പാമ്പാടിയിൽ നിന്നും കാണാതായ പ്രായപൂർത്തിയാവാത്ത രണ്ട് പെൺകുട്ടികളെ തമ്പാനൂരിലെ ലോഡ്ജിൽ കണ്ടെത്തി. സഹോദരിമാരായ പെൺകുട്ടികളെ കണ്ടെത്താൻ സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രചരണമുണ്ടായിരുന്നു. പെൺകുട്ടികൾക്കൊപ്പമുണ്ടായിരുന്ന രണ്ട് ചെറുപ്പക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്, ഇതിൽ ഒരാൾ പ്രായപൂർത്തിയാവാത്തയാളാണ്.
പൊലീസിന്റെ മികച്ച പ്രവർത്തനമാണ് കാണാതായ പെൺകുട്ടികളെ തലസ്ഥാനത്ത് നിന്നും കണ്ടെത്താൻ സാധിച്ചത്. ബംഗളൂരുവിലേക്ക് കടക്കാൻ പദ്ധതിയിട്ട ഇവരെ തിരുവനന്തപുരത്ത് വച്ച് പിടികൂടാൻ സാധിച്ചത് നേട്ടമായി. വെള്ളിയാഴ്ച വൈകിട്ടാണ് പെൺകുട്ടികളെ കാണാനില്ലെന്ന പരാതി ലഭിച്ചത്. ഇതിന് പിന്നാലെ യുവാവിനെ കാണാനില്ലെന്ന പരാതിയും ലഭിച്ചു. സിസിടിവി പരിശോധിച്ചു കൊണ്ടാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
ഇതിൽ പെൺകുട്ടികൾ നാഗമ്പടം ബസ് സ്റ്റാൻഡിൽ വന്നതായി മനസിലായി. പിന്നാലെ കാണാതായ യുവാവിന്റെ ഫോൺ സിഗ്നൽ തമ്പാനൂരിൽ നിന്നും ലഭിച്ചതോടെ തലസ്ഥാനത്തെ വിവിധ ഹോട്ടലുകളിലും, ലോഡ്ജുകളിലും പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. പെൺകുട്ടികൾ ചെറുപ്പക്കാരോടൊപ്പമെത്തി മുറിയെടുത്തതായി ലോഡ്ജ് ഉടമ പൊലീസിനെ അറിയിക്കുകയായിരുന്നു. പാമ്പാടി പൊലീസ് തലസ്ഥാനത്തെത്തി ഇവരെ കൊണ്ടുപോയി. പ്രായപൂർത്തിയാകാത്ത മൂന്ന് പേരെ ജുവനൈൽ കോടതിയിലും പ്രായപൂർത്തിയായ യുവാവിനെ കോടതിയിലും ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
നഗരത്തിലെ അശോകപുരത്ത് റോഡരികില്‍ വെച്ച് പട്ടാപ്പകൽ ഭാര്യയെ തല്ലിച്ചതച്ച് ഭർത്താവ്. വെള്ളിയാഴ്ച വൈകീട്ടോടെയാണ് സംഭവം. റോഡരികിൽ മീന്‍കച്ചവടം നടത്തുന്ന കക്കോടി കൂളിച്ചാളയ്ക്കല്‍ കൂടത്തുംപൊയില്‍ ശ്യാമിലി (29) യെയാണ് ഭര്‍ത്താവ് കാട്ടുവയല്‍ കോളനിയിലെ നിധീഷ് (36) മര്‍ദിച്ചത്.
ശ്യാമിലിയുടെ മുഖത്ത് പരുക്കേറ്റു. മദ്യപിച്ചെത്തിയാണ് നിധീഷ് മർദിച്ചത്. ഇയാള്‍ക്കെതിരേ നടക്കാവ് പോലീസ് കേസെടുത്തു. ഇയാൾ ഒളിവിലാണ്. നിധീഷ് മീന്‍വില്‍പ്പന തട്ട് മറിച്ചിടുകയും ശ്യാമിലിയെ ചവിട്ടുകയും മുഖത്ത് പരിക്കേല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു. ശ്യാമിലിയുടെ ഇരുചക്രവാഹനവും ഇയാള്‍ മറിച്ചിട്ടു. ശ്യാമിലിയുടെ മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ബന്ധുക്കളെ പെട്രോളൊഴിച്ച് കത്തിക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയിട്ടുമുണ്ട്.
ശ്യാമിലിയും ബന്ധുക്കളായ ലിനിത, ജയസുധ എന്നിവരും ചേര്‍ന്ന് രണ്ടുമാസം മുമ്പാണ് അശോകപുരത്ത് കച്ചവടം തുടങ്ങിയത്. ഭര്‍ത്താവിന്റെ നിരന്തര മര്‍ദനത്തെത്തുടര്‍ന്ന് സ്വന്തംവീട്ടിലാണ് ശ്യാമിലിയും മൂന്നുമക്കളും താമസിക്കുന്നത്. കഴിഞ്ഞമാസം ഇയാള്‍ക്കെതിരേ നടക്കാവ് പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയൊന്നും സ്വീകരിച്ചില്ലെന്ന് യുവതി ആരോപിച്ചു.
വീഡിയോ കടപ്പാട് : മാധ്യമം
ചിങ്ങവനം എഫ്‌സിഐ ജീവനക്കാരിയെ ഗോഡൗണിലെ മുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ക്വാളിറ്റി കൺട്രോളർ എം എസ് നയനയെ (32) ഇന്നലെ രാത്രി ഏഴരയോടെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്.
നയന ജോലി സമയം കഴിഞ്ഞും വീട്ടിൽ എത്താതിരുന്നതിനെത്തുടർന്ന് ഭർത്താവ് സെക്യൂരിറ്റി ജീവനക്കാരനെ ബന്ധപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ ഈ സാധ്യത നിഷേധിച്ച കുടുംബം മരണത്തിൽ ദുരൂഹത ആരോപിക്കുന്നുണ്ട്.
ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും.ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്‌പെക്ടർ ജിജുവിന്റെ നേതൃത്വത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൂവാറ്റുപുഴ വെള്ളൂർകുന്നം വില്ലേജ് ഓഫിസിലെ ഫീൽഡ് ഓഫിസർ കടുത്തുരുത്തി പൂഴിക്കോൽ രാജ്ഭവൻ ബിനുരാജിന്റെ ഭാര്യയാണ്. മകൻ:സിദ്ധാർഥ്.
ട്രാൻസ്‌ജൻഡർ ആക്ടിവിസ്റ്റും മോഡലുമായ താഹിറ അസീസ് ജീവനൊടുക്കി. ട്രെയിനിനു മുന്നിൽ ചാടിയാണ് താഹിറ ആത്മഹത്യ ചെയ്തത്. പങ്കാളി വാഹനാപകടത്തിൽ മരിച്ചത് സഹിക്കാനാവാതെയാണ് താഹിറ ജീവനൊടുക്കിയതെന്നാണ് സുഹൃത്തുക്കൾ പറയുന്നത്.
‘സ്വന്തം ജീവിതം സ്വന്തമായി തന്നെ അവസാനിപ്പിക്കണം എങ്കിൽ അത്രമാത്രം അവൾ വെറുക്കുകപെട്ടിട്ടുണ്ടാകാം, ഒറ്റപ്പെട്ടിട്ടുമുണ്ടാകാം, ഒരു പക്ഷേ ഒരു സെക്കന്റ് അവളെ കേൾക്കാൻ ഒരു മനസ്സ് ആരെങ്കിലും കാണിച്ചിരുന്നു എങ്കിൽ ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നിരിക്കാം. മരണം ഒഴിച്ചു എന്തിനും നമ്മുക്ക് പരിഹാരം കണ്ടെത്താം’, താഹിറയുടെ മരണത്തെക്കുറിച്ച് ട്രാൻസ് ആക്ടിവിസ്റ്റായ സീമ വിനീത് ഫേസ്‌ബുക്കിൽ കുറിച്ചു
കോട്ടയം പാമ്പാടി കോത്തലയിൽ നിന്നും സഹോദരിമാരായ പെൺകുട്ടികളെ കാണാതായി. കോട്ടയം പാമ്പാടി കോത്തല ഇല്ലിക്ക മലയിൽ സുരേഷിന്റെ മക്കളായ അമ്യത (17), അഖില (16) എന്നിവരെയാണ് കാണാതായത്.മറ്റൊരു പ്ലസ് ടു വിദ്യാർത്ഥിയെയും കാണാതായിട്ടുണ്ട്.രണ്ടു സംഭവവുമായി ബന്ധം ഉണ്ടന്നാണ് സൂചന
കോട്ടയം ജില്ലയിലെ കൂരോപ്പട പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ നിന്നാണ് പെൺകുട്ടികളെ കാണാതായത്. അമ്മ മഞ്ജു സുരേഷ് കോട്ടയം ടെക്സ്റ്റൈൽസ് ജീവനക്കാരിയാണ്. വെള്ളിയാഴ്ച രാവിലെ കുട്ടികൾക്ക് ക്ലാസ് ഇല്ലായിരുന്നു. ഇരുവരും വീട്ടിൽ തന്നെ ആയിരുന്നു.
ഇരുവരെയും കോട്ടയം റെയിൽവേ സ്റ്റേഷൻ ഭാഗത് ഉച്ചകഴിഞ്ഞു സിസിടിവി യിൽ കണ്ടതായി പറയപ്പെടുന്നു. അമൃത എസ് കോട്ടയം സെന്റ് അൻസ് സ്കൂൾ 12 വിദ്യാർത്ഥിനിയാണ്. അഖില എസ് , കോട്ടയം സെന്റ് അൻസ് സ്കൂളിൽ നിന്നും പത്താം ക്ലാസ് പൂർത്തിയായി. എന്തെങ്കിലും വിവരം കിട്ടുന്നവർ പാമ്പാടി പൊലീസ് സ്റ്റേഷൻ 04812505322 നമ്പറിൽ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
മങ്കര മാങ്കുറുശ്ശിയിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ധോണി ഉമ്മിനി പുത്തൻവീട്ടിൽ അബ്ദുറഹിമാൻ-കമറുലൈല ദമ്പതികളുടെ മകളും മാങ്കുറുശ്ശി കക്കാട് അത്താണിപറമ്പിൽ മുജീബിെൻറ ഭാര്യയുമായ നഫ്ലയാണ് (19) മരിച്ചത്. വ്യാഴാഴ്ച രാത്രി 8.30നാണ് മുജീബിെൻറ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
സംഭവസമയം മുജീബ് സ്ഥലത്തുണ്ടായിരുന്നില്ല. ഇയാൾ എത്തി നഫ്‌ലയെ പലതവണ വിളിച്ചിട്ടും വിളി കേൾക്കാത്തതിനെ തുടർന്ന് കിടപ്പുമുറിയിലെ വാതിൽ പൊളിച്ച് തുറന്നപ്പോഴാണ് സംഭവം കണ്ടത്. ഉടൻ പത്തിരിപ്പാലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടർന്ന് മൃതദേഹം ജില്ല ആശുപത്രിയിലേക്ക് മാറ്റി.
നഫ്‌ലയുടെ സഹോദരൻ നഫ്സലിെൻറ മൊഴിയിൽ മങ്കര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ആർ.ഡി.ഒ രാധാകൃഷ്ണെൻറയും ഡിവൈ.എസ്.പി ഹരിദാസെൻറയും സാന്നിധ്യത്തിൽ തുടർനടപടികൾ സ്വീകരിച്ചു.
നഫ്ല വ്യാഴാഴ്ച വൈകീട്ട് നാലിന് സഹോദരിയെ വിളിച്ചിരുന്നതായി നഫ്സൽ പറഞ്ഞു. നഫ്‌ലയുടെ ഡയറി പൊലീസിന് ലഭിച്ചിട്ടുണ്ട്. ഭർതൃവീട്ടിൽ ഭർത്താവ് ഒഴികെയുള്ളവരിൽനിന്ന് മാനസിക പീഡനമേൽക്കാറുെണ്ടന്ന് സഹോദരൻ നഫ്സൽ പറഞ്ഞു.
വിവാഹം കഴിഞ്ഞിട്ട് പത്ത് മാസമായിട്ടും കുഞ്ഞുങ്ങൾ ഉണ്ടാകാത്തതുമായി ബന്ധപ്പെട്ടും മനോവിഷമമുണ്ടായിട്ടുെണ്ടന്നും മങ്കര പൊലീസ് പറഞ്ഞു. ഗർഭധാരണത്തിനുള്ള ചികിത്സക്കിടയിലാണ് നഫ്‌ലയുടെ മരണം. ശനിയാഴ്ച ഡിവൈ.എസ്പിക്ക് പരാതി നൽകുമെന്ന് സഹോദരൻ നഫ്സൽ പറഞ്ഞു. മൃതദേഹം നഫ്‌ലയുടെ സ്വദേശമായ ഉമ്മിനിയിൽ എത്തിച്ച് ഖബറടക്കി.
വിവാഹശേഷം ദമ്പതികളെ ആനയിച്ച് െകാണ്ട് റോഡിലൂടെ ആഘോഷപൂർവം പോവുകയായിരുന്ന വിവാഹസംഘത്തിലേക്ക് ലോറി പാഞ്ഞ് കയറി മൂന്ന് പേർ മരിച്ചു. ഹൈവേയുടെ ഒരു വശത്ത് കൂടി കൊട്ടും പാട്ടും നൃത്തവുമായി നടന്നുനീങ്ങിയവരുടെ കൂട്ടത്തിലേക്കാണ് നിയന്ത്രണം വിട്ടെത്തിയ ലോറി പാഞ്ഞുകയറിയത്. ഒഡിഷയിലെ മല്‍കാന്‍ഗിരി ജില്ലയിലാണ് സംഭവം.
സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. റോഡിന്റെ ഒരു സൈഡിലൂടെ ഡാൻസ് ചെയ്ത് മുന്നോട്ടുപോകുന്ന സംഘത്തെ കാണാം. ഇതിനിടയിലാണ് ഇരുട്ടിൽ ലോറി പാഞ്ഞെത്തിയത്. ഓടി മാറുന്നതിന് മുൻപ് ആളുകളുടെ മുകളിലൂടെ ലോറി കയറിപ്പോയി. വരന്റെ അച്ഛൻ അടക്കം മൂന്നുപേർ മരിക്കുകയും നാല് പേർക്ക് ഗുരുതരപരുക്കേൽക്കുകയും ചെയ്തു.ലോറി ഡ്രൈവർ മദ്യപിച്ചിട്ടുണ്ടെന്ന് ആരോപിച്ച് നാട്ടുകാർ ഇയാളെ കൈകാര്യം ചെയ്തു. പിന്നീടാണ് പൊലീസിൽ ഏൽപ്പിച്ചത്.
മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിക്കുന്നത് ചോദ്യം ചെയ്തതിന് പിന്നാലെ വിദ്യാര്‍ത്ഥി ജീവനൊടുക്കി. ഇടുക്കി കൊക്കയാർ നാരകപ്പുഴ വടക്കേപുളിക്കല്‍ വീട്ടിൽ ആരിഫിന്റെ മകൻ റസൽ മുഹമ്മദ് (15) ആണ് ആത്മഹത്യ(Suicide) ചെയ്തത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ റസല്‍ മൊബൈല്‍ അമിതമായി ഉപയോഗിക്കുന്നത് രക്ഷിതാക്കള്‍ ചോദ്യം ചെയ്തിരുന്നു.
ഇന്ന് പുലർച്ചെ നാലു മണിക്ക് മാതാവ് റസീല ഉണർന്നപ്പോൾ മകന്‍ റസൽ മൊബൈലിൽ കളിച്ചു കൊണ്ടിരിക്കുന്നത് കണ്ടു. തുടർന്ന് റസീല ഫോൺ വാങ്ങി വച്ചു. രാവിലെ മൊബൈൽ ചോദിച്ചപ്പോൾ 12 മണി വരെ പഠിച്ചാൽ തരാമെന്ന് പറഞ്ഞു. പന്ത്രണ്ടു മണിക്ക് ആവശ്യപ്പെട്ടപ്പോൾ നൽകാൻ വീട്ടുകാർ തയ്യാറായെങ്കിലും മൊബൈല്‍ വാങ്ങാതെ റസല്‍ വാങ്ങാതെ മുറിയിലേക്ക് പോയി.
റസല്‍ മുറിയിലേക്ക് പോയതിന് പിന്നാലെ അമ്മ തുണി ഉണക്കാൻ പുറത്തേക്കും പോയി. ഒരു മണിയോടെ തിരികെ എത്തി വിളിച്ചിട്ട് റസൽ കതക് തുറന്നില്ല. വാതിൽ പൊളിച്ച് അകത്തു കടന്നപ്പോഴാണ് തൂങ്ങി നിൽക്കുന്നത് കണ്ടത്. ഉടൻ തന്നെ മുണ്ടക്കയത്തെ സ്വകാര്യആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തില്‍ പെരുവന്താനം പൊലീസ് അന്വേഷണം ആരംഭിച്ചു. ബന്ധുക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.
കൊച്ചിയിലെ മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഓഡി കാറിന്റെ ഡ്രൈവര്‍ സൈജു തങ്കച്ചന്‍ അറസ്റ്റില്‍. നമ്പര്‍ 18 ഹോട്ടലില്‍ നിന്നിറങ്ങിയ മോഡലുകളെ പിന്തുടര്‍ന്നത് സൈജു തങ്കച്ചനായിരുന്നു. ഇയാള്‍ മോഡലുകളെ പിന്തുടര്‍ന്ന ഓഡി കാറും പിടിച്ചെടുത്തു. നരഹത്യ, സ്ത്രീകളെ അനുവാദം കൂടാതെ പിന്തുടരല്‍ എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സൈജു തങ്കച്ചനെ അറസ്റ്റ് ചെയ്തത്. മദ്യപിച്ച് വാഹനം ഓടിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കാനാണ് താന്‍ മോഡലുകളെ പിന്തുടര്‍ന്നത് എന്നായിരുന്നു സൈജുവിന്റെ അവകാശവാദം.
ഇന്ന് രണ്ടാം തവണ ഷൈജുവിനെ ചോദ്യം ചെയ്യാന്‍ വിളിച്ചിരുന്നു. ഏകദേശം 6 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. രാവിലെ അഭിഭാഷകര്‍ക്കൊപ്പം കളമശ്ശേരി മെട്രോ സ്റ്റേഷനിലെത്തിയ സൈജുവിനെ പിന്നീട് പോലീസ് ചോദ്യം ചെയ്യുകയായിരുന്നു.
ഇതിനിടെ ഫോര്‍ട്ടുകൊച്ചിയില്‍ ഡിജെ പാര്‍ട്ടി നടന്ന നമ്പര്‍ 18 ഹോട്ടല്‍ ജീവനക്കാര്‍ കായലില്‍ തള്ളിയ ഒരു ഹാര്‍ഡ് ഡിസ്‌ക് മത്സ്യതൊഴിലാളികള്‍ക്ക് ലഭിച്ചതായി വിവരം ലഭിച്ചിരുന്നു. ദേശീയപാതയില്‍ മുന്‍ മിസ് കേരള ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവത്തിലെ നിര്‍ണായക തെളിവാണ് ഈ ഹാര്‍ഡ് ഡിസ്‌ക്.
മീന്‍പിടിക്കാനിട്ട വലയിലാണ് ഹാര്‍ഡ് ഡിസ്‌ക് കുടുങ്ങിയത്. ഡിവിആറാണെന്ന് മനസിലാകാതെ, ലഭിച്ച ഇലക്ട്രോണിക് വസ്തു കായലില്‍ തന്നെ ഉപേക്ഷിച്ചതായാണ് പോലീസിന് ലഭിച്ചിരിക്കുന്ന മൊഴി.തിങ്കളാഴ്ചയായിരുന്നു സംഭവം. ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്താനായി ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തിന് സമീപം കായലില്‍ സ്‌കൂബ ഡൈവിങ് സംഘത്തെ ഇറക്കി പോലീസ് തിരച്ചില്‍ നടത്തിയിരുന്നു.
നമ്പര്‍ 18 ഹോട്ടല്‍ ഉടമയ്‌ക്കെതിരെ വിശദമായ അന്വേഷണമാണ് പെണ്‍കുട്ടികളുടെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്. റോയ് വയലാട്ടിലിനെതിരെയും ഇവരുടെ വാഹനത്തെ പിന്തുടര്‍ന്ന സൈജുവിനെതിരെയും വിശദമായ അന്വേഷണം വേണമെന്ന് മരിച്ച അഞ്ജനാ ഷാജന്റെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്. കാണാതായ ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്തി സംഭവത്തിലെ ദുരൂഹത അവസാനിപ്പിക്കണമെന്നാണ് മരിച്ച അന്‍സി കബീറിന്റെ കുടുംബത്തിന്റെ ആവശ്യം.
നവംബര്‍ ഒന്നിനാണ് എറണാകുളത്ത് നടന്ന വാഹനാപകടത്തില്‍ മിസ് കേരള 2019 അന്‍സി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും മരിച്ചത്. രാത്രി ഒരു മണിയോടെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ രാത്രി എറണാകുളം ബൈപ്പാസ് റോഡില്‍ ഹോളിഡേ ഇന്‍ ഹോട്ടലിനു മുന്നില്‍ വച്ച് അപകടത്തില്‍ പെടുകയായിരുന്നു.
കട്ടപ്പനയിൽ കഴിഞ്ഞ ദിവസം വൈദ്യുതി ലൈനിലെ ജോലിക്കിടെ കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ച സംഭവം സ്വകാര്യ സ്ഥാപനത്തിലെ ജനറേറ്ററിൽ നിന്നും വൈദ്യുതി ലൈനിലേക്ക് എത്തിയത് കൊണ്ടാണെന്ന് കണ്ടെത്തി. നിർമ്മല സിറ്റി മണ്ണാത്തിക്കുളത്തിൽ എംവി ജേക്കബാണ് തിങ്കളാഴ്ച ഷോക്കേറ്റ് മരിച്ചത്. ലൈനിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയായിരുന്നു മരണം.
നഗരത്തിലെ ഹൈറേഞ്ച് ഹോം അപ്ലയൻസസ് എന്ന സ്ഥാപനത്തിലെ ജനറേറ്ററിൽ നിന്നാണ് വൈദ്യുതി എത്തിയതെന്നാണ് പരിശോധനിൽ കണ്ടെത്തിയിരിക്കുന്നത്. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് നടത്തിയ പരിശോധനയിൽ ഇക്കാര്യം വ്യക്തമാവുകയായിരുന്നു.
നേരത്തെ വൈദ്യുതി ഓഫ് ചെയ്ത ശേഷം അറ്റകുറ്റപണികൾ നടത്തിയിട്ടും ദാരുണസംഭവമുണ്ടായതോടെ അധികൃതർ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് പരിശോധന നടത്തിയതോടെ ഹൈറേഞ്ച് ഹോം അപ്ലയൻസസിലെ ജനറേറ്ററിൽ നിന്നുമാണ് വൈദ്യുതി പ്രവഹിച്ചതെന്ന് കണ്ടെത്തുകയായിരുന്നു.
ജനറേറ്റർ കൃത്യമായി എർത്തിങ് നടത്താതിരുന്നത് മൂലമാണ് വൈദ്യുതാഘാതമുണ്ടായതെന്നാണ് കണ്ടെത്തൽ. വയറിങ് നടത്തിയതും ശരിയായ രീതിയിലായിരുന്നില്ല എന്ന് കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് സ്ഥാപനത്തിലേക്കുള്ള വൈദ്യുതികണക്ഷൻ വിച്ഛേദിച്ചു. ഒരു പോസ്റ്റിൽ നിന്നും 16 കണക്ഷനുകൾ നൽകിയ കെഎസ്ഇബിയും വീഴ്ച വരുത്തിയെന്ന് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ പറഞ്ഞു.