Kerala

തിരഞ്ഞെടുപ്പിൽ ഭരണമാറ്റം വരാനാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ പ്രസ്താവനയിൽ വൈകിയ വേളയിലുള്ളതെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഭരണം മാറണമെന്ന സുകുമാരന്‍ നായരുടെ പ്രതികരണം വൈകിപ്പോയെന്ന് വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. ഭരണമാറ്റം വേണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച സുകുമാരന്‍ നായരുടെ വിശ്വാസം അദ്ദേഹത്തെ രക്ഷിക്കട്ടെയെന്നും വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ വെള്ളാപ്പള്ളിപറഞ്ഞു.

“സുകുമാരന്‍ നായരുടേത് അസമയത്തെ പ്രതികരണമായിപ്പോയി. ഇപ്പോൾ പറയുന്നതിന് പകരം വോട്ടെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പേ പറയാമായിരുന്നു. അപ്പോള്‍ അതിന് വേണ്ട ഫലം ലഭിക്കുമായിരുന്നു,” വെള്ളാപ്പള്ളി പറഞ്ഞു.

കേരളത്തില്‍ ശക്തമായ ത്രികോണ മത്സരമെന്ന് നടക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. തുടര്‍ഭരണത്തിന് സാധ്യതയുണ്ടോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പറഞ്ഞ എസ്എൻഡിപി ജനറൽ സെക്രട്ടറി ഇത്തവണ ബിജെപി ശക്തമായ പ്രകടനം കാഴ്ചവെച്ചെന്നും അവർ സീറ്റ് നേടുമോ എന്ന കാര്യം പറയാനാവില്ലെന്നും പറഞ്ഞു.

കേരളത്തിലെ ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നതായാണ് തനിക്ക് തോന്നുന്നതെന്നായിരുന്നു ജി സുകുമാരൻ നായർ പറഞ്ഞത്. “സാമൂഹിക നീതിയും മതേതരത്വവും സംരക്ഷിക്കുന്ന സർക്കാർ ഉണ്ടാകണം. വിശ്വാസികളുടെ പ്രതിഷേധം കുറച്ചു കാലമായുണ്ട്. അതിപ്പോഴും ഉണ്ട്,” സുകുമാരൻ നായർ പറഞ്ഞു.

എൻഎസ്എസ് തിരഞ്ഞെടുപ്പുകളിൽ സ്വീകരിക്കുന്ന സമദൂര നിലപാടിൽ നിന്ന് വ്യത്യസ്‌തമായിരുന്നു സുകുമാരൻ നായരുടെ പ്രതികരണം.

നടന്‍ മമ്മൂട്ടി വോട്ട് ചെയ്യാനെത്തിയ ദൃശ്യങ്ങള്‍ പകര്‍ത്തിയതിനെ ചോദ്യംചെയ്ത് ബിജെപി സ്ഥാനാര്‍ത്ഥിയുടെ ഭാര്യ രംഗത്ത്. തൃക്കാക്കര പൊന്നുരുന്നി സികെഎസ് സ്‌കൂളിലാണ് ബിജെപി സ്ഥാനാര്‍ഥി എസ്. സജിയുടെ ഭാര്യ പ്രതിഷേധവുമായി രംഗത്തെത്തിയത്.

നേരത്തെ സജി വോട്ട് ചെയ്യാനെത്തിയ ദൃശ്യങ്ങള്‍ പകര്‍ത്തിയപ്പോള്‍ പോളിങ് ഉദ്യോഗസ്ഥര്‍ തടഞ്ഞെന്നും എന്നാല്‍ മമ്മൂട്ടി വന്നപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ കൂട്ടത്തോടെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും ഇവര്‍ ആരോപിക്കുന്നു.

സജിയുടെ ഭാര്യയ്ക്ക് ബിജെപി പ്രവര്‍ത്തകരും പിന്തുണയുമായി രംഗത്തെത്തി. മാധ്യമപ്രവര്‍ത്തകരെ തടയാനും ശ്രമിച്ചു. തുടര്‍ന്ന് പോലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. ഇതിനിടെ, നടന്‍ മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും വോട്ട് ചെയ്തു മടങ്ങുകയും ചെയ്തു. കൊവിഡ് ആയതിനാല്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് പറഞ്ഞാണ് മമ്മൂട്ടി പോളിങ് ബൂത്തില്‍നിന്ന് മടങ്ങിയത്.

പോലീസ് ബിജെപി ഏജന്റിനെ പോലെയാണ് പെരുമാറുന്നതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കാട്ടായികോണത്തെ സംഘര്‍ഷത്തിലാണ് കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണം. ഇടതുപക്ഷക്കാരെ പോലീസ് തെരഞ്ഞെ് പിടിച്ച് അറസ്റ്റ് ചെയ്തുവെന്നും കടകംപള്ളി പറഞ്ഞു.

പോളിങ് തടസപ്പെടുത്താനാണ് ബി.ജെ.പി ശ്രമം ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കുമെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു.

നേരത്തെ ഇവിടെ സിപിഐഎം, ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് പ്രദേശത്തേക്ക് കൂടുതല്‍ പോലീസുകാര്‍ എത്തി പ്രദേശത്തെ വാര്‍ഡ് മെമ്പറിന്റെ അടക്കം വീട്ടിലെത്തി ബന്ധുക്കളെ കസ്റ്റഡിയിലെടുത്തു. ഇതിന് പിന്നാലെ സിപിഐഎം പ്രവര്‍ത്തകും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടാകുകയായിരുന്നു.

കായംകുളം നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി അരിത ബാബുവിനെ പരിഹസിച്ച് എ.എം.ആരിഫ് എംപി. പാൽ സൊസൈറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പല്ല, കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പാണെന്ന് യുഡിഎഫ് ഓർക്കണമെന്നായിരുന്നു ആരിഫിന്റെ പരാമർശം. കായംകുളത്തെ എൽഡിഎഫ് സ്ഥാനാർഥി പ്രതിഭ ഹരിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ആരിഫ് എംപി.

സ്ഥാനാര്‍ഥിയുടെ പ്രാരാബ്‌ധമാണ് യുഡിഎഫ് കായംകുളത്ത് പ്രചാരണ വിഷയമാക്കിയത്. പ്രാരാബ്‌ധം ചര്‍ച്ച ചെയ്യാനാണോ കേരളത്തിലെ തിരഞ്ഞെടുപ്പെന്നും ആരിഫ് ചോദിച്ചിരുന്നു.

ആരിഫ് എംപിയുടെ പ്രതികരണം രാഷ്ട്രീയ പോരിനുള്ള ആയുധമാക്കിയിരിക്കുകയാണ് യുഡിഎഫ്. എംപിയുടെ പരാമർശം ഏറെ വേദനിപ്പിച്ചെന്ന് അരിത ബാബു പറഞ്ഞു. തന്നെ മാത്രമല്ല ആലപ്പുഴയിലെ തൊഴിലാളി സമൂഹത്തെ മുഴുവനായാണ് ആരിഫ് എംപി പരിഹസിച്ചതെന്നും അരിത പറഞ്ഞു.

ആരിഫ് മാപ്പ് പറയണമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. എംപിയുടെ പരാമര്‍ശം വിലകുറഞ്ഞതും അരിതയെ അധിക്ഷേപിക്കുന്നതുമാണെന്നും ചെന്നിത്തല പറഞ്ഞു. സിപിഎമ്മിന്റെ അധഃപതനം ആണ് ആരിഫിന്റെ പ്രസ്‌താവനയിലൂടെ വ്യക്തമാകുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സിപിഎം നിലപാട് വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

അതേസമയം, പ്രസ്‌താവന പിൻവലിക്കില്ലെന്നും വിവാദമായി ഒന്നും പറഞ്ഞിട്ടില്ലെന്നും ആരിഫ് പറയുന്നു.

ആലപ്പുഴയിൽ വാശിയേറിയ പോരാട്ടം നടക്കുന്ന മണ്ഡലമാണ് കായംകുളം. എൽഡിഎഫിന്റെ സിറ്റിങ് സീറ്റിൽ അരിതയെ സ്ഥാനാർഥിയാക്കി മണ്ഡലം പിടിച്ചെടുക്കുകയാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. ക്ഷീര കർഷകയാണ് അരിത ബാബു. വളരെ പാവപ്പെട്ട വീട്ടിൽ നിന്നുള്ള കുട്ടിയാണ് അരിതയെന്ന് സ്ഥാനാർഥി പ്രഖ്യാപന വേളയിൽ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞിരുന്നു.

തൃത്താലയിലെ പട്ടിത്തറ പഞ്ചായത്തിലെ കാശാമുക്ക് എന്ന സ്ഥലത്ത് കുടിവെള്ളമില്ല എന്ന് വ്യക്തമാക്കി എം.ബി രാജേഷിന്‍റെ വിഡിയോ. പിന്നാലെ ഈ വിഡിയോ വ്യാജമാണെന്ന വാദവുമായി മറുവിഡിയോ ചെയ്ത് തൃത്താല എംഎൽഎ വി.ടി ബൽറാം. കുടിവെള്ള പ്രതിസന്ധിയിലാണ് നാട് എന്ന് വ്യക്തമാക്കാൻ ഒരു വീടിന് മുന്നിലെ പൈപ്പ് തുറന്ന് അതിൽ നിന്നും വായുമാത്രമാണ് വരുന്നത് എന്നായിരുന്നു എം.ബി.രാജേഷിന്റെ വിഡിയോ. ഈ വിഡിയോ എൽഡിഎഫ് കേന്ദ്രങ്ങൾ ഏറ്റെടുക്കുകയും വൈറലാക്കുകയും ചെയ്തു.

ഇതു ശ്രദ്ധയിൽപെട്ട ബൽറാം ഇതേ സ്ഥലത്തെത്തി. അവിടെ താമസിക്കുന്ന പ്രദേശവാസിയായ പാത്തുമ്മ എന്ന വയോധികയെ കൊണ്ട് തന്നെ പൈപ്പ് തുറപ്പിച്ചു. അതിൽ നിന്നുള്ള വെള്ളം കൈകളിൽ കോരിയെടുത്താണ് വ്യാജപ്രചാരണമെന്ന് ബൽറാം പറയുന്നത്. കുടിവെള്ള പ്രതിസന്ധിയുള്ള സ്ഥലത്ത് പൈപ്പ് ലൈൻ സ്ഥാപിച്ച് പ്രശ്നം പരിഹരിച്ചെന്നും ഇവിടെ 250 മീറ്റർ ദൂരം കൂടി പൈപ്പിടാനുള്ള ഫണ്ടും അനുവദിച്ചിട്ടുണ്ടെന്നും ബൽറാം വിഡിയോയിൽ പറയുന്നു.

യുഡിഎഫ് കേന്ദ്രങ്ങള്‍ മറുവിഡിയോയും പ്രചരിപ്പിക്കുന്നതോടെ കുടിവെള്ളപ്പോര് മണ്ഡലത്തില്‍ രൂക്ഷമായി. ഇതോടെ പല ഭാഷ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ക്ക്. ഏതായാലും സത്യമറിയാന്‍ താരമായ പൈപ്പ് തേടി ആളുകളെത്തുന്നുമുണ്ട്.
കഴി‍ഞ്ഞ തിര‍ഞ്ഞെടുപ്പ് കാലത്ത് അഴീക്കോട് മണ്ഡലത്തിലും സമാനമായ വിവാദം തലപൊക്കിയിരുന്നു. കിണറില്‍ ഇറങ്ങി കുടിവെള്ളം പരിശോധിച്ചതായിരുന്നു അന്നത്തെ ചര്‍ച്ച.

ഇങ്ങനെ തെറ്റിദ്ധരിപ്പിക്കരുത് എന്ന് രാജേഷിനെ ഉപദേശിച്ചാണ് ബൽറാം വിഡിയോ അവസാനിപ്പിക്കുന്നത്. െതാട്ടുപിന്നാലെ വിഷയം ചൂണ്ടിക്കാട്ടി ഒരു ട്രോളും അദ്ദേഹം ഫെയ്സ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.

 

Posted by VT Balram on Monday, 5 April 2021

പത്തനംതിട്ടയില്‍ രണ്ടാനച്ഛന്റെ മര്‍ദ്ദനത്തില്‍ അഞ്ച് വയസുകാരി മരിച്ചു. തമിഴ്നാട് രാജപാളയം സ്വദേശിനി കനകയുടെ മകളാണ് ദാരുണമായി മരണപ്പെട്ടത്. സംഭവത്തില്‍ കുട്ടിയുടെ രണ്ടാനച്ഛനായ അലക്സിനെ(23) പോലീസ് കസ്റ്റഡിയിലെടുത്തു. നാല് മാസം മുമ്പാണ് കനകയും അലക്സും കുമ്പഴയിലെ വാടകവീട്ടില്‍ താമസം ആരംഭിച്ചത്.

കഴിഞ്ഞ ഏഴ് വര്‍ഷമായി പത്തനംതിട്ടയിലെ വിവിധയിടങ്ങളിലായി വീട്ടുജോലി ചെയ്തുവരികയാണ് കനക. ഇതിനിടെയാണ് അലക്സിനൊപ്പം താമസം ആരംഭിച്ചത്. കനക ജോലിക്ക് പോയിരിക്കുകയായിരുന്നു. തിരിച്ചു വരുമ്പോഴാണ് ചലനമറ്റ നിലയില്‍ നിലയില്‍ തന്റെ മകളെ കണ്ടതെന്ന് കനക പറയുന്നു.

അലക്സിനോട് കാര്യം തിരക്കിയപ്പോള്‍ ഇയാള്‍ തന്നെയും മര്‍ദ്ദിച്ചതായും കനക ആരോപിക്കുന്നു. തുടര്‍ന്ന് സമീപവാസിയുടെ സഹായത്തോടെ കുട്ടിയെ ആദ്യം സ്വകാര്യ ക്ലിനിക്കിലും പിന്നീട് ജനറല്‍ ആശുപത്രിയിലും എത്തിക്കുകയായിരുന്നു. എന്നാല്‍ ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് തന്നെ കുട്ടി മരണത്തിന് കീഴടങ്ങിയിരുന്നു.

കഴിഞ്ഞ രണ്ട് ദിവസമായി അലക്സ് കുട്ടിയെ മര്‍ദിച്ചിരുന്നതായി കനക പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതിനെത്തുടര്‍ന്നാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കുട്ടിയുടെ ശരീരത്തില്‍ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് വരഞ്ഞ പാടുകളും കണ്ടെത്തിയിട്ടുണ്ട്.

പത്തനംതിട്ടയില്‍ രണ്ടാനച്ഛന്റെ മര്‍ദ്ദനത്തില്‍ അഞ്ച് വയസുകാരി മരിച്ചു. തമിഴ്നാട് രാജപാളയം സ്വദേശിനി കനകയുടെ മകളാണ് ദാരുണമായി മരണപ്പെട്ടത്. സംഭവത്തില്‍ കുട്ടിയുടെ രണ്ടാനച്ഛനായ അലക്സിനെ(23) പോലീസ് കസ്റ്റഡിയിലെടുത്തു. നാല് മാസം മുമ്പാണ് കനകയും അലക്സും കുമ്പഴയിലെ വാടകവീട്ടില്‍ താമസം ആരംഭിച്ചത്.

കഴിഞ്ഞ ഏഴ് വര്‍ഷമായി പത്തനംതിട്ടയിലെ വിവിധയിടങ്ങളിലായി വീട്ടുജോലി ചെയ്തുവരികയാണ് കനക. ഇതിനിടെയാണ് അലക്സിനൊപ്പം താമസം ആരംഭിച്ചത്. കനക ജോലിക്ക് പോയിരിക്കുകയായിരുന്നു. തിരിച്ചു വരുമ്പോഴാണ് ചലനമറ്റ നിലയില്‍ നിലയില്‍ തന്റെ മകളെ കണ്ടതെന്ന് കനക പറയുന്നു.

അലക്സിനോട് കാര്യം തിരക്കിയപ്പോള്‍ ഇയാള്‍ തന്നെയും മര്‍ദ്ദിച്ചതായും കനക ആരോപിക്കുന്നു. തുടര്‍ന്ന് സമീപവാസിയുടെ സഹായത്തോടെ കുട്ടിയെ ആദ്യം സ്വകാര്യ ക്ലിനിക്കിലും പിന്നീട് ജനറല്‍ ആശുപത്രിയിലും എത്തിക്കുകയായിരുന്നു. എന്നാല്‍ ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് തന്നെ കുട്ടി മരണത്തിന് കീഴടങ്ങിയിരുന്നു.

കഴിഞ്ഞ രണ്ട് ദിവസമായി അലക്സ് കുട്ടിയെ മര്‍ദിച്ചിരുന്നതായി കനക പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതിനെത്തുടര്‍ന്നാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കുട്ടിയുടെ ശരീരത്തില്‍ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് വരഞ്ഞ പാടുകളും കണ്ടെത്തിയിട്ടുണ്ട്.

കൊവിഡ് വാക്സിന്‍ സ്വീകരിച്ച ശേഷം ഇന്ത്യയിലെ കൊവിഡ് വ്യാപനത്തെ കുറിച്ചും കൊവിഡ് മുക്ത ഭാരതത്തിനായുള്ള പ്രധാനമന്ത്രിയുടേയും ആരോഗ്യവകുപ്പിന്റേയും പ്രവര്‍ത്തനങ്ങളെ കുറിച്ചും സംസാരിക്കുന്നതിനിടെ പച്ചത്തെറി വിളിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

ദേശീയ മാധ്യമമായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു ആദിത്യനാഥ് മോശം പരാമര്‍ശം നടത്തിയത്. ശേഷം എഎന്‍ഐ വീഡിയോ പിന്‍വലിക്കുകയും, ആദിത്യനാഥിന്റെ മറ്റൊരു ബൈറ്റ് വീണ്ടും അപ്ലോഡ് ചെയ്യുകയുമായിരുന്നു. നേരത്തെ നല്‍കിയ ലൈവ് സൗണ്ട് ബൈറ്റ് പിന്‍വലിച്ചിരിക്കുന്നു എന്ന എഡിറ്ററുടെ കുറിപ്പോടെയാണ് പുതിയ ബൈറ്റ് മാധ്യമം പങ്കുവെച്ചത്.

കൊവിഡ് മുക്ത ഭാരതത്തിനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ കേന്ദ്ര ആരോഗ്യവകുപ്പ് അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു തുടങ്ങിയതിന് പിന്നാലെ സാങ്കേതികമായി ചിലപ്രശ്നങ്ങള്‍ ഉണ്ടായെന്ന് മാധ്യമപ്രവര്‍ത്തകന്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ആദിത്യനാഥ് തെറിവിളി നടത്തിയത്.

സംസ്ഥാനം വിധിയെഴുതാൻ ഇനി മണിക്കൂർ മാത്രം ബാക്കി. മൂന്നു മുന്നണികളുടെയും നാടിളക്കിയുള്ള പ്രചാരണ കോലാഹലങ്ങൾ അവസാനിച്ചു. കൊട്ടിക്കലാശത്തിന് വിലക്ക് ഉണ്ടായിരുന്നെങ്കിലും ഒട്ടും മോശമാക്കാത്ത പ്രചാരണ സമാധാനത്തിനു ശേഷം ഇന്ന് നിശബ്ദ പ്രചാരണത്തിന്റെ ദിവസം. 140 നിയമസഭാ മണ്ഡലങ്ങളിലേക്കും ഒരു ലോക്സഭാ മണ്ഡലത്തിലേക്കും വിധിയെഴുതാനായി രണ്ടു കോടി എഴുപത്തിനാല് ലക്ഷം വോട്ടർമാർ നാളെ ബൂത്തുകളിൽ എത്തും.

രാവിലെ ഏഴു മുതൽ വൈകീട്ട് ഏഴു വരെയാണ് പോളിംഗ്. മാവോയിസ്റ്റ് ഭീഷണിയുള്ള പാലക്കാട്, മലപ്പുറം ജില്ലകളിലെ ഒൻപതു മണ്ഡലങ്ങളിൽ വൈകീട്ട് ആറുവരെ മാത്രമേ പോളിംഗ് ഉള്ളൂ. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പോളിംഗ് ബൂത്തുകള്‍ സജ്ജമാക്കുക. കൊവിഡ് പശ്ചാത്തലത്തിൽ ഇത്തവണ ബൂത്തുകളുടെ എണ്ണവും കൂട്ടിയിട്ടുണ്ട്. ഒരു ബൂത്തില്‍ പരമാവധി 1000 പേര്‍ക്ക് മാത്രമാണ് വോട്ടിംഗ് സൗകര്യം സജ്ജമാക്കുന്നത്. എല്ലാ മണ്ഡലങ്ങളിലും അവസാനത്തെ ഒരു മണിക്കൂർ കൊവിഡ് ബാധിതർക്കും, ക്വാറൻ്റീനിൽ കഴിയുന്നവർക്കും പിപിഇ കിറ്റ് ധരിച്ചെത്തി വോട്ട് ചെയ്യാം.

ഇരട്ടവോട്ടും വ്യാജവോട്ടുമുള്ളവരുടെ ലിസ്റ്റും ഉദ്യോഗസ്ഥർക്ക് കൈമാറി. കൊറോണ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ച് സാമഗ്രികളുടെ വിതരണം പൂർത്തിയാക്കാനാണ് നിർദേശം നൽകിയിട്ടുള്ളതെങ്കിലും പല കേന്ദ്രങ്ങളിലും ഇത് പാലിക്കപ്പെടുന്നില്ലെന്നും ആക്ഷേപമുണ്ട്. പോളിംഗ് സുരക്ഷാ ഡ്യൂട്ടികൾക്കായി നാല് ലക്ഷത്തോളം ഉദ്യോഗസ്ഥരെ 140 മണ്ഡലങ്ങളിലായി വിന്യസിച്ചു. 59,000ത്തോളം പോലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. പോലീസിന്റെ വിവിധ പട്രോൾ സംഘത്തിന് പുറമെ നക്സൽ ബാധിത പ്രദേശങ്ങളിൽ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ്, തണ്ടർബോൾട്ട് എന്നിവയുമുണ്ടാകും. കൂടാതെ ഡ്രോൺ സംവിധാനവും ഒരുക്കയിട്ടുണ്ട്.

കേരളത്തിനൊപ്പം തമിഴ്നാടും പുതുച്ചേരിയും നാളെ വിധിയെഴുതും. ബംഗാളിൽ നാളെ മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കും. അസമിലെ 40 മണ്ഡലങ്ങളും നാളെ പോളിംഗ് ബൂത്തിലേക്ക് നീങ്ങും.

സൂപ്പര്‍ത്താരങ്ങള്‍ തന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് വരില്ലെന്ന് കൊല്ലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും നടനുമായ എം.മുകേഷ്. ഒരു അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വികസനം മുരടിപ്പിക്കുന്നതിന് ജനം വോട്ട് കൊടുക്കില്ലെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു.

മോഹന്‍ലാലും മമ്മൂട്ടിയും ഒരിക്കലും വരില്ല. ഞാന്‍ ഒരാളെയും വിളിച്ചിട്ടില്ല. ആസിഫ് അലിയും ഇന്നസെന്റ് ചേട്ടനുമൊക്കെ ഇങ്ങോട്ടു വിളിച്ചു പറഞ്ഞ് വന്നതാണ്. എന്നെ ജയിപ്പിക്കാന്‍ വേണ്ടി ഒന്ന് വരണേ, ഒരു വീഡിയോ അയച്ചുതരണേ എന്നൊന്നും പറയാന്‍ നമ്മളെ കിട്ടില്ല.

മന്ത്രി സ്ഥാനത്തെ കുറിച്ചൊന്നും താന്‍ചിന്തിക്കുന്നില്ലെന്നും കൊല്ലത്ത് സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥിയാകുമെന്നു പോലും വിചാരിച്ച ആളല്ല താനെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ ഒരു ഓഫര്‍ വന്നപ്പോള്‍ സമ്മതിച്ചതാണ്. അഞ്ചുകൊല്ലം കഴിഞ്ഞ് വീണ്ടും തിരഞ്ഞെടുപ്പില്‍ നില്‍ക്കാന്‍ പാര്‍ട്ടി പറയുമ്പോള്‍, അതില്‍പരം ഒരു ആത്മവിശ്വാസം വേറെയുണ്ടോ?. മുകേഷ് കൂട്ടിച്ചേര്‍ത്തു.

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എൻഡിഎയുടെ പ്രചാരണ വാഹനം ഇടിച്ച് ഒൻപത് വയസുകാരൻ മരിച്ചു. മാഹിയിലാണ് സംഭവം.

മാഹി വളവിൽ സ്വദേശി വിശ്വലാൽ- ദൃശ്യ ദമ്പതികളുടെ മകൻ ആദിഷ് (9) ആണ് മരിച്ചത്. പരസ്യപ്രചരണം അവസാനിക്കുന്നതിന് തൊട്ടുമുൻപ് നടന്ന പരിപാടിക്കിടെ കുട്ടി ബിജെപി പ്രചരണ വാഹനത്തിൽ കുടുങ്ങിപ്പോകുകയായിരുന്നു.

സൈക്കിളിൽ പ്രചരണവാഹനത്തിന് പിന്നാലെ കൂടി കുട്ടിയുടെ ദേഹത്തിലൂടെ പ്രചരണത്തിനെത്തിയ മിനിലോറിയുടെ പിൻചക്രം കയറിയിറങ്ങിയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.വളവിൽ സ്വദേശിയായ കുട്ടിയുടെ അച്ഛൻ വിശ്വലാൽ മാഹി സ്‌പെഷ്യൽ ബ്രാഞ്ചിലാണ് ജോലി ചെയ്യുന്നത്.

Copyright © . All rights reserved