back to homepage

വാര്‍ത്തകള്‍

കൊലപാതകത്തിന് ജയിലിലായ കുട്ടിക്കുറ്റവാളിയെ നല്ല നടപ്പിന് തുറന്നുവിട്ടു, പുറത്തിറങ്ങിയയുടന്‍ അടുത്ത കൊലപാതകം

ന്യൂ ഡല്‍ഹി: പതിനേഴ് വയസുകാരനായ കുട്ടി കുറ്റവാളിയെ കൊലപാതകത്തിന് ശേഷം ജുവൈനല്‍ ഹോമില്‍ നിന്ന് നല്ല നടപ്പിനെ തുടര്‍ന്ന് വിട്ടയച്ചു. കേവലം രണ്ട് മാസം മാത്രമാണ് കുട്ടി കുറ്റവാളിയെ തടവില്‍ പാര്‍പ്പിച്ചത്. കഴിഞ്ഞ സെപ്തംബറില്‍ ഒരു കൊച്ചുകുട്ടിയെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലാണ് 17കാരന്‍ ശിക്ഷയനുഭവിച്ചത്. അഞ്ച് മാസങ്ങള്‍ക്ക് മുമ്പ് ജുവൈനൈല്‍ ഹോമിലെ നല്ല നടപ്പിനെ തുടര്‍ന്ന് രണ്ട് മാസത്തെ ശിക്ഷയ്‌ക്കൊടുവില്‍ കുറ്റവാളിയെ അധികൃതര്‍ വിട്ടയച്ചു. അഞ്ച് മാസങ്ങള്‍ക്ക് ശേഷം കുട്ടി കുറ്റവാളി വീണ്ടും കൊലപാതകം നടത്തി.

Read More

നദിയില്‍ ചാടിയ പെണ്‍കുട്ടിയെ പുറകേ ചാടി രക്ഷപ്പെടുത്തിയ എസ്ഐക്ക് ഡിജിപിയുടെ പ്രശംസ

തിരുവനന്തപുരം: നദിയില്‍ ചാടിയെ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ സാഹസികമായി നദിയിലേക്ക് ചാടിയ എസ്‌ഐയെ പ്രശംസിച്ച് ഡിജിപിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഇതാണു കേരള പൊലീസിന്റെ യഥാര്‍ഥ മുഖം എന്ന തലക്കെട്ടോടെയാണ് സംസ്ഥാന പൊലീസ് മേധാവിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഗ്രേഡ് അസി.സബ് ഇന്‍സ്‌പെക്ടര്‍ സജീഷ് കുമാര്‍ ആണ് ഇപ്പോള്‍ താരമായിരിക്കുന്നത്.

Read More

പി.ജയരാജനെ വിദഗ്ദ്ധ ചികിത്സയ്ക്കായി പരിയാരം മെഡിക്കല്‍ കോളജിന്റെ ഭാഗമായുള്ള ഹൃദയാലയയില്‍ പ്രവേശിപ്പിച്ചു

കണ്ണൂര്‍: കണ്ണൂര്‍ എ.കെ.ജി സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജനെ വിദഗ്ദ്ധ ചികിത്സയ്ക്കായി പരിയാരം മെഡിക്കല്‍ കോളജിന്റെ ഭാഗമായുള്ള ഹൃദയാലയയില്‍ പ്രവേശിപ്പിച്ചു. നേരത്തെ പരിയാരം ഹൃദയാലയയില്‍ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു. അതിന്റെ തുടര്‍ചികിത്സകളുടെ ഭാഗമായാണ് വീണ്ടും ജയരാജനെ ഹൃദയാലയയില്‍ പ്രവേശിപ്പിച്ചത്.

Read More

എസ്എഫ്ഐക്കാര്‍ക്കെതിരെ മോശം വാക്കുകള്‍ ഉപയോഗിച്ചു എന്ന ആരോപണം നിഷേധിച്ച് ടി.പി. ശ്രീനിവാസന്‍

തിരുവനന്തപുരം : തനിക്കെതിരെ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണെന്ന് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനും മുന്‍ അംബാസഡറുമായ ടി.പി. ശ്രീനിവാസന്‍. യാതൊരു പ്രകോപനവുമില്ലാതെയാണ് സമരക്കാര്‍ തന്നെ മര്‍ദ്ദിച്ചത്. താന്‍ പ്രകോപനപരമായ യാതൊരു പരാമര്‍ശങ്ങളും നടത്തിയിട്ടില്ല. മര്‍ദ്ദനമേറ്റശേഷവും താന്‍ അവരോട് സ്‌നേഹപൂര്‍വമാണ് പെരുമാറിയത്. ഇപ്പോഴത്തെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ശ്രീനിവാസന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

Read More

ആറ്റിങ്ങല്‍ കൊലപാതകം; സ്വഭാവശുദ്ധിയിലുള്ള സംശയം മൂലമെന്ന് പ്രതി. വസ്ത്രം വാങ്ങാനെന്നു പറഞ്ഞു വിളിച്ച് വരുത്തി കൊലപ്പെടുത്തി

ആറ്റിങ്ങല്‍: സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ യുവതിയെ പട്ടാപ്പകല്‍ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തിയ കാമുകന്റെ അറസ്റ്റ് രേഖപ്പെടുത്തി. വെഞ്ഞാറമൂട് പാലാംകോണം സൂര്യഭവനില്‍ സൂര്യ എസ് നായരെ (23) കൊലപ്പെടുത്തിയ കേസില്‍ വെഞ്ഞാറമൂട് വയ്യേറ്റ് ഷൈനിഭവനില്‍ പിഎസ് ഷിജുവിനെ (26) ശനിയഴ്ചയാണ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ

Read More

ദേശീയ പതാക കത്തിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച യുവാവിനെതിരെ പ്രതിഷേധം ശക്തമാകുന്നു

ചെന്നൈ: ഇന്ത്യയുടെ ദേശീയ പതാക കത്തിക്കുന്ന ചിത്രം ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും പ്രചരിപ്പിച്ച യുവാവിനെതിരെ പ്രതിഷേധം പുകയുന്നു. തമിഴ്‌നാട് സ്വദേശിയാണ് ദേശീയ പതാക കത്തിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

Read More

കൊട്ടാരക്കരയ്ക്ക് സമീപം അപകടമുണ്ടായി രണ്ട് കോട്ടയം സ്വദേശികള്‍ മരിച്ചു, മൂന്ന്‍ പേരുടെ നില ഗുരുതരം

കൊട്ടാരക്കര: നിയന്ത്രണം വിട്ട കാര്‍ 20 അടിയോളംവരുന്ന താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം ശാസ്ത്രീ റോഡില്‍ വാര്‍ഡിക് ആന്റ് ഫ്രൈഡ്‌സ് എന്ന ഹോട്ടല്‍ സ്ഥാപനം നടത്തിവന്ന ഷേബാസ് നൗഷാദ്

Read More

പ്രിയദര്‍ശനും ലിസിയും വേര്‍പിരിയുന്നു

തിരുവനന്തപുരം ; ഒടുവില്‍ പ്രിയദര്‍ശനും ലിസിയും സൗഹൃദപൂര്‍വ്വം പിരിയുന്നു . ഒരു വര്‍ഷമായി കോടതിയില്‍ നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ അവസാനിപ്പിക്കാന്‍ ഇരുകൂട്ടരും ധാരണയായി . കോടതിയുടെ നിര്‍ദേശപ്രകാരം സിവില്‍ , ക്രിമിനല്‍ കോടതികളിലുള്ള എല്ലാ കേസുകളും പിന്‍വലിക്കും. ഇരുകൂട്ടരുടെയും സമ്മതപ്രകാരം സ്വത്തുക്കള്‍ വീതിക്കാനും തീരുമാനമായി . സ്വത്തില്‍ കുട്ടികളുടെ അവകാശം വ്യക്‌തമാക്കിട്ടുണ്ട്‌.

Read More

മോഹന്‍ലാലിന്‍റെ കാറില്‍ ടിപ്പര്‍ ഇടിച്ചു, അത്ഭുതകരമായ രക്ഷപ്പെടലുമായി പ്രിയ താരം

മലയാളികളുടെ പ്രിയ താരം മോഹന്‍ ലാല്‍ സഞ്ചരിച്ചിരുന്ന കാറില്‍ ടിപ്പര്‍ ലോറി ഇടിച്ചു. അപകടത്തില്‍ നിന്നും താരം അത്ഭുതകരമായി പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. പുതിയ ചിത്രമായ പുലി മുരുകന്‍റെ ലോക്കെഷനിലേക്ക് പോകുന്ന വഴിയാണ് അപകടം ഉണ്ടായത്.

Read More

രജനികാന്തിനും ശ്രീ ശ്രീ രവിശങ്കറിനും പത്മവിഭൂഷണ്‍; സാനിയയ്ക്കും സൈനയ്ക്കും അനുപം ഖേറിനും പത്മഭൂഷന്‍; അജയ് ദേവ്ഗണിനും പ്രിയങ്ക ചോപ്രയ്ക്കും പത്മശ്രീ

ന്യൂഡല്‍ഹി: ചലച്ചിത്ര താരം രജനികാന്തിനും ജീവനകലാ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിനും പത്മവിഭൂഷണണ്‍ അവാര്‍ഡ്. യാമിനി കൃഷ്ണമൂര്‍ത്തി, ഗിരിജാ ദേവി, റാമോജി റാവു, ഡോ. വിശ്വനാഥന്‍ ശാന്ത, ജഗ്‌മോഹന്‍, ഡോ. വസുദേസ് കല്‍കുര്‍തെ ആത്രെ, അവിനാശ് ദീക്ഷിത് ധീരുഭായ് അംബാനി (മരണാനന്തരം) എന്നിവരും പത്മവിഭൂഷന് അര്‍ഹരായി.

Read More