സ്വയം പാചകം ചെയ്ത് പ്രിയപ്പെട്ടവർക്ക് വിരുന്നൊരുക്കാനുമൊക്കെ എന്നും ഇഷ്ടമുള്ള താരമാണ് മോഹൻലാൽ. അഭിനയത്തിൽ മാത്രമല്ല, പാചകത്തിലും താരം വിദഗ്ധനാണെന്ന് പലപ്പോഴും സഹപ്രവർത്തകർ സാക്ഷ്യപ്പെടുത്തിയിട്ടുള്ള കാര്യമാണ്. ഒഴിവുസമയങ്ങളിൽ പാചകപരീക്ഷണങ്ങൾ നടത്താൻ ഏറെ ഇഷ്ടപ്പെടുന്ന മോഹൻലാൽ ഒരു സ്പെഷൽ ചിക്കൻ റോസ്റ്റാണ് ആരാധകർക്കായി പരിചയപ്പെടുത്തുന്നത്.
അധികം മസാലകൾ ചേർക്കാതെ ചേരുവകൾ ചതച്ചു ചേർത്താണ് ഈ സ്പെഷൽ ചിക്കൻ റോസ്റ്റ് തയ്യാറാക്കുന്നതെന്നും താരം പറയുന്നു. വീഡിയോയിൽ സുചിത്രയേയും മോഹൻലാലിന്റെ പ്രിയ ചങ്ങാതിയായ സമീർ ഹംസയേയും കാണാം.
ചിക്കൻ- 500 ഗ്രാം
ചെറിയ ഉള്ളി
പച്ചമുളക്
ഇഞ്ചി
വെളുത്തുള്ളി
ഗരം മസാല
കടുക്
പെരുജീരകം
കറിവേപ്പില
വറ്റൽമുളക്- ചതച്ചത്
മഞ്ഞൾ
ഉപ്പ്
തേങ്ങ ചുട്ടത്- ഒരു കഷ്ണം
ഉള്ളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, ചുട്ടെടുത്ത തേങ്ങ എന്നിവ വെവ്വേറെ ചതച്ചെടുക്കുക.
ഒരു ചട്ടി എടുത്ത് അടുപ്പിൽ വച്ച് ചൂടാവുമ്പോൾ എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ഇതിലേക്ക് ചതച്ചുവച്ച ഉള്ളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവയും കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റുക. ശേഷം ആവശ്യാനുസരണം ഉപ്പ്, മഞ്ഞൾപ്പൊടി, പെരുജീരകം, കുരുമുളക് പൊടി, ഗരം മസാല, ചതച്ചുവച്ച വറ്റൽമുളക് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
ഇതിലേക്ക് ചതച്ചുവച്ച തേങ്ങ കൂടി ചേർത്ത് വഴറ്റുക.കഴുകി വൃത്തിയാക്കിയ ചിക്കൻ കൂടി ചേർത്ത് നന്നായി വഴറ്റി ചെറുതീയിൽ അടച്ചുവെച്ചു വേവിക്കുക. ഒട്ടും വെള്ളം ചേർക്കേണ്ടതില്ല.
View this post on Instagram
ഉപ്പുതറ: പുരയിടത്തിലും മുറ്റത്തും കിടക്കുന്ന കല്ലുകള്‍ വീടുകള്‍ക്ക് മുകളിലേക്ക് വീഴുന്നതിന്റെ ഞെട്ടലില്‍ രണ്ടു കുടുംബങ്ങള്‍. വളകോട് പുളിങ്കട്ട പാറവിളയില്‍ സെല്‍വരാജിന്റെയും സുരേഷിന്റെ വീടിന് മുകളിലേക്കാണ് ചെറിയ പാറക്കല്ലുകള്‍ ഭൂമിയില്‍നിന്ന് വീഴുന്നത്. സംഭവത്തിന്റെ നിജസ്‌ഥിതിയറിയാതെ ആശങ്കയിലാണ് ഇരു കുടുംബവും. ഈ മാസം രണ്ടുമുതലാണ് വീടുകള്‍ക്ക് മുകളിലേക്ക് പാറക്കഷണങ്ങള്‍ വീഴാന്‍ തുടങ്ങിയത്. തുടര്‍ ദിവസങ്ങളിലും കല്ലുകള്‍ വീഴാന്‍ തുടങ്ങിയതോടെ വാഗമണ്‍ പോലീസില്‍ പരാതി നല്‍കി.
പോലീസ് സമീപത്തെല്ലാം പരിശോധന നടത്തിയ ശേഷം വീട് പരിശോധിക്കുന്നതിനിടയിലും പാറക്കല്ലുകള്‍ വീണു. ആദ്യം രാത്രിയില്‍ മാത്രമായിരുന്നു കല്ലു വീണിരുന്നത്. ഇപ്പോള്‍ രാത്രിയും പകലും ഒരു പോലെയാണ് കല്ലുകള്‍ വീഴുന്നത്. ഇതു മൂലംവീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്‌ഥയിലാണ് വീട്ടുകാര്‍. വലിയ ശക്‌തിയിലാണ് പാറക്കഷ്‌ണങ്ങള്‍ എത്തുന്നത്. കല്ലുകള്‍ വീണ് രണ്ട് വീടിന്റെയും ആസ്‌ബറ്റോസ് ഷീറ്റുകള്‍ പൂര്‍ണമായും തകര്‍ന്നു. രണ്ട് വീടുകളിലായി ആറ് കുട്ടികളും ഉണ്ട്. കല്ല് വീഴുന്നതിനാല്‍ കുഞ്ഞുങ്ങളെ വീടിന് പുറത്തിറക്കാന്‍ കഴിയാത്ത അവസ്‌ഥയാണ്. തനിയെ കല്ല് ഉയര്‍ന്ന് വീഴുന്നതറിഞ്ഞ് ധാരാളം പേര്‍ ഇത് കാണാനെത്തുന്നുമുണ്ട്.
വീടുകള്‍ ഇരിക്കുന്ന ഭൂമി ഇടിഞ്ഞ് താഴ്‌ന്നു. ഒരു വീടിന്റെ ചുവരുകള്‍ക്ക് വിള്ളല്‍ ഏല്‍ക്കുകയും ചെയ്‌തു. കല്ലുകള്‍ സദാ സമയവും വീഴുന്നത് എന്തുകൊണ്ടാണെന്ന് വ്യക്‌തമായിട്ടില്ല.ഭൂമിയുടെ ഉപരിതലത്തില്‍ ഉണ്ടാവുന്ന ഏതെങ്കിലും പ്രതിഭാസമാകാനാണ് സാധ്യതയെന്നാണ് പ്രാഥമിക നിഗമനം. ജനപ്രതിനിധികള്‍ വീട്ടിലെത്തിയപ്പോഴും കല്ലേറ് നേരില്‍ കണ്ടിരുന്നു. മുറ്റത്തുനിന്ന് കല്ലുയരുന്നത് വീട്ടുകാര്‍ പലവട്ടം കാണുകയും ചെയ്‌തിട്ടുണ്ട്. വീട് സന്ദര്‍ശിച്ച ജനപ്രതിനിധികള്‍ വീട്ടുകാരെ ബന്ധുക്കളുടെ വീടുകളിലേക്ക് മാറ്റി പാര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. തിങ്കളാഴ്‌ച തൊടുപുഴയില്‍നിന്നുള്ള ജിയോളജിക്കല്‍ വകുപ്പ് അധികൃതര്‍ സ്‌ഥലത്ത് പരിശോധന നടത്തും.
കൊല്ലം ശാസ്താംകോട്ടയില്‍ നവവധു തൂങ്ങി മരിച്ച നിലയില്‍. ശാസ്താംകോട്ട നെടിയവിള രാജേഷ് ഭവനില്‍ രാജേഷിന്റെ ഭാര്യ ധന്യാദാസ്(21) നെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. വീട്ടിന്റെ ജനലിലാണ് തൂങ്ങിയത്.
ഭര്‍തൃപീഡനമാരോപിച്ച് ധന്യയുടെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവ് രാജേഷിനെ പോലിസ് കസ്റ്റഡിയിലെടുത്തു. പേരയം സ്വദേശിയാണ് ധന്യാദാസ്.
ജ്വല്ലറി ജീവനക്കാരിയായ ധന്യയും ടിപ്പര്‍ ലോറി ഡ്രൈവറായ രാജേഷുമായുള്ള വിവാഹം മൂന്ന് മാസം മുന്‍പാണ് നടന്നത്.
വിശദമായ പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചാലെ ആത്മഹത്യയാണോ കൊലപാതകമാണോ എന്നു പറയാന്‍ കഴിയൂ എന്ന് പോലിസ് അറിയിച്ചു.
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് ഡി കാറ്റഗറിയിലുള്ള ഇടുക്കി കുമാരമംഗലത്ത് നടത്തിയ സിനിമാ ചിത്രീകരണം നാട്ടുകാര്‍ തടഞ്ഞു. ടൊവിനോ തോമസ് നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങാണ് പ്രതിഷേധത്തെതുടര്‍ന്ന് നിര്‍ത്തിവച്ചത്. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് സിനിമ പ്രവർത്തകർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.
ടൊവിനോ ചിത്രം മിന്നല്‍ മുരളിയുടെ ചിത്രീകരണ സ്ഥലത്തേക്കാണ് നാട്ടുകാര്‍ പ്രതിഷേധവുമായെത്തിയത്. ടിപിആര്‍ അടിസ്ഥാനത്തില്‍ ഡി കാറ്റഗറിയിലുള്ള കുമാരമംഗലത്ത് സിനിമ ചിത്രീകരണത്തിന് പഞ്ചായത്ത് അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍ കലക്ടറുടെ അനുമതി വാങ്ങിയിട്ടുണ്ടെന്നായിരുന്നു സിനിമാ പ്രവര്‍ത്തകരുടെ വാദം. അനുമതി നല്‍കിയിട്ടില്ലെന്ന് കലക്ടര്‍ വ്യക്തമാക്കിയതോടെ സിനിമാക്കാര്‍ വെട്ടിലായി.
പൊലീസിന്റെ ഒത്താശയോടെയാണ് സിനിമ ചിത്രീകരണം നടന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. നാട്ടുകാരുടെ പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങിയതോടെയാണ് ഷൂട്ടിങ് നിര്‍ത്തിവയ്ക്കാൻ പൊലീസ് നിർദേശം നൽകിയത്. താരങ്ങളും അണിയറ പ്രവര്‍ത്തകരുമടക്കം അന്‍പതോളം പേരാണ് ലൊക്കേഷനില്‍ ഉണ്ടായിരുന്നത്.
പെണ്‍കരുത്തിന്റെ പുതു ചരിത്രം കുറിച്ചാണ് ടോക്യോയില്‍ നിന്ന് മീരാബായി ചാനു നാട്ടിലേക്ക് മടങ്ങുന്നത്.
മണിപ്പൂര്‍ ഇംഫാലിലെ ഉള്‍ഗ്രാമങ്ങളിലൊന്നാണ് നോങ്പോക് കാക്ചിങ്. സഹോദരന്‍ വെട്ടി നല്‍കുന്ന വിറക് തോളില്‍ ചുമന്ന് നേടിയെടുത്ത കരുത്തിന്റെ ബലത്തില്‍ ആദ്യ ഒളിംപിക്സിനായി 2016 ല്‍ റിയോയിലേക്ക് പറന്ന ചാനുവിന് തിളങ്ങാനായില്ല. അവിടെ മെഡല്‍ പ്രതീക്ഷിച്ച ഇന്ത്യക്കും ചാനുവിനും നിരാശയോടെ മടങ്ങേണ്ടി വന്നു. മൂന്ന് സ്റ്റാനിച്ചിലും പ്രതീക്ഷയുടെ ഭാരം താങ്ങാനാവാതെ അവര്‍ കീഴടങ്ങി.
അഞ്ച് വര്‍ഷത്തിനിപ്പുറം രാജ്യത്തിന്റെ പ്രതീക്ഷകളെ തോളിലേറ്റി പെണ്‍കരുത്തിന്റെ പുതു ചരിത്രം കുറിച്ചാണ് ടോക്യോയില്‍ നിന്ന് മീരാബായി ചാനു നാട്ടിലേക്ക് മടങ്ങുന്നത്. ഒളിംപിക്സിന്റെ ചരിത്രത്തിലാദ്യമായി ഔദ്യോഗികമായ ഉദ്ഘാടനം നടന്നതിന് ശേഷമുള്ള ആദ്യദിനം ഇന്ത്യക്ക് വേണ്ടി മെഡല്‍ നേടി.
2021 ഏഷ്യന്‍ വെയിറ്റ് ലിഫിറ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ 119 കിലോയില്‍ ലോക റെക്കോര്‍ഡ് സൃഷ്ടിച്ച് ടോക്യോയില്‍ താന്‍ നിരാശപ്പെടുത്തില്ലെന്ന പ്രതീക്ഷ മീരാബായി നല്‍കിയിരുന്നു. ടോക്യോയില്‍ ഭാരദ്വോഹനത്തില്‍ ഇന്ത്യക്കായി മീരാബായി ചാനു മാത്രമാണ് മത്സരിച്ചത്. ആ ഒരൊറ്റ താരത്തിലൂടെ ഭാരദ്വോഹനത്തില്‍ ഇന്ത്യ ഒളിംപിക്സ് ചരിത്രത്തില്‍ ആദ്യമായി വെള്ളിയില്‍
മുത്തമിട്ടു.
ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ 20 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചാണ് മീരാബായി ചാനു ടോക്യോയില്‍ വെള്ളി നേടിയത്. പത്തൊമ്പതാം വയസില്‍ 2014ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 48 കിലോ വിഭാഗത്തില്‍ വെള്ളി നേടിയാണ് കായിക ലോകത്തിന്റെ ശ്രദ്ധയിലേക്ക് മീരാബായി ചാനുവിന്റെ കടന്നു വരവ്.
2018 കോമണ്‍വെല്‍ത്ത് ഗെയിംസിലെ സ്വര്‍ണ നേടത്തിന് പിന്നാലെ പരിക്കിന്റെ പിടിയിലായി. 10 മാസത്തോടം മീരാബായി ചാനുവിന് മാറി നില്‍ക്കേണ്ടതായി വന്നു. 2019ല്‍ തിരിച്ചെത്തിയെങ്കിലും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും ലോക ചാമ്പ്യന്‍ഷിപ്പിലും മെഡലില്ലാതെ മടക്കം.
എന്നാല്‍ 2020ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 119 കിലോ വിഭാഗത്തില്‍ ലോക റെക്കോര്‍ഡും സൃഷ്ടിച്ച് വെങ്കലത്തോടെ ടോക്യോയിലേക്ക് ചാനു ടിക്കറ്റ് ഉറപ്പിച്ചു. നേരത്തെ ഭാരദ്വേഹനത്തില്‍ കര്‍ണം മല്ലേശ്വരിയിലൂടെയാണ് ഇന്ത്യ മെഡല്‍ നേടിയത്. സിഡ്നി ഒളിംപിക്സിലായിരുന്നു ഇത്. വെങ്കല മെഡലാണ് കര്‍ണം മല്ലേശ്വരി നേടിയത്.
ടോക്യോയിൽ ആരംഭിച്ച ഒളിംപിക്‌സ് കായികമേളയിൽ മത്സരം തുടങ്ങും മുമ്പ് താരങ്ങളെ സമ്മർദ്ദത്തിലാക്കുന്ന പ്രസ്താവനയുമായി അത്‌ലറ്റിക്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ. ഒളിംപിക്‌സിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടില്ലെങ്കിൽ മലയാളി അത്‌ലറ്റുകളായ കെ ടി ഇർഫാൻ, ശ്രീശങ്കർ എന്നിവർക്കെതിരേ കടുത്ത നടപടിയെടുക്കുമെന്നാണ് എഎഫ്‌ഐ പ്രസിഡന്റ് അദിലെ ജെ സുമരിവാല പറഞ്ഞത്.
ഫെഡറേഷൻ കപ്പിൽ 8.26 മീറ്റർ ചാടി ദേശീയ റെക്കോഡ് സ്ഥാപിച്ചാണ് ശ്രീശങ്കർ ലോങ് ജമ്പിൽ ടോക്യോ ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടിയത്. 2019 മാർച്ചിലാണ് നടത്ത മത്സരത്തിൽ ഇർഫാൻ യോഗ്യത നേടിയത്.
ബംഗളൂർ സായ് കേന്ദ്രത്തിൽ നടന്ന ഫിറ്റ്‌നെസ് പരിശോധനയുടെ അടിസ്ഥാനത്തിൽ ഇരുവരേയും ടോക്യോ ടീമിൽ നിന്ന് ഒഴിവാക്കാൻ സമ്മർദ്ദമുണ്ടായിരുന്നതായും എന്നാൽ ഇരുവരുടേയും പരിശീലകർ മികച്ച പ്രകടനം ഉറപ്പ് നൽകിയതിനാലാണ് ടീമിൽ ഉൾപ്പെടുത്തിയതെന്നും സുമരിവാല വിശദീകരിച്ചു.
ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ കഴിയാതിരുന്ന താരങ്ങൾക്കാണ് സായ് കേന്ദ്രത്തിൽ ഫിറ്റ്‌നെസ് പരിശോധന നടത്തിയത്. ഇതിൽ ഇർഫാനും ശ്രീശങ്കറും മോശം പ്രകടനമാണ് പുറത്തെടുത്തത്.
കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന പേമാരിയിലും മണ്ണിടിച്ചിലിലും വലഞ്ഞ് മഹാരാഷ്ട്ര. മഴക്കെടുതികളിൽ ഇതുവരെ 129 പേർ മരിച്ചതായാണ് കണക്ക്. തുടർച്ചയായി പെയ്ത അതിതീവ്ര മഴയാണ് ദുരന്തത്തിന് കാരണമായത്. ഗ്രാമവാസികളായ ആയിരങ്ങൾ വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടിട്ടുണ്ട്.
പേമാരിയെ തുടർന്ന് മരങ്ങൾ കടപുഴകി വീണതോടെ ടെലിഫോൺ– വൈദ്യുതി ബന്ധങ്ങൾ നിലച്ചു. ഇതോടെ ദുരന്തം ഇരട്ടിയാകുകയായിരുന്നു. റായ്ഗഡിലും സത്താറയിലുമുണ്ടായ മണ്ണിടിച്ചിലിൽ 61 പേരും മുംബൈയിൽ കെട്ടിടം തകർന്ന് നാലു പേരും മരിച്ചു. ഒറ്റപ്പെട്ട ഗ്രാമങ്ങളിൽ നിന്ന് ഹെലികോപ്റ്ററുകളിൽ ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നുണ്ട്.
ഭർത്താവും നടനുമായ ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത മരണം മേഘ്നയെ തളർത്തിയത്. വേദനകള്‍ക്ക് തൽക്കാലം ബൈ പറഞ്ഞ് നടി വീണ്ടും ക്യാമറയ്ക്ക് മുൻപിലേക്കെത്തുകയാണ്. ഷൂട്ടിംഗ് സെറ്റിൽ നിന്നുള്ള ചിത്രവും മേഘ്ന പങ്കുവച്ചിട്ടുണ്ട്. മകൻ ചീരുവിിന് ഒമ്പത് മാസം പൂർത്തിയായി. അഭിനയരംഗത്ത് സജീവമാകാനുള്ള മേഘ്നയുടെ തീരുമാനത്തിനൊപ്പം നിൽക്കുകയാണ് സൂഹൃത്തുക്കളെല്ലാം. ചിത്രത്തിന് മേഘ്നയുടെ സുഹൃത്തും നടിയുമായ നസ്രിയ കമന്റ് ചെയ്തിട്ടുണ്ട്.
View this post on Instagram
കൊവിഡ് ബാധിച്ച് 70 വിദേശ രാജ്യങ്ങളിലായി 3570 ഇന്ത്യക്കാർ മരിച്ചിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. രാജ്യസഭയില്‍ ലീഗ് എം പി പിവി അബ്ദുൽ വഹാബിന്‍റെ ചോദ്യത്തിനുള്ള മറുപടിയായാണ് വിദേശകാര്യ മന്ത്രി ജയശങ്കർ ഇക്കാര്യം അറിയിച്ചത്. ഗൾഫ് രാജ്യങ്ങളിൽ മാത്രം 3280 പേർ മരിച്ചെന്ന് അദ്ദേഹം പുറത്തുവിട്ട് കണക്കുകള്‍ പറയുന്നു.
ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് ഏറ്റവും കൂടുതല്‍ ആളുകള്‍ മരണപ്പെട്ടത് സൗദി അറേബ്യയിലാണ്. 1154 പേര്‍ ആണ് ഇവിടെ മരിച്ചത്. യു.എ.ഇയിൽ 894 ഇന്ത്യക്കാർ കൊവിഡ് ബാധിച്ച് മരിച്ചു.ഒമാനിൽ 384 പേരും, ബഹ്റൈനിൽ 196 പേരും, ഖത്തറിൽ 106 പേരും, കുവൈറ്റിൽ 546 പേരും കൊവിഡ് ബാധിച്ച് മരിച്ചു.
ഗൾഫ് കഴിഞ്ഞാൽ പിന്നീട് ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ മരിച്ചത് നൈജീരിയയിലാണ്. 36 പേര്‍ ആണ് ഇലിടെ കൊവിഡ് ബാധിച്ച് മരിച്ചത്. സുഡാനിൽ 26, മലേഷ്യ 21 ഉന്ത്യക്കാര്‍ കൊവിഡ് ബാധിച്ച് മരിച്ചു.
22 രാജ്യങ്ങളുടെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഓരോ മരണവും അമേരിക്ക അടക്കമുള്ള 13 രാജ്യങ്ങളിൽനിന്ന് രണ്ടു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യൻ സ്ഥാനപതി കാര്യാലയങ്ങളിലെ കണക്കുകള്‍ പ്രകാരമുള്ള റിപ്പോര്‍ട്ട് ആണ് വിദേശകാര്യ മന്ത്രി പുറത്തുവിട്ടത്.
വാഹനാപകടത്തില്‍ മരിച്ച റമീസ് ഉപയോഗിച്ചത് കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി അര്‍ജുന്‍ ആയങ്കിയുടെ ബൈക്ക്. വ്യാഴാഴ്ചയാണ് റമീസിന്റെ വാഹനം അപകടത്തില്‍പ്പെട്ടത്.
കസ്റ്റംസ് ചോദ്യം ചെയ്യാനിരിക്കെ റമീസ് അപകടത്തില്‍പ്പെട്ടത് ദുരൂഹതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. റമീസിന്റെ വാഹനമിടിച്ചത് അര്‍ജുന്റെ തന്നെ കൂട്ടാളികളുടെ കാറുമായിട്ടാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍ റമീസ് അമിത വേഗതയിലെത്തി കാറില്‍ ഇടിച്ചെന്നാണ് പൊലീസിന് ലഭിക്കുന്ന പ്രാഥമിക മൊഴി. കാര്‍ തളാപ്പ് സ്വദേശി അശ്വിന്റെ ഉടമസ്ഥതയിലുള്ളതാണ്.
അശ്വിനും കുടുംബവുമാണ് കാറില്‍ സഞ്ചരിച്ചിരുന്നത്. തനിക്ക് റമീസിനേയോ അര്‍ജുനേയോ പരിചയമില്ലെന്ന് അശ്വിന്‍ പറഞ്ഞു. രണ്ട് വാഹനങ്ങളും വളപട്ടണം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
റമീസിന്റെ വാരിയെല്ലുകള്‍ക്കും തലയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇന്ന് പുലര്‍ച്ചയോട് കൂടിയാണ് മരണം സംഭവിച്ചത്.
മാത്രമല്ല കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ ഹാജരാകാന്‍ കസ്റ്റംസ് റമീസിന് വ്യാഴാഴ്ച രേഖാമൂലം നോട്ടീസ് നല്‍കിയിരുന്നു.
രാമനാട്ടുകര വാഹനാപകടം നടന്ന ദിവസം അര്‍ജുന്‍ ആയങ്കിയുടെ കാറില്‍ റമീസുമുണ്ടായിരുന്നുവെന്നാണ് കസ്റ്റംസ് പറയുന്നത്.