ന്യൂസ് ഡെസ്ക് മലയാളം യുകെ

യു എസ്‌ :- ആമസോൺ സെർവർ ക്രാഷ് ആയതോടെ, ആമസോൺ, പ്രൈം മ്യൂസിക്, പ്രൈം വീഡിയോ, അലക്സാ തുടങ്ങിയ സേവനങ്ങൾ ലഭ്യമാകാതെ വന്നത് മണിക്കൂറുകൾ . എട്ടു മണിക്കൂറുകളോളം ആണ് ആമസോൺ പ്രോഡക്ടുകൾ ഓർഡർ ചെയ്തവർക്ക് എത്തിക്കാൻ റൂട്ടുകൾ കണ്ടെത്താനാകാതെ ഡ്രൈവർമാർ വലഞ്ഞത്. ചൊവ്വാഴ്ച വൈകിട്ട് മൂന്നരയ്ക്ക് ശേഷം ആണ് സെർവറിൽ പ്രശ്നങ്ങൾ അനുഭവപ്പെട്ടത്. ഏഴുമണിയോടെ ആമസോൺ ഡ്രൈവർമാർക്ക് റൂട്ടുകൾ പോലും കണ്ടെത്താനാകാതെ റോഡിൽ വാഹനങ്ങൾ പാർക്ക് ചെയ്ത് ഇരിക്കേണ്ടതായി വന്നു. പ്രശ്‌നത്തിന്റെ മൂലകാരണം തങ്ങൾ കണ്ടെത്തിയതായും, പരിഹാരത്തിനുള്ള ശ്രമങ്ങൾ നടത്തിയതായും ആമസോൺ കമ്പനി അധികൃതർ അറിയിച്ചു. എന്നാൽ ലോകത്തെല്ലായിടത്തും ഈ പ്രശ്നങ്ങൾ അനുഭവപ്പെട്ടില്ലെന്നും, യു എസിലാണ് പ്രധാനമായും സെർവർ ക്രാഷ് ആയത് മൂലം കൂടുതൽ പ്രശ്നങ്ങൾ ഉണ്ടായതെന്നും കമ്പനി അധികൃതർ വ്യക്തമാക്കി.


ഒന്നു നോക്കണേ ഏറ്റവും കൂടുതൽ ഷോപ്പിംഗ് നടത്തുന്ന ക്രിസ്മസ് കാലഘട്ടത്തിലാണ് ഇത്തരമൊരു വീഴ്ച വന്നത്. ആമസോൺ ആപ്പിന്റെ തകർച്ച ഐറോബോട്ട്, ക്യാഷ്ആപ്പ്, ഗോഡാഡി തുടങ്ങിയവയെല്ലാം തന്നെ സാരമായി ബാധിച്ചിരുന്നു. ഈ വർഷത്തിൽ തന്നെ ഇത് മൂന്നാം തവണയാണ് ഇത്തരത്തിൽ ആമസോൺ സർവർ ക്രാഷ് ആകുന്നത്.