സ്ഥിതി ഗുരുതരാവസ്ഥയിൽ മുഖ്യമന്ത്രി; പ്രധാനമന്ത്രി ഇന്നെത്തും……

സ്ഥിതി ഗുരുതരാവസ്ഥയിൽ മുഖ്യമന്ത്രി; പ്രധാനമന്ത്രി ഇന്നെത്തും……
August 17 10:03 2018 Print This Article

സംസ്ഥാനത്ത് ഗുരുതര സ്ഥിതി വിശേഷമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി വീണ്ടും സംസാരിച്ചു. സ്ഥിതിഗതികൾ പ്രധാനമന്ത്രിയെ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ദുരന്തനിവാരണ ഏകോപനസെല്‍ യോഗം ഇന്ന്

മഹാപ്രളയത്തില്‍ മുങ്ങിയ എറണാകുളം, തൃശൂര്‍, പത്തനംതിട്ട ജില്ലകളില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം. പെരിയാര്‍, ചാലക്കുടിപ്പുഴ, അച്ചന്‍കോവിലാര്‍, പമ്പ എന്നിവയുടെ ജലനിരപ്പ് ഉയരുന്നതാണ് പ്രളയം രൂക്ഷമാക്കിയത്. ആലുവയില്‍ പെരിയാറിന് ഏഴ് കിലോമീറ്റര്‍ ചുറ്റളവിന് അപ്പുറത്തേക്കും വെള്ളമെത്തി.

ചാലക്കുടി ടൗണ്‍ ഉള്‍പ്പെടെ മുങ്ങി. മുരിങ്ങൂ  മേല്‍പാലം വെള്ളത്തിനടിയിലായി. ആലുവയിലേക്ക് ഡ്യൂട്ടിക്കുപോയ 50 പൊലീസുകാര്‍ പാലത്തില്‍ കുടുങ്ങി. കുണ്ടൂരില്‍ 5000പേര്‍ കഴിയുന്ന ക്യാംപിലേക്ക് വെള്ളംകയറുന്നു. പന്തളത്തും അപ്രതീക്ഷിത പ്രളയമുണ്ടായി. വെള്ളം അതിവേഗതയില്‍ കുത്തിയൊലിക്കുന്നു. അവിടെനിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്ന നടപടികള്‍ തുടരുകയാണ്.

മഴക്കെടുതികളില്‍ കഴിഞ്ഞ രണ്ടുദിവത്തിനിടെ മരിച്ചവരുടെ എണ്ണം 111 ആയി. മലപ്പുറം മറ്റത്തൂരില്‍ ക്യാംപില്‍ ചികില്‍സകിട്ടാതെ വീട്ടമ്മ മരിച്ചു. പാലക്കാട് മഴയ്ക്ക് അല്‍പം ശമനമുണ്ട്. നെന്മാറ, മണ്ണാര്‍ക്കാട് എന്നിവിടങ്ങളിലെ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു. ഭാരതപ്പുഴയും കരകവിഞ്ഞ് ഒഴുകുന്നു. ആഴപ്പുഴ വേമ്പനാട് കായലിലും ജലനിരപ്പ് ഉയരുന്നു. രാജീവ് ബോട്ട് ജെട്ടിയില്‍ വെള്ളംകയറി.

നെന്മാറ ഉരുള്‍പൊട്ടലില്‍ മൂന്നുവയസുകാരന്റെ മൃതദേഹം കണ്ടെടുത്തു.ചാലക്കുടി മൂഞ്ഞേലിയില്‍ വീടിന് മുകളിലേക്ക് മരണം വീണ് രണ്ടു മരണം. തൃശൂര്‍ ജില്ലയില്‍ 23പേരും മലപ്പുറം ഇടുക്കി ജില്ലയില്‍ 24പേര്‍ വീതവും മരിച്ചു. മലപ്പുറത്ത് 19പേരും മൂന്നാറില്‍ ഏഴും കോട്ടയത്ത് നാലു പേരും മരിച്ചു

പമ്പാ നദിയിലൂടെ വേമ്പനാട്ടുകായലിലെത്തുന്ന അധികജലം കടലിലേക്ക് ഒഴുക്കുന്നതിനായി തോട്ടപ്പള്ളി സ്പില്‍വേ 11 മണിക്ക് തുറക്കും. കുട്ടനാട്ടിലെ വെള്ളപ്പൊക്കം ഒഴുവാക്കാനാണ് നടപടി. 11 മണി മുതല്‍ ദേശീയപാതയില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തും. അതേസമയം ഇടുക്കിയില്‍ അണക്കെട്ടില്‍നിന്ന് കൂടുതല്‍ ജലം ഇന്ന് തുറന്നുവിടില്ല. ജലനിരപ്പ് 2403 അടിയിലെത്തിയാല്‍ മാത്രമേ അതില്‍ തീരുമാനമെടുക്കൂ. നിലവില്‍ 2402. 35 അടിയാണ് ജലനിരപ്പ്. വൈദ്യുതിയും, മൊബൈല്‍ – ഫോണ്‍ ബന്ധങ്ങളും നിശ്ചലമായ ഇടുക്കി ഏതാണ് ഒറ്റപ്പെട്ട അവസ്ഥയിലാണ്

ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞു. ജലനിരപ്പ് 2402.3 അടിയായി. മുല്ലപ്പെരിയാർ മേഖലയിൽ മഴയിൽ നേരിയ കുറവ്. ജലനിരപ്പ് 141 അടി. ചെറുതോണി അണക്കെട്ടിൽ നിന്നും തൽക്കാലത്തേക്ക് കൂടുതൽ വെള്ളം പുറത്തേക്കൊഴുക്കില്ലെന്നു കെഎസ്ഇബി അറിയിച്ചു. മൂന്നാറിൽ കനത്ത മഴ തുടരുന്നു. കട്ടപ്പന, നെടുങ്കണ്ടം, കുമളി, പീരുമേട് എന്നിവിടങ്ങളിലേക്കുള്ള റോഡുകൾ തകർന്നു. വാർത്താവിനിമയ ബന്ധങ്ങൾ മുഴുവൻ തകരാറിലായി. ഇടുക്കി പൂർണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഭക്ഷ്യധാന്യങ്ങൾക്കു ക്ഷാമം. പെട്രോൾ കിട്ടാനില്ല. ഉള്ള പമ്പുകളിൽ വൻ തിരക്ക്. ഇടുക്കിയിലേക്ക് ഭാരവാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തിയതോടെ റേഷൻ ഉൾപ്പെടെയുള്ള സാധനങ്ങൾ ഹൈറേഞ്ചിലേക്ക് എത്തിക്കാനാകാത്ത സ്ഥിതിയാണ്. റോഡുകളെല്ലാം അപകടത്തിലായതിനാൽ വാഹനങ്ങൾ പൊലീസ് നിയന്ത്രണത്തിലാണ്. തൊടുപുഴയിൽ മഴ പൂർണമായി കുറഞ്ഞു. അടിമാലി മേഖലയിലെ പല ഭാഗങ്ങളും മണ്ണിടിച്ചിൽ ഭീഷണിയിലാണ്

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles