വമ്പൻ ഭൂരിപക്ഷത്തിൽ കെ.കെ രമയെ വിജയിപ്പിച്ച് വടകര നിയമസഭയിലേക്ക് അയച്ചിരിക്കുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി സി.കെ.നാണു 9511 വോട്ട് ഭൂരിപക്ഷം നേടിയിരുന്നെങ്കിൽ ഇന്ന് രമയുടെ ഭൂരിപക്ഷം 7014. ഇത്തവണ മനയത്ത് ചന്ദ്രനാണ് പരാജയം അറിഞ്ഞത്.
വോട്ടെടുപ്പിന്റെ തുടക്കം മുതൽ തന്നെ വൻമുന്നേറ്റമാണ് രമ നടത്തിയത്. 2008 ൽ ഒഞ്ചിയത്തെ സിപിഎം വിമതർ ചേർന്നു രൂപീകരിച്ച ആർഎംപിക്ക് ഇത് ചരിത്രവിജയം കൂടിയാണ്. മേയ് 4 നു ടി.പി.ചന്ദ്രശേഖരൻ കൊല്ലപ്പെട്ടിട്ട് 9 വർഷം പൂർത്തിയാകുമ്പോഴാണ് കെ.കെ.രമയുടെ നിയമസഭാ പ്രവേശം എന്നതും ശ്രദ്ധേയമാണ്. വിജയത്തിന് ശേഷം കടലോളം നന്ദി.. അത്രമേൽ സ്നേഹം എന്നാണ് രമ കുറിച്ചത്.
കേരളത്തിൽ ചരിത്രം കുറിച്ച് ഇടത് സർക്കാർ തുടർ ഭരണത്തിലേക്ക്. വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ കേരളത്തിൽ ഇടത് തരംഗം അലയടിക്കുന്നു.
98 സീറ്റിൽ എൽ.ഡി.എ മുന്നേറുകയാണ്. യു.ഡി.എഫ് 42 സീറ്റിലേക്ക് ഒതുങ്ങി. അതേസമയം സിറ്റിംഗ് സീറ്റിൽ പോലും പിന്നിലായതോടെ ബി.ജെ.പി നയിക്കുന്ന എൻ.ഡി.എയ്ക്ക് കേരളത്തിൽ എം.എൽ.എ ഉണ്ടാവില്ല.
പ്രതീക്ഷിച്ച ഇടങ്ങളിൽ പോലും മുന്നേറ്റമുണ്ടാക്കാൻ യുഡിഎഫിന് കഴിഞ്ഞില്ല. എറണാകുളം, മലപ്പുറം, വയനാട് ജില്ലകളില്‍ മാത്രമാണ് യുഡിഎഫ് മുന്നില്‍. നേമത്തും പാലക്കാട്ടും എന്‍ഡിഎ മുന്നിലാണ്.
ഭരണതുടച്ചയുണ്ടാകുമെന്ന് ഇടത് പക്ഷവും ഭരണമാറ്റം സംഭവിക്കുമെന്ന് യു.ഡി.എഫും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാമെന്ന് ബിജെപിയും കണക്കുകൂട്ടുന്നു.
പുറത്ത് വന്ന എക്‌സിറ്റ് പോളുകള്‍ എല്‍.ഡി.എഫിന് അനുകൂലമാണ്. എന്നാല്‍ സര്‍വ്വേകളെ പൂര്‍ണ്ണമായും യു.ഡി.എഫ് തള്ളികളയുന്നു. ഫല പ്രഖ്യാപനത്തിന് പിന്നാലെ പുതിയ സര്‍ക്കാര്‍ രൂപവത്കരണ ചര്‍ച്ചകള്‍ തുടങ്ങും. കേരളത്തിന് പുറമെ തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, അസം, പുതുച്ചേരി തിരഞ്ഞെടുപ്പ് ഫലങ്ങളും ഇന്നറിയാനാകും.
ഇടുക്കി: ഉടുമ്പൻചോല മണ്ഡലത്തിൽ മന്ത്രി എം.എം. മണിയോട് തോൽവി സമ്മതിച്ച് യുഡിഎഫ് സ്ഥാനാർഥി ഇ.എം. അഗസ്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
“എം.എം. മണിക്ക് അഭിവാദ്യങ്ങൾ. തല കുനിച്ച് ജനവിധി മാനിക്കുന്നു. ശ്രീകണ്ഠൻ നായർ വെല്ലുവിളി ഏറ്റെടുത്തില്ലെങ്കിലും ഞാൻ പറഞ്ഞ വാക്ക് പാലിക്കുന്നു. നാളെ തല മൊട്ടയടിക്കും. സ്ഥലവും സമയവും പിന്നീട് അറിയിക്കും. തെരഞ്ഞെടുപ്പ് വിലയിരുത്തൽ പിന്നീട് അറിയിക്കും’ ഇഎം അഗസ്തി ഫേസ്ബുക്കിൽ കുറിച്ചു.
കോൽക്കത്ത: പശ്ചിമബംഗാളിൽ തുടർഭരണം ഉറപ്പിച്ച് തൃണമൂൽ കോണ്‍ഗ്രസ്. 194 സീറ്റുകളിൽ തൃണമൂൽ കോണ്‍ഗ്രസ് മുന്നേറുകയാണ്. എന്നാൽ ഭരണം നേടുമെന്ന് ഉറച്ച് വിശ്വസിച്ച ബിജെപി 93 സീറ്റുകളിൽ മാത്രമാണ് മുന്നിട്ട് നിൽക്കുന്നത്. വെറും അഞ്ചിടത്ത് മാത്രമാണ് സിപിഎം-കോണ്‍ഗ്രസ് സഖ്യം ലീഡ് ചെയ്യുന്നത്.
അതേസമയം, നന്ദിഗ്രാമിൽ മുഖ്യമന്ത്രി മമതാ ബാനജിക്ക് പ്രധാന എതിരാളി സുവേന്ദു അധികാരിയുടെ മുൻപിൽ കാലിടറുകയാണ്. തൃണമൂൽ വിട്ട് ബിജെപിയിൽ ചേക്കേറിയ സുവേന്ദു അധികാരി 4,997 വോട്ടിന് മുന്നിലാണ്.
കോട്ടയം: പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർഥി ഉമ്മൻചാണ്ടിയുടെ ലീഡ് കുറഞ്ഞു. 788 വോട്ടുകളുടെ മുൻതൂക്കം മാത്രമാണ് ഉമ്മൻചാണ്ടിക്കുള്ളത്.
വോട്ട് എണ്ണി ആദ്യ സമയം മികച്ച ഭൂരിപക്ഷം കാഴ്ചവയ്ക്കാൻ ഉമ്മൻ ചാണ്ടിക്ക് ആദ്യം സാധിച്ചുവെങ്കിലും പിന്നീട് ലീഡ് കുറയുകയായിരുന്നു. എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്ക് സി. തോമസ് ആണ് രണ്ടാം സ്ഥാനത്തുള്ളത്.
കൊച്ചി കേരളത്തില്‍ പുതിയൊരു രാഷ്ട്രീയ സമവാക്യം കൊണ്ടുവരും എന്ന് പ്രഖ്യാപിച്ച് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരത്തിനിറങ്ങിയ ട്വന്റി ട്വന്റിക്ക് തിരിച്ചടി. മൂന്നാം സ്ഥാനത്തേയ്ക്കാണ് 20-20 എത്തി നില്‍ക്കുന്നത്.
കിഴക്കമ്പലം പഞ്ചായത്തില്‍ ഭരണത്തിലേറിയ ട്വന്റി ട്വന്റി കോര്‍പ്പറേറ്റ് കമ്പനിയായ കിറ്റക്‌സിന്റെ സംഭാവനയാണ്. ഇടത്-വലത് മുന്നണികള്‍ക്ക് അതീതമായി പുതിയൊരു ഭരണക്രമം കാഴ്ചവെക്കും എന്നായിരുന്നു ട്വന്റി ട്വന്റിയുടെ അവകാശവാദം.
എന്നാല്‍ കഴിഞ്ഞ പഞഅചായത്ത് തെരഞ്ഞെടുപ്പില്‍ കിഴക്കമ്പലം ഒഴികെയുള്ള മറ്റ് പഞ്ചായത്തുകളില്‍ വലിയ ഉണ്ടാക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പിലും ഇവരുടെ നില പരിമിതമാണ്. മൂന്നാം സ്ഥാനത്ത് നിന്ന് ലീഡ് ഉയര്‍ത്താന്‍ 20-20ക്ക് സാധിച്ചിട്ടില്ല.
കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യഘട്ട ഫല സുചനകള്‍ പുറത്തുവരുമ്പോള്‍ എല്‍ഡിഎഫിന് വന്‍ മുന്നേറ്റമാണ് കാണാന്‍ കഴിയുന്നത്. ധര്‍മ്മടത്ത് പിണറായി വിജയന്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്.
3351 വോട്ടുകള്‍ക്കാണ് പിണറായി വിജയന്‍ ലീഡ് ചെയ്യുന്നത്. തുടക്കം മുതലേ അദ്ദേഹം മുന്നിലായിരുന്നു. കഴക്കൂട്ടത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കടകംപള്ളി സുരേന്ദ്രന്‍ മുന്നില്‍. യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി ഡോ. എസ്.എസ് ലാലാണ് രണ്ടാമത്.
എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍ മൂന്നാമതാണ്. ബാലുശേരിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ധര്‍മജന്‍ ബോള്‍ഗാട്ടിയെ പിന്നിലാക്കി കെഎം സച്ചിന്‍ദേവ് ലീഡ് ചെയ്യുന്നു. 20 വോട്ടുകളുടെ ലീഡാണ് സച്ചിന്‍ദേവിന്. തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി 356 വോട്ടുകള്‍ക്ക് മുന്നിലാണ്.
താനൂരില്‍ പികെ ഫിറോസും മങ്കടയില്‍ മഞ്ഞളാംകുഴി അലിയും മുന്നിലാണ്. നിലമ്പൂരില്‍ വിവി പ്രകാശും തൃത്താലയില്‍ യുഡിഎഫ് 397 വോട്ടിനും ലീഡ് ചെയ്യുന്നു. പെരുമ്പാവൂരില്‍ യുഡിഎഫ് 483 വോട്ടിനാണ് ലീഡ് ചെയ്യുന്നത്. കൊച്ചിയില്‍ കെജെ മാക്സിന്‍ 1422 വോട്ടിനും മുന്നിലാണ്.
സംസ്ഥാനത്ത് ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന പാലാ നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പനറെ ലീഡ് പതിനായിരം കടന്നു. ഒടുവിലത്തെ റിപ്പോർട്ടുകൾ പ്രകാരം മാണി സി കാപ്പന്റെ ലീഡ് 10,551 കടന്നു. ആദ്യ സൂചനകൾ പ്രകാരം ജോസ് കെ മാണിയായിരുന്നു മുന്നിലെങ്കിൽ പിന്നീട് മാണി സി കാപ്പൻ ലീഡ് നേടുകയായിരുന്നു.
ഓരോ റൗണ്ടിലും മാണി സി കാപ്പൻ ലീഡുയർത്തുകയായിരുന്നു. അഭിമാനപ്പോരാട്ടത്തിൽ എല്ലാ പഞ്ചായത്തുകളിലും വ്യക്തമായ ലീഡ് നേടിയാണ് കാപ്പന്റെ തേരോട്ടം..1965 മുതൽ 2016 വരെ കേരളാ കോൺഗ്രസ് എം നേതാവ് കെ എം മാണി വിജയിച്ച മണ്ഡലമാണ് പാല. പിന്നീട്, നടന്ന് ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് മാണി വിഭാഗത്തിൻറെ സ്ഥാനാർത്ഥി ജോസ് ടോമിനെ തോൽപ്പിച്ച് എൻസിപിയുടെ മാണി സി കാപ്പൻ വിജയിച്ചു.
പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്റെ ലീഡ് കുറയുന്നു. നേരത്തെ മൂവായിരത്തിലധികം വോട്ടുകളുടെ ലീഡ് ഉണ്ടായിരുന്നിടത്ത് 2136 വോട്ടുകളായി. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലാണ് രണ്ടാമത്.
നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്റെ ലീഡ് കുറയുന്നു. രണ്ടായിരത്തിലേറെ വോട്ടുകളുടെ ലീഡുണ്ടായിരുന്ന അദ്ദേഹത്തിന് ഇപ്പോള്‍ 420 വോട്ടുകളുടെ മുന്‍തൂക്കമാണുള്ളത്.വി ശിവന്‍കുട്ടിയാണ് രണ്ടാം സ്ഥാനത്ത്.
തൃശൂരില്‍ സി.പി.ഐ സ്ഥാനാര്‍ത്ഥി പി ബാലചന്ദ്രന്‍ ലീഡ് ചെയ്യുന്നു. ആയിരത്തോളം വോട്ടുകള്‍ക്ക് ഇപ്പോള്‍ സുരേഷ് ഗോപി പിന്നിലാണ്. ആദ്യ ഘട്ടത്തില്‍ ലീഡ് ചെയ്തിരുന്ന പത്മജ വേണുഗോപാല്‍ ഇപ്പോള്‍ മൂന്നാം സ്ഥാനത്തുമാണ്.
നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആദ്യ 2 മണ്ണിക്കൂർ പിന്നിട്ടപ്പോൾ എൽഡിഎഫിന് വ്യക്തമായ മുന്നേറ്റം. ആകെയുള്ള 140 മണ്ഡലങ്ങളിൽ 91 സീറ്റിലും എൽഡിഎഫ് മുന്നിലാണ്. യുഡിഎഫ് 47 സീറ്റിലും എൻഡിഎ 2 സീറ്റിലും മുന്നിലാണ്. കാസർകോട്, വയനാട്, മലപ്പുറം, എറണാകുളം എന്നിവ ഒഴികെ 10 ജില്ലകളിലും എൽഡിഎഫാണ് മുന്നിൽ
25 ദിവസത്തെ കാത്തിരിപ്പിന് ശേഷമാണ് സംസ്ഥാനത്ത് വോട്ടെണ്ണുന്നത്.മുഖ്യമന്ത്രി പിണറായി വിജയൻ ധർമടത്തും കെകെ ശൈലജ മട്ടന്നൂരിലും മുന്നിട്ടു നിൽക്കുകയാണ്.പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടി മുമ്പിൽ നിൽക്കുന്നു.
വോട്ടെണ്ണൽ രാവിലെ എട്ടിന് തുടങ്ങി. ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണിയത്.കേരളം കൂടാതെ തമിഴ്നാട്, പുതുച്ചേരി, അസം, പശ്ചിമ ബംഗാൾ നിയമസഭകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. മലപ്പുറമടക്കം ലോക്സഭാമണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലവും ഇന്നറിയാം
പൂഞ്ഞാറില്‍ 40 വര്‍ഷത്തെ പിസി ജോര്‍ജിന്റെ ഭരണത്തിന് ഒടുവില്‍ തിരശീല. വന്‍ തോല്‍വിയിലേയ്ക്കാണ് പിസി ജോര്‍ജിന്റെ ലീഡ്. വാശിയേറിയ മത്സരമാണ് മണ്ഡലത്തില്‍ നടക്കുന്നത്. ആദ്യ റൗണ്ട് എണ്ണി തീര്‍ന്നപ്പോഴേയ്ക്കും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സെബ്യാസ്റ്റ്യന്‍ കുളത്തുങ്കലിന്റെ ലീഡ് ആറായിരം കടന്നു. പിസി ജോര്‍ജ് മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളി പോയി.
സ്വതന്ത്ര്യ സ്ഥാനാര്‍ഥിയായി പി.സി. ജോര്‍ജ്ജും യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി ടോമി കല്ലാനിയും വാശിയേറിയ മത്സരം കാഴ്ചവെച്ച മണ്ഡലമാണ് പൂഞ്ഞാര്‍. 40 വര്‍ഷമായി പൂഞ്ഞാറിലെ എംഎല്‍എ ആണ് പി.സി. ജോര്‍ജ്ജ്. പിസിയുടെ ഉറച്ച ആത്മവിശ്വാസത്തിലാണ് ഇത്തവണ കോട്ടം സംഭവിച്ചിരിക്കുന്നത്.