India

‘കേരളം മുഴുവൻ ബഹുമാനിക്കുന്ന ഒരു വലിയ മനുഷ്യന്റെ വിടവാങ്ങൽ ദിവസം. പാലാ പോലെ ഒരു സ്ഥലത്ത് വന്നിട്ട് ഇൗ കോലംകെട്ട് കാണിച്ചവനെ എന്ത് പറയാനാണ്. അവൻ ആ വിഡിയോയിൽ പറയുന്നത് പി.സി ജോർജിന്റെ ബന്ധുവാണെന്നാണ്. ഞങ്ങളുടെ പരിചയത്തിലൊന്നും ഇങ്ങനെ ഒരുത്തനെ അറിയത്തുപോലുമില്ല. ഇവന് എന്തോ കുഴപ്പമുണ്ടെന്നല്ലാതെ എന്നാ പറയാനാ..’ കേരളം മുഴുവൻ ചിരിച്ച ആ വിഡിയോയെ കുറിച്ച് അതേ ചിരിയോടെ പി.സി ജോർജിന്റെ മകൻ ഷോൺ ജോർജ് പറഞ്ഞ മറുപടിയാണിത്.
കെ.എം മാണി എന്ന രാഷ്ട്രീയത്തിലെ എക്കാലത്തെയും മികച്ച നേതവിന് പാലാ വിട നൽകുന്ന ദിവസമാണ് പൊലീസിനെയും നാട്ടുകാരെയും അപഹസിച്ചും തെറിവിളിച്ചും ഒരു യുവാവ് ഫെയ്സ്ബുക്ക് വിഡിയോ ചെയ്തത്. ഇതിൽ അയാൾ എടുത്ത് പറയുന്ന കാര്യം ഞാൻ പി.സി ജോർജിന്റെ ബന്ധുവാണെന്നാണ്. പി.സി യുടെ ഭാഷയിൽ തന്നെ ഇതിനൊക്കെ മറുപടി പറയാൻ തനിക്ക് അറിയാമെന്നും ഇയാൾ വിളിച്ചു പറഞ്ഞിരുന്നു. എന്നാൽ ഇങ്ങനെയൊരുത്തൻ ഞങ്ങളുടെ കൂട്ടത്തിലില്ലെന്നാണ് ഷോൺ പറയുന്നത്.

മാണി സാറും പപ്പയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളും രാഷ്ട്രീയ പോരുകളും കേരളത്തിന് അറിയാം. എന്നിട്ടും അദ്ദേഹം മരിച്ചപ്പോൾ ‍ഞാനും പപ്പയും ഞങ്ങളുടെ കുടുംബം അടക്കം അദ്ദേഹത്തെ അവസാനമായി കാണാൻ പോയി. ചടങ്ങുകൾക്കെല്ലാം പങ്കെടുത്തു. ഇതിനിടയിൽ ഇത്തരത്തിൽ വേഷം കെട്ട് കാണിച്ചവനൊയൊക്കെ എന്ത് പറയാനാണ്. പപ്പ അറിഞ്ഞിട്ടില്ല ഇൗ വിഡിയോയെ കുറിച്ച്. അറിഞ്ഞാ ചിലപ്പോൾ പറയും ഇവനൊക്കെ േവറെ പണിയില്ലേ എന്ന്. പൊലീസിനെയും നാട്ടുകാരെയും തെറി വിളിച്ച് കൊണ്ടാണ് അയാൾ സംസാരിക്കുന്നത്. അതിനുള്ള മറുപടി അപ്പോൾ തന്നെ നാട്ടുകാർ കൊടുത്തിട്ടുമുണ്ട്. ഇതിനപ്പുറം ഒന്നും പറയാനില്ല ഇവനെ കുറിച്ച്. അവൻ പി.സി ജോർജിന്റെ ബന്ധുവുമല്ല. ഞങ്ങൾക്ക് അവനെ അറിയത്തുമില്ല. ഷോൺ ജോർജ് പറഞ്ഞു. പൊലീസിനെ ഭീഷണിപ്പെടുത്തിയതിനും തെറിവിളിച്ചതിനും ഇയാൾക്കെതിരെ കേസെടുക്കണമെന്ന ആവശ്യവും സൈബർ ലോകത്ത് ഉയരുന്നുണ്ട്.

‌കെഎം മാണിയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ തന്‍റെ വണ്ടി തടഞ്ഞ പൊലീസിനെതിരെയായിരുന്നു യുവാവിന്‍റെ വിഡിയോ. പൊലീസിനെയും നിയമവ്യവസ്ഥയെയും അധിക്ഷേപിച്ചാണ് വിഡിയോ. താൻ ലാലു പ്രസാദ് യാദവിന്‍റെ പാർട്ടിയുടെ കേരളത്തിലെ പ്രസിഡൻറാണെന്നും പിസി ജോർജിന്‍റെ ബന്ധു ആണെന്നും യുവാവ് വിഡിയോയിൽ പറയുന്നുണ്ട്. ഇയാളുടെ ഫെയ്സ്ബുക്ക് ലൈവ് മറ്റാരോ പകർത്തുകയായിരുന്നു. ഈ വിഡിയോ ആണ് പ്രചരിക്കുന്നത്. കെഎം മാണിക്ക് ആദരാഞ്ജലി അർപ്പിക്കാൻ പോകുന്നതിനിടെ ഗതാഗതക്രമീകരണം മറികടക്കാൻ ശ്രമിച്ച ഇയാളെ പൊലീസ് തടഞ്ഞതാണ് രോഷത്തിന് കാരണം.

എന്നെ തടയാൻ മാത്രം തൻറേടമുള്ള ഏതു പൊലീസുകാരനാണ് ഇവിടെയുള്ളത്. അധികകാലം തൊപ്പി തലയിലുണ്ടാകില്ല‍. നേരിടാന്‍ തന്നെയാണ് തീരുമാനം. തുടർന്ന് നാട്ടുകാരെത്തി ഇയാളെ കൈകാര്യം ചെയ്യാൻ ശ്രമിച്ചതോടെ യുവാവ് ഓടി രക്ഷപെടുകയായിരുന്നു. നീയാണോടാ പൊലീസിനെ പഠിപ്പിക്കാൻ വരുന്ന നേതാവ് എന്നു പറഞ്ഞാണ് ഇയാളെ നാട്ടുകാര്‍ ഓടിക്കുന്നത്.

ശബരിമലയുടെ പേരില്‍ തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന് വോട്ടുപിടിക്കാന്‍ ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക് മറികടക്കാന്‍ ശബരിമല കര്‍മസമിതിയുടെ പേരിലാണ് വോട്ടുചോദിക്കല്‍. വല്‍സന്‍ തില്ലങ്കേരിയെ രംഗത്തിറക്കിയതിലൂടെ ശബരിമലയുടെ പേരില്‍ പരമാവധി വോട്ടുപിടിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്

തിര‍ഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക് കടന്നതോടെ തിരുവനന്തപുരത്ത് ബിജെപിയുടെ മുഖ്യആയുധമായി മാറിയിരിക്കുകയാണ് ശബരിമല. സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിയ ധര്‍ണയുടെ തൊട്ടടുത്തദിവസമാണ് കഴക്കൂട്ടം മണ്ഡലത്തില്‍ ശബരിമല കര്‍മസമിതി മാതൃസംഗമം നടത്തിയത്. ശബരിമലയുടെ കാര്യത്തില്‍ തെരുവിലിറങ്ങിയ സ്ത്രീകളുടെ നിലപാട് വോട്ടാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് സന്നിധാനത്തെ സംഘപരിവാര്‍ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വല്‍സന്‍ തില്ലങ്കേരിയെ എത്തിച്ചത്. അയ്യപ്പന്റെ പേരില്‍ പ്രചാരണം പാടില്ലെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിനെ വല്‍സന്‍ തില്ലങ്കേരി രൂക്ഷമായി വിമര്‍ശിച്ചു.

മണ്ഡലമേതായാലും മണ്ഡലകാലം മറക്കരുത് എന്നാണ് ശബരിമല കര്‍മസമിതിയുടെ മുദ്രാവാക്യം. അത് വൈകാരികമായി ഓര്‍മിപ്പിക്കുന്നതിനാണ് ഇത്തരം കൂട്ടായ്മകള്‍. വരും ദിവസങ്ങളില്‍ ശബരിമല കര്‍മസമിതിയുടെ കൂട്ടായ്മകള്‍ മറ്റ് ലോക്സഭാ മണ്ഡലങ്ങളിലും സംഘടിപ്പിക്കും. വോട്ടെടുപ്പ് തീയതി അടുക്കുമ്പോഴേക്കും ശബരിമല യുവതീപ്രവേശം സജീവചര്‍ച്ചയാക്കി നിലനിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിത്.

ചങ്ങനാശേരിയിൽ പേരും സമയവും കൃത്യമായി പറഞ്ഞ് പെൺകുട്ടിയുടെ കാമുകന്റെയൊപ്പമുള്ള ലൈവ് ഒളിച്ചോട്ടം. ഒന്നിച്ച് ജീവിക്കണമെന്ന ആഗ്രഹം ഉള്ളത് കൊണ്ട് ഒളിച്ചോടുകയാണ് എന്നും,2 വര്ഷം മുൻപ് വീട്ടുകാരുടെ നിർബന്ധ പ്രകാരം കാമുകനെതിരെ കേസ് കൊടുത്തായിരുന്നു എന്ന് പെൺകുട്ടി പറയുന്നുണ്ട്. അത് മാതാപിതാക്കള്‍ നിര്‍ബന്ധിച്ചിട്ടായിരുന്നു. എനിക്കതിന് താല്‍പര്യമില്ലായിരുന്നു. ഇപ്പോള്‍ ഒരുമിച്ച്‌ ജീവിക്കാനാണ് താല്‍പര്യം. – പെണ്‍കുട്ടി പറഞ്ഞു നിര്‍ത്തുന്നു.

ഏതായാലും വിഷയം വലിയ ചര്‍ച്ചയായതോടെ പെണ്‍കുട്ടിയുടെ ഒളിച്ചോട്ടത്തിന് എതിരെ ശക്തമായി പ്രതികരിച്ച്‌ രംഗത്തെത്തുകയാണ് സോഷ്യല്‍ മീഡിയ. ‘പൊന്നുമോളേ.. നീയൊക്കെ എങ്ങനെയെങ്കിലും പോയി തുലഞ്ഞോ.. പക്ഷേ, ഇതുപോലെ വീഡിയോ ഇട്ട് മറ്റു മക്കളെ കൂടി വഴിതെറ്റിക്കരുത്’ എന്നാണ് ഒരാള്‍ കുറിച്ചത്. ‘ഒരുത്തന്റെ കൂടെ ഇറങ്ങി പോകുന്നത് ഒക്കെ എന്തോ വലിയ സംഭവം ആയി ആണോ നിങ്ങള്‍ ഒക്കെ കരുതുന്നത്?..കഷ്ടം..’ എന്നാണ് മറ്റൊരു കമന്റ്.

‘നിനക്കൊക്കെ ഒരു വിചാരമുണ്ട് നീയൊക്കെ ചെയുന്നത് നല്ലതാണെന്നു നിന്നെ കണ്ണിലെ കൃഷ്ണമണി പോലെ എത്രയും നാളും കാത്തു സൂക്ഷിച്ച ആ അപ്പനും അമ്മയ്ക്കും ഇനി പുറത്തിറങ്ങി നടക്കാന്‍ പറ്റുമോ. ആവേശം ഒകെ നല്ലതാണു നാളെയെ കുറിച്ചുകൂടി ചിന്തിക്കണം അവരുടെ കണ്ണീരില്‍ നീ ദഹിച്ചുപോകാതെ നോക്കിക്കോ.. എന്നായിരുന്നു മറ്റൊരാള്‍ കുറിച്ചത്.

കുറച്ചു ദിവസങ്ങൾക്ക് മുമ്പായിരുന്നു സ്വന്തം ഇഷ്ടപ്രകാരം കാമുകനൊപ്പം ജീവിയ്ക്കാന്‍ പോകുകയാണെന്നും വ്യക്തമാക്കി ഫേസ്ബുക്ക് ലൈവിലെത്തിയ പെണ്‍കുട്ടിയുടെ വീഡിയോ വൈറലായത്. രാമമംഗലം സ്വദേശിനിയായ പെണ്‍കുട്ടിയാണ് ലൈവിലെത്തി ഒളിച്ചോടുകയാണെന്ന് അറിയിച്ചത്. എന്നാല്‍ വൈകുന്നേരത്തോടെ ഇതേ പെണ്‍കുട്ടി മറ്റൊരു വീഡിയോയുമായി രംഗത്തെത്തിയിരുന്നു. താന്‍ ഒരു യുവാവുമായി പ്രണയത്തിലായിരുന്നു.

വീട്ടുകാരെല്ലാം ബന്ധത്തിന് എതിരായിരുന്നെന്നും ഒട്ടേറെ പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു.
സ്‌നേഹത്തിന്റെ ബലത്തിന് വേണ്ടി പിന്നീട് എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ ഒരു ബലത്തിനുവേണ്ടി യുവാവ് നിര്‍ബന്ധിച്ച്‌ വീഡിയോ എടുപ്പിയ്ക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പെണ്‍കുട്ടി പറയുന്നു. വീഡിയോ പുറത്തുവിടില്ലെന്ന് ഉറപ്പ് നല്‍കിയതാണ്.

പക്ഷേ താന്‍ ചതിക്കപ്പെട്ടെന്നും, തനിക്ക് പറ്റിയ അബദ്ധമാണ്. ഇനി ഇങ്ങനെയൊരു ബന്ധം വേണ്ടെന്നും പെണ്‍കുട്ടി പറയുന്നു. താന്‍ ഒളിച്ചോടിയിട്ടില്ല. അച്ഛനും അമ്മയും നിരപരാധികളാണെന്നും താന്‍ അവരുടെ കൂടെ വീട്ടിലുണ്ടെന്നും വീട്ടില്‍ തന്നെയുണ്ടെന്നും വ്യക്തമാക്കുന്നു.

ഇതിന് പിന്നാലെ മറുപടിയുമായി കാമുകനും രംഗത്തെത്തി. അവളുടെ വീഡിയോ ഞാൻ കണ്ടിരുന്നു. പക്ഷെ ഇതിന്റെ സത്യാവസ്ഥ ഇതല്ല. ഇവൾ പഠിക്കുന്നത് മേരിഗിരി കൂത്താട്ടുകുളത്താണ്. അവിടന്ന് പിറവം വണ്ടി കയറി ഇവിടെ വന്നിറങ്ങി, താൻ ഇവിടെ എത്തിയിട്ടുണ്ടെന്നും, ഇനി വീട്ടിലേയ്ക്ക് തിരിച്ച് പോകില്ലെന്നും ഫോണിലൂടെ അറിയിച്ചു. പിന്നാലെ ഞാൻ അവളെ പിക്ക് ചെയ്ത് കാറിൽ വരുന്ന വഴിയിലാണ് ഈ വീഡിയോ അവളെടുത്തത്.

എങ്ങനെ കാണിച്ചിട്ടാണേലും കുഴപ്പമില്ല, നമുക്ക് ഒരുമിച്ച് ജീവിക്കണമെന്ന് പറഞ്ഞ് അവളുത്തന്നെയാണ് ആ വീഡിയോ വൈറലാക്കിയത്. ഇപ്പോൾ ഈ പെങ്കൊച്ച് പറയുന്നിടത്താണ് നമ്മുടെ നാട് നിക്കുന്നെ, സോ അതുകൊണ്ടു അത് ഭയങ്കര വൈറലാകുന്നു, ഇപ്പോൾ ഞാനായി കുറ്റക്കാരൻ. എന്റെ ഭാഗത്ത് ആരുല്ല. സോ ഞാൻ പെട്ടു, അതാണ് സംഭവിച്ചത്, ഞാൻ ഇത് ഷെയർ ചെയ്യാനൊന്നും പോകുന്നില്ല. പെങ്കൊച്ച് വീഡിയോ ഇട്ടലല്ലേ ലൈക്കും ഷെയറുമുള്ളു- ഇതായിരുന്നു ഫേസ്‍ബുക്കിലൂടെ കാമുകന്റെ വാക്കുകൾ.എന്തായാലും പുതിയ വിഡിയോ വലിയ ഒച്ചപ്പാടുകൾക്കും ചർച്ചകൾക്കും സോഷ്യൽ മീഡിയയിൽ വഴിവയ്ക്കുന്നുണ്ട്.

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ച പെരുമാറ്റച്ചട്ടം പരസ്യമായി ലംഘിച്ച് ബി.ജെ.പി. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ അയ്യപ്പന്റെ പേര് ഉപയോഗിക്കരുതെന്ന് നേരത്തെ ഇലക്ഷന്‍ കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് കാറ്റില്‍ പറത്തിയാണ് സംസ്ഥാനത്ത് പലയിടങ്ങളിലും ബി.ജെ.പിയുടെ പ്രചാരണ പരിപാടികള്‍ നടക്കുന്നത്. പ്രദേശിക കേന്ദ്രങ്ങളില്‍ നടക്കുന്ന പ്രചാരണ പ്രകടനങ്ങളില്‍ ശരണം വിളിയും സേവ് ശബരിമല മുദ്രാവാക്യവുമെല്ലാം സജീവമാണ്. ഇക്കാര്യത്തില്‍ ശബരിമല കര്‍മസമിതിയും പൂര്‍ണപിന്തുണയുമായി ബിജെപിക്കൊപ്പമുണ്ട്.

ശരണം വിളിച്ച് പ്രചാരണയോഗങ്ങളില്‍ പ്രസംഗം തുടങ്ങാനാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദേശം. ഹിന്ദു ഭൂരിപക്ഷ മേഖലകളില്‍ ശബരിമല മാത്രമാണ് പ്രധാന വിഷയമായി ഉപയോഗിക്കാന്‍ പാടുള്ളുവെന്നും അണികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ച് തൃശൂര്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി വെട്ടിലായിരുന്നു. ഒടുവില്‍ കളക്ടര്‍ അനുപമയ്ക്ക് വിശദീകരണ കുറിപ്പ് എഴുതി നല്‍കിയാണ് സുരേഷ് ഗോപി രക്ഷപ്പെട്ടത്. വിഷയത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് യു.ഡി.എഫ്-എല്‍ഡിഎഫ് കേന്ദ്രങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന.

അതേസമയം ലക്ഷ്മണരേഖ മറികടന്നാല്‍ കര്‍ശനനടപടിയുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ബി.ജെ.പിക്ക് മുന്നറിയിപ്പ് നല്‍കി കഴിഞ്ഞിട്ടുണ്ട്. ശബരിമല പ്രധാന ചര്‍ച്ചാ വിഷയമല്ലെന്നാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള ദിവസങ്ങള്‍ക്ക് മുന്‍പ് പ്രസ്താവിച്ചത്. ശബരിമല ഉയര്‍ത്തിക്കാട്ടി വോട്ട് പിടിക്കുമെന്ന കെ സുരേന്ദ്രന്റെ പ്രസ്താവനയെ പിള്ള ശാസിക്കുകയും ചെയ്തു. എന്നാല്‍ രണ്ട് ദിവസം മുന്‍പ് നരേന്ദ്ര മോഡി കേരളത്തില്‍ സന്ദര്‍ശനം നടത്തിയതിന് ശേഷം ബി.ജെ.പി വീണ്ടും കളംമാറ്റി പിടിക്കുമെന്നാണ് പിള്ള നല്‍കുന്ന സൂചന.

”ശബരിമല ഞങ്ങളുടെ ആത്മാവില്‍ അധിഷ്ഠിതമായ പ്രശ്‌നമാണ്. അത് ജനങ്ങളുടെ സജീവശ്രദ്ധയില്‍ വരണം. അതിനെ നിയന്ത്രിക്കുന്നതില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പുണ്ട്. കോടതി പറയുന്ന കാര്യങ്ങളെ എതിര്‍ക്കുന്നതിന് പരിമിതിയുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന് അതൊന്നുമില്ലല്ലോ”, എന്നാണ് ശ്രീധരന്‍ പിള്ളയുട നിലപാട്. എന്നാല്‍ ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ടാല്‍ ബി.ജെ.പി കുടുങ്ങും.

രൂക്ഷവര്‍ഗീയ പരാമര്‍ശവുമായി ബിജെപി അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ള. ആറ്റിങ്ങലില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ പ്രകടന പത്രിക പുറത്തിറക്കുന്നതിനിടെയാണ് പരാമര്‍ശം.

ബാലാകോട്ട് കൊല്ലപ്പെട്ടവരുടെ ജാതിയും മതവും അന്വേഷിക്കുന്നവരുണ്ട്. ഭീകരവാദികൾക്ക് തിരിച്ചടി കൊടുത്ത ശേഷം തിരിച്ചുവന്ന സൈനികരോട് എത്രപേർ അവിടെ കൊല്ലപ്പെട്ടുവെന്ന കണക്കെടുക്കണമെന്ന് രാഹുൽ ഗാന്ധി, സീതാരാം യെച്ചൂരി എന്നിവർ പറഞ്ഞിരുന്നു.

ഈ പശ്ചാത്തലത്തിൽ ആളുകളുടെ ജാതിയും മതവും നോക്കി പരിശോധിക്കുന്ന അവസ്ഥ വരുമ്പോൾ ഇസ്ലാം ആണെങ്കിൽ ചില അടയാളങ്ങൾ, ഡ്രസ് ഒക്കെ മാറ്റി നോക്കണമെന്നായിരുന്നു പി എസ് ശ്രീധരൻപിള്ളയുടെ പരാമര്‍ശം.

വെങ്ങാനൂർ കോളിയൂരിൽ ഗൃഹനാഥനെ കൊലപ്പെടുത്തി ഭാര്യയെ മൃഗീയ ആക്രമിച്ച ശേഷം മാനഭംഗപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിക്ക് വധശിക്ഷ. രണ്ടാം പ്രതിക്ക് ജീവപര്യന്തവും തടവ്. തിരുവനന്തപുരം രണ്ടാം അഡീഷണൽ സെഷൻസ് ജഡ്ജ് മിനി എസ് ദാസ് ആണ് ഒന്നാം പ്രതി വട്ടപ്പാറ സ്വദേശി എന്ന അനിൽ കുമാറിന് വധശിക്ഷയും രണ്ടാം പ്രതി തമിഴ്നാട് സ്വദേശി ചന്ദ്രശേഖരന് ജീവപര്യന്തം തടവ് ശിക്ഷയും വിധിച്ചത്.

കഴിഞ്ഞ ദിവസം വിചാരണ പൂർത്തിയാക്കി പ്രതികൾ കുറ്റക്കാരെന്ന് തെളിഞ്ഞ കേസിൽ ഇന്നലെയാണ് കോടതി പ്രതികൾക്കുള്ള ശിക്ഷ വിധിച്ചത്. കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമെന്ന് കോടതി വിലയിരുത്തി. 2016 ജൂലൈ ഏഴിന് പുലർച്ചെയാണ് നാടിനെ നടുക്കിയ ക്രൂരകൃത്യം നടന്നത്. വെളുപ്പിന് രണ്ടു മണിയോടെ കോളിയൂർ ചാനൽക്കരയിലെ മര്യദാസൻ എന്നയാളിന്‍റെ വീടിന്‍റെ അടുക്കളവാതിൽ തകർത്ത് അകത്ത് കയറിയ പ്രതികൾ കൈവശം കരുതിയിരുന്ന ഭാരമുള്ള ചുറ്റികകൊണ്ട് ഹാളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന മര്യാദാസൻറെ തല അടിച്ച് തകർത്ത് കൊലപ്പെടുത്തിയശേഷം അടുത്തു കിടന്നുറങ്ങുകയായിരുന്ന ഭാര്യയെ ചുറ്റിക കൊണ്ടും പാര കൊണ്ടും തലയ്ക്കടിച്ചു ബോധംകെടുത്തി.

തുടർന്നാണ് ഒന്നാം പ്രതി അനിൽകുമാർ അവരെ മാനഭംഗപ്പെടുത്തിയത്. അവർ അണിഞ്ഞിരുന്ന താലിമാലയും അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ട് സ്വർണ്ണ കുരിശുകളും കവർച്ചചെയ്ത ശേഷമാണ് പ്രതികൾ രക്ഷപ്പെട്ടത്. തലച്ചോറിന് ഗുരുതരമായി ക്ഷതമേറ്റ വീട്ടമ്മ നിരവധി ശസ്ത്രക്രിയകൾക്ക് ശേഷവും ഇപ്പോഴും ഒർമ്മ ശക്തി നഷ്ടപ്പെട്ട് അബോധാവസ്ഥയിൽ തുടരുകയാണ്. ഇവർക്ക് പൂർവ്വസ്ഥിതി പ്രാപിക്കാൻ കഴിയില്ലെന്ന് മെഡിക്കൽ ബോർഡ് കണ്ടെത്തിയിട്ടുണ്ട്.

തലസ്ഥാന നഗരിയെ പിടിച്ചുലച്ച സംഭവത്തെ തുടർന്ന് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം 48 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടിയതോടെയാണ് കൊലപാതകത്തിൻറെ ചുരുളഴിഞ്ഞത്. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ ശാസ്ത്രീയ തെളിവുകൾക്കൊപ്പം സാഹചര്യതെളിവുകളും കോർത്തിണക്കുന്നതിൽ പ്രോസിക്യൂഷൻ വിജയിച്ചതും കൊലപാതകത്തിനുപയോഗിച്ച ചുറ്റികയും പാരയും കണ്ടെത്തിയതും മോഷ്ടിച്ച സ്വർണ്ണാഭരണങ്ങൾ പ്രതി തമിഴ്നാട്ടിലെ ജ്വല്ലറിയിൽ വില്‍ക്കുന്നതിൻറെ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയും കേസ് തെളിയക്കുന്നതിൽ നിർണ്ണായകമായി. ഇന്ത്യൻ ശിക്ഷാനിയമം 302 വകുപ്പ് പ്രകാരമാണ് ഒന്നാം പ്രതിക്ക് വധശിക്ഷയും ഒരു ലക്ഷം രൂപ പിഴയും രണ്ടാം പ്രതിക്ക് ജീവപര്യന്തം തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചത്. സർക്കാരിന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ വി എസ് വിനീത് കുമാർ, അഭിഭാഷകരായ എസ് ചൈതന്യ സുഭാഷ്, ഉണ്ണികൃഷ്ണൻ, അൽഫാസ് എന്നിവർ ഹാജരായി.

പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​യു​​ടെ ഹെ​​ലി​​കോപ്റ്റ​​റി​​ൽ​​നി​​ന്നു ക​​ട​​ത്തി​​യ പെ​​ട്ടി​​യെ സം​​ബ​​ന്ധി​​ച്ച് പ്ര​​തി​​ക​​രി​​ക്കാ​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി​​യു​​ടെ ഓ​​ഫീ​​സ് വിസ മ്മതിച്ചു. ശ​​നി​​യാ​​ഴ്ച പു​​റ​​ത്തു​​വ​​ന്ന വീ​​ഡി​​യോ ദൃ​​ശ്യ​​ങ്ങ​​ൾ വ​​ൻ വി​​വാ​​ദ​​മാ​​യെ​​ങ്കി​​ലും സ​​ർ​​ക്കാ​​രും സു​​ര​​ക്ഷാ വി​​ഭാ​​ഗ​​വും ഇ​​തു സം​​ബ​​ന്ധി​​ച്ചു മൗ​​ന​​ത്തി​​ലാ​​ണ്. വെ​​ള്ളി​​യാ​​ഴ്ച ക​​ർ​​ണാ​​ട​​ക​​ത്തി​​ലെ ചി​​ത്ര​​ദു​​ർ​​ഗ​​യി​​ൽ ബി​​ജെ​​പി​​യു​​ടെ തെ​​ര​​ഞ്ഞെ​​ടു​​പ്പു പ്ര​​ചാ​​ര​​ണ​​ത്തി​​നാ​​യി പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​യു​​ടെ ഹെ​​ലി​​കോ​​പ്റ്റ​​ർ ഇ​​റ​​ങ്ങി​​യ ഉ​​ട​​ൻ പ​​ക​​ർ​​ത്തി​​യ വീ​​ഡി​​യോ​​യാ​ണു വി​​വാ​​ദ​​മാ​​യ​​ത്.

മോ​​ദി​​യു​​ടെ വി​​മാ​​ന​​ത്തി​​ൽ​​നി​​ന്ന് ഇ​​റ​​ക്കി​​യ ഒ​​രു വ​​ലി​​യ പെ​​ട്ടി കു​​റ​​ച്ചു​​പേ​​ർ ചേ​​ർ​​ന്ന് എ​​ടു​​ത്ത് എ​​യ​​ർ സ്ട്രി​​പ്പി​​ന്‍റെ ഒ​​ര​​റ്റ​​ത്തു പാ​​ർ​​ക്ക് ചെ​​യ്തി​​രു​​ന്ന ഇ​​ന്നോ​​വ​​യി​​ൽ ക​​യ​​റ്റി. ഇ​​തി​​നു​ ശേ​​ഷം വാ​​ഹ​​നം അ​​തി​​വേ​​ഗ​​ത്തി​​ൽ പു​​റ​​ത്തേ​​ക്ക് ഓ​​ടി​​ച്ചു​​പോ​​യി. പ്ര​​ധാ​​ന​​മ​​ന്ത്രി​​യു​​ടെ ഒൗ​​ദ്യോ​​ഗി​​ക വാ​​ഹ​​ന​​വ്യൂ​​ഹ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി​​രു​​ന്നി​​ല്ല ഈ ​​ഇ​​ന്നോ​​വ. ഒൗ​​ദ്യോ​​ഗി​​ക വാ​​ഹ​​ന​​വ്യൂ​​ഹ​​ത്തി​​ന് ഏ​​റെ അ​​ക​​ലെ​​യാ​​യാ​​ണ് ഇ​​തു പാ​​ർ​​ക്ക് ചെ​​യ്തി​​രു​​ന്ന​​ത്.

സ്വ​​കാ​​ര്യ വാ​​ഹ​​ന​​മെ​​ന്നു തോ​​ന്നി​​പ്പി​​ക്കു​​ന്ന​​താ​​ണ് ഈ ​​ഇ​​ന്നോ​​വ​​യെ​​ന്നു വീ​​ഡി​​യോ പു​​റ​​ത്തു​​വി​​ട്ട ക​​ർ​​ണാ​​ട​​ക കോ​​ണ്‍​ഗ്ര​​സ് ട്വി​​റ്റ​​ർ അ​​ക്കൗ​​ണ്ടി​​ൽ​​നി​​ന്നു ട്വീ​​റ്റ് ചെ​​യ്തു. പെ​​ട്ടി​​യി​​ൽ എ​​ന്താ​​ണെ​​ന്നും തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മീ​​ഷ​​ൻ ഇ​​തു സം​​ബ​​ന്ധി​​ച്ച് അ​​ന്വേ​​ഷി​​ക്ക​​ണ​​മെ​​ന്നും കോ​​ണ്‍​ഗ്ര​​സ് ആ​​വ​​ശ്യ​​പ്പെ​​ട്ടു. തെ​​ര​​ഞ്ഞെ​​ടു​​പ്പുപ്ര​​ചാ​​ര​​ണ​​ത്തി​​നാ​​യി മോ​​ദി എ​​ത്തു​​ന്ന​​തി​​നു തൊ​​ട്ടു​​മു​​ന്പു​​ള്ള ദി​​വ​​സ​​ങ്ങ​​ളി​​ൽ ക​​ർ​​ണാ​​ട​​ക​​ത്തി​​ലെ പ്ര​​തി​​പ​​ക്ഷ നേ​​താ​​ക്ക​​ളു​​ടെ വീ​​ടു​​ക​​ളി​​ലും ഓ​​ഫീ​​സു​​ക​​ളി​​ലും ആ​​ദാ​​യ​​നി​​കു​​തി വ​​കു​​പ്പ് റെ​​യ്ഡ് ന​​ട​​ത്തി​​യി​​രു​​ന്നു. മു​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി എ​​ച്ച്.​​ഡി. ദേ​​വ​​ഗൗ​​ഡ​​യു​​ടെ കു​​ടും​​ബ​​ക്ഷേ​​ത്ര​​ത്തി​​ൽ​​വ​​രെ ആ​​ദാ​​യ​​ നി​​കു​​തി വ​​കു​​പ്പ് പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി.

പൊതു തെരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ ആവേശം രാജ്യമാകെ അലയടിക്കുമ്പോള്‍ കേവലഭൂരിപക്ഷം നേടി അധികാരത്തിലെത്തിയ എന്‍ഡിഎ സര്‍ക്കാരിന്റെ കഴിഞ്ഞകാലയളവിലെ വാഗ്ദാനങ്ങള്‍ വീണ്ടും ചര്‍ച്ചയാകുകയാണ്. മോദിയുടെ ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനങ്ങളിലൊന്നായിരുന്നു എല്ലാവര്‍ക്കും 15 ലക്ഷം രൂപ നല്‍കുമെന്നത്. മോദിയുടെ ഈ പ്രസംഗം ഡബ് മാഷിലൂടെ വമ്പന്‍ ഹിറ്റാക്കി മാറ്റിയിരിക്കുകയാണ് ആര്‍ജെഡി നേതാവും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ്.

സമൂഹ മാധ്യമങ്ങളില്‍ ഏറ്റവും ഹിറ്റായ ഡബ്‌സ്മാഷിലൂടെ മോദിക്കെതിരായ വിമര്‍ശനമാണ് ലാലു ഉയര്‍ത്തിയത്. എല്ലാവര്‍ക്കും 15 ലക്ഷം എന്നതടക്കമുള്ള മോദിയുടെ വാഗ്ദാനങ്ങളാണ് ഡബ്‌സ്മാഷിനായി ലാലു ഉപയോഗിച്ചിരിക്കുന്നത്. മോദിയുടെ ശബ്ദത്തിനൊപ്പം ചുണ്ടനക്കിയുള്ള ആര്‍ ജെ ഡി നേതാവിന്റെ വീഡിയോയ്ക്ക് 17 സെക്കന്‍ഡ് ദൈര്‍ഘ്യമുണ്ട്. വിദേശത്തുള്ള കള്ളപ്പണം തിരിച്ചു കൊണ്ടുവരുമെന്നതടക്കമുള്ള മോദിയുടെ പ്രസംഗങ്ങള്‍ ലാലു ആയുധമാക്കിയിട്ടുണ്ട്. ലാലുവിന്റെ പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. കാലിത്തീറ്റ കുംഭകോണക്കേസില്‍ ശിക്ഷിക്കപ്പെട്ട ലാലു ഇപ്പോള്‍ റാഞ്ചിയിലെ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയാണ്.

 

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യത്തിന്റെ സ്ഥാനാര്‍ത്ഥികള്‍ കന്നിയങ്കത്തിന് ഒരുങ്ങുകയാണ്. ഇതിന് മുന്നോടിയായി പുറത്തിറക്കിയ ഒരു വിഡിയോ ശ്രദ്ധ നേടുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും എം.കെ സ്റ്റാലിന്റെയും പ്രസംഗങ്ങള്‍ കേട്ട് അസ്വസ്ഥനായി ടിവി എറിഞ്ഞുടയ്ക്കുന്ന കമല്‍ഹാസനാണ് വിഡിയോയില്‍.

ടെലിവിഷന്‍ കണ്ടു കൊണ്ടിരിക്കുന്ന കമല്‍ഹാസന്‍ താത്പര്യമില്ലാതെ ചാനല്‍ മാറ്റി കൊണ്ടിരിക്കുന്നതാണ് വിഡിയോയുടെ തുടക്കം. ഡി.എം.കെയുടെ എം.കെ സ്റ്റാലിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രസംഗങ്ങളാണ് പശ്ചാത്തലത്തില്‍. നേതാക്കന്മാരുടെ പ്രസംഗം കേട്ട് അസ്വസ്ഥനാകുന്ന കമല്‍ ഒടുവില്‍ ദേഷ്യത്തോടെ കയ്യിലിരിക്കുന്ന റിമോട്ട് എറിഞ്ഞ് ടിവി തകര്‍ക്കുന്നു. ശേഷം ജനങ്ങളോട് കുറേ ചോദ്യങ്ങളും കമല്‍ ചോദിക്കുന്നു.

തിരുമാനിച്ചു കഴിഞ്ഞോ? നിങ്ങള്‍ ആര്‍ക്കാണ് വോട്ട് ചെയ്യാന്‍ പോകുന്നത്? കുടുംബവാഴ്ചയുടെ പേരില്‍ നാടിനെ കുളം തോണ്ടിയവര്‍ക്കോ? നമ്മളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ഒത്തൊരുമിച്ച് പോരാടുമ്പോള്‍ നമ്മളെ അടിച്ചു തകര്‍ത്തവര്‍ക്കോ? കാര്‍ഷിക മേഖലയെ താറുമാറാക്കി ജനങ്ങളെ വഴിയാധാരമാക്കിയവര്‍ക്കോ? കോര്‍പ്പറേറ്റുകളുടെ കൈക്കൂലിക്കായി നമ്മുടെ ജനങ്ങളെ വെടിവെച്ചു കൊന്നവര്‍ക്കോ? ഇങ്ങനെ കൂറെ ചോദ്യങ്ങൾ കമൽ ചോദിക്കുന്നു.

വോട്ട് ബോധപൂര്‍വ്വം വിനിയോഗിക്കണമെന്നും നിങ്ങളുടെ വിജയത്തില്‍ താനും കൂടെയുണ്ടായിരിക്കുമെന്നും ഒടുവിൽ കമല്‍ പറയുന്നു. മക്കള്‍ നീതി മയ്യത്തിന്റെ സ്ഥാനാര്‍ത്ഥികള്‍ കന്നിയങ്കത്തിന് ഒരുങ്ങുകയാണെങ്കിലും കമല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല.

ഭിന്നിച്ചുനിന്ന ജെഎസ്എസ് പാർട്ടികൾ ഒന്നിച്ചു. ഗൗരിയമ്മയുടെ ജെ.എസ്.എസിൽ രാജൻബാബുവിന്റെ നേതൃത്വത്തിലുള്ള വിഭാഗമാണ് ലയിച്ചത്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആലപ്പുഴയിൽ നടന്ന ലയനസമ്മേളനത്തിൽ ഗൗരിയമ്മ പങ്കെടുത്തില്ല.

ഗൗരിയമ്മയുമായി തെറ്റിപ്പിരിഞ്ഞ ശേഷം, ആദ്യം UDFലും പിന്നീട് NDA യിലും കയറിയിറങ്ങിയാണ് രാജൻ ബാബുവും സംഘവും മാതൃസംഘടനയിലേക്ക് തിരിച്ചെത്തിയത്. ഇനി രണ്ടു JSS ഇല്ല. ഗൗരിയമ്മയെ തന്നെ നേതാവായി അംഗീകരിച്ചു രാജൻ ബാബു പക്ഷം.

അഞ്ചു വർഷം മുൻപാണ് പാർട്ടി പിളർന്നത്. പാർട്ടീ രൂപീകരണത്തിന്റെ ഇരുപത്തി അഞ്ചാം വർഷത്തിലാണ് ഒന്നുചേരൽ. പാർട്ടി പിളർപ്പിന്റെ കാലത്ത് ഗൗരിയമ്മയ്ക്കെതിരെ നൽകിയ കേസുകളും ലയനത്തിനു മുന്നോടിയായി മറുപക്ഷം പിൻവലിച്ചിരുന്നു. ഗൗരിയമ്മ ഇപ്പോൾ പുലർത്തുന്ന, ഇടതുപക്ഷ അനുകൂല രാഷ്ട്രീയ നിലപാടുകളുമായി മുന്നോട്ട് പോകാനാണ് ഇരുപക്ഷങ്ങളും തീരുമാനിച്ചിരിക്കുന്നത്

Copyright © . All rights reserved