ട്രിപ്പിള്‍ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ ജില്ലകളിലും ബാങ്കുകളുടെ പ്രവൃത്തി ദിനം തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലായിരിക്കും. നിശ്ചിത സമയപരിധിയിൽ മിനിമം ജീവനക്കാരെ വെച്ച് ഇത് നടപ്പാക്കണം.
മറ്റു ജില്ലകളില്‍ എല്ലാ ബാങ്കുകളും തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. ബാങ്കിംഗ് ഇടപാടുകള്‍ സുഗമമാക്കാന്‍ എല്ലാ ജില്ലകളിലും ബാങ്കുകള്‍ ഒരു പോലെ പ്രവര്‍ത്തിക്കേണ്ടിവരുന്നതിനാലാണ് പുതിയ തീരുമാനം.
പാല്‍, പത്രം വിതരണം രാവിലെ 8 മണി വരെ ട്രിപ്പിള്‍ ലോക്ക്ഡൗൺ ഉള്ള ജില്ലകളിലും പാൽ, പത്രം വിതരണം രാവിലെ 8 മണി വരെ അനുവദിക്കും. മത്സ്യവിതരണംകൂടി ഈ സമയത്തിനുള്ളില്‍ അനുവദിക്കും
മലയാളികളുടെ പ്രിയങ്കരിയായിരുന്ന ബാലതാരം തരുണി വിട്ട് പിരിഞ്ഞിട്ട് ഒൻപതു വര്‍ഷം. 14ാം വയസില്‍ നേപ്പാളിലുണ്ടായ വിമാനപകടത്തില്‍ പെട്ടാണ് തരുണി മരിക്കുന്നത്. തരുണിയുടെ അമ്മ ഗീതാ സച്ചുദേവും അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു.
ബോളിവുഡില്‍ രണ്ട് ചിത്രങ്ങളില്‍ അഭിനയിച്ചതിന് ശേഷം തരുണി വിനയന്‍ ചിത്രമായ വെള്ളിനക്ഷത്രം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയില്‍ എത്തുന്നത്. തുടര്‍ന്ന് ആ വര്‍ഷം തന്നെ വിനയന്‍ ചിത്രമായ സത്യത്തിലും അഭിനയിച്ചു. ഒട്ടേറെ പരസ്യ ചിത്രങ്ങളിലും തരുണി അഭിനയിച്ചിട്ടുണ്ട്.
അഞ്ചോ ആറോ വയസുള്ളപ്പോഴാണ് തന്റെ ചിത്രങ്ങളില്‍ തരുണി അഭിനയിക്കുന്നത്. പിന്നീട് മുബൈയില്‍ പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ വരുമ്പോഴൊക്കെ തരുണി തന്നെ വിളിക്കുമായിരുന്നു. മുതിര്‍ന്നവരേക്കാള്‍ നിഷ്‌കളങ്കമായ സ്‌നേഹവും ആത്മാര്‍ത്ഥതയുമെല്ലാം ആ കുട്ടിയ്ക്കുണ്ടായിരുന്നു. തരുണിയുടെ ഓര്‍മ്മകളില്‍ വിനയന്‍ പറയുന്നു…
അതുല്യമായ അഭിനയശേഷി കൈവരിച്ച ഒരു അത്ഭുത ശിശു, തരുണിയുടെ ഓര്‍മ്മകളില്‍ സംവിധായകന്‍ വിനയന്‍
ഞാന്‍ എഴുതി സംവിധാനം ചെയ്ത സത്യം വെള്ളിനക്ഷത്രം എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ വാത്സല്യം നിറച്ച പൊന്നോമന മരിച്ചിട്ട്് ഒൻപതു വര്‍ഷം തികയുന്നു.
ഈശ്വരന് കണ്ണി ചോരയില്ലേ
നേപ്പാളിലുണ്ടായ വിമാനപകടത്തില്‍പ്പെട്ടാണ് തരുണി മരിക്കുന്നത്. ഈശ്വരനെ ഏറെ നാള്‍ ഭജിച്ചതുക്കൊണ്ട് മാത്രം തനിക്ക് ലഭിച്ചുവെന്ന് വിശ്വസിക്കുന്ന അമ്മ. അവള്‍ക്ക് 14 വയസ് തികയുന്ന ദിവസം ഈശ്വരനെ കാണാന്‍ പോയപ്പോഴായിരുന്നു മരണം അവരെ കൂട്ടികൊണ്ട് പോയത്. ഈശ്വരന് കണ്ണില്‍ ചോരയില്ലേ എന്ന് ചിലപ്പോള്‍ തോന്നിപ്പോകും.
മുതിര്‍ന്നവരേക്കാള്‍ നിഷ്‌കളങ്കമായ സ്‌നേഹവും ആത്മാര്‍ത്ഥതയുമൊക്കെ മനസില്‍ സൂക്ഷിക്കുകെയും സ്മരിക്കുകെയും ചെയ്യുന്ന തരുണി, അതുല്യമായ അഭിനയശേഷി കൈവരിച്ച അത്ഭുത ശിശുവായിരുന്നു
രണ്ടാം പിണറായി സർക്കാരിന്റെ മന്ത്രിസഭയില്‍ നാലുപേര്‍ക്ക് മന്ത്രിസ്ഥാനം രണ്ടരവര്‍ഷം വീതം. കേരള കോണ്‍ഗ്രസ്(ബി) ഗണേഷ് കുമാർ , ജനാധിപത്യ കേരള കോണ്‍ഗ്രസിൽ ആന്‍റണി രാജു, ഐഎന്‍എല്‍ അഹമ്മദ് ദേവര്‍കോവില്‍, കോണ്‍ഗ്രസ് (എസ്) രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ മന്ത്രിസ്ഥാനം പങ്കിടണം.
കേരള കോണ്‍ഗ്രസിന് ചീഫ് വിപ്പ് പദവി നൽകിയില്ലെങ്കിൽ, മുന്നണിക്ക് പുറത്തുനിൽക്കുന്ന കോവൂർ കുഞ്ഞുമോനാകും സാധ്യത. അതേസമയം, രണ്ടുമന്ത്രിമാര്‍ വേണമെന്ന് കേരള കോണ്‍ഗ്രസ്. ഒന്നേ സാധ്യമാകൂ എന്ന് സിപിഎം നിലപാടെടുത്തു. എല്‍.ജെ.ഡിക്കു മന്ത്രിസ്ഥാനമില്ല. അന്തിമ തീരുമാനം നാളത്തെ എല്‍ഡിഎഫ് യോഗത്തിലാകും. ഘടകകക്ഷികള്‍ക്കുള്ള മന്ത്രിപദത്തിൽ സിപിഎമ്മിൽ ഏകദേശ ധാരണയായി.
ഇസ്രയേലിൽ ഹമാസിന്റെ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന് ജന്മനാടിന്റെ അന്ത്യാഞ്ജലി. സൗമ്യയുടെ മൃതദേഹം സംസ്‌കരിച്ചു. കീരിത്തോട് നിത്യസഹായമാതാ പള്ളിയിൽ സംസ്‌കാരം. ഇസ്രയേൽ കോൺസൽ ജനറലും അന്തിമോപചാരം അർപ്പിക്കാനെത്തി. പേരു പോലെ സൗമ്യയായ പ്രിയപ്പെട്ടവളുടെ വേർപ്പാട് ഈ നാടിന് സഹിക്കാനാകുന്നില്ല.
ഏഴ് വർഷമായി ഇസ്രയേലിൽ ജോലിചെയ്യുന്ന സൗമ്യ, ക്രിസ്മസിനോടടുത്ത് മകൻ അഡോണിന്റെ ആദ്യകുർബാന ചടങ്ങിന് നാട്ടിലെത്താൻ തീരുമാനിച്ചിരുന്നു. സമ്മാനങ്ങളുമായെത്തേണ്ട അമ്മ എത്തിയത്ത് ഒമ്പതുവയസുകാരന് തീരാ നൊമ്പരമായാണ്. ഇന്നലെ പതിനൊന്നുമണിയോടെയാണ് കീരിത്തോടുള്ള വീട്ടിലേക്ക് സൗമ്യയുടെ ഭൗതികദേഹം എത്തിച്ചത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് അടുത്ത ബന്ധുക്കൾ മാത്രമാണ് സംസ്കാര ചടങ്ങിൽ പങ്കെടുത്തത്. ഇസ്രയേൽ കോൺസൽ ജനറൽ ജോനാദൻ സഡ്ക അന്തിമോപചാരമർപ്പിക്കാനെത്തി.
വീട്ടിലെ ശുശ്രൂഷകൾ പൂർത്തിയാക്കി മൂന്ന് മണിക്ക് ഭൗതികദേഹം കീരീത്തോട് നിത്യസഹായമാതാ പള്ളിയിൽ എത്തിച്ചു. ഇടുക്കി രൂപത ബിഷപ്പ് മാർ ജോൺ നെല്ലികുന്നേൽ സംസ്കാര ശുശ്രൂഷകൾക്ക് മുഖ്യ കാർമികത്വം വഹിച്ചു. രാഷ്ട്രീയ രംഗത്തെ പ്രമുഖരും സൗമ്യയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.
മന്ത്രി എം എം മണിയുടെ പൈലറ്റ് ഡ്യൂട്ടിക്കായി പോയ പൊലീസ് ജീപ്പ് തലകീഴായി മറിഞ്ഞു. ചങ്ങനാശ്ശേരിക്ക് സമീപം മാമ്മൂട്ടിലാണ് അപകടമുണ്ടായത്. മൂന്ന് പോലീസുകാർക്ക് പരിക്കേറ്റു.
ഇന്ന് വൈകുന്നേരം നാലരയോടെയാണ് അപകടം സംഭവിച്ചത്. നിയന്ത്രണം നഷ്ടമായ ജീപ്പ് തലകീഴായി മറിയുകയായിരുന്നു. തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് അപകടത്തിൽപ്പെട്ടത്.എസ് ഐ അടക്കം മൂന്നു പോലീസുകാർ ആയിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. നിസ്സാര പരിക്കേറ്റ ഇവരെ പ്രഥമശുശ്രൂഷ നൽകി വിട്ടയച്ചു.
ഇസ്രയേലിൽ ഹമാസ് തീവ്രവാദികളുടെ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിനെ മാലാഖ ആയാണ് ഇസ്രായേൽ ജനത കാണുന്നതെന്ന് ഇസ്രയേൽ കോൺസൽ ജനറൽ ജോനാഥൻ സഡ്ക. സൗമ്യയുടെ വീട് സന്ദര്‍ശിച്ച് ആദരാഞ്ജലിയർപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൗമ്യ തീവ്രവാദ ആക്രമണത്തിന്റെ ഇരയാണ്. ഇസ്രയേൽ ജനത അവരെ മാലാഖയായി കാണുന്നു. സൗമ്യയുടെ കുടുംബത്തിനൊപ്പം ഇസ്രായേൽ സർക്കാർ ഉണ്ടെന്നും ജോനാഥൻ സഡ്ക പറഞ്ഞു. സൗമ്യയുടെ മകന് ഇന്ത്യയുടെയും ഇസ്രയേലിന്റെയും പതാക അടങ്ങിയ ബാഡ്ജും അദ്ദേഹം നൽകി.
സൗമ്യയുടെ സംസ്‌കാരം ഇന്ന് കീരിത്തോട് നിത്യസഹായമാതാ ദേവാലയത്തിൽ നടക്കും. ഉച്ചകഴിഞ്ഞു രണ്ടിനാരംഭിക്കുന്ന സംസ്കാര ശുശ്രൂഷകൾക്ക് ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോണ്‍ നെല്ലിക്കുന്നേൽ മുഖ്യകാർമികത്വം വഹിക്കും.
സൗമ്യ ഹോം നഴ്സായി ജോലിചെയ്യുന്ന ഇസ്രയേലിലെ അഷ്കെലോണ്‍ നഗരത്തിലെ വീടിനു മുകളില്‍ ചൊവ്വാഴ്ച റോക്കറ്റ് പതിക്കുകയായിരുന്നു. ഭര്‍ത്താവുമായി വീഡിയോ കോളില്‍ സംസാരിച്ചു കൊണ്ടിരിക്കവേയാണ് റോക്കറ്റ് പതിച്ച് സൗമ്യ കൊല്ലപ്പെട്ടത്. 2017ലാണ് അവസാനമായി നാട്ടിൽ വന്നത്.
നടന്‍ ബാലു വര്‍ഗീസിന് നേരെ വന്ന ട്രോളിനോട് പ്രതികരിച്ച് സംവിധായകന്‍ ഒമര്‍ ലുലു. ചങ്ക്‌സ്, ഓപ്പറേഷന്‍ ജാവ എന്നീ സിനിമകളിലെ ചിത്രം ഉള്‍ക്കൊള്ളിച്ച ട്രോള്‍ പേജില്‍ വന്ന മീമിന് ആണ് ഒമര്‍ ലുലു മറുപടി കൊടുത്തിരിക്കുന്നത്.
”ദാ ഇത് പോലെ ഒന്നിനും കൊള്ളാത്ത പടങ്ങളില്‍ അഭിനയിച്ച് വില കളയാതെ, നല്ല സ്‌ക്രിപ്റ്റും കഥാപാത്രവും നോക്കി പടം ചെയ്താല്‍, ഭാവിയില്‍ മലയാള സിനിമയില്‍ നല്ലൊരു സ്ഥാനമുണ്ടാക്കാന്‍ കഴിവുള്ള നടന്‍” എന്നാണ് ചങ്ക്‌സ് സിനിമയെ അവഹേളിച്ചു കെണ്ടുള്ള ട്രോള്‍.
May be a meme of 4 people, beard and text that says “ദാ ഇത് പോലെ ഒന്നിനും കൊള്ളാത്ത പടങ്ങളിൽ അഭിനയിച്ച് വില കളയാതെ CINEMA MIXER CINEMA MIXER CINEMA MIXER CM CINEMA MIXER നല്ല സ്‌ക്രിപ്റ്റും കഥാപാത്രവും നോക്കി പടം ചെയ്‌താൽ ഭാവിയിൽ മലയാളസിനിമയിൽ നല്ലൊരു സ്ഥാനമുണ്ടാക്കാൻ കഴിവുള്ള നടൻ”
ഒമര്‍ ലുലുവിന്റെ മറുപടി കമന്റ്:
ഒരു ഇന്‍ഡസ്ട്രിയില്‍ എല്ലാ തരം സിനിമകളും വേണം. ഫെയ്‌സ്ബുക്കില്‍ നല്ല അഭിപ്രായം നേടുന്ന എത്രയോ സിനിമകള്‍ തിയേറ്ററില്‍ പരാജയപ്പെടുന്നു ചങ്ക്‌സ് സിനിമ ഗംഭീര സിനിമ ഒന്നുമല്ല പക്ഷേ നിര്‍മ്മാതാവിന് ലാഭമായിരുന്നു. നിങ്ങളുടെ ഇഷ്ടമായിരിക്കില്ല മറ്റൊരാളുടെ, സിനിമാ വ്യവസായം നില നില്‍ക്കണമെങ്കില്‍ കളക്ഷന്‍ വേണം എന്നാലേ ബാലന്‍സ് ചെയ്ത് പോവൂ.
റോള്‍ മോഡല്‍സ് എന്ന സിനിമ ചെയ്ത് വന്ന നഷ്ടം വൈശാഖ സിനിമാസിന് ചങ്ക്‌സ് സിനിമയിലൂടെയാണ് തിരിച്ചുപിടിച്ചത്, ചങ്ക്‌സ് സിനിമയില്‍ അഭിനയിക്കുമ്പോള്‍ ബാലുവിന് 5 ലക്ഷമായിരുന്നു പ്രതിഫലം ചങ്ക്‌സിന് ശേഷം അത് 10 ലക്ഷം രൂപക്ക് മുകളിലായി.
ഇടുക്കി മലങ്കര, കല്ലാർകുട്ടി, പഴശ്ശി, ഭൂതത്താൻകെട്ട് ഡാമുകൾ തുറന്നു. പെരിങ്ങൽകുത്ത് ഡാമിൻ്റെ സ്പിൽവേ ഷട്ടറുകളും തുറക്കും. ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണ് സംസ്ഥാനത്തെ വിവിധ ഡാമുകളുടെ ഷട്ടറുകൾ തുറക്കുന്നത്.
ചാലക്കുടി, മീനച്ചിലാർ ,പെരിയാർ നദികളിലും ജലനിരപ്പുയർന്നു. ഇതിനിടെ ടൗട്ട ചുഴലിക്കാറ്റ് ഗോവൻ തീരത്തേക്ക് അടുക്കുന്നു. ഗോവൻ തീരത്ത് നിന്ന് 170 കിലോമീറ്റർ അകലെയാണ് ചുഴലിക്കാറ്റിൻ്റ സ്ഥാനം.
ബ്‌ളാക് ഫംഗസ് ബാധ കേരളത്തിലും റിപ്പോർട്ട് ചെയ്തു. ഏഴുപേരിൽ മ്യൂക്കോർമൈക്കോസിസ് റിപ്പോർട്ട് ചെയ്‌തെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. രോഗം ബാധിച്ചവരിൽ മൂന്ന് പേർ തമിഴ്‌നാട്ടിൽ നിന്നെത്തിയതാണ്. നേരത്തെ മഹാരാഷ്ട്ര ഉൾപ്പടെയുള്ള ചില സംസ്ഥാനങ്ങളിൽ രോഗം റിപ്പോർട്ട് ചെയ്തിരുന്നു.
കോവിഡ് ഭേദമായാലും പ്രതിരോധശേഷി ദുർബലമായ അവസ്ഥയിലാണ് ബ്ലാക്ക് ഫംഗസ് ബാധ ഉണ്ടാകുന്നത്. സ്റ്റിറോയ്ഡ് മരുന്നുകളുടെ അമിത ഉപയോഗവും ഇതിനു കാരണമാകുന്നു.വായുവിലൊക്കെ കാണപ്പെടുന്ന മ്യൂകോർ എന്ന ഫംഗസാണ് മ്യൂകോർമൈകോസിസ് രോഗത്തിന് കാരണം.
ഈ രോഗം തലച്ചോറിനെ ബാധിച്ചാൽ മരണത്തിന് കാരണമാകുന്നു. ബ്ലാക് ഫംഗസ് അന്ധതയ്ക്കും കാരണമാകാറുണ്ട്.കണ്ണുവേദന, മുഖത്തുണ്ടാകുന്ന വീക്കം, തലവേദന, പനി, മൂക്കടപ്പ്, കാഴ്ചക്കുറവ് തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ.
കേരളത്തില്‍ നാല് ജില്ലകളില്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലാണ് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുക.
ജില്ലാ അതിര്‍ത്തികള്‍ അടച്ചിടും.
ബേക്കറിയും പലവ്യഞ്ജനക്കടകളും ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും പ്രവര്‍ത്തിക്കുക. അതുമായി ബന്ധപ്പെട്ട പ്രത്യേക ഉത്തരവ് അതത് ജില്ലകളിലെ ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അനാവശ്യമായി പുറത്തിറങ്ങിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. രോഗ നിയന്ത്രണത്തിനുള്ള ഏറ്റവും കര്‍ശന മാര്‍ഗ്ഗമാണ് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം പ്രദേശങ്ങളിലേക്ക് പ്രവേശിക്കാന്‍ ഒരൊറ്റ വഴി മാത്രമേ ഉണ്ടാവൂ. അനാവശ്യമായി പുറത്തിറങ്ങുന്നതടക്കം കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് കര്‍ശന ശിക്ഷയുണ്ടാവും.
ഇത്തരം പ്രദേശങ്ങള്‍ വിവിധ സോണുകളായി തിരിച്ച് ഉന്നത ഉദ്യോഗസ്ഥരുടെ മേല്‍നോട്ടം ഉറപ്പാക്കും. ജിയോഫെന്‍സിംഗ്, ഡ്രോണ്‍ നിരീക്ഷണം നടത്തും. ക്വാറൻൈറൻ ലംഘിക്കുന്നവര്‍ക്കും അതിനെ സഹായിക്കുന്നവര്‍ക്കും എതിരെ കര്‍ശന നടപടിയുണ്ടാവും.
ഭക്ഷണമുണ്ടാക്കുന്നത് അടക്കമുള്ള നടപടികള്‍ക്ക് വാര്‍ഡ് തല സമിതി മേല്‍നോട്ടം വഹിക്കും. കമ്മ്യൂണിറ്റി കിച്ചനും ജനകീയ ഹോട്ടലുകളും ഇതിനായി ഉപയോഗിക്കും.
ഇതല്ലാതെ മറ്റു ഭക്ഷണവിതരണ സംവിധാനങ്ങളൊന്നും ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ ഉണ്ടാവില്ല. മരുന്ന് കടകളും പെട്രോള്‍ പമ്പുകളും പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ കര്‍ശനമായി നടപ്പാക്കാന്‍ 10,000 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്.
പത്രവും പാലും രാവിലെ ആറ് മണിക്ക് മുന്‍പ് വീട്ടിലെത്തിക്കണം. വീട്ടുജോലിക്കാര്‍ക്കും ഹോം നഴ്സുമാര്‍ക്കും പ്ലംബര്‍മാര്‍ക്കും ഇലക്‌ട്രീഷ്യന്‍മാര്‍ക്കും പാസ് വാങ്ങി ജോലിക്ക് പോകാം. വിമാനയാത്രക്കാര്‍ക്കും ട്രെയിന്‍ യാത്രക്കാര്‍ക്കും യാത്രാനുമതിയുണ്ട്.
ബേക്കറി, പലവ്യഞ്ജനക്കടകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കും.
നാല് ജില്ലകളിലും ബാങ്കുകള്‍ ചൊവ്വ, വെള്ളി ദിവസങ്ങളിലും സഹകരണ ബാങ്കുകള്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളിലും രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ മിനിമം ജീവനക്കാരുമായി പ്രവര്‍ത്തിക്കും.
ഈ ജില്ലകളുടെ അതിര്‍ത്തികള്‍ അടച്ചിടും. തിരിച്ചറിയല്‍ കാര്‍ഡുമായി വരുന്ന അവശ്യസര്‍വ്വീസുകള്‍ മാത്രമേ അനുവദിക്കൂ.
അകത്തേയ്ക്കും പുറത്തേയ്ക്കുമായി ഒരു റോഡ് നിലനിര്‍ത്തി ബാക്കി എല്ലാ റോഡുകളും അടയ്ക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.