Kerala

രണ്ടാം പിണറായി മന്ത്രി സഭയിൽ മന്ത്രിയായി നിശ്ചയിച്ച വി അബ്ദു റഹ്മാനെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സി.പി.ഐ.എം മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഇ. ജയനാണ് വി. അബ്ദുറഹ്‌മാൻ ആശുപത്രിയിലാണെന്ന് വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചത്.

രക്തസമ്മർദത്തിൽ വ്യതിയാനമുണ്ടായതിനാൽ 24 മണിക്കൂർ നിരീക്ഷണത്തിലാണെന്നും ബുധനാഴ്ച ജനങ്ങളേയും മാധ്യമപ്രവർത്തരേയും കാണുമെന്നുമാണ് വീഡിയോ സന്ദേശത്തിൽ പറയുന്നത്.

ഇപ്പോൾ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. തിരൂർ പൂക്കയിൽ സ്വദേശിയായ വി അബ്ദുറഹ്മാൻ താനൂരിൽ നിന്ന് തുടർച്ചയായി രണ്ടാം തവണയാണ് നിയമസഭയിലേക്ക് എത്തിയത്

2014ൽ കെപിസിസി എക്‌സിക്യൂട്ടീവ് അംഗമായിരിക്കെയാണ് കോൺഗ്രസ് വിട്ടത്. 2016ൽ ലീഗിന്റെ അബ്ദുറഹ്മാൻ രണ്ടത്താണിയെ പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തിയത്.

അഭയ കേസ് പ്രതികൾക്ക് പരോൾ അനുവദിച്ച സംഭവത്തിൽ അതൃപ്തി അറിയിച്ച് സിബിഐ. തങ്ങളുടെ ഭാഗം ചോദിക്കാതെ തീരുമാനമെടുത്തു എന്നാണ് ആക്ഷേപം. പരോൾ നടപടിക്രമങ്ങളുടെ വിശദാംശങ്ങൾ ജയിൽ വകുപ്പിനോട് സിബിഐ ആവശ്യപ്പെട്ടു.

കൊവിഡ് പശ്ചാത്തലത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി നേരത്തെ ജയിൽ വകുപ്പ് 1500 പേർക്ക് പരോൾ അനുവദിച്ചിരുന്നു. ഇക്കൂട്ടത്തിലാണ് സിസ്റ്റർ സെഫി, ഫാദർ തോമസ് എം കോട്ടൂർ എന്നിവർക്ക് 90 ദിവസത്തെ പരോൾ നൽകിയത്. 2020ലെ സുപ്രിംകോടതി ഉത്തരവുകളുടെ പശ്ചാത്തലത്തിലാണ് പരോളെന്ന് ജയിൽ വകുപ്പ് വ്യക്തമാക്കിയെങ്കിലും സംഭവത്തിൽ സിബിഐ അതൃപ്തി അറിയിച്ചിട്ടുണ്ട്. തങ്ങളുടെ ഭാഗം ചോദിക്കാതെ തീരുമാനമെടുത്തു എന്നാണ് ആക്ഷേപം. പരോൾ നടപടിക്രമങ്ങളുടെ വിശദാംശങ്ങൾ ജയിൽ വകുപ്പിനോട് സിബിഐ ആവശ്യപ്പെട്ടു കഴിഞ്ഞു.

അഭയകേസിൽ അഞ്ച് മാസം മുൻപാണ് ഇരുവരെയും തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും, സെഫിക്ക് ജീവപര്യന്തം തടവുമായിരുന്നു ശിക്ഷ. ഇതിനെതിരെ പ്രതികൾ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.

പ്ര​തി​പ​ക്ഷ നേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന വി​ഷ​യ​ത്തി​ൽ കോ​ൺ​ഗ്ര​സി​ൽ ആ​ശ​യ​ക്കു​ഴ​പ്പം തു​ട​രു​ന്നു. വി.​ഡി സ​തീ​ശ​നെ പ്ര​തി​പ​ക്ഷ നേ​താ​വാ​ക്ക​ണ​മെ​ന്നു ശ​ക്ത​മാ​യ അ​ഭി​പ്രാ​യ​മു​യ​ർ​ന്നി​ട്ടു​ണ്ടെ​ങ്കി​ലും ഐ ​ഗ്രൂ​പ്പി​ലെ ഒ​രു വി​ഭാ​ഗം ര​മേ​ശ് ചെ​ന്നി​ത്ത​ല ത​ന്നെ പ്ര​തി​പ​ക്ഷ നേ​താ​വാ​യി തു​ട​ര​ട്ടെ എ​ന്ന നി​ല​പാ​ടി​ലാ​ണ്. പ്ര​തി​പ​ക്ഷ നേ​താ​വെ​ന്ന നി​ല​യി​ൽ സ​ർ​ക്കാ​രി​നെ ക​ടു​ത്ത സ​മ്മ​ർ​ദ​ത്തി​ലാ​ക്കാ​ൻ ചെ​ന്നി​ത്ത​ല​യ്ക്കു ക​ഴി​ഞ്ഞി​രു​ന്നു​വെ​ന്ന​ത് ഇ​വ​ർ എ​ടു​ത്തു കാ​ട്ടു​ന്നു

എ​ന്നാ​ൽ ചെ​ന്നി​ത്ത​ല മാ​റി വി.​ടി.​സ​തീ​ശ​ൻ പ്ര​തി​പ​ക്ഷ നേ​തൃ​സ്ഥാ​ന​ത്തേ​ക്ക് വ​ര​ട്ടെ എ​ന്നാ​ഗ്ര​ഹി​ക്കു​ന്ന എം​എ​ൽ​എ​മാ​രും ഐ ​ഗ്രൂ​പ്പി​ലു​ണ്ട്. പ​ര​സ്യ പി​ന്തു ചെ​ന്നി​ത്ത​ല​യ്ക്ക് ന​ൽ​കി​യാ​ലും ഹൈ​ക്ക​മാ​ൻ​ഡ് നി​രീ​ക്ഷ​ക​ർ ഒ​റ്റ​യ്ക്ക് അ​ഭി​പ്രാ​യം തേ​ടു​മ്പോ​ൾ ഇ​വ​ർ പി​ന്തു​ണ സ​തീ​ശ​നാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കു​മെ​ന്നാ​ണ് വി​വ​രം.

യോ​ഗ​ത്തി​ൽ ത​ർ​ക്ക​ങ്ങ​ളു​ണ്ടാ​യി​ല്ലെ​ങ്കി​ൽ ചെ​ന്നി​ത്ത​ല ത​ന്നെ പ്ര​തി​പ​ക്ഷ നേ​താ​വാ​യി തു​ട​ർ​ന്നേ​ക്കും. നേ​ര​ത്തെ ചെ​ന്നി​ത്ത​ല ദേ​ശീ​യ രാ​ഷ്‌​ട്രീ​യ​ത്തി​ലേ​ക്ക് ക​ട​ക്കു​മെ​ന്ന് അ​ഭ്യൂ​ഹ​ങ്ങ​ളു​ണ്ടാ​യെ​ങ്കി​ലും താ​ത്പ​ര്യ​മി​ല്ലെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

വി​ഷ​യ​ത്തി​ൽ പെ​ട്ടെ​ന്നു തീ​രു​മാ​നം പ​റ​യേ​ണ്ടെ​ന്ന നി​ല​പാ​ടി​ലാ​ണ് എ ​ഗ്രൂ​പ്പ്. ഉ​മ്മ​ൻ ചാ​ണ്ടി ഇ​തു​വ​രെ മ​ന​സു തു​റ​ന്നി​ട്ടി​ല്ലെ​ങ്കി​ലും ചെ​ന്നി​ത്ത​ല ത​ന്നെ തു​ട​ര​ട്ടെ എ​ന്ന നി​ല​പാ​ടി​ലാ​ണ് ഭൂ​രി​ഭാ​ഗം എ ​ഗ്രൂ​പ്പ് എം​എ​ൽ​എ​മാ​രും.

എ​ന്നാ​ൽ യു​വ​പ്ര​തി​നി​ധി​ക​ൾ നേ​തൃ​ത​ല​ത്തി​ൽ മാ​റ്റം വ​ര​ണ​മെ​ന്ന നി​ല​പാ​ടി​ലാ​ണ്. അ​തേ​സ​മ​യം എ ​ഗ്രൂ​പ്പ് ത​ന്‍റെ പേ​ര് ഉ​യ​ർ​ത്തി കാ​ട്ടാ​ത്ത​തി​ൽ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ന് അ​തൃ​പ്തി​യു​ണ്ട്.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​നു​ണ്ടാ​യ ക​ന​ത്ത തി​രി​ച്ച​ടി​ക്കു കാ​ര​ണം നേ​തൃ​ത്വ​മാ​ണെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി താ​രി​ഖ് അ​ൻ​വ​ർ നേ​ര​ത്തെ ഹൈ​ക്ക​മാ​ൻ​ഡി​നു റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം ന​ട​ന്ന രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി​യി​ൽ നേ​തൃ​ത്വ​ത്തി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​നം ഉ​യ​രു​ക​യും ചെ​യ്തി​രു​ന്നു.

മ​ന്ത്രി​സ​ഭ​യി​ൽ സ​ഭ​യി​ൽ നി​ന്നു കെ.​കെ. ശൈ​ല​ജ​യെ ഒ​ഴി​വാ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി താ​ര​ങ്ങ​ൾ. ശൈ​ല​ജ ടീ​ച്ച​റു​ടെ ചി​ത്രം പ​ങ്കു​വ​ച്ചാ​യി​രു​ന്നു താ​ര​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം, വി​നീ​ത് ശ്രീ​നി​വാ​സ​ൻ, ഗീ​തു മോ​ഹ​ൻ​ദാ​സ്, മ​ധു​പാ​ൽ, പാ​ർ​വ​തി തി​രു​വോ​ത്ത്, സം​യ​ക്ത മേ​നോ​ൻ, റി​മ ക​ല്ലു​ങ്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി. #BringOurTeacherBack #ShailajaTeacher എ​ന്നി ഹാ​ഷ്‌​ടാ​ഗു​ക​ളി​ലാ​ണ് പ്ര​തി​ഷേ​ധം.

സ​മ​ർ​ഥ​യാ​യ നേ​താ​വി​നെ ത​ഴ​ഞ്ഞ​തി​ന് ന്യാ​യീ​ക​ര​ണ​മി​ല്ല എ​ന്നാ​ണ് പാ​ർ​വ​തി തി​രു​വോ​ത്ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ച​ത്. അ​ധി​കാ​രം എ​ന്നും ജ​ന​ങ്ങ​ളു​ടെ ക​യ്യി​ലാ​ണെ​ന്ന കാ​ര്യം മ​റ​ക്ക​ണ്ട എ​ന്നും പാ​ർ​വ​തി കു​റി​ച്ചു.. അ​പ്ര​തീ​ക്ഷി​ത​വും, അ​പ​മാ​ന​ക​ര​വും, വി​ഡ്ഢി​ത്ത​വും നി​റ​ഞ്ഞ തു​ട​ക്കം എ​ന്നാ​യി​രു​ന്നു ര​ഞ്ജി​നി ഹ​രി​ദാ​സി​ന്‍റെ പോ​സ്റ്റ്.

തെ​റ്റാ​യി പോ​യ തീ​രു​മാ​നം…​കാ​ലം മ​റു​പ​ടി പ​റ​യും എ​ന്ന് സം​വി​ധാ​യ​ക​നാ​യ ബോ​ബ​ൻ സാ​മു​വ​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ചു. പ്ര​തീ​ക്ഷ…. സു​ര​ക്ഷി​ത​ത്വം… ഉ​റ​പ്പ്! ടീ​ച്ച​ർ ന​മു​ക്ക് എ​ല്ലാ​വ​ർ​ക്കും അ​താ​ണ്! അ​ത് കൊ​ണ്ടു​ത​ന്നെ​യാ​ണ് അ​തി​ല്ലാ​താ​കു​മ്പോ​ൾ വേ​ദ​നി​ക്കു​ന്ന​ത്! ഗാ​യ​ക​ൻ വി​ധു പ്ര​താ​പി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് ഇ​ങ്ങ​നെ.

എ​ങ്കി​ൽ…..​കെ.​കെ. ഷൈ​ല​ജ ടീ​ച്ച​റെ തി​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​പ്പി​ക്ക​രു​താ​യി​രു​ന്നു, ഇ​തി​പ്പൊ ‘പാ​ലം ക​ട​ക്കു​വോ​ളം നാ​രാ​യ​ണ’. ടീ​ച്ച​ർ നാ​ള​ത്തെ കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി പ​ദ​ത്തി​ലേ​ക്ക് എ​ത്ത​പ്പെ​ട്ട് ച​രി​ത്ര​മാ​കാ​ൻ സാ​ധ്യ​ത​യു​ള്ള വ്യ​ക്തി​യാ​യി​രു​ന്നു. പാ​ർ​ട്ടി അ​ത് മു​ന്നേ ക​ണ്ട് പ്ര​വ​ർ​ത്തി​ക്കാ​ത്ത​ത് പാ​ർ​ട്ടി​ക്കു​ള്ളി​ലെ “ആ​ണ​ധി​കാ​ര”​ത്തി​ന്‍റെ കൊ​ഴു​പ്പു കൊ​ണ്ട് മാ​ത്ര​മാ​യി​രി​ക്കും. എ​ന്‍റെ പ്ര​തി​ഷേ​ധം ഞാ​ൻ രേ​ഖ​പ്പെ​ടു​ത്തു​ന്നു. ന​ട​നാ​യ രാ​ജേ​ഷ് ശ​ർ​മ കു​റി​ച്ചു.

ആരോഗ്യമന്ത്രി കെ.കെ.ശൈലജയെ രണ്ടാം പിണറായി സർക്കാരിൽ ഉൾപ്പെടുത്തേണ്ടതില്ലെന്നു പാർട്ടി തീരുമാനമെടുത്തതായി സൂചന. എല്ലാവരും പുതുമുഖങ്ങളാകട്ടെയെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണിത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴികെ എല്ലാവരും പുതുമുഖങ്ങളായിരിക്കും.

എം.ബി. രാജേഷ് സ്പീക്കറാകും. വീണാ ജോര്‍ജ്, ആര്‍. ബിന്ദു, പി.എ. മുഹമ്മദ് റിയാസ്, വി. ശിവന്‍കുട്ടി, കെ.രാധാകൃഷ്ണന്‍, പി. രാജീവ്, കെ.എന്‍. ബാലഗോപാല്‍, സജി ചെറിയാന്‍, എം.വി. ഗോവിന്ദന്‍, വി.എന്‍. വാസവന്‍, വി. അബ്ദുറഹ്മാന്‍ എന്നിവര്‍ മന്ത്രിമാരാകും.

കെ.കെ.ശൈലജ ഒഴികെയുള്ള പഴയ മന്ത്രിമാരെ ഒഴിവാക്കുമെന്നായിരുന്നു ആദ്യ സൂചനകൾ. എന്നാൽ തിരഞ്ഞെടുപ്പിൽ പ്രമുഖരെ ഒഴിവാക്കിയതുപോലെ മന്ത്രിസഭയിലും പുതുമുഖങ്ങൾ മതിയെന്ന തീരുമാനത്തിലേക്ക് പാര്‍ട്ടി എത്തുകയായിരുന്നു.

സിപിഐയില്‍ നാലു മന്ത്രിമാരും ഡപ്യൂട്ടി സ്പീക്കറും പുതുമുഖങ്ങള്‍‍. ജി.ആര്‍.അനില്‍, പി.പ്രസാദ്, കെ.രാജന്‍ മന്ത്രിമാരാകും. ചിറ്റയം ഗോപകുമാര്‍ ഡപ്യൂട്ടി സ്പീക്കറാവും. മന്ത്രിസ്ഥാനത്തേയ്ക്കില്ലെന്ന് സുപാല്‍ അറിയിച്ചു. ഇ.കെ.വിജയന്‍ മന്ത്രിയാകുന്നതിനോട് കോഴിക്കോട് ഘടകത്തിന് എതിര്‍പ്പുണ്ട്. സിപിഐയുടെ നിയമസഭാകക്ഷി നേതാവായി ഇ ചന്ദ്രശേഖരനെ തിരഞ്ഞെടുക്കും.

നിയുക്ത എംഎൽഎ കെ.ബി.ഗണേഷ്കുമാറിനെതിരെ സഹോദരി മുഖ്യമന്ത്രിയെ കണ്ട് പരാതി പറഞ്ഞതാണ് ആദ്യടേമില്‍‍ മന്ത്രിയാക്കുന്നതില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ കാരണമെന്ന് സൂചന. വില്‍പത്രത്തില്‍ ക്രമക്കേട് നടത്തിയെന്ന ആക്ഷേപം ഉന്നയിച്ച് ഗണേഷിന്‍റെ സഹോദരിയായ ഉഷാ മോഹന്‍ദാസ് മുഖ്യമന്ത്രിയെയും കോടിയേരിയെയും കണ്ടിരുന്നു.

എന്നാൽ മന്ത്രിസ്ഥാനം രണ്ടാമൂഴത്തിലായതിനു കാരണം രാഷ്ട്രീയമെന്ന് നിയുക്ത എംഎൽഎ കെ.ബി.ഗണേഷ്കുമാര്‍. സഹോദരി മുഖ്യമന്ത്രിയോട് പരാതി പറഞ്ഞതിനാലെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു.ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്നും ഗണേഷ് പറഞ്ഞു.

 

ഒരു ലാപ്ടോപ് പോലും സ്വന്തമായിട്ടില്ലാത്ത വ്യക്തിയാണ് താനെന്ന് സംവിധായകൻ പ്രിയദർശൻ. കാരണം സിനിമയിലെ ടെക്നോളജിയോട് മാത്രമേ തനിക്ക് താത്പര്യമുള്ളൂവെന്നും, സിനിമയ്ക്ക് പുറത്തെ ടെക്നോളജി ലോകം തന്നെ ആകർഷിക്കാറില്ലെന്നും അദ്ദേഹം ഒരു എഫ് എം ചാനലിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.

പ്രിയദർശന്റെ വാക്കുകൾ

“സിനിമയിൽ നിന്ന് ലഭിച്ച പണം കൊണ്ട് ഞാൻ റബ്ബർ എസ്റ്റേറ്റ് ഒന്നും വാങ്ങി കൂട്ടിയിട്ടില്ല. ഞാൻ സിനിമയിൽ നിന്ന് ലഭിക്കുന്ന പണം സ്റ്റുഡിയോസിനും, ക്യാമറയ്ക്കുമൊക്കെ വേണ്ടിയാണ് വിനിയോഗിക്കുന്നത്. അതിന് രണ്ട് ഗുണമുണ്ട്. എനിക്ക് അതിനെക്കുറിച്ച് പഠിക്കാൻ പറ്റും. രണ്ടാമത്തെ കാര്യം, അതൊരു പാഷനാണ്. അപ്ഡേറ്റ് ചെയ്യുക എന്നതൊരു പാഷനാണ്. അല്ലാതെ മനപൂർവ്വമായിട്ട് അപ്ഡേറ്റ് ചെയ്യുകയല്ല ഞാൻ. എൻ്റെ കയ്യിൽ സ്വന്തമായി ഒരു ലാപ്ടോപ് പോലുമില്ല. അത് കൊണ്ട് നടക്കുകയും അതിൽ മെയിൽ അയയ്ക്കുകയും അതിലൊന്നും താത്പര്യമില്ല. പക്ഷേ സിനിമയ്ക്ക് അകത്തെ ടെക്നോളജി എനിക്ക് ആവശ്യമാണ്. അതിന് പുറത്തെ ടെക്നോളജി ആകർഷിക്കാറില്ല. .

രണ്ടാം പിണറായി മന്ത്രിസഭയിലെ സിപിഎം മന്ത്രിമാരാരെന്ന് ഇന്നറിയാം. 12 മന്ത്രിസ്ഥാനങ്ങളില്‍ പിണറായി വിജയനും കെ.കെ.ശൈലജയും ഒഴികെയുള്ളവര്‍ പുതുമുഖങ്ങളാകുമെന്നാണ് സൂചന. സി.പി.ഐയുടെ നാലു മന്ത്രിമാരിൽ പഴയ മുഖങ്ങളുണ്ടാവില്ല. രാവിലെ 9.30ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റും തുടര്‍ന്ന് നടക്കുന്ന സംസ്ഥാനസമിതിയും മന്ത്രിമാരും സ്പീക്കറും ആരെന്ന് തീരുമാനിക്കും.

സി.പി.എമ്മിൽ എം.വി. ഗോവിന്ദൻ, കെ. രാധാകൃഷ്ണൻ, പി. രാജീവ്, കെ.എൻ. ബാലഗോപാൽ എന്നിവരാണ് മന്ത്രിസ്ഥാനം ഉറപ്പായവർ. നിലവിലെ മന്ത്രിമാരിൽ എ.സി. മൊയ്തീൻ, ടി.പി. രാമകൃഷ്ണൻ എന്നിവരുടെ പേരുകളും കേൾക്കുന്നെങ്കിലും ഇളവുണ്ടാകുമോ എന്ന് വ്യക്തമല്ല. എം.എം. മണിയും കടകംപള്ളി സുരേന്ദ്രനും കെ.ടി. ജലീലും മാറ്റിനിർത്തപ്പെടും. എ.സി.മൊയ്തീന്‍റെ കാര്യത്തില്‍ പുനരാലോചന നടക്കുന്നുണ്ട്. കോഴിക്കോടിന്‍റെ പ്രാതിനിധ്യവും സമുദായ സന്തുലനവും ഉറപ്പാക്കാന്‍ ടി.പി.രാമകൃഷ്ണനും നിബന്ധനയില്‍ ഇളവ് നല്‍കണമെന്ന വാദമുണ്ടെങ്കിലും പരിഗണിക്കപ്പെട്ടേക്കില്ല. ടി.പി.രാമകൃഷ്ണന്‍ ഇല്ലാത്ത സാഹചര്യമാണ് സംസ്ഥാന സമിതിയംഗവും ഡിവൈഎഫ്ഐ അഖിലേന്ത്യാധ്യക്ഷനുമായ മുഹമ്മദ് റിയാസിന് സാധ്യതാപട്ടികയില്‍ ഇടം നല്‍കുന്നത്. എന്നാല്‍ കാനത്തില്‍ ജമീലയെ ഉള്‍പ്പെടുത്തിയാല്‍ സമുദായ–വനിതാപ്രാതിനിധ്യങ്ങള്‍ ഒരുപോലെ വരുമെന്ന വാദവുമുണ്ട്.

സംസ്ഥാന സമിതിയംഗങ്ങളില്‍ വി.ശിവന്‍കുട്ടി, സജി ചെറിയാന്‍, വി.എന്‍.വാസവന്‍, എം.ബി.രാജേഷ് എന്നിവര്‍ക്കും സാധ്യതയേറെ. വീണ ജോര്‍ജ് മന്ത്രിയോ സ്പീക്കറോ ആകും. പത്തനംതിട്ട ജില്ലയില്‍ നിന്ന് മറ്റാരും പരിഗണിക്കപ്പെടാത്തതും സമുദായ ഘടകവും വീണയ്ക്ക് തുണയാണ്. കെ.ടി.ജലീലിനേയും സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നു. പി.പി.ചിത്തരഞ്ജന്‍ ആലപ്പുഴ ജില്ലയില്‍ നിന്നുള്ള രണ്ടാം മന്ത്രിയാകാനും സാധ്യതയുണ്ട്. വി.ശിവന്‍കുട്ടി മന്ത്രിയായാല്‍ സിഐടിയു പ്രാതിനിധ്യമാകും എന്നതിനാല്‍ പൊന്നാനിയില്‍ നിന്ന് ജയിച്ച പി.നന്ദകുമാര്‍ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടേക്കില്ല. രാവിലെ ഒമ്പതരയ്ക്ക് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ മന്ത്രിമാരുടെ പട്ടികയ്ക്ക് രൂപം നല്‍കും. പതിനൊന്നരയ്ക്ക് ചേരുന്ന സംസ്ഥാന സമിതി യോഗം മന്ത്രിമാരുടെ പട്ടിക ചര്‍ച്ച ചെയ്ത് അംഗീകരിക്കും. തുടര്‍ന്നാകും പ്രഖ്യാപനം.

ലോക്ഡൗൺ ആയതോടെ കേരളത്തിൽ മദ്യം സ്റ്റോക്ക് ഉള്ള ഒരേ ഒരു പട്ടാളക്കാരൻ മേജർ രവിയാണ് എന്ന് പരിഹസിച്ച് നിരവധി ട്രോളുകൾ പ്രചരിച്ചിരുന്നു . എന്നാൽ ഒരു തുള്ളി പോലും കഴിക്കാത്ത ആളാണ് താനെന്നും, ട്രോള്‍ ഉണ്ടാക്കുന്നവർ തന്നെയാണ് അതിന്റെ മറുപടിയും ഉണ്ടാക്കി പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം മനോരമയുമായുളള അഭിമുഖത്തിൽ പറയുന്നു.

‘ചില സുഹൃത്തുക്കളാണ് മദ്യത്തെക്കുറിച്ച് ഞാൻ ചീത്ത പറഞ്ഞ രീതിയിൽ ഉള്ള ഒരു സ്ക്രീൻഷോട്ട് അയച്ചു തന്നത്. ‘സാറ് ഇങ്ങനെ പറയില്ലല്ലോ, പിന്നെ എന്താണ് സംഭവിച്ചത്’ എന്ന് ചോദിച്ചു. ഞാൻ അങ്ങനെ പറയില്ല എന്ന് നിങ്ങൾക്ക് അറിയാമല്ലോ അപ്പോൾ ഊഹിച്ചോളൂ, പറഞ്ഞു.

‘ഞാൻ ആരെയും മോശം പറയുന്ന ആളല്ല. കേരളത്തിൽ മദ്യം സ്റ്റോക്ക് ഉള്ള ഒരേ ഒരു മേജർ ഞാൻ ആണ് എന്നൊക്കെയാണ് ട്രോള്. സത്യത്തിൽ ഞാൻ മദ്യപിക്കാത്ത ഒരാളാണ്. എന്റെ ക്വാട്ട പോലും ഞാൻ വാങ്ങാറില്ല. അതുകൊണ്ടു തന്നെ ഈ ട്രോള് കാണുമ്പോൾ എനിക്ക് ചിരിയാണ് വരുന്നത്. ഇക്കാലത്ത് ചിരിക്കാൻ ഒരു കാര്യം ഇത് ഹിറ്റാണ് എന്നാണ് സുഹൃത്തുക്കൾ വിളിച്ചു പറയുന്നത്, മേജർ രവിയുടെ ഭാഷ കൊള്ളാമല്ലോ എന്ന് പറഞ്ഞു, അത് കേട്ട് ഞാൻ കുറെ ചിരിച്ചു.’

കാനറാ ബാങ്ക് പത്തനംതിട്ട രണ്ടാം ശാഖയിൽ നിന്നും എട്ട് കോടിയോളം രൂപ കൈക്കലാക്കിയ ബാങ്ക് ജീവനക്കാരനെ പിടികൂടിയിട്ടും പണം കണ്ടെത്താനാവാതെ പോലീസ് കുഴങ്ങുന്നു. പ്രതിയായ വിജീഷ് വർഗീസിന്റെ അക്കൗണ്ടുകൾ പരിശോധിച്ചതോടെയാണ് കേസിൽ വൻവഴിത്തിരിവ് സംഭവിച്ചിരിക്കുന്നത്. തട്ടിയെടുത്ത എട്ട് കോടിയോളം രൂപ അക്കൗണ്ടിൽ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ച പോലീസിനെ ഞെട്ടിച്ചുകൊണ്ട് കാലിയായ അക്കൗണ്ടുകളാണ് കണ്ടെത്താനായത്.

വിജീഷ് വർഗീസ് സ്വന്തം പേരിൽ മൂന്ന് അക്കൗണ്ടുകൾ, ഭാര്യയുടെ പേരിലുള്ള രണ്ട് അക്കൗണ്ടുകൾ എന്നിവ കൂടാതെ മാതാവ്, ഭാര്യാപിതാവ് എന്നിവരുടെ അക്കൗണ്ടുകളിലേക്കാണ് വൻ തുക നിക്ഷേപിച്ചിരുന്നത്. ആറര കോടി രൂപ ഈ അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നാണ് ഓഡിറ്റിൽ കണ്ടെത്തിയതും. എന്നാൽ ഈ അക്കൗണ്ടുകളിലൊന്നും ഇപ്പോൾ കാര്യമായ പണമൊന്നും അവശേഷിക്കുന്നില്ലെന്നാണ് യാഥാർത്ഥ്യം. ചിലതിൽ മിനിമം ബാലൻസ് മാത്രമാണുള്ളത്. ചിലത് കാലിയാണ്.

നേരത്തെ, ഓഡിറ്റിൽ തട്ടിപ്പ് സ്ഥിരീകരിച്ചതോടെ ഈ അക്കൗണ്ടുകൾ ബാങ്ക് മരവിപ്പിച്ചിരുന്നു. എന്നാൽ അതിനും ഏറെ മുൻപേ പണം പിൻവലിക്കപ്പെട്ടുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. കുടുംബാംഗങ്ങളുടെ അറിവോടെയാണ് പണം പിൻവലിക്കപ്പെട്ടതെന്നാണ് സംശയം.

ബാങ്ക് ശാഖയിൽ വിജീഷിനെ എത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും. വിജീഷിനെതിരെ ഐപിസി 420, ഐടി ആക്ട് 66 എന്നീ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസ്. തട്ടിയെടുത്ത പണത്തിൽ വലിയൊരു നിക്ഷേപം ഓഹരി വിപണിയിൽ നിക്ഷേപിച്ചതായാണ് വിജീഷിന്റെ മൊഴി. ബന്ധപ്പെട്ട അക്കൗണ്ടുകൾ പരിശോധിച്ചാൽ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ. കേസിലെ അന്വേഷണം ക്രൈം ബ്രാഞ്ച് ഉടൻ ഏറ്റെടുക്കും.

പത്തനംതിട്ടയിലെ കനറാ ബാങ്ക് ശാഖയിൽ നിന്ന് ജീവനക്കാരനായ വിജീഷ് വർഗീസ് 8 കോടി 13 ലക്ഷം രൂപ തട്ടിയെടുത്തതാണ് കേസ്. കനറാ ബാങ്ക് തുമ്പമൺ ബ്രാഞ്ചിലെ ഒരു ജീവനക്കാരന്റെ ഭാര്യയുടെ സ്ഥിരനിക്ഷേപ അക്കൗണ്ടിലെ 9.70 ലക്ഷം പിൻവലിച്ചതായി കണ്ടെത്തിയതോടെ ഫെബ്രുവരിയിലാണ് തട്ടിപ്പിനെക്കുറിച്ച് ബാങ്ക് അധികൃതർക്ക് ആദ്യം വിവരം ലഭിക്കുന്നത്. തുടർന്ന് ഫെബ്രുവരി 11ന് ബാങ്ക് അധികൃതർ പരിശോധന തുടങ്ങി.

ഒരുമാസത്തെ പരിശോധന പൂർത്തിയായപ്പോൾ കോടികൾ നഷ്ടമായെന്ന് വ്യക്തമാവുകയായിരുന്നു. ബാങ്കിലെ ഇടപാടുകൾ കൈകാര്യം ചെയ്തിരുന്ന ക്ലർക്ക് കം കാഷ്യറായ വിജീഷ്, തനിക്ക് പിഴവ് പറ്റിയതാണെന്ന് പറഞ്ഞ് ഒഴിഞ്ഞു. ശേഷം ബാങ്കിന്റെ പാർക്കിങ് അക്കൗണ്ടിൽനിന്നുള്ള പണം തിരികെനൽകി ഈ പരാതി പരിഹരിച്ചു. സംഭവത്തിൽ ഒളിവിൽ പോയ വിജീഷിനെ തിങ്കളാഴ്ച കുടുംബസമേതം ബംഗളൂരുവിൽ നിന്നാണ് പോലീസ് കണ്ടെത്തിയത്.

RECENT POSTS
Copyright © . All rights reserved