തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്കുനേരെയുണ്ടായ ആക്രമണക്കേസിൽ ഏഴ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ആറു പ്രതികളെ സിപിഎം നേതൃത്വം തന്നെ പൊലീസിന് കൈമാറുകയായിരുന്നു. ആക്രമണത്തിൽ പങ്കെടുത്തവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

റെയ്ഡിനായി എത്തിയ ഇഡി ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ തടഞ്ഞുവെച്ചതോടെയാണ് സ്ഥിതി സംഘർഷഭരിതമായത്. തുടർന്ന് ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം ആക്രമിക്കുകയും ചില്ലുകൾ അടിച്ചുതകർക്കുകയും ചെയ്തു. പ്രദേശത്ത് ഏറെ നേരം സംഘർഷാവസ്ഥ നിലനിന്നതായി ദൃക്സാക്ഷികൾ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതിക്രമത്തിനിടെ ഇഡി വാഹനത്തിന്റെ ഡ്രൈവർക്ക് കണ്ണിന് പരിക്കേറ്റു. ഇയാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് സ്ഥലത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്. കേസിൽ കൂടുതൽ പ്രതികൾക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.