Business

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- ഇലക്ട്രിക് കാർ ബാറ്ററി നിർമ്മാണ രംഗത്തേയ്ക്ക് ജിഗാഫാക്ടറികളെ ആകർഷിക്കുവാൻ പറ്റാത്ത സാഹചര്യത്തിൽ, ഒരു ലക്ഷത്തി അയ്യായിരത്തോളം തൊഴിലവസരങ്ങൾ നഷ്ടമാകുമെന്ന് റിപ്പോർട്ടുകൾ. ലോകത്താകമാനം കാർ നിർമാതാക്കൾ, ഇലക്ട്രിക് കാറുകളുടെ നിർമ്മാണത്തിലേക്ക് തിരിയുകയാണ്. നിലവിൽ ബ്രിട്ടനിലേക്ക് ലിഥിയം -അയൺ ബാറ്ററികൾ പ്രധാനമായും സപ്ലൈ ചെയ്യുന്നത് ചൈനീസ് കമ്പനികൾ ആണ്. ഈ കാർ ബാറ്ററികൾ ബ്രിട്ടണിൽ തന്നെ നിർമ്മിക്കപ്പെടുകയാണെങ്കിൽ തൊഴിലവസരങ്ങൾ വർദ്ധിക്കാനുള്ള സാധ്യത വളരെയധികമാണ്. എന്നാൽ നിലവിൽ ഒരു വൻകിട കമ്പനികളും ഇതിനായി തയ്യാറാവുന്നില്ല.

ഫ്രാൻസും ജർമ്മനിയും എല്ലാം 5.3 ബില്യൻ പൗണ്ടിന്റെ ഇൻവെസ്റ്റ്മെന്റ് ആണ് ബാറ്ററി നിർമ്മാണ രംഗത്തേയ്ക്ക് നീക്കിവെച്ചിരിക്കുന്നത്. ഒരു യൂറോപ്യൻ ബാറ്ററി നിർമ്മാണ രംഗം ആരംഭിക്കുന്നതിലേക്കു ബെൽജിയം, ഫിൻലൻഡ്‌, ഫ്രാൻസ്, ജർമ്മനി പോളണ്ട്, ഇറ്റലി, സ്വീഡൻ എന്നീ രാജ്യങ്ങൾ 3.2 ബില്യൻ പൗണ്ട് വീതം നീക്കിവയ്ക്കാൻ തയ്യാറായിരിക്കുകയാണ്. എന്നാൽ നിലവിൽ ബ്രിട്ടൻ തീരുമാനങ്ങൾ ഒന്നും തന്നെ എടുത്തിട്ടില്ല.

ബ്രെക്സിറ്റിനെ തുടർന്നുണ്ടായ പ്രശ്നങ്ങളാണ് ടെസ്ലയുടെ ഫാക്ടറി ബ്രിട്ടനിൽ നിന്നും ബെർലിനിലേക്ക് മാറ്റാനുള്ള തീരുമാനത്തിന് കാരണമെന്ന് ടെസ്‌ല സിഇ ഒ എലോൺ മസ്‌ക് വ്യക്തമാക്കി. നിലവിൽ യൂറോപ്പിലെ മറ്റ് രാജ്യങ്ങളോട് പിടിച്ചു നിൽക്കുവാൻ ശ്രമിക്കുകയാണ് ബ്രിട്ടൻ.

സ്വന്തം ലേഖകൻ

ബിറ്റ് കോയിൻ ഡോട്ട് കോം ബ്രാവോ ടെക്നോളജി ലിമിറ്റഡുമായി സഹകരിച്ചുകൊണ്ടാണ് ബിറ്റ് കോയിൻ ഡോട്ട് കോം എന്ന ലോട്ടറി പ്ലാറ്റ്ഫോം ഔദ്യോഗികമായി ലോഞ്ച് ചെയ്തത്. ലോകത്തിന്റെ ഏതു കോണിൽ നിന്നും ആർക്കും ഇനി ലോട്ടറിയിൽ പങ്കാളികളാകാം. ബിറ്റ് കോയിൻ ക്യാഷ് വഴിയോ ബിറ്റ് കോയിൻ കോർ വഴിയോ പെയ്മെന്റ് നടത്താവുന്നതാണ്. ഇതുവഴി മില്യൻ കണക്കിന് രൂപ സമ്പാദിക്കാവുന്നതാണ്.

പരമ്പരാഗത രീതി പ്രകാരം ലോട്ടറി എടുക്കുന്നതിന് ധാരാളം പരിമിതികൾ ഉണ്ടായിരുന്നു. അതാത് രാജ്യക്കാർക്ക് മാത്രമേ അതാത് രാജ്യങ്ങൾ പുറത്തിറക്കുന്ന ലോട്ടറികൾ വാങ്ങാൻ സാധിക്കൂ, അല്ലെങ്കിൽ ലോക്കൽ കറൻസി ഉപയോഗിച്ച് മാത്രമേ ലോട്ടറി വാങ്ങാൻ സാധിക്കൂ, അല്ലെങ്കിൽ ലോട്ടറി അടിച്ച ആൾ ആ രാജ്യത്തുള്ള ആളായിരിക്കണം എന്നിവയൊക്കെയാണ് പ്രധാന പരിമിതികൾ.

എന്നാൽ ഇനിമുതൽ ഏത് രാജ്യത്തു നിന്നും ഏത് സമയത്തും ലോട്ടറി ബുക്ക് ചെയ്യാനുള്ള ബുക്കിംഗ് എൻജിനായി ബിറ്റ് കോയിൻ ഡോട്ട് കോം പ്രവർത്തിക്കും. ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് എവിടെയിരുന്നും പർച്ചേസിംഗ് നടത്താൻ സാധിക്കും.

ഓൺലൈനിലൂടെ കൂടുതൽ ആളുകൾ ലോട്ടറി വാങ്ങുന്നുണ്ട് എന്ന കണ്ടെത്തലാണ് ഈ പുതിയ മുന്നേറ്റത്തിന് കാരണമായതെന്ന് ബിറ്റ് കോയിൻ സി ഇ ഒ ആയ സ്റ്റെഫാൻ റസ്റ്റ് പറഞ്ഞു. മുൻപുണ്ടായിരുന്ന പ്രശ്നങ്ങളെല്ലാം പരിഹരിച്ചുകൊണ്ട് ലോകത്ത് ആർക്കുവേണമെങ്കിലും ലോഗിൻ ചെയ്തു ഏർപ്പെടാവുന്ന രീതിയിലേയ്ക്ക് ഗ്ലോബൽ ലോട്ടറികളെ വളർത്തിക്കൊണ്ടുവരിക ആണ് ലക്ഷ്യം.

ബ്ലോക്ക് ചെയിൻ ടെക്നോളജി ഉപയോഗിച്ച് സ്യൂട്ടബിൾ ആയ വാലറ്റ് തെരഞ്ഞെടുത്തു ലോട്ടറി വാങ്ങാൻ സാധിക്കും. ഗെയിമിംഗ് ഇൻഡസ്ട്രിയിലും ബിറ്റ്കോയിൻ കൂടുതൽ ഉപയോഗിക്കുന്നുണ്ട്. പവർ ബോൾ, മെഗാ മില്യൺ തുടങ്ങിയ ഗ്ലോബൽ ജാക്ക് പോട്ടുകളിൽ ഇതു വഴി പങ്കെടുക്കാവുന്നതാണ്.

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കുന്നതിനായി മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകനായ ബിൽ ഗേറ്റ്സ് ഡയറക്ടർ ബോർഡിൽ നിന്നും രാജിവെച്ചു. മൈക്രോസോഫ്റ്റ് തന്റെ ജീവിതത്തിന്റെ തന്നെ ഭാഗമായിരുന്നുവെന്ന് പറഞ്ഞ ബിൽ ഗേറ്റ്സ്, മൈക്രോസോഫ്റ്റ് സിഇഒ സത്യ നഥല്ലയുടെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരുടെയും ടെക്‌നോളജി അഡ്‌വൈസറായി തുടരുമെന്നും അറിയിച്ചിട്ടുണ്ട്.

64 കാരനായ ബിൽ ഗേറ്റ്സ് ഒരു ദശാബ്ദത്തിനു മുൻപുതന്നെ ദൈനംദിന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് നിർത്തിയിരുന്നു. ഭാര്യ മെലിൻഡയ്‌ക്കൊപ്പം ആരംഭിച്ച സന്നദ്ധ സംഘടനയുടെ പ്രവർത്തതാനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു അദ്ദേഹം. ‘വർഷങ്ങളായി ബിൽ ഗേറ്റ്‌സിനൊപ്പം പ്രവർത്തിക്കാനും പഠിക്കാനും സാധിച്ചത് വലിയ അംഗീകാരമായി കാണുന്നുവെന്ന്’ മൈക്രോസോഫ്റ്റ് ചീഫ് എക്സിക്യൂട്ടീവും കമ്പനി വെറ്ററനുമായ സത്യ നാഡെല്ല പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ‘ജനാധിപത്യവൽക്കരണത്തിൽ സോഫ്റ്റ്‌വെയറിന്റെ ശക്തിയിലുള്ള വിശ്വാസവും സമൂഹത്തിന്റെ ഏറ്റവും വലിയ വെല്ലുവിളികൾ പരിഹരിക്കാനുള്ള അഭിനിവേശവുമാണ്’ ബില്ലിനെ മൈക്രോസോഫ്റ്റ് പോലൊരു കമ്പനിക്ക് രൂപം നൽകാൻ പ്രാപ്തനാക്കിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സാങ്കേതിക ഉപദേഷ്ടാവെന്ന നിലയിൽ ഗേറ്റ്സിന്റെ സാങ്കേതിക അഭിനിവേശവും ഉപദേശവും മൈക്രോസോഫ്റ്റ് ലഭിക്കുന്നത് തുടരുമെന്നും നാഡെല്ല പറഞ്ഞു. ചാരിറ്റബിൾ ഫൗണ്ടേഷനിൽ കൂടുതൽ സമയം ചെലവഴിക്കുന്നതിനായി കമ്പനിയുടെ നിയന്ത്രണം സ്റ്റീവ് ബാൽമറിന് നൽകികൊണ്ട് 2000-ലാണ് ഗേറ്റ്സ് തന്റെ സിഇഒ സ്ഥാനം ഉപേക്ഷിക്കുന്നത്.

സേ​വിം​ഗ്സ് അ​ക്കൗ​ണ്ടു​ക​ളി​ൽ നി​ശ്ചി​ത ബാ​ല​ൻ​സ് വേ​ണ​മെ​ന്ന നി​ബ​ന്ധ​ന എ​സ്.ബി.ഐ എ​ടു​ത്തു​ക​ള​ഞ്ഞു. നി​ല​വി​ല്‍ മെ​ട്രോ, അ​ര്‍​ധ മെ​ട്രോ, ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ള്‍​ക്ക് യ​ഥാ​ക്ര​മം 3000, 2000, 1000 എ​ന്നി​ങ്ങ​നെ​യാ​ണ് എ​സ്.ബി.ഐ മി​നി​യം ബാ​ല​ന്‍​സ് നി​ശ്ച​യി​ച്ചി​രു​ന്ന​ത്. ശ​രാ​ശ​രി പ്ര​തി​മാ​സ ബാ​ല​ൻ​സ് പ​രി​പാ​ലി​ക്കാ​ത്ത​തി​ന് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന പി​ഴ​യും നി​കു​തി​യു​മാ​ണ് എ​സ്.ബി.ഐ ഒ​ഴി​വാ​ക്കി​യ​ത്. എ​ല്ലാ സേ​വിം​ഗ്സ് അ​ക്കൗ​ണ്ടു​ക​ളു​ടെ​യും വാ​ര്‍​ഷി​ക പ​ലി​ശ മൂ​ന്നു ശ​ത​മാ​ന​മാ​ക്കി.

ഓ​രോ മൂ​ന്നു​മാ​സം കൂ​ടു​മ്പോ​ഴും അ​ക്കൗ​ണ്ട് ഉ​ട​മ​ക​ള്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന എ​സ്.എം.എ​സ് ചാ​ര്‍​ജും എ​സ്.ബി.ഐ പി​ന്‍​വ​ലി​ച്ചി​ട്ടു​ണ്ട്. സ്ഥി​ര നി​ക്ഷേ​പ​ങ്ങ​ളു​ടെ​യും വാ​യ്പ​ക​ളു​ടെ​യും പ​ലി​ശ​യും എ​സ്.ബി.ഐ കു​റ​ച്ചു. 45 ദി​വ​സം വ​രെ​യു​ള്ള സ്ഥി​ര​നി​ക്ഷേ​പ​ങ്ങ​ളു​ടെ പ​ലി​ശ നാ​ല​ര​യി​ൽ നി​ന്ന് നാ​ല് ശ​ത​മാ​ന​മാ​യി കു​റ​ച്ചു. 45 ദി​വ​സ​ത്തി​ൽ കൂ​ടു​ത​ലു​ള്ള സ്ഥി​രി​നി​ക്ഷേ​പ​ങ്ങ​ളു​ടെ പ​ലി​ശ ആ​റി​ൽ നി​ന്ന് 5.9 ആ​യി കു​റ​ച്ചു. കാ​ർ ലോ​ണും ഹൗ​സിം​ഗ് ലോ​ണും അ​ട​ക്ക​മു​ള്ള വാ​യ്പ​ക​ളു​ടെ​യും പ​ലി​ശ​യും എ​സ്.ബി.ഐ കു​റ​ച്ചി​ട്ടു​ണ്ട്.

സ്വന്തം ലേഖകൻ

ദക്ഷിണ കൊറിയ : ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (എഫ്എടിഎഫ്) മാനദണ്ഡങ്ങൾക്കനുസൃതമായി ക്രിപ്‌റ്റോകറൻസി നിയന്ത്രിക്കുന്നതിനുള്ള ബിൽ ദക്ഷിണ കൊറിയ പാസാക്കി. ക്രിപ്റ്റോകറൻസികളുടെയും എക്സ്ചേഞ്ചുകളുടെയും നിയന്ത്രണത്തിന് ഒരു ചട്ടക്കൂട് തീർക്കുകയാണ് ഇതിലൂടെ. വർഷങ്ങളുടെ ആലോചനയ്ക്ക് ശേഷമാണ് നിർദ്ദിഷ്ട സാമ്പത്തിക വിവരങ്ങളുടെ റിപ്പോർട്ടിംഗും ഉപയോഗവും സംബന്ധിച്ച നിയമ ഭേദഗതി ദക്ഷിണ കൊറിയൻ ദേശീയ അസംബ്ലി ഏകകണ്ഠമായി പാസാക്കുന്നത്. ദക്ഷിണ കൊറിയയിൽ ക്രിപ്റ്റോകറൻസി പൂർണമായി നിയമപരമായി മാറിയിരിക്കുന്നു. പ്രസിഡന്റ് മൂൺ ജെയ്-ഇൻ ഒപ്പുവെക്കുന്ന തീയതി മുതൽ ഒരു വർഷത്തേക്ക് ഇത് പ്രാബല്യത്തിൽ വരും. ആറുമാസത്തെ ഗ്രേസ് പിരീഡ് ഉണ്ടായിരിക്കും. ഭേദഗതി പാസാക്കിയത് ക്രിപ്റ്റോകറൻസി ട്രേഡിംഗിന്റെ ഔദ്യോഗിക പ്രവേശനത്തെയാണ് എടുത്തുകാട്ടുന്നത്.

കഴിഞ്ഞ വർഷം നവംബറിൽ ദേശീയ അസംബ്ലിയുടെ ദേശീയ നയസമിതി ഈ ഭേദഗതി പാസാക്കി. ആഗോള പണമിടപാട് നിരീക്ഷകരായ എഫ്എടിഎഫ് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിച്ച് ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചുകളിലും സേവന ദാതാക്കളിലും ഇത് ആന്റി മണി ലോണ്ടറിംഗ് (എ‌എം‌എൽ) ബാധ്യതകൾ ചുമത്തുന്നു. ക്രിപ്‌റ്റോ ആസ്തികളെയും അനുബന്ധ സേവന ദാതാക്കളെയും കുറിച്ച് എഫ്എടിഎഫ് കഴിഞ്ഞ വർഷം ജൂണിൽ മാർഗനിർദേശവും നൽകിയിരുന്നു. ദക്ഷിണ കൊറിയ ഉൾപ്പെടെ എല്ലാ ജി 20 രാജ്യങ്ങളും ഈ മാനദണ്ഡങ്ങൾ പാലിക്കേണ്ടിയിരിക്കുന്നു. ഈ വർഷം ആദ്യം നടന്ന ജി 20 രാജ്യങ്ങളിലെ ധനമന്ത്രിമാരും സെൻട്രൽ ബാങ്ക് ഗവർണർമാരുടെയും യോഗത്തിൽ എഫ്എടിഎഫിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പാക്കണമെന്ന് രാജ്യങ്ങളോട് ആവശ്യപ്പെട്ടു.

മും​ബൈ: ത​ക​ർ​ച്ച​യു​ടെ വ​ക്കി​ലെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നു കേ​ന്ദ്ര​സ​ർ​ക്കാ​ർ മോ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ച്ച യെ​സ് ബാ​ങ്ക് സ്ഥാ​പ​ക​ൻ റാ​ണാ ക​പൂ​റി​ന്‍റെ വ​സ​തി​യി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ (ഇ​ഡി) പ​രി​ശോ​ധ​ന. മും​ബൈ​യി​ലെ വ​ർ​ളി​യി​ലു​ള്ള വീ​ട്ടി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഡി​എ​ച്ച്എ​ഫ്എ​ലി​നു വാ​യ്പ അ​നു​വ​ദി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

വെ​ള്ളി​യാ​ഴ്ച ക​പൂ​റി​നെ​തി​രെ ഇ​ഡി ക​ള്ള​പ്പ​ണം വെ​ളി​പ്പി​ക്ക​ലി​നെ​തി​രെ കേ​സെ​ടു​ത്തി​രു​ന്നു. ക​പൂ​റും യെ​സ് ബാ​ങ്കി​ന്‍റെ മു​ൻ ഡ​യ​റ​ക്ട​ർ​മാ​രും രാ​ജ്യം വി​ടു​ന്ന​ത് ത​ട​യാ​ൻ ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.

യെ​സ് ബാ​ങ്കി​ൽ​നി​ന്ന് 50,000 രൂ​പ​യി​ൽ കൂ​ടു​ത​ൽ പി​ൻ​വ​ലി​ക്കു​ന്ന​തി​ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ഏ​പ്രി​ൽ മൂ​ന്നു വ​രെ​യാ​ണ് നി​യ​ന്ത്ര​ണം. ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ൽ​നി​ന്ന് 50000 രൂ​പ​യി​ൽ കൂ​ടു​ത​ൽ പി​ൻ​വ​ലി​ക്കു​ന്ന​തി​ന് നി​ക്ഷേ​പ​ക​രെ അ​നു​വ​ദി​ക്കു​ന്ന​തി​ന് ആ​ർ​ബി​ഐ​യു​ടെ പ്ര​ത്യേ​ക അ​നു​മ​തി വേ​ണ മെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

നി​ക്ഷേ​പ​ക​ന്‍റെ​യും അ​യാ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ​യും ചി​കി​ത്സാ​വ​ശ്യ​ത്തി​നോ പ​ഠ​നാ​വ​ശ്യ​ങ്ങ​ൾ​ക്കോ വി​വാ​ഹ​സം​ബ​ന്ധ​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കോ മ​റ്റു ച​ട​ങ്ങു​ക ൾ​ക്കു വേ​ണ്ടി​യോ ആ​ണെ​ങ്കി​ൽ ആ​ർ​ബി​ഐ, 50000 കൂ​ടു​ത​ൽ പി​ൻ​വ​ലി​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

യു എസ് :- കൊറോണ വൈറസിനെ സംബന്ധിക്കുന്ന ഭീതി ആഗോള വിപണിയിലും പ്രതിഫലിക്കുന്നു. സ്റ്റോക്ക് മാർക്കറ്റുകൾ എല്ലാംതന്നെ തകർച്ചയുടെ വക്കിലാണ്. ലണ്ടനിലെ എഫ് റ്റി എസ് ഇ മൂന്ന് ശതമാനത്തോളം തകർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡൗ ജോൺസ്‌ ഒരു ശതമാനവും, എസ് & പി 1.7 ശതമാനത്തോളവും തകർച്ചയിലാണ്. യുഎസ് ലേബർ ഡിപ്പാർട്ട്മെന്റിൽ നിന്നുള്ള റിപ്പോർട്ട് അനുസരിച്ച്, 273000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടതായി പറയുന്നു. എന്നാൽ സർവ്വേകളുടെ റിപ്പോർട്ടുകളനുസരിച്ച് കൊറോണ ബാധ മൂലം പല രാജ്യങ്ങളിലും ജനജീവിതം ദുസ്സഹമായി കൊണ്ടിരിക്കുകയാണ്. സ്കൂളുകളും ഷോപ്പിംഗ് മാളുകളും മറ്റും പലയിടങ്ങളിലും അടഞ്ഞുകിടക്കുകയാണ്. സാമ്പത്തിക മേഖലയിലും കൊറോണ വൺ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച ഏഷ്യയിലെ സ്റ്റോപ്പ് മാർക്കറ്റുകൾ വൻ തകർച്ചയാണ് രേഖപ്പെടുത്തിയത്. യാത്ര കമ്പനികളുടെ ഷെയറുകളും മറ്റും ഈ വർഷത്തിലെ ഏറ്റവും വലിയ നഷ്ടത്തിലേക്കാണ് കൂപ്പു കുത്തുന്നത്. യുഎസിൽ ട്രഷറികളിൽ നിന്നുള്ള വരുമാനം 10 വർഷത്തെ ഏറ്റവും കുറഞ്ഞ സംഖ്യയിൽ എത്തിനിൽക്കുകയാണ്.

കൊറോണ ബാധ മൂലം ചരക്ക് സേവനങ്ങളുടെ ആഗോള വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. മിക്കവാറും എല്ലാ രാജ്യങ്ങളിലെയും സാമ്പത്തിക മേഖലയെ കുറവാണ് അതിശക്തമായി ബാധിച്ചിരിക്കുകയാണ്. ഇതിൽ നിന്നുള്ള കരകയറ്റത്തിനായി നൂതന പദ്ധതികൾ ആവിഷ്കരിക്കുകയാണ് ഭരണകൂടങ്ങൾ.

ജെ​റ്റ് എ‍​യ​ർ​വെ​യ്സ് സ്ഥാ​പ​ക​ൻ ന​രേ​ഷ് ഗോ​യ​ലി​ന്‍റെ മും​ബൈ​യി​ലെ വ​സ​തി​യി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് റെ​യ്ഡ്. ബു​ധ​നാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു ഇ​ഡി റെ​യ്ഡ് ന​ട​ത്തി​യ​ത്. ന​രേ​ഷ് ഗോ​യ​ലും ഭാ​ര്യ അ​നി​ത ഗോ​യ​ലും 46 കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്ന ട്രാ​വ​ൽ ക​മ്പ​നി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു റെ​യ്ഡ്. ജെ​റ്റ് എ​യ​ർ​വെ​യ്സി​നും ഗോ​യ​ലി​നു​മെ​തി​രെ ഇ​ഡി ഇ​സി​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ ഗോ​യ​ലി​നെ ഇ​ഡി ചോ​ദ്യം ചെ​യ്തി​രു​ന്നു. എ​ത്തി​ഹാ​ദ് എ​യ​ർ​വെ​യ്സ് ജെ​റ്റ് എ​യ​ർ​വെ​യ്സി​ൽ 150 മി​ല്യ​ൺ ഡോ​ള​ർ നി​ക്ഷേ​പി​ച്ച​തു സം​ബ​ന്ധി​ച്ചാ​യി​രു​ന്നു ചോ​ദ്യം ചെ​യ്യ​ൽ. എ​ട്ടു മ​ണി​ക്കൂ​ർ ഗോ​യ​ലി​നെ ഇ​ഡി ചോ​ദ്യം ചെ​യ്തു.

രാജ്യത്തെ ബാങ്കുകളെ ലയിപ്പിച്ച് നാലായി ഏകീകരിക്കാനുള്ള തീരുമാനത്തിനു കേന്ദ്ര മന്ത്രിസഭ ഇന്ന് അംഗീകാരം നല്‍കി. രാജ്യത്തെ 10 പൊതുമേഖല ബാങ്കുകളെ ലയിപ്പിച്ച് നാലായി ഏകീകരിക്കാനുള്ള തീരുമാനത്തിനാണ് ഇന്ന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം നല്‍കിയത്.ഏപ്രില്‍ 1 മുതല്‍ ലയനംപ്രാബല്യത്തില്‍ വരുന്നതോടെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12 ആവും. നരേന്ദ്ര മോഡിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ബാങ്ക് ലയനത്തിന് അംഗീകാരം നല്‍കിയത്.

ഓറിയന്റല്‍ ബാങ്ക്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ പഞ്ചാബ് നാഷനല്‍ ബാങ്കുമായും , സിന്‍ഡിക്കേറ്റ് ബാങ്ക് കനറ ബാങ്കുമായും . ആന്ധ്ര ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക് എന്നിവ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുമായും, അലഹാബാദ് ബാങ്ക് ഇന്ത്യന്‍ ബാങ്കുമായും ആണ് ലയിക്കുന്നത്. 2017ലാണ് എസ്.ബി.ടി അടക്കമുള്ള അഞ്ച് അസോസിയേറ്റ് ബാങ്കുകളും ഭാരതീയ മഹിളാ ബാങ്കും മാതൃബാങ്കായ എസ്.ബി.ഐയില്‍ ലയിച്ചത്. അസോസിയേറ്റ് ബാങ്കുകളായിരുന്നെങ്കിലും അഞ്ചുബാങ്കുകളുടെയും പ്രവര്‍ത്തന സംസ്‌കാരം വ്യത്യസ്തമായിരുന്നു. ഉപയോഗിച്ചിരുന്നത് 242 വ്യത്യസ്ത സാങ്കേതിക വിദ്യകളുമാണ്. പിന്നീട് പ്രത്യേക പോര്‍ട്ടല്‍ സജ്ജീകരിച്ചും ഇടപാടുകാരുമായും ജീവനക്കാരുമായും ചര്‍ച്ചകള്‍ നടത്തിയും നീണ്ടസമയമെടുത്താണ് ലയനം പൂര്‍ണമാക്കിയത്.

സ്വന്തം ലേഖകൻ

ക്രിപ്‌റ്റോകറൻസികളുടെ ലോകത്തേയ്ക്കുള്ള ഒരു പ്രവേശനകവാടമാണ് ബിറ്റ്കോയിൻ ടെല്ലർ മെഷീനുകൾ (BATM- കൾ). സങ്കീർണ്ണമായ നടപടിക്രമങ്ങളില്ലാതെ വളരെ എളുപ്പത്തിൽ അവ ഉപയോഗിക്കാൻ കഴിയും. ഉപകരണങ്ങൾ വിവിധ രീതിയിൽ പ്രവർത്തിക്കുന്നുണ്ട് എങ്കിലും പ്രധാനമായി ക്രിപ്റ്റോ വാലറ്റ് ഇൻസ്റ്റാൾ ചെയ്ത സ്മാർട്ടഫോണും പണം ഉള്ള വാലറ്റും ഒപ്പം പോക്കറ്റിൽ കാർഡും ഉണ്ടെങ്കിൽ ഇതുപയോഗിക്കാം. ഒരു ബിറ്റ്കോയിൻ എടിഎമ്മിൽ നിന്ന് ക്രിപ്‌റ്റോകറൻസി പിൻവലിക്കാനായി ആവശ്യമുള്ള ഒരു തുക സജ്ജീകരിക്കേണ്ടതുണ്ട്. ഒപ്പം ഒരു ക്രിപ്റ്റോ വിലാസവും നൽകുക. മൊബൈലിൽ തെളിയുന്ന ക്യുആർ കോഡ് മെഷീനിൽ സ്കാൻ ചെയ്യുക. അതിനുശേഷം ഡിജിറ്റൽ പണത്തിലേക്ക് മാറ്റാൻ ആഗ്രഹിക്കുന്ന നോട്ടുകൾ നിക്ഷേപിക്കുക. ഇത് പൂർത്തിയായികഴിയുമ്പോൾ ഇടപാടിന്റെ ഒരു രസീത് ലഭ്യമാകും. ചില ബിറ്റ്കോയിൻ എടിഎമ്മുകളിൽ ക്രിപ്റ്റോയെ പണത്തിലേക്ക് മാറ്റുവാനും കഴിയും.

ഏറ്റവും അടുത്തുള്ള ബിറ്റ്കോയിൻ എടിഎം കണ്ടെത്താനുള്ള എളുപ്പ മാർഗം ഒരു ട്രാക്കിംഗ് വെബ്സൈറ്റ് ഉപയോഗിക്കുക എന്നതാണ്. ലോകമെമ്പാടുമുള്ള 7,000 ക്രിപ്റ്റോ ടെല്ലർ മെഷീനുകളുടെ ഡാറ്റാബേസ് ഇപ്പോൾ പട്ടികപ്പെടുത്തിയിരിക്കുന്നതിനാൽ ഏറ്റവും പ്രചാരമുള്ള മാർഗമാണ് ‘കോയിൻഎടിഎംറഡാർ’. ഇതിലൂടെ ക്രിപ്‌റ്റോകറൻസികൾ, വാങ്ങൽ – വിൽപ്പന എന്നിവയുടെ ലഭ്യത, രാജ്യം, നഗരം, സ്ഥാനം എന്നിവ ഉൾപ്പെടെ ഒരു പ്രത്യേക ലക്ഷ്യസ്ഥാനത്ത് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും. കോയിൻ എടിഎം റഡാറിന്റെ മാപ്പ് ഉപയോഗിക്കുന്നതിലൂടെ ഇത് എളുപ്പമാകും. ഇതിലൂടെ തൊട്ടടുത്തുള്ള ബിറ്റ്കോയിൻ എടിഎം പെട്ടെന്ന് കണ്ടെത്താൻ കഴിയും. ബിറ്റ്കോയിൻ കോർ ( ബിടിസി ), ബിറ്റ്കോയിൻ ക്യാഷ് ( ബിസിഎച്ച് ) എന്നിവയുൾപ്പെടെ എട്ട് ജനപ്രിയ ക്രിപ്റ്റോകറൻസികൾ തിരഞ്ഞെടുക്കാനും വാങ്ങൽ- വിൽപ്പന സവിശേഷതകൾക്കനുസരിച്ച് എടിഎം ലൊക്കേഷനുകൾ തിരഞ്ഞെടുക്കാനും ഇതിലൂടെ സാധിക്കുന്നു.

ലിസ്റ്റുചെയ്ത ഓരോ എടിഎമ്മിനെക്കുറിച്ചും അടുത്തുള്ളവയിൽ എങ്ങനെ എത്തിച്ചേരാം, ജോലി സമയം, അതിന്റെ ഓപ്പറേറ്ററുടെ വിവരങ്ങൾ എന്നിവ പോലുള്ള വിശദാംശങ്ങൾ വെബ്സൈറ്റ് നൽകുന്നു. ബിറ്റ്കോയിൻ എടിഎം ലൊക്കേറ്റർ സൈറ്റുകൾ ഒരു നിർദ്ദിഷ്ട പ്രദേശത്തെ ക്രിപ്റ്റോ ടെല്ലർ മെഷീനുകൾ ട്രാക്കു ചെയ്യാൻ സഹായിക്കുന്നു.

RECENT POSTS
Copyright © . All rights reserved