പാലക്കാട്: നരേന്ദ്ര മോദി കേന്ദ്ര സർക്കാരിന്റെ വികസന നേട്ടങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉയർത്തി. കേരളത്തിന്റെ വികസനത്തിനായി കേന്ദ്രം നൽകിയ പണം സംസ്ഥാന സർക്കാർ കട്ടുമുടിച്ചുവെന്നും ജനങ്ങൾക്ക് അനുവദിച്ച ധനം കൊള്ളയടിക്കപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.

പാലക്കാട് ജില്ലയ്ക്ക് ലഭിച്ച പ്രധാന പദ്ധതികളെയും പ്രധാനമന്ത്രി പ്രത്യേകം പരാമർശിച്ചു. പാലക്കാട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സ്ഥാപിതമായത് ബിജെപി കേന്ദ്രത്തിൽ അധികാരത്തിലെത്തിയതിന് ശേഷമാണെന്നും ദേശീയപാത വികസനം ഉൾപ്പെടെ നിരവധി അടിസ്ഥാന സൗകര്യ പുരോഗതികൾ നടപ്പാക്കിയതായും അദ്ദേഹം പറഞ്ഞു. പാലക്കാട് സ്മാർട്ട് ഇൻഡസ്ട്രിയൽ സിറ്റിയായി മാറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇടതുപക്ഷ ഭരണത്തിനെതിരെ രാജ്യവ്യാപകമായി ജനങ്ങൾ പ്രതികരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും പശ്ചിമ ബംഗാളിലും ത്രിപുരയിലും അത് തെളിഞ്ഞതായും മോദി പറഞ്ഞു. കേരളത്തിലും അതേ മാറ്റം സംഭവിക്കുമെന്ന് വിശ്വാസം പ്രകടിപ്പിച്ച അദ്ദേഹം പെൻഷനും ശമ്പളവും സമയത്ത് നൽകുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്നും ആരോപിച്ചു. പാലക്കാട് നടത്തിയ റോഡ് ഷോയിലും പൊതുസമ്മേളനത്തിലും പങ്കെടുത്ത ശേഷം വൈകിട്ട് തൃശൂരിലേക്കുള്ള പരിപാടിക്കായി അദ്ദേഹം പുറപ്പെട്ടു.