എടാ ഇത് ഗോസ്വാമിയുടെ വണ്ടിയാ, ആർഎസ്എസിന്റെ ചാനലാ.. ; തല്ലിത്തകർത്തവയിൽ അർണബ് ഗോസ്വാമിയുടെ വാഹനവുംപ്പെട്ടപ്പോൾ, വീഡിയോ വൈറൽ

എടാ ഇത് ഗോസ്വാമിയുടെ വണ്ടിയാ, ആർഎസ്എസിന്റെ ചാനലാ.. ; തല്ലിത്തകർത്തവയിൽ അർണബ് ഗോസ്വാമിയുടെ  വാഹനവുംപ്പെട്ടപ്പോൾ, വീഡിയോ വൈറൽ
October 18 17:54 2018 Print This Article

ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ട് നടന്ന അക്രമികൾ തല്ലിത്തകർത്തവയിൽ അർണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവിയുടെ വാഹനവും ഉണ്ടായിരുന്നു. റിപ്പോര്‍ട്ടര്‍ക്കെതിരെ അക്രമികള്‍ മര്‍ദനവും കയ്യേറ്റവും നടത്തി. ഇതിനെതിരെ അര്‍ണബും ചാനലും മന്ത്രി ഷൈലജയുടെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും പ്രതികരണം തേടിയത് വലിയ വാര്‍ത്ത ആകുകയും ചെയ്തു. വാഹനം തല്ലിത്തകർത്ത സ്ഥലത്തുനിന്നെടുത്ത വിഡിയോയിലെ സംഭാഷണമാണ് ഇപ്പോള്‍ വൈറലാകുന്നത്.

റിപ്പബ്ലിക് ടിവിയുടെ വാഹനമാണെന്ന് അറിയാതെയായിരുന്നു അക്രമമെന്ന് വിഡിയോയിലെ സംഭാഷണത്തിൽ നിന്ന് വ്യക്തമാണ്. ഇത് ആർഎസ്എസിന്റെ ചാനലാണെന്നും അർണബിന്റെ ചാനലാണെന്നുമൊക്കെ വിഡിയോയിൽ ഒരാൾ പറയുന്നത് കേൾക്കാം. ഏത് ചാനലെന്ന് ചോദിക്കുന്നവരോട് ആർഎസ്എസ് നേതൃത്വം കൊടുക്കുന്ന റിപ്പബ്ലിക് ചാനലെന്ന് വിശദീകരിക്കുന്നുമുണ്ട്. ഏത് ഗോസ്വാമിയെന്നും ചിലർ ചോദിക്കുന്നു. ഒടുവിൽ നമുക്ക് അങ്ങനെയൊന്നുമില്ലെന്ന് ഒരാൾ പറയുന്നിടത്താണ് വിഡിയോ അവസാനിക്കുന്നത്. സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് ഈ വിഡിയോ.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles