Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

1920 കളിലെ നികുതി സമ്പ്രദായത്തിൽ നിന്ന് ലോകം മാറണമെന്ന് ചാൻസലർ ഋഷി സുനക് അഭിപ്രായപ്പെട്ടു. സങ്കീർണ്ണമായ ആഗോള ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ ഈ കാലഘട്ടത്തിൽ പഴയ രീതിയിലുള്ള ഒരു നികുതി സമ്പ്രദായത്തെ ലോകത്തിന് ആശ്രയിക്കാൻ കഴിയില്ലെന്നും ജി7 രാജ്യങ്ങളുമായി നടന്ന മന്ത്രിമാരുടെ മീറ്റിങ്ങിൽ അദ്ദേഹം പറഞ്ഞു. സെൻട്രൽ ലണ്ടനിലെ ലാൻകാസ്റ്ററിലാണ് യുഎസ്, ജപ്പാൻ, ഫ്രാൻസ്, കാനഡ, ജർമ്മനി, ഇറ്റലി എന്നീ രാജ്യങ്ങളിലെ ധനമന്ത്രിമാരും ചാൻസലർ ഋഷി സുനകും യോഗം ചേർന്നത്. യോഗത്തിൽ ഐടി കമ്പനികൾക്ക് നികുതി ചുമത്തുന്നതിനുള്ള ആഗോള തീരുമാനം എടുക്കും എന്നാണ് പ്രതീക്ഷ.

ഗൂഗിൾ, ഫെയ്‌സ്ബുക്ക്, ആപ്പിൾ, മൈക്രോസോഫ്റ്റ് എന്നിവയുൾപ്പെടെയുള്ള ഐടി കമ്പനികൾക്ക് നികുതി ഏർപ്പെടുത്തുന്നതിനെ സംബന്ധിച്ച് ന്യായമായ തീരുമാനം എടുക്കുകയാണ് പ്രധാന മുൻഗണന എന്ന് ഋഷി സുനക് പറഞ്ഞു. യുഎസിലെ ഐടി കമ്പനികൾ തങ്ങളുടെ വളർച്ചയിലും, ലാഭത്തിലും വളരെ മുന്നിലാണ്. എന്നാൽ ആഗോളതലത്തിൽ ഈ കമ്പനികൾ അടയ്ക്കുന്ന കുറഞ്ഞ നികുതി നിരവധി വിമർശനങ്ങൾക്കു കാരണമായിരുന്നു. മൈക്രോസോഫ്റ്റിന്റെ അയർലൻഡ് വിഭാഗം കഴിഞ്ഞ വർഷം കോർപ്പറേഷൻ നികുതി ഒന്നും നൽകിയില്ലെന്നുള്ള ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ ഈ ആഴ്ച്ച ആദ്യം നടന്നിരുന്നു. ഇത് രാജ്യത്തിൻെറ ജിഡിപിയുടെ മുക്കാൽ ഭാഗത്തോളം വരും.

ഫെയ്‌സ്ബുക്ക് യുകെ കോർപ്പറേഷന് 2019 -ൽ 1 ബില്യൺ പൗണ്ടിൽ കൂടുതൽ വരുമാനം ഉണ്ടാക്കിയപ്പോൾ നികുതിയായി 28.5 മില്യൺ പൗണ്ടാണ് നൽകിയത്. അതേസമയം ഗൂഗിൾ 1.8 ബില്യൺ പൗണ്ട് വരുമാനത്തിൻെറ നികുതിയായി 50 മില്യൺ പൗണ്ടാണ് നൽകിയത്. അതേ വർഷം ആമസോൺ 13.73 ബില്യൺ പൗണ്ട് വരുമാനത്തിന് 293 മില്യൺ പൗണ്ടാണ് നൽകിയത്. കമ്പനികൾ രാജ്യത്തിൻെറ നിയമങ്ങൾ അനുസരിച്ചുള്ള നികുതികൾ നൽകുന്നില്ലെന്നും ബ്രിട്ടനിൽ അത് ശരിയാക്കാനാണ് ശ്രമിക്കുന്നതെന്നും ഋഷി സുനക് പറഞ്ഞു.

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

നോട്ടിംഗ്ഹാം : വാക്‌സിൻ വിരുദ്ധ പ്രസ്ഥാനത്തിൽ അംഗമായി എൻ എച്ച് എസിനെ അടച്ചാക്ഷേപിച്ച നേഴ് സിന് അജീവനാന്ത വിലക്ക്. നേഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ (എൻ‌എം‌സി) രജിസ്റ്ററിൽ നിന്നും പൂർണമായി ഒഴിവാക്കി. നോട്ടിംഗ്ഹാമിൽ നിന്നുള്ള കേറ്റ് ഷെമിറാനിയെ നേഴ്‌സായി പ്രാക്ടീസ് ചെയ്യുന്നതിൽ നിന്ന് കഴിഞ്ഞ ജൂലൈയിൽ വിലക്കിയിരുന്നു. 18 മാസത്തെ ഇടക്കാല സസ്പെൻഷൻ ആയിരുന്നു നൽകിയതെങ്കിലും കഴിഞ്ഞ വെള്ളിയാഴ്ച എൻ‌എം‌സി ഫിറ്റ്നസ് ടു പ്രാക്ടീസ് കമ്മിറ്റി അവളെ എന്നുന്നേക്കുമായി വിലക്കി ഉത്തരവ് പുറപ്പെടുവിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും പൊതുപരിപാടികളിലൂടെയും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുകൊണ്ട് യുകെ സർക്കാർ പുറപ്പെടുവിച്ച പൊതുജനാരോഗ്യ മാർഗ്ഗനിർദ്ദേശത്തിന് വിരുദ്ധമായി പ്രവർത്തിക്കാൻ ആളുകളെ പ്രോത്സാഹിപ്പിച്ചതായി നിക്കോള ജാക്‌സന്റെ നേതൃത്വത്തിലുള്ള പാനൽ കണ്ടെത്തി.

നഴ്സുമാർ “വംശഹത്യ” യിൽ പങ്കാളികളാണെന്ന് ആരോപിച്ച കേറ്റ്, വാക്സിനേഷൻ ടീമുകളെ “ഡെത്ത് സ്ക്വാഡുകൾ” എന്നാണ് വിശേഷിപ്പിച്ചത്. “നിങ്ങൾ നഴ്‌സുമാരല്ല. നിങ്ങൾ മാലാഖമാരല്ല. നിങ്ങൾ കുറ്റവാളികളും നുണയന്മാരുമാണ്. പല രോഗികളും കൊല ചെയ്യപ്പെട്ടു. ഇക്കാലത്തെ പുതിയ നാസി തടങ്കൽപ്പാളയമാണ് എൻ എച്ച് എസ്.” ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ കേറ്റ് ഇപ്രകാരം കുറിച്ചു. 54 വയസുകാരിയായ കേറ്റ് കഴിഞ്ഞ 15 മാസത്തിനിടെ വിവിധ വ്യാജ അവകാശവാദങ്ങൾ ഉന്നയിച്ചിട്ടുണ്ട്. 5ജി റേഡിയേഷനിലൂടെ കോവിഡ് ഉണ്ടാകുമെന്നും വാക്സിനുകൾ വന്ധ്യതയ്ക്ക് കാരണമാകുമെന്നും കേറ്റ് പറഞ്ഞിട്ടുണ്ട്.

Mandatory Credit: Photo by Guy Bell/Shutterstock (10782419h)
Kate Shemirani on the makeshift stage – Covid conspiracy protest, against vaccinations and other issues, in Trafalgar Square. A leader of the anti-vaccination movement is Kate Shemirani, a suspended nurse who has ‘compared public health restrictions to the Holocaust’. They also blame 5G for the problems as well as questioning whether the whole covid pandemic is a hoax to control the people.
Kate Shemirani at a Covid conspiracy protest, against vaccinations and other issues, in Trafalgar Square., Trafalgar Square, London, UK – 19 Sep 2020

“ഒരു വാക്സിനും ഇതുവരെ സുരക്ഷിതമാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല, ഒരു വാക്സിനും ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല” ജനുവരിയിൽ നടന്ന അഭിമുഖത്തിൽ അവർ സ്കൈ ന്യൂസിനോട് പറഞ്ഞു. ഫൈസറും അസ്ട്രാസെനെക്കയും പോലുള്ള കുത്തിവെയ്പ്പുകൾ ലക്ഷക്കണക്കിന് ജീവൻ രക്ഷിച്ചുവെന്ന് പറഞ്ഞപ്പോൾ കേറ്റ് അതിനെ പൂർണമായും എതിർത്തു. ഫെയ്‌സ്ബുക്ക്, ഇൻസ്റ്റാഗ്രാം പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ പോസ്റ്റുചെയ്‌ത വീഡിയോകളിൽ “രജിസ്റ്റർ ചെയ്ത നേഴ്‌സ്” എന്ന് സ്വയം വിശേഷിപ്പിക്കുകയും നേഴ്‌സിന്റെ യൂണിഫോം ധരിച്ചാണ് കാണപ്പെട്ടതെന്നും റിപ്പോർട്ടിൽ പറയുന്നു. ട്വിറ്റർ, യൂട്യൂബ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ ഇപ്പോൾ ബ്ലോക്ക്‌ ചെയ്യപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ വർഷം ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ലണ്ടനിൽ നടന്ന വാക്‌സിൻ വിരുദ്ധ, ലോക്ക്ഡൗൺ വിരുദ്ധ പ്രതിഷേധങ്ങളിൽ പങ്കെടുത്ത വ്യക്തി കൂടിയാണ് കേറ്റ്. എൻ‌എം‌സി രജിസ്റ്ററിൽ നിന്ന് കേറ്റിന് നീക്കംചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന് എൻ‌എം‌സി പാനൽ അറിയിച്ചു.

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

ലോ ഫാറ്റ് സ്പ്രെഡു കളും ക്യാരറ്റും പയറുമൊക്കെയായി നിങ്ങളുടെ ഭക്ഷണം സമ്പുഷ്ടമാണെന്നും ആരോഗ്യപരമാണെന്നുമുള്ള ധാരണയിൽ ആയിരിക്കും നമ്മൾ. എന്നാൽ യാഥാർത്ഥ്യം മറ്റൊന്നാണ്. നമ്മളുടെ വയറ്റിനുള്ളിലെ സൂക്ഷ്മാണുക്കൾക്ക് ആവശ്യമായ രീതിയിലുള്ള ഭക്ഷണ രീതിയല്ല നമ്മൾ പാലിച്ചു പോരുന്നത് എങ്കിൽ നമുക്ക് ടൈപ്പ് 2 ഡയബറ്റിസ് വരാനുള്ള സാധ്യത വളരെ കൂടുതലാണ്. മൈക്രോബയോം, നമ്മുടെയൊക്കെ വയറിനുള്ളിലെ ശതകോടിക്കണക്കിന് വരുന്ന സൂക്ഷ്മജീവികളുടെ ആവാസവ്യവസ്ഥ കൃത്യമായ ഭക്ഷണ രീതിയിലൂടെ പരിപാലിച്ചാൽ പ്രായമേറുന്നത് തടയാനാവും എന്ന് മാത്രമല്ല ഭാരം കുറയ്ക്കാനും, രോഗങ്ങൾ നിയന്ത്രിക്കാനുമാകും.

ടൈപ്പ് 2 ഡയബറ്റിസ് ചെറുക്കാനുള്ള ഏറ്റവും മികച്ച മാർഗമാണ് വയറിനുള്ളിലെ ബാക്ടീരിയകളെ അറിഞ്ഞു ഭക്ഷണം കഴിക്കുക എന്നത്. ഒരു പരീക്ഷണമെന്ന നിലയിൽ നാല് ആഴ്ച അടുപ്പിച്ച് രണ്ട് നേരം പ്രൊസസ് ചെയ്ത മാംസവും സമാനമായ രീതിയിലുള്ള ഭക്ഷണങ്ങളും കഴിച്ചു നോക്കി. മൂന്ന് കിലോയാണ് കൂടിയത്. വയറിന് ചുറ്റുമുള്ള കൊഴുപ്പിന്റെ അളവ് വർദ്ധിക്കുകയും ചെയ്തു. ബ്ലഡ് പ്രഷർ കൂടിയെന്ന് മാത്രമല്ല ഇൻസുലിൻ റെസിസ്റ്റന്റ് ഡയബറ്റിക് ആവാനുള്ള സാധ്യത വർദ്ധിക്കുകയും ചെയ്തു. വിസർജനത്തിൻെറ സാമ്പിൾ എടുത്തു നോക്കിയപ്പോഴാവട്ടെ മനുഷ്യ ശരീരത്തിന് ഉപകാരപ്രദമായ ബാക്ടീരിയകളുടെ അളവ് വലിയതോതിൽ കുറഞ്ഞതായി കണ്ടെത്തി. മാത്രമല്ല വയറിന് ദോഷം വരുന്ന ബാക്ടീരിയകളുടെ അളവ് കൂടുകയും ചെയ്തു. പ്രോസസ് ചെയ്ത ഭക്ഷണസാധനങ്ങൾ ആമാശയത്തെയും ആരോഗ്യത്തെയും എത്രമാത്രം ബാധിക്കുന്നു എന്ന് കണ്ടെത്താനുള്ള ഒരു ചെറിയ പരീക്ഷണം ആയിരുന്നു അത്. ഫിർമിക്യൂട് സ് എന്ന് പേരുള്ള ഒരുതരം ബാക്ടീരിയ നമ്മുടെ ഭക്ഷണത്തിൽ നിന്നുള്ള ഊർജ്ജം സ്വന്തം ആവശ്യത്തിനു വേണ്ടി വലിച്ചെടുത്തു നമ്മെ ബുദ്ധിമുട്ടിക്കുന്ന ഇനമാണ്.അതായത് ജങ്ക് ഫുഡ് എത്രമാത്രം അധികം കഴിക്കുന്നോ, അത്രമാത്രം രോഗ സാധ്യതയും വർധിക്കും.

പഞ്ചസാര, കൃത്രിമ മധുരപലഹാരങ്ങൾ, സംസ്കരിച്ച കാർബോഹൈഡ്രേറ്റ്, സംസ്കരിച്ച ഭക്ഷണങ്ങൾ, മധുരപലഹാരങ്ങൾ എന്നിവ ഒഴിവാക്കണം.പരിപ്പ്, നട്സ്, ഒലിവ് ഓയിൽ, വെളുത്തുള്ളി, ഉള്ളി തുടങ്ങിയ പച്ചക്കറികളിൽ ‘നല്ല’ സൂക്ഷ്മാണുക്കൾക്ക് ഇഷ്ടപ്പെടുന്ന രാസവസ്തുക്കളാണുള്ളത്. പുളിപ്പിച്ച ഭക്ഷണങ്ങളായ കെഫിർ, പോലുള്ളവ നിങ്ങളുടെ ദഹനത്തെ സഹായിക്കുന്ന സൂക്ഷ്മാണുക്കൾക്ക് പ്രിയപ്പെട്ടതാണ്.
ചിക്കൻ ടിക്ക മസാല, മുളകും നാരങ്ങയും ചേർത്ത പ്രോൺ കോർജെറ്റിയും സ്പാഗെറ്റിയും, ക്രീമി കാശ്യു ആൻഡ് സ്‌ക്വാഷ് കറി എന്നിവ ആരോഗ്യപ്രദമായ ഭക്ഷണമാണ്.

അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

ബ്രിട്ടനിൽ 12 മുതൽ 15 വയസ്സു വരെയുള്ള കുട്ടികൾക്ക് പ്രതിരോധ കുത്തിവെയ്പ്പിനായി ഫൈസർ വാക്സിൻ ഉപയോഗിക്കാൻ അന്തിമാനുമതിയായി. ഈ പ്രായത്തിലുള്ള കുട്ടികൾക്ക് ഫൈസർ വാക്സിൻ ഉപയോഗിച്ച് പ്രതിരോധ കുത്തിവെയ്പ്പ് നൽകാൻ യൂറോപ്പിലും യുഎസിലും അനുമതി നൽകിയതിന് പിന്നാലെയാണ് യുകെയുടെ നടപടി. യുകെയിലെ മെഡിസിൻസ് ആന്റ് ഹെൽത്ത് കെയർ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജൻസിയാണ് അനുമതി നൽകിയിരിക്കുന്നത്. എന്നിരുന്നാലും പ്രതിരോധ കുത്തിവെയ്പ്പുമായി ബന്ധപ്പെട്ട സമിതിയാണ് അന്തിമതീരുമാനം കൈക്കൊള്ളുന്നത്.

നിലവിൽ യുഎസിൽ മാത്രമാണ് 12 മുതൽ 15 വയസ്സ് പ്രായക്കാർക്ക് പ്രതിരോധകുത്തിവെയ്പ്പ് നൽകുന്നുള്ളൂ. ജർമനിയും ഫ്രാൻസും ഈ പ്രായക്കാർക്ക് പ്രതിരോധ കുത്തിവെയ്പ്പ് നൽകാനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു. യുകെയിൽ അന്തിമതീരുമാനം എല്ലാ കാര്യങ്ങളും പരിഗണിച്ചതിനുശേഷമേ ഉണ്ടാവുകയുള്ളൂ എന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു. വാക്സിനേഷൻ ആൻഡ് ഇമ്യൂണൈസേഷൻ ജോയിന്റ് കമ്മിറ്റിയുടെ ശുപാർശ ലഭിച്ചാൽ പ്രതിരോധകുത്തിവെയ്പ്പ് നൽകാൻ ആവശ്യമായ മരുന്ന് യുകെയുടെ കൈവശം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. പൊതുവേ കുട്ടികളിൽ കോവിഡ് – 19 മൂലമുള്ള അപകട സാധ്യത വളരെ കുറവാണ്. ഇതുവരെ കുട്ടികൾക്ക് ആശുപത്രിയിൽ ചികിത്സവേണ്ട സന്ദർഭങ്ങൾ അപൂർവ്വമായി മാത്രമേ വന്നിട്ടുള്ളൂ. അതുകൊണ്ടാണ് ഒട്ടുമിക്ക രാജ്യങ്ങളും മുതിർന്നവർക്ക് പ്രതിരോധ കുത്തിവെയ്പ്പ് നൽകാനാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മൂന്നാം തരംഗത്തെ നേരിടാൻ പ്രതിരോധ വാക്സിൻ കുട്ടികൾക്കും നൽകണമെന്ന് അഭിപ്രായം ശക്തമാണ്.

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : ഭവന വിപണി കൂടുതൽ സജീവമാക്കാൻ ആദ്യമായി വീട് വാങ്ങുന്നവർക്ക് 30 ശതമാനം വരെ ഡിസ്‌കൗണ്ട് നൽകാനുള്ള പദ്ധതിയുമായി സർക്കാർ. ആദ്യമായി ഒരു വസ്തു വാങ്ങാൻ ആളുകളെ പ്രാപ്തരാക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ഇന്ന് മുതൽ പദ്ധതി ആരംഭിക്കുമെന്ന് ഹൗസിങ് സെക്രട്ടറി റോബർട്ട് ജെൻറിക് അറിയിച്ചു. ആദ്യ വില്പന ഇന്ന് ഈസ്റ്റ് മിഡ്‌ലാന്റിലെ ബോൾസോവറിൽ നടക്കും. വരും ആഴ്ചകളിൽ രാജ്യത്തുടനീളം കൂടുതൽ സൈറ്റുകൾ വില്പനയ്ക്കായി ഒരുങ്ങും. ശരത്കാലം മുതൽ 1,500 അധിക സ്വത്തുക്കൾ വിപണിയിൽ എത്തുമെന്ന് മിനിസ്ട്രി ഓഫ് ഹൗസിംഗ്, കമ്മ്യൂണിറ്റി ആൻഡ് ലോക്കൽ ഗവണ്മെന്റ് അറിയിച്ചു. വിപണി മൂല്യത്തേക്കാൾ 30 ശതമാനത്തിൽ താഴെയെങ്കിലും വിറ്റഴിക്കപ്പെടുന്ന വീടുകൾ കൂടുതൽ ആളുകളെ ആകർഷിക്കുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു.

2024 ഓടെ 10 ലക്ഷം പുതിയ വീടുകൾ നിർമ്മിക്കുക എന്ന ലക്ഷ്യത്തിലെത്താനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. ഈ പദ്ധതി പ്രകാരം പ്രാദേശിക അധികാരികൾക്ക് സർക്കാരിൽ നിന്ന് ഫണ്ട് അനുവദിക്കും. അത് നിർമാണം നടത്തുന്നവർക്ക് സബ്‌സിഡി നൽകാനും വീടുകൾ ഡിസ്‌കൗണ്ടിൽ വിൽക്കാനും ഉപയോഗിക്കും. ഒപ്പം നഴ്‌സുമാർ, അധ്യാപകർ എന്നിവരുടെ വീടുകൾക്ക് മുൻഗണന നൽകാനും കൗൺസിലുകൾക്ക് അവരുടെ ആവശ്യങ്ങൾ അടിസ്ഥാനമാക്കി “ലോക്കൽ കണക്ഷൻ ടെസ്റ്റ്” നടത്താനും സാധിക്കും. ഭവന ഉടമസ്ഥാവകാശം വർദ്ധിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്ത പദ്ധതികളിൽ ഏറ്റവും പുതിയതാണ് ഇത്.

പദ്ധതി പ്രോത്സാഹിപ്പിക്കുന്നതിനായി മന്ത്രിമാർ “ഓൺ യുവർ ഹോം” കാമ്പെയ്‌നും ആരംഭിച്ചു. വസ്തു വാങ്ങുന്നവർക്ക് ഒരു പുതിയ വെബ്‌സൈറ്റിലേക്ക് ലോഗിൻ ചെയ്ത് ഏറ്റവും അനുയോജ്യമായ പദ്ധതി തിരഞ്ഞെടുക്കാൻ കഴിയും. കൂടുതൽ ആളുകളെ സ്വന്തമായി വീടുകൾ വാങ്ങാൻ പ്രാപ്തരാക്കുന്നത് ഈ ഗവൺമെന്റിന്റെ മുൻഗണന വിഷയമാണെന്ന് ജെൻറിക് അറിയിച്ചു. “ആദ്യമായി വീട് വാങ്ങുന്നവർക്ക് നന്ദി, പ്രാദേശിക ആളുകൾക്കും കുടുംബങ്ങൾക്കും ഞങ്ങൾ കൂടുതൽ വീടുകൾ വാഗ്ദാനം ചെയ്യും. വില ഉയരുമ്പോൾ പ്രതിസന്ധി നേരിടാതെ ആദ്യമായി വാങ്ങുന്നവർക്ക് അവരുടെ പ്രദേശങ്ങളിൽ തന്നെ താമസിക്കാൻ സൗകര്യം ഒരുക്കും.” ജെൻറിക് കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിലെ റെഡ്ഡിച്ചിൽ അകാലത്തിൽ മരണമടഞ്ഞ ഷീജ കൃഷ്ണൻറെ ശവസംസ്കാര ചടങ്ങുകൾ യുകെയിൽ നടത്താൻ തീരുമാനമായി. ജൂൺ പത്താം തീയതി വ്യാഴാഴ്ച പൂർണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും ചടങ്ങുകൾ നടത്തപ്പെടുക. അന്നേദിവസം 1.30 മുതൽ 3.30 വരെ ഹെഡ്‌ലെസ് ക്രോസിലെ റോക്ക്‌ലാന്റ്സ് സോഷ്യൽ ക്ലബിൽ മൃതശരീരം പൊതുദർശനത്തിൽ വയ്ക്കും. അതിനുശേഷം റെഡ്ഡിച്ച് ക്രെമറ്റോറിയത്തിൽ അന്ത്യകർമ്മങ്ങൾ നടത്തപ്പെടും. പൊതുദർശനത്തിൻെറയും അന്ത്യകർമ്മങ്ങളുടെയും തത്സമയ സംപ്രേക്ഷണത്തിൻെറ വിവരങ്ങൾ മലയാളംയുകെയിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും. കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ 30 പേർക്ക് മാത്രമേ ചടങ്ങുകളിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ.

കൂടുതൽ വിവരങ്ങൾക്കായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക.

ബിൻജു : 07947 216843
ബിബിൻ ദാസ് : +44 7412 004117
സജീഷ് ദാമോദരൻ : 07912178127
ജിജോ : +44 7800 712680

ചിറക്കടവ് ഓലിക്കൽ കൃഷ്ണൻകുട്ടിയുടെയും ശ്യാമളയുടെയും മകളായ ഷീജ കൃഷ്ണ (43) മെയ് 22 ശനിയാഴ്ച രാത്രിയാണ് മരണമടഞ്ഞത്. അമനകര സ്വദേശി ബൈജുവാണ് ഷീജയുടെ ഭർത്താവ്. മക്കൾ : ആയുഷ്‌, ധനുഷ്. 18 വർഷമായി ഇംഗ്ലണ്ടിൽ ജോലി ചെയ്യുന്ന ഷീജ കുടുംബമായി ഇംഗ്ലണ്ടിൽ താമസിക്കുകയായിരുന്നു.

അമ്പതിൽ താഴെ മലയാളി കുടുംബങ്ങൾ മാത്രമേ ഉള്ളൂ റെഡ്ഡിച്ചിൽ. അതിനാൽ തന്നെ എല്ലാവരും തമ്മിൽ വളരെ സൗഹൃദവും അടുപ്പവും വച്ചു പുലർത്തിയിരുന്നതിനാൽ ഷീജയുടെ മരണം അവിടെയുള്ള എല്ലാ മലയാളി ഭവനങ്ങളും വളരെ ദുഃഖത്തോടെയാണ് ഏറ്റുവാങ്ങിയത്. എല്ലാവരുമായി സന്തോഷത്തോടെയും പുഞ്ചിരിയോടും ഇടപെടുന്ന ഷീജയും ഭർത്താവും റെഡ്ഡിച്ചിലുള്ള എല്ലാ മലയാളികൾക്കും സുപരിചിതരായിരുന്നു.

ഇൻഫർമേഷൻ കമ്മീഷണർ ഓഫീസ് നടത്തിയ അന്വേഷണത്തിൽ ഇത് ഡാറ്റാ നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണെന്ന് കണ്ടെത്തൽ. ബോറിസ് ജോൺസൺ പാർട്ടിനേതാവും പ്രധാനമന്ത്രിയുമായ 2019 ജൂലൈയിൽ 6 ദിവസങ്ങളിലായാണ് റെസിപ്പിയന്റ്സിന്റെ പേര് ഉൾപ്പെടെയുള്ള മെയിലുകൾ അയച്ചിരിക്കുന്നത്. ടോറിയുടെ മുൻ‌ഗണന വിഷയങ്ങളായ ബ്രെക്സിറ്റ്, എൻ‌എച്ച്എസ്, പോലീസ് ഓഫീസർമാരുടെ നമ്പറുകൾ എന്നിവയെ പറ്റി പരാമർശം നടത്തുന്ന മെയിലിൽ പാർട്ടിയിൽ ചേരാൻ അഭ്യർത്ഥിക്കുന്നുമുണ്ട്. പാർട്ടി പുതിയ ഇമെയിൽ ദാതാവിനെ സ്വീകരിച്ചതായി ഐ‌സി‌ഒ കണ്ടെത്തി, അതിനാൽ 51 കേസുകളിലെ സബ്സ്ക്രൈബേഴ്‌സിനെ അവരുടെ മാർക്കറ്റിംഗ് പട്ടികയിൽ നിന്ന് നീക്കംചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

അന്വേഷണത്തിനിടെ, 2019 ഡിസംബറിലെ തിരഞ്ഞെടുപ്പിൽ പാർട്ടി ഇൻഡസ്ട്രിയൽ മാർക്കറ്റിംഗ് ഇമെയിൽ എക്സർസൈസ് നടത്തിയതായി കണ്ടെത്തി , അന്ന് 23 ദശലക്ഷം ഇമെയിലുകൾ അയച്ചിരുന്നു, തുടർന്ന് 95 പരാതികൾ കൂടി ലഭിച്ചിരുന്നു. “പൊതുജനങ്ങളുടെ സ്വകാര്യ ഡാറ്റ മാർക്കറ്റിംഗിനായി എങ്ങനെ ഉപയോഗിക്കുന്നുവെന്നത് പരിഗണിക്കുമ്പോൾ അവർക്ക് ചില അവകാശങ്ങളുണ്ട്” ഐ‌സി‌ഒ അന്വേഷണ ഡയറക്ടർ സ്റ്റീഫൻ എക്കേഴ്‌സ്ലി പറഞ്ഞു.

ആരോഗ്യകരമായ ജനാധിപത്യ വ്യവസ്ഥയിൽ വോട്ടർമാർക്ക് സന്ദേശങ്ങൾ ലഭിക്കുന്നത് പ്രധാനമാണ്, എന്നാൽ അങ്ങനെ ചെയ്യുമ്പോൾ രാഷ്ട്രീയ പാർട്ടികൾ നിയമം പാലിച്ചു വേണം മുന്നോട്ട് പോകാൻ . കൺസർവേറ്റീവ് പാർട്ടിക്ക് ഇത് അറിയാഞ്ഞിട്ടല്ല , പക്ഷേ നിയമം പാലിക്കുന്നതിൽ അവർ പരാജയപ്പെട്ടു. എല്ലാ ഓർഗനൈസേഷനുകളും – അവർ രാഷ്ട്രീയ പാർട്ടികളോ ബിസിനസുകളോ മറ്റുള്ളവരോ ആകട്ടെ – പൊതുജനങ്ങളോട് അവരുടെ വ്യക്തിഗത ഡാറ്റ ഉപയോഗിച്ച് എന്താണ് ചെയ്യുന്നതെന്ന് വ്യക്തമായ വിവരങ്ങൾ നൽകണം. ഇവിടെ മാർക്കറ്റിംഗ് നിയമങ്ങൾ വ്യക്തമാണ്, അവ പാലിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് എല്ലാ ഓർഗനൈസേഷനുകളുടെയും ഉത്തരവാദിത്തമാണ്. ശല്യപ്പെടുത്തുന്ന മാർക്കറ്റിംഗ് ഇമെയിലുകൾ അയയ്ക്കുന്നത് പൊതുജനങ്ങളെ സംബന്ധിച്ചിടത്തോളം ഒരു യഥാർത്ഥ ആശങ്കയാണ്, കൂടാതെ ആളുകളുടെ വിവരാവകാശങ്ങളെ അപകടത്തിലാക്കുന്നത് ഞങ്ങൾ കണ്ടെത്തുന്നിടത്ത് ഐസിഒ തുടർന്നും നടപടിയെടുക്കും. 2019 ജൂലൈ 24 നും ജൂലൈ 31 നും ഇടയിൽ പാർട്ടി അയച്ച 1,190,280 മാർക്കറ്റിംഗ് ഇമെയിലുകളെക്കുറിച്ച് ഐ‌സി‌ഒ സൂചിപ്പിച്ചു, എന്നാൽ കൃത്യമായ കണക്കുകളും തെളിവുകളും നൽകാൻ പാർട്ടിക്ക് കഴിഞ്ഞിട്ടില്ല.

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

യു കെ :- അവധിക്കാല ആഘോഷങ്ങൾക്കായി പോർച്ചുഗലിൽ എത്തിയ ബ്രിട്ടീഷുകാർക്ക് പ്രതിസന്ധിയായി ഗവൺമെന്റിന്റെ പുതിയ തീരുമാനം. പോർച്ചുഗലിനെ ബ്രിട്ടീഷ് ഗവൺമെന്റ് ഗ്രീൻ ലിസ്റ്റിൽ നിന്നും എടുത്തു മാറ്റിയിരിക്കുകയാണ്. പുതിയ നേപ്പാൾ കൊറോണവൈറസ് വേരിയന്റ് ഉയർത്തുന്ന ഭീഷണിയെ തുടർന്നാണ് ഇത്തരത്തിലൊരു തീരുമാനം. എന്നാൽ ദ്രുതഗതിയിൽ ഇത്തരത്തിൽ ഒരു തീരുമാനം എടുത്തതിനെതിരെ ശക്തമായ വിമർശനം ആണ് പോർച്ചുഗൽ പ്രസിഡന്റ് നടത്തിയത്. പോർച്ചുഗലിൽ ഉള്ള ബ്രിട്ടീഷുകാരോട് ചൊവ്വാഴ്ച ക്ക് മുൻപായി തിരികെ വരാൻ നിർദ്ദേശിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ക്ക് ശേഷം വരുന്നവർ നിർബന്ധമായും ക്വാറന്റൈനിൽ കഴിയേണ്ടതായി വരും. അവധിക്കാലം ആഘോഷിക്കാനായി പോർച്ചുഗലിലേക്ക് ബുക്ക് ചെയ്ത് നിരവധിപേർ പോകണോ വേണ്ടയോ എന്ന ആശങ്കയിലാണ്.

ഇന്ത്യൻ സ്ട്രെയിനിന്റെ പുതിയ മ്യുട്ടേറ്റഡ് വേർഷനായ നേപ്പാൾ വേരിയന്റ് പുതിയതായി കണ്ടെത്തിയതിനെത്തുടർന്നാണ് ബ്രിട്ടന്റെ ഭാഗത്തുനിന്നും ഇത്തരത്തിൽ ഒരു തീരുമാനം. എന്നാൽ ബ്രിട്ടൻ സാഹചര്യങ്ങൾ മനസ്സിലാകുന്നില്ലെന്നും, വാക്സിൻ ഉള്ളതിനാൽ നാം വേറൊരു സാഹചര്യത്തിലാണ് ജീവിക്കുന്നതെന്നും പോർച്ചുഗൽ പ്രസിഡന്റ് ഓർമ്മപ്പെടുത്തി. രോഗികളുടെ എണ്ണം ഉണ്ടെങ്കിലും, മരണനിരക്കോ, ഐ സി യു പേഷ്യന്റുകളുടെ എണ്ണമോ ഒന്നുംതന്നെ വർദ്ധിക്കുന്നില്ല എന്ന് അദ്ദേഹം വ്യക്തമാക്കി. വാക്സിനേഷൻ മൂലം സാഹചര്യങ്ങൾ വളരെ മെച്ചപ്പെട്ടിട്ടുണ്ട് എന്നും അദ്ദേഹം ഓർമപ്പെടുത്തി.

പോർച്ചുഗലിനെ ഗ്രീൻ ലിസ്റ്റിൽ നിന്നും അംബർ ലിസ്റ്റിലിലേക്ക് മാറ്റിയതിനെ തുടർന്ന്, അവിടെ നിന്നും വരുന്ന യാത്രക്കാർക്ക് പത്ത് ദിവസത്തെ ക്വാറന്റൈൻ നിർബന്ധമാണ്. ഇതോടൊപ്പംതന്നെ രണ്ടുവട്ടം ടെസ്റ്റ് ചെയ്യാനുള്ള പണവും ആളുകൾ കണ്ടെത്തണം. പോർച്ചുഗലിൽ രോഗബാധ വർദ്ധിക്കുന്നതിനെ തുടർന്നാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തതെന്ന് ബ്രിട്ടീഷ് ഗവൺമെന്റ് അധികൃതർ അറിയിച്ചു.

ബ്രിസ്റ്റോളിലും സമീപപ്രദേശത്തുമുള്ള സീറോമലബാർ സഭാവിശ്വാസികൾക്ക് ആഹ്ളാദം സമ്മാനിച്ചുകൊണ്ട് വിശ്വാസികളുടെ ആഗ്രഹത്തിനൊത്തുള്ള ദേവാലയ നിർമ്മിതിക്ക് സർക്കാർ അനുമതി ലഭിച്ചു . പ്രാരംഭ ഘട്ടത്തിൽ പ്ലാനിങ് പെർമിഷന് കുറച്ച് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നെങ്കിലും വിശ്വാസികളുടെ പ്രാർത്ഥന സഫലമാക്കി കൊണ്ടാണ് അവരുടെ ഇഷ്ടത്തിനൊത്തുള്ള ദേവാലയനിർമ്മിതിക്കുള്ള സർക്കാർ അനുമതി ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ബ്രിസ്റ്റണിലും ലിവർപൂളിലും സ്വന്തമായി ദേവാലയങ്ങൾ ലഭിക്കുകയും ലീഡ്സിൽ വളരെ അടുത്തുതന്നെ ദേവാലയം സ്വന്തമാക്കുകയും ചെയ്ത സീറോ മലബാർ സഭയുടെ വളർച്ചയ്ക്ക് വളരെ അധികം ഉണർവ് നൽകുന്നതാണ് ബ്രിസ്റ്റോളിലെ ദേവാലയ നിർമാണത്തിനുള്ള അനുമതി. ലീഡ്സിൽ കഴിഞ്ഞ അഞ്ചു വർഷത്തിലധികമായി സീറോ മലബാർ സഭ സ്വന്തമായി ദേവാലയം കൈവശം വയ്ക്കുകയും എല്ലാ ദിവസവും കുർബാനയും മറ്റു തിരുക്കർമ്മങ്ങൾ ഉണ്ടെങ്കിലും ദേവാലയം സീറോ മലബാർ സഭയുടെ പേരിലേയ്ക്ക് ആക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതേ ഉള്ളൂ.

ബഹു. പോൾ വെട്ടിക്കാട്ട് അച്ഛൻ 2012 – ൽ ചുമതലയേറ്റ ശേഷം ദീർഘവീക്ഷണത്തോടെ നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായി 2013 – ൽ തന്നെ സ്വന്തമായ ഒരു ദേവാലയം എന്ന ആശയം ഉടലെടുത്തിരുന്നു. ഇതിൻെറ ഫലമായി 2014 ഒക്ടോബർ മുപ്പതാം തീയതി ഒരു ചാരിറ്റി കമ്പനി രൂപീകരിക്കുകയും ദേവാലയ പദ്ധതിയുടെ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ആരംഭിക്കുന്നതിനു മുമ്പ് , അപ്പസ്തോലിക ചുമതല വഹിച്ചിരുന്ന അഭിവന്ദ്യ സെബാസ്റ്റ്യൻ വടക്കേൽ പിതാവിൻ്റേയും നാഷണൽ കോർഡിനേറ്റർ ബഹു. തോമസ് പാറയടിയിലച്ചൻ്റെയും അനുവാദത്തോടെ രജിസ്റ്റർ ചെയ്ത ചാരിറ്റിയുടെ രൂപീകരണത്തിന് സാങ്കേതിക സഹായം നൽകിയത് ബർമിംഗ്ഹാം അതിരൂപതയിലെ ഡീക്കൻ ഡേവിഡ് പാമർ ആയിരുന്നു. ബ്രിസ്റ്റളിൽ ഒരു ദേവാലയമോ, അനുബന്ധ സൗകര്യങ്ങളോ സമീപഭാവിയിലൊന്നും ലഭിക്കുകയില്ല എന്ന ബോധ്യത്തിൽ നിന്നാണ് സ്‌ഥലം വാങ്ങി ദേവാലയം പണിയുക എന്ന ആശയത്തിലേയ്ക്ക് എത്തിച്ചേർന്നത്.

ഗ്രേറ്റ് ബ്രിട്ടണിൽ സീറോമലബാർ രൂപത രൂപീകരിക്കപ്പെട്ട ശേഷം, തൻറെ ആദ്യ സന്ദർശനത്തിൽ തന്നെ അഭിവന്ദ്യ ജോസഫ് ശ്രാമ്പിക്കൽ പിതാവ് ദേവാല പദ്ധതിയെപ്പറ്റി അന്വേഷിക്കുകയും, വേണ്ട നിർദ്ദേശങ്ങളും, ആശംസകളും പ്രാർത്ഥനകളും നൽകുകയും ചെയ്തു.

2017 – ൽ സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി പിതാവ് ബ്രിസ്റ്റളിൽ വന്നപ്പോൾ, നിങ്ങളായിരിക്കും ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ ആദ്യ ദേവാലയം പണിയുക എന്ന് ആശീർവദിച്ചപ്പോൾ ഒരു ദേവാലയം ഈ രാജ്യത്ത് നിർമ്മിക്കാൻ സാധ്യമാകുമോ എന്ന ആശങ്ക പലരുടെയും മനസ്സിലുണ്ടായിരുന്നു. 2018 ഒക്ടോബറിൽ ഒരു സ്ഥലം ലേലത്തിലൂടെ വാങ്ങുവാൻ സാധിച്ചു. 2018 ഡിസംബർ രണ്ടാം തീയതി അഭിവന്ദ്യ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി തന്റെ രണ്ടാമത്തെ ബ്രിസ്റ്റൾ സന്ദർശനത്തിൽ ദേവാലയത്തിനുവേണ്ട അടിസ്ഥാന ശിലയുടെ ആശീർവാദം നടത്തി.

ആർക്കിടെക്ട് ശ്രീ ജോജി മാത്യുവിന്റെ നേതൃത്വത്തിലാണ് ദേവാലയത്തിനുള്ള പ്ലാൻ ഡിസൈൻ ചെയ്തത്.

അനുവദിക്കപ്പെട്ട പ്ലാൻ അനുസരിച്ച് മുകൾനിലയിലാണ് ദേവാലയം രൂപകൽപ്പന ചെയ്തിരിക്കുന്നത്. അൾത്താരയോടു ചേർന്ന് നൂറുപേർക്കിരിക്കാവുന്ന ഭാഗം തിരുകർമ്മങ്ങൾക്കു മാത്രമായി ഉപയോഗിച്ചുകൊണ്ട്, ബാക്കിഭാഗം മടക്കി മാറ്റാവുന്ന ഭിത്തി കൊണ്ട് വേർതിരിച്ച്, സ്റ്റേജ് സൗകര്യങ്ങളുള്ള ഹാൾ ആയി ഉപയോഗിക്കാവുന്ന രീതിയിൽ ക്രമപ്പെടുത്തിയിരിക്കുന്നു

താഴത്തെ നിലയിൽ റിസപ്ഷൻ ഏരിയായും കോഫീ ഷോപ്പ്, ഓഫീസുകൾ, ടോയ്‌ലറ്റ് സൗകര്യങ്ങൾ, അടുക്കള, മ്യൂസിയം, ക്ലാസ് മുറികൾ എന്നീ സൗകര്യങ്ങൾക്കൊപ്പം ചാപ്പലും ക്രമീകരിച്ചിരിക്കുന്നു. ക്ലാസ്മുറികൾ മടക്കി മാറ്റാവുന്ന ഭിത്തികൾ കൊണ്ട് വേർതിരിക്കുന്നതിനാൽ ഹാൾ ആയി ഉപയോഗിക്കുകയും ചെയ്യാം. അതുപോലെ ചാപ്പലിൽ, പ്രത്യേകമായി രൂപകൽപ്പന ചെയ്തിരിക്കുന്ന അറകളിൽ, സമൂഹാംഗങ്ങളുടെ മരണശേഷം അവരുടെ ഭൗതിക അവശിഷ്ടമായ ആഷ് സൂക്ഷിക്കുന്നതിന് ഓരോ കുടുംബത്തിനും സൗകര്യം ലഭിക്കത്തക്കവിധം കൊളംബേറിയം ഒരുക്കുന്നുണ്ട്.

യുകെയിലെ റെഡ്ഡിച്ചിൽ അകാലത്തിൽ മരണമടഞ്ഞ ഷീജ കൃഷ്ണൻറെ ശവസംസ്കാര ചടങ്ങുകൾ യുകെയിൽ നടത്താൻ തീരുമാനമായി. ലഭ്യമായ വിവരങ്ങൾ അനുസരിച്ച് ജൂൺ പത്താം തീയതി വ്യാഴാഴ്ച ചടങ്ങുകൾ നടത്താനാണ് ബന്ധുക്കൾ തീരുമാനമെടുത്തിരിക്കുന്നത്.

ഷീജയുടെ വീട്ടുകാർക്ക് മൃതദേഹം നാട്ടിൽ എത്തിച്ച് അന്തിമ ചടങ്ങുകൾ നടത്താനായിരുന്നു താത്പര്യം. എന്നാൽ ഭർത്താവ് ബിജുവിന് ഭാര്യയുടെ ശവസംസ്കാര ചടങ്ങുകൾ യുകെയിൽ തന്നെ നടത്താനായിരുന്നു ആഗ്രഹം. ശവസംസ്കാര ചടങ്ങുകൾക്ക് എല്ലാ നടപടികളും പൂർത്തിയായതായി കുടുംബത്തോട് അടുത്ത സുഹൃത്തുക്കൾ വ്യക്തമാക്കി. കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ 30 പേർക്ക് മാത്രമേ ചടങ്ങുകളിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ.

RECENT POSTS
Copyright © . All rights reserved