എൻജിൻ തകരാറിനെ തുടർന്ന് വിമാനം കോഴിക്കോട് വിമാനത്താവളത്തിൽ എമർജൻസി ലാൻഡിങ് നടത്തി. പൈലറ്റിന്റെ കൃത്യമായ ഇടപെടലാണ് വൻ അപകടത്തിൽ നിന്നും രക്ഷിച്ചത്. 67 യാത്രക്കാരുമായി ബെംഗളൂരുവിൽനിന്നു പുറപ്പെട്ട എടിആർ ഇനത്തിലെ 7129 നമ്പർ വിമാനമാണു രക്ഷാപ്രവർത്തന മുന്നൊരുക്കങ്ങളോടെ കരിപ്പൂരിൽ ഇറക്കിയത്. രാവിലെ 11.05ന് ഇറങ്ങേണ്ട വിമാനം 10.48ന് എമർജൻസി ലാൻഡിങ് നടത്തുകയായിരുന്നു.
സുരക്ഷിതമായി ഇറങ്ങിയ വിമാനം റൺവേയിൽ നിർത്തിയ ശേഷം ബസിൽ യാത്രക്കാരെ ടെർമിനലിലേക്കു കൊണ്ടുപോയി. കരിപ്പൂർ ആകാശപരിധിയുടെ 4 നോട്ടിക്കൽ മൈൽ അകലെ എത്തിയപ്പോൾ ഒരു എൻജിൻ തകരാറായതായി പൈലറ്റിനു സൂചന കിട്ടി. കോഴിക്കോട് വിമാനത്താവളത്തിലെ വ്യോമഗതാഗത വിഭാഗത്തിനു പൈലറ്റ് സന്ദേശം കൈമാറി. ഉടൻ എമർജൻസി ലാൻഡിങ് പ്രഖ്യാപിച്ചു. അഗ്നിശമന സേനയുടെ 5 ഫയർ ടില്ലറുകളും 2 ആംബുലൻസുകളും റൺവേയിൽ എത്തി വിമാനത്തെ അനുഗമിച്ചു.
പൈലറ്റിന്റെ സമയോചിത ഇടപെടലും എയർ ട്രാഫിക്കിന്റെ ജാഗ്രതയുമാണ് അപകടം ഒഴിവാക്കിയത്. ഈ വിമാനം 54 യാത്രക്കാരുമായി കോഴിക്കോട്ടുനിന്ന് 11.25നു ചെന്നൈയിലേക്കു പോകേണ്ടതായിരുന്നു. ഇവരിൽ ചിലരെ റോഡ് മാർഗം കണ്ണൂരിൽ എത്തിച്ച് അവിടെ നിന്നു മറ്റു വിമാനത്തിൽ അയച്ചു. ശേഷിച്ചവരുടെ യാത്ര മറ്റു വിമാനങ്ങളിൽ ക്രമീകരിച്ചതായി ഇൻഡിഗോ അറിയിച്ചു.
തിരുവനന്തപുരം ലോക്സഭയിലെ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ നടന്‍ മോഹന്‍ലാലിനെ സന്ദര്‍ശിച്ചു. തന്‍റെ ഫേസ്ബുക്ക് പേജിലൂടെ കുമ്മനം തന്നെയാണ് സന്ദര്‍ശന വിവരം പങ്കുവച്ചത്. പത്മഭൂഷണ്‍ പുരസ്കാരം നേടിയ മോഹന്‍ലാലിനെ സന്ദര്‍ശിച്ച് അനുമോദനം അറിയിച്ചതായും തന്‍റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് മോഹന്‍ലാല്‍ ആശംസകള്‍ നേര്‍ന്നതായും കുമ്മനം ഫേസ്ബുക്കില്‍ കുറിച്ചു.
ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിനോടും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി.ദിവാകരനോടുമാണ് കുമ്മനത്തിന്‍റെ മത്സരം. തിരുവനന്തപുരം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മോഹന്‍ലാലിനെ മത്സരിപ്പിക്കാന്‍ ബിജെപിയും ആര്‍എസ്എസും ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെങ്കിലും രാഷ്ട്രീയം തന്‍റെ തട്ടകമല്ലെന്ന നിലപാടാണ് മോഹന്‍ലാല്‍ സ്വീകരിച്ചത്.
പള്ളിത്തർക്കം ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് ഓർത്തഡോക്സ് സഭ. സുപ്രീം കോടതി വിധി നടപ്പാക്കാത്തതിൽ സഭയ്ക്ക് പ്രതിഷേധമുണ്ടെന്ന് ഓർത്തഡോക്സ് സഭ വൈദിക ട്രസ്റ്റി എം ഒ ജോൺ പറഞ്ഞു. പള്ളിത്തർക്കത്തിൽ ഓർത്തഡോക്സ് സഭയ്ക്ക് നീതി കിട്ടിയില്ലെന്നും വൈദിക ട്രസ്റ്റി പറഞ്ഞു. പെരുമ്പാവൂർ ബഥേൽ സുലോക്കോ പള്ളിത്തർക്കത്തിൽ സഭാ സമരം ഏറ്റെടുക്കാനും തീരുമാനമായി.
പള്ളിത്തർക്കത്തിൽ സ്വീകരിക്കേണ്ട തുടർനിലപാട് സ്വീകരിക്കാൻ ആലുവ തൃക്കുന്നത്ത് സെമിനാരിയിൽ ചേർന്ന സുന്നഹദോസിലാണ് തീരുമാനം. അതേസമയം പെരുമ്പാവൂർ പള്ളിത്തർക്കം പരിഹരിക്കാൻ എറണാകുളം ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചർച്ച തുടരുകയാണ്. ഓർത്തഡോക്സ്, യാക്കോബായ വിഭാഗങ്ങളും പൊലീസ് ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. ഇരുപക്ഷത്ത് നിന്നും 3 പേർ വീതമാണ് ചർച്ചയിൽ പങ്കെടുക്കുന്നത്.
എറണാകുളം ജില്ലയെ നടുക്കി ഇന്നലെ മൂന്നു കൊലപാതകങ്ങൾ. പറവൂർ പുത്തൻവേലിക്കരയിലും കൊച്ചി കരിമുകളിലും പെരുമ്പാവൂരിലും ആണ് ഇന്നലെ വൈകിട്ട് നടന്ന അക്രമങ്ങളിൽ മൂന്നുപേർ മരിച്ചത്.
പുത്തൻവേലിക്കര മഞ്ഞക്കുളം സ്വദേശിയായ പത്തൊൻപതുകാരൻ സംഗീത് രാത്രി ഒന്‍പതരയോടെയാണ് കുത്തേറ്റ് മരിച്ചത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സംഗീതിനെയും സുഹൃത്ത് ക്ലിന്റനെയും ഒരു സംഘം തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. മുൻവൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറയുന്നു. പരുക്കേറ്റ ഇവര്‍ പുത്തന്‍വേലിക്കര ബസാറിലെത്തിയപ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ക്ലിന്റന്‍ ഗുരുതരാവസ്ഥയില്‍ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. സുഹൃത്തുക്കളായ മൂന്നുപേര്‍ ചേര്‍ന്നാണ് ഇവരെ കുത്തിയതെന്ന് പൊലീസ് പറഞ്ഞു.
അയൽവാസിയുടെ കുത്തേറ്റാണ് കൊച്ചി കരിമുകൾ പീച്ചിങ്ങാച്ചിറ കോളനിയിൽ സുരേഷ് മരിച്ചത്. രാത്രി എട്ടരയോടെയായിരുന്നു കൊലപാതകം.
കടമുറിയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള തർക്കത്തിനിടെ അടിയേറ്റാണ് പെരുമ്പാവൂരിൽ മദ്ധ്യവയസ്കൻ കൊല്ലപ്പെട്ടത്. പെരുമ്പാവൂർ ഐമുറി വിച്ചാട്ടുപറമ്പിൽ ബേബി എന്ന അറുപത്തിയാറുകാരൻ ആണ് മരിച്ചത്.
പെരുമ്പാവൂര്‍ എ.എം.റോഡില്‍ എസ്എന്‍ സൂപ്പര്‍മാര്‍ക്കറ്റിനു സമീപം ബേബി നടത്തിയിരുന്ന പഴക്കടയില്‍ വച്ചായിരുന്നു കൊലപാതകം. അടുത്ത ബന്ധുക്കളേയും മറ്റു ചിലരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. കടയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ബേബിയും സഹോദരിയുടെ മക്കളുമായി തര്‍ക്കങ്ങളുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
കൊല്ലം ഒാച്ചിറയിൽനിന്ന് തട്ടിക്കൊണ്ടുപോയ നാടോടി പെൺകുട്ടിക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുേമ്പാഴും കേരളത്തിലെത്തുന്ന നാടോടി കുടുംബങ്ങളിലെ പെൺകുട്ടികളുടെ സംരക്ഷണം ലക്ഷ്യമിട്ട് സമർപ്പിച്ച റിപ്പോർട്ടിലെ നിർദേശങ്ങളൊന്നും നടപ്പായില്ല. ഡോ.വി. ജയരാജിെൻറ നേതൃത്വത്തിൽ സംസ്ഥാനത്താകെ യാത്രചെയ്ത് തയാറാക്കിയ റിപ്പോർട്ട് 2014ൽ സംസ്ഥാന വനിത കമീഷന് സമർപ്പിച്ചിരുന്നു.
ജ്ഞാനപീഠം ജേതാവും എഴുത്തുകാരിയുമായ മഹേശ്വത ദേവി ദേശീയ മനുഷ്യാവകാശ കമീഷന് നൽകിയ പരാതിയെ തുടർന്ന് 2010 ഫെബ്രുവരി 15ന് ചീഫ് സെക്രട്ടറിമാരുടെ യോഗം ചേർന്നെടുത്ത തീരുമാനങ്ങളും നടപ്പായിട്ടില്ല. നാടോടികൾെക്കതിരെയുണ്ടായ അതിക്രമങ്ങൾ സംബന്ധിച്ച കേസുകൾ നിരീക്ഷിക്കാൻ വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നതായിരുന്നു പ്രധാനം. 2014ൽ ഡോ. ജയരാജെൻറ നേതൃത്വത്തിൽ 250ഒാളം നാടോടി വനിതകളെ നേരിൽകണ്ടു. ഇനിയൊരു പെൺകുട്ടി ജനിക്കരുതെന്ന പ്രാർഥനയാണ് എല്ലാവരും പങ്കുെവെച്ചതെന്ന് അദ്ദേഹം പറഞ്ഞു.
രാത്രിയിൽ പെൺകുട്ടികളെ മാതാപിതാക്കളുടെ മധ്യത്തിൽകിടത്തിയാലും സാമൂഹികവിരുദ്ധരെത്തും. ചില സംഘങ്ങൾ ജീപ്പിലെത്തി കത്തികാട്ടി ഭീഷണിപ്പെടുത്തിയാകും കുട്ടികളെ കൊണ്ടുപോകുക. കുട്ടികൾ കൊല്ലപ്പെട്ട സംഭവങ്ങളുമുണ്ട്. അതോടെ കേരളം വിട്ട് പോകുകയാണ് പതിവ്. രാജസ്ഥാനിൽ നിന്നെത്തുന്ന ദൈവങ്ങളുടെ ശിൽപം നിർമിക്കുന്നവർ വർഷങ്ങൾ ഒരിടത്ത് തമ്പടിക്കും. ഉത്സവകാലങ്ങളിലെ വ്യാപാരമാണ് ഇതിന് കാരണം. മറ്റ് വ്യാപാരങ്ങൾക്ക് എത്തുന്നവർ അതാത് സീസണിൽ മാത്രമാണ് എത്തുക. അവരും വലിയ തോതിൽ ചൂഷണം ചെയ്യപ്പെടുന്നു. മുമ്പ് കടത്തിണ്ണകളിലാണ് കഴിഞ്ഞിരുന്നത്. അന്ന് കുറച്ചുകൂടി സുരക്ഷിതരായിരുന്നു. കാവൽക്കാർ വന്നതോടെ അതിന് കഴിയുന്നില്ല. ശിൽപം നിർമിക്കാൻ കൂടുതൽസ്ഥലം വേണമെന്നതിനാൽ ഒഴിഞ്ഞയിടം നോക്കിയാണ് ടെൻറടിക്കുന്നത്. ഇവിടങ്ങളിൽ പലപ്പോഴും വെളിച്ചവുമുണ്ടാകില്ല -ജയരാജ് പറഞ്ഞു.
രാത്രിയും പകലും വനിത പൊലീസിെൻറയടക്കം നേതൃത്വത്തിൽ നാടോടി കേന്ദ്രങ്ങളിലൂടെ പട്രോളിങ് ഏർെപ്പടുത്തണമെന്നായിരുന്നു പ്രധാന നിർദേശം. ഹെൽപ് ലൈൻ സംവിധാനം, നാടോടികൾ താമസിക്കുന്ന കേന്ദ്രങ്ങൾ സംബന്ധിച്ച പഠനം, കുടുംബശ്രീയുടെ സഹകരണത്തോടെ സംരക്ഷണ പ്രവർത്തനങ്ങൾ, സർക്കാറിതര ഏജൻസികളുടെ പങ്കാളിത്തത്തോടെ 24 മണിക്കൂർ നിരീക്ഷണം, വനിത കമീഷെൻറ നേതൃത്വത്തിൽ നാടോടി സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ പ്രത്യേക സെൽ തുടങ്ങിയ നിർദേശങ്ങളാണ് റിപ്പോർട്ടിലുണ്ടായിരുന്നത്.
കൊടുങ്ങല്ലൂർ: ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചർച്ച് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കൊടുങ്ങല്ലൂർ സ്വദേശിനി അൻസി അലിബാവയുടെ മൃതദേഹം ഖബറടക്കി. 12 മണിയോടെ ചേരമാൻ ജുമാമസ്ജിദ് ഖബർസ്ഥാനിലാണ് ഖബറടക്കിയത്.
പുലർച്ചെ 3.30ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം പിന്നീട് തിരുവള്ളൂരിലെ ഭർത്താവിന്‍റെ വീട്ടിലേക്ക് കൊണ്ട് പോയി. തുടർന്ന് കൊടുങ്ങല്ലൂർ മേത്തലയിൽ അൻസിയുടെ വീട്ടിലെത്തിച്ച മൃതദേഹം പ്രാർഥനക്ക് ശേഷം കമ്മ്യൂണിറ്റി ഹാളിൽ പൊതുദർശനത്തിന് വെച്ചു. പൊതുദർശനത്തിന് ശേഷം 12 മണിയോടെ ചേരമാൻ ജുമാമസ്ജിദ് ഖബറടക്കി.
വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്, ഇന്നസെന്‍റ് എം.പി, എം.എൽ.എമാരായ ടി.വി ഇബ്രാഹിംകുഞ്ഞ്, ഹൈബി ഈഡൻ, റോജി എം. ജോൺ, അൻവർ സാദത്ത്, യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ അടക്കം നൂറിലധികം പേർ അന്തിമോപചാരം അർപ്പിച്ചു. അൻസിയുടെ ഭർത്താവ് അബ്ദുൽ നാസറും ബന്ധുവും നേരത്തേ നാട്ടിലെത്തിയിരുന്നു.
ഭർത്താവ് അബ്ദുൽ നാസറിനൊപ്പം ക്രൈസ്റ്റ് ചർച്ചിലെ പള്ളിയിലെത്തിയ അൻസി, ഭീകരെൻറ വെടിയേറ്റ് വീഴുകയായിയിരുന്നു. അബ്ദുൽ നാസർ ക്രൈസ്റ്റ് ചര്‍ച്ചിലെ സൂപ്പർ മാർക്കറ്റിലാണ് ജോലി ചെയ്തിരുന്നത്. ന്യൂസിലൻഡിൽ കാർഷിക സർവകലാശാല വിദ്യാർഥിനിയായിരുന്നു അൻസി.
തിരുവനന്തപുരം നഗരത്തില്‍ വീണ്ടും കൊലപാതകം. മദ്യലഹരിയില്‍ ഗുണ്ടകള്‍ തമ്മില്‍ ഏറ്റുമുട്ടി, കൊലക്കേസ് ശിക്ഷ അനുഭവിച്ചിട്ടുള്ള യുവാവ് വെട്ടേറ്റ് മരിച്ചു. ഒളിവില്‍ പോയ പ്രതികള്‍ക്കായി അന്വേഷണം തുടങ്ങി. രണ്ടാഴ്ചക്കിടെ നഗരത്തിലുണ്ടാകുന്ന മൂന്നാമത്തെ കൊലപാതകമാണിത്.
തലസ്ഥാന നഗരമധ്യത്തില്‍ മ്യൂസിയം സ്റ്റേഷന്‍ പരിധിയിലുള്ള ബാര്‍ട്ടന്‍ഹില്‍ കോളനിയിലാണ് നഗരത്തെ ഞെട്ടിച്ച മൂന്നാം കൊലപാതകമുണ്ടായത്. കോളനിവാസിയും ഓട്ടോ ഡ്രൈവറായ കെ.എസ്. അനിയാണ് വെട്ടേറ്റ് മരിച്ചത്. അനിയുടെ അയല്‍വാസിയായ ജീവന് വേണ്ടി തിരച്ചില്‍ തുടങ്ങി. ഗുണ്ടാകുടിപ്പകയാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഏതാനും വര്‍ഷം മുന്‍പ് കൊലപാതകകേസില്‍ പ്രതിയായിട്ടുള്ളയാളാണ് കൊല്ലപ്പെട്ട അനി. പ്രതിയായ ജീവന്‍ കാപ്പാ നിയമം ചുമത്തപ്പെട്ട ഗുണ്ടയുമാണ്. രാത്രി പത്ത് മണിയോടെ കോളനിയിലേക്കുള്ള വഴിയില്‍ വച്ച് തര്‍ക്കമുണ്ടാവുകയും ജീവന്‍ കത്തികൊണ്ട് അനിയെ വെട്ടുകയുമായിരുന്നു. വെട്ടേറ്റ് റോഡില്‍ കിടന്ന അനിയെ പൊലീസെത്തിയാണ് മെഡിക്കല്‍ കോളജിലെത്തിച്ചത്. ഏതാനും മാസം മുന്‍പ് , ജീവന്റെ സഹോദരിയെ അനി മര്‍ദിച്ചതായി പരാതിയുണ്ടായിരുന്നു. ഇതാണ് തര്‍ക്കത്തിന് കാരണമെന്നും കരുതുന്നു.
എന്നാല്‍ ജീവനൊപ്പം ഗുണ്ടകളായ മറ്റ് നാല് പേര്‍ കൂടിയുണ്ടായിരുന്നെന്നും വീട്ടിലേക്ക് വന്ന അനിയെ ഇവര്‍ തടഞ്ഞ് നിര്‍ത്തി ആക്രമിച്ചെന്നുമാണ് ബന്ധുക്കളുടെ പരാതിയില്‍ പറയുന്നത്. അനിയുടെ മരണത്തോടെ തുടര്‍ച്ചയായ മൂന്നാം കൊലയ്ക്കാണ് നഗരം വേദിയായിരിക്കുന്നത്. കരമനയില്‍ അനന്തു ഗിരീഷിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതും ശ്രീവരാഹത്ത് ശ്യാമിനെ കുത്തിക്കൊലപ്പെടുത്തിയതുമാണ് രണ്ട് കൊലപാതകങ്ങള്‍.
ഇതിനെല്ലാം പിന്നില്‍ ഗുണ്ടകളും ലഹരിമാഫിയാ സംഘങ്ങളുമാണ്. ഇവരെ നിയന്ത്രിക്കാന്‍ ഓപ്പറേഷന്‍ ബോള്‍ട്ടെന്ന പേരില്‍ പ്രത്യേക പരിശോധനകള്‍ നടക്കുന്നതിനിടെ ഗുണ്ടകള്‍ പൊതുവഴിയില്‍ ഏറ്റുമുട്ടി കൊന്നത് പൊലീസിന്റെ നാണക്കേടും നാട്ടുകാരുടെ ആശങ്കയും വര്‍ധിപ്പിക്കുകയാണ്
ഡോക്ടറുടെ 2 ദിവസം പഴക്കമുള്ള മൃതദേഹം അദ്ദേഹം നടത്തിവന്ന ക്ലിനിക്കിൽ കണ്ടെത്തി. ചേപ്പാട് വലിയകുഴി താഴുവള്ളിൽ വേണുഗോപാലിന്റെ മകൻ ഡോ. അനീഷിന്റെ (32) മൃതദേഹമാണു മുതുകുളം സബ് ട്രഷറിക്കു സമീത്തെ ഡന്റൽ ക്ലിനിക്കിൽ ഇന്നലെ സന്ധ്യയോടെ കാണപ്പെട്ടത്. മുറിയിൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു.
2 ദിവസമായി ക്ലിനിക് തുറന്നിരുന്നില്ല. വാതിൽ പൂർണമായി അടച്ചിരുന്നുമില്ല. സുഹൃത്ത് ഇന്നലെ സന്ധ്യയോടെയെത്തി തുറന്നു നോക്കിയപ്പോഴാണു മരിച്ച നിലയിൽ കണ്ടത്. പലപ്പോഴും അനീഷ് ക്ലിനിക്കിൽ താമസിക്കാറുണ്ടായിരുന്നെന്നു പൊലീസ് പറഞ്ഞു. ഫോണിൽ ബന്ധപ്പെട്ടിട്ടു കിട്ടാതിരുന്നതിനാൽ പിതാവ് വേണുഗോപാൽ അന്വേഷിച്ച് എത്തിയിരുന്നു. അവിവാഹിതനാണ്. രാധയാണു മാതാവ്.
കേരളത്തില്‍ നാല് ദിവസം കൂടി കഠിനമായ ചൂട് തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, പാലക്കാട് , കോഴിക്കോട് ജില്ലകളില്‍ ഇന്നും നാളെയും അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. സംസ്ഥാനത്ത് 35 ശതമാനം മഴകുറഞ്ഞതും മേഘാവരണം ഇല്ലാത്തതുമാണ് ചൂട് കൂടാന്‍കാരണമെന്ന് തിരുവനന്തപുരത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍
കേരളത്തെ ചുട്ട് പൊള്ളിക്കുന്ന ചൂട് വരുന്ന വ്യാഴാഴ്ച വരെ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം. പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ താപനില മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍സ്യസ് വരെ ഉയരും. ഇന്നും നാളെയും ഈ ജില്ലകള്‍ അതീവ ജാഗ്രത പാലിക്കണം. പാലക്കാട് താപനില 40. 2 , പുനലൂരില്‍ 37, തിരുവനന്തപുരത്തും കോഴിക്കോടും കണ്ണൂരും 36 എന്നിങ്ങനെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിലും താപനില 2 മുതല്‍മൂന്ന് ഡിഗ്രിവരെ ഉയര്‍ന്നേക്കാം. ഉഷ്ണജല പ്രവാഹമായ എല്‍നിനോയുടെ സാന്നിധ്യവും മഴ 35 ശതമാനം കുറഞ്ഞതും വേനല്‍ചൂട് ഉയരുന്നതിന് കാരണമായി.
ഒരാഴ്ചക്കിടെ 61 പേര്‍ക്ക് സൂര്യാതപം ഏറ്റതായാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍. സൂര്യാഘാതത്തിനും നിര്‍ജലീകരണത്തിനും ഇടയുള്ളതിനാല്‍ പകല്‍ കഴിവതും വെയിലേല്‍ക്കാതെ ശ്രദ്ധിക്കണം. തൊഴില്‍സമയം പുനക്രമീകരിച്ച സര്‍ക്കാര്‍ ഉത്തരവ് കര്‍ശനമായി പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടു. സാംക്രമിക രോഗങ്ങള്‍ക്കെതിരെയും ജാഗ്രതപാലിക്കണം.
തിരുവനന്തപുരം: കരമന സ്വദേശിയായി അനന്തു ഗിരീഷിനെ കൊലപ്പെടുത്തിയ കേസില്‍ എല്ലാ പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു. ഒളിവിലായിരുന്ന സുമേഷ് എന്നയാള്‍ കൂടി പിടിയിലായതോടെയാണ് പ്രതികള്‍ മുഴുവന്‍ അറസ്റ്റിലായതായി അന്വേഷണസംഘം അറിയിച്ചത്. അന്വേഷണത്തില്‍ വീഴ്ച്ച സംഭവിച്ചതായി കാണിച്ച് കൊല്ലപ്പെട്ട അനന്തുവിന്റെ ബന്ധുക്കള്‍ ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ഫോര്‍ട്ട് അസി.കമ്മീഷണര്‍ പ്രതാപന്‍ നായര്‍ക്ക് കൈമാറുമെന്നാണ് റിപ്പോര്‍ട്ട്.
മാര്‍ച്ച് 13-ാം തിയതിയാണ് അനന്തുവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. കരമന ടൗണില്‍ വെച്ച് അനന്തുവിനെ രണ്ട് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയതായി പോലീസില്‍ പരാതി ലഭിച്ച മണിക്കൂറുകള്‍ക്ക് ശേഷമാണ് അനന്തുവിന്റെ മൃതദേഹം ലഭിക്കുന്നത്. നീറമണ്‍കര സ്വദേശികളായ പ്രതികളുടെ സുഹൃത്തുക്കളെ അനന്തുവും സംഘവും മര്‍ദ്ദിച്ചുവെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. പ്രതികളിലൊരാളുടെ ജന്മദിനാഘോഷം കൊലപാതക ദിവസം ഉച്ചയ്ക്ക് നടന്നിരുന്നു. ഇതിന് ശേഷമാണ് കൃത്യം നടത്തിയത്. നീറമണ്‍കരയ്ക്ക് സമീപത്തുള്ള കാട്ടില്‍ വെച്ച് നടത്തിയ ജന്മദിനാഘോഷത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു.
അനന്തുവിനെ അതിക്രൂരമായിട്ടാണ് പ്രതികള്‍ കൊലപ്പെടുത്തിയിരിക്കുന്നത്. കരിക്ക്, കരിങ്കല്ല്, കമ്പി, വടി തുടങ്ങിയവ ഉപയോഗിച്ച് അതിക്രൂരമായി മര്‍ദ്ദിച്ചു. അനന്തുവിനെ മതിലില്‍ ചേര്‍ത്ത് നിര്‍ത്തി ഏതാണ്ട് ഒന്നര മണിക്കൂറോളം പ്രതികള്‍ മാറി മാറി മര്‍ദ്ദിച്ചു. ഇരു കൈകളുടെയും ഞരമ്പുകള്‍ അറുത്തു മാറ്റി. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേറ്റ മുറിവുകളാണ് മരണകാരണമായിരിക്കുന്നത്. കൂടാതെ തലയോട്ടി തകര്‍ന്നിട്ടുണ്ട്. കണ്ണുകളില്‍ സിഗരറ്റ് കുറ്റികൊണ്ട് കുത്തി മുറിവേല്‍പ്പിച്ചതായും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.