ഇപ്സ്വിച്ച്: ഇപ്സ്വിച്ചിലെ മലയാളി സമൂഹത്തിന്റെ സാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യമായ കേരള കൾച്ചറൽ അസോസിയേഷൻ ഇപ്സ്വിച്ച് (KCA) – കേരള കമ്മ്യൂണിറ്റി സപ്ലിമെന്ററി സ്കൂൾ (KCSS) 2026–27 കാലയളവിലേക്കുള്ള പുതിയ മാനേജ്മെന്റ് കമ്മിറ്റി പ്രഖ്യാപിച്ചു. ഇത്തവണ സംഘടനയുടെ നേതൃത്വത്തിലേക്ക് സ്ത്രീകളുടെ ശക്തമായ സാന്നിധ്യം ശ്രദ്ധേയമായി. പ്രസിഡന്റ് സ്ഥാനത്തേക്ക് സുജ സജിയും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ശോഭ സജിയും സെക്രട്ടറി സ്ഥാനത്തേക്ക് അജ്ഞു മാർട്ടിനും കേരള കമ്മ്യൂണിറ്റി സപ്ലിമെന്ററി സ്കൂൾ പ്രതിനിധിയായി ബിജി ടോംജോ യും തെരഞ്ഞെടുക്കപ്പെട്ടതോടെ, സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾക്ക് വനിതാ നേതൃത്വത്തിന്റെ പുതിയ അധ്യായം ആരംഭിക്കുകയാണ്.
പുതിയ കമ്മിറ്റി സമൂഹ ഐക്യം ശക്തിപ്പെടുത്തുന്നതിനും, കുട്ടികൾക്കും കുടുംബങ്ങൾക്കും കൂടുതൽ സാമൂഹിക-സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നതായി ഭാരവാഹികൾ അറിയിച്ചു. വിദ്യാഭ്യാസം, കല, കായികം, കുടുംബ കൂട്ടായ്മകൾ എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ട് സംഘടനയെ മുന്നോട്ട് നയിക്കുമെന്ന് പുതിയ നേതൃത്വം അറിയിച്ചു.

KCA–KCSSയുടെ പുതിയ ടീം അംഗങ്ങൾ സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തനപരിചയമുള്ളവരായതിനാൽ, സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാകുമെന്ന് അംഗങ്ങൾ പ്രതീക്ഷ പ്രകടിപ്പിച്ചു.
മാനേജ്മെന്റ് കമ്മിറ്റി (2026–27)
* Patron: Dr. Anup Mathew
* President: Suja Saji
* Vice-President: Sobha Saji
* Secretary: Anju Martin
* Joint Secretary: Subin Abraham
* Treasurer: Lijo Easow
* PRO: Saji Samuel
* KCSS Coordinator: Biji Tomjo
* KCSS Coordinator: Jojo Joseph
എക്സിക്യൂട്ടീവ് അംഗങ്ങൾ
* Sam John
* Suja Manoj
* Gibson Varghese
* James Jacob
* Jiju John
* Sojan Antony
* Derik Chacko
* Eldo Abraham
* Pramod Prabhakaran
* Sajan Philip
* Sijo Philip
* Rexy Varghese
* Jinu George
“പുതിയ നേതൃത്വത്തിന് ആശംസകൾ നേർന്ന് അംഗങ്ങൾ സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ അറിയിച്ചു.”











Leave a Reply