വീക്കെന്‍ഡ് കുക്കിംഗ്; ഈസ്റ്റര്‍ സ്‌പെഷ്യല്‍ വിഭവങ്ങള്‍

വീക്കെന്‍ഡ് കുക്കിംഗ്; ഈസ്റ്റര്‍ സ്‌പെഷ്യല്‍ വിഭവങ്ങള്‍

നാവില്‍ കൊതിയൂറുന്ന ഏഴു വിഭവങ്ങളാണ് ഇത്തവണത്തെ വീക്കെണ്ട് കുക്കിംഗില്‍ പരിചയപ്പെടുത്തുന്നത്. എളുപ്പത്തില്‍ ഉണ്ടാക്കാവുന്നതും എന്നാല്‍ രുചിയുടെ കാര്യത്തില്‍ പകരം വെയ്ക്കാനില്ലാത്തതുമായ ഈ വിഭവങ്ങള്‍ പരീക്ഷിച്ചാവട്ടെ നിങ്ങളുടെ ഇക്കൊല്ലത്തെ ഈസ്റ്റര്‍.

വെള്ളയപ്പം/കള്ളപ്പം

kallappam-new

ചേരുവകള്‍

പച്ചരി കാല്‍ കിലോ
തേങ്ങാ 1 എണ്ണം
യീസ്റ്റ് ഒരു നുള്ള്
പഞ്ചസാര 1 ടേബിള്‍ സ്പൂണ്‍
ഉപ്പ് പാകത്തിന്
ചോറ് 3 – 4 ടേബിള്‍ സ്പൂണ്‍
ഒന്നോ രണ്ടോ കുഞ്ഞുള്ളി, ഒരു നുള്ള് ജീരകം ഇത് അരയ്ക്കുന്നത് ഓരോരുത്തരുടെ ഇഷ്ടം.
തേങ്ങാ തിരുമ്മിയത് അരമുറി (രാവിലെ അരച്ച് ചേര്‍ക്കാന്‍)

പാകം ചെയ്യുന്ന വിധം

പച്ചരി എട്ടു മണിക്കൂര്‍ എങ്കിലും കുതിര്‍ക്കാന്‍ വയ്ക്കുക. കുതിര്‍ത്തതിനു ശേഷം അരി കഴുകി വാരി മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക. അരയ്ക്കുമ്പോള്‍ ഒരു കപ്പ് തേങ്ങയും, ചോറും യീസ്റ്റും കൂടി അരയ്ക്കണം. കൂടെ ഒരു കുഞ്ഞുള്ളിയും ഒരു നുള്ള് ജീരകം കൂടി അരച്ച് ചേര്‍ക്കാം. അരി അരച്ചത് പൊങ്ങുവാന് വേണ്ടി ഏറ്റവും കുറഞ്ഞത് 8 മണിക്കൂര്‍ വയ്ക്കണം. അപ്പം ചുടുന്നതിനു രണ്ടു മണിക്കൂര്‍ മുമ്പ് അരമുറി തേങ്ങാ തിരുമ്മിയത് അരച്ച് ചേര്‍ക്കണം. തേങ്ങ അരയ്ക്കുമ്പോള്‍ നേര്‍മ്മയായി അരയേണ്ട ആവശ്യം ഇല്ല. ഇനി പാകത്തിന് ്ഉപ്പും പഞ്ചസാരയും ചേര്‍ത്തു നന്നായി ഇളക്കി വയ്ക്കുക. രണ്ടു മണിക്കൂറിനു ശേഷം വെള്ളയപ്പം ചുട്ടെടുക്കാം. ഇങ്ങനെ ഉണ്ടാക്കിയാല്‍ രുചിയും മയവും കിട്ടും.

മട്ടണ്‍ സ്റ്റ്യൂ

muttaon

ചേരുവകള്‍

മട്ടണ്‍ ഒരു കിലോ (ചെറിയ കഷണങ്ങളായി മുറിച്ചത്)
ഉരുളക്കിഴങ്ങ് രണ്ടെണ്ണം (ചെറിയ ചതുരത്തില്‍ കഷണങ്ങളാക്കിയത്
കാരറ്റ് ഒരെണ്ണം (ചെറിയ ചതുരത്തില്‍ കഷണങ്ങളാക്കിയത്)
സവാള രണ്ടെണ്ണം (ചതുരത്തില്‍ അരിഞ്ഞത്)
ഇഞ്ചി അരിഞ്ഞത് ഒരു ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത് ഒരു ടേബിള്‍ സ്പൂണ്‍
പച്ചമുളക് രണ്ടായി കീറിയത് അഞ്ചെണ്ണം
കറുവപ്പട്ട രണ്ടു ചെറിയ കഷണം
ഏലക്കാ 4, 5 എണ്ണം
ഗ്രാമ്പൂ 4 എണ്ണം
കുരുമുളക് (പൊടിക്കാത്തത്) ഒരു ടീസ്പൂണ്‍
പെരുംജീരകം ഒരു നുള്ള്
കട്ടിയുള്ള തേങ്ങാപ്പാല്‍ ഒരു കപ്പ്
കട്ടി കുറഞ്ഞ തേങ്ങാപ്പാല്‍ മൂന്നു കപ്പ്
ഉപ്പ് പാകത്തിന്
കറിവേപ്പില രണ്ട് തണ്ട്

പാകം ചെയ്യുന്ന വിധം

ഒരു പാനില്‍ എണ്ണ ചൂടായതിനു ശേഷം കറുവപ്പട്ട, ഗ്രാമ്പൂ, ഏലയ്ക്ക, കുരുമുളക്, പെരുംജീരകം എന്നിവ നന്നായി വഴറ്റുക. ഇനി സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ കൂടെ ചേര്‍ത്തു നല്ലതുപോലെ വഴറ്റുക. ഇതിലേക്ക് മട്ടണ്‍ കഷണങ്ങള്‍ കൂടി ചേര്‍ത്തിളക്കി കട്ടി കുറഞ്ഞ തേങ്ങാപ്പാലില്‍ വേവിയ്ക്കുക. ഏകദേശം പകുതി വേവ് ആകുമ്പോള്‍ കാരറ്റ്, ഉരുളക്കിഴങ്ങ് എന്നിവ ചേര്‍ത്തു വീണ്ടും വേവിയ്ക്കുക. നന്നായി വെന്തു കഴിയുമ്പോള്‍ കട്ടികൂടിയ തേങ്ങാപ്പാല്‍ ഒഴിച്ച് ഇളക്കുക. ഈ തേങ്ങാപ്പാല്‍ തിളയ്ക്കാന്‍ അനുവദിയ്ക്കരുത്. രണ്ടു മിനിറ്റ് ചൂടാക്കിയതിനു ശേഷം അടുപ്പില്‍ നിന്നും വാങ്ങുക. നല്ല രുചികരമായ മട്ടണ്‍ സ്റ്റൂ തയ്യാര്‍.

അച്ചായന്‍സ് കോഴിക്കറി

chicken

മധ്യതിരുവിതാംകൂര്‍ കത്തോലിക്കരുടെ ആഘോഷങ്ങളിലെ ഒരു സ്‌പെഷ്യല്‍ ചിക്കന്‍ കറി ആണിത്. അതു കൊണ്ടാണ് അച്ചായന്‍ ചിക്കന്‍ കറി എന്ന് പേരു വീണത്. മധ്യതിരുവിതാംകൂറിലെ മിക്കവാറും എല്ലാ റെസ്റ്റോറന്റുകളുടെ മെനുവിലും അച്ചായന്‍ ചിക്കന്‍ കറി ഉണ്ടായിരിക്കും. വളരെ കുറച്ചു ചേരുവകള്‍ കൊണ്ട് പെട്ടെന്ന് തയ്യറാക്കാവുന്ന ഒരു ഡിഷ് ആണിത്. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകള്‍

ചിക്കന്‍ 1 കിലോ
ഇഞ്ചി 50 ഗ്രാം
വെളുത്തുള്ളി ഒരു കുടം
പച്ചമുളക് 4 എണ്ണം
പെരുംജീരകം 1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി 1 ടീസ്പൂണ്‍
തേങ്ങാപ്പാല്‍ 1 കപ്പ്
ക്രഷ്ഡ് പെപ്പര്‍ 20 ഗ്രാം
ഓയില്‍ ആവശ്യത്തിന്
കറിവേപ്പില 2 തണ്ട്
ഉപ്പ് പാകത്തിന്

പാകം ചെയ്യുന്ന വിധം

ചിക്കന്‍ ചെറിയ കഷണങ്ങളാക്കി കഴുകി വൃത്തിയാക്കി വയ്ക്കുക. ഇനി ഒരു മിക്‌സിയില്‍ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, പെരുംജീരകം, ഒരു നുള്ള് മഞ്ഞള്‍പ്പൊടി എന്നിവ അല്‍പം വെള്ളം ചേര്‍ത്ത് അരച്ചെടുക്കുക. ഒരു പാനില്‍ ഓയില്‍ ചൂടാക്കി ചിക്കന്‍, അരപ്പ്, എന്നിവ ചേര്‍ത്ത് നല്ലതു പോലെ മിക്‌സ് ചെയ്ത് പാകത്തിന് ഉപ്പും ചേര്‍ത്ത് അടച്ചു വെച്ച് വേവിയ്ക്കുക. ഏകദേശം പകുതി വെന്തു കഴിഞ്ഞാല്‍ തീ കുറച്ചു വെച്ച ്‌തേങ്ങാപ്പാല്‍ ഒഴിച്ച് ഇളക്കി യോജിപ്പിക്കുക. ഇതിലേയ്ക്ക് ക്രഷ്ഡ് പെപ്പര്‍ ചേര്‍ത്ത് വീണ്ടും അടച്ചുവെച്ച് ചാര്‍കുറുകുന്നതു വരെ വേവിയ്ക്കുക. രണ്ടു തണ്ട് കറിവേപ്പില കൂടി അടര്‍ത്തിയിട്ട് ഇളക്കുക. അച്ചായന്‍സ് ചിക്കന്‍ കറി തയ്യാര്‍.

‘ബീഫ് നസ്രാണി’

beef

ബീഫ് ഇല്ലാതെ എന്ത് ഈസ്റ്റര്‍. എല്ലാവര്‍ക്കും പ്രിയപ്പെട്ട നാടന്‍ ബീഫ് ഉലര്‍ത്തല്‍ ഒരു പുതിയ രീതിയില്‍

ചേരുവകള്‍

ബീഫ് ചെറിയ കഷ്ണങ്ങള്‍ ആക്കിയത് : അരക്കിലോ
മഞ്ഞള്‍ പൊടി : ഒരു ടീസ്പൂണ്‍
മുളക്‌പൊടി : 1 ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി 1 ടേബിള്‍ സ്പൂണ്‍
കുരുമുളകു പൊടി : അര ടേബിള്‍ സ്പൂണ്‍
സവാള : നാലെണ്ണം (നീളത്തില്‍ അരിഞ്ഞത്)
ഇഞ്ചി നീളത്തില്‍ അരിഞ്ഞത് : രണ്ടു സ്പൂണ്‍
വെളുത്തുള്ളി ഒരു കുടം
പച്ചമുളക് : നാലെണ്ണം (നീളത്തില്‍ അരിഞ്ഞത്)
കറിവേപ്പില : രണ്ടു പിടി
തേങ്ങാ കഷ്ണങ്ങള്‍ : കാല് കപ്പ്
വെളിച്ചെണ്ണ : എട്ടു സ്പൂണ്‍
കറുവാപ്പട്ട : രണ്ടു കഷ്ണം
ജാതിപത്രി : ഒരു കഷ്ണം
ഗ്രാമ്പൂ : നാലെണ്ണം
മഞ്ഞള്‍ പൊടി : അര സ്പൂണ്‍
പെരുംജീരകം പൊടിച്ചത് : ഒരു സ്പൂണ്‍
ഗരം മസാല : രണ്ടു സ്പൂണ്‍
കുരുമുളക് ചതച്ചത് : രണ്ടു സ്പൂണ്‍
ഉപ്പ് : പാകത്തിന്

പാകം ചെയ്യുന്ന വിധം

ബീഫില്‍ മഞ്ഞള്‍പൊടി, കുരുമുളകുപൊടി, മല്ലിപ്പൊടി, മുളകുപൊടി എല്ലാം പുരട്ടി അര മണിക്കൂര്‍ വച്ചശേഷം പാകത്തിന് വെള്ളം ചേര്‍ത്ത് വേവിക്കുക.
ഓയില്‍ ചൂടാക്കി വെളുത്തുള്ളി ഇഞ്ചിയും പച്ചമുളകും പച്ചമണം മാറുന്നതുവരെ വഴറ്റുക. ഇതിലേയ്ക്ക് സവാളയും കറിവേപ്പിലയും തേങ്ങയും ചേര്‍ത്ത് ഇളം ബ്രൗണ്‍ നിറം ആകുന്നതു വരെ വഴറ്റുക. തീ കുറച്ചു കറുവാപ്പട്ട, ജാതിപത്രി, ഗ്രാമ്പൂ എന്നിവ മൂപ്പിക്കുക.
ഇതിലേയ്ക്ക് മഞ്ഞള്‍പൊടി, പെരുംജീരകപ്പൊടി, ഗരംമസാല, കുരുമുളക്‌പൊടിച്ചത് ചേര്‍ത്ത് വഴറ്റുക. മസാല മൂത്ത ശേഷം വേവിച്ച് വച്ചിരിക്കുന്ന ബീഫ് ചേര്‍ത്ത് ഇളക്കി ആവശ്യത്തിനുപ്പും അരഗ്ലാസ് വെള്ളവും ഒഴിച്ച് വെള്ളം വറ്റി ബീഫ് നന്നായി മൊരിയുന്നതു വരെ വേവിക്കുക. ഇതില്‍ കാല്‍ സ്പൂണ്‍ നെയ്യും കൂടി ചേര്‍ത്താല്‍ കൂടുതല്‍ രുചികിട്ടും.

ക്യാരറ്റ് പീസ് പുലാവ്

pulav

ചേരുവകള്‍

ബസുമതിറൈസ് 2 കപ്പ്
നെയ്യ് 25 ഗ്രാം
സവാള 1 എണ്ണം സ്ലൈസ് ചെയ്തത്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1 ടീസ്പൂണ്‍
കാരറ്റ് 3 എണ്ണം കനം കുറച്ച് നീളത്തില്‍ അരിഞ്ഞത് (juliennse)
ഗ്രീന്‍പീസ് അര കപ്പ്

പാകം ചെയ്യുന്ന വിധം

അരി ഉപ്പിട്ട വെള്ളത്തില്‍ വേവിച്ചൂറ്റി വയ്ക്കുക. നെയ്യ് ചൂടാക്കി സബോള, ഇഞ്ചിവെളുത്തുള്ളിപേസ്റ്റ് എന്നിവ വഴറ്റിയ ശേഷം ക്യാരറ്റ്, ഗ്രീന്‍പീസ് ചേര്‍ത്ത് കുക്ക് ചെയ്യുക. നന്നായി കുക്ക് ആയി കഴിയുമ്പോള്‍ വേവിച്ചുവച്ച ചോറ് ചേര്‍ത്തിളക്കി ചൂടോടെ വിളമ്പുക

പാസ്ത മാര്‍മലെയ്ഡ് സലാഡ്

pasta

അല്‍പം വ്യത്യസ്തവും എന്നാല്‍ സിമ്പിളും അയ ഒരു സലാഡ്.

ചേരുവകള്‍

പാസ്ത 150 ഗ്രാം
നല്ല കട്ടിയുള്ള തൈര് 250 ml
മാര്‍മലെയ്ഡ് 4 ടേബിള്‍ സ്പൂണ്‍
വറ്റല്‍ മുളക് ചതച്ചത്, ക്യാപ്‌സിക്കം അരിഞ്ഞത് ഗാര്‍നിഷിന്

പാകം ചെയ്യുന്ന വിധം

പാസ്ത ഉപ്പിട്ട വെള്ളത്തില്‍ കുക്ക് ചെയ്ത് ഊറ്റി വയ്ക്കുക. തൈരും മാര്‍മലെയ്ഡും മിക്‌സ് ചെയ്ത് അതിലേയ്ക്ക് പാസ്ത ചേര്‍ത്തിളക്കി ഉപ്പ് പാകത്തിനാക്കുക. വറ്റല്‍മുളക് ചതച്ചത്, ക്യാപ്‌സിക്കം അരിഞ്ഞത് വച്ച് ഗാര്‍നിഷ് ചെയ്യുക.

ആപ്പിള്‍ ബ്രഡ് പുഡിംഗ്

apple

ചേരുവകള്‍

മുട്ട 3 എണ്ണം
മില്‍ക്ക് 1 കപ്പ്
കണ്ടെന്‍സ്ഡ് മില്‍ക്ക് 150 ml
ഷുഗര്‍ 50 ഗ്രാം
ഉപ്പില്ലാത്ത ബട്ടര്‍ 75 ഗ്രാം
കറുവാപ്പട്ട പൊടിച്ചത് 1/ 2 ടീസ്പൂണ്‍
ബ്രഡ് 1 എണ്ണം (500 ഗ്രാം) സൈഡ് കളഞ്ഞു ചെറിയ ചതുര കഷണങ്ങള്‍ ആക്കിയത്
ആപ്പിള്‍ 2 എണ്ണം തൊലികളഞ്ഞു ചതുര കഷണങ്ങള്‍ ആക്കിയത്
ചോക്ലേറ്റ് ചിപ്‌സ് 50 ഗ്രാം

പാകം ചെയ്യുന്ന വിധം

മുട്ട നന്നായി അടിച്ച ശേഷം പാലും ചേര്‍ത്ത് വീണ്ടും അടിച്ചെടുക്കുക. ഇതിലേയ്ക്ക് കണ്ടെന്‍സ്ഡ് മില്‍ക്ക്, ഷുഗര്‍, ഉപ്പില്ലാത്ത ബട്ടര്‍, കറുവാപ്പട്ട പൊടിച്ചത് എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ബ്രഡും, ചോക്ലേറ്റ് ചിപ്‌സ്, ആപ്പിളും ചേര്‍ത്ത് വീണ്ടും മിക്‌സ് ചെയ്ത് ഗ്രീസ് ചെയ്ത ഒരു റെമിക്കിന്‍ ബൗള്‍/ ബേക്കിംഗ് ട്രേയിലേയ്ക്ക് മാറ്റി 200 ഡിഗ്രി ചൂടില്‍ നന്നായി സെറ്റ് ആകുന്നതു വരെ ബേക്ക് ചെയ്ത് എടുക്കുക. ചൂടോടെയോ തണുപ്പിച്ചോ ക്രീമോ ഐസ്‌ക്രീമോ ചേര്‍ത്ത് വിളമ്പുക.

basilഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വായനക്കാരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ താഴെയുള്ള കമന്റ് കോളം ഉപയോഗിക്കാവുന്നതാണ്. അവഹേളനമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീലമോ മതനിന്ദയോ ആകാവുന്ന പോസ്റ്റുകള്‍ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്.
Post Your Malayalam Comments ( Click here for Malayalam Comments )
Press Esc to close
other news
1 2 3 1,649

More Latest News

ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്കായി വീസ ഓണ്‍ അറൈവൽ പദ്ധതിക്ക് യുഎഇ ഭരണകൂടം അംഗീകാരം നൽകി.

യുഎസ് വീസയോ ഗ്രീൻ കാർഡോ ഉള്ള ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്കായി വീസ ഓണ്‍ അറൈവൽ പദ്ധതിക്ക് യുഎഇ ഭരണകൂടം അംഗീകാരം നൽകി. ബുധനാഴ്ചയാണ് യുഎഇ കാബിനറ്റ് ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ആറു മാസമെങ്കിലും കാലാവധിയുള്ള പാസ്പോർട്ടുകൾക്കായി 14 ദിവസത്തേക്കാണ് വീസ ഓണ്‍ അറൈവലിന്‍റെ ആനുകൂല്യം ലഭിക്കുന്നത്.

ഓർമ്മക്കുറവ്.... വിഎസിനെ പരിഹസിച്ച എംഎം മണിക്ക് വിഎസ് കൊടുത്ത മറുപടി; ആ

ദേവികുളം എംഎൽഎ എസ്.രാജേന്ദ്രന്റെ വാദം പൊളിയുന്ന രേഖകൾ പുറത്തുവന്നിരുന്നു. ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയാണ് പട്ടയം നൽകിയതെന്ന രാജേന്ദ്രന്റെ വാദം തെറ്റാണെന്നു പൊളിഞ്ഞു. 2000 ൽ എ.കെ.മണി ലാൻഡ് അസൈൻമെന്റ് കമ്മിറ്റി ചെയർമാനായിരുന്ന കാലയളവിലാണു പട്ടയം നൽകിയതെന്നായിരുന്നു വാദം. എന്നാൽ രാജേന്ദ്രൻ പറയുന്ന കാലയളവിൽ കമ്മിറ്റി യോഗം ചേർന്നിട്ടില്ലെന്നാണ് ദേവികുളം താലൂക്കിൽനിന്നും ലഭിച്ചിരിക്കുന്ന വിവരാവകാശ രേഖയിൽനിന്നും വ്യക്തമായി.

മന്ത്രിയെ കുടുക്കിയത് അഞ്ചംഗ സംഘം; മംഗളം ചാനലില്‍ പൊട്ടിത്തെറി, മാധ്യമപ്രവര്‍ത്തക രാജിവെച്ചു

മംഗളം ചാനലില്‍ നടക്കുന്ന പ്രവൃത്തികളില്‍ മനം മടുത്ത് ചാനൽ ജീവനക്കാരി രാജിവെച്ചു. മാധ്യമപ്രവര്‍ത്തക എന്ന നിലയിലും സ്ത്രീ എന്ന നിലയിലും അവിടുത്തെ അവസ്ഥകൾ അസഹ്യമാണെന്നും അതിനാലാണ് രാജി എന്നും മാധ്യമപ്രവര്‍ത്തക ഫേസ്ബുക്കില്‍ കുറിച്ചു. തന്‍റെ പ്രതീക്ഷയിലുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തന ശൈലി അല്ല അവിടെ നടക്കുന്നതെന്നും അൽ നീമ അഷറഫ് എന്ന മാധ്യമ പ്രവര്‍ത്തക ഫേസ്ബുക്ക് കുറിപ്പിലൂടെ വെളിപ്പെടുത്തി.

ഗർഭിണിയാണെന്ന് അറിഞ്ഞത് പ്രസവിച്ചപ്പോൾ മാത്രമെന്ന് യുവതി; ജനിച്ചപ്പോള്‍ തന്നെ മരിച്ച കുഞ്ഞിനെ ആരും അറിയാതെ

മാസം തികയാതെ ജ​നി​ച്ച കു​ഞ്ഞി​നു മ​തി​യാ​യ ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​തെ മ​റ​വു ചെ​യ്ത കേ​സി​ൽ വീ​ട്ട​മ്മ അ​റ​സ്റ്റി​ൽ. പ​റ​ക്കോ​ട് ടി​ബി ജം​ഗ്ഷ​നി​ൽ സ​ബ് സ്റ്റേ​ഷ​നു സ​മീ​പ​മു​ള്ള വീ​ടി​ന്‍റെ തെ​ക്ക് പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്താ​ണ് ഒ​രു കാ​ൽ ഇ​ല്ലാ​ത്ത ന​വ​ജാ​ത ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്നു ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വീ​ട്ട​മ്മ അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രെ ഇ​ന്ന​ലെ അ​ടൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു ചെ​യ്തു.എന്നാല്‍ വീട്ടമ്മ പറയുന്ന വിചിത്ര കഥ കേട്ട് ഞെട്ടിയത് പോലിസ് ആയിരുന്നു .

മന്ത്രി ശശീന്ദ്രനെ കുടുക്കിയ മാധ്യമപ്രവര്‍ത്തക എന്ന പേരില്‍ സുനിത ദേവദാസിന്റെ ചിത്രം പ്രചരിപ്പിച്ച ഓണ്‍ലൈന്‍

മന്ത്രി ശശീന്ദ്രനെ കുടുക്കിയ മാധ്യമപ്രവര്‍ത്തക എന്ന പേരില്‍ ഒരു മലയാള ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന വാര്‍ത്തയില്‍ തന്റെ ചിത്രം ഉപയോഗിച്ചതിനു എതിരെ മാധ്യമപ്രവര്‍ത്തക സുനിത ദേവദാസ് രംഗത്ത് വന്നു . ആരോപണവിധേയമായ ഓണ്‍ലൈന്‍ പത്രം തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നും തന്റെ അറിവോ സമ്മതമോ ഇല്ലാത്ത ചിത്രം എടുക്കുകയും അത് മുഖം മറച്ച നിലയില്‍ വാര്‍ത്തയില്‍ ചേര്‍ക്കുകയും ചെയ്തതിനു എതിരെയാണ് സുനിത ശക്തമായ പ്രതികരണവുമായി വന്നത് .

വിവാഹശേഷം ആശ തന്നോട് ഒരേയൊരു കാര്യം മാത്രമാണ് ആവശ്യപെട്ടത്‌ എന്ന് മനോജ്‌ കെ ജയന്‍;

മനോജും ഉര്‍വശിയുമായുള്ള പ്രണയവും വിവാഹവും വിവാഹമോചനവും എല്ലാം വാര്‍ത്തകളില്‍ ഇടം നേടിയ സംഭവം ആണ് .ഇവരുടെ മകള്‍ കുഞ്ഞാറ്റ ഇപ്പോഴും മനോജിനോപ്പം ആണ് കഴിയുന്നത്‌ .ഉര്‍വശിയുമായുള്ള വിവാഹമോചനത്തിന് ശേഷം 2011ലാണ് മനോജ് കെ ജയന്‍ ആശയെ വിവാഹം കഴിക്കുന്നത്.

​മിഷേലിനെ ബോട്ടിൽ കടത്തിക്കൊണ്ടുപോയി അപായപ്പെടുത്തിയതാകാമെന്ന പിതാവിന്റെ സംശയം തള്ളി ക്രൈംബ്രാഞ്ച്; അസ്വാഭാവികമായി മറ്റാരുടെയെങ്കിലും കൈവിരൽപാടുകൾ

കേസിൽ മിഷേലിന്റെ കാമുകനായിരുന്ന ക്രോണിനെതിരെ പോക്സോ കുറ്റവും ചുമത്തിയിട്ടുണ്ട്. പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ചെന്ന മിഷേലിന്റെ കൂട്ടുകാരിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു. ക്രോണിനെ പ്രതിയാക്കി ക്രൈം ബ്രാഞ്ച് ഉടൻ അന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചേക്കുമെന്നാണ് വിവരം.

ബ്ലെയ്ഡ് കാണിച്ച് ഭീഷണിപ്പെടുത്താന്‍ ആണെങ്കില്‍ എനിക്ക് വിനീത്, ജയറാം അവരെയൊക്കെ ഭീഷണിപെടുത്താമായിരുന്നല്ലോ; ഗര്‍ഭിണിയായ എന്റെ

താന്‍ ഭീഷണിപെടുത്തി കിഷോര്‍ സത്യയെ വിവാഹംചെയ്തു എന്ന ആരോപണത്തിനു എതിരെ തുറന്നടിച്ച് നടി ചാര്‍മിള രംഗത്ത് .കിഷോര്‍ സത്യയ്ക്ക് നേരെ ഗുരുതര ആരോപണങ്ങള്‍ ആണ് നടി ഉന്നയിക്കുന്നത് .അയാള്‍ എന്റെ കുഞ്ഞിനെ കൊന്നു, മറ്റൊരു സ്ത്രീയുമായി പ്രണയത്തിലായി ഇത് സഹിക്കാന്‍ പറ്റാതെയാണ് ഞാന്‍ അയാളെ ഉപേക്ഷിച്ചത് എന്ന് ചാര്‍മിള പറയുന്നു .

അമ്മയ്ക്കും തുല്യം അമ്മ മാത്രം; ഒടുവില്‍ മീനാക്ഷി മഞ്ജുവിനൊപ്പം താമസിക്കാന്‍ ഒരുങ്ങുന്നു എന്ന് റിപ്പോര്‍ട്ട്

ഒടുവില്‍ ആ വാര്‍ത്ത‍ സത്യമാകുന്നുവോ? മറ്റൊന്നുമല്ല ദിലീപിന്റെയും മഞ്ജുവിന്റെയും മകള്‍ മീനാക്ഷി അമ്മയ്ക്കൊപ്പം പോകാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട് .കാവ്യാ ദിലീപ് വിവാഹത്തിനു മുന്‍പന്തിയില്‍ നിന്ന മകള്‍ മീനക്ഷിയ്ക്ക് ഇതെന്തു പറ്റി എന്നാണ് ഇപ്പോള്‍ എല്ലാവരുടെയും സംശയം .

റിലീസിന് ഒരു ദിവസം ഇരിക്കെ ‘ഗ്രേറ്റ് ഫാദര്‍’ രംഗങ്ങള്‍ പുറത്തായി; ഇത് മറ്റൊരു വിപണനതന്ത്രമോ

മമ്മൂട്ടി ഫാന്‍സ് മഞ്ചേരി യൂണിറ്റ് പ്രതിനിധിയെന്ന് അവകാശപ്പെടുന്ന ആള്‍ ഷാജി നടേശനെ വിളിച്ച് ഇക്കാര്യം അറിയിച്ചപ്പോള്‍ വീഡിയോ പ്രചരിക്കുന്നത് തടയേണ്ട, ഫാമിലി പ്രേക്ഷകരെ ആകര്‍ഷിക്കുന്ന രംഗമാണെന്ന് പറയുന്ന തരത്തിലുള്ള ഓഡിയോ ക്ലിപ്പുകളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഏതായാലും രംഗം ലീക്ക് ആയതില്‍ മമ്മൂട്ടി ആരാധകര്‍ അമര്‍ഷത്തിലാണ്. ശക്തമായ നിയമ നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം. എന്നാല്‍ ഇത് ഷാജി നടേശന്റെ ശബ്ദമാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല.

വെനീസിലെ സുന്ദരിമാര്‍

ഓരോ വ്യക്തിയും ഓരോ രാജ്യങ്ങളും ഓരോരോ സംസ്‌ക്കാരത്തിന് ഉടമകളാണ് അടയാളങ്ങളാണ്. വികസിത രാജ്യങ്ങള്‍ സമ്പത്തില്‍ മാത്രമല്ല വളരുന്നത് വായനയിലും വളര്‍ന്നുകൊണ്ടിരിക്കുന്നു. അതുകൊണ്ടാണവര്‍ അവരുടെ ഭാഷയെയും സംസ്‌കാരത്തെയും ഹൃദയത്തോട് ചേര്‍ത്ത് ജീവിക്കുന്നത്. നമുക്ക് മുന്നേ നടന്നവരേ നാമറിയില്ലെങ്കില്‍ അവരെ മനുഷ്യനെന്ന് വിളിച്ചിട്ട് കാര്യമില്ല. ദരിദ്രരാജ്യങ്ങളിലെ കുട്ടികള്‍ ചരിത്രപാഠങ്ങള്‍ അധികം പഠിക്കാതെ കച്ചവട സിനിമകളെ കാണാപാഠമാക്കുന്നു. അതിനു കൂട്ടുനില്ക്കുന്നതും കച്ചവടസിനിമ ദൃശ്യമാധ്യമങ്ങളാണ്. ഞാന്‍ വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ വെനീസിലെ വ്യാപാരി എന്ന കഥ വായിച്ചിരുന്നു. കിഴക്കിന്റെ വെനീസായ ആലപ്പുഴയും, ഇറ്റലിയിലെ പടിഞ്ഞാറന്‍ വെനീസും കേട്ടിരുന്നു. ആലപ്പുഴ ചാരുംമൂടുകാരനായ എനിക്ക് ആലപ്പുഴയെ ആരും പഠിപ്പിക്കേണ്ടതില്ല. യാത്രകള്‍ എപ്പോഴും എനിക്ക് അറിവു തേടിയുളള തീര്‍ത്ഥാടനങ്ങളാണ്. പഠിച്ചിരുന്ന കാലത്ത് തന്നെ പടിഞ്ഞാറന്‍ വെനീസ് കാണാന്‍ അതിയായ മോഹമായിരുന്നു. പാശ്ചാത്യജീവിതത്തിനിടയില്‍ ലണ്ടനില്‍ നിന്ന് റോമിലേക്കും അവിടെ നിന്ന് വെനീസിലേക്കും ഞാന്‍ യാത്ര തിരിച്ചു. വെനീസ് കണ്ടപ്പോള്‍ ഒരു കാര്യം മനസ്സിലായി. വെനീസ് ഒന്നേയുളളൂ അത് ഇറ്റലിയിലാണ്. മുന്‍ കാലങ്ങളിലെ വ്യാപാരികളാണ് ആലപ്പുഴയെ വെനീസുമായി താരതമ്യം ചെയ്തത്. അതിന്റെ പ്രധാന കാരണം ആലപ്പുഴയുടെ പ്രകൃതിരമണീയതയും തോടുകളും കനാലുകളുമാണ്. എന്നാല്‍ പടിഞ്ഞാറന്‍ വെനീസ് സൗന്ദര്യമാര്‍ന്ന ഒരു നഗരമാണ്. ഇവിടെ തോടുകളിലൂടെ മനുഷ്യമനസ്സിനെ തൊട്ടുണര്‍ത്തുന്നവിധം വളഞ്ഞുപുളഞ്ഞ് തോണികള്‍ ഒഴുകികൊണ്ടിരിക്കുന്നു. ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണം എന്തെന്ന് ചോദിച്ചാല്‍ ചെറുതും വലുതുമായ ബോട്ടുകള്‍, ആഡംബര കപ്പലുകള്‍ തന്നെ. ആലപ്പുഴയില്‍ ആഡംബര കപ്പലുകള്‍ ഇല്ലെങ്കിലും രണ്ടിടത്തുളള ജലനൗകകളും ജലസവാരികളും കായലിന്റെ വിശാലമായ ജലപരപ്പും മറ്റും സമാനതകളുണ്ട്. കിഴക്കിന്റെ വെനീസില്‍ ബോട്ടുയാത്രകള്‍ ചെയ്യുന്നവര്‍ കാണുന്ന കാഴ്ച ചപ്പുകളും ചവറുകളും കെട്ടിപ്പുണര്‍ന്ന് കിടക്കുന്നതാണ്. തലയുയര്‍ത്തി നോക്കിയാല്‍ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ മാത്രമല്ല കേരളമാകെ മാലിന്യങ്ങളാണ്. ഇതു സഞ്ചാരികള്‍ക്കു ലഭിക്കുന്ന ഒരു പ്രഹരമാണ്. ഇതിന്റെ പ്രത്യാഘാതം എന്തെന്ന് ചോദിച്ചാല്‍ ലോകഭൂപടത്തില്‍ മുന്‍നിരയില്‍ നില്‌ക്കേണ്ട നമ്മുടെ ടൂറിസ്റ്റ് കേന്ദ്രങ്ങളെ ഇവിടുത്തേ ഭരണാധിപന്മാര്‍ വെറും ടൂറിസ്റ്റ് കോലങ്ങളാക്കി മാറ്റിയിരിക്കുന്നു.

വളര്‍ത്തുനായയുടെ ആക്രമണത്തില്‍ ഉടമ മരിച്ചു; സംഭവം ബിബിസി സംഘത്തിനു മുന്നില്‍

ലണ്ടന്‍: ബിബിസി സംഘത്തിനു മുന്നില്‍ വളര്‍ത്തുനായയയുടെ ആക്രമണത്തിന് ഇരയായയാള്‍ മരിച്ചു. മാരിയോ പെരിവോയിറ്റോസ് എന്ന 41കാരനാണ് നായയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് മരിച്ചത്. നായയുടെ ആക്രമണത്തിലേറ്റ പരിക്കുകളില്‍ രക്തം വാര്‍ന്നാണ് മരണമെന്ന് പോലീസ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഉദ്ധരിച്ച് അറിയിച്ചു. മാര്‍ച്ച് 20ന് സംഭവമുണ്ടാകുമ്പോള്‍ ഇയാള്‍ക്കൊപ്പം ബിബിസി സംഘമുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ ഷൂട്ട് ചെയ്യുകയല്ലായിരുന്നുവെന്ന് വക്താവ് പറഞ്ഞു.

യൂറോപ്പിലേക്ക് സഞ്ചാര സ്വാതന്ത്ര്യവും യൂറോപ്യന്‍ കോടതിയുടെ അധികാരവും നിലനിര്‍ത്തും; ആര്‍ട്ടിക്കിള്‍ 50 പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ലണ്ടന്‍: യൂറോപ്പില്‍ നിലവിലുള്ള സഞ്ചാര സ്വാതന്ത്രം ചില നിയന്ത്രണങ്ങളോടെ പൗരന്‍മാര്‍ക്ക് ലഭ്യമാകുമെന്ന് പ്രധാനമന്ത്രി തെരേസ മേയ്. യൂറോപ്യന്‍ നീതിന്യായ കോടതിയുടെ അധികാര പരിധിയില്‍ യുകെ തുടരുമെന്നും അവര്‍ വ്യക്തമാക്കി. ബ്രെക്‌സിറ്റിന്റെ ആദ്യ നടപടിയായ ആര്‍ട്ടിക്കിള്‍ 50 പ്രഖ്യാപിച്ചുകൊണ്ടാണ് മേയ് ഇക്കാര്യം അറിയിച്ചത്. ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം പോലുള്ളവ നിലനിര്‍ത്തുമെന്ന് യൂറോപ്യന്‍ പാര്‍മെന്റിന്റെ ചോര്‍ന്ന രേഖകളും വ്യക്തമാക്കുന്നു.

ബ്രെക്‌സിറ്റിനു ശേഷവും ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ പൗരാവകാശങ്ങള്‍ തുടരാന്‍ യൂറോപ്യന്‍ പാര്‍ലമെന്റ് പദ്ധതി

ബ്രസല്‍സ്: ബ്രെക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയായാലും ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ പൗരാവകാശങ്ങള്‍ തുടരാന്‍ യൂറോപ്യന്‍ പാര്‍ലമെന്റിന് പദ്ധതിയുള്ളതായി സൂചന. പുറത്തായ രേഖകളാണ് ഇതു സംബന്ധിച്ച് സൂചന നല്‍കുന്നത്. പൗരാവകാശങ്ങളും യൂറോപ്പില്‍ ഇപ്പോള്‍ ലഭിച്ചു വരുന്ന ആനുകൂല്യങ്ങളും തുടരാനാകും. യൂണിയന്‍ പ്രാഥമിക നിയമങ്ങളുടെ പരിധിയില്‍ നിന്നുകൊണ്ട് സഞ്ചാര സ്വാതന്ത്ര്യം പോലെയുള്ള അവകാശങ്ങള്‍ നിലനിര്‍ത്തണമെന്നാണ് പാര്‍ലമെന്റിലെ ചീഫ് നെഗോഷ്യേറ്റര്‍ ഗയ് വെര്‍ഹോഫ്‌സ്റ്റാറ്റ് അവതരിപ്പിക്കാനിരിക്കുന്ന പ്രമേയം പറയുന്നത്.

100 കിലോയുടെ സ്വർണനാണയം കയറും ഉന്തുവണ്ടിയും ഉപയോഗിച്ച് മോഷ്ടിച്ചു; എലിസബത്ത് രാജ്ഞിയുടെ മുഖം ചിത്രീകരിച്ചിട്ടുള്ള

എലിസബത്ത് രാജ്ഞിയുടെ മുഖം ചിത്രീകരിച്ചിട്ടുള്ള ‘ബിഗ് മേപ്പിൾ ലീഫ്’ എന്ന ഭീമൻ സ്വർണനാണയമാണ് മോഷണം പോയത്. ലോകത്തിലെ പ്രശസ്ത നാണയ നിര്‍മാണ കമ്പനിയായ റോയല്‍ കനേഡിയന്‍ മിന്റ് 2007ല്‍ നിര്‍മിച്ചതാണ് ഇത്. മൂന്നു സെന്റിമീറ്റർ കനവും 53 സെന്റിമീറ്റർ വ്യാസവുമാണ് നാണയത്തിനുള്ളത്. 45 ലക്ഷം ഡോളർ (ഏതാണ്ട് 30 കോടി രൂപ) ആണ് മൂല്യമായി കരുതുന്നത്.

ബ്രിട്ടിഷ് ചാനലായ ചാനൽ 4ലെ ഏഡെൻ എന്ന റിയാലിറ്റി ഷോ; അവരറിഞ്ഞില്ല ഷോ നിർത്തിയത്,

തങ്ങളുടെ കാട്ടുജീവിതം ബ്രിട്ടണെ മുൾമുനയിൽ നിർത്തിയിരിക്കുകയാണെന്ന ധാരണയിൽ അവർ കാട്ടിൽ ജീവിക്കുകയും ആ ജീവിതം ചിത്രീകരിച്ച് സ്റ്റുഡിയോയിലേക്ക് അയക്കുകയും ചെയ്തുകൊണ്ടിരുന്നു. കാട്ടിനുള്ളിൽ ഒരു വർഷം പൂർത്തിയാക്കി കഴിഞ്ഞയാഴ്ച നാട്ടിലെത്തിയപ്പോഴാണ് തങ്ങൾ ഇതുവരെ പങ്കെടുത്ത റിയാലിറ്റി ഷോ ഏഴു മാസം മുൻപേ നിർത്തിയ വിവരം മൽസരാർഥികൾ അറിയുന്നത്.
© Copyright MALAYALAM UK 2017. All rights reserved.
Please wait...

2017 Calender Request Form

ആളുകള്‍ വ്യാജ വിലാസങ്ങള്‍ നല്കാന്‍ ഇടയുളളതിനാല്‍ ടെലിഫോണില്‍ വിളിച്ച് വിലാസം ഉറപ്പുവരുത്തിയ ശേഷം ആയിരിക്കും കലണ്ടര്‍ അയക്കുക. ശരിയായ ടെലിഫോണ്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് കലണ്ടര്‍ അയയ്ക്കുന്നതല്ല.