ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ∙ സ്കോട്‍ ലൻഡിലെ സ്റ്റിർലിങ് കൗൺസിൽ മേഖലയിലെ ക്രിയാൻ ലാരിച്ചിന് സമീപമുള്ള പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഫാൾസ് ഓഫ് ഫലോക്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. വെള്ളിയാഴ്ച രാത്രി വെള്ളത്തിൽപ്പെട്ട യുവതിയെ കണ്ടെത്താൻ പൊലീസ്, അഗ്നിരക്ഷാസേന, ജലരക്ഷാ സംഘങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ വ്യാപക തിരച്ചിൽ നടത്തിയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലോക്ക് ലോമണ്ട് ആൻഡ് ട്രോസാക്സ് നാഷനൽ പാർക്കിന്റെ ഭാഗമായ ഈ പ്രദേശം തിരച്ചിലിനിടെ താൽക്കാലികമായി അടച്ചിരുന്നു. ശനിയാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് യുവതിയുടെ മൃതദേഹം വെള്ളത്തിൽ നിന്ന് കണ്ടെത്തിയത്. മരിച്ചയാളുടെ അടുത്ത ബന്ധുക്കളെ വിവരം അറിയിച്ചതായി പൊലീസ് അറിയിച്ചു.

യുവതിയുടെ മരണം നിലവിൽ ദുരൂഹ മരണമായാണ് പരിഗണിക്കുന്നതെങ്കിലും സംശയാസ്പദ സാഹചര്യങ്ങളോ കുറ്റകൃത്യത്തിന്റെ തെളിവുകളോ കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്നും അധികൃതർ അറിയിച്ചു.