Crime

റഷ്യൻ യുവതിയെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട് സ്വദേശി കൂരാച്ചുണ്ട് കാളങ്ങാലി സ്വദേശി അഖിൽ (28) ആണ് അറസ്റ്റിലായത്. മൂന്ന് മാസം മുൻപാണ് യുവാവിനെ കാണാനായി റഷ്യൻ യുവതി കേരളത്തിലെത്തിയത്. മൂന്ന് മാസത്തോളമായി അഖിലിനൊപ്പം താമസിച്ച് വരികയായിരുന്നു.കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യാ ചെയ്യാൻ ശ്രമിച്ചെന്നാണ് ആദ്യം പുറത്ത് വന്ന റിപ്പോർട്ട്. എന്നാൽ ഇയാൾ തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ചതായാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

സ്വമേധയാ കേസെടുത്ത കമ്മീഷന്‍ പോലീസില്‍ നിന്ന് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഇതിനിടെയാണ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തതും. ഈ കഴിഞ്ഞ ആറു മാസം മുൻപ് ആണ് ഇൻസ്റ്റഗ്രാമിലൂടെ ഇരുവരും പരിചയപ്പെട്ടത്. യുവാവ് ലഹരി ബലമായി നൽകി പീഡിപ്പിച്ചെന്നും യുവതി പറഞ്ഞു. യുവാവിന്റെ വീട്ടിൽ പ്രശ്‌നം ഉണ്ടായതിനെ തുടർന്ന് നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്. ആഖിലിന്റെ അച്ഛനും അമ്മയും മകനുമായി പിണങ്ങി പോയിരുന്നു. അഖിലിനൊപ്പം കാള്ങ്ങാലിയിലെ വീട്ടിൽ താമസിക്കുമ്പോഴാണ് റഷ്യൻ യുവതിക്ക് മർദ്ദനമേറ്റത്.

തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റഷ്യൻ ഭാഷ മാത്രം അറിയാവുന്ന യുവതിയിൽ നിന്ന് മൊഴി രേഖപ്പെടുത്താൻ പോലീസിന് കഴിഞ്ഞിരുന്നില്ല. വെള്ളിയാഴ്ച ദ്വിഭാഷിയുടെ സഹായത്തോടെ പൊലീസ് മൊഴിയെടുത്തപ്പോഴാണ് പീഡന വിവരം വ്യക്തമായത്. ലഹരി നൽകി യുവാവ് ബലമായി പീഡിപ്പിച്ചുവെന്ന് യുവതി മൊഴി നൽകി. യുവാവ് നിരന്തരം മർദ്ദിച്ചിരുന്നതായും പാസ്പോർട്ടും ഐഫോണും നശിപ്പിച്ചെന്നും മൊഴിയിലുണ്ട്. യുവാവിൻ്റെ പക്കൽ നിന്നും കഞ്ചാവ് കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്.യുവാവിൻ്റെ വീട്ടിൽ പ്രശ്നം ഉണ്ടായതോടെ സമീപവാസികളാണ് വിവരം പോലീസിനെ അറിയിച്ചത്. നാട്ടുകാര്‍ നല്‍കിയ വിവരമനുസരിച്ച് സ്ഥലത്തെത്തിയ പോലീസാണ് യുവതിയെ ആദ്യം കൂരാച്ചുണ്ട് ഗവ. ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചത്.

കഴിഞ്ഞ മാസമാണ് ഖത്തറില്‍ ജോലി ചെയ്യുന്ന കൂരാച്ചുണ്ട് സ്വദേശിയായ യുവാവിനൊപ്പം റഷ്യന്‍ യുവതി ഇവിടെയെത്തിയത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട സുഹൃത്താണെന്നാണ് യുവാവ് ബന്ധുക്കളോടും നാട്ടുകാരോടും പറഞ്ഞിരുന്നത്. അഖിലിനൊപ്പം കാളങ്ങാലിയിലെ വീട്ടിൽ താമസിക്കുമ്പോൾ മർദനമേറ്റതിനെ തുടർന്ന് യുവതിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. റഷ്യൻ ഭാഷ മാത്രം സംസാരിക്കുന്ന യുവതിയുടെ മൊഴി രേഖപ്പെടുത്താൻ പൊലീസിനു സാധിക്കാത്തതിനാൽ കേസെടുത്തുരുന്നില്ല. ഇന്നലെ ദ്വിഭാഷിയുടെ സഹായത്തോടെ പൊലീസ് മൊഴിയെടുത്തപ്പോഴാണ് പീഡന വിവരം വെളിപ്പെട്ടത്. സംഭവത്തിൽ വനിതാ കമ്മിഷനും കേസെടുത്തു. ഇരുവരും ഖത്തർ, നേപ്പാൾ രാജ്യങ്ങൾ സന്ദർശിച്ച ശേഷം ഒരു മാസം മുൻപാണ് ഇന്ത്യയിൽ എത്തിയത്.

കാളങ്ങാലിയിലെ വീട്ടിൽനിന്നു മൂന്നു ഗ്രാം കഞ്ചാവ് സഹിതമാണ് ആഖിലിനെ പിടികൂടിയത്. രണ്ടു കേസുകളിലും പ്രതിയായ യുവാവിനെ പേരാമ്പ്ര കോടതിയിൽ ഹാജരാക്കി. യുവതിയുടെ പാസ്‌പോർട്ടും, ഐഫോണും യുവാവ് നശിപ്പിച്ചെന്നും, നിരന്തരം മർദിച്ചെന്നും മൊഴിയിൽ പറയുന്നു. താൽകാലിക പാസ്‌പോർട്ടുണ്ടാക്കാൻ പൊലീസ് ശ്രമം തുടങ്ങി. യുവതിക്ക് നാട്ടിലേക്ക് മടങ്ങണമെന്നതാണ് ആഗ്രഹം. കൂരാച്ചുണ്ടിന് സമീപത്തെ കാളങ്ങാലിയിൽ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. വീട്ടിൽ ഇരുവരും തമ്മിൽ പ്രശ്നമുള്ളതായി നാട്ടുകാർ നൽകിയ വിവരമനുസരിച്ച് സ്ഥലത്തെത്തിയ പൊലീസാണ് 27 വയസ്സുള്ള വനിതയെ ആദ്യം കൂരാച്ചുണ്ട് ഗവ. ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്.

യുവതി വീടിന്റെ ടെറസിൽനിന്ന് ചാടിയതാണെന്നാണ് നാട്ടുകാരിൽനിന്ന് പൊലീസിന് ലഭിച്ച വിവരം. എന്നാൽ, കൈയിൽ മുറിവുണ്ടാക്കിയിട്ടുള്ള പരിക്കാണുള്ളതെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. കഴിഞ്ഞ മാസമാണ് കാളങ്ങാലി സ്വദേശിയായ യുവാവിനൊപ്പം യുവതി ഖത്തറിൽ നിന്നെത്തിയത്. ആദ്യം മറ്റിടങ്ങളിലായിരുന്നു താമസം. തിങ്കളാഴ്ച രാത്രി യാത്രയ്ക്കിടെ കൈതക്കലിൽ കാറിൽവെച്ചും ഇരുവരും പ്രശ്നങ്ങളുണ്ടായിരുന്നു. കാർ നിർത്തിയപ്പോൾ യുവതി നിലവിളിയോടെ പുറത്തേക്ക് ചാടിയിറങ്ങുന്നതുകണ്ട നാട്ടുകാർ പേരാമ്പ്ര പൊലീസിനെ വിവരമറിയിച്ചിരുന്നു. പൊലീസെത്തി ഇരുവരോടും കാറുമായി സ്റ്റേഷനിലേക്ക് വരാൻ ആവശ്യപ്പെട്ടെങ്കിലും ഇരുവരും കാറിൽ കയറി കോഴിക്കോട്ടുഭാഗത്തേക്ക് ഓടിച്ചു പോകുകയായിരുന്നു.

നേരത്തേ യുവതി വീട്ടിലെത്തിയതിനുശേഷം പ്രശ്നങ്ങളുണ്ടായപ്പോൾ യുവാവിന്റെ മാതാപിതാക്കളും പൊലീസ് സ്റ്റേഷനിൽ പരാതിയുമായി സമീപിച്ചിരുന്നു. തുടർന്ന് മാതാപിതാക്കൾ മറ്റൊരിടത്തേക്ക് താത്കാലികമായി താമസം മാറ്റുകയും ചെയ്തിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സെക്കന്റ് വച്ച് സ്വഭാവം മാറുന്ന സൈക്കോ സ്വഭാവമാണ് ആഖിലിന്റേത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട റഷ്യൻ യുവതിയെ കൂടെ താമസിപ്പിച്ചു മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നാണ് ആഖിലിനെതിരായ പരാതി. ആഖിലിൽനിന്ന് ക്രൂരപീഡനം നേരിട്ടതായി യുവതി മൊഴി നൽകിയിട്ടുണ്ട്.

കമ്പികൊണ്ട് മർദ്ദിച്ചതായും പാസ്‌പോർട്ട് കീറിക്കളഞ്ഞതായും യുവതി മൊഴി നൽകി. തന്റെ ഐഫോണും പ്രതി നശിപ്പിച്ചെന്ന് മൊഴിയിൽ പറയുന്നു. സംഭവത്തിൽ യുവതിയുടെ രഹസ്യമൊഴി മജിസ്‌ട്രേറ്റിനു മുന്നിൽ രേഖപ്പെടുത്തും. പ്രതി ബലമായി ലഹരി നൽകി പീഡിപ്പിച്ചെന്നും നിരന്തരം മർദിച്ചെന്നും യുവതി പറഞ്ഞു.

 

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച പതിമൂന്നുകാരി ലൈംഗിക പീഡനത്തിന് ഇരയായിരുന്നതായി പൊലീസ്. സംഭവത്തിലെ പ്രതിയെ കീഴ്‌വായ്പൂര് പൊലീസ് അറസ്റ്റ് ചെയ്തു. തോട്ടക്കാട് ഇരവിചിറയിൽ വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി പീരുമേട് കുമളി കൈലാസ് മന്ദിരംവീട്ടിൽ വിഷ്ണു സുരേഷാണ് (26) പിടിയിലായത്.

പനി, ഛർദി, തലവേദന, നെറ്റിയിലെ മുഴ എന്നീ അസുഖങ്ങൾക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ സെപ്റ്റംബർ 9 നാണ് പെൺകുട്ടി മരിച്ചത്. അന്ന് അസ്വാഭാവിക മരണത്തിന് കേസ് റജിസ്റ്റർ ചെയ്തിരുന്നു. മെഡിക്കൽ ബോർഡിന്റെ പരിശോധനയിൽ പെൺകുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായതായി തെളിഞ്ഞിരുന്നു. ചങ്ങനാശേരി ജനറൽ ആശുപത്രി, മല്ലപ്പള്ളി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലെ ചികിത്സയ്ക്കുശേഷം സെപ്റ്റംബർ അഞ്ചിനാണ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.

പെൺകുട്ടിയുടെയും അമ്മയുടെയും ഫോൺ കോളുകൾ പരിശോധിച്ചതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. വിഷ്ണുവിന്റെ ഫോണിൽനിന്നു പെൺകുട്ടിയുടെ ഫോണിലേക്ക് 29 പ്രാവശ്യം വിളികൾ വന്നിരുന്നതാണ് വിഷ്ണുവിലേക്ക് അന്വേഷണമെത്തിയതെന്ന് പൊലീസ് പറയുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വിഷ്ണുവും പെൺകുട്ടിയും തമ്മിൽ അടുപ്പത്തിലായിരുന്നെന്നും ലൈംഗികമായി ചൂഷണം ചെയ്തിരുന്നുവെന്നും തെളിഞ്ഞു.

2022 ഓഗസ്റ്റ്‌ 16 ന് ചങ്ങനാശേരി പെരുന്ന ബസ് സ്റ്റാൻഡിനോടു ചേർന്നുള്ള ക്ഷേത്രത്തിൽവച്ചാണ് പെൺകുട്ടിയെ പരിചയപ്പെട്ടതെന്നും പിന്നീട് ഫോണിലൂടെ സൗഹൃദം തുടർന്നിരുന്നതായും അന്വേഷണത്തിൽ തെളിഞ്ഞതായി പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

​ഖത്തറിൽ കഴിഞ്ഞ ബുധനാഴ്ച്ച കെട്ടിടം തകർന്ന് ഉണ്ടായ അപകടത്തിൽ മരിച്ചവരിൽ ഒരു മലയാളിയുടെ മൃതദേഹം കൂടി തിരിച്ചറിഞ്ഞു. മലപ്പുറം പൊന്നാനി മാറഞ്ചേരി സ്വദേശി നൗഷാദ് മണ്ണറയിലിന്റെ (44)മൃതദേഹമാണ് ശനിയാഴ്ച രാവിലെ ബന്ധുക്കൾ തിരിച്ചറിഞ്ഞത്. ഇതോടെ, ബുധനാഴ്ച നടന്ന അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം രണ്ടായി. മലപ്പുറം നിലമ്പൂർ സ്വദേശി ഫൈസൽ കുപ്പായിയുടെ (48) മൃതദേഹം വെള്ളിയാഴ്ച രാത്രിയോടെ കണ്ടെത്തിയിരുന്നു. ഹമദ് മെഡിക്കൽകോർപറേഷൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹങ്ങൾ ബന്ധുക്കൾ തിരിച്ചറിഞ്ഞു.

ബിൽശിയാണ് നൗഷാദിന്റെ ഭാര്യ. മുഹമ്മദ് റസൽ, റൈസ എന്നിവർ മക്കളാണ്.
ബുധനാഴ്ച രാവിലെ കെട്ടിടം തകർന്നതിനു പിന്നാലെ ഫൈസലിനെയും നൗഷാദിനെയും കാണാതായതിനെ തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും അന്വേഷണത്തിലായിരുന്നുഇന്നലെ വൈകുനേരത്തോടെയാണ് കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ നിന്നും മൃതദേഹങ്ങൾ കണ്ടെത്തിയത്.

ഗായകനും ചിത്രകാരനുമായ ഫൈസൽ ദോഹയിലെ വേദികളിൽ നിറസാന്നിധ്യമായിരുന്നു. ദീർഘകാലം സൗദിയിലായിരുന്ന ഇദ്ദേഹം മൂന്നു വർഷം മുമ്പാണ് ഖത്തറിലെത്തിയത്. പാറപ്പുറവൻ അബ്ദുസമദാണ് ഫൈസലിന്റെ പിതാവ്. മാതാവ് ഖദീജ. റബീനയാണ് ഭാര്യ. ​വിദ്യാർഥികളായ ​റന , നദ, മുഹമ്മദ് ഫെബിൻ എന്നിവർ മക്കളാണ്. സഹോദരങ്ങൾ: ഹാരിസ്, ഹസീന. ഫൈസലിന്റെ മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കൾ.

അതേസമയം, ബുധനാഴ്ച മുതൽ കാണാതായ കാസർകോട് കാസർകോട് പുളിക്കൂർ സ്വദേശി അഷ്‌റഫ് എന്ന അച്ചപ്പുവിനെ കുറിച്ച് ഇതുവരെ വിവരമൊന്നുമില്ലെന്ന് സുഹൃത്തുക്കൾ അറീച്ചു.
ബുധനാഴ്ച രാവിലെ 8.30ഓടെയാണ് അൽ മൻസൂറയിലെ ബിൻ ദിർഹമിൽ നാലു നില കെട്ടിടം തകർന്നു വീണത്. ഇവിടെ നിന്നും ഏഴു പേരെ രക്ഷാ സംഘം ഉടൻ തന്നെ പുറത്തെത്തിച്ചിരുന്നു. വ്യാഴാഴ്ച​യോടെ രണ്ട് സ്ത്രീകളെയും പുറത്തെടുത്തു. 12 കുടുംബങ്ങളെ അധികൃതർ സുരക്ഷിതമായി മാറ്റിയിരുന്നു. ഇതിന് പുറമേ രണ്ട് ഇന്ത്യക്കാർ കൂടി മരണപെട്ടതായി സ്ഥിരീകരിക്കാത്ത വാർത്തയുണ്ട്.ജർഖഡിൽ നിന്നുള്ള ആരിഫ് അസിസ് മുഹമ്മദ്‌ ഹുസൈൻ, ആന്ധ്രായിൽ നിന്നുള്ള ഷെയ്ഖ് അബ്ദുൽ നബി ശൈഖ് ഹുസൈൻ എന്നിവർ മരണപെട്ടതായി അറിയുന്നു.

ജോലിസ്ഥലത്ത് മലയാളി യുവതി ദുരൂഹമായ സാഹചര്യത്തിൽ മരിച്ച നിലയിൽ. തൃശൂർ ഊരകം സ്വദേശി ഷാജിയുടെ മകൾ സബീനയാണ് മൈസൂരുവിൽ മരണപ്പെട്ടിരിക്കുന്നത്. സബീനയുടെ ശരീരത്തിൽ ആകെ മുറിപ്പാടുകൾ ഉണ്ട്.

കരുവന്നൂർ സ്വദേശിയായ ആൺസുഹൃത്തുമായുള്ള തർക്കത്തിനിടെ യുവാവ് കൊലപ്പെടുത്തിയതാകാമെന്നാണ്‌ പൊലീസ് സംശയിക്കുന്നത്. സബീനയുടെ ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്ന് സുഹൃത്തിനെ മൈസൂരു പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സുഹൃത്തിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് വരും.

മണിമല പഴയിടത്ത് ഇരട്ടക്കൊലപാതക കേസിൽ പ്രതി അരുൺ ശശിക്ക് വധശിക്ഷ വിധിച്ച് കോടതി. പിതൃസഹോദരിയെയും ഭർത്താവിനെയും ചുറ്റികകൊണ്ടടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അരുൺ ശശി. 2013 സെപ്റ്റംബർ 28-ന് തീമ്പനാൽ വീട്ടിൽ തങ്കമ്മ (68), ഭർത്താവ് ഭാസ്‌കരൻ നായർ (71) എന്നിവരെയാണ് കൊലപ്പെടുത്തിയ കേസിലാണ് ഒമ്പത് വർഷത്തിന് ശേഷം കോടതി വിധി പറഞ്ഞത്.

പ്രതിക്ക് മേൽ ചുമത്തിയ ഭവനഭേദനം, കൊലപാതകം, കവർച്ച എന്നീ കുറ്റങ്ങൾ തെളിഞ്ഞെന്ന് കോട്ടയം അഡീഷണൽ സെഷൻസ് കോടതി രണ്ട് ജഡ്ജ് ജെ നാസർ നിരീക്ഷിച്ചു. അതേസമയം, ശിക്ഷാ വിധിക്ക് മുന്നോടിയായി കുറ്റം ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിന് അരുൺ മറുപടി പറഞ്ഞില്ല. ശിക്ഷയിൽ പരമാവധി ഇളവ് നൽകണമെന്ന് അപേക്ഷിക്കുകയായിരുന്നു പ്രതി. തന്റെ ഏകസഹോദരിയുടെ ഭർത്താവ് അർബുദബാധിതനാണ്. അരുൺമാത്രമേ അവർക്ക് ആശ്രയമായുള്ളൂ. മനഃപരിവർത്തനത്തിനുള്ള അവസരം കൊടുക്കണമെന്നും പ്രതിഭാഗം ബോധിപ്പിച്ചു. എന്നാൽ, പ്രായവും മറ്റുസാഹചര്യങ്ങളും പരിഗണിക്കരുതെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.

ദമ്പതിമാരെ ക്രൂരമായി കൊന്ന അരുൺ പല കേസുകളിലെ പ്രതിയാണെന്നും, പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ പറഞ്ഞു. കോടതി ആ വാദം പരിഗണിച്ചാണ് പരമാവധി ശിക്ഷയായ വധശിക്ഷ പ്രതിക്ക് വിധിച്ചത്

പൊതുമരാമത്ത് സൂപ്രണ്ടായിരുന്ന ഭാസ്‌കരൻ നായരുടെയും കെഎസ്ഇബി ഉദ്യോഗസ്ഥയായിരുന്ന തങ്കമ്മയുടെയും കൈവശം പണവും സ്വർണവും ധാരാളമുണ്ടാകുമെന്ന് കരുതിയ പ്രതി അത് കവരാനായാണ് കൊല നടത്തിയത്. തന്റെ കാർ അപകടത്തിൽപ്പെട്ട് മോശമായതിനാൽ പുതിയതിന് അരുൺ ബുക്കുചെയ്തിരുന്നു. എന്നാൽ അത് വാങ്ങിക്കാൻ പണം തികഞ്ഞിരുന്നില്ല. ഇതിനായി പണം കണ്ടെത്താൻ ഭാസ്‌കരൻ നായരെ സമീപിച്ചെങ്കിലും കൊടുത്തില്ല.

തുടർന്നാണ് സെപ്റ്റംബർ 28-ന് അരുൺ ചുറ്റിക ശരീരത്തിലൊളിപ്പിച്ച് ഇവരുടെ വീട്ടിലെത്തി ഇരുവരെയും തലയ്ക്കടിച്ചുവീഴ്ത്തി കൊലപ്പെടുത്തിയത്. മരണം ഉറപ്പാക്കാൻ ഭാസ്‌കരൻ നായരെ തലയണകൊണ്ട് ശ്വാസംമുട്ടിക്കുകയും ചെയ്തിരുന്നു.

ഒന്നിലേറെപ്പേർ കൃത്യത്തിനുണ്ടെന്ന് തോന്നിക്കാൻ വാക്കത്തിയും കോടാലിയും സംഭവസ്ഥലത്ത് ഉപേക്ഷിച്ചു. കൊലചെയ്യാനുപയോഗിച്ച ചുറ്റിക സ്വന്തം വീട്ടിൽ ഒളിപ്പിച്ചു. തെളിവ് നശിപ്പിക്കാൻ മൃതദേഹങ്ങൾക്കുസമീപം മഞ്ഞൾപ്പൊടി വിതറി.

എന്നാൽ കവർച്ച നടത്തിയ തങ്കമ്മയുടെ ആഭരണം വിറ്റുകിട്ടിയ രണ്ടുലക്ഷം രൂപ കാറിന് തികയാത്തതിനാൽ മോഷണം നടത്തി അധികപണം കണ്ടെത്താൻ വീണ്ടും മോഷണത്തിനായി പ്രതി ഇറങ്ങിത്തിരിച്ചതാണ് കേസ് തെളിയാൻ തന്നെ കാരണമായത്.

കൊലപാതക കേസ് അന്വേഷണിച്ച അന്വേഷണ സംഘം അടുത്ത ബന്ധുക്കളെ സംശയിച്ചെങ്കിലും, അരുണിലേക്ക് അന്വേഷണമെത്തിയിരുന്നില്ല. ഇതിനിടെ കേസിലെ പ്രതിയെ പിടികൂടാൻ ആക്ഷൻ കൗൺസിലും അരുണിന്റെ നേതൃത്വത്തിൽ രൂപീകരിച്ചിരുന്നു.

പിന്നീട് ഒക്ടോബർ 19-ന് കോട്ടയം റബ്ബർ ബോർഡിനുസമീപം സ്ത്രീയുടെ മാല പൊട്ടിച്ചോടിയ അരുണിനെ നാട്ടുകാർ പിടികൂടി ഈസ്റ്റ് പോലീസിൽ ഏൽപിച്ചതോടെയാണ് കേസിൽ വഴിത്തിരിവായത്. വിശദമായി ചോദ്യംചെയ്തപ്പോൾ, മണിമലയിലേതടക്കം പല മോഷണക്കേസുകളും ഇയാൾ നടത്തിയതാണെന്ന് മൊഴി നൽകി. മണിമല പോലീസ് ഇയാളെ ചോദ്യംചെയ്തപ്പോഴാണ് ബന്ധുക്കളെ കൊലപ്പെടുത്തിയ പഴയിടം കൊലപാതകവും സമ്മതിച്ചത്.

മലയാളിയായ കാമുകനെ കാണാൻ കേരളത്തിലെത്തിയ റഷ്യൻ പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൂരാച്ചുണ്ടിൽ താമസിക്കുന്ന കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ജീവനൊടുക്കാൻ ശ്രമിച്ച റഷ്യൻ പെൺകുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന പെൺകുട്ടി അപകടനില തരണം ചെയ്തു.

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട മലയാളി യുവാവിനെ കാണാനായി മൂന്ന് മാസങ്ങൾക്ക് മുൻപാണ് പെൺകുട്ടി റഷ്യയിൽ നിന്നും കേരളത്തിലെത്തിയത്. കൂരാച്ചുണ്ടിൽ യുവാവിനൊപ്പം താമസിക്കുകയായിരുന്ന പെൺകുട്ടി യുവാവിന്റെ ഉപദ്രവം സഹിക്കാനാവാതെ ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു.

പെൺകുട്ടി ജീവനൊടുക്കാൻ ശ്രമിച്ചതിന് പിന്നാലെ യുവാവ് ഒളിവിൽ പോയിരിക്കുകയാണ്. അതേസമയം പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്താൻ പൊലീസിന് സാധിക്കാത്തതിനാൽ സംഭവത്തിൽ ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. പെൺകുട്ടിയെ വാർഡിലേക്ക് മാറ്റിയ ശേഷം മൊഴിയെടുക്കുമെന്ന് പോലീസ് അറിയിച്ചു.

കാഞ്ചിയാറില്‍ കഴിഞ്ഞ ദിവസമാണ് യുവ അധ്യാപികയുടെ മൃതദേഹം പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കാഞ്ചിയാര്‍ പേഴുംകണ്ടം വട്ടമുകളേല്‍ വിജേഷിന്റെ ഭാര്യ അനുമോളുടെ (വത്സമ്മ-27) മൃതദേഹം ചൊവ്വാഴ്ച രാത്രി വീട്ടിലെ കിടപ്പുമുറിയിലാണു കണ്ടെത്തിയത്. തലയ്ക്കു ക്ഷതമേറ്റു രക്തം വാര്‍ന്നാണു മരണമെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

ഇപ്പോഴിതാ അനുമോള്‍ പിതൃ സഹോദരിക്കയച്ച വാട്സ് ആപ്പ് സന്ദേശം പുറത്ത് വന്നിരിക്കുകയാണ്. മസ്‌ക്കറ്റിലുള്ള ഫിലോമിനയെന്ന സഹോദരിക്കാണ് യുവതി അവസാനമായി സന്ദേശം അയച്ചത്. മാര്‍ച്ച് 17നായിരുന്നു സന്ദേശം അയച്ചത്. 21-ാം തിയതിയാണ് അധ്യാപികയായ അനുമോളുടെ മൃതദേഹം കണ്ടെത്തിയത്. മദ്യപിച്ചെത്തിയ ഭര്‍ത്താവ് മോശപ്പെട്ട രീതിയില്‍ സംസാരിക്കുന്നതായി സന്ദേശത്തില്‍ പറയുന്നു.

‘എവിടെയെങ്കിലും പോയി പണി ചെയ്തു ജീവിക്കാനുള്ള കഴിവ് എനിക്കുണ്ട്. എന്റെ വീട്ടിലേക്ക് പോകണമെന്നൊന്നുമില്ല. ഏതെങ്കിലും മഠത്തിലെങ്കിലും പോയി നില്‍ക്കാന്‍ കഴിയുമല്ലോ. ഇതു ജീവിക്കാനും മരിക്കാനും വിടാത്ത സാഹചര്യമാണ്. ജീവിതം മടുത്തു ഒരു മനുഷ്യനും കണ്ടുപിടിക്കാത്ത രീതിയില്‍ എവിടേലും പോയി ജീവിക്കണം പറയുന്നവര്‍ക്ക് എന്തും പറയാം, അനുഭവിക്കുന്നവര്‍ക്കല്ലേ അതിന്റെ ബുദ്ധിമുട്ട് അറിയുകയുള്ളൂ. പുറത്തുനിന്ന് നോക്കുന്നവര്‍ക്ക് ഒത്തുപോകണമെന്നും ഒന്നിച്ചു കഴിയണമെന്നുമൊക്കെ പറയാം. ഇനി എനിക്ക് അതൊന്നും വേണ്ട. ഒരു പുരുഷന്‍ കൂടെയുണ്ടെങ്കിലേ ജീവിക്കാന്‍ പറ്റുകയുള്ളെന്നൊന്നുമില്ലല്ലോ’, അനുമോള്‍ അയച്ച സന്ദേശത്തില്‍ പറയുന്നു.

അനുമോള്‍ അയച്ച സന്ദേശത്തിന് സഹോദരി മറുപടി നല്‍കിയെങ്കിലും തിരിച്ച് പ്രതികരണം ഉണ്ടായിരുന്നില്ല. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. പിന്നീട് അറിയുന്നത് അനുമോള്‍ മരിച്ചുവെന്ന വാര്‍ത്തയാണ്.കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. സംഭവത്തിന് ശേഷം യുവതിയുടെ ഭര്‍ത്താവ് ഒളിവിലാണ്. ഇയാള്‍ക്കായുള്ള അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

ജാർഗണ്ഡിലെ ഗിരിദിഹ് ജില്ലയിൽ പോലീസ് നടത്തിയ റെയ്ഡിനിടെ ബൂട്ടിട്ട് ചവിട്ടി നാലു ദിവസം പ്രായമായ കുഞ്ഞ് കൊല്ലപ്പെട്ടതായി പരാതി. സംഭവത്തിൽ ആറ് പോലീസുകാർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരിൽ അഞ്ചുപേരെ സസ്പെൻഡ് ചെയ്തു.

ജാർഖണ്ഡിലെ ഗിരിദിഹ് ജില്ലയിൽ രണ്ടു പേരെ പിടികൂടാനായി പോലീസ് നടത്തിയ റെയ്ഡിനിടെയായിരുന്നു ഈ ദാരുണ സംഭവം. കുഞ്ഞിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റതായി കണ്ടെത്തി.

തുടർന്നാണ് പോലീസുകാർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതെന്നു ഉദ്യോഗസ്ഥർ അറിയിച്ചു. ഗിരിദിഹയിലെ ഡിയോറി പോലീസ് സ്റ്റേഷനിലെ പോലീസുകാരായ സംഗം പഥക്, എസ്‌കെ മണ്ഡൽ എന്നിവരുൾപ്പെടെയുള്ള ആറ് പേർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇവരിൽ അഞ്ച് പേരെ സസ്‌പെൻഡ് ചെയ്തതായും ഉന്നത ഇദ്യോഗസ്ഥർ അറിയിച്ചു.

ഡിയോറി പോലീസ് സ്റ്റേഷന് കീഴിലുള്ള കൊഷോഡിംഗി ഗ്രാമത്തിലാണ് രണ്ട് പേരെ അറസ്റ്റ് ചെയ്യാനായി പോലീസ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്.

ഐശ്വര്യ രജനികാന്തിന്റെ വീട്ടില്‍ നിന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം പോയ കേസില്‍ താരത്തിന്റെ ജോലിക്കാരി അറസ്റ്റിലായിരുന്നു. വീട്ടുജോലിക്കാരി ഈശ്വരി, ഡ്രൈവര്‍ വെങ്കടേശന്‍ എന്നിവരാണ് പിടിയിലായത്. അവരില്‍ നിന്നും 100 സ്വര്‍ണ്ണ നാണയങ്ങളും 30 ഗ്രാമിന്റെ വജ്രാഭരണങ്ങളും 4 കിലോഗ്രാം വെള്ളിയും പോലീസ് കണ്ടെടുത്തു.

ഐശ്വര്യയുടെ വീട്ടില്‍ 18 വര്‍ഷമായി ജോലി ചെയ്യുന്ന ആളാണ് ഈശ്വരി. വീടിന്റെ മുക്കും മൂലയും പരിചിതമായിരുന്ന ഈശ്വരിക്ക് ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്നത് എവിടെയെന്നതും കൃത്യമായി അറിയാമായിരുന്നുവെന്ന് പോലീസ് പറയുന്നു. മോഷ്ടിച്ച ആഭരണങ്ങള്‍ വിറ്റ് ഒരു വീട് വാങ്ങുകയാണ് അവര്‍ ചെയ്തതെന്നും പോലീസ് അറിയിക്കുന്നു. വീട് വാങ്ങിയതുമായി ബന്ധപ്പെട്ട രേഖകളും ഈശ്വരിയുടെ വീട്ടില്‍ നിന്നും പോലീസ് കണ്ടെടുത്തു.

പല തവണകളായാണ് ഈശ്വരി മോഷണം നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം. ഐശ്വര്യ പോലീസിന് നല്‍കിയ വിവരമനുസരിച്ച് 2019 ല്‍ നടന്ന അനുജത്തി സൗന്ദര്യയുടെ വിവാഹത്തില്‍ പങ്കെടുക്കാനായാണ് അവസാനമായി ആഭരണങ്ങള്‍ ധരിച്ചത്. പിന്നീട് അവ ലോക്കറില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. എന്നാല്‍ ഈ ലോക്കര്‍ പലയിടങ്ങളിലേക്ക് ഇക്കാലയളവില്‍ മാറ്റിയിട്ടുണ്ട്. മുന്‍ ഭര്‍ത്താവ് ധനുഷിന്റെയും അച്ഛന്‍ രജനികാന്തിന്റെയുമൊക്കെ വീടുകളില്‍ ഐശ്വര്യ ഈ ലോക്കര്‍ സൂക്ഷിച്ചിട്ടുണ്ട്.

അതേസമയം ലോക്കറിന്റെ താക്കോല്‍ എപ്പോഴും ഐശ്വര്യ തന്റെ ഫ്‌ലാറ്റില്‍ സൂക്ഷിക്കുകയും ചെയ്തിരുന്നു. താന്‍ തന്റെ പുതിയ ചിത്രം ലാല്‍ സലാമിന്റെ തിരക്കുകളില്‍ ആയിരുന്ന സമയത്താണ് മോഷണം നടന്നതെന്നാണ് ഐശ്വര്യയുടെ വിലയിരുത്തല്‍. ഐപിസി 381 പ്രകാരമുള്ള കേസ് ആണ് തേനാംപേട്ട് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സ്വകാര്യ ആശുപത്രിയിലെ നഴ്‌സിംഗ് വിദ്യാർത്ഥിനിയെ കടന്നപിടിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. വിജയപുരം സ്വദേശി ജോസഫ് (61) ആണ് അറസ്റ്റിലായത്. അബോധാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിക്ക് കൂട്ടിരിക്കാനെത്തിയ പ്രതി രോഗിയെ പരിചരിക്കാനെത്തിയ നഴ്‌സിംഗ് വിദ്യാർത്ഥിനിയെ കടന്ന് പിടിക്കുകയായിരുന്നു.

നഴ്‌സിംഗ് വിദ്യാർത്ഥിനിയുടെ പരാതിയിൽ പോലീസ് കേസെടുത്തിതിന് പിന്നാലെ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്എച്ഒ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

RECENT POSTS
Copyright © . All rights reserved