സ്വകാര്യ നഴ്സിങ് കോളേജ് വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ. കാരണമറിയാതെ ബന്ധുക്കളും സുഹൃത്തുക്കളും

സ്വകാര്യ നഴ്സിങ് കോളേജ് വിദ്യാർത്ഥിനി   ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ.  കാരണമറിയാതെ ബന്ധുക്കളും സുഹൃത്തുക്കളും
April 11 01:49 2021 Print This Article

അവധിക്കു നാട്ടിൽ പോയി തിരിച്ചെത്തിയ സ്വകാര്യ നഴ്സിങ് കോളജ് വിദ്യാർഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം പൊഴിയൂർ കൊല്ലങ്കോട് തൈവിളാകം വീട്ടിൽ ജോസഫിന്റെ മകൾ ജോസ്മി ജോസഫി (19) നെയാണു വ്യാഴം വൈകിട്ടു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.തേവലക്കരയിലെ സ്വകാര്യ ആശുപത്രി നഴ്സിങ് കോളജ് ഹോസ്റ്റലിലാണു സംഭവം. മൂന്നാം വർഷ വിദ്യാർഥിനിയായിരുന്നു. അവധിക്കു നാട്ടിൽ പോയി തിരിച്ചെത്തിയ ദിവസമാണു മരണം.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles