തിരുവനന്തപുരം: ആരോഗ്യവകുപ്പിന്റെ ഇ ഹെൽത്ത് വെബ് പോർട്ടൽ (https://ehealth.kerala.gov.in) വഴി ഇ ഹെൽത്ത് നടപ്പിലാക്കിയിട്ടുള്ള ആശുപത്രികളിലെ മുൻകൂട്ടിയുള്ള അപ്പോയ്‌മെന്റ് എടുക്കാൻ സാധിക്കുമെന്നറിയിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇ ഹെൽത്ത് സൗകര്യമുള്ള 300ൽ പരം ആശുപത്രികളിൽ മുൻകൂട്ടിയുള്ള ഓൺലൈൻ ബുക്കിംഗ് വഴി നിശ്ചിത തീയതിയിലും സമയത്തും ഡോക്ടറുടെ സേവനം ലഭിക്കും. ഒ.പി ടിക്കറ്റുകൾ, ടോക്കൺ സ്ലിപ്പുകൾ എന്നിവയുടെ ഓൺലൈൻ പ്രിന്റിംഗ് സാധിക്കും. ആശുപത്രി വഴിയുള്ള അപ്പോയ്‌മെന്റ് അതുപോലെ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
ഒരാളിന്റെ ആരോഗ്യ സംബന്ധമായ എല്ലാ വിവരങ്ങളും ഉൾക്കൊള്ളുന്ന ഒരു ഏകീകൃത തിരിച്ചറിയൽ നമ്പരും വെബ്‌പോർട്ടൽ വഴി ലഭ്യമാകും. ആശുപത്രിയെക്കുറിച്ചുള്ള വിവരങ്ങൾ, ലഭ്യമായ സേവനങ്ങൾ, ചികിത്സാ സമയം, ലാബ് ടെസ്റ്റുകളെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവയും പോർട്ടൽ വഴി അറിയാം. തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലെയുള്ള റെഫറൽ ആശുപത്രികളിലേക്ക് അപ്പോയ്‌മെന്റ് എടുക്കുവാൻ റെഫറൻസ് ആവശ്യമാണ്.
എങ്ങനെ യുണിക്ക് ഹെൽത്ത് ഐഡി സൃഷ്ടിക്കും?
ഇ ഹെൽത്ത് വഴിയുള്ള സേവനങ്ങൾ ലഭിക്കുവാൻ ആദ്യമായി തിരിച്ചറിയിൽ നമ്പർ സൃഷ്ടിക്കണം. അതിനായി പോർട്ടലിൽ കയറി രജിസ്റ്റർ ലിങ്ക് ക്ലിക്ക് ചെയ്യണം. അതിൽ ആധാർ നമ്പർ നൽകുക. തുടർന്ന് ആധാർ രജിസ്റ്റർ ചെയ്ത നമ്പരിൽ ഒടിപി വരും. ഈ ഒടിപി നൽകി ഓൺലൈൻ വ്യക്തിഗത ആരോഗ്യ തിരിച്ചറിയൽ നമ്പർ ലഭ്യമാകും. ആദ്യതവണ ലോഗിൻ ചെയ്യുമ്പോൾ ഇത്തരത്തിലുള്ള 16 അക്ക വ്യക്തിഗത ആരോഗ്യ തിരിച്ചറിയൽ നമ്പറും പാസ് വേർഡും മൊബൈലിൽ മെസേജായി ലഭിക്കും. ഈ തിരിച്ചറിയൽ നമ്പറും പാസ് വേർഡും ഉപയോഗിച്ച് ആശുപതികളിലേക്കുള്ള നിശ്ചിത തീയതിയിലേക്കും സമയത്തും അപ്പോയ്‌മെന്റ് എടുക്കാൻ സാധിക്കും.
എങ്ങനെ അപ്പോയ്‌മെന്റെടുക്കാം?
ഒരു വ്യക്തിക്ക് ലഭിച്ച തിരിച്ചറിയൽ നമ്പരും പാസ് വേർഡും ഉപയോഗിച്ച് പോർട്ടലിൽ ലോഗിൻ ചെയ്ത ശേഷം ന്യൂ അപ്പോയ്‌മെന്റ് ക്ലിക്ക് ചെയ്യുക. റെഫറൽ ആണെങ്കിൽ ആ വിവരം രേഖപെടുത്തിയ ശേഷം ആശുപത്രി വിവരങ്ങളും ഡിപ്പാർട്ട്‌മെന്റും തിരഞ്ഞെടുക്കുക. തുടർന്ന് അപ്പോയ്‌മെന്റ് വേണ്ട തിയതി തെരഞ്ഞെടുക്കുമ്പോൾ ആ ദിവസത്തേക്കുള്ള ടോക്കണുകൾ ദൃശ്യമാകും. രോഗികൾ അവർക്ക് സൗകര്യപ്രദമായ സമയമാനുസരിച്ചുള്ള ടോക്കൺ എടുക്കാവുന്നതാണ്. തുടർന്ന് ടോക്കൺ പ്രിന്റും എടുക്കാവുന്നതാണ്. ടോക്കൺ വിവരങ്ങൾ എസ്.എം.എസ്. ആയും ലഭിക്കുന്നതാണ്. ഇത് ആശുപത്രിയിൽ കാണിച്ചാൽ മതിയാകും.
കേരള സർക്കാർ ആവിഷ്‌കരിച്ച ഇ ഹെൽത്ത് പദ്ധതി വഴി ആരോഗ്യ മേഖലയിലെ സേവനങ്ങൾ നൽകുന്നതിൽ വിവരസാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുവാൻ പ്രാഥമിക, ദ്വിതീയ, തൃതീയ തലത്തിലുള്ള അമ്പതിനായിരത്തോളം വരുന്ന ഡോക്ടർമാർ, പാരാമെഡിക്കൽ, നോൺ ക്ലിനിക്കൽ സ്റ്റാഫുകൾ എന്നിവർക്കും ഈ സംവിധാനം സഹായകരമാകും.
സംശയങ്ങൾക്ക് ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളിൽ വിളിക്കാവുന്നതാണ്.
അച്ഛന്‍ വിജയ് കുമാറിന്റെ വിയോഗത്തിന് പിന്നാലെ വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവച്ച് മകളും നടന്‍ പൃഥ്വിരാജിന്റെ ഭാര്യയുമായ സുപ്രിയ മേനോന്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് സുപ്രിയ ഉള്ളംതൊടുന്ന കുറിപ്പ് പങ്കുവെച്ചത്. അച്ഛന്റെ അന്ത്യത്തിലേക്ക് നയിച്ച അസുഖത്തെക്കുറിച്ചും ഏറ്റവും പ്രിയപ്പെട്ടയാള്‍ പെട്ടെന്ന് മാഞ്ഞു പോയ വിഷമത്തെക്കുറിച്ചും, അച്ഛന്‍ തനിക്കും മകള്‍ ആലിക്കും പകര്‍ന്നു തന്ന മൂല്യങ്ങളെക്കുറിച്ചും സുപ്രിയ കുറിക്കുന്നു.
അച്ഛന് കാന്‍സര്‍ ആണെന്ന് കണ്ടുപിടിച്ചതിന് ശേഷമുള്ള കഴിഞ്ഞ 13 മാസങ്ങള്‍ എന്റെ ജീവിതത്തിലെ ഏറ്റവും വിഷമഘട്ടമായിരുന്നു. ഒരു വശത്ത് എല്ലാവരോടും ചിരിച്ച് സന്തോഷിച്ച് ഒന്നുമറിയാത്തതുപോലെ പെരുമാറുമ്പോഴും മറുവശത്ത് അച്ഛന്റെ അസുഖം അവസാന ഘട്ടത്തിലെത്തിനില്‍ക്കുകയാണെന്ന് തിരിച്ചറിഞ്ഞ് സങ്കടം ഉള്ളിലൊതുക്കി വരാനിരിക്കുന്ന വിധിയെ കാത്തിരിക്കുകയായിരുന്നു.
കാന്‍സര്‍ ബാധിക്കുന്നത് ഒരാളെയാണെങ്കിലും അത് തകര്‍ക്കുന്നത് മുഴുവന്‍ കുടുംബത്തെയുമാണ്. ഇവിടെ കാന്‍സര്‍ ഞങ്ങളുടെ കുടുംബത്തിലെ കേന്ദ്രബിന്ദുവിനെത്തന്നെ തട്ടിയെടുത്തിരിക്കുന്നു. അച്ഛന്‍ എന്നെ കൈപിടിച്ച് ഒപ്പം നടത്തി വളര്‍ത്തിയതുപോലെ കഴിഞ്ഞ ഒരു വര്‍ഷം ഞാന്‍ അച്ഛന്റെ കൈപിടിച്ച് ആശുപത്രികളിലും പുറത്തും നടക്കുകയായിരുന്നുവെന്ന് സുപ്രിയ പറയുന്നു.
സുപ്രിയയുടെ കുറിപ്പ് ഇങ്ങനെ;
കഴിഞ്ഞ ഞായറാഴ്ച (നവംബര്‍ 14) എന്റെ ഹൃദയത്തിന്റെ ഒരു വലിയ ഭാഗം എനിക്ക് നഷ്ടപ്പെട്ടു. പതിമൂന്ന് മാസത്തിലേറെയായി കാന്‍സറിനോട് പോരാടിയിരുന്ന എന്റെ എന്റെ ഡാഡി (വിജയ് കുമാര്‍ മേനോന്‍) എന്നെ വിട്ടുപോയി. എന്റെ അച്ഛനായിരുന്നു എന്റെ എല്ലാം! എന്റെ ചിറകിന് ശക്തികൊടുക്കുന്ന കാറ്റും ഞാന്‍ ശ്വസിച്ച വായുവും അച്ഛനായിരുന്നു. ഞാന്‍ ഏകമകളാണെങ്കിലും സ്‌കൂളിലും കോളജിലും പഠിച്ചുകൊണ്ടിരുന്നപ്പോഴോ, ജീവിക്കാന്‍ തിരഞ്ഞെടുത്ത തൊഴിലിലോ, ഞാന്‍ വിവാഹം കഴിക്കാന്‍ തിരഞ്ഞെടുത്ത പുരുഷനിലോ എന്റെ സ്വപ്നങ്ങളിലെവിടെയും ഒരു തടസ്സമായി അച്ഛന്‍ നിന്നിട്ടില്ല.
എപ്പോഴും എന്നെ പിന്തുണയ്ക്കുകയും അദ്ദേഹത്തിന്റെ ഇഷ്ടങ്ങള്‍ എന്നില്‍ അടിച്ചേല്‍പ്പിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ഞാന്‍ തളരുകയും തോല്‍ക്കുകയും ചെയ്യുമ്പോള്‍ എന്നെ സഹായിക്കാന്‍ എന്റെ നിഴലിലായി അച്ഛന്‍ എപ്പോഴും കൂടെ തന്നെ ഉണ്ടായിരുന്നു. എന്നിലെ നന്മയും സത്യസന്ധതയും എന്തും നേരിടാനുള്ള കഴിവും എനിക്ക് ലഭിച്ച നല്ല ഗുണങ്ങളെല്ലാം അദ്ദേഹത്തില്‍ നിന്നും പകര്‍ന്നുകിട്ടിയതാണ്. എന്നെ സ്വന്തം കാലില്‍ നില്ക്കാന്‍ പ്രാപ്തയാക്കിയതിനു ശേഷം എന്റെ ആലിയോടും അദ്ദേഹം അങ്ങനെതന്നെ ആയിരുന്നു. അവള്‍ ജനിച്ച ദിവസം മുതല്‍ ഡാഡി അവളുടെ ഒപ്പം തന്നെ ഉണ്ടായിരുന്നു. എന്നെ അമ്മയോടൊപ്പം അച്ഛനും അവളുടെ കളിക്കൂട്ടുകാരനായിരുന്നു. നടക്കാന്‍ പോകുമ്പോള്‍ അവളെ ഒപ്പം കൂട്ടി, അവളെ പിച്ചവയ്ക്കാന്‍ പഠിപ്പിച്ചു, കളിസ്ഥലങ്ങളില്‍ കളിക്കാന്‍ കൊണ്ടുപോയി, സ്‌കൂളില്‍ നിന്നും സംഗീത ക്ലാസ്സില്‍ നിന്നും അവളെ കൂട്ടിക്കൊണ്ടുവന്നു, അദ്ദേഹം അവളുടെയും ഡാഡി ആയിമാറി. ആലി ഉണ്ടായതിനു ശേഷം അച്ഛന്റെ ലോകം അവളെ ചുറ്റിപ്പറ്റിയായിരുന്നു!
അച്ഛന് കാന്‍സര്‍ ആണെന്ന് കണ്ടുപിടിച്ചതിന് ശേഷമുള്ള കഴിഞ്ഞ 13 മാസങ്ങള്‍ എന്റെ ജീവിതത്തിലെ ഏറ്റവും വിഷമഘട്ടമായിരുന്നു. ഒരു വശത്ത് എല്ലാവരോടും ചിരിച്ച് സന്തോഷിച്ച് ഒന്നുമറിയാത്തതുപോലെ പെരുമാറുമ്പോഴും മറുവശത്ത് അച്ഛന്റെ അസുഖം അവസാന ഘട്ടത്തിലെത്തിനില്‍ക്കുകയാണെന്ന് തിരിച്ചറിഞ്ഞ് സങ്കടം ഉള്ളിലൊതുക്കി വരാനിരിക്കുന്ന വിധിയെ കാത്തിരിക്കുകയായിരുന്നു. കാന്‍സര്‍ ബാധിക്കുന്നത് ഒരാളെയാണെങ്കിലും അത് തകര്‍ക്കുന്നത് മുഴുവന്‍ കുടുംബത്തെയുമാണ്. ഇവിടെ കാന്‍സര്‍ ഞങ്ങളുടെ കുടുംബത്തിലെ കേന്ദ്രബിന്ദുവിനെത്തന്നെ തട്ടിയെടുത്തിരിക്കുന്നു.
അച്ഛന്‍ എന്നെ കൈപിടിച്ച് ഒപ്പം നടത്തി വളര്‍ത്തിയതുപോലെ കഴിഞ്ഞ ഒരു വര്‍ഷം ഞാന്‍ അച്ഛന്റെ കൈപിടിച്ച് ആശുപത്രികളിലും പുറത്തും നടക്കുകയായിരുന്നു. എന്റെ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളുമാണ് ഈ യാത്രയില്‍ എന്നെ താങ്ങി നിര്‍ത്തിയത്. അമ്മാവന്മാരും അമ്മായിമാരും ഒപ്പം തന്നെ ഉണ്ടായിരുന്നു. സുഹൃത്തുക്കളില്‍ ചിലര്‍ ദിവസവും വിളിച്ചിരുന്നു. ചിലര്‍ എന്നോടൊപ്പം ആശുപത്രിയിലേക്ക് വരാന്‍ തന്നെ തയാറായിരുന്നു. എന്നാല്‍ എന്നെ ഏറ്റവുമധികം പിന്തുണച്ചത് ആരോഗ്യപ്രവര്‍ത്തകരാണ്. ആശുപത്രിയിലെ ജീവനക്കാരോട് പ്രത്യേകിച്ചും എന്റെ അച്ഛനെ വളരെ സ്‌നേഹത്തോടെ പരിപാലിച്ച ഇന്ദിര, അഞ്ജു, ജീമോള്‍, വിമല്‍ എന്നിവരോട് ഹൃദയം നിറഞ്ഞ നന്ദിയുണ്ട്.
ഡോ. പവിത്രന്‍, എന്റെ അച്ഛനെ ചികിത്സിച്ചതിനും തുടക്കത്തില്‍ തന്നെ ഞങ്ങള്‍ക്ക് പകച്ചുപോയ ഭയാനകമായ വിധിയില്‍ ഞങ്ങള്‍ക്ക് താങ്ങായി നിന്നതിനും നന്ദി. ഡോക്ടര്‍ സുദീഷ് കരുണാകരന്‍ എന്റെ സംശയങ്ങള്‍ക്ക് എപ്പോഴും മറുപടി നല്‍കുകയും എന്റെ അച്ഛനോട് വളരെ ബഹുമാനത്തോടും ആത്മാര്‍ഥതയോടും പെരുമാറാനും അദ്ദേഹത്തിനായി സമയം കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്തു. ഇവരോടെല്ലാം എന്റെ ഹൃദയം നിറഞ്ഞ നന്ദി. എന്നാല്‍ എല്ലാറ്റിനുമുപരിയായി, രോഗത്തിന്റെ സ്വഭാവം മനസ്സിലാക്കിത്തരികയും മനസ്സിലാകാത്ത കാര്യങ്ങള്‍ പറഞ്ഞു തരുകയും സാധ്യമായ എല്ലാ ചികിത്സാരീതികളും വാഗ്ദാനം ചെയ്ത് പ്രതീക്ഷ തന്ന് കൂടെ നിന്ന എന്റെ പ്രിയപ്പെട്ട മാമന് (ഡോ. എം.വി. പിള്ള) എങ്ങനെ നന്ദി പറയണമെന്നറിയില്ല. ഇവരെല്ലാം ഒപ്പമുണ്ടായിരുന്നതുകൊണ്ടാണ് ഈ ഭയാനകമായ രോഗത്തെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാക്കാനും ഏറ്റവും നിര്‍ണ്ണായകമായ തീരുമാനങ്ങള്‍ എടുക്കാനും കഴിഞ്ഞത്. അച്ഛനോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ ഇവരോരോത്തരും എന്നെ സഹായിച്ചു.
അച്ഛന്‍ യാത്രയായിട്ട് ഇന്ന് ഒരാഴ്ച തികയുന്നു. എപ്പോഴും പ്രശസ്തിയില്‍ നിന്ന് ഒഴിഞ്ഞുമാറി നിഴലായി നടക്കുന്ന ആളായിരുന്നെങ്കിലും എന്റെ അച്ഛന്‍ എന്ന ആ വലിയ മനുഷ്യനെക്കുറിച്ച് അല്പമെങ്കിലും കുറിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നൂറുകണക്കിന് ജീവിതങ്ങളെ സ്പര്‍ശിച്ച ഹൃദയവിശാലതയുള്ള എന്നെ എപ്പോഴും വിസ്മയിപ്പിച്ച എന്റെ അച്ഛന്‍. അച്ഛന്റെ ചിതാഭസ്മം ഉള്‍ക്കൊള്ളുന്ന കലശത്തിലേക്ക് നോക്കുമ്പോള്‍ അച്ഛന്‍ ഇനിയില്ല എന്നുള്ള സത്യം ഞാന്‍ മനസിലാക്കുന്നു എങ്കിലും അച്ഛന്‍ എന്നെന്നും എന്റെ ഹൃദയത്തില്‍ തന്നെയുണ്ടാകും. അച്ഛന്‍ എന്നില്‍ത്തന്നെയുണ്ട് അല്ലെങ്കില്‍ അച്ഛന്‍ തന്നെയാണ് ഞാന്‍. അങ്ങയുടെ ഏറ്റവും പ്രിയപ്പെട്ട പാട്ടിന്റെ വരികള്‍ കുറിച്ചുകൊണ്ട് യാത്രാമൊഴി ചൊല്ലട്ടെ ‘ചല്‍തേ ചല്‍ത്തേ മേരേ യേ ഗീത് യാദ് രഖ്‌ന, കഭി അല്‍വിദ നാ കെഹ്ന, കഭി അല്‍വിദ നാ കെഹ്ന’ !
തകഴി: അജയൻ്റെ മരണത്തിന് ഉത്തരവാദികളായവരോട് മാപ്പില്ല ഇന്നും ഉദ്യോഗസ്ഥർ തങ്ങളുടെ ഉത്തരവാദിത്വം യഥാസമയം നിറവേറ്റാഞ്ഞതു മൂലമാണ് ആ ജീവൻ പൊലിഞ്ഞതെന്നും എച്ച്.സലാം എംഎൽഎ പ്രസ്താവിച്ചു.
കേരള കൾച്ചറൽ ആൻ്റ് റൈറ്റേഴ്സ് ഫോറം ജനറൽ സെക്രട്ടറി കേളമംഗലം തട്ടാരുപറമ്പിൽ ടി.സി.അജയകുമാർ (53) അനുസ്മരണം പൗരാവലിയുടെ നേതൃത്വത്തിൽ കേളമംഗലം സെൻ്റ് മേരീസ് ചർച്ച് പാരിഷ് ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തകഴി പഞ്ചായത്ത് പ്രസിഡൻ്റ് എസ്.അജയകുമാർ അധ്യക്ഷത വഹിച്ചു. രാജു ചക്രപാണി അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.
ഗ്രാമ പഞ്ചായത്ത് അംഗം ജയചന്ദ്രൻ കലാങ്കേരി,കേരള കൾച്ചറൽ ആൻ്റ് റൈറ്റേഴ്സ് ഫോറം പ്രസിഡൻറ് നിരണം രാജൻ കാഥികൻ, സൗഹൃദ വേദി പ്രസിഡൻറ് ഡോ.ജോൺസൺ വി. ഇടിക്കുള, എം.എം ഷരീഫ്,സംഘാടക സമിതി കൺവീനർ ജിജി സേവ്യർ,
‘അജയകുമാർ കുടുംബ സഹായ സമിതി ‘ പ്രസിഡൻ്റ് കെ.എ തോമസ് എന്നിവർ അനുസ്മരണ സന്ദേശം നല്കി.
അമ്പലപ്പുഴയിൽ റോഡിലെ കുഴിയിൽ ബൈക്ക് അകപെട്ട് ഉണ്ടായ അപകടത്തെ തുടർന്നാണ് നവംബർ 4ന് അജയകുമാർ മരണപ്പെട്ടത്.കഴിഞ്ഞ ചില മാസങ്ങൾക്ക് മുമ്പാണ് ഏക മകൻ സിദാർത്ഥൻ മരണമടഞ്ഞത്.8-ാം ക്ലാസ് വിദ്യാർത്ഥിനിയായ ദേവികയോടൊപ്പം ഭാര്യ പ്രതിഭ ഇപ്പോൾ വാടക വീട്ടിലാണ് താമസം. ഇവർക്ക് തല ചായ്ക്കാനൊരിടം ഒരുക്കി കൊടുക്കുന്നതിനും പ്രദേശവാസികൾ യോഗത്തിൽ തീരുമാനിച്ചു.
സോഷ്യല്‍ മീഡിയയില്‍ കുറിപ്പുകളിടാതെ സ്‌ക്രീന്‍ ഷോട്ടുകളും ചിത്രങ്ങളും മാത്രം പങ്കുവച്ചാണ് നടന്‍ വിനായകന്‍ പല വിഷയങ്ങളിലമുള്ള തന്റെ പ്രതികരണങ്ങള്‍ അറിയിക്കാറുള്ളത്. താരം എന്ത് പോസ്റ്റ് ചെയ്താലും അത് വിവാദമായി മാറാറുണ്ട്. അത്തരത്തില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റുകള്‍ വലിയ വാര്‍ത്തയായിരുന്നു. തെറിയുടെ പൂരമായിരുന്നു പോസ്റ്റില്‍.
സംഭവം വിവാദമായതോടെ പോസ്റ്റുകള്‍ നടന്‍ പിന്‍വലിച്ചു. എങ്കിലും പിന്നാലെ പോണ്‍ എന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുന്നതിന്റെ സ്‌ക്രീന്‍ഷോട്ട് ഫെയ്‌സ്ബുക്കില്‍ അദ്ദേഹം പങ്കുവെച്ചിരിക്കുകയാണ്. മൊബൈല്‍ കുരങ്ങന്റെ കയ്യില്‍ പൂമാല പോലെ, പടുവിഡ്ഢി എന്നൊക്കെയാണ് പോസ്റ്റിന്് കമന്റുകള്‍ വന്നിരിക്കുന്നത്.
ലിജോ ജോസ് പെല്ലിശേരിയുടെ ചുരുളിയെ സംബന്ധിച്ചുള്ള പ്രതികരണമാണ് പോസ്റ്റുകള്‍ എന്നാണ് സോഷ്യല്‍ മീഡിയയുടെ വിലയിരുത്തല്‍. തെറി വാക്കുകളും അശ്ലീല പദപ്രയോഗങ്ങളും ഏറെ ഉപയോഗിച്ച ചുരുളി സിനിമയിലെ സംഭാഷണങ്ങള്‍ക്കെതിരെ വിമര്‍ശനങ്ങളും ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.
ചിത്രം പിന്‍വലിക്കണം, സംവിധായകനും അണിയറപ്രവര്‍ത്തകര്‍ക്കും എതിരെ കേസ് എടുക്കണമെന്ന ആവശ്യങ്ങളുമായി കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തിയിരുന്നു.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നിരവധി സിനിമകളില്‍ വിനായകന്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ചുരുളിയെ സംബന്ധിച്ച വിഷയത്തില്‍ ലിജോയെ പരോക്ഷമായി പിന്തുണച്ചു കൊണ്ടാണ് വിനായകന്റെ പോസ്റ്റുകള്‍ എന്നാണ് പ്രേക്ഷകരുടെ പക്ഷം.
മുൻ ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് പ്രസംഗം തടസപ്പെടുത്താൻ ശ്രമിച്ച കേസിൽ മന്ത്രി വി. ശിവൻകുട്ടി അടക്കമുള്ള ഇടതു നേതാക്കൾ ഇന്ന് കോടതിയിൽ ഹാജരാകും. കേസിലെ ആറു പ്രതികളുടെയും വിടുതൽ ഹർജി തള്ളിയ സാഹചര്യത്തിൽ പ്രതികളോട് നേരിട്ട് കോടതിൽ ഹാജരാകാൻ നിർദേശിച്ചിരുന്നു.
കേസിലെ പ്രതികൾ എല്ലാവരും ഇന്ന് ഹാജരായാൽ കുറ്റപത്രം കോടതി വായിക്കും.വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, ഇടതു നേതാക്കളായ ഇ.പി.ജയരാജൻ, കെ.ടി. ജലീൽ, കെ. അജിത്, കെ. കുഞ്ഞഹമ്മദ്, സി.കെ. സദാശിവൻ എന്നിവരാണ് പ്രതികൾ. തിരുവനന്തപുരം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
2015 മാർച്ച് 13ന് അന്നത്തെ ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ ആക്രമണം നടത്തി 2.20 ലക്ഷം രൂപയുടെ നഷ്ടം വരുത്തി എന്നാണ് പോലീസ് കേസ്.
2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ മുസ്ലിംകളും ഉസ്താദുമാരും തന്നെ മന്ത്രിച്ചൂതി ദേഹം മുഴുവന്‍ തുപ്പിയെന്നും പിന്നീട് കുളിച്ചാണ് പുറത്തിറങ്ങിയതെന്നും മുന്‍ പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്. ഒരു യൂ ട്യൂബ് ചാനല്‍ നടത്തിയ ചര്‍ച്ചയിലാണ് പിസി ജോര്‍ജിന്റെ വാദം. ഭക്ഷണത്തില്‍ തുപ്പുകയെന്നത് മുസ്ലിംകള്‍ക്കിടയില്‍ നിര്‍ബന്ധകാര്യമാണ്. ഹലാല്‍ ഭക്ഷണമെന്നത് വര്‍ഗീയതയാണ്. അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും പിസി തുറന്നടിച്ചു.
പിസി ജോര്‍ജിന്റെ വാക്കുകള്‍;
2016ലെ തെരഞ്ഞെടുപ്പില്‍ ഇവിടുത്തെ ഖത്തീബ് വന്നു. മുറ്റത്തിറങ്ങിയ വേളയില്‍ എന്റെ ശരീരം മുഴുവന്‍ തുപ്പി. അവര് നന്മയ്ക്ക് വേണ്ടി ചെയ്തതാണ്. അവരുടെ വിശ്വാസമാണത്. ഞാന്‍ നിന്നു കൊടുത്തു. ഖത്തീബ് പോയപ്പോള്‍ ഞാന്‍ പോയി കുളിച്ചു. അത് കഴിഞ്ഞു. ഒരു സുഹൃത്ത് വന്നു വീണ്ടും ദേഹം മുഴുവന്‍ തുപ്പി. അദ്ദേഹം പോയിക്കഴിഞ്ഞപ്പോള്‍ വീണ്ടും കയറിക്കുളിച്ചു.
മാവ് കുഴക്കുമ്പോള്‍ മൂന്നു തവണ തുപ്പും. അതാണ് നമ്മള്‍ കഴിക്കുന്നത്. ആ ശബരിമലയില്‍ വിവരം കെട്ട ദേവസ്വം ബോര്‍ഡിന് അടി കൊടുക്കേണ്ടേ. ഹലാല്‍ ശര്‍ക്കര കൊണ്ടാണ് അരവണയുണ്ടാക്കുന്നത്. അതിലും തുപ്പിയിട്ടുണ്ടാകും. ദേവസ്വം ബോര്‍ഡിന്റെ അരവണ ഉപേക്ഷിക്കണം. ഒരു കാക്കായുടെ ചക്കരയാണത്. അത് തുപ്പിയതല്ലേ, അത് തിന്നാന്‍ കൊള്ളുവോ. ഒരൊറ്റ മുസ്ലിം ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചാല്‍ തുപ്പലില്ലാതെ തിന്നുകയില്ല ഒരുത്തനും. ചൂടുള്ള ഭക്ഷണം ഊതണം, ഇരുന്നു കൊണ്ടേ കഴിക്കാവൂ, പടിഞ്ഞാറോട്ടു നോക്കിക്കൊണ്ടു വേണം ഭക്ഷണം കഴിക്കാന്‍, നിന്നുകൊണ്ട് കഴിക്കുകയാണ് എങ്കില്‍ ഇടതുകാലിന്റെ തള്ളവിരല്‍ ചലിപ്പിച്ചു കൊണ്ടുവേണം എന്നാണ് മുസ്ലിമിന്റെ നിയമം.
ഭക്ഷണത്തില്‍ തുപ്പുക എന്നത് ഇവരുടെ നിര്‍ബന്ധമായ കാര്യമാണ്. അത് നിഷേധിച്ചിട്ട് കാര്യമില്ല. അച്ചന്മാര്‍ സോഷ്യലിസം പ്രസംഗിച്ചു നടക്കുകയാണ്. പെണ്ണുങ്ങളെ തട്ടിക്കൊണ്ടു പോകുന്നത് അറിയുന്നില്ല. നമ്മുടെ പിതാക്കന്മാരും അച്ചന്മാരും സോഷ്യലിസം പ്രസംഗിച്ചു കൊണ്ട് നടക്കുകയാണ്. നമ്മുടെ പെണ്ണുങ്ങളെ തണ്ടിക്കൊണ്ടു പോകുകയാണ്. ഇവന്മാര്‍ക്ക് എന്തും ആകാമെന്ന നിലയായിട്ടുണ്ട്. ഇതൊക്കെ തകര്‍ത്ത് തരിപ്പണമാക്കാനുള്ള ഉത്തരവാദിത്തം ഇവിടത്തെ ഹിന്ദുവിനും ക്രിസ്ത്യാനിക്കുമുണ്ട്.
അമ്മയറിയാതെ ദത്ത് നല്‍കിയ സംഭവത്തില്‍ അനുപമയുടെ കുഞ്ഞിനെ തിരുവനന്തപുരത്തെത്തിച്ചു കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥ സംഘം ആന്ധ്രയില്‍ നിന്ന് കുഞ്ഞിനെ രാത്രി എട്ടരയോടെയാണ് തലസ്ഥാനത്തെത്തിച്ചത്. കുഞ്ഞ് അനുപമയുടേതാണോ എന്ന് ഉറപ്പാക്കാനുള്ള ഡിഎന്‍എ പരിശോധനക്കുള്ള നടപടി ഉടന്‍ തുടങ്ങും.
രാത്രി എട്ട് മുപ്പഞ്ചിന് ഇന്‍ഡിഗോ വിമാനത്തിലാണ് കുഞ്ഞിനെയും കൊണ്ട് സംഘം തിരുവനന്തപുരത്തെത്തിയത്. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ തീരുമാനിച്ച ഫിറ്റ് പേഴ്സണായിരിക്കും ഡിഎന്‍എ പരിശോധന ഫലം വരും വരെ കുഞ്ഞിനെ സംരക്ഷിക്കുന്നത്.
നാളെയോ മറ്റന്നാളോ തന്നെ അനുപമയുടെയും കുഞ്ഞിന്‍റെയും അജിത്തിന്‍റെയും സാമ്ബിള്‍ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോടെക്നോളജിയില്‍ സ്വീകരിക്കും. ഡി.എന്‍.എ ഫലം രണ്ട് ദിവസത്തിനകം നല്‍കാന്‍ കഴിയും എന്നാണ് രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയടെക്നോളജി അധികൃതരെ അറിയിച്ചിരിക്കുന്നത്.
ഫലം പോസിറ്റീവായാല്‍ നിയമോപദേശം സ്വീകരിച്ച ശേഷം കുഞ്ഞിനെ അനുപമയ്ക്ക് കൈമാറാനുള്ള തീരുമാനം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി എടുക്കും. . ഒരു മാസത്തിലേറെ നീണ്ട വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവിലാണ് കുഞ്ഞ് കേരളത്തിലേക്ക് എത്തുന്നത്.
യുവാവിനെ ഭാര്യ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം ഈരാറ്റുപേട്ട നടക്കൽ തയ്യിൽ വീട്ടിൽ ടി.എ മുഹമ്മദിന്‍റെ മകൻ അഷ്കറിനെയാണ് മുതുകുളത്തെ ഭാര്യവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഏഴു മാസം മുൻപ് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട മുതുകുളം കുറങ്ങാട്ട് ചിറയിൽ മഞ്ജുവിനെ വിവാഹം കഴിച്ച് മഞ്ജുവിന്‍റെ വീട്ടിൽ താമസിക്കുകയായിരുന്നു അഷ്കര്‍
ഇന്ന് രാവിലെ 6.30 ന് വീടിന്‍റെ അടുക്കള ഭാഗത്ത് മരിച്ച നിലയിൽ കാണുകയായിരുന്നു. തുടർന്ന് കനകക്കുന്ന് പോലീസ് സ്റ്റേഷനിൽ അറിയിക്കുകയും പോലീസും ഫോറന്‍സിക്ക് വിദഗ്ധരും സ്ഥലതെത്തി പരിശോധന നടത്തി. മരണത്തിൽ ദുരൂഹതയുണ്ടെന്ന് അഷ്ക്കറിന്‍റെ ബന്ധുക്കൾ ആരോപിച്ചു.
മകൻ ശനിയാഴ്ച രാത്രിയോടെ തന്നെ വിളിച്ചുവെന്ന് അഷ്കറിന്‍റെ പിതാവ് മുഹമ്മദ് പറഞ്ഞു. തനിക്ക് ഇവിടെ നിൽക്കാൻ കഴിയില്ലെന്നും ഭാര്യ മാനസികമായി പീഡിപ്പിക്കുകയാണെന്നും തിരികെ വരികയാണെന്നും മകൻ പറഞ്ഞിരുന്നു. മൃതദേഹത്തിൽ അസ്വഭാവിക പാടുകൾ ഉള്ളത് കൂടുതൽ സംശയത്തിന് ഇടവരുത്തുന്നുണ്ട്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
റിലീസ് ചെയ്യാനിരിക്കുന്ന സിനിമകളിലെ പൊലീസ് കഥാപാത്രങ്ങളെ കുറിച്ച് നടന്‍ ഇന്ദ്രജിത്ത്. പൊലീസ് വേഷങ്ങളുടെ നീണ്ട നിര തന്നെയാണ് ഇനി പുറത്തിറങ്ങാനുള്ളത് എന്നാണ് ഇന്ദ്രജിത്ത് അഭിമുഖത്തില്‍ പറയുന്നത്.
ആഹാ, കുറുപ്പ് എന്നീ രണ്ട് സിനിമകളാണ് ഇപ്പോള്‍ ഇന്ദ്രജിത്തിന്റെതായി തിയേറ്ററില്‍ ഉള്ളത്. സുകുമാരക്കുറുപ്പിന്റെ കഥ പറയുന്ന കുറുപ്പ് എന്ന സിനിമയില്‍ ഡി.വൈ.എസ്.പി കൃഷ്ണദാസ് എന്ന കഥാപാത്രമാണ് ഇന്ദ്രജിത്ത് അവതരിപ്പിക്കുന്നത്.
കൊവിഡ് കാലത്തിന് മുമ്പും ഇപ്പോഴും അഭിനയിച്ച ഒട്ടുമിക്ക സിനിമകളിലും പൊലീസ് വേഷമാണെന്നും താരം പറയുന്നത്. കുറുപ്പ്, തീര്‍പ്പ്, അനുരാധ, മോഹന്‍ദാസ്, നൈറ്റ് ഡ്രൈവ്, പത്താം വളവ് എല്ലാത്തിലും പൊലീസ് തന്നെ.
‘പട്ടാള സിനിമയില്‍ അഭിനയിച്ച് ലാലേട്ടനെ പട്ടാളത്തിലെടുത്ത പോലെ എന്നെ പൊലീസില്‍ എടുക്കുമോയെന്ന് സംശയിക്കാവുന്നതാണ്’ എന്നാണ് ഇന്ദ്രജിത്ത് നര്‍മ്മത്തോടെ ചോദിക്കുന്നത്. യാദൃശ്ചികമായി സംഭവിച്ചതാണ് ഇതെല്ലാം.
പൊലീസ് കഥാപാത്രമാണെങ്കിലും എല്ലാം ഒന്നിനൊന്ന് വ്യത്യസ്തമാണെന്നും ഇന്ദ്രജിത്ത് പറയുന്നു. മീശമാധവന്‍, വണ്‍വേ, അച്ഛനുറങ്ങാത്ത വീട്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ചേകവര്‍, വേട്ട, മസാല റിപ്പബ്ലിക് തുടങ്ങി നിരവധി സിനിമകളില്‍ ഇന്ദ്രജിത്ത് പൊലീസ് വേഷങ്ങളില്‍ എത്തിയിട്ടുണ്ട്.
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. ചേർത്തല സ്വദേശി തേജസ്സാണ് മരിച്ചത്. രാജ് ഭവനിലെ ക്വാട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു ഇയാളെ കണ്ടെത്തിയത്.ഇന്നലെ രാത്രി 11 മണിയോടെ ആത്മഹത്യാ കുറിപ്പ് സ്റ്റാറ്റസ് ഇട്ട ശേഷമായിരുന്നു ആത്മഹത്യ.
അതേസമയം, മരണം ആത്മഹത്യയാണെന്നാണ് സൂചന. ഇക്കാര്യം സാധൂകരിക്കുന്ന കത്തും ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് ആണ് കത്തിലെ പരാമർശം എന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ ദിവസം വിമാനത്താവളം വരെ യാത്ര കഴിഞ്ഞ് 8.55ന് മടങ്ങിയെത്തിയതിന് ശേഷമാണ് ആത്മഹത്യ നടന്നതെന്നാണ് പൊലീസ് കരുതുന്നത്.ആത്മഹത്യയ്ക്ക് പിന്നിൽ കുടുംബപ്രശ്നങ്ങളാണെന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം.