കാസർഗോഡ് നിന്നും കാണാതായ യുവതിയേയും,യുവാവിനെയും ഗുരുവയൂരിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് കള്ളാർ സ്വദേശികളായ മുഹമ്മദ് ഷെരീഫ് (40), സിന്ധു (36) എന്നിവരെയാണ് ഗുരുവായൂരിലെ സ്വകര്യ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച്ച രാത്രി ദമ്പതികളാണെന്ന വ്യാജേനയാണ് ഇരുവരും ലോഡ്ജിൽ മുറിയെടുത്തത്.
വ്യാഴാഴ്ച ഉച്ച കഴിഞ്ഞിട്ടും ഇവരെ പുറത്ത് കാണാത്തതിനെ തുടർന്ന് ലോഡ്ജ് ജീവനക്കാർ നടത്തിയ പരിശോധനയിൽ ഇരുവരെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സിന്ധുവിനെ കാണാനില്ലെന്ന പരാതിയിൽ കാസർഗോഡ് രാജപുരം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് ഗുരുവായൂരിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
സിന്ധുവും,മുഹമ്മദ് ഷെരീഫും അയൽവാസികളാണ്. മുഹമ്മദ് ഷെരീഫിന് ഭാര്യയും മൂന്ന് മക്കളുമുണ്ട്. സിന്ധു വിവാഹിതയും രണ്ട് മക്കളുടെ മാതാവുമാണ്. ഓട്ടോ ഡ്രൈവറായ മുഅഹമ്മദ് റഷീദിന്റെ ഓട്ടോയിലാണ് സിന്ധു സ്ഥിരമായി യാത്ര ചെയ്തിരുന്നത്. ഇതിനിടയിൽ ഇരുവരും പ്രണയത്തിലാകുകയായിരുന്നു. ഒരുമിച്ച് ജീവിക്കുന്നതിനായി ജനുവരി ഏഴാം തീയതി ഇവർ ഒളിച്ചോടുകയും തൃശൂരിലെത്തുകയുമായിരുന്നു. തുടർന്ന് ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യം വ്യക്തമല്ല. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.
അസോസിയേറ്റ് ഡയറക്ടറായി പല സിനിമകളിലും എത്തിയ ലാല്‍ജോസിന്റെ സ്വതന്ത്ര സിനിമയാണ് ഒരു മറവത്തൂര്‍ കന്. മമ്മൂട്ടിയെ നായകനാക്കി ചെയ്ത സിനിമ വലിയ ഹിറ്റായിരുന്നു. പിന്നീട് ലാല്‍ ജോസിന്റെ ചിത്രങ്ങള്‍ ഹിറ്റായെങ്കിലും മമ്മൂട്ടിയെ വെച്ച് പിന്നീട് ചെയ്ത പട്ടാളം തീയറ്ററുകളില്‍ പരാജയമായിരുന്നു. അന്ന് സംഭവിച്ച ഒരു കാര്യത്തെ കുറിച്ചാണ് ലാല്‍ജോസ് ഇപ്പോള്‍ പറയുന്നത്.
ഒരു മറവത്തൂരില്‍ മമ്മൂട്ടി തന്റെ കോമഡി വേഷം തകര്‍ത്ത് അഭിനയിച്ചതിന്റെ വിശ്വാസത്തിലാണ് പട്ടാളം എന്ന ചിത്രം ലാല്‍ജോസ് സംവിധാനം ചെയ്യുന്നത്. എന്നാല്‍ ആ ചിത്രം തീയറ്ററില്‍ പരാജയം ആയിരുന്നു. 2003 ലാണ് സിനിമ തിയറ്ററുകളിലെത്തിയത്. പട്ടാളക്കാരന്റെ വേഷത്തിലാണ് മമ്മൂട്ടി ഈ സിനിമയിലെത്തിയത്. പട്ടാള ക്യാംപും തനിനാടന്‍ ഗ്രാമവും പ്രമേയമാക്കി ഒരു കോമഡി ചിത്രമാണ് ലാല്‍ ജോസ് ഉദ്ദേശിച്ചതെങ്കിലും മമ്മൂട്ടിയുടെ മാസ് സീനുകള്‍ പ്രതീക്ഷിച്ചാണ് പ്രേക്ഷകര്‍ തിയറ്ററുകളിലെത്തിയത്. ചിരിയും ആഘോഷവുമായി കുടുംബസമേതം കാണാനുള്ള എല്ലാ ചേരുവകളും ഉണ്ടായിരുന്നിട്ടും മമ്മൂട്ടി ആരാധകര്‍ പട്ടാളത്തെ കൈവിട്ടു.
പട്ടാളം പരാജയപ്പെട്ടതോടെ ലാല്‍ജോസിന്റെ വീട്ടിലേക്ക് ഒരു ഭീഷണി ഫോണ്‍ എത്തി. ചാവക്കാട് ഉള്ള മമ്മൂട്ടി ഫാന്‍സ് അസോസിയേഷനിലെ ഒരാളാണ് ലാല്‍ ജോസിന്റെ വീട്ടിലേക്ക് വിളിച്ചത്. ആ കോള്‍ എടുത്തത് ലാല്‍ ജോസിന്റെ മകളായിരുന്നു. മമ്മൂട്ടിയെ പോലൊരു മഹാനടനെ പട്ടാളം സിനിമയില്‍ കോമാളിയാക്കി ചിത്രീകരിച്ചു എന്ന് പറഞ്ഞായിരുന്നു ഭീഷണി. ആ ഫോണ്‍ കോളിനുശേഷം മകള്‍ തന്നെ എവിടെയും പോകാന്‍ അനുവദിച്ചിരുന്നില്ലെന്ന് പിന്നീട് ലാല്‍ ജോസ് ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.
പട്ടാളം പരാജയപ്പെട്ടതോടെ ലാല്‍ ജോസിന് മമ്മൂട്ടിയെ അഭിമുഖീകരിക്കാന്‍ ചെറിയൊരു ചമ്മലായി. വലിയ പ്രതീക്ഷകളോടെ ചെയ്ത സിനിമ പരാജയപ്പെട്ടതില്‍ മമ്മൂട്ടിക്കും വിഷമമായി. പിന്നീട് കുറേ നാളത്തേക്ക് ഇരുവരും തമ്മില്‍ അകല്‍ച്ചയിലായിരുന്നു. ഇരുവരുടെയും പിണക്കം പറയാതെയും അറിയാതെയും നീണ്ടു. അറിയാത്തൊരു പിണക്കമായിരുന്നു തങ്ങള്‍ക്കിടയില്‍ വന്നതെന്നാണ് ഇതേ കുറിച്ച് ലാല്‍ ജോസ് പറഞ്ഞത്. പിന്നീട് കൃത്യം പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ലാല്‍ ജോസ് ഒരു സിനിമ സംവിധാനം ചെയ്യുന്നത്. ഇമ്മാനുവേല്‍ ആയിരുന്നു ആ സിനിമ. കുടുംബപ്രേക്ഷകര്‍ക്കിടയില്‍ ഇമ്മാനുവേല്‍ സ്വീകരിക്കപ്പെട്ടു. തിയറ്ററിലും ഹിറ്റായിരുന്നു.
കോട്ടയത്ത് കളത്തിപ്പടിയില്‍ രണ്ടര വയസ്സുകാരി മരിച്ചു. വീട്ടുമുറ്റത്ത് നിന്ന് കളിക്കുന്നതിനിടെ കിണറ്റില്‍ വീണു മരിക്കുകയായിരുന്നു. മാങ്ങാനം ലക്ഷംവീട് കോളനിയില്‍ ഒളവാപ്പറമ്പില്‍ ശാലു സുരേഷ് – നിബിന്‍ ബിജു ദമ്പതികളുടെ മകള്‍ നൈസാമോള്‍ ആണ് മരിച്ചത്.
വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. വീട്ടു മുറ്റത്തെ കിണറിനു സമീപമുള്ള മണല്‍കൂനയ്ക്കു മുകളില്‍ കളിക്കുന്നതിനിടെ ആണ് സംഭവം. കുട്ടി കാല്‍ വഴുതി കിണറ്റില്‍ വീഴുകയായിരുന്നു.
കുട്ടിയെ കാണാതെ വന്നതോടെ ബന്ധുക്കള്‍ നടത്തിയ തെരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കിണറ്റില്‍ നിന്നും കണ്ടെത്തിയത്. തുടര്‍ന്ന് മൃതദേഹം ജില്ലാ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്കു മാറ്റി. ദമ്പതികള്‍ക്ക് ഒരു വയസും 10 മാസവുമുള്ള 2 കുട്ടികള്‍ കൂടിയുണ്ട്.
എറണാകുളം ലോ കോളേജിൽ വിദ്യാർത്ഥിയിൽ നിന്നുണ്ടായ മോശം പെരുമാറ്റം വേദനിപ്പിച്ചുവെന്ന് നടി അപർണ ബാലമുരളി. പുതിയ സിനിമയുടെ പ്രചാരണ പരിപാടിക്കെത്തിയപ്പോൾ വേദിയിൽ കയറിയ വിദ്യാർഥി കൈയ്യിൽ പിടിച്ച് എഴുന്നേൽപ്പിക്കുകയും തോളിൽ കയ്യിട്ട് സെൽഫിയെടുക്കാൻ ശ്രമിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ നിറഞ്ഞിരുന്നു.
പിന്നാലെ അപർണ്ണ ബാലമുരളിക്കെതിരെയാണ് വിമർശനങ്ങൾ എത്തിയത്. ആരാധകൻ വിളിച്ചിട്ട് എഴുന്നേറ്റില്ല, മര്യാദ നൽകിയില്ലെന്നാണ് ഉയർന്ന ആരോപണങ്ങൾ. പിന്നാലെയാണ് സംഭവത്തിൽ വിശദീകരണവുമായി താരം തന്നെ രംഗത്ത് വന്നത്.
ഒരു സ്ത്രീയുടെ സമ്മതം ചോദിക്കാതെ അവരുടെ ദേഹത്തു കൈവയ്ക്കുന്നതു ശരിയല്ലെന്ന് ഒരു ലോ കോളജ് വിദ്യാർഥി മനസ്സിലാക്കിയില്ലെന്നതു ഗുരുതരമാണ്. കൈപിടിച്ച് എഴുന്നേൽപിച്ചതുതന്നെ ശരിയല്ല. പിന്നീടാണു കൈ ദേഹത്തുവച്ചു നിർത്താൻ നോക്കിയത്. ഇതൊന്നും ഒരു സ്ത്രീയോടു കാണിക്കേണ്ട മര്യാദയല്ല. ഞാൻ പരാതിപ്പെടുന്നില്ല.
പിന്നാലെ പോകാൻ സമയമില്ലെന്നതാണു കാരണം. എന്റെ എതിർപ്പുതന്നെയാണ് ഇപ്പോഴത്തെ മറുപടിയെന്ന് അപർണ പറഞ്ഞു. അതേസമയം, സംഘാടകരോടു പരിഭവമില്ലെന്നും സംഭവം നടന്ന ഉടനെയും പിന്നീടും അവർ ഖേദം അറിയിച്ചതായും താരം കൂട്ടിച്ചേർത്തു. സംഭവത്തിൽ അപർണ്ണ ബാലമുരളിയെ പിന്തുണച്ച് എത്തുന്നവരും ഉണ്ട്.
ആലപ്പുഴ കുട്ടനാട്ടിലെ കാവാലം ചെറുകരയിലുള്ള നേതാജി നിവാസിൽ വസിക്കുന്നവരെല്ലാം ബോസുമാരാണ്. ഐ.എൻ.എ. ഭടനും സ്വാതന്ത്ര്യസമര സേനാനിയുമായ പട്ടം നാരായണന് നേതാജി സുഭാഷ് ചന്ദ്രബോസിനോടുണ്ടായിരുന്ന ആരാധനയാണ് കാരണം. നേതാജി നിവാസിലെ ഇളമുറക്കാരനും കോൺഗ്രസ് സംസ്ഥാന വക്താവുമായ അഡ്വ. അനിൽബോസിന് നേതാജിയോടുള്ള ഇഷ്ടത്തിന് കുറവൊന്നുമില്ലെങ്കിലും കടുത്ത ആരാധന കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയോട്. രാഹുലിന്റെ ഭാരത് ജോഡോ യാത്രയിലെ സ്ഥിരം പദയാത്രികനായ അനിൽ ബോസ് യാത്ര ഉത്തരേന്ത്യയിലെത്തിയതോടെ പശ്ചിമബംഗാൾ മാധ്യമങ്ങളുടെ കൗതുകവാർത്തയിലും ഇടംപിടിച്ചു.
‘മുത്തച്ഛൻ നേതാജിയോടുള്ള ആരാധന മൂത്ത് ഐ.എൻ.എ.യിൽ ചേർന്നയാളാണ്. തന്റെ മൂത്ത മകനും ചെറുമക്കൾക്കും ബോസ് ചേർത്ത പേരദ്ദേഹം നൽകി. എന്റെ അച്ഛന് സുഭാഷ് ചന്ദ്രബോസിന്റെ സഹോദരനായ ശരത്ചന്ദ്ര ബോസിന്റെ പേരാണ്. ബോസ് ചെറുകരയെന്നാണ് അറിയപ്പെടുന്നത്. അച്ഛനും കോൺഗ്രസ് നേതാവാണ്. അച്ഛനും മക്കളുടെ പേരിൽ ബോസ് ചേർത്തു. സഹോദരങ്ങൾ അജിത്ത് ബോസും അനീഷ് ബോസും. സുഭാഷ് ചന്ദ്ര ബോസിന്റെ മകൾ അനിത ബോസിന്റെ പേരാണ് ഏക സഹോദരിക്ക്. വീട്ടുപേരാണെങ്കിൽ നേതാജി നിവാസ്’ -അനിൽ ബോസ് ചിരിക്കുന്നു.
സ്കൂൾ വിദ്യാർഥിയായിരിക്കെ സേവാദളിലൂടെയും കെ.എസ്.യു.വിലൂടെയുമാണ് അനിൽബോസ് പൊതുരംഗത്തേക്ക് വരുന്നത്. കെ.പി.സി.സി. അംഗം, അസംഘടിത തൊഴിലാളി കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി, കെ.പി.സി.സി. വക്താവ് എന്നീ പദവികൾകൂടി വഹിക്കുന്നു. സുപ്രീംകോടതി ബാർ അസോസിയേഷൻ അംഗമായ അനിൽ ബോസ്. യാത്ര പത്തുസംസ്ഥാനങ്ങൾ പിന്നിട്ട് ജമ്മുകശ്മീരിലേക്ക് പ്രവേശിക്കുമ്പോൾ ഇതിനകം യാത്രയ്ക്കു ലഭിച്ച വമ്പിച്ച ജനപിന്തുണയിൽ ആവേശഭരിതനാണ് അനിൽബോസ്. ‘‘യാത്ര കൈയും വീശിപ്പോകലായിരുന്നില്ല. ഓരോ സ്ഥലത്തും ജനകീയ സംവാദം നടത്തിയാണ് രാഹുൽജി മുന്നോട്ടുപോയത്. താഴെത്തട്ടിലുള്ളവർക്ക് വിശ്വസിക്കാനാവുന്ന രാജ്യത്തെ ഏക നേതാവിപ്പോൾ അദ്ദേഹം മാത്രമാണ്.’’ -അനിൽബോസ് പറയുന്നു.
മോഹന്‍ലാലിനെതിരായ നല്ല ഗുണ്ട പരാമര്‍ശത്തില്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ മേജര്‍ രവി.
മേജര്‍ രവിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്
ഈയടുത്ത കാലത്ത് മിസ്റ്റര്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ കൊടുത്ത ഒരു ഇന്റര്‍വ്യൂ കാണാനിടയായി. അതില്‍ മൂന്ന് കാര്യങ്ങള്‍…
കൃത്യമായി ചില ചോദ്യങ്ങള്‍ എനിക്ക് ചോദിക്കാനുണ്ട്.
നമ്പര്‍ വണ്‍,
താങ്കള്‍ക്ക് ഇഷ്ടപ്പെടുന്ന ഒരു മലയാള സിനിമ പോലും ഇവിടെ ഉണ്ടായിട്ടില്ല എന്ന് 2007 ല്‍ താങ്കള്‍ പറഞ്ഞത് എനിക്ക് ഓര്‍മ്മയുണ്ട്. 2006 ല്‍ ഇറങ്ങിയ ക്ലാസ്‌മേറ്റ്‌സ് ആന്‍ഡ് കീര്‍ത്തിചക്ര എന്നീ രണ്ട് സിനിമകള്‍ നൂറിലധികം ദിവസം തിയേറ്ററുകളില്‍ നിറഞ്ഞു ഓടി. ഒരു സിനിമയെക്കുറിച്ച് പറയുന്നതിനു മുന്നേ ആദ്യം താങ്കള്‍ മറ്റുള്ളവരുടെ കഴിവുകളെ അംഗീകരിക്കാനുള്ള മനസ്സുമായി ടിക്കറ്റ് എടുത്ത് തിയേറ്ററില്‍ പോയി സിനിമകള്‍ കാണണം. താങ്കളുടെ സിനിമകള്‍ ആരും സ്വന്തം കാശു മുടക്കി തിയേറ്ററില്‍ പോയി കാണാറില്ല എന്ന് കരുതി മറ്റ് സിനിമകള്‍ കാണാന്‍ കൊള്ളാത്തതാണെന്ന് സര്‍ട്ടിഫൈ ചെയ്യാന്‍ താങ്കള്‍ക്ക് എന്താണ് അവകാശം.
രണ്ടാമതായി,
താങ്കള്‍ ഏതുസമയത്തും എന്തിനാണ് വടക്കോട്ട് നോക്കിയിരുന്ന് ആക്രോശിക്കുന്നത്.. സ്വന്തം മൂക്കിന് താഴെയുള്ള കേരളത്തില്‍ നടക്കുന്നത് കാണാന്‍ ശ്രമിക്കുക. ഒരു hypocrite ആയി തരം താഴരുത്.
കുറെ പറയാനുണ്ടെങ്കിലും ഒരു കാര്യം കൂടെ താങ്കളുടെ ശ്രദ്ധയില്‍പ്പെടുത്തി ഞാന്‍ നിര്‍ത്താം. താങ്കള്‍ ഇന്റര്‍വ്യൂവില്‍ മോഹന്‍ലാലിനെ ഒരു നല്ലവനായ ഗുണ്ടാ എന്നും അദ്ദേഹത്തെ വെച്ച് ഒരിക്കലും താങ്കള്‍ സിനിമ ചെയ്യില്ല എന്നും പറഞ്ഞു കണ്ടു. മോഹന്‍ലാലിനെ ഒരു ഗുണ്ടാ പ്രയോഗം യൂസ് ചെയ്തു പബ്ലിക്കില്‍ സംസാരിക്കാന്‍ താങ്കള്‍ക്ക് ആരാണ് അധികാരം തന്നിരിക്കുന്നത്. വയസ്സാകുമ്പോള്‍ പലര്‍ക്കും ഫ്രസ്‌ട്രേഷന്‍സ് കൂടും, പലതും കൈവിട്ടു പോകും. ഒരു ഗുണ്ട ഒരിക്കലും നല്ലവനാവില്ല. നല്ല ഗുണ്ട ചീത്ത ഗുണ്ടാ എന്നൊന്നുമില്ല.. മിസ്റ്റര്‍ അടൂര്‍, മോഹന്‍ലാല്‍ നില്‍ക്കുന്ന സ്ഥലം താങ്കള്‍ക്ക് ഒരിക്കലും എത്തിപ്പെടാന്‍ സാധിക്കില്ല എന്നതിന്റെ പേരില്‍, ഒരാളെയും ഇതുപോലെ അവഹേളിക്കാന്‍ ശ്രമിക്കരുത്.
അതുപോലെ കെ ആര്‍ നാരായണന്‍ അക്കാദമിയിലെ കുട്ടികളെ താങ്കളുടെ താല്‍പര്യത്തിനനുസരിച്ച് തെറ്റിദ്ധരിപ്പിക്കരുത്. താങ്കളുടെ വളരെ ക്ലോസ് ഫ്രണ്ട് ആണല്ലോ അവിടെ ഇരിക്കുന്നത്. അതിനുവേണ്ടി അവിടുത്തെ കുട്ടികളെ തമ്മിലടിപ്പിച്ച് അവരുടെ ഭാവി കളയരുത്. ഇനിയെങ്കിലും ഇതുപോലുള്ള കാര്യങ്ങള്‍ പബ്ലിക്കില്‍ വിളമ്പുന്നതിനു മുന്നേ, താങ്കള്‍ ശ്രദ്ധിക്കുമെന്ന് കരുതുന്നു. ഒരു ചെറിയൊരു അഡൈ്വസ് എന്ന് മാത്രം…
ഇനി ഞാന്‍ പറയാന്‍ പോകുന്ന വാക്ക് ഒരുപക്ഷേ താങ്കള്‍ക്ക് പിടിക്കില്ല. ……. ജയ്ഹിന്ദ്…
പ്രസവ ശസ്ത്രക്രിയക്ക് വിധേയയായ യുവതി മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കള്‍. വയനാട്ടിലാണ് സംഭവം. കമ്പളക്കാട് വെള്ളാരം കുനിയിലെ പുഴക്കം വയല് സ്വദേശി വൈശ്യന് വീട്ടില്‍ നൗഷാദിന്റെ ഭാര്യ നുസ്‌റത്ത് ആണ് മരിച്ചത്.
ഇരുപത്തിമൂന്നുവയസ്സായിരുന്നു. ബുധനാഴ്ചയായിരുന്നു സംഭവം. രാവിലെ 11 മണിയോടെ കല്‍പറ്റ ജനറല്‍ ആശുപത്രിയില്‍ വെച്ച് യുവതി പെണ്‍കുഞ്ഞിന് ജന്മം നല്കിയിരുന്നു. ഇതിന് പിന്നാലെ രക്തസ്രാവമുണ്ടായി. തുടര്‍ന്ന് യുവതിയെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ഇവിടെ വെച്ചാണ് മരിച്ചത്. ജനറല്‍ ആശുപത്രിയില്‍ സിസേറിയനില്‍ സംഭവിച്ച പിഴവുമൂലമാണ് യുവതി മരിച്ചതെന്ന് ആരോപിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്കി. രണ്ടര വയസ്സുകാരന്‍ മുഹമ്മദ് നഹ്യാന്‍ മകനാണ്.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ പൂര്‍ത്തിയാക്കി വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് കമ്പളക്കാട് വലിയ ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കും.
കൊച്ചി എടവനക്കാട് ഭാര്യയെ കൊലപ്പെടുത്തി മൂടിവെച്ച കേസിലെ പ്രതിയിൽ നിന്ന് നിർണായക വിവരങ്ങൾ പോലീസ് തേടാനൊരുങ്ങുന്നു. രമ്യയുടെ വസ്ത്രങ്ങളും ഫോണും കത്തിച്ചിട്ടുണ്ടെന്ന സജീവിന്റെ മൊഴി പൊലീസ് പൂർണമായി പോലീസ് വിശ്വസിച്ചിട്ടില്ല. സജീവ് ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്നാണ് നിലവിലെ വിലയിരുത്തൽ, എന്നാൽ കൂടുതൽ സ്ഥിരീകരണം ആവശ്യമാണ്.
പ്രതി ഭാര്യയെ കൊലപ്പെടുത്തുകയും മക്കളെയും ബന്ധുക്കളെയും നാട്ടുകാരെയും ഒന്നര വർഷത്തോളം ഒന്നുമറിയാത്ത മട്ടിൽ നടക്കുകയും ചെയ്തു. രമ്യയുടെ ഫോൺ എവിടെയുണ്ടായിരുന്നുവെന്നും മരിക്കുമ്പോൾ ധരിച്ചിരുന്ന വസ്ത്രങ്ങളെക്കുറിച്ചും ചോദിച്ചപ്പോൾ താൻ കത്തിച്ചതാണെന്നായിരുന്നു സജീവിന്റെ മറുപടി. തെളിവെടുപ്പിൽ ഇത് കണ്ടെത്തേണ്ടത് പോലീസിന് നിർണായകമാണ്.
രമ്യയെ ഒറ്റയ്ക്ക് കൊന്ന് കുഴിച്ചുമൂടിയെന്നാണ് സജ്ജീവിന്റെ മൊഴിയെങ്കിലും ആരുടെയെങ്കിലും സഹായം ലഭിക്കാനുള്ള വിദൂര സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. അടുത്തടുത്ത വീടുകളുള്ള എടവനക്കാട് വാച്ചക്കൽ ഭാഗത്ത് പകൽ സമയത്ത് ടെറസിൽ വെച്ചാണ് പ്രതി കൊലപാതകം നടത്തിയത്.
രമ്യ ഉച്ചത്തിൽ ബഹളം വയ്ക്കാൻ സാധ്യതയുണ്ടെന്നും അയൽവാസികളാരും ഇതറിഞ്ഞില്ലെന്നുമാണ് സംശയം. ഇടത്തരം ശരീരപ്രകൃതിയുള്ള സജീവാണ് രമ്യയുടെ മൃതദേഹം രണ്ടരയടി താഴ്ചയിൽ കുഴിച്ച് മൂടിയതെന്നും വ്യക്തമാക്കണം.
രമ്യയുടെ മൃതദേഹം കുഴിച്ച് മൂടിയ സ്ഥലത്ത് നിലം മാന്തിയ നായയെയും സജ്ജീവൻ രമ്യയെ മറവു ചെയ്ത ഇടത്ത് കൊന്ന് കുഴിച്ചു മൂടിയിരുന്നു. ഇക്കാര്യങ്ങൾ വിശദമായി അറിയാൻ റിമാൻഡിൽ കഴിയുന്ന സജീവനോട് ഏഴുദിവസത്തെ കസ്റ്റഡിയിൽ ചോദിക്കാനാണ് പൊലീസിന്റെ തീരുമാനം.
ഇതിനായി കോടതിയിൽ അപേക്ഷ നൽകും. 2021 ഒക്‌ടോബർ 16ന് സജ്ജേവൻ ഭാര്യ രമ്യയെ കൊലപ്പെടുത്തിയത്. കസ്റ്റഡി കാലാവധിക്കുള്ളിൽ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്.
രമ്യയെക്കുറിച്ചുള്ള സംശയത്തെച്ചൊല്ലിയുള്ള തർക്കം വഴിത്തിരിവായി. ഒടുവിൽ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ദിവസം മുഴുവൻ മൃതദേഹം വീട്ടിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. രാത്രി വൈകിയും ആരുമില്ലെന്നു ഉറപ്പു വരുത്തിയ ശേഷം വീട്ടുമുറ്റത്തെ സിറ്റൗട്ടിനു സമീപം മൃതദേഹം സംസ്‌കരിച്ചു.
സജീവിൻ കുട്ടികളെ അമ്മ മറ്റൊരാളുമായി പ്രണയത്തിലായതിനാലാണ് വേറെ താമസിക്കുന്നതെന്ന് വിശ്വസിപ്പിച്ചു. ബംഗളൂരുവിൽ കോഴ്‌സ് പഠിക്കുകയാണെന്നും ഉടൻ വിദേശത്തേക്ക് പോകുമെന്നും ബന്ധുക്കളോടോ അയൽക്കാരോടോ പറയാൻ പഠിപ്പിച്ചു.
രമ്യയുടെ വീട്ടുകാർ ചോദിച്ചപ്പോഴും ഫോൺ ഉപയോഗിക്കുന്നതിൽ രമ്യക്ക് നിബന്ധനകളുണ്ടെന്ന് അയാൾ വിശദീകരിച്ചു. പ്ലസ് ടുവിലും അഞ്ചാം ക്ലാസിലും പഠിക്കുന്ന കുട്ടികളുടെ കാര്യങ്ങളിൽ സംശയം തോന്നിയ രമ്യയുടെ സഹോദരൻ രത് ലാൽ ഒടുവിൽ പോലീസിൽ പരാതി നൽകി. പോലീസിനെ വിളിച്ചപ്പോൾ ഭാര്യയെ കാണാനില്ലെന്ന് തനിക്കും പരാതിയുണ്ടെന്ന് സജ്ജേവൻ എഴുതി. അപ്പോഴേക്കും ആറുമാസത്തിലേറെ കഴിഞ്ഞിരുന്നു.
പൊലീസ് അന്വേഷണത്തിൽ ആദ്യം പുരോഗതിയുണ്ടായില്ല. സജീവ് എല്ലാവരുടെയും മുന്നിൽ ഒന്നും അറിയാത്ത പോലെ അഭിനയിച്ചു. എന്നാൽ ഇയാളുടെ ചില മൊഴികൾ സംശയാസ്പദമായതിനാൽ തുടർച്ചയായി നിരീക്ഷിച്ചു വരികയായിരുന്നു. ഒടുവിൽ കഴിഞ്ഞ ദിവസം സ്‌റ്റേഷനിൽ വിളിച്ചുവരുത്തി തുടർച്ചയായി ചോദ്യം ചെയ്‌ത ശേഷമാണ് പ്രതി കുറ്റം സമ്മതിച്ചത്. വൈപ്പിൻ സ്വദേശികളായ ഇരുവരും 19 വർഷം മുൻപാണ് പ്രണയിച്ച് വിവാഹിതരായത്. ഏതാനും വർഷങ്ങളായി എടവനക്കാട്ടെ ഈ വാടക വീട്ടിലായിരുന്നു താമസം.
പാലക്കാട്ടുനിന്ന് കൊച്ചിയിലെ ലുലു മാള്‍ കാണാനായാണ് മങ്കര സ്വദേശി ചെമ്മുക കളരിക്കല്‍ വിഷ്ണുവും (22) പത്തിരിപ്പാല പള്ളത്തുപടി സുമിന്‍ കൃഷ്ണനും (20) പുറപ്പെട്ടത്. ട്രെയിനില്‍ ഷൊര്‍ണൂരില്‍ എത്തുമ്ബോഴാണ് പതിനെട്ടുകാരി വാതിലിനരികില്‍ കരഞ്ഞുനില്‍ക്കുന്നത് കണ്ടത്. വിഷ്ണുവും സുമിനും കാര്യം അന്വേഷിച്ചപ്പോള്‍ ഒന്നുമില്ലെന്നു പറഞ്ഞു. എന്നാല്‍, പന്തികേട് തോന്നിയ യുവാക്കള്‍ സൗമ്യമായി കാര്യങ്ങള്‍ തിരക്കിയപ്പോള്‍ പ്രണയം തകര്‍ന്നതിന്റെ സങ്കടത്തില്‍ വീടുവിട്ട് ഇറങ്ങിയതാണെന്നു പറഞ്ഞ് പെണ്‍കുട്ടി പൊട്ടിക്കരയുകയായിരുന്നു.
കുട്ടി എറണാകുളത്തേക്കാണ് ടിക്കറ്റ് എടുത്തിരുന്നത്. യുവാക്കള്‍ പെണ്‍കുട്ടിയെ സമാധാനിപ്പിച്ച് ഭക്ഷണവും വാങ്ങിനല്‍കി. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയ മൂവരും ലുലു മാളിലെത്തി, പെണ്‍കുട്ടിയുടെ ഫോണ്‍ ചോദിച്ചുവാങ്ങി. ഫോണ്‍ ഫ്‌ലൈറ്റ് മോഡിലായിരുന്നു. യുവാക്കള്‍ അമ്മയെ വിളിപ്പിച്ചപ്പോള്‍ മകളെ കാണാനില്ലെന്ന പരാതിയുമായി അച്ഛനും അമ്മയും പാലക്കാട് പൊലീസ് സ്റ്റേഷനിലാണെന്ന് പറഞ്ഞു.
യുവാക്കള്‍ നടന്ന സംഭവം പൊലീസിനോട് പറഞ്ഞു. പൊലീസ് പറഞ്ഞതനുസരിച്ച് ഇവര്‍ കുട്ടിയുമായി കളമശേരി പൊലീസ് സ്റ്റേഷനിലെത്തി. തുടര്‍ന്ന് രാത്രി എട്ടോടെ ഇവിടെയെത്തിയ മാതാപിതാക്കളോടൊപ്പം കുട്ടിയെ പറഞ്ഞയച്ചു. ലുലു മാള്‍ കാണാന്‍ പറ്റിയില്ലെന്ന വിഷമമുണ്ടെങ്കിലും നല്ലൊരു കാര്യം ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് വിഷ്ണുവും സുമിനും പറഞ്ഞു.
പാലക്കാട്ടെ ഹോട്ടല്‍ ജീവനക്കാരായ യുവാക്കള്‍ ലീവ് കിട്ടില്ലെന്നും തിരിച്ചുപോകുകയാണെന്നും പറഞ്ഞപ്പോള്‍ കളമശേരിയിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് എഎസ്‌ഐ അജിത് കുട്ടപ്പന്‍ ഹോട്ടല്‍ ഉടമയെ വിളിച്ച് നടന്നത് അറിയിക്കുകയും ഒരുദിവസംകൂടി ലീവ് നല്‍കണമെന്നും പറഞ്ഞു. ലീവ് അനുവദിച്ചതിനാല്‍ കളമശേരിയില്‍ രാത്രി തങ്ങാനുള്ള സൗകര്യവും ഭക്ഷണത്തിനുള്ള പണവും എഎസ്‌ഐ നല്‍കി. വ്യാഴാഴ്ച ലുലു മാള്‍ സന്ദര്‍ശിച്ചശേഷം യുവാക്കള്‍ നാട്ടിലേക്ക് മടങ്ങും. സമയോചിത ഇടപെടലും സത്യസന്ധതയും കൊണ്ട് പെണ്‍കുട്ടിയെ സുരക്ഷിതമായി മാതാപിതാക്കളെ ഏല്‍പ്പിച്ച യുവാക്കളെ സ്റ്റേഷന്‍ എസ്‌എച്ച്‌ഒ പിആര്‍ സന്തോഷ് അഭിനന്ദിച്ചു.
പ്രൈം മെഡിക്കൽ സെന്‍റർ ദുബൈയിലെ ഡോക്ടറായിരുന്ന ഡോ. സുമ രമേശൻ (49) ദുബൈയിൽ നിര്യാതയായി. കണ്ണൂർ പള്ളിക്കുന്ന് സ്വദേശിനിയാണ്. ദുബൈ പ്രൈം മെഡിക്കൽ സെന്‍ററിലെ ഡോക്ടറായ രമേശൻ പെരിങ്ങത്താണ് ഭർത്താവ്. മക്കൾ: ദിയ നമ്പ്യാർ, ദർപ്പൻ നമ്പ്യാർ (വിദ്യാർഥികൾ) എന്നിവർ മക്കളാണ്. പിതാവ്: ഇ.വി. നാരായണൻ. മാതാവ്: സുഷമാ നാരായണൻ. സഹോദരൻ പ്രവീൺ നാരായണൻ. സംസ്കാരം ദുബൈയിൽ.