ന്യൂസ് ഡെസ്ക്, മലയാളം യുകെ
പീറ്റർബറോയിൽ താമസിക്കുന്ന കുര്യൻസ് ഫിനാൻഷ്യൽ കൺസൾട്ടന്റ്സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ബിജോ കുരുവിള കുര്യൻെറ മാതാവ് റെബേക്കാമ്മ കുര്യൻ (88) നിര്യാതയായി. കവിയൂർ ആഞ്ഞിലിത്താനം കൊച്ചിയിൽ പൂവക്കാല പടിഞ്ഞാറത്തിൽ പി.കെ. കുര്യൻ്റെ ഭാര്യയാണ് .
തലവടി മുട്ടാർ മോഴച്ചേരിൽ കുടുംബാംഗമായിരുന്നു പരേത. ശവസംസ്കാര ചടങ്ങുകളുടെ വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
ബിജോ കുരുവിള കുര്യൻെറ മാതാവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.











Leave a Reply