Kerala

പലസ്തീന്റെ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി കെയര്‍ഗിവര്‍ സൗമ്യ സന്തോഷിന് ആദരസൂചക പൗരത്വവും (ഓണററി സിറ്റിസണ്‍ഷിപ്പ്) നഷ്ടപരിഹാരവും നല്‍കാന്‍ ഇസ്രായേല്‍. ന്യൂഡല്‍ഹിയിലെ എംബസിയിലെ ഉപമേധാവി റോണി യദീദിയ ക്ലിന്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഇസ്രായേല്‍ ജനത തങ്ങളില്‍ ഒരാളായാണ് സൗമ്യയെ കാണുന്നത്. സൗമ്യ ഓണററി പൗരത്വത്തിന് അര്‍ഹയാണെന്നാണ് അവര്‍ വിശ്വസിക്കുന്നത്. ദേശീയ ഇന്‍ഷുറന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് കുടുംബത്തിന് നഷ്ടപരിഹാരം ലഭ്യമാക്കും. സൗമ്യയുടെ കുഞ്ഞിനെ ഇസ്രായേല്‍ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സൗമ്യക്ക് ലഭിച്ച മഹത്തായ അംഗീകാരമായാണ് ഇസ്രായേലിന്റെ തീരുമാനത്തെ കാണുന്നതെന്ന് ഭര്‍ത്താവ് സന്തോഷ് പ്രതികരിച്ചു. മകന്‍ അഡോണിന്റെ സംരക്ഷണം സംബന്ധിച്ച കാര്യങ്ങളെ കുറിച്ചും എംബസി ഉദ്യോഗസ്ഥര്‍ അറിയിച്ചതായും സന്തോഷ് കൂട്ടിച്ചേര്‍ത്തു. ഇസ്രായേലിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്ന് സൗമ്യയുടെ ഭര്‍തൃ സഹോദരി ഇസ്രായേലിലുള്ള ഷെര്‍ലി പ്രതികരിച്ചു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് നേരിട്ടത് ചരിത്രത്തിലെ വമ്പൻ തോൽവി. കേരളത്തിൽ ആദ്യമായി തുടർ ഭരണം നേടിയെന്നത് മാത്രമല്ല, രണ്ടാം പിണറായി വിജയൻ സർക്കാരിന് വാതിൽ തുറന്നു കൊടുത്തതിൽ എതിർ ചേരിയിൽ ശക്തമായ ഒരു പ്രതിപക്ഷം പോലും ഇല്ല എന്ന രീതിയിൽ ഒരു പൊതു സംസാരം കൂടി ഉണ്ട്. പല യുവ എംഎൽഎമാരുടെയും അപ്രതീക്ഷ തോൽ‌വിയുടെ ഞെട്ടലിൽ നിന്നും ഇതുവരെ കോൺഗസ് നേത്രത്വം മുക്തി നേടിയിട്ടില്ല.

അതിൽ പ്രമുഖർ ആണ് വി ടിയും ശബരിനാഥും എല്ലാം. അതോടൊപ്പം മാറി മാറി അങ്ങോട്ടും എങ്ങോട്ടും നേതൃസ്ഥാനത്തിരിക്കുന്നവരുടെ കുറ്റപ്പെടുത്തലുകൾ. എന്നാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് എംഎൽഎമാരുടെ പലരുടെയും പ്രത്യകിച്ചും യുവ എംഎൽഎമാരുടെ പരാജയത്തിന് കാരണം എന്തെന്ന് ലളിതമായി പറഞ്ഞു ഉപദേശവുമായി വന്നിരിക്കുകയാണ് എഐസിസി കോര്‍ഡിനേറ്റർ അഡ്വ. അനില്‍ ബോസ്. പാളിയത് എവിടെയെന്നു സ്വയം തിരിച്ചറിഞ്ഞ് തിരുത്തുക എന്ന് തന്റെ കുറിപ്പിലൂടെ വെക്തമായി പറഞ്ഞിരിക്കുന്നു അനിൽ ബോസ്. പോസ്റ്റ് ഇങ്ങനെ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം……

റോൾ മോഡലുകൾ
……………………………….
എനിക്ക് വ്യക്തിപരമായി ആയി ഇഷ്ടവും അടുപ്പമുള്ള രണ്ട് യുവ നേതാക്കളെ ഇവിടെ ചൂണ്ടിക്കാട്ടാൻ ആഗ്രഹിക്കുന്നു.
1 . ഇന്നത്തെ മോഡൽ
വലിയ ഭൂരിപക്ഷത്തിന് കരുനാഗപ്പള്ളി തിരിച്ചുപിടിച്ച സി ആർ മഹേഷ് ആണ് , മാധ്യമങ്ങൾ, പാർട്ടി പ്രവർത്തകർ, സൈബർ ഇടങ്ങളിലെ നമ്മുടെ പോരാളികൾ ഒരുപോലെ പറയുന്നു കരുനാഗപ്പള്ളി വരെ പോകു മഹേഷിനെ മാതൃകയാക്കുകയെന്ന്
പക്ഷേ എനിക്ക് എൻറെ പ്രിയപ്പെട്ട സഹോദരൻ മഹേഷിനോട് പറയാനുള്ളത്…
പ്രശംസകളും കയ്യടികളും അറിയാതെയെങ്കിലും അഭിരമിക്കരുത് ,അഹങ്കരിക്കരുത്
പാർട്ടിയാണ് വലുത്, മുന്നണിയാണ് വലുത്, പാർട്ടി പ്രവർത്തകരാണ് വലുത് , സർവ്വോപരി ജനങ്ങളാണ് വലുത് എന്ന ചിന്തയിൽ മനസ്സിലെ നന്മ കൈവിടാതെ നോക്കുക അതിന് കഴിയണം കഴിയും
2 . ഇന്നലെകളിലെ മോഡൽ വി.ടി.ബൽറാം
നല്ല വിദ്യാഭ്യാസം, പെരുമാറ്റം, രാഷ്ട്രീയരംഗത്ത് എത്രയോ കാലം പയറ്റിത്തെളിഞ്ഞ വർക്ക് മുൻപേ കിട്ടിയ സ്ഥാനാർത്ഥിത്വം തൃത്താല പോലൊരു മണ്ഡലം തിരിച്ചു പിടിക്കാൻ കഴിയുക അഭിമാനകരമാണ്.
സമയോചിതമായ അവസരം ,കഴിവ്, ഭാഗ്യം ,പാർട്ടി പ്രവർത്തകരുടെ കഠിനാധ്വാനം ,വിജയ തേരിലേറ്റി…
സോഷ്യൽ മീഡിയയിൽ ലൈക്കുകളും കമൻറുകൾ, കണ്ടു ആരാധകർ നിരനിരയായി വന്നു നിറഞ്ഞപ്പോൾ
ചില സന്ദർഭങ്ങളിൽ പാർട്ടിയേക്കാൾ മുന്നണിയെക്കാൾ എല്ലാ നേതാക്കളെയുംകാൾ വലുതാണ് താൻ എന്ന ഒരു തോന്നൽ… സ്വയം തോന്നിയോ എന്നറിയില്ല എന്നാൽ മറ്റുള്ളവർക്ക് അങ്ങനെ തോന്നിയിട്ടുണ്ട്
അറിയാതെയെങ്കിലും ആവാം ചില പ്രതികരണങ്ങൾ അങ്ങനെ ആയി മാറുകയും ചെയ്തു കയ്യടി കിട്ടി , ലൈക്ക് കളുടെയും കമൻറ് കളുടെയും എണ്ണം കൂടി …
പക്ഷേ ലൈക്കുകൾ, കമൻറുകൾ ചെയ്തവരെ നോക്കുമ്പോൾ തിരിച്ചറിയുമ്പോൾ അതിൽ എണ്ണത്തിൽ വളരെ കുറവാണ് തൃത്താലയിലെ വോട്ടർമാർ എന്ന് മനസ്സിലാക്കാൻ കഴിയും
വാഴുന്ന കൈകൾക്ക് വള ഇടാനാണ് ഇവിടെ കിടമത്സരം നടക്കുക
അതുകൊണ്ട് പ്രിയപ്പെട്ട വി ടി ബൽറാം താങ്കൾ വീണ്ടും മോഡലായി വരണം കേരളത്തിലെ പുതിയ തലമുറയ്ക്ക് വേണ്ടി ചെയ്യേണ്ടത് അഞ്ചുവർഷത്തെ കഠിനാധ്വാനം കൊണ്ട് , സഹപ്രവർത്തകരെ വിശ്വാസത്തിലെടുത്ത് തൃത്താല തിരിച്ചു പിടിക്കുക…. പാളിയത് എവിടെയെന്നു സ്വയം തിരിച്ചറിഞ്ഞ് തിരുത്തുക
പ്രസ്ഥാനത്തോടും പ്രവർത്തകരോടും ജനങ്ങളോടും ഓരം ചേർന്ന് നിൽക്കുക എന്നുള്ളതാണ് ചെയ്യേണ്ടത് . നിലവിലെ 21 എംഎൽഎ മാരോടും ഓർമിപ്പിക്കാൻ ആഗ്രഹിക്കുന്നു
വീണ്ടും എംഎൽഎ ആയി തുടരാൻ കഴിയണമെങ്കിൽ ഇരട്ടി അധ്വാനം വേണമെന്നും
” ലൈക്കുകളും കമൻറുകൾ എണ്ണുമ്പോൾ അവർ സ്വന്തം മണ്ഡലത്തിലെ വോട്ടർമാർ ആണോ എന്നുകൂടി പരിശോധിക്കുന്നത് നന്നായിരിക്കുമെന്നും ” ഓർമ്മിപ്പിക്കട്ടെ
എങ്കിൽ മറ്റു പലർക്കും മോഡലുകൾ ആയി മാറാൻ കഴിയും
മത്സരിച്ചു പരാജയപ്പെട്ടെങ്കിലും അഞ്ചുവർഷം കൊണ്ട് ജയിക്കാൻ കഴിയണമെന്ന വിശ്വാസത്തോടെ പോരിനിറങ്ങുകയാണ് പുതുമുഖങ്ങളായി പരാജയപ്പെട്ടവർ ചെയ്യേണ്ടത്
നിങ്ങൾക്കാണ് നിങ്ങൾക്കു മാത്രമാണ് ഈ പ്രസ്ഥാനത്തെ തിരിച്ചുകൊണ്ടുവരാൻ കഴിയുക
സ്നേഹപൂർവ്വം
നിങ്ങളുടെ, സഹോദരൻ സഹപ്രവർത്തകൻ അഡ്വ. അനിൽ ബോസ്

ട്രിപ്പിൾ ലോക്ഡൗണിനിടെ കുതിരയുടെ മാനസികോല്ലാസത്തിന് ചുറ്റാനിറങ്ങിയ സവാരിക്കാരനെയും കുതിരയെയും തിരിച്ചുപായിച്ച് പൊലീസ്. ഇന്നലെ ഉച്ചയ്ക്ക് മൂച്ചിക്കലിലാണ് സംഭവം.താനൂർ പൊലീസിന്റെ നേതൃത്വത്തിൽ മൂച്ചിക്കലിൽ വാഹനപരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് കുതിരപ്പുറത്തേറി പെരുവഴിയമ്പലം സ്വദേശിയായ ഒരാൾ പാഞ്ഞു വന്നത്.

അമ്പരന്ന പൊലീസ് തടഞ്ഞു നിർത്തി കാര്യം അന്വേഷിച്ചു. കുതിര വീട്ടിൽ നിൽക്കാൻ സമ്മതിക്കാത്തതിനാൽ അതിനെ പുറത്തിറക്കിയതാണ് എന്നായിരുന്നു മറുപടി. കുതിരയുടെ മാനസികോല്ലാസത്തിനു വേണ്ടിയാണ് സവാരി നടത്തിയതെന്നും ഇയാൾ പറഞ്ഞു.വിവരമറിഞ്ഞ പൊലീസ് മാനസികോല്ലാസമൊക്കെ സ്വന്തം പറമ്പിൽ നടത്തിയാൽ മതിയെന്നും റോഡിൽ നടക്കില്ലെന്നുമുള്ള മറുപടിയോടെ സവാരിക്കാരനെയും കുതിരയെയും വീട്ടിലേക്ക് തിരിച്ചുപായിച്ചു.

മും​ബൈ തീ​ര​ത്തു​ണ്ടാ​യ ബാ​ർ​ജ് ദു​ര​ന്ത​ത്തി​ൽ ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു. പാ​ല​ക്കാ​ട് തോ​ല​നൂ​ര്‍ കീ​ഴ്പാ​ല പൂ​ത​മ​ണ്ണി​ല്‍​സു​രേ​ഷ് കൃ​ഷ്ണ​ന്‍(43) ആ​ണ് മ​രി​ച്ച​ത്. മാ​ത്യൂ​സ് അ​സോ​സി​യേ​റ്റ് കോ​ണ്‍​ട്രാ​ക്ട് ക​മ്പ​നി​യി​ലെ പ്രോ​ജ​ക്ട് മാ​നേ​ജ​റാ​യി​രു​ന്നു. സം​സ്ക്കാ​രം ‍ഞാ​യ​റാ​ഴ്ച ബോം​ബെ​യി​ല്‍ ന​ട​ക്കും. ഇ​തോ​ടെ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം ആ​റാ​യി ആ​യി ഉ​യ​ർ​ന്നു.

കൊ​ല്ലം സ്വ​ദേ​ശി എ​ഡ്വി​ൻ, തൃ​ശൂ​ർ സ്വ​ദേ​ശി അ​ർ​ജു​ൻ വ​യ​നാ​ട് സ്വ​ദേ​ശി​ക​ളാ​യ സു​മേ​ഷ്, ജോ​മി​ഷ്, ചി​റ​ക്ക​ട​വ് സ്വ​ദേ​ശി സ​ഫി​ൻ ഇ​സ്മാ​യീ​ൽ എ​ന്നി​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച മ​റ്റു മ​ല​യാ​ളി​ക​ൾ. ഇ​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​ട്ടി​ലെ​ത്തി​ച്ചു.

മു​ൻ കോ​ൺ​ഗ്ര​സ് നേ​താ​വും മ​ഹി​ള കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​യു​മാ​യി​രു​ന്ന ല​തി​ക സു​ഭാ​ഷ് എ​ൻ​സി​പി​യി​ലേ​ക്ക്. എ​ൻ​സി​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​സി. ചാ​ക്കോ​യു​മാ​യി ല​തി​ക സു​ഭാ​ഷ് ച​ർ​ച്ച ന​ട​ത്തി. കോ​ൺ​ഗ്ര​സ് പാ​ര​മ്പ​ര്യ​മു​ള്ള പാ​ർ​ട്ടി​യാ​ണ് എ​ൻ​സി​പി​യെ​ന്ന് ല​തി​ക സു​ഭാ​ഷ് പ​റ​ഞ്ഞു. പാ​ർ​ട്ടി​യി​ൽ ചേ​രു​ന്ന​ത് സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗീ​ക പ്ര​ഖ്യാ​പ​നം ഉ​ട​ൻ ഉ​ണ്ടാ​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സീ​റ്റ് നി​ഷേ​ധി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ല​തി​ക സു​ഭാ​ഷ് കോ​ൺ​ഗ്ര​സ് വി​ട്ട​ത്. പാ​ർ​ട്ടി ഓ​ഫീ​സി​ന് മു​ന്നി​ൽ ത​ല മു​ണ്ഡ​നം ചെ​യ്ത് പ്ര​തി​ഷേ​ധി​ച്ച ല​തി​ക സു​ഭാ​ഷ്, ഏ​റ്റു​മാ​നൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ പ​രാ​ജ​യ​പ്പെ​ട്ടു.

ഭരണം കയ്യാളുന്നില്ല എങ്കിലും ആരും കൊതിക്കുന്ന പദവി തന്നെയാണ് പ്രതിപക്ഷ നേതാവിന്റെ സ്ഥാനം. കാബിനറ്റ് റാങ്ക്, മന്ത്രിമാർക്കു തുല്യമായ ശമ്പളവും അലവൻസുകളും,താമസിക്കാൻ മന്ത്രി മന്ദിരത്തിൽ കുറയാത്ത ആഡംബര പൂർണമായ വസതിയും, സഹായത്തിന് കുക്ക് മുതൽ പ്രൈവറ്റ് സെക്രട്ടറി വരെ 30 പെഴ്സനൽ സ്റ്റാഫ്, സഞ്ചരിക്കാൻ സർക്കാർ വക കാറും കൂടെ പൊലീസ് എസ്കോർട്ടും പൈലറ്റും. നിയമസഭയിൽ ഏറ്റവും മുൻനിരയിൽ ഡപ്യൂട്ടി സ്പീക്കർക്കു സമീപം രണ്ടാമത്തെ സീറ്റാണ് അനുവദിക്കുക. നിയമസഭയിൽ പ്രത്യേക ഓഫിസ് മുറിയും. ഇത്രയൊക്കെ സൗകര്യങ്ങൾ അനുവദിക്കുമ്പോൾ സംസ്ഥാനത്തെ തന്നെ വിവിഐപികളിൽ മുൻനിരയിലാണ് പ്രതിപക്ഷ നേതാവ്.

ഇതുകൂടാതെ പ്രതിപക്ഷ നേതാവിനു സ്വന്തം മുന്നണിക്ക് അടുത്ത തെരഞ്ഞെടുപ്പിൽ ഭരണം നേടിയാൽ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് അവകാശവാദം ഉന്നയിക്കാനും എളുപ്പമായിരിക്കും. കേരളത്തിലെ പതിനൊന്നാമത് പ്രതിപക്ഷ നേതാവായി വിഡി സതീശൻ ചുമതലയേൽക്കുകയാണ്.

കേരളത്തിൽ പി ടി ചാക്കോ, ഇംഎംഎസ് നമ്പൂതിരിപ്പാട്, കെ കരുണാകരൻ, ടികെ രാമകൃഷ്ണൻ, പികെ വാസുദേവൻ നായർ, ഇകെ നായനാർ, വിഎസ് അച്യുതാനന്ദൻ, എകെ ആന്റണി, ഉമ്മൻചാണ്ടി ഏറ്റവും ഒടുവിലായി രമേശ് ചെന്നിത്തല എന്നിവരൊക്കെ പ്രതിപക്ഷ നേതാവിന്റെ കസേരയിൽ ഇരുന്നവരാണ്. ഇവരെല്ലാവരും മുഖ്യമന്ത്രി സ്ഥാനമോ മന്ത്രിസ്ഥാനമോ വഹിച്ചിട്ടുള്ളവരുമാണ്.

മുഖ്യമന്ത്രിയാകാൻ ഭാഗ്യമുണ്ടാകാത്തത് 3 പേർക്കു മാത്രം. ആദ്യ പ്രതിപക്ഷ നേതാവായ പിടി ചാക്കോ, ടികെ രാമകൃഷ്ണൻ, ഇപ്പോൾ രമേശ് ചെന്നിത്തല.

ഇതിനിടെ, വിഡി സതീശനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിക്കുന്നുവെന്ന് അറിയിപ്പു ലഭിച്ചതോടെ തന്നെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസ് ഒഴിയാൻ തന്റെ സ്റ്റാഫിനു ചെന്നിത്തല നിർദേശം നൽകിയിട്ടുണ്ട്. പ്രതിപക്ഷ നേതാവിന്റെ വീടും കാറും അടക്കമുള്ളവ ടൂറിസം വകുപ്പ് ഏറ്റെടുക്കും. പ്രതിപക്ഷ നേതാവിനെ നിശ്ചയിച്ചതായി ഔദ്യോഗികമായി അറിയിപ്പു ലഭിക്കുമ്പോൾ സർക്കാർ ആവശ്യമായ അറ്റകുറ്റപ്പണികൾക്കു ശേഷം വസതി വിഡി സതീശനു കൈമാറും.

ബാലതാരമായി വന്ന് പിന്നീട് തെന്നിന്ത്യന്‍ സിനിമയില്‍ നായികയായി തിളങ്ങിയ താരമാണ് രോഹിണി. നടി എന്നതിനൊപ്പം സംവിധായകയായും ഗാന രചയിതാവായും ഡബ്ബിങ് ആര്‍ട്ടിസ്റ്റായും രോഹിണി കഴിവു തെളിയിച്ചു.

1975 ല്‍ പുറത്തിറങ്ങി യശോദ കൃഷ്ണ എന്ന സിനിമയിലൂടെ ബാലതാരമായി അഭിനയം തുടങ്ങിയ രോഹിണി ‘കക്ക’ എന്ന സിനിമയിലൂടെയാണ് മലയാളത്തില്‍ എത്തിയത്.

മലയാളത്തിന് പുറമേ തെലുങ്ക്, തമിഴ്, കന്നടഭാഷകളിലും അഭിനയിച്ച താരം ഒട്ടുമിക്ക സൂപ്പര്‍താരങ്ങള്‍ക്ക് ഒപ്പവും അഭിനയിച്ചിരുന്നു. ഇപ്പോഴും അഭിനയ പ്രാധാന്യമുള്ള അമ്മവേഷങ്ങളില്‍ സജീവമാണ് താരം.

അതേ സമയം സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ 1996ലാണ് രോഹിണി പ്രശസ്ത നടന്‍ രഘുവരനെ വിവാഹം കഴിക്കുന്നത്. പ്രണയ വിവാഹം ആയുരുന്നു ഇവരുടേത്.

എന്നാല്‍ പിന്നീട് ഈ ബന്ധം പിരിയുകയായിരുന്നു. രഘുവരന്‍ 2008ല്‍ വിടവാങ്ങി. ഇവര്‍ക്ക് ഒരു മകനുണ്ട് ഋഷി. ഇപ്പോള്‍ അവനാണ് തന്റെ ലോകം എന്നാണ് രോഹിണി പറയുന്നത്. ഇപ്പോളിതാ തന്റെ ജീവിതം തുറന്നു പറയുകയാണ് രോഹിണി:

തന്റെ ജീവിതത്തില്‍ ഞാന്‍ എടുത്ത ഏറ്റവും തെറ്റായ ഒരു തീരുമാനം ആയിരുന്നു തന്റെ വിവാഹം. അത് പക്ഷെ വിവാഹ ശേഷം രഘു നന്നാവും എന്ന പ്രതീക്ഷയോടെ ആയിരുന്നു പക്ഷെ അവിടെയാണ് ഞാന്‍ തോറ്റുപോയത് എന്നും രോഹിണി പറയുന്നു .

രഘുവരന്‍ എന്ന നടനെ ഇപ്പോഴും എല്ലാവരും ഓര്‍ക്കുന്നു, അദ്ദേഹത്തിന്റെ സിനിമകളെ വിലയിരുത്തുന്നു അതൊക്കെ കാണുമ്പോള്‍ ഒരുപാട് സന്തോഷം തോന്നാറുണ്ട് എന്നും താരം പറയുന്നു.

ഒരു അഭിനേത്രിയെന്ന നിലയില്‍ എല്ലാ ഭാഷയിലുമുള്ള ആളുകളില്‍ നിന്നും തനിക്ക് സ്നേഹവും ബഹുമാനവും ലഭിച്ചിരുന്നു അത് ജീവിതത്തിലെ നല്ല ഒരു വശമാണ്.

പക്ഷെ ഒരു നടി എന്ന നിലയില്‍ നമ്മുടെ സ്വകാര്യത നഷ്ടപെടുന്നതിലാണ് ഏറെ വിഷമമുള്ളതെന്നും രോഹിണി പറയുന്നു. അദ്ദേത്തിന്റെ അമിതമായ മദ്യപാനം അദ്ദേഹത്തെ രോഗാവസ്ഥയില്‍ എത്തിച്ചു.

തിരുത്താന്‍ താന്‍ എത്ര ശ്രമിച്ചിട്ടും അത് സാധിച്ചില്ല, ഒടുവില്‍ അത് ഞങ്ങളുടെ വേര്‍പിരിയലില്‍ എത്തിച്ചു. 2004 ലാണ് ഡിവോഴ്സ് നടന്നത് അതിനു ശേഷവും അദ്ദേഹം കടുത്ത രീതിയില്‍ മദ്യപാനം തുടര്‍ന്നു.

ആരോഗ്യപരമായി ഒരുപാട് പ്രശ്നങ്ങള്‍ നേരിട്ടിട്ടും, ഡോക്ടര്‍ ഇനി മദ്യപിക്കരുത് എന്ന് പറഞ്ഞിട്ടും രഘു അത് ഉപേക്ഷിക്കാന്‍ തയ്യാറായില്ല.

ഒടുവില്‍ 2008 ല്‍ അദ്ദേഹം വിടപറയുകയായിരുന്നു. രഘു മരിച്ച ദിവസം ഞാന്‍ മകനെ സ്‌കൂളില്‍ നിന്നും വിളിക്കാന്‍ പോയപ്പോള്‍ എല്ലാവരോടും പറഞ്ഞു മീഡിയക്കാരെ അവിടെനിന്നും മാറ്റിനിര്‍ത്തണം മകന്‍ അവന്‍ അത് ആകെ വിഷമാകും എന്ന്.

പക്ഷെ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ലെങ്കിലും തന്റെ പുറകെ പലരും വന്നു കാറില്‍ നിന്നും ഇറങ്ങാന്‍ പോലും സമ്മതിക്കാതെ അവര്‍ ബഹളം ഉണ്ടാക്കി.

ഞാന്‍ ആ സമയത്ത് അവരോടു കരഞ്ഞു പറഞ്ഞു ഞങ്ങള്‍ക്ക് മാത്രമായി അല്പം സമയം തരൂ എന്ന.് പക്ഷെ ആരും കേട്ടില്ല അത് മാനസികമായി മകനെയും ഒരുപാട് വിഷമിപ്പിച്ചു.

അവന് എന്റെയൊപ്പം പുറത്തുവാരാന്‍ പോലും മടിയാണ്, പലരും ഓടിവന്ന് സെല്‍ഫി എടുക്കാന്‍ നോക്കും അതൊന്നും അവന് ഇഷ്ടമല്ല.

ഇപ്പോഴും അത്തരം ഒരു കാര്യങ്ങള്‍ക്കും അവന്‍ വരാറില്ലെന്നും രോഹിണി പറയുന്ന. ഋഷിയെ ഒരു ഹാപ്പി ചൈല്‍ഡ് ആയി വളര്‍ത്താനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതിന് എനിക്കെന്തൊക്കെ ചെയ്യാന്‍ പറ്റുമെന്ന് നോക്കി.

അവന് ഞാന്‍ കുറേ സ്വാതന്ത്ര്യം കൊടുത്തു. എന്ത് വേണമെങ്കിലും എന്റെ അടുത്ത് വന്നു പറയാമെന്നൊരു അവസ്ഥയുണ്ടാക്കി. അങ്ങനെ അവന്‍ കുറേ സംസാരിക്കാനും തുടങ്ങി.

ദേഷ്യമായാലും പിണക്കമായാലും സംസാരിക്കും. ആ കമ്യൂണിക്കേഷന്‍ ജീവിതത്തില്‍ വളരെ പ്രാധാന്യമുള്ളതാണെന്നും രോഹിണി വ്യക്തമാക്കുന്നു.

ബിഗ് ബോസ് മലയാളം സീസണ്‍ മൂന്ന് കഴിഞ്ഞ ദിവസം ആണ് നിര്‍ത്തിവെച്ചത്. ഷോ ഇനി തുടങ്ങുമോ എന്ന കാര്യത്തില്‍ തീരുമാനം വന്നിട്ടില്ല. ലൊക്കേഷനിലെ അണിയറപ്രവര്‍ത്തകര്‍ക്ക് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതില്‍ ഒരാളുടെ നില ഗുരുതരം ആണെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ട്. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ നടപടി എടുത്തത്. അവസാനം ബിഗ് ബോസിന്റെ 95 എപ്പിസോഡ് ആണ് പുറത്തുവന്നത്. ഇനി രണ്ട് ആഴ്ചകൂടിയെ ഷോ ഉണ്ടായിരുന്നുള്ളു. അതേസമയം മത്സരാര്‍ത്ഥികളെ ഹോട്ടലിലേക്ക് മാറ്റുന്ന വീഡിയോയും ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.

ഇതിനിടെ ഇവിടെ വെച്ചും മത്സരാര്‍ത്ഥികള്‍ തമ്മില്‍ വഴക്കിട്ടു എന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. എന്നാല്‍ ഈ കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല. ഇപ്പോള്‍ ഷോയിലെ ശ്രദ്ധിക്കപ്പെടുന്ന മത്സരാര്‍ത്ഥിയായ റിതു മന്ത്രയുടെ അമ്മയാണ് ഇവരെ വിളിച്ചതിനെക്കുറിച്ച് പറഞ്ഞ് രംഗത്ത് വന്നത്. അവര്‍ സേഫ് ആണെന്ന് റിതുവിന്റെ അമ്മ പറഞ്ഞു. ഇപ്പോള്‍ എല്ലാവരെയും ഹോട്ടലിലേക്ക് മാറ്റി. കുഴപ്പമൊന്നും ഇല്ല. രണ്ട് ദിവസത്തിനുള്ള ഷോയെ സംബന്ധിച്ച കാര്യത്തില്‍ തീരുമാനം അറിയാന്‍ പറ്റുമെന്നും അവര്‍ പറഞ്ഞു.

അതേസമയം ബിഗ് ബോസിലെ പോലെ തന്നെ മത്സരാര്‍ത്ഥികള്‍ പുറത്തേക്ക് ഇറങ്ങിയതിന് ശേഷം വഴക്കിട്ടുവെന്നുള്ള വിവരങ്ങളായിരുന്നു നേരത്തെ പുറത്തുവന്നത്. ഒരു വനിതാമത്സരാര്‍ത്ഥിയുള്‍പ്പടെ 5 പേര്‍ക്ക് പരിക്കേറ്റുവെന്നും ഇവരെ വ്യത്യസ്ത സ്ഥലങ്ങളിലേക്ക് മാറ്റിയെന്നുമൊക്കെയുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. ഇതേക്കുറിച്ചും ഋതു മന്ത്രയുടെ അമ്മ ചോദിച്ചെന്നും എന്നാല്‍ അങ്ങനെ ഒരു കാര്യം തങ്ങള്‍ അറിയില്ലെന്നാണ് പറഞ്ഞതെന്നും താരത്തിന്റെ അമ്മ പറഞ്ഞു.

ബിഗ് ബോസ് അവസാനഘട്ടത്തിലേക്ക് കടക്കവെയാണ് ഷോ നിര്‍ത്തിയത് കഴിഞ്ഞ സീസണും ഇങ്ങനെ തന്നെ കൊവിഡ് രൂക്ഷമായതിന് പിന്നാലെ നിര്‍ത്തിയിരുന്നു. ഇപ്പോഴുള്ള സാഹചര്യത്തില്‍ ഷോ എങ്ങനെ മുന്നോട്ട് കൊണ്ടു പോവും എന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്. അതുകൊണ്ട് തന്നെ നിര്‍ത്താനുള്ള സാധ്യതയുണ്ടെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. എന്തായാലും രണ്ട് ദിവസത്തിനുള്ളില്‍ ഈ കാര്യത്തില്‍ തീരുമാനം അറിയാന്‍ കഴിയും എന്ന് തന്നെയാണ് പ്രതീക്ഷ.

സഹനടിയായി മലയാള സിനിമയിൽ തിളങ്ങിയ താരമാണ് സീനത്ത്. നാടകത്തിലൂടെയായിരുന്നു സീനത്തിന്റെ തുടക്കം. പിന്നീട് 1978 ൽ ‘ചുവന്ന വിത്തുകൾ’ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തി. സീരിയലുകളിലും താരം അഭിനയിക്കാറുണ്ട്. പരദേശി, പെൺപട്ടണം, പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ തുടങ്ങിയ സിനിമകളിൽ ശ്വേത മേനോന് ശബ്ദം നൽകിയത് സീനത്തായിരുന്നു. നാല് പതിറ്റാണ്ടിലേക്ക് കടന്നിരിക്കുകയാണ് ഈ അഭിനേത്രിയുടെ കലാജീവിതം.

മോഹൻലാലിന് ജന്മദിനത്തിൽ ആശംസയുമായി സീനത്തും എത്തിയിരുന്നു. പോസ്റ്റിനു താഴെ ഒരു വ്യക്തി നൽകിയ കമന്റും അതിന് സീനത്ത് നൽകിയ മറുപടിയുമാണ് ശ്രദ്ധേയമാകുന്നത്. “സ്ത്രീകളോട് ഒരു വീക്ക്നെസ് ഉണ്ട് എന്ന് കേട്ടിട്ടുണ്ട്. ചേച്ചിക്ക് വല്ല അനുഭവവും ഉണ്ടോ?” – എന്നായിരുന്നു കമന്റ്. സീനത്ത് നൽകിയ മറുപടി ഇങ്ങനെ, സ്ത്രീ എന്നും ഒരു വീക്ക്നെസ്സ് തന്നെയാണ് മോനേ. അതുകൊണ്ടാണല്ലോ നമ്മളൊക്കെ ജനിച്ചത് തന്നെ.

എന്നാൽ കൂട്ടത്തിൽ ഇത്തിരി ബഹുമാനം ലാലിന് ഉണ്ട് എന്ന് പറഞ്ഞത് തെറ്റാണോ? എല്ലാ മനുഷ്യരിലും നല്ലതും ചീത്തയും ഉണ്ട്. ലോകം മുഴുവൻ വൈറസ് കൊണ്ട് നിറഞ്ഞിരിക്കുന്നു. അതുകൊണ്ട് ഉള്ള സമയം മറ്റുള്ളവരുടെ കുറ്റം കണ്ടെത്തുന്നതിന് വേണ്ടി കളയാതെ സ്വന്തം സന്തോഷത്തിനുവേണ്ടി ജീവിക്കാൻ നോക്ക്. നല്ലതിന് വേണ്ടി പ്രാർത്ഥിക്കാം.

ഒരു നാടക കലാകാരിയിൽനിന്നാണ് സീനത്ത് ചലച്ചിത്ര അഭിനേത്രിയായി ചുവടുമാറ്റം നടത്തിയത്. 2007 ൽ പരദേശി എന്ന ചിത്രത്തിലൂടെ മികച്ച ഡബ്ബിംഗ് കലാകാരിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് അവരുടെ സഹോദരി ഹഫ്സത്തിനോടൊപ്പം പങ്കിട്ടിരുന്നു. രണ്ടു തവണ വിവാഹിതയായ അവരുടെ ആദ്യ വിവാഹം 1981 ജൂൺ 10-ന് മലയാളനാടക സംവിധായകനും നിർമ്മാതാവുമായ കെ. ടി. മുഹമ്മദുമായിട്ടായിരുന്നു. എന്നാൽ ഈ ബന്ധം വിവാഹമോചനത്തിൽ കലാശിച്ചു. ഈ ബന്ധത്തിലെ പുത്രനായ ജിതിൻ സലീനാ സലിം എന്ന വനിതയെ വിവാഹം കഴിച്ചു. സീനത്ത് പിന്നീട് അനിൽ കുമാർ എന്നയാളെ വിവാഹം കഴിക്കുകയും കൊച്ചിയിൽ താമസമാക്കുകയും ചെയ്തു. ദമ്പതികൾക്ക് നിതിൻ അനിൽ എന്ന പേരിൽ ഒരു പുത്രനുമുണ്ട്.

പൈ​ല​റ്റാ​ക​ണ​മെ​ന്ന ത​ന്‍റെ സ്വ​പ്നം സാ​ക്ഷ​ത്ക​രി​ക്കു​ന്ന ജെ​നി ജെ​റൊ​മോ​ന് അ​ഭി​ന​ന്ദ​ന​വു​മാ​യി സോ​ഷ്യ​ൽ മീ​ഡി​യ. ഇ​ന്നു രാ​ത്രി 10.25 നു ​ഷാ​ർ​ജ​യി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള എ​യ​ർ അ​റേ​ബ്യ വി​മാ​നം അ​റ​ബി​ക്ക​ട​ലി​നു മു​ക​ളി​ലൂ​ടെ പ​റ​ക്കു​മ്പോ​ൾ കേ​ര​ള​ത്തി​ലെ തീ​ര​ദേ​ശ​മേ​ഖ​യ്ക്കും തീ​ര​ദേ​ശ​മേ​ഖ​ല​യു​ടെ പെ​ണ്മ​യ്ക്കും മ​റ്റൊ​രു ച​രി​ത്ര​നേ​ട്ടം കൂ​ടി പ​റ​ന്നെ​ത്തു​ക​യാ​ണ്.​എ​യ​ർ അ​റേ​ബ്യ​യു​ടെ കോ​ക്പി​റ്റി​നു​ള്ളി​ൽ സ​ഹ‌​പൈ​ല​റ്റാ​യി വി​മാ​നം നി​യ​ന്ത്രി​ക്കു​ന്ന​ത് ഒ​രു ക​ട​പ്പു​റ​ത്തു​കാ​രി​യാ​ണ്. തെ​ക്ക​ൻ തി​രു​വ​ന​ന്ത​പു​ര​ത്തെ കൊ​ച്ചു​തു​റ എ​ന്ന തീ​ര​ദേ​ശ​ഗ്രാ​മ​ത്തി​ൽ നി​ന്നു​ള്ള ജെ​നി ജെ​റോം ആ​ണ് ഈ ​ച​രി​ത്ര പ​റ​ക്ക​ലി​ലൂ​ടെ തീ​ര​ദേ​ശ​ത്തി​ന്‍റെ അ​ഭി​മാ​നം ആ​കു​ന്ന​ത്.

അ​ഭി​ന​ന്ദ​ന കു​റി​പ്പ് വാ​യി​ക്കാം

ന​മ്മു​ടെ ജെ​റോം ജോ​റി​സ് (കൊ​ച്ച് തു​റ, ക​രും​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്) ചേ​ട്ട​ന്‍റെ മ​ക​ൾ ജെ​നി ജെ​റൊം പൈ​ല​റ്റാ​യി. ഒ​രു പ​ക്ഷെ, കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ വ​നി​താ commercial pilot ആ​യി​രി​ക്ക​ണം‌ ജെ​നി. ജെ​നി​യു​ടെ കോ​പൈ​ല​റ്റാ​യു​ള്ള ആ​ദ്യ യാ​ത്ര തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കാ​ണ് എ​ന്ന​തും പ്ര​ത്യേ​ക​ത​യാ​ണ്‌.

താ​ര​ത​മ്യേ​ന സ്ത്രീ ​സൗ​ഹാ​ർ​ദ്ദ​പ​ര​മാ​യ ഒ​രു തീ​ര​ദേ​ശ സ​മൂ​ഹ​ത്തി​ൽ നി​ന്നും പെ​ൺ​കു​ട്ടി​ക​ൾ ചി​റ​ക് വി​രി​ച്ച് പ​റ​ക്കേ​ണ്ട​തും സ്വ​പ്ന​ങ്ങ​ൾ നെ​യ്യേ​ണ്ട​തും സ്വാ​ഭാ​വി​ക​മാ​യി സം​ഭ​വി​ക്കേ​ണ്ട​താ​ണ്. പ​റ​ക്ക​ണ​മെ​ന്ന സ്വ​പ്നം സാ​ക്ഷാ​ത്ക്ക​രി​ച്ച ജെ​നി​ക്ക് ആ​ദ​ര​വോ​ടെ എ​ല്ലാ​വി​ധ ആ​ശം​സ​ക​ളും നേ​രു​ന്നു. മ​ക​ളു​ടെ വി​മാ​നം പ​റ​പ്പി​ക്കാ​നു​ള്ള മോ​ഹ​ത്തെ ക​രു​ത​ലോ​ടെ വ​ള​ർ​ത്തി​യെ​ടു​ത്ത ജെ​റോം എ​ന്ന അ​ച്ഛ​നും കു​ടും​ബ​വും അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​ർ​ഹി​ക്കു​ന്നു.

ജെ​നി എ​ട്ടാം ക്ലാ​സി​ൽ പ​ഠി​ക്കു​മ്പോ​ഴാ​ണ്, “എ​നി​ക്ക് ഈ ​വി​മാ​നം പ​റ​പ്പി​ച്ചാ​ലെ​ന്താ?” എ​ന്ന മോ​ഹം ഉ​ദി​ക്കു​ന്ന​ത്. അ​വ​ൾ ആ ​ആ​ഗ്ര​ഹം കൊ​ണ്ട് ന​ട​ന്നു. സ്വ​ന്തം നി​ല​യി​ൽ ത​ന്റേ​താ​യ ചി​ല ഗ​വേ​ഷ​ണ​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ടാ​യി​രി​ന്നു. പ്ല​സ്ടു ക​ഴി​ഞ്ഞ​പ്പോ​ൾ അ​വ​ൾ തീ​ർ​ത്തു പ​റ​ഞ്ഞു, “എ​നി​ക്ക് പൈ​ല​റ്റാ​ക​ണം; അ​ല്ല, ഞാ​ൻ പൈ​ല​റ്റ് ത​ന്നെ​യാ​കും.”

സാ​ധാ​ര​ണ​യു​ള്ള മ​റു​പ​ടി എ​ന്താ​യി​രി​ക്കും, “നീ ​പെ​ൺ​കു​ട്ടി​യ​ല്ലേ, പൈ​ല​റ്റാ​കാ​നോ?”. അ​ത് അ​വ​ളെ നി​രു​ത്സാ​ഹ​പ്പെ​ടു​ത്തി​യി​ല്ല. അ​വ​ൾ മു​ന്നോ​ട്ട് ത​ന്നെ. സ്വ​ന്തം ചേ​ട്ട​ൻ “degree ക​ഴി​ഞ്ഞി​ട്ട് ആ​ലോ​ചി​ച്ചാ​ൽ പോ​രേ?” എ​ന്ന് ചോ​ദി​ച്ചെ​ങ്കി​ലും. ഷാ​ർ​ജ Alpha Aviation Academy-യി​ൽ selection കി​ട്ടി, അ​വി​ടെ ചേ​ർ​ന്നു.

പ​രി​ശീ​ല​ന​ത്തി​നി​ട​ക്ക് ര​ണ്ട് വ​ർ​ഷം മു​ൻ​പ് ഒ​ര​പ​ക​ടം പ​റ്റി​യി​രി​ന്നു. പ​ക്ഷെ ജെ​നി​ക്ക് ഒ​ന്നും സം​ഭ​വി​ച്ചി​ല്ല, ജെ​നി​യു​ടെ സ്വ​പ്ന​ത്തി​നും. ഇ​ന്ന് ഷാ​ർ​ജ​യി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള *എ​യ​ർ അ​റേ​ബ്യ (G9-449-10.50 pm) ഫ്ലൈ​റ്റി​ന്‍റെ കോ-​പൈ​ല​റ്റ്* ആ​യി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് യാ​ത്ര തി​രി​ക്കു​ന്നു.

Copyright © . All rights reserved