Kerala

വേങ്ങര: ജി.എസ്.ടി, പെട്രോളിയം വിലവര്‍ധനയില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് ഈ മാസം 13ന് സംസ്ഥാന ഹര്‍ത്താല്‍ ആചരിക്കുന്നു. രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറു മണിവരെയാണ് ഹര്‍ത്താല്‍. തികച്ചും സമാധാന പരമായിരിക്കും. വിലവര്‍ധനവ് ജനങ്ങളുടെ നിത്യജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഹര്‍ത്താല്‍. സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ജനം യു.ഡി.എഫിനു പിന്നില്‍ അണിനിരക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വേങ്ങരയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ വിലക്കയറ്റം അടക്കമുള്ള ജനദ്രോഹ നടപടികളാണ് യു.ഡി.എഫ് പ്രചാരണ ആയുധമാക്കുന്നത്. നോമിനേഷന്‍ നല്‍കുന്നതിന് മുന്‍പേ പരാജയം സമ്മതിച്ച മുന്നണിയാണ് എല്‍.ഡി.എഫ്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷം കുറയ്ക്കാന്‍ കഴിയുമോ എന്നാണ് അവര്‍ നോക്കുന്നത്. അതിനു പോലും അവര്‍ക്ക് കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു.

കൊ​ല്ലം : ഏ​രൂ​രി​ൽ അ​​മ്മ​​യു​​ടെ സ​​ഹോ​​ദ​​രീ​​ഭ​​ർ​​ത്താ​​വ് ക​​​ട​​​ത്തി​​​ക്കൊ​​​ണ്ടു പോ​​​യി പീ​​​ഡി​​​പ്പി​​​ച്ചു കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ ഏ​​​ഴു വ​​​യ​​​സു​​​കാ​​​രി​​​യു​​​ടെ വീ​ടി​ന് പോ​ലീ​സ് കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തി. നാ​ട്ടു​കാ​രു​ടെ എ​തി​ർ​പ്പി​നെ തു​ട​ർ​ന്ന് കു​ട്ടി​യു​ടെ മാ​താ​വും മ​റ്റു​ള്ള​വ​രും ബ​ന്ധു​വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റ്റിയിരുന്നു. ഇ​വ​രു​ടെ വീ​ടി​ന് പ​രി​സ​ര​വാ​സി​ക​ൾ കേ​ടു​പാ​ട് വ​രു​ത്താ​തി​രി​ക്കാ​നാ​ണ് പോ​ലീ​സ് സം​ര​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

ഇ​വ​ർ​എ​ന്നു​മ​ട​ങ്ങി​വ​ന്നാ​ലും അ​വ​ർ​ക്ക് പോ​ലീ​സ് സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്തി​യി​ട്ടു​ണ്ട്. എ​ന്നു​മ​ട​ങ്ങി​യെ​ത്തു​മെ​ന്നു​ള്ള വി​വ​രം ഇ​ന്ന് ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ അ​റി​യി​ക്കും. കൊ​ല്ല​പ്പെ​ട്ട പെൺകുട്ടിയുടെ മാ​താ​വ് , അ​വ​രു​ടെ സ​ഹോ​ദ​രി , ഇ​വ​രു​ടെ മാ​താ​വ് എ​ന്നി​വ​രുൾ​പ്പ​ടെ​യു​ള്ള​വ​രാ​ണ് നാ​ട്ടു​കാ​രു​ടെ എ​തി​ർ​പ്പി​നെ​തു​ട​ർ​ന്ന് വീ​ടു​വി​ട്ട് പോ​യ​ത്. ഇ​വ​ർ​ക്ക് വേ​ണ്ട സം​ര​ക്ഷ​ണ​വും പോ​ലീ​സ് ന​ൽ​കി​യി​രു​ന്നു. കു​ട്ടി​യു​ടെ പി​താ​വ് ര​ണ്ട് വ​ർ​ഷമാ​യി ഭാര്യയുമായി പി​ണ​ങ്ങി ക​ഴി​യു​ക​യാ​ണ്. ബന്ധുവായ കു​ള​ത്തൂ​പ്പു​ഴ ച​ന്ദ​ന​ക്കാ​വ് രാ​ഗേ​ഷ് ഭ​വ​നി​ൽ രാ​ഗേ​ഷ് ര​ണ്ട് മാ​സം മു​മ്പാ​ണ് ഇ​വി​ടെ താ​മ​സ​മാ​ക്കി​യ​ത്.

ഇ​യാ​ളി​ൽ നി​ന്നും കു​ട്ടി മു​ന്പും പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി​ട്ടു​ണ്ടെ​ന്നും എ​ന്നാ​ൽ മാ​താ​വും ബ​ന്ധു​ക്ക​ളും ഇ​ത് മ​റ​ച്ച് വ​യ്ക്കു​ക​യാ​യി​രു​ന്നും ആ​രോ​പി​ച്ചാ​ണ് നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ചെ​ത്തി ഇ​വ​ർ​ക്കെ​തി​രെ കൈ​യേ​റ്റ ശ്ര​മം ന​ട​ത്തു​ക​യും കൂ​ട്ട വി​ചാ​ര​ണ​ക്ക് ഇ​ര​യാ​ക്കി​യ​തും. വ​ൻ പോ​ലീ​സ് സം​ഘം നോ​ക്കി​നി​ൽ​ക്കേ ആയിരുന്നു നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം. പ്ര​തി​ഷേ​ധം അ​തി​ര് ക​ട​ന്ന​തോ​ടെ േപാ​ലീ​സ് മൂ​വ​രേ​യും വീ​ട്ടി​ൽ നി​ന്നും ഒ​ഴി​പ്പി​ച്ച് സ്റ്റേ​ഷ​നി​ലേ​ക്ക് കൂ​ട്ടി​കൊ​ണ്ട് പോ​യി. നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തേ​യും എ​തി​ർ​പ്പി​നേ​യും ഭ​യ​ന്ന് പി​താ​വി​ൻെ​റ വീ​ട്ടി​ലാ​ണ് കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ച​ത്. എ​ന്നാ​ൽ ഒ​റ്റ​മു​റി വീ​ട് നി​ൽ​ക്കു​ന്ന സ്ഥ​ലം മാ​ത്ര​മു​ള​ള കു​ടും​ബ​ത്തി​ന് മൃ​ത​ദേ​ഹം സം​സ്ക​രി​ക്കാ​ൻ അ​വ​ശ്യ​മാ​യ സൗ​ക​ര്യം ഇ​ല്ലാ​തി​രു​ന്ന​താ​ണ് മ​റ്റൊ​രി​ട​ത്ത് സം​സ്ക​രി​ക്കാ​നി​ട​യാ​ക്കി​യ​തെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ മാ​താ​വി​നും കു​ടും​ബ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​കാ​നും ഇ​വ​ക്ക് സ്വ​ന്തം വീ​ട് വി​ട്ടി​റ​ങ്ങി നാ​ടു​വി​ടേ​ണ്ട സാ​ഹ​ച​ര്യം അ​ന്വേ​ഷി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​നും സം​സ്ഥാ​ന വ​നി​താ​ക​മ്മീ​ഷ​ൻ േപാ​ലീ​സി​നോ​ട് അ​വ​ശ്യ​പെ​ട്ടി​രു​ന്നു. പെ​ണ്‍​കു​ട്ടി പീ​ഡ​ന​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് അ​മ്മ​യും കു​ടും​ബ​വും വീ​ട്ടി​ല്‍​നി​ന്ന് മാ​റി​പ്പോ​കേ​ണ്ടി വ​ന്ന സാ​ഹ​ച​ര്യം അ​ന്വേ​ഷി​ച്ച് പ​രി​ഹാ​ര ന​ട​പ​ടി​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി സ്വീ​ക​രി​ക്കു​മെ​ന്ന് കേ​ര​ള വ​നി​താ ക​മ്മീ​ഷ​ന്‍. ഇ​തു​സം​ബ​ന്ധി​ച്ച തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ ഡ​യ​റ​ക്ട​ര്‍ സ്വീ​ക​രി​ക്കു​ന്ന​താ​ണ്. പോ​ലീ​സി​ന്‍റെ​യും നാ​ട്ടു​കാ​രു​ടെ​യും വി​ശ​ദീ​ക​ര​ണം ആ​രാ​യും. ര​ക്ഷി​താ​ക്ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും ന​ട​പ​ടി സ്വീ​ക​രി​ക്കും.

വര്‍ക്കലയില്‍ കാണാതായ ദമ്പതികള്‍ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. അയല്‍വാസികളുടെ നിരന്തര അക്രമത്തിനെതിരെ വര്‍ക്കല പോലീസില്‍ നല്‍കിയ പരാതിയില്‍ നടപടിയുണ്ടാകാത്തതിന്റെ മനോവിഷമത്തില്‍ ആത്മഹത്യാകുറിപ്പെഴുതി വച്ചശേഷം ദമ്പതികളെ കാണാതാവുകയായിരുന്നു. ബന്ധുവീടുകളിലും ആരാധനാലയങ്ങളിലും ആശുപത്രികളും കേന്ദ്രീകരിച്ച് മൂന്നുദിവസമായി നടന്നുവന്ന അന്വേഷണം വിഫലമായതിനെ തുടര്‍ന്നാണ് ഇരുവരുടെയും ഫോട്ടയുള്‍പ്പെടെയുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.

സമൂഹ മാധ്യമങ്ങള്‍ വഴിയും ബസ് സ്റ്റേഷനുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, പൊതു സ്ഥലങ്ങള്‍ എന്നിവിടങ്ങളിലും ലുക്ക് ഔട്ട് നോട്ടീസ് പ്രസിദ്ധപ്പെടുത്തി ഇവരെപ്പറ്റിയുള്ള വിവരങ്ങള്‍ ശേഖരിക്കാനാണ് പോലീസിന്റെ ശ്രമം. അയല്‍വാസിയുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് വര്‍ക്കല ഗവ. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചിലക്കൂര്‍ സെയ്ദലി മന്‍സിലില്‍ തങ്ങള്‍കുഞ്ഞ് (27), ഗര്‍ഭിണിയായ ഭാര്യ നേഹയെന്ന സ്വാലിഹ (26) എന്നിവരെ ബുധനാഴ്ച രാവിലെ ആശുപത്രിയില്‍ നിന്ന് കാണാതാവുകയായിരുന്നു.

ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങിയ ഇവര്‍ ഒരു ഓട്ടോറിക്ഷയില്‍ കയറി പുത്തന്‍ ചന്ത ഭാഗത്ത് ഇറങ്ങിയെന്ന സൂചന മാത്രമാണ് പോലീസിന് ഇതുവരെ ലഭിച്ചിട്ടുള്ളത്. വര്‍ക്കല സി.ഐയുടെ നേതൃത്വത്തില്‍ പൊലീസ് ഇവര്‍ക്കായി മെഡിക്കല്‍ കോളേജ്, എസ്.എ.ടി, ജനറല്‍ ആശുപത്രി, ബീമാപ്പള്ളി, വെട്ടുകാട്, പാളയം പള്ളി തുടങ്ങി പ്രധാന സ്ഥലങ്ങളിലെല്ലാം ഇന്നലെയും തെരച്ചില്‍ നടത്തി. ലുക്ക് ഔട്ട് നോട്ടീസ് പ്രസിദ്ധപ്പെടുത്തിയശേഷം അന്വേഷണം കൂടുതല്‍ വ്യാപകമാക്കാനാണ് പോലീസിന്റെ നീക്കം. വഴിത്തര്‍ക്കത്തെ തുടര്‍ന്ന് നിരവധി തവണ മര്‍ദ്ദനമേല്‍ക്കേണ്ടി വന്ന തങ്ങള്‍കുഞ്ഞിന്റെ പരാതി സ്വീകരിക്കുവാനോ അന്വേഷണം നടത്തുവാനോ വര്‍ക്കല പോലീസ് തയ്യാറാകാത്തതില്‍ നിരാശനായിരുന്നു തങ്ങള്‍കുഞ്ഞ്.

ഓരോ പ്രാവശ്യവും പരാതിയുമായി ചെന്നപ്പോഴൊക്കെ ഭീഷണിയും അവഗണനയുമായിരുന്നു വര്‍ക്കല സ്റ്റേഷനില്‍ നിന്നുണ്ടായത്. നീതി ലഭിക്കില്ല എന്നുറപ്പായതോടെയാണ് ഏഴുമാസം ഗര്‍ഭിണിയായ ഭാര്യയെയും കൂട്ടി വിവരങ്ങളെല്ലാം ഒരു ആത്മഹത്യാക്കുറിപ്പെന്നപോലെ എഴുതി വച്ച് ഇവര്‍ ആശുപത്രി വിട്ടത്. മരണം മാത്രമേ ഞങ്ങളുടെ മുന്നിലുള്ളൂ എന്നെഴുതിയ കുറിപ്പില്‍ പണവും സ്വാധീനവുമില്ലാത്തവന്റെ വേദനയുണ്ട്. വര്‍ക്കല പുത്തന്‍ചന്ത മാര്‍ക്കറ്റിനു സമീപം ഉന്തുവണ്ടിയില്‍ പച്ചക്കറിക്കച്ചവടം നടത്തി വരികയാണ് തങ്ങള്‍കുഞ്ഞിന്റെ ഉപ്പ ഷാഹുദ്ദീന്‍.

ഇദ്ദേഹത്തിന് രണ്ട് ആണ്‍മക്കളാണുള്ളത്. മൂത്തയാള്‍ കുറെക്കാലമായി മാനസിക അസുഖത്തിന് ചികിത്സയിലാണ്. തങ്ങള്‍കുഞ്ഞും ഷാഹുദ്ദീനും രാപകല്‍ പണിയെടുത്താണ് കുടുംബം പോറ്റുന്നത്. ഒരു വെല്‍ഡിംഗ് വര്‍ക്ക്‌ഷോപ്പില്‍ ജീവനക്കാരനാണ് തങ്ങള്‍കുഞ്ഞ്. അഞ്ച് സെന്റ് ഭൂമിയും ചെറിയൊരു വീടുമാണ് ഇവരുടെ ആകെ സമ്പാദ്യം. കനാല്‍ പുറമ്പോക്കിലെ ചെറിയൊരു കുന്നിന്‍ മുകളിലെ ഇവരുടെ വീട്ടിലേക്ക് ഒരു നടവഴിയാണുള്ളത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി ഈ വഴിയെച്ചൊല്ലിയാണ് അയല്‍വാസിയുമായി തര്‍ക്കം നടക്കുന്നത്. ഇതിന്റെ പേരില്‍ പലപ്രാവശ്യം തങ്ങള്‍കുഞ്ഞിന് മര്‍ദ്ദനമേറ്റു. ഏറ്റവുമൊടുവില്‍ രാത്രി വീടുകയറി മര്‍ദ്ദിച്ചു. പിറ്റേന്ന് വര്‍ക്ക്‌ഷോപ്പിലെത്തി കമ്പികൊണ്ട് അടിച്ച് കഴുത്തിലും നെഞ്ചിലും പരിക്കേല്‍പ്പിച്ചിരുന്നു.

തങ്ങള്‍കുഞ്ഞിന്റേത് മിശ്രവിവാഹമാണ്. സമീപവാസിയായ നേഹയെന്ന സ്വാലിഹയെ എട്ട് മാസം മുമ്പ് രജിസ്റ്റര്‍ വിവാഹം ചെയ്യുകയായിരുന്നു. സ്വാലിഹയുടെ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നെങ്കിലും പിന്നീട് അത് കെട്ടടങ്ങി. മൂന്ന് വര്‍ഷം മുമ്പ് അയല്‍വാസി വീടും പുരയിടവും വിലയ്ക്ക് ചോദിച്ചതായി തങ്ങള്‍കുഞ്ഞിന്റെ ബാപ്പ ഷാഹുദ്ദീന്‍ പറയുന്നു. കൊടുക്കാമെന്ന് വിചാരിച്ചെങ്കിലും ഉദ്ദേശിച്ച വില കിട്ടാത്തതുകൊണ്ട് കച്ചവടം നടന്നില്ല. ഇതിനു ശേഷമാണ് ഉപദ്രവം കൂടിയതെന്നും അദ്ദേഹം വ്യക്തമാക്കി.

12 കി​ലോ ക​ഞ്ചാ​വു​മാ​യി യു​വ എ​ൻ​ജി​നീ​യ​ർ പി​ടി​യി​ൽ. കോ​ഴി​ക്കോ​ട്​ ചാ​പ്പ​ൻ​തോ​ട്ട​ത്തി​ൽ കാ​ക്ക​നാ​ട്ടു​പ​റ​മ്പി​ൽ ഷോ​ബി​ൻ(25)​നെ​യാ​ണ്​ തൃ​പ്പൂ​ണി​ത്തു​റ സ​ർ​ക്കി​ൾ ഇ​ൻ​സ്​​പെ​ക്​​ട​ർ പി.​എ​സ്. ഷി​ജു​വും സം​ഘ​വും അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.

പ്ലാസ്റ്റിക് എന്‍ജിനീയറിങ് ബി.ടെക് ബിരുദധാരിയായ ഷോബിന്‍ ബെംഗളൂരുവില്‍ സ്വകാര്യ സ്ഥാപനത്തില്‍ എന്‍ജിനീയറാണ്. ഒഡിഷയില്‍ പോയി കഞ്ചാവ് മൊത്തമായി വാങ്ങിയ ശേഷം തീവണ്ടിയില്‍ ബെംഗളൂരുവിലെത്തിച്ച്‌ ഓര്‍ഡര്‍ അനുസരിച്ച്‌ ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കുകയാണ് ഇയാള്‍ ചെയ്തു വന്നിരുന്നതെന്ന് സി.ഐ. പറഞ്ഞു. എറണാകുളത്ത് പലയിടങ്ങളിലും ചെറുകിട കച്ചവടക്കാര്‍ക്ക് ഇയാള്‍ കഞ്ചാവ് എത്തിക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് തൃപ്പൂണിത്തുറ മിനി ബൈപ്പാസിലെ പഴയ ടോള്‍ ബൂത്ത് ഭാഗത്തുനിന്ന് ഷോബിനെ പോലീസ് പിടികൂടിയത്.

ആ​റു കി​ലോ ക​ഞ്ചാ​വു​മാ​യി 2016 ജ​നു​വ​രി​യി​ൽ ​െതാ​ട്ടി​ൽ​പാ​ല​ത്ത്​ അ​റ​സ്​​റ്റി​ലാ​യ ഷോ​ബി​ൻ മൂ​ന്നു​മാ​സം ജ​യി​ലി​ലാ​യി​രു​ന്നു. ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ശേ​ഷം വീ​ണ്ടും ക​ച്ച​വ​ടം തു​ട​രു​ക​യാ​യി​രു​ന്നു. പി​ടി​യി​ലാ​യ​ത​റി​യാ​തെ ക​ഞ്ചാ​വി​നാ​യി​ പ​ല​രും ​ഇ​യാ​ളു​ടെ ഫോ​ണി​ലേ​ക്ക്​ വി​ളി​ച്ചു​കൊ​ണ്ടി​രു​ന്നു. ഇ​വ​രെ​ക്കു​റി​ച്ച്​ പൊ​ലീ​സ്​ കൂ​ടു​ത​ൽ അ​േ​ന്വ​ഷ​ണം ന​ട​ത്തും.

10 വര്‍ഷത്തിനിടെ 4 വിവാഹം കഴിച്ച 29 കാരന്‍ ഹണിമൂണിനിടെ പിടിയിലായി. ഈരാട്ടുപേട്ടയിലെ സ്വകാര്യ ബസ് ജീവനക്കാരനായ കൂട്ടിക്കല്‍ കല്ലുപുരയ്ക്കല്‍ അക്ബറാണ് അറസ്റ്റിലായത്. നാലാം ഭാര്യയുമായി കൊടൈക്കനാലില്‍ മധുവിധു ആഘോഷിക്കുന്നതിനിടെയാണ് മൂന്നാം ഭാര്യയുടെ പരാതിയില്‍ പ്രതി പിടിയിലായത് . ഒന്നര മാസം മുന്‍പായിരുന്നു ഇയാളുടെ നാലാം വിവാഹം . ചേറ്റുതോട് സ്വദേശിനിയാണ് പുതിയ ഭാര്യ . ഇവരുമായി കൊടൈക്കനാലില്‍ മധുവിധു ആഘോഷിക്കുന്നതിനിടെ ഈരാറ്റുപേട്ട സിഐ സി.ജി സനല്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ പിടികൂടുകയായിരുന്നു . എന്നാല്‍ ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന പുതിയ ഭാര്യയായ ചേറ്റുതോട് സ്വദേശിനിയെ വീട്ടുകാര്‍ ഏറ്റെടുക്കാന്‍ തയാറായില്ലെന്നും റിപ്പോര്‍ട്ടുണ്ട് . വിവാഹ വാഗ്ദാനം നല്‍കി തന്നെ ഒന്നരവര്‍ഷമായി തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് കാട്ടി ഇയാളുടെ മൂന്നാം ഭാര്യയായ മുണ്ടക്കയം സ്വദേശിനി നല്‍കിയ പരാതിയിലാണ് നടപടി . മൊബൈല്‍ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്‍ന്നാണ് ഇയാളെ കണ്ടെത്താനായത്. പത്തൊന്‍പതാം വയസില്‍ ആദ്യ വിവാഹം നടത്തിയ അക്ബറിന് ഇതുവരെ നാല് ഭാര്യമാരുണ്ടെന്ന് പോലീസ് പറഞ്ഞു. ആരെയും നിയമപരമായി വിവാഹം ചെയ്തിട്ടില്ല. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിലെ ഡ്രൈവറാണ് പ്രതി. പതിവായി ഇയാളുടെ ബസില്‍ ബസില്‍ കയറുന്ന യുവതികളുമായി ആദ്യം ചങ്ങാത്തം കൂടും . പിന്നെ അത് പ്രണയമാകും . അതിനു ശേഷം കൂടെ താമസിപ്പിക്കുകയാണ് പതിവ് . ഇതര മതസ്ഥരാണ് ഇയാള്‍ കൂടെ കൂട്ടിയ യുവതികള്‍. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

തൃശൂരില്‍ കത്തോലിക്കാ സഭാ വൈദികനോടൊപ്പം വീട്ടമ്മ ഒളിച്ചോടിയ സംഭവത്തില്‍ സഭയിലെ വിശ്വാസികളിലുണ്ടായ അമര്‍ഷം ശക്തമാകുന്നതായി റിപ്പോര്‍ട്ടുകള്‍. സി.എം.ഐ സഭയുടെയും വീട്ടമ്മയുടെ കുടുംബാംഗങ്ങളുടെയും ഇടപെടലിനെ തുടര്‍ന്ന് ഇരുവരും തിരിച്ചെത്തിയെങ്കിലും വൈദികനുണ്ടാക്കിയ നാണക്കേട് കത്തോലിക്കാസഭയെ പ്രതിരോധത്തിലാക്കിയെന്നാണ് വാര്‍ത്തകള്‍.

ശിക്ഷാനടപടികളുടെ ഭാഗമായി വൈദികനെ അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിലേക്ക് മാറ്റി. തിരുപ്പട്ടകര്‍മ്മങ്ങള്‍ ആറു മാസത്തേക്ക് വിലക്കുകയും ചെയ്തു. ഈ കാലയളവില്‍ വികാരിയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചശേഷം തുടര്‍നടപടികളെടുക്കാനാണ് സഭയുടെ നീക്കം. സി.എം.ഐ സഭയിലുള്ള ഈ യുവവൈദികന്‍, ചലച്ചിത്രങ്ങളുടെ ഷൂട്ടിങ് അടക്കം നടത്തുന്ന തൃശൂരിലെ സഭയുടെ കീഴിലുള്ള പ്രശസ്തമായ സ്റ്റുഡിയോയുടെ ഡയറക്ടര്‍ കൂടിയാണ്.

കഴിഞ്ഞ ഓഗസ്റ്റിലാണ് പള്ളിയിലെ സണ്‍ഡേ സ്‌കൂള്‍ അദ്ധ്യാപികയായിരുന്ന വീട്ടമ്മയെയും കൂട്ടി നാടുവിട്ടത്. ഇവരെ കാണാനില്ലെന്നു ഭര്‍ത്താവ് വരന്തരപ്പിള്ളി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് വൈദികനെതിരേ പൊലീസ് കേസെടുക്കയായിരുന്നു. ചിയ്യാരം ഇടവകയിലെ അറിയപ്പെടുന്ന ധനിക കുടുംബത്തിലെ അംഗമാണ് യുവതി.

വീട്ടമ്മ സണ്‍ഡേ സ്‌കൂള്‍ അധ്യാപിക ആയിരുന്നതിനാല്‍ വൈദികനുമായുള്ള ബന്ധത്തെക്കുറിച്ച് ആരും സംശയം തോന്നിയില്ല. ഇടയ്ക്കിടെ വൈദികന്‍ യുവതിയുടെ വീട്ടില്‍ വന്നിരുന്നെങ്കിലും അതും ആരും ഗൗരവമായി എടുത്തില്ല. ഒരിക്കല്‍ പള്ളിയില്‍ വച്ച് സംശയാസ്പദമായ സാഹചര്യത്തില്‍ വൈദികനെയും യുവതിയെയും കണ്ടതിനെ തുടര്‍ന്ന് നാട്ടുക്കാര്‍ കൈയോടെ പിടികൂടിയിരുന്നു.

യുവതിയെ വൈദികനൊപ്പം കണ്ടതിനെ തുടര്‍ന്നു ചിലര്‍ ഭര്‍ത്താവിനെ വിവരം അറിയിച്ചിരുന്നു. തുടര്‍ന്നു ഭാര്യയെ അവരുടെ വീട്ടില്‍ ഭര്‍ത്താവ് കൊണ്ടുവിട്ടു. പിന്നീട് ഇവിടെയെത്തി വൈദികന്‍ വീട്ടമ്മയേയും കൂട്ടി മുംബൈയിലേക്ക് ഒളിച്ചോടുകയായിരുന്നു.

മുംബൈയിലെ ബന്ധുവീട്ടിലായിരുന്നു താമസം. ഇതിനിടെ ഇവര്‍ രാജ്യം വിടാന്‍ നീക്കം നടത്തിയപ്പോള്‍ പൊലീസ് അന്വേഷണത്തില്‍ കുടുങ്ങുകയായിരുന്നു. മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയെങ്കിലും വൈദികനൊപ്പം പോകാനായിരുന്നു വീട്ടമ്മയുടെ തീരുമാനം.

ഇതോടെ ഇവരുടെ കുടുംബാംഗങ്ങളും ഭര്‍ത്താവും നിരാശരായി മടങ്ങിയെങ്കിലും പിന്നീട് സഭാനേതൃത്വം ഇടപെട്ട് വേര്‍പിരിക്കുകയായിരുന്നു. ഭര്‍ത്താവ് മദ്യപിക്കാറുള്ളതിനാലാണ് ഈ ബന്ധത്തിന് മുതിര്‍ന്നതെന്നായിരുന്നു അദ്ധ്യാപികയുടെ വിശദീകരണം.

സഭയെയും മറ്റു വൈദികരെയും വിശ്വാസികളെയും അപമാനിക്കുന്ന വൈദികര്‍ക്കെതിരെ യഥാസമയം നടപടികള്‍ എടുക്കാത്തതിനാലാണ് ഇത്തരം അനാശാസ്യ പ്രവണതകള്‍ കൂടുന്നതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.

കോന്നി: നിയമസഭാ തെരഞ്ഞെടുപ്പ്‌ മുന്‍നിര്‍ത്തി നിയോജക മണ്ഡലത്തിലെ ആറു വില്ലേജുകളിലായി മുന്‍ റവന്യു മന്ത്രി അടൂര്‍ പ്രകാശിന്റെ നേതൃത്വത്തില്‍ പതിച്ചു നല്‍കിയത്‌ വനഭൂമി. നിയമം മറികടന്ന്‌ നല്‍കിയ 1843 പട്ടയങ്ങള്‍ തഹസില്‍ദാര്‍ റദ്ദാക്കി.

കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ പട്ടയം നല്‍കിയത്‌ സുപ്രീം കോടതി വിധിയുടെ ലംഘനമാണന്ന്‌ കണ്ടെത്തിയതോടെയാണിത്‌. ഇതു റിസര്‍വ്‌ വനമായി നിലനില്‍ക്കുന്നതിനാല്‍ വനേതര ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ നിയമതടസമുണ്ടെന്നു കാട്ടി കലക്‌ടര്‍ ആര്‍. ഗിരിജ ഉത്തരവിട്ടു. ഇതേത്തുടര്‍ന്നാണു കോന്നി തഹസീല്‍ദാര്‍ ടി. ജി.ഗോപകുമാര്‍ പട്ടയങ്ങള്‍ റദ്ദാക്കിയത്‌.

കൈവശക്കാര്‍ക്ക്‌ പാട്ടത്തിനോ, വിപണി വില നല്‍കിയോ ഭൂമി സ്വന്തമാക്കാവുന്നതാണെന്ന്‌ റവന്യു അധികൃതര്‍ അറിയിച്ചു.താലൂക്കിലെ ചിറ്റാര്‍, സീതത്തോട്‌, തണ്ണിത്തോട്‌, കോന്നിതാഴം, അരുവാപ്പുലം, കലഞ്ഞൂര്‍ വില്ലേജുകളിലായി തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പു തിടുക്കത്തില്‍ അനുവദിച്ച പട്ടയങ്ങളാണ്‌ റദ്ദാക്കിയിട്ടുള്ളത്‌. കോന്നി നിയോജക മണ്ഡലത്തോട്‌ കഴിഞ്ഞ തെരഞ്ഞെടുപ്പോടെ കൂട്ടിച്ചേര്‍ത്ത പ്രദേശങ്ങളില്‍ ഉള്‍പ്പെടെ വോട്ടു ലക്ഷ്യമാക്കിയാണ്‌ കുടിയേറ്റ കര്‍ഷകരുടെ മറവില്‍ ഒട്ടേറെ മതസ്‌ഥാപനങ്ങള്‍ക്ക്‌ അടക്കം പട്ടയം നല്‍കിയതെന്ന ആക്ഷേപം നിലനില്‍ക്കേയാണ്‌ റവന്യു വകുപ്പിന്റെ നടപടി.

ഇത്‌ വനഭൂമിയാണെന്നും കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ പതിച്ചു നല്‍കാന്‍ കഴിയില്ലന്നും കാട്ടി 2015 ഡിസംമ്പര്‍ രണ്ടിന്‌ റാന്നി ഡി.എഫ്‌.ഒ: ബി. ജോസഫ്‌ കോന്നി തഹസീല്‍ദാര്‍ക്ക്‌ മറുപടി നല്‍കിയിരുന്നു. ഇത്‌ കണക്കിലെടുക്കാതെ മന്ത്രിയുടെ താല്‍പ്പര്യപ്രകാരം റവന്യു വകുപ്പ്‌ പട്ടയ നടപടികളുമായി മുന്നോട്ടുപോകുകയായിരുന്നു.

2016 ജനുവരി 26 ന്‌ മന്ത്രി അടൂര്‍ പ്രകാശ്‌ പത്തനംതിട്ട ഗവ. ഗസ്‌റ്റ്‌ ഹൗസില്‍ ജില്ലാ കലക്‌ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്‌ഥരുടെ യോഗം വിളിച്ചു ചേര്‍ക്കുകയും കോന്നിയില്‍ ഭൂമി പതിവ്‌ തഹസീല്‍ദാറുടെ ഓഫീസ്‌ തുറക്കുകയും ചെയ്‌തു.ഈ ഓഫീസ്‌ അപേക്ഷകരില്‍ 4126 കൈവശക്കാര്‍ക്കായി 4865 ഏക്കര്‍ ഭൂമി പട്ടയമായി നല്‍കാന്‍ തീരുമാനിച്ചു.ഇതില്‍ 1843 പേര്‍ക്ക്‌ പട്ടയം അനുവദിച്ചെങ്കിലും 2016 ഫെബ്രുവരി 28ന്‌ ചിറ്റാറില്‍ മന്ത്രി സംഘടിപ്പിച്ച മേളയില്‍ 40 പട്ടയം മാത്രമാണ്‌ വിതരണം ചെയ്‌തത്‌. ബാക്കിയുള്ളവ വിതരണത്തിന്‌ തയാറാക്കിയിരുന്നു.

ഭക്ഷ്യോത്‌പാദന മേഖലയില്‍ വീട്‌ വച്ചു താമസിക്കുന്ന 4,126 കൈവശക്കാര്‍ക്ക്‌ പട്ടയം നല്‍കുന്നതിനായി കഴിഞ്ഞവര്‍ഷം ഫെബ്രുവരി 27 ന്‌ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. വനംവകുപ്പ്‌, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങള്‍ എന്നിവയുമായി തര്‍ക്കങ്ങള്‍ നിലവിലില്ലെന്ന്‌ ജില്ലാ കലക്‌ടര്‍ ഉറപ്പു വരുത്തണമെന്നും 1964 ലെ ഭൂമി പതിവ്‌ ചട്ടപ്രകാരം അര്‍ഹരായവര്‍ക്ക്‌ മാത്രം പട്ടയം നല്‍കണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു.

അ​രൂ​ർ: ഫേസ്ബുക്ക് വ​ഴി​പ​രി​ച​യ​പ്പെ​ട്ടു സ്നേ​ഹ​ത്തി​ലാ​യ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ മ​ദ്യം ന​ൽ​കി മ​യ​ക്കി സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ കാ​മു​ക​നു​ൾ​പ്പെ​ടെ അ​ഞ്ചു പേ​രെ കു​ത്തി​യ​തോ​ട് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.​ മു​ഖ്യ​പ്ര​തി പ​ട്ട​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡി​ൽ ച​ക്കാ​ല​പ​റ​മ്പ് നി​ക​ത്തി​ൽ അ​ഖി​ൽ കൃ​ഷ്ണ (ഉ​ണ്ണി​ക്കു​ട്ട​ൻ-23), തു​റ​വൂ​ർ പ​ഞ്ചാ​യ​ത്ത് കൊ​ച്ചു​പു​ത്ത​ൻ​ത​റ രാ​ജേ​ഷ് (ആ​ന രാ​ജേ​ഷ്-28), പ​ട്ട​ണ​ക്കാ​ട് പു​ല​രി നി​ല​യ​ത്തി​ൽ ജി​ന​ദേ​വ് (ബി​നു-29), തി​രു​നെ​ല്ലൂ​ർ ചാ​ലി​ത്ത​റ​യി​ൽ സി​നീ​ഷ് (29), വ​ള​മം​ഗ​ലം പു​ത്ത​ൻ​ത​റ കി​ഴ​ക്കേ​നി​ക​ർ​ത്തി​ൽ ബി​നീ​ഷ് (26) എ​ന്നി​വ​രെ​യാ​ണു സി​ഐ കെ. ​സ​ജീ​വ്, എ​സ്ഐ പി.​ജി. മ​ധു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റു ചെ​യ്ത​ത്.

സം​ഭ​വ​ത്തെ​ക്കു​റി​ച്ചു പോ​ലീ​സ് പ​റ​യു​ന്ന​ത്: ഓ​ട്ടോ ഡ്രൈ​വ​റാ​യ അ​ഖി​ൽ കൃ​ഷ്ണ പെ​ൺ​കു​ട്ടി​യു​മാ​യി സ്നേ​ഹ​ബ​ന്ധ​ത്തി​ലാ​വു​ക​യും പ​ട്ട​ണ​ക്കാ​ട്ടു​ള്ള വീ​ട്ടി​ലെ​ത്തി​ച്ചു മ​ദ്യം ന​ൽ​കി പീ​ഡി​പ്പി​ച്ച​ശേ​ഷം സു​ഹൃ​ത്തു​ക്ക​ൾ​ക്കു കൈ​മാ​റു​ക​യു​മാ​യി​രു​ന്നു. ഒ​രു വ​ർ​ഷ​ത്തോ​ളം പ​ല സ്ഥ​ല​ങ്ങ​ളി​ലും കൊ​ണ്ടു​പോ​യി പ്ര​തി​ക​ൾ പീ​ഡി​പ്പി​ച്ച​താ​യി പെ​ൺ​കു​ട്ടി മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.

ഇപ്പോള്‍ പെ​ൺ​കു​ട്ടി നാ​ലു​മാ​സം ഗ​ർ​ഭി​ണി​യാ​ണ്. ഗ​ർ​ഭി​ണി​യാ​യ​ശേ​ഷം പെ​ൺ​കു​ട്ടി​യെ അ​മ്മ കൊ​ച്ചി​യി​ലു​ള്ള ആ​തു​രാ​ല​യ​ത്തി​ൽ പാ​ർ​പ്പി​ച്ചു. എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തി​യ​പ്പോ​ൾ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തുടര്‍ന്ന് ആ​ല​പ്പു​ഴ വ​നി​താ സെ​ൽ എ​സ്ഐ ജെ. ​ശ്രീ​ദേ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പെ​ൺ​കു​ട്ടി​യെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണു പീ​ഡ​ന വി​വ​ര​ങ്ങ​ൾ പു​റ​ത്താ​യ​ത്. പ്ര​തി​ക​ളെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

തിരുവനന്തപുരം : വിവാദ പ്രസ്താവനയുമായി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല വീണ്ടും രംഗത്ത്. ‘ഹിന്ദുക്കളെ തെറി പറയുന്നവരുടെയും ഗോമാംസം കൈയില്‍ സൂക്ഷിക്കുന്നവരുടെയും മരണം ആഘോഷിക്കപ്പെടു’മെന്നാണ് ഇക്കുറി ശശികല പറയുന്നത്. സമീപകാല ചരിത്രം ഇതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു .

മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചവര്‍ ത്രിപുരയില്‍ ശന്തനു ഭൗമിക് കൊല്ലപ്പെട്ടപ്പോള്‍ കറുത്ത ബാഡ്ജ് പോലും ധരിച്ചില്ലെന്നും ഹിന്ദു ഐക്യവേദി ജില്ലാ കമ്മിറ്റി നല്‍കിയ സ്വീകരണത്തില്‍ ശശികല പറഞ്ഞു. ഹാദിയ കേസുമായി ബന്ധപ്പെട്ട് സി.പി.എം പോളിറ്റ് ബ്യുറോ അംഗം വൃന്ദ കാരാട്ട് കോടതിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത് വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ പത്തു വോട്ട് കൂടുതല്‍ ലഭിക്കാന്‍ വേണ്ടിയാണെന്നും ശശികല ആരോപിച്ചു. വ്യത്യസ്ത മതത്തിലുള്ളവര്‍ വിവാഹിതരായാല്‍ ഇരുവരുടെയും മതാചാരങ്ങള്‍ പിന്തുടരട്ടെയെന്നും ശശികല പറഞ്ഞു.

കൊച്ചിയില്‍ മര്‍ദനമേറ്റ യൂബര്‍ ടാക്‌സി ഡ്രൈവര്‍ക്കെതിരെ കേസെടുത്തതിന് മരട് പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.
സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് യുവതിയുടെ പരാതി കിട്ടിയാല്‍ ഉടനെ അയാള്‍ക്കെതിരെ കേസെടുക്കുകയാണോ വേണ്ടതെന്ന് ഹൈക്കോടതി വിമര്‍ശനം ഉയര്‍ത്തി.
മര്‍ദ്ദനമേറ്റ സംഭവത്തില്‍ വസ്തുതകള്‍ പരിശോധിച്ചോ എന്നും കോടതി ആരാഞ്ഞു. മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് ഷെഫീഖ് നല്‍കിയ ഹര്‍ജി പരിഗണിച്ചപ്പോളാണ് കോടതി അറസ്റ്റ് തടഞ്ഞ് ഉത്തരവിട്ടത്.
ഏത് സാഹചര്യത്തിലാണ് കേസെടുത്തതെന്ന കാരണം വിശദമാക്കി റിപ്പോര്‍ട്ട് നലകാന്‍ മരട് സബ് ഇന്‍സ്‌പെക്ടറോട് ആവശ്യപ്പെട്ടു.
പോലീസിന്റെ ഈ റിപ്പോര്‍ട്ട് കിട്ടിയ ശേഷമേ തുടര്‍ നടപടികള്‍ ഇനി ഉണ്ടാകൂ. പ്രതികളായ യുവതികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം ഉണ്ടെന്ന് വാദിഭാഗം കോടതിയില്‍ വാദം ഉയര്‍ത്തി. കേസ് ഒക്ടോബര്‍ നാലിലേക്ക് മാറ്റി.
യൂബര്‍ ടാക്‌സി ഡ്രൈവര്‍ക്കെതിരെ കേസെടുത്തത് അന്വേഷിക്കാന്‍ മധ്യമേഖലാ ഐജി തിങ്കളാഴ്ച ഉത്തരവിട്ടിരുന്നു.
സംഭവത്തില്‍ പൊലീസിനെതിരായ വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഐജിയുടെ ഇടപെടല്‍.
സ്‌പെഷ്യല്‍ ബ്രാഞ്ച് എസിപിക്കാണ് അന്വേഷണച്ചുമതല. ടാക്‌സി ഡ്രൈവറെ മര്‍ദിച്ച സ്ത്രീകളെ നിസാരവകുപ്പുകള്‍ ചുമത്തി വിട്ടയച്ചത് വിവാദമായിരുന്നു.
യുവതികള്‍ ആക്രമിച്ച ടാക്‌സി ഡ്രൈവര്‍ക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്ത നടപടിക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. യുവതികള്‍ക്കെതിരെ ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തണമെന്ന ആവശ്യം മരട് പൊലീസ് തളളിക്കളയുകയായിരുന്നു.
ഇതിനിടെ തനിക്കെതിരെയുള്ള കേസ് യുവതികളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്ന ടാക്‌സി ഡ്രൈവര്‍ ഷെഫീഖ് വെളിപ്പെടുത്തിയിരുന്നു.
തന്നെ ആക്രമിച്ച സത്രീകള്‍ക്ക് ഉന്നത ബന്ധമുണ്ട്, തന്നെ കൊന്നാല്‍ പോലും ആരും ചോദിക്കില്ലെന്നും സത്രീകള്‍ പറഞ്ഞിരുന്നു.
പൊലീസ് നടപടി ഉള്‍പ്പെടെയുള്ളവയില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും ഷെഫീഖ് ആവശ്യപ്പെട്ടു.
കേസ് തന്നെയും കുടുംബത്തേയും മാനസികമായി തകര്‍ത്തെന്നും ഷെഫീഖ് വ്യക്തമാക്കിയിരുന്നു.
അതേസമയം യുബര്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്ത പൊലീസ് നടപടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം വ്യാപകമാകുകയാണ്
ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഡ്രൈവര്‍ ഷെഫീക്കിനെതിരെ കേസടുത്തിരിക്കുന്നത്.
നടപടി നിയമാനുസൃതമാണെന്ന് പൊലീസ് അവകാശപ്പെടുന്നുണ്ടെങ്കിലും അത് പൊതുസമൂഹത്തിന് ബോധ്യപ്പെട്ടിട്ടില്ലന്നതാണ് യാഥാര്‍ത്ഥ്യം.
പട്ടാപ്പകല്‍ മൂന്ന് സ്ത്രീകള്‍ യൂബര്‍ ഡ്രൈവറെ വളഞ്ഞിട്ട് മര്‍ദ്ദിക്കുന്നതിനും അടിവസ്ത്രം വലിച്ച് കീറിയതിനും ദൃക്‌സാക്ഷികള്‍ നിരവധി പേരാണ്.
ഇതു സംബന്ധമായി ചാനല്‍ വാര്‍ത്തയും ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.
ഈ മാസം ഇരുപതിനാണ് കൊച്ചി വൈറ്റിലയില്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറായ ഷഫീക്കിനെ മൂന്നു യുവതികള്‍ ചേര്‍ന്ന് ആക്രമിച്ചത്. കരിങ്കല്ലടക്കം ഉപയോഗിച്ചുളള ആക്രമണത്തില്‍ ഷഫീക്കിന്റെ തലയിലുള്‍പ്പെടെ ഗുരുതരമായി പരുക്കേറ്റിരുന്നു.

Copyright © . All rights reserved