ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബെംഗളൂരുവിൽ നിന്ന് ലണ്ടനിലേക്ക് പോയിക്കൊണ്ടിരുന്ന എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാർ സംശയത്തെ തുടർന്ന് ജിദ്ദയിലേക്ക് തിരിച്ചുവിട്ടു. മുൻകരുതൽ നടപടിയായാണ് തീരുമാനം എടുത്തത്. ഇന്ത്യൻ സമയം രാത്രി 7.58ന് വിമാനം ജിദ്ദ വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറങ്ങി. യാത്രക്കാരും ജീവനക്കാരും എല്ലാവരും സുരക്ഷിതരാണെന്ന് എയർ ഇന്ത്യ അറിയിച്ചു. സാങ്കേതിക തകരാറിന്റെ സ്വഭാവം വ്യക്തമാക്കാൻ വിശദമായ പരിശോധന തുടരുകയാണ്.

സംഭവത്തിന് പിന്നാലെ വിമാനം സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കി. സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടാണ് പരിശോധന നടക്കുന്നത്. യാത്രക്കാരുടെ സൗകര്യങ്ങൾ ഉറപ്പാക്കാൻ ജിദ്ദ വിമാനത്താവള അധികൃതരുമായി ചേർന്ന് പ്രവർത്തിക്കുന്നുവെന്ന് എയർ ഇന്ത്യ അറിയിച്ചു . യാത്രക്കാർക്ക് താമസം, ഭക്ഷണം തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. യാത്ര തുടരുന്നതിനുള്ള ബദൽ ക്രമീകരണങ്ങളും പരിഗണനയിലാണ്.

2025 ജൂൺ 12ന് അഹമ്മദാബാദിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യ വിമാനം അപകടത്തിൽ പെട്ടിരുന്നു. . ലണ്ടനിലേക്ക് പുറപ്പെട്ട ബോയിംഗ് 787-8 ഡ്രീംലൈൻർ വിമാനമാണ് പറന്നുയർന്നതിന് പിന്നാലെ സെക്കൻഡുകൾക്കകം തകർന്നുവീണത്. വിമാനത്തിൽ ഉണ്ടായിരുന്ന 241 പേർ ആണ് അപകടത്തിൽ മരിച്ചത്.











Leave a Reply