കൊച്ചി ഏലൂരിൽ ബെഡ് വ്യാപാരസ്ഥാപനത്തിന് വൻ അഗ്നിബാധ; എട്ട് ഫയര്‍ഫോ‍ഴ്സ് യൂണിറ്റെത്തി തീയണയ്ക്കാന്‍ ശ്രമം തുടരുന്നു

കൊച്ചി ഏലൂരിൽ ബെഡ് വ്യാപാരസ്ഥാപനത്തിന് വൻ അഗ്നിബാധ;  എട്ട് ഫയര്‍ഫോ‍ഴ്സ് യൂണിറ്റെത്തി തീയണയ്ക്കാന്‍ ശ്രമം തുടരുന്നു
November 18 11:41 2018 Print This Article

ഏലൂർ: എറണാകുളം ഏലൂരിടുത്തുള്ള മേത്താനത്ത് ബെഡ് കമ്പനിയ്ക്ക് തീ പിടിച്ചു. വൈകിട്ട് അഞ്ചേമുക്കാലോടെയാണ് ബെഡ് കമ്പനിയിൽ തീ പടർന്നത്. ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം.

രണ്ട് നിലയുള്ള കെട്ടിടത്തിനാണ് തീ പിടിച്ചത്. തീപിടിത്തം നടന്ന കോമ്പൗണ്ടിൽ ഉണ്ടായിരുന്ന ആളുകളെയെല്ലാം ഒഴിപ്പിച്ചിട്ടുണ്ട്. ഇന്ന് ഹർത്താലായതിനാൽ കമ്പനിയിൽ ജോലിക്കാരുണ്ടായിരുന്നില്ല. പിന്നീട് വൈകിട്ട്, അഞ്ചേമുക്കാലോടെ ലോഡ് ഇറക്കാൻ ലോറി എത്തിയതിന് ശേഷമാണ് തീ പിടിത്തമുണ്ടായത്. തീ പിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.

ആലുവ, എറണാകുളം ഫയർസ്റ്റേഷനുകളിൽ നിന്നുള്ള ഉദ്യോഗസ്‌ഥർ തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ഫയർഫോഴ്സിന്‍റെ എട്ട് യൂണിറ്റാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. കെട്ടിടം പൂർണമായും കത്തി നശിച്ചു. മുകളിലത്തെ നിലയിലെ തീ അണച്ചു. എന്നാൽ താഴത്തെ നിലയിൽ ഇപ്പോഴും തീ ഉണ്ട്. ഷട്ടറുകൾ അടഞ്ഞ് കിടക്കുന്നതിനാൽ തീയണക്കാൻ ബുദ്ധിമുട്ടുണ്ട്. ജനവാസമേഖലയായതിനാൽ എത്രയും പെട്ടെന്ന് തീയണക്കാനുള്ള ശ്രമത്തിലാണ് പൊലീസും ഫയർഫോഴ്സും.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles