ഒരുകാലത്ത് മലയാള സിനിമയുടെ പ്രിയതാരമായിരുന്നു വിധുബാല. ഇന്നും ടെലിവിഷന്‍ പരിപാടികളിലൂടെ അവര്‍ മലയാളി പ്രേക്ഷകരുടെ മുമ്പിലെത്തുന്നു. എന്നാല്‍ അഭിനയം നിര്‍ത്താനുണ്ടായ ആ പ്രത്യേക സാചര്യത്തേക്കുറിച്ചു വിധു ബാല പറഞ്ഞത് ഇങ്ങനെ. ഒരു വാരികയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് ഇവര്‍ ഈ കാര്യം പറഞ്ഞത്.

അച്ഛന്റെ വാക്കുകള്‍ പാലിച്ചുകൊണ്ടാണ് അഭിനയിച്ചുതുടങ്ങിയത്. പടം സൂപ്പര്‍ഹിറ്റായതോടെ എന്റെ ജാതകം തെളിഞ്ഞു. അതിന്റെ തുടര്‍ച്ചയെന്നോണം ഹരിഹരന്‍ സാറിന്റെ ‘കോളജ് ഗേള്‍’ തുടങ്ങി ഒരുപാടു സിനിമകള്‍. അതോടെ ഞാനും അറിയപ്പെടുന്ന താരമായി.അങ്ങനെയൊരു ലെവലില്‍ വരുമെന്ന് ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല.

78 സിനിമകളില്‍ അഭിനയിച്ചു. 1978 ഓടെ അഭിനയം നിര്‍ത്തി. ഏറ്റവുമൊടുവില്‍ ജയനൊപ്പം ‘അഭിനയ’ത്തില്‍. മുക്കം മൊയ്തീനായിരുന്നു നിര്‍മ്മാതാവ്. മലയാളസിനിമയെക്കുറിച്ച് മോശമായ അഭിപ്രായം വന്ന സമയമായിരുന്നു അത്. സെക്‌സ് ടച്ചുള്ള പടങ്ങള്‍ക്ക് അന്യസംസ്ഥാനങ്ങളില്‍ നല്ല മാര്‍ക്കറ്റാണ്.’സൈക്കോ’ എന്ന ചിത്രത്തില്‍ നല്ലൊരു ക്യാരക്ടര്‍ റോളിലാണ് ഞാന്‍ അഭിനയിച്ചത്. പക്ഷേ ഞാന്‍ അഭിനയിക്കാത്ത ഒരു സീന്‍ കട്ടൗട്ടാക്കി മോശമായ രീതിയില്‍ മദ്രാസ് നഗരത്തിലെ ഒരു തിയറ്ററിനുമുമ്പില്‍ വച്ചു. ഇതുകണ്ടിട്ട് ഒരുപാടുപേര്‍ എന്നെ വിളിച്ചു.

നിര്‍മ്മാതാവിനെതിരേ കേസ് കൊടുക്കണമെന്ന് തോന്നി. കട്ടൗട്ട് കണ്ടതിനുശേഷം എന്നെ പരിചയമുള്ള ചില സംവിധായകര്‍ വിളിച്ച് അതേപോലുള്ള സീനുകള്‍ ചെയ്യാമോ എന്ന് ചോദിച്ചു. ചെയ്യില്ലെന്ന് പറഞ്ഞപ്പോള്‍ കട്ടൗട്ടിലുണ്ടല്ലോ എന്നായി അവര്‍. പറഞ്ഞുപറഞ്ഞ് ഞാന്‍ തളര്‍ന്നു. മനസ് മടുത്തു. അഭിനയം നിര്‍ത്തണമെന്ന് നേരത്തെ തന്നെ ആഗ്രഹിച്ചിരുന്നു.

Image result for vidhubala

ഈ ഫീല്‍ഡിലേക്ക് മോഹിച്ചുവന്നയാളല്ല ഞാന്‍. അതുകൊണ്ടുതന്നെ ഒരേപോലുള്ള റോളുകള്‍ ചെയ്തപ്പോള്‍ മടുത്തു. കട്ടൗട്ട് സംഭവം കൂടിയായപ്പോള്‍ നിര്‍ത്താന്‍ തീരുമാനിച്ചു. മാത്രമല്ല, സിനിമയുടെ ബഹളങ്ങളില്‍നിന്ന് കുറച്ചുനാള്‍ മാറിനില്‍ക്കണമെന്നും സ്വന്തം ഇഷ്ടത്തിനനുസരിച്ച് ജീവിക്കണമെന്നും ആഗ്രഹം തോന്നി. വിവാഹം കഴിഞ്ഞ് കുടുംബജീവിതത്തിലേക്ക് കടന്നാല്‍ എന്റെ ഇഷ്ടങ്ങള്‍ക്ക് പ്രാധാന്യം ഇല്ലാതാവും. എനിക്ക് ഇഷ്ടമുള്ളപ്പോള്‍ ഉണരണം. ഇഷ്ടമുള്ളത് കഴിക്കണം. തോന്നുന്ന സ്ഥലത്തേക്ക് പോകണം. ഇഷ്ടമുള്ളത് പഠിക്കണം. അങ്ങനെ നാലുവര്‍ഷക്കാലം ജീവിച്ചു. അതിനു ശേഷം ആയിരുന്നു വിവാഹം എന്ന് വിധുബാല പറയുന്നു  .ഇപ്പോള്‍ ഒരു ചാനലില്‍ ഒരു പരിപാടിയുടെ അവതാരികയാണ് വിധുബാല .