Kerala

സംസ്ഥാനത്ത് ഇന്ന് ഡ്രൈ ഡേ. കൊവിഡ് വ്യാപനത്തിനൊപ്പം കനത്ത മഴയും തുടർന്നാൽ പകർച്ചവ്യാധികൾ പടരാനുളള സാധ്യത കണക്കിലെടുത്താണ് ഡ്രൈ ഡേ ആചരിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയത്. വീടും പരിസരവും വൃത്തിയാക്കി വീടുകളിൽ തന്നെ ഡ്രൈ ഡേ ആചരിക്കാനാണ് നിർദ്ദേശം. മഴക്കാല പൂർവ്വ ശുചീകരണം വേഗത്തിലാക്കാനും മുഖ്യമന്ത്രി കൊവിഡ് അവലോകനയോഗത്തിൽ നിർദ്ദേശം നൽകിയിരുന്നു. ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

റബർ തോട്ടങ്ങളിൽ ചിരട്ടയിലും മറ്റും തങ്ങി നിൽക്കുന്ന വെള്ളം ഒഴിവാക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാനും ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.വീടിന് സമീപത്തെ വെള്ളക്കെട്ടുകൾ അണുനാശിനി ഉപയോഗിച്ച് അണുവിമുക്കമാക്കണം. ഫോഗിങ്ങ് നടത്താൻ തദ്ദേശസ്ഥാപനങ്ങൾക്കും നിർദ്ദേശമുണ്ട്

സംസ്ഥാനത്തു ഏഴ് പേർക്ക് ബ്ലാക്ക് ഫംഗസ് കണ്ടെത്തി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളവരിലാണ് ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. മൂന്ന് തമിഴ്‌നാട് സ്വദേശികളടക്കം ഏഴ് പേരിലാണ് ഫംഗസിന്റെ സാന്നിധ്യം കണ്ടെത്തിയത്.

അതേസമയം, സംസ്ഥാനത്ത് നിലവിൽ ‘മ്യൂക്കോമൈകോസിസ്’ എന്ന ബ്ലാക്ക് ഫംഗസ് ബാധ സംബന്ധിച്ച് ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ആന്റി ഫംഗൽ മരുന്നുകൾ ഉപയോഗിച്ച് ബ്ലാക്ക് ഫംഗസ് ബാധ ചികിത്സിച്ച് ഭേദപ്പെടുത്താൻ സാധിക്കും. സംസ്ഥാനത്തെ ചികിത്സാ പ്രോട്ടോക്കോളിൽ ഇത് ഉൾപ്പെടുത്തിയിട്ടുണ്ട്.

വായുവിലുള്ള മ്യൂക്കോമൈസെറ്റിസ് എന്ന ഫംഗസ് ആണ് രോഗബാധയുണ്ടാക്കുന്നത്. വായു, മണ്ണ്, ഭക്ഷണം എന്നിവയിലൊക്കെ ഈ ഫംഗസ് ഉണ്ടാകാം. എന്നാൽ പൊതുവേ ഇത് മാരകമായ ഒന്നല്ല. കോവിഡ് ബാധിതർ, പ്രമേഹ രോഗികൾ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ തുടങ്ങിയവരിൽ ഫംഗസ് ബാധയ്ക്ക് സാധ്യത കൂടുതലുണ്ട്. കോവിഡ് ബാധിതരിൽ ബ്ലാക്ക് ഫംഗസ് വലിയതോതിൽ കാണപ്പെടുന്നതായി എയിംസ് മേധാവി ഡോ. രൺദീപ് ഗുലേറിയ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഡൽഹി എയിംസിൽ മാത്രം 23 പേർക്ക് ഈ ഫംഗസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ലോക പ്രശസ്ത എഴുത്തുകാരന്‍ പൗലോ കൊയ്ലോ തന്റെ കമന്റിന് മറുപടി നല്‍കിയ സംഭവത്തെ കുറിച്ച് നടി ശാലു കുര്യന്‍. പൗലോ കൊയ്‌ലോയുടെ മറുപടി തനിക്ക് നിധി കിട്ടിയ പ്രതീതിയാണ് തന്നത്. ഇന്‍ഡസ്ട്രിയിലെ പലര്‍ക്കും കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് അയച്ചു കൊടുത്ത് അഹങ്കരിച്ചതിനെ കുറിച്ചാണ് ശാലു ഇന്ത്യ ഗ്ലിഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

താനും എല്ലാവരെയും പൗലോ കൊയ്ലോയുടെ വലിയൊരു ആരാധികയാണ്. അദ്ദേഹത്തിന്റെ ക്വോട്സ് വായിക്കുന്നതിലൂടെ ഒരു പോസിറ്റീവ് എനര്‍ജി കിട്ടി തുടങ്ങി. അങ്ങനെയാണ് പൗലോ കൊയ്‌ലോയുടെ പുസ്തകങ്ങള്‍ ശേഖരിച്ച് വായിക്കാന്‍ തുടങ്ങിയത് എന്ന് ശാലു പറയുന്നു.

ഒരു പുസ്തകത്തിന്റെ ഇംഗ്ലീഷ് വേര്‍ഷന്‍ മാത്രം കിട്ടിയില്ല. അത് കമന്റ് ആയി അദ്ദേഹത്തിനോട് പറഞ്ഞു. ആ പുസ്തകം വായിക്കാന്‍ കാത്തിരിക്കുന്നു എന്ന അര്‍ത്ഥത്തിലാണ് പറഞ്ഞത്. ഈ കമന്റിനാണ് പൗലോ കോയ്‌ലോ ശാലുവിന് മറുപടി നല്‍കിയത്.

”കമന്റിന് നന്ദി ശാലു കുര്യന്‍. ഞാന്‍ ഇന്ത്യന്‍ സിനിമയുടെ വലിയ ആരാധകനാണ്. ഈ ഒരു കഷ്ടകാലത്ത് എന്റെ പ്രാര്‍ത്ഥനയില്‍ ഇന്ത്യയും ഉണ്ട്. നമ്മളെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ” എന്നായിരുന്നു പൗലോ കൊയ്ലോയുടെ കമന്റ്.

ഒരു പുസ്തക പ്രേമി എന്ന നിലയില്‍ തനിക്ക് ഒരു നിധി കിട്ടിയ പ്രതീതിയായിരുന്നു അത്. ഇന്‍ഡസ്ട്രിയിലുള്ള ചില പുസ്തക പ്രേമികള്‍ക്ക് അദ്ദേഹത്തിന്റെ മറുപടി കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് അയച്ചു കൊടുത്തു. ‘എങ്ങിനെ കഴിയുന്ന ശാലു.. ഞങ്ങള്‍ക്ക് അസൂയ തോന്നുന്നു’ എന്നൊക്കെ അവര്‍ പറഞ്ഞപ്പോള്‍ താന്‍ അഹങ്കരിച്ചു പോയി എന്നും ശാലു പറഞ്ഞു.

 

 

View this post on Instagram

 

A post shared by ShaluKurian (@shalumelvin)

രാജ്യത്തെ ഏറ്റവും കൂടുതൽ ഓക്സിജൻ കിടക്കകളുള്ള കോവിഡ് ചികിത്സാ കേന്ദ്രം എറണാകുളം ജില്ലയിലെ സജ്ജമാകുന്നു. എറണാകുളം ജില്ലയിലെ അമ്പലമുഗളിൽ സജ്ജമാകുന്നു ഞായറാഴ്ച പ്രവർത്തനമാരംഭിക്കുന്ന താത്ക്കാലിക കോവിഡ് ആശുപത്രിയിൽ 100 ഓക്സിജൻ ബെഡുകളാണ് ഉള്ളത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്.

കാറ്റഗറി സിയിൽ ഉൾപ്പെടുന്ന രോഗികളെയാണ് ഇവിടെ പ്രവേശിപ്പിക്കുന്നത്. അടുത്ത ഘട്ടമായി 5 ദിവസങ്ങൾക്കുള്ളിൽ ഓക്സിജൻ കിടക്കകളുടെ എണ്ണം 500 ആയും, തുടർന്ന് 8 ദിവസങ്ങൾക്ക് ശേഷം 1500 ആയും ഉയർത്താൻ സാധിക്കും. 130 ഡോക്ടർമാർ, 240 നഴ്സുമാർ എന്നിവരുൾപ്പെടെ 480 പേരെ ഇവിടെ സേവനത്തിനായി വിന്യസിക്കും. നിലവിൽ നിർമ്മാണം പൂർത്തിയായെങ്കിലും നേവിയുടെ നേതൃത്വത്തിൽ സുരക്ഷാ പരിശോധനകൾ നടക്കുകയാണ്.

ജില്ലാ ഭരണകേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന ആശുപത്രിയ്ക്ക് ബി.പി.സി.എൽ ഓക്സിജൻ പ്ലാൻറിൽ നിന്നും നേരിട്ട് ഓക്സിജൻ ലഭ്യമാക്കും. ഇതു വഴി ഓക്സിജൻ എത്തിക്കുന്നതിലുള്ള ഗതാഗത പ്രശ്നങ്ങളും ക്ഷാമവും ഒഴിവാക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

സത്യപ്രതിജ്ഞാ ചടങ്ങിലെ ജനപങ്കാളിത്തം കുറയ്ക്കാന്‍ സിപിഎമ്മില്‍ ആലോചന. ട്രിപ്പിള്‍ ലോക് ഡൗണിനിടെ 750 പേരെ പങ്കെടുപ്പിച്ച് ആഘോഷമായി സത്യപ്രതിജ്ഞാചടങ്ങ് നടത്താനുള്ള നീക്കത്തിനെതിരെ വ്യാപക വിമര്‍ശനമുയരുന്ന സാഹചര്യത്തിലാണിത്. ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്തശേഷം അന്തിമതീരുമാനമെടുക്കും.

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സത്യപ്രതിജ്ഞാ ചടങ്ങ് വെര്‍ച്വൽ പ്ലാറ്റ്ഫോമിൽ നടത്തി രണ്ടാം പിണറായി സര്‍ക്കാര്‍ കൊവിഡ് കാലത്ത് മാതൃകയാകണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നിര്‍ദ്ദേശിച്ചിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് മതിയായ സുരക്ഷാ മുൻകരുതലുകൾ എടുക്കാതിരുന്നത് കൊവിഡ് വ്യാപനത്തിന്‍റെ പല കാരണങ്ങളിൽ ഒന്നാണ്. ജനഹിതം അറിഞ്ഞും ശാസ്ത്രീയ കാഴ്ചപ്പാടുകൾ മുറുകെ പിടിച്ചും അധികാരത്തിലെത്തുന്ന പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞാ ചടങ്ങ് ആൾക്കൂട്ടം ഇല്ലാതെ വെർച്വലായി നടത്തണമെന്ന നിര്‍ദ്ദേശമാണ് ഐഎംഎ വാര്‍ത്താകുറിപ്പിലൂടെ മുന്നോട്ട് വച്ചത്.

സാമൂഹിക അകലം പാലിച്ച് നടത്തുമെന്നാണ് അറിയിച്ചിരുന്നത്. ചടങ്ങില്‍ 750 കസേരകള്‍ ഇടും. പൊതുജനത്തിന് പ്രവേശനമില്ല. രണ്ട് വാക്സിനേഷന്‍ എടുത്തു എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റോ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ ചടങ്ങിനെത്തുന്നവര്‍ കരുതണം. മന്ത്രിമാരും അടുത്ത ബന്ധുക്കളും, എം.എല്‍.എമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരാണ് പങ്കെടുക്കുന്നത്. മാധ്യമങ്ങള്‍ക്ക് പി.ആര്‍.ഡി തല്‍സമയ ദൃശ്യങ്ങള്‍ നല്‍കും. വിവാഹത്തിനും മരണാനന്തര ചടങ്ങുകള്‍ക്കും പോലും 20 പേരെന്ന കര്‍ശനനിയന്ത്രണം നിലനില്‍ക്കവേയാണ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്ക് ഇത്രവലിയ സന്നാഹങ്ങള്‍.

സാമൂഹിക അകലം പാലിച്ചായാല്‍ പോലും ഇത്രയും പേരെ പങ്കെടുപ്പിച്ച് ചടങ്ങ് നടത്തുന്നത് തെറ്റായസന്ദേശം നല്‍കുമെന്ന വിമര്‍ശനം ശക്തമാണ്. ഇത് കണക്കിലെടുത്താണ് സര്‍ക്കാര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ ആളുകളെ കുറക്കാന്‍ ആലോചിക്കുന്നത്.

ഇ​സ്ര​യേ​ലി​ൽ റോ​ക്ക​റ്റ് ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട സൗ​മ്യ സ​ന്തോ​ഷി​ന്‍റെ മൃ​ത​ദേ​ഹം ഇ​ടു​ക്കി കി​രീ​ത്തോ​ട്ടി​ലെ വീ​ട്ടി​ലെ​ത്തി​ച്ചു. വീ​ട്ടി​ലെ ച​ട​ങ്ങു​ക​ൾ​ക്ക് ശേ​ഷം ഇന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് കീ​രി​ത്തോ​ട് നി​ത്യ​സ​ഹാ​യ​മാ​താ പ​ള്ളി​യി​ൽ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കും.

ടെ​ൽ അ​വീ​വി​ൽ നി​ന്നും പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ എ​ത്തി​ച്ച മൃ​ത​ദേ​ഹം കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ ആ​ണ് ഏ​റ്റു​വാ​ങ്ങി​യ​ത്. തു​ട​ർ​ന്ന് മൃ​ത​ദേ​ഹം നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​ച്ചു. നെ​ടു​ന്പാ​ശേ​രിയിൽ സൗ​മ്യ​യു​ടെ ഭ​ർ​ത്താ​വ് സ​ന്തോ​ഷ് ഉ​ൾ​പ്പെ​ടെ​യു​ള്ള ബ​ന്ധു​ക്ക​ൾ മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങി. എം​പി ഡീ​ൻ കു​ര്യാ​ക്കോ​സ് അ​ട​ക്കം രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും ഇവിടെ എ​ത്തി​യി​രു​ന്നു.

ഇ​സ്ര​യേ​ൽ- പാ​ല​സ്തീ​ൻ സം​ഘ​ർ​ഷ​ത്തി​നി​ടെ ചൊ​വ്വാ​ഴ്ച​യാ​ണ് സൗ​മ്യ സ​ന്തോ​ഷ് കൊ​ല്ല​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​മാ​യി ഇ​സ്ര​യേ​ലി​ൽ കെ​യ​ർ ടേ​ക്ക​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു സൗ​മ്യ.

 

ടൗട്ടേ ചുഴലിക്കാറ്റ് ലക്ഷദ്വീപിൽ സംഹാരതാണ്ഡവം നടത്തി ഗുജറാത്ത് തീരത്തെത്തി. ഞായറാഴ്ച രാത്രിയോടെ അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ടൗട്ടേ ചുഴലിക്കാറ്റ് കേരള തീരത്തുനിന്നും മേയ് 17 വൈകുന്നേരമാണ് ഗുജറാത്ത് തീരത്തേക്ക് എത്തിയത്. അതിതീവ്രമഴയും ശക്തമായ കാറ്റും കാരണം കേരളത്തിൽ കനത്ത നാശ നഷ്ടങ്ങളുണ്ടാക്കിയാണ് കാറ്റ് മടങ്ങിയത്. എറണാകുളം, കോഴിക്കോട് ജില്ലകളിലായി രണ്ടുപേർ മുങ്ങിമരിച്ചു.

അതേസമയം, തീവ്രതയേറിയ ചുഴലിക്കാറ്റ് 18 ന് അതി രാവിലെ മണിക്കൂറിൽ പരമാവധി 175 കിമീ വേഗതയിൽ ഗുജറാത്തിലെ പോർബന്തറിനും മഹാഹുവാക്കും ഇടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഗുജറാത്തിനും ദിയു തീരത്തിനും മുന്നറിയിപ്പ് നൽകി.

‘ടൗട്ടെ’ ചുഴലിക്കൊടുങ്കാറ്റിൽ ലക്ഷദ്വീപിൽ വൻ നാശനഷ്ടങ്ങളാണ് സംഭവിച്ചത്. ആളപായമില്ല. ദ്വീപുകളെല്ലാം ശക്തമായ കടലാക്രമണ ഭീഷണിയിലാണ്. വെള്ളിയാഴ്ച വൈകീട്ട് തുടങ്ങിയ കാറ്റ് ശനിയാഴ്ച ഉച്ചവരെ നാശം വിതച്ചു. 10 ദ്വീപുകളിലായി 58 വീടുകളും 63 മീൻപിടിത്ത ബോട്ടുകളും തകർന്നു. കിൽത്തൻ, ചേത്‌ലാത്ത്, കടമത്ത്, അമിനി തുടങ്ങിയ ദ്വീപുകളിലാണ് ഏറെയും നാശം ഉണ്ടായത്.

ചുഴലിക്കാറ്റിന്റെ പ്രഭാവം കേരളതീരത്ത് നിലനിൽക്കുന്നതിനാൽ തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും. അടുത്ത മൂന്നു മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും 40 കിമീവരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇതിനിടെ, കൊച്ചി തീരത്തുനിന്ന് പോയ മീൻപിടിത്ത ബോട്ട് ലക്ഷദ്വീപിനടുത്ത് കടലിൽ മുങ്ങിയതായി വിവരം ലഭിച്ചു. ഒമ്പതു തൊഴിലാളികളെയും കാണാതായിട്ടുണ്ട്. തമിഴ്‌നാട് സ്വദേശി മണിവേലിന്റെ ഉടമസ്ഥതയിലുള്ള ആണ്ടവൻ തുണൈ എന്ന ബോട്ടാണ് മുങ്ങിയത്. മറ്റൊരു ബോട്ടിലെ തൊഴിലാളികളാണ് കൊച്ചിയിലുള്ള ഏജന്റ് ഹാഷിമിനെ വിവരമറിയിച്ചത്. മറ്റ് ബോട്ടുകളിലുള്ളവർ രക്ഷാപ്രവർത്തനം നടത്താൻ ശ്രമിച്ചെങ്കിലും ശക്തമായ കാറ്റും മഴയുമുള്ളതിനാൽ ദൗത്യം പരാജയപ്പെട്ടു.

തമിഴ്‌നാട്ടിൽനിന്നുള്ള മണിവേൽ, മണികണ്ഠൻ, ഇരുമ്പൻ, മുരുകൻ, ദിനേശ്, ഇലഞ്ജയൻ, പ്രവീൺ എന്നിവരും രണ്ട് വടക്കേ ഇന്ത്യക്കാരുമാണ് ബോട്ടിലുണ്ടായിരുന്നത്. കോസ്റ്റ് ഗാർഡിനെ അറിയിച്ചിട്ടുണ്ട്. കൊച്ചി, വൈപ്പിൻ മേഖലയിൽനിന്ന് കടലിലേക്കുപോയ നൂറോളം ഗിൽനെറ്റ് ബോട്ടുകളെക്കുറിച്ച് വിവരമില്ല. ലക്ഷദ്വീപിനടുത്ത് മീൻപിടിക്കുന്നതായാണ് വിവരം. കാലാവസ്ഥ സംബന്ധിച്ച കാര്യങ്ങൾ ഇവരെ അറിയിക്കാൻ സംവിധാനമില്ല.

അച്ഛനെയും അമ്മയെയും ദിവസങ്ങളുടെ വ്യത്യാസത്തിൽ കോവിഡ് കവർന്നു. മൺകട്ടകൾ കൊണ്ട് ചുവര് തീർത്ത കുറപ്പന്തറയിലെ ആ വീട്ടിൽ നാലു പെൺമക്കൾ ഇനി അനാഥരാണ്. കൊച്ചുപറമ്പിൽ ബാബു മേയ് രണ്ടിനും ഭാര്യ ജോളി കഴിഞ്ഞ ദിവസവുമാണ് കോവിഡിന് കീഴടങ്ങിയത്. നാലു മക്കൾക്കും കോവിഡ് ബാധിച്ചുവെങ്കിലും ഇവർ നെഗറ്റീവായി.

ജോളിയുടെ മൃതദേഹം മക്കളെ നാലുപേരെയും കാണിച്ച ശേഷമാണ് അടക്കിയത്. 10 സെന്റും വീടുമാണ് ആകെയുള്ള സ്വത്ത്. ബാബുവിന്റെ സഹോദരി ഷൈബിയും കൂലിവേല ചെയ്യുന്നുണ്ടായിരുന്നു. മാതാപിതാക്കളുടെ മരണത്തോടെ ഈ പെൺകുട്ടികളുടെ പഠനവും ഭാവിജീവിതവും അനിശ്ചിതത്വത്തിലായി.

മൂത്ത മകൾ ചിഞ്ചു ഫിസിയോതെറ‌പ്പിയും രണ്ടാമത്തെ മകൾ ദിയ ബാബു ജനറൽ നഴ്സിങ്ങിനും പഠിക്കുന്നു. മൂന്നാമത്തെ മകൾ അഞ്ജു പ്ലസ്ടുവിനും നാലാമത്തെ മകൾ റിയ ഒൻപതാം ക്ലാസിലുമാണ് പഠിക്കുന്നത്.

ബാബു മരിക്കുമ്പോൾ ജോളി ആശുപത്രിയിലായിരുന്നു. ബാബുവിന്റെ മരണം അന്നു ജോളിയെ അറിയിച്ചിരുന്നില്ല. പിന്നീടു രോഗം കൂടിയപ്പോൾ ജോളിയെ വിവരം അറിയിക്കാൻ ശ്രമിച്ചെങ്കിലും അബോധാവസ്ഥയിലായതിനാൽ സാധിച്ചില്ല.

സംസ്ഥാനത്ത് നാല് ജില്ലകളിൽ നാളെ അര്‍ധരാത്രി മുതല്‍ ട്രിപ്പിൾ ലോക്ഡൗൺ. തിരുവനന്തപുരം, തൃശൂർ, എറണാകുളം, മലപ്പുറം ജില്ലകളിൽ ഞായറാഴ്ച അർധരാത്രി ട്രിപ്പിൾ ലോക്ഡൗൺ നിലവിൽവരും. കോവിഡ് വ്യാപനം രൂക്ഷമായ നാല് ജില്ലകളില്‍ നാളെ അര്‍ധരാത്രി മുതല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട പ്രത്യേക ഉത്തരവ് അതത് ജില്ലകളിലെ ജില്ലാ ഭരണകൂടം പുറപ്പെടുവിക്കും. രോഗ നിയന്ത്രണത്തിനുള്ള ഏറ്റവും കര്‍ശന മാര്‍ഗമാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍. ഇത്തരം പ്രദേശങ്ങളിലേക്ക് പ്രവേശിക്കാന്‍ ഒരു വഴി മാത്രമേ ഉണ്ടാവു. അനാവശ്യമായി പുറത്തിറങ്ങുന്നത് ഉള്‍പ്പെടെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് കര്‍ശന ശിക്ഷയുണ്ടാവുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച പ്രദേശങ്ങള്‍ വിവിധ സോണുകളായി തിരിച്ച് ഉന്നത ഉദ്യോഗസ്ഥരുടെ മേല്‍നോട്ടം ഉറപ്പാക്കും. ജിയോഫെന്‍സിംഗ്, ഡ്രോണ്‍ നിരീക്ഷണം എന്നിവയുണ്ടാകും. ക്വാറന്റൈന്‍ ലംഘിച്ചാലും അതിനെ സഹായിച്ചാലും കര്‍ശന നടപടി നേരിടേണ്ടിവരും. ഭക്ഷണം ഉണ്ടാക്കുന്നത് ഉള്‍പ്പെടെ നടപടികള്‍ക്ക് വാര്‍ഡ് തല സമിതികള്‍ മേല്‍നോട്ടം വഹിക്കും. കമ്മ്യൂണിറ്റി കിച്ചനും ജനകീയ ഹോട്ടലുകളും ഇതിനായി ഉപയോഗപ്പെടുത്തും. മറ്റു ഭക്ഷണവിതരണ സംവിധാനങ്ങളൊന്നും ഉണ്ടാവില്ല. മരുന്നുകടകളും പെട്രോള്‍ പമ്പുകളും പ്രവര്‍ത്തിക്കും.

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ കര്‍ശനമായി നടപ്പാക്കാന്‍ 10,000 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. പത്രവും പാലും രാവിലെ ആറ് മണിക്ക് മുന്‍പ് വീട്ടിലെത്തണം. വീട്ടുജോലിക്കാര്‍, ഹോം നഴ്‌സുമാര്‍, പ്ലംബര്‍മാര്‍, ഇലക്ട്രീഷ്യന്‍മാര്‍ എന്നിവര്‍ക്ക് പാസ് വാങ്ങി ജോലിക്കു പോകാം. വിമാനയാത്രക്കാര്‍ക്കും ട്രെയിന്‍ യാത്രക്കാര്‍ക്കും യാത്രാനുമതിയുണ്ട്. ബേക്കറി, പലവ്യജ്ഞന കടകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കും.

നാല് ജില്ലകളിലും ബാങ്കുകള്‍ ചൊവ്വ, വെള്ളി ദിവസങ്ങളിലും സഹകരണ ബാങ്കുകള്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളിലും തുറക്കും. രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ മിനിമം ജീവനക്കാരുമായിട്ടായിരിക്കും പ്രവര്‍ത്തിക്കുക. ജില്ലാ അതിര്‍ത്തികള്‍ അടച്ചിടും. തിരിച്ചറിയല്‍ കാര്‍ഡുമായി വരുന്ന അവശ്യസര്‍വീസുകള്‍ മാത്രമേ അനുവദിക്കൂ. അകത്തേയക്കും പുറത്തേയ്ക്കുമായി ഒരു റോഡ് നിലനിര്‍ത്തി ബാക്കിയെല്ലാ റോഡുകളും അടയ്ക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിക്ക് കത്തെഴുതി കോണ്‍ഗ്രസ് വക്താവും അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് ദേശീയ കോര്‍ഡിനേറ്ററുമായ അഡ്വ. അനിൽ ബോസ്. സമസ്ത മേഖലയും സ്തംഭിച്ച ഈ കൊറോണ കാലഘട്ടത്തിൽ, സർക്കാർ സഹായം പല മേഖലയിലും വീതം വച്ച് നൽകിയപ്പോൾ സർക്കാരും മുഖ്യമന്ത്രിയും ശ്രദ്ധ വയ്ക്കാതെ പോയ വഞ്ചി വീട് തൊഴിലാളികളുടെ അവസ്ഥ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരിക്കുവാണ് അനിൽ ബോസ്.

കത്തിന്റെ പൂർണ്ണ രൂപം…

അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന കൊവിഡ് മഹാമാരി സമസ്ത മേഖലയേയും തകർത്തിരിക്കുകയാണ്. കനത്ത മഴയും ചുഴലിക്കാറ്റും വന്നതോടെ ജനങ്ങളുടെ ജീവിതം പൂർണ്ണമായി തകരുന്ന സ്ഥിതിയിലാണ്. ക്ഷേമനിധിയിൽ അംഗങ്ങളായ ആളുകൾക്ക് 1000 രൂപ ധനസഹായം പ്രഖ്യാപിക്കുകയും സ്വയംപര്യാപ്തമല്ലാത്ത ക്ഷേമനിധികളെ സഹായിക്കാനും സർക്കാർ നടപടികൾ സ്വീകരിക്കുന്നു എന്ന അങ്ങയുടെ പ്രസ്താവന പൂർണമായി അല്ലെങ്കിലും പൊതുസമൂഹത്തിന് വളരെ ആശ്വാസം പകരുന്ന ഒന്നാണ്. സ്വയം പര്യാപ്തം അല്ലാത്ത ക്ഷേമനിധി ബോർഡുകൾക്ക് സർക്കാർ സഹായം നൽകും എന്ന് പറയുന്നതും നല്ലതുതന്നെ . എന്നാൽ മറ്റൊരു മേഖല ശ്രദ്ധയിൽ പെടുത്തട്ടെ ആലപ്പുഴയിൽ പ്രധാനമായും കൊല്ലം-എറണാകുളം തുടങ്ങിയ മറ്റു ജില്ലകളിലും ഏറ്റവും ദുരിതമനുഭവിക്കുന്ന ഒരു സഹായവും ഒരു പരിഗണനയും ഇതുവരെ കിട്ടിയിട്ടില്ലാത്ത ഒരു വിഭാഗത്തെ ചൂണ്ടിക്കാണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. കേരളത്തിൻ്റെ ഏറ്റവും വലിയ സാധ്യതയായ ടൂറിസം രംഗത്ത് ഹൗസ് ബോട്ടുകളുടെ (വഞ്ചിവീട് ) പ്രാധാന്യം അങ്ങയെ പ്രത്യേകം ഓർമ്മിപ്പിക്കേണ്ടത് ഇല്ല. പതിനായിരത്തോളം തൊഴിലാളികൾ ആണ് ഈ മേഖലയിൽ പണിയെടുക്കുന്നത് അവരെ ആശ്രയിച്ച് ജീവിക്കുന്ന കുടുംബാംഗങ്ങളുടെ എണ്ണം കൂടുമ്പോൾ അത് അരലക്ഷത്തിലേറെയാകും . ഒന്നേകാൽ വർഷക്കാലമായി ഈ മേഖല പൂർണമായും സ്തംഭിച്ചിരിക്കുകയാണ്. തൊഴിലാളികൾ, അവരുടെ കുടുംബങ്ങൾ വലിയ പ്രതിസന്ധികളിൽ ആണ്. ഈ പ്രതിസന്ധിഘട്ടത്തിൽ അല്ലെങ്കിലും ഈ മേഖലയ്ക്ക് കൂടി ഒരു ക്ഷേമനിധിബോർഡ് എന്ന ആശയം അങ്ങയുടെ മുൻപാകെ സമർപ്പിക്കുന്നു . ഇപ്പോഴത്തെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് ആശ്വാസം എന്നുള്ള നിലയിൽ ഈ മേഖലയിലെ തൊഴിലാളികളെയും കുടുംബാംങ്ങളെയും സഹായിക്കാൻ സർക്കാരിൻറെ സത്വര ശ്രദ്ധയും ഉണ്ടാകണം. അടിയന്തര സാമ്പത്തികസഹായം അനുവദിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു . വിശ്വസ്തതയോടെ, അഡ്വ. അനിൽ ബോസ് , ദേശീയ ജനറൽ സെക്രട്ടറി , എഐസിസി അസംഘടിത തൊഴിലാളി കോൺഗ്രസ് & ചെയർമാൻ കുട്ടനാട് പൈതൃക കേന്ദ്രം

ശ്രീ പിണറായി വിജയൻ ബഹു.മുഖ്യമന്ത്രി ,കേരളം തിരുവനന്തപുരം

Copyright © . All rights reserved