വിവാഹാഭ്യർത്ഥന നിരസിച്ചതിന്റെ പകയിൽ സൂര്യ ഗായത്രിയെന്ന യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി അരുൺ കുറ്റക്കാരനെന്ന് കോടതി. കരിപ്പൂർ സ്വദേശി സൂര്യഗായത്രിയെ വീട്ടിൽ കയറി കുത്തിക്കൊന്നതാണെന്ന്് കോടതി കണ്ടെത്തി. കേസിൽ പ്രതിയായ പേയാട് സ്വദേശി അരുണാണ് കേസിലെ പ്രതി. ശിക്ഷ നാളെ വിധിക്കുമെന്നും കോടതി അറിയിച്ചു. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് വിധിപറയുക.
പ്രതിക്ക് എതിരെ കൊലപാതകം, അതിക്രമിച്ച് കയറൽ തുടങ്ങിയ പോലീസ് ചുമത്തിയ കുറ്റങ്ങൾ തെളിഞ്ഞതായി കോടതി വ്യക്തമാക്കി. മനസാക്ഷിയില്ലാത്ത ക്രൂരതയാണ് പ്രതി നടത്തിയതെന്ന് കോടതി വിലയിരുത്തു.
2021 ഓഗസ്റ്റ് 30ന് നെടുമങ്ങാടിനടുത്തുള്ള ഉഴപ്പാക്കോണത്ത് ഭിന്ന ശേഷിക്കാരായ മാതാപിതാക്കളുടെ മുന്നിൽ വച്ചാണ് 20കാരിയായ സൂര്യഗായത്രിയെ പ്രതി കുത്തി കൊലപ്പെടുത്തുന്നത്. സൂര്യ ഗായത്രിയുടെ ശരീരത്തിൽ 30 തവണ കത്തികൊണ്ട് കുത്തിയ പാടുകളുണ്ട്. കൊലക്കുശേഷം രക്ഷപ്പെടാൻ ശ്രമിച്ച അരുണിനെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.
മാരകമായ മുറിവേറ്റ സൂര്യ ഗായത്രി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. ആക്രമണം നടത്തുന്നതിന് മുമ്പ് മൂന്നുദിവസം തുടർച്ചയായി സൂര്യഗായത്രിയുടെ വീടിന് സമീപത്തെത്തിയ അരുൺ പ്രദേശം നിരീക്ഷിച്ച് ആളൊഴിഞ്ഞ സമയം കൃത്യത്തിനായി തെരഞ്ഞെടുക്കുകയായിരുന്നു.
സൂര്യഗായത്രിയെ കൊലപ്പെടുത്താൻ പദ്ധതിയിട്ട് എത്തിയ പ്രതി വീടിന്റെ അടുക്കളയിലൂടെയാണ് അകത്തേക്ക് പ്രവേശിച്ചത്. വീടിനകത്തേക്ക് ഒളിച്ചുകടന്ന പ്രതി ഒളിച്ചിരുന്ന സൂര്യ ഗായത്രിയെ ആക്രമിക്കുകയായിരുന്നു. ബഹളം കേട്ടെത്തിയ ം അച്ഛൻ ശിവദാസനെ അടിച്ചുവീഴ്ത്തിയ പ്രതി, ഭിന്നശേഷിക്കാരിയായ അമ്മ വത്സല മകളുടെ അരികിലേക്ക് ഇഴഞ്ഞെത്തിയപ്പോൾ അവരേയും മർദ്ദിച്ചിരുന്നു.
പക തീരും വരെ സൂര്യഗായത്രിയുടെ ശരീരത്തിൽ പ്രതി കത്തി കുത്തിയിറക്കുകയും. പിന്നീട് മരണം ഉറപ്പിക്കാൻ പ്രതി സൂര്യഗായത്രിയുടെ തല പിടിച്ച് ചുമരിൽ ഇടിച്ചുവെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്.
കൃത്യത്തിന് ശേഷം പുറത്തേക്കോടിയ പ്രതി അടുത്തുള്ള വീട്ടിലെ ടെറസിൽ കയറി ഒളിച്ചിരിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ഇയാളെ പിന്തുടർന്ന് പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത സമയം മുതൽ കോടതി ജാമ്യം നൽകാത്തതിനാൽ ഇയാൾ ജയിലിലാണ്.
ആലപ്പുഴ പുറക്കാട്ട് മകന്‍ ജീവനൊടുക്കിയ വിവരം അറിഞ്ഞ് അമ്മ ഹൃദയാഘാതം മൂലം മരിച്ചു. കരൂര്‍ സ്വദേശി മദനന്റെ ഭാര്യ ഇന്ദുലേഖ (54), മകന്‍ നിധിന്‍ (32) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രിയിലാണ് നിധിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം അറിഞ്ഞ പിന്നാലെ ഇന്ദുലേഖ കുഴഞ്ഞുവീഴുകയായിരുന്നു.
ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രാത്രി 11.15ഓടെ ഇന്ദുലേഖ മരിക്കുകയായിരുന്നു. മത്സ്യത്തൊഴിലാളിയായിരുന്നു മരിച്ച നിധിന്‍. ഇരുവരുടെയും മൃതദേഹം ഇന്ന് വൈകിട്ട് വീട്ടുവളപ്പില്‍ സംസ്‌കരിക്കും
കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി സ്വർണം കടത്താൻ ശ്രമിച്ച മൂന്നുപേർ എയർ കസ്റ്റംസ് ഇൻറലിജൻസ് ഉദ്യോഗസ്ഥരുടെ പിടിയിൽ. കസ്റ്റംസിന്റെ കണ്ണുവെട്ടിക്കാൻ ശരീരത്തിലും കാർബോർഡ് പെട്ടിയിലും ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് മൂവരും പിടിയിലായത്.
എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ ദോഹയിൽ നിന്നും എത്തിയ മലപ്പുറം വെറ്റിലപ്പാറ സ്വദേശിയായ നെല്ലിപ്പകുണ്ടൻ മുനീറാണ് (38) പിടിയിലായവരിൽ ഒരാൾ. ഇയാൾ 1064 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതം നാല് ക്യാപ്സുകളാക്കി കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്. സമാനമായ രീതിയിൽ സ്വർണം കടത്താൻ ശ്രമിച്ച ജിദ്ദയിൽ നിന്നും എത്തിയ കൂരാച്ചുണ്ട് സ്വദേശിയായ ഷാപ്പുള്ളപറമ്പിൽ മുഹമ്മദ് യൂനസ് (32)ൽ നിന്നും 1123 ഗ്രാം സ്വർണവും പിടികൂടിയിട്ടുണ്ട്. ഇയാളും സ്വർണ്ണമിശ്രിതം നാല് ക്യാപ്സുകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്.
ഇതിന് പിന്നാലെ എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ ദുബായിൽ നിന്നും എത്തിയ പാലക്കാട് സ്വദേശിയായ തയ്യിൽ സന്ദീപിൽ നിന്നും സ്വർണം പിടികൂടി. ഇയാളുടെ ബാഗേജിന്റെ ഉള്ളിലുണ്ടായിരുന്ന കുട്ടികളുടെ കളിപ്പാട്ടങ്ങളുടെ കാർഡ്ബോർഡ് പെട്ടികൾ കസ്റ്റംസ് ഉദ്യോഗസ്ഥർ വിശദമായി നടത്തിയ പരിശോധനയിലാണ് സ്വർണമിശ്രിതം തേച്ചുപിടിപ്പിച്ചതായി കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ 1201 ഗ്രാം തൂക്കമുള്ള സ്വർണ കാർഡ്ബോർഡ് കഷണങ്ങൾ പിടിച്ചെടുത്തു.
മൂന്നു കേസുകളിലും എയർ കസ്റ്റംസ്‍ സമഗ്ര അന്വേഷണം നടത്തി വരികയാണ്. കള്ളക്കടത്തുസംഘം മുനീറിന് ഒരു ലക്ഷം രൂപയും സന്ദീപിന് 20000 രൂപയും ആണ് പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നത്. ഇവരിൽനിന്ന് പിടികൂടിയ സ്വർണത്തിന് ഏകദേശം ഒരു കോടി 40 ലക്ഷം രൂപ വിലമതിപ്പുണ്ടെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു.
അതിഥിതൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ ആറു വയസുകാരന്‍ വെട്ടേറ്റ് മരിച്ചു. പുതുക്കാട് മുപ്ലിയത്താണ് സംഭവം. അസം സ്വദേശിയായ നജ്റുള്‍ ഇസ്ലാമാണ് കൊല്ലപ്പെട്ടത്. സംഘര്‍ഷത്തിനിടെ കുട്ടിയുടെ അമ്മ നജ്മക്ക് ഗുരുതരമായി പരിക്കേറ്റു. അതിഥിത്തൊഴിലാളികളായ രണ്ട് കുടുംബങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.
ബുധനാഴ്ച രാത്രിയില്‍ രണ്ട് കുടുംബങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം ഇന്ന് രാവിലെയും തുടര്‍ന്നു. തര്‍ക്കത്തിനിടെ ഇവര്‍ പരസ്പരം കത്തിയും മറ്റ് ആയുധങ്ങളും എടുത്ത് വീശി. ഇതിനിടയില്‍പ്പെട്ടാണ് കുട്ടി കൊല്ലപ്പെട്ടത്. പരിക്കേറ്റ മാതാവ് നജ്മയെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഏതാനും അതിഥിതൊഴിലാളികളെ പോലീസ് കസ്റ്റഡിയിലെടുത്തു.
കുറ്റിപ്പാലയില്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൂടലൂര്‍ സ്വദേശിനിയും ഡിഗ്രി വിദ്യാര്‍ഥിനിയുമായ അക്ഷയ (18) ആണ് മരണപ്പെട്ടത്. ഇന്നലെ (ബുധന്‍) രാത്രി ഏഴുമണിയോടെയാണ് സംഭവം. വിദ്യാഭ്യാസത്തിനായി കുറ്റിപ്പാലയിലെ അമ്മായിയുടെ വീട്ടിലാണ് അക്ഷയ താമസിച്ചിരുന്നത്.
കിടപ്പ് മുറിയിലെ ജനൽ കമ്പിയിൽ ഷാൾ മുറുക്കി തൂങ്ങിയ നിലയിലാണ് അക്ഷയയുടെ മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
കോളജില്‍നിന്ന് തിരികെ എത്തിയ വിദ്യാര്‍ത്ഥിനി ആറുമണിയോടെ മുകളിലെ റൂമില്‍ പോവുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ റൂമില്‍ ചെന്ന് പരിശോധിച്ചപ്പോഴാണ് ജനല്‍ കമ്പിയിൽ ഷാള്‍ മുറുക്കി തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
വെള്ളച്ചാട്ടം കാണാന്‍ അധികൃതരുടെ കണ്ണ് വെട്ടിച്ച് കാട് കയറിയ മൂന്ന് സ്ത്രീകൾ ഉൾപ്പെട്ട നാൽവർ സംഘം വനത്തിനുള്ളിൽ കുടുങ്ങി. വനത്തിൽ നിന്ന് തിരിച്ചിറങ്ങാനുള്ള വഴിയറിയാതെ ഒരു രാത്രി മുഴുവന്‍ കുടുങ്ങിയവരെ ഒടുവിൽ ഫോറസ്റ്റും പൊലീസും ഫയർഫോഴ്സും ചേർന്നാണ് രക്ഷിച്ചത്. തിങ്കളാഴ്ച രാവിലെയാണ് സ്ത്രീകളും കുട്ടികളും അടങ്ങുന്ന നാലംഗ സംഘം വനത്തിനുള്ളിലേക്കു കയറിയത്. ഭവിയോള(40), സിന്ധു(35), സൗമ്യ(16), ദില്‍ഷാദ്(17) എന്നിവരാണ് വനത്തിനുള്ളില്‍ അകപ്പെട്ടത്. നാലുപേരെയും വിതുര അഗ്നിരക്ഷാസേനയും പൊലീസും വനംവകുപ്പ് അധികൃതരും ചേര്‍ന്ന് ചൊവ്വാഴ്ച രാത്രി 11.30 ഓടെ രക്ഷിക്കുകയായിരുന്നു.
വാഴ്‌വാന്‍തോള്‍ വെള്ളച്ചാട്ടം കാണണമെന്ന് ആവശ്യപ്പെട്ടാണ് ഇവർ എത്തിയത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് സംഘം ബോണക്കാട് റോഡിലുള്ള കാണിത്തടത്തെ വനംവകുപ്പിൻ്റെ ചെക്‌പോസ്റ്റിലെത്തിയതെന്നാണ് വിവരം. വാഴ്‌വാന്‍തോള്‍ വെള്ളച്ചാട്ടത്തിലേക്കു പോകണമെന്ന് ഡ്യുട്ടിയിലുള്ള ഫോറസ്റ്റ് ഓഫീസർമാരോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ പ്രവേശനം കഴിഞ്ഞെന്നും പാസുണ്ടെങ്കില്‍ മാത്രമേ കയറ്റിവിടുകയുള്ളൂവെന്നും ചെക്‌പോസ്റ്റിലെ ജീവനക്കാര്‍ ഇവരെ അറിയിച്ചു. ഇതോടെ ഇവര്‍ തിരിച്ചുപോകുകയായിരുന്നു. എന്നാൽ ഇവർ മറ്റൊരു വഴിയിലൂടെ വനത്തിനുള്ളിലേക്ക് പ്രവേശിക്കുകയായിരുന്നു എന്നാണ് വിവരം.
തിരിച്ചിറങ്ങാനുള്ള വഴിയറിയാതെ വനത്തിനുള്ളിൽ ഒരു രാത്രി മുഴുവൻ ഇവർക്ക് കഴിയേണ്ടിവന്നു. എന്നാൽ ഇവർ എന്തിനാണ് വനത്തിനുള്ളിലേക്ക് കയറിയതെന്നും രാത്രിമുഴുവൻ എങ്ങനെയാണ് കഴിച്ചുകൂട്ടിയതെന്നും ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സന്ധ്യയായതോടെ തിരിച്ചുപോകാന്‍ ഇവര്‍ക്ക് വഴി അറിയാതെയായെന്നും ഇതോടെ രാത്രിയില്‍ വനത്തില്‍ കഴിച്ചുകൂട്ടിയെന്നാണ് ഇവര്‍ പോലീസിനോടു പറഞ്ഞിരിക്കുന്നത്. രാവിലെ വനത്തിനുള്ളിലൂടെ രക്ഷതേടി നടന്നെങ്കിലും ഫലമില്ലാതെ വന്നതോടെയാണ് പൊലീസിൻ്റെ സഹായം തേടിയതെന്നും ഇവർ പറയുന്നു.
ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെയാണ് പൊലീസിൻ്റെ സഹായം തേടി ഇവരുടെ വിളി വരുന്നത്. ഉടന്‍ പൊലീസും അഗ്നിരക്ഷാസേനയും വനംവകുപ്പ് അധികൃതരും ചേര്‍ന്ന് രണ്ടു ടീമുകളായി തിരിഞ്ഞ് തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. ഒരു ടീം കാണിത്തടത്തുനിന്നും മറ്റൊരു ടീം ബോണക്കാട് നിന്നുമാണ് തിരച്ചില്‍ ആരംഭിച്ചത്. ഒടുവില്‍ വനത്തില്‍ അകപ്പെട്ട ദില്‍ഷാദ് പൊലീസിൻ്റെ ലോക്കേഷന്‍ മാപ്പ് തിരച്ചില്‍ സംഘത്തിന് അയച്ചുകൊടുക്കുകയായിരുന്നു. ഈ ലൊക്കേഷൻ മാപ്പ് അടിസ്ഥാനമാക്കി അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ഉള്‍വനത്തില്‍നിന്നു നാൽവർ സംഘത്തെ കണ്ടെത്തിയത്.
സംഘം കണ്ടെത്തിയ നാൽവർ സംഘത്തിനെ തിരിച്ചു കൊണ്ടുവരുന്ന കാര്യം ബുദ്ധിമുട്ടായിരുന്നു എന്നാണ് ഫോറസ്റ്റുകാർ പറയുന്നത്. വടം ഉപയോഗിച്ച് വളരെ കഷ്ടപ്പെട്ടാണ് ഇവരെ തിരിച്ചിറക്കിയത് എന്നാണ് വിവരം. തുടര്‍ന്ന് ഇവരെ വിതുര ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. അതേസമയം ഇവര്‍ പറയുന്നതില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നാണ് പേപ്പാറ റിസർവോയറിലെ അസിസ്റ്റൻ്റ് വെെൽഡ് ലെെഫ് വാർഡൻ പറയുന്നത്. ഇക്കാര്യത്തിൽ കൂടുതല്‍ ചോദ്യംചെയ്യൽ ആവശ്യമാണെന്നും ഫോറസ്റ്റ് വ്യക്തമാക്കുന്നു.
കാടിനുള്ളിൽ കയറിയ സംഘത്തിലെ രണ്ടുപേർ അമ്മയും മകളുമാണെന്ന് ഫോറസ്റ്റ് വ്യക്തമാക്കി. മുന്നാമത്തെ സ്ത്രീ ഇവരുടെ ബന്ധുവെന്നാണ് പറയുന്നത്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം ആവശ്യമാണെന്നും അവർ പറഞ്ഞു. ആൺകുട്ടി ഇവരുമായി ബന്ധമില്ലാത്ത ഒരാളാണെന്നും, പയ്യന് ബന്ധുക്കളില്ലെന്നുമാണ് പുറത്തു വരുന്ന വിവരം. ഇവർ തമ്മിൽ എങ്ങനെയാണ് ഒരുമിച്ചു കൂടിയതെന്ന കാര്യത്തിൽ വ്യക്തത വരാനുണ്ടെന്നും വനംവകുപ്പ് പറയുന്നു. മറ്റെന്തെങ്കിലും ഉദ്ദേശ്യ ലക്ഷ്യങ്ങൾ ഈ സംഘത്തിനുണ്ടായിരുന്നോ എന്ന കാര്യം ചോദ്യം ചെയ്യലിനു ശേഷം മാത്രമേ വ്യക്തമാകുകയുള്ളുവെന്നും പേപ്പാറ റിസർവോയറിലെ അസിസ്റ്റൻ്റ് വെെൽഡ് ലെെഫ് വാർഡൻ ഇന്ത്യാടുഡേയോട് വ്യക്തമാക്കി.
പതിനാറുകാരിയെ കെട്ടിയിട്ടു ക്രൂരമായി പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ പ്രതി ആര്യനാടു സ്വദേശി ശിൽപിക്കു (27) 49 വർഷം കഠിന തടവും 86,000 രൂപ പിഴയും ശിക്ഷ. അതിവേഗ സ്പെഷൽ കോടതിയുടെതാണ് വിധി. പിഴത്തുക ഇരയായ കുട്ടിക്കു നൽകണം.
പിഴ അടച്ചില്ലെങ്കിൽ രണ്ടര വർഷം കൂടുതൽ ശിക്ഷ അനുഭവിക്കണമെന്നും കോടതി പറഞ്ഞു.
2021 ഓഗസ്റ്റ് മൂന്നിന് രാവിലെ പ്രതി പെൺകുട്ടിയെ വീട്ടിൽ കയറി കെട്ടിയിട്ടു പീഡിപ്പിച്ചെന്നാണു കേസ്. അതിന് മുൻപ് പല തവണ പ്രതി പെൺകുട്ടിയെ നേരിട്ടും ഫോണിലൂടെയും ശല്യം ചെയ്‌തിരുന്നു. സെപ്റ്റംബർ 24ന് വീടിന് പുറത്തെ കുളിമുറിയിൽ വച്ച് സമാനമായി വീണ്ടും പീഡിപ്പിച്ചു. വീട്ടുകാർ പുറത്ത് പോയ സമയം നോക്കിയാണ് പ്രതി പെൺകുട്ടിയ്ക്ക് നേരെ അതിക്രമം നടത്തിയത്.
സംഭവം പുറത്ത് പറഞ്ഞാൻ കൊന്നു കളയുമെന്നും പെൺകുട്ടിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുമെന്നും പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. ഭയം മൂലം പെൺകുട്ടി സംഭവം ആരോടും പറഞ്ഞില്ല. വയറു വേദനയെ തുടർന്ന് ആശുപത്രിയിൽ കാണിച്ചപ്പോഴാണു ഗർഭിണിയാണെന്ന് അറിയുന്നത്. തുടർന്ന് ആര്യനാട് പൊലീസ് കേസ് എടുത്തു.
ഭാര്യയെയും രണ്ടു മക്കളെയും കൊലപ്പെടുത്തിയ ശേഷം ഷാര്‍ജയില്‍ പ്രവാസി ജീവനൊടുക്കി. അല്‍ ബുഹൈറയിലാണ് സംഭവം. നാലു വയസ്സുള്ള ആണ്‍കുട്ടി, എട്ടു വയസ്സുള്ള പെണ്‍കുട്ടി എന്നിവരെയും ഭാര്യയെയും കൊലപ്പെടുത്തിയതിന് ശേഷം ഇന്ത്യക്കാരനായ യുവാവ് കെട്ടിടത്തില്‍ നിന്നും ചാടി മരിക്കുകയായിരുന്നു.
മരണങ്ങള്‍ ഷാര്‍ജ പൊലീസ് സ്ഥിരീകരിച്ചു. അതേസമയം, യുവാവ് എന്തിനാണ് ഈ കൃത്യം ചെയ്തതെന്ന കാര്യം വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ചൊവ്വാഴ്ച വൈകിട്ട് 5.30ന് ഫോണ്‍ കോള്‍ വന്നതിനെ തുടര്‍ന്ന് പൊലീസും മെഡിക്കല്‍ സംഘവും സംഭവ സ്ഥലത്ത് എത്തുകയായിരുന്നു.
ആത്മഹത്യ ചെയ്ത യുവാവിന്റെ പക്കല്‍ നിന്നും പൊലീസ് ഒരു കുറിപ്പ് കണ്ടെടുത്തു. തന്റെ ഭാര്യയെയും രണ്ടു മക്കളെയും താന്‍ കൊലപ്പെടുത്തിയെന്നും അവരുടെ മൃതദേഹം മുകളില്‍ നിന്നും താഴെ എത്തിക്കണമെന്നുമായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. തുടര്‍ന്ന് പൊലീസ് പരിശോധന നടത്തിയപ്പോള്‍ മൃതദേഹങ്ങള്‍ ലഭിച്ചു.
എല്ലാവരുടെയും മൃതദേഹം ആശുപത്രിയിലേക്കും ഫൊറന്‍സിക് പരിശോധനയ്ക്കും തുടര്‍ നടപടികള്‍ക്കുമായി മാറ്റുകയും ചെയ്തു. ആറു മാസം മുന്‍പാണ് കുടുംബം ഇവിടെ താമസമാക്കിയതെന്നു അയല്‍ക്കാര്‍ പറഞ്ഞു.
മൊബൈൽ ഫോൺ വാങ്ങിയതിന്റെ തിരിച്ചടവ് മുടങ്ങിയതിന് ഫിനാൻസുകാരുടെ ഭീഷണിയെ തുടർന്ന് വീട്ടമ്മ ആത്മഹത്യ ചെയ്തതായി പരാതി. പാലക്കാട് അകത്തേത്തറ സ്വദേശിനി പത്മവതിയാണ് മരിച്ചത്.
പത്മവതിയുടെ മകൻ അരുണാണ് 18000 രൂപയുടെ ഫോൺ വാങ്ങിയത്. പത്മവതിയുടെ ആധാർ കാർഡും മറ്റ് രേഖകളും വെച്ചാണ് ഫോൺ വായ്പ്പക്ക് എടുത്തത്.ഒരു തിരിച്ചടവ് മുടങ്ങിയതോടെ ഫിനാൻസ് കമ്പനിയിലെ വനിത ജീവനക്കാരി വീട്ടിലെത്തി ഭീഷണിപെടുത്തിയതായി പത്മവതിയുടെ കുടുംബം പറയുന്നു.
2014 രൂപ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ ഫിനാൻസ് ജീവനക്കാർ ഭീഷണിപെടുത്തിയതിനെ തുടർന്നാണ് വീട്ടമ്മ ആത്മഹത്യ ചെയ്തതെന്ന് കുടുംബം പൊലീസിൽ പരാതി നൽകി. ഇരുപതാം തിയ്യതിയാണ് അവസാനമായി ജീവനക്കാരി എത്തി ഭീഷണിപെടുത്തിയത്. ഫിനാൻസ് കമ്പനി ജീവനക്കാരി ഭീഷണിയുമായി വീട്ടിൽ തുടർന്നതോടെ പത്മവതി ശുചിമുറിയിൽ പോയി തൂങ്ങി . നാല് ദിവസം ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് പത്മവതി മരിച്ചത്.
‘ കണ്ണിന് അസുഖമായതിനാല്‍ ഈ മാസം എനിക്ക് പണിക്കൊന്നും പോകാന്‍ പറ്റിയില്ല. ഒരു ബിസിനസ് ആരംഭിച്ചെങ്കിലും അതും തകര്‍ന്നു. ഇക്കാര്യം ഞാന്‍ മാനേജരെ വിളിച്ചു പറഞ്ഞു. അടുത്തമാസം അടയ്ക്കാമെന്നും പറഞ്ഞു നോക്കി. എന്നാലെന്റെ വാക്ക് കേള്‍ക്കാന്‍ അവര്‍ തയ്യാറായില്ല” – അരുണ്‍ പറയുന്നു.
വീട്ടിലെത്തിയ ബാങ്ക് ഏജന്റ് തന്നോട് സംസാരിക്കാന്‍ താത്പര്യമില്ലെന്നും പത്മാവതിയോട് മാത്രമെ സംസാരിക്കൂവെന്നും പറഞ്ഞതായി അരുണ്‍ പറയുന്നു. പണം ലഭിക്കാതെ തിരികെ പോകില്ലെന്ന് പറഞ്ഞ് വളരെമോശമായി പെരുമാറിയെന്നും അരുണ്‍ ആരോപിച്ചു.
” എന്റെ അമ്മ ഒരു സാധുവാണ്. നല്ല പേടിയുള്ള കൂട്ടത്തിലാണ് അവര്‍. വീടും ഞങ്ങളും മാത്രമുള്ള ലോകമാണ് അവര്‍ക്കുള്ളത്. ആരെങ്കിലും എന്തെങ്കിലും ചോദിച്ചാല്‍ തന്നെ അമ്മയ്ക്ക് പേടിയാകും . ആ അമ്മയോടാണ് അവര്‍ കയര്‍ത്തത്. അവരോട് പല തവണ പറഞ്ഞു ഫോണെടുത്തത് ഞാനാണ്, എന്നോട് സംസാരിക്കാമെന്ന് . പക്ഷേ കേട്ടില്ല . എന്റെ ഓഫീസില്‍ നിന്ന് ഫോണ്‍ വാങ്ങിയത് പത്മാവതിയാണ്, എനിക്ക് സംസാരിക്കാനുള്ളത് പത്മാവതിയോടാണെന്നുമായിരുന്നു അവര്‍ പറഞ്ഞത്. പത്മാവതിയെ വിളിക്ക് എന്ന് ആവര്‍ത്തിച്ചതോടെ ഞാന്‍ അമ്മയെ വിളിച്ചു. എന്നാല്‍ വിളി കേള്‍ക്കാന്‍ അമ്മയില്ലായിരുന്നു.
പത്മാവതി വീട്ടിലെ ശുചി മുറിയിൽ ആത്മഹത്യക്ക് ശ്രമിച്ചു. പല തവണ വിളിച്ചിട്ടും മറുപടിയില്ലാത്തതിനെ തുടര്‍ന്നാണ് മകന്‍ ശുചി മുറിയുടെ വാതില്‍ ചവിട്ടി തുറന്നത്. പ്ലാസ്റ്റിക് കയറില്‍ തൂങ്ങി നില്‍ക്കുന്ന അമ്മയെയാണ് കണ്ടത്. അപ്പോഴും ജീവന്‍ നഷ്ടപ്പെട്ടിട്ടില്ലായിരുന്നു. അമ്മയെ തോളിലെടുത്ത് വീടിന് മുന്നിലെത്തിച്ചപ്പോഴും ഫിനാന്‍സ് സ്ഥാപനത്തിന്റെ ഏജന്റുമാരായ സ്ത്രീകള്‍ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. ”അമ്മയുടെ അഭിനയമൊന്നും നടക്കില്ലെന്നാണ് ഇതുകണ്ട് അവര്‍ എന്നോട് പറഞ്ഞത്” – അരുണ്‍ വിഷമത്തോടെ പറയുന്നു.
2014 രൂപയ്ക്ക് ഞാനെന്റെ അമ്മയെ കളഞ്ഞെന്നായിരിക്കും പറയുക . ലോണെടുക്കുമ്പോള്‍ ഇങ്ങനെയൊക്കെ ആകുമെന്ന് ഞാന്‍ കരുതിയിട്ടു പോലുമില്ല.” – അരുണ്‍ പറയുന്നു.
പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഡോക്ടറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഗണേഷ് കുമാറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ചയായിരുന്നു സംഭവം.
വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ‘തോറ്റു പോയി, എല്ലാ അര്‍ഥത്തിലും’ എന്ന് ചുവരില്‍ എഴുതിവെച്ചിട്ടുണ്ട്. മഷിയില്‍ കൈ മുക്കി ചുവരില്‍ പതിച്ചതായും കണ്ടെത്തി. ചൊവ്വാഴ്ച രാത്രി പത്ത് മണിവരെ സമീപത്തെ ഇന്‌ഡോര്‍ സ്‌റ്റേഡിയത്തില്‍ സഹഡോക്ടര്‍മാരോടൊപ്പം ഇദ്ദേഹം ഫുട്‌ബോള്‍ കളിച്ചിരുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.
തിരുവനന്തപുരം കൈമനം സ്വദേശിയാണ് ഗണേഷ് കുമാര്‍. രാവിലെ പ്രഭാത ഭക്ഷണവുമായി വീട്ടിലെത്തിയ സുഹൃത്ത് വിളിച്ചപ്പോള്‍ ഡോക്ടര്‍ വാതില്‍ തുറന്നിരുന്നില്ല. ശേഷം വീട്ടുടമയും സുഹൃത്തും നടത്തിയ പരിശോധനയിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.