വ്യത്യസ്ഥമായ ജീവിത ശൈലി പിന്തുടര്‍ന്ന നിരവധി പേരെ നമുക്കറിയാം. അക്കൂട്ടത്തില്‍ പെട്ട ആളാണ് കൈല്‍ ഗോര്‍ഡി.കുട്ടികള്‍ ഉണ്ടാകുന്നതിന് വേണ്ടി സ്ത്രീകള്‍ക്ക് ബീജം നല്കി സഹായിക്കുന്നതില്‍ താന്‍ വളരെയധികം സന്തോഷം കണ്ടെത്തുന്നതായി ബീജദാതാവായ കൈല്‍ ഗോര്‍ഡി പറയുന്നു.

താന്‍ നിലവില്‍ 55 കുട്ടികളുടെ അച്ഛനാണെന്നും ഈ മുപ്പതു വയസ്സുകാരന്‍ അവകാശപ്പെട്ടു. താന്‍ യുകെയിലെയും യൂറോപ്പിലുമുള്ള നിരവധി സ്ത്രീകള്‍ക്ക് ബീജം നല്‍കിയിട്ടുണ്ടെന്നും ബീജം നല്‍കുന്നതിനായി നിരവധി രാജ്യങ്ങളില്‍ താന്‍ സഞ്ചരിച്ചതായും കൈല്‍ ഗോര്‍ഡി അഭിപ്രായപ്പെടുന്നു.

ബീജ ദാനത്തിനായി യുകെയിലേക്കും യൂറോപ്പിലേക്കുമുള്ള തന്‍്റെ രണ്ടാമത്തെ പര്യടനമാണ് ഇനീ നടക്കാന്‍ പോകുന്നതെന്നും ബീജം നല്കുക എന്ന ലക്ഷ്യവുമായി ലണ്ടനില്‍ നിന്ന് എഡിന്‍ബര്‍ഗ് വരെ താന്‍ യാത്ര ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ബീജം ദാനം ചെയ്തതിലൂടെ 46 കുട്ടികളുടെ അച്ഛനാണ് താനെന്നും ഇപ്പോള്‍ 9 സ്ത്രീകള്‍ ഗര്‍ഭിണികളാണെന്നും കൈല്‍ ഗോര്‍ഡി പറയുന്നു.

ബീജം ദാനം ചെയ്യുക എന്ന ഉദ്ദേശത്തോടെ 2021 ല്‍ യുകെയിലും യൂറോപ്പിലും സന്ദര്‍ശനം നടത്തിയതായും അദ്ദേഹം പറയുന്നു. കുട്ടികളെ ലഭിക്കുന്നതിന് ബീജം നല്‍കുന്ന ഈ പ്രവര്‍ത്തി താന്‍ ആസ്വദിക്കുന്നതായും ബീജത്തെ കരുത്തുറ്റതാക്കാന്‍ പോഷക സമൃദ്ധമായ ഭക്ഷണമാണ് താന്‍ കഴിക്കുന്നതെന്നും കൈല്‍ ഗോര്‍ഡി അഭിപ്രായപ്പെട്ടു.

സാധാരണയായി കൃത്രിമ ബീജസങ്കലനത്തിലൂടെയോ ചിലര്‍ക്ക് ലൈംഗിക ബന്ധത്തിലൂടെയോ ബീജം നല്‍കാറുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി. നിരവധി സ്ത്രീകളിലായി തനിക്ക് ധാരാളം കുട്ടികള്‍ ഉണ്ടെങ്കിലും 9 പേരെ മാത്രമേ താന്‍ നേരില്‍ കണ്ടിട്ടുള്ളൂ എന്നും കൈല്‍ കൂട്ടിച്ചേര്‍ത്തു. നിലവില്‍ താന്‍ സൗജന്യമായിട്ടാണ് സ്ത്രീകള്‍ക്ക് ബീജം നല്‍കുന്നതെന്നും അവരുടെ സന്തോഷമണ് തന്‍റെ ലക്ഷ്യമെന്നും കൈല്‍ ഗോര്‍ഡി പറയുന്നു.