു സമ്മതിക്കുന്നില്ല എന്ന് മാത്രം.ഡോലാൻ അഭിപ്രായപ്പെടുന്നു.