സഹനടിയായി മലയാള സിനിമയിൽ തിളങ്ങിയ താരമാണ് സീനത്ത്. നാടകത്തിലൂടെയായിരുന്നു സീനത്തിന്റെ തുടക്കം. പിന്നീട് 1978 ൽ ‘ചുവന്ന വിത്തുകൾ’ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തി. സീരിയലുകളിലും താരം അഭിനയിക്കാറുണ്ട്. പരദേശി, പെൺപട്ടണം, പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ തുടങ്ങിയ സിനിമകളിൽ ശ്വേത മേനോന് ശബ്ദം നൽകിയത് സീനത്തായിരുന്നു. നാല് പതിറ്റാണ്ടിലേക്ക് കടന്നിരിക്കുകയാണ് ഈ അഭിനേത്രിയുടെ കലാജീവിതം.
മോഹൻലാലിന് ജന്മദിനത്തിൽ ആശംസയുമായി സീനത്തും എത്തിയിരുന്നു. പോസ്റ്റിനു താഴെ ഒരു വ്യക്തി നൽകിയ കമന്റും അതിന് സീനത്ത് നൽകിയ മറുപടിയുമാണ് ശ്രദ്ധേയമാകുന്നത്. “സ്ത്രീകളോട് ഒരു വീക്ക്നെസ് ഉണ്ട് എന്ന് കേട്ടിട്ടുണ്ട്. ചേച്ചിക്ക് വല്ല അനുഭവവും ഉണ്ടോ?” – എന്നായിരുന്നു കമന്റ്. സീനത്ത് നൽകിയ മറുപടി ഇങ്ങനെ, സ്ത്രീ എന്നും ഒരു വീക്ക്നെസ്സ് തന്നെയാണ് മോനേ. അതുകൊണ്ടാണല്ലോ നമ്മളൊക്കെ ജനിച്ചത് തന്നെ.
എന്നാൽ കൂട്ടത്തിൽ ഇത്തിരി ബഹുമാനം ലാലിന് ഉണ്ട് എന്ന് പറഞ്ഞത് തെറ്റാണോ? എല്ലാ മനുഷ്യരിലും നല്ലതും ചീത്തയും ഉണ്ട്. ലോകം മുഴുവൻ വൈറസ് കൊണ്ട് നിറഞ്ഞിരിക്കുന്നു. അതുകൊണ്ട് ഉള്ള സമയം മറ്റുള്ളവരുടെ കുറ്റം കണ്ടെത്തുന്നതിന് വേണ്ടി കളയാതെ സ്വന്തം സന്തോഷത്തിനുവേണ്ടി ജീവിക്കാൻ നോക്ക്. നല്ലതിന് വേണ്ടി പ്രാർത്ഥിക്കാം.
ഒരു നാടക കലാകാരിയിൽനിന്നാണ് സീനത്ത് ചലച്ചിത്ര അഭിനേത്രിയായി ചുവടുമാറ്റം നടത്തിയത്. 2007 ൽ പരദേശി എന്ന ചിത്രത്തിലൂടെ മികച്ച ഡബ്ബിംഗ് കലാകാരിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് അവരുടെ സഹോദരി ഹഫ്സത്തിനോടൊപ്പം പങ്കിട്ടിരുന്നു. രണ്ടു തവണ വിവാഹിതയായ അവരുടെ ആദ്യ വിവാഹം 1981 ജൂൺ 10-ന് മലയാളനാടക സംവിധായകനും നിർമ്മാതാവുമായ കെ. ടി. മുഹമ്മദുമായിട്ടായിരുന്നു. എന്നാൽ ഈ ബന്ധം വിവാഹമോചനത്തിൽ കലാശിച്ചു. ഈ ബന്ധത്തിലെ പുത്രനായ ജിതിൻ സലീനാ സലിം എന്ന വനിതയെ വിവാഹം കഴിച്ചു. സീനത്ത് പിന്നീട് അനിൽ കുമാർ എന്നയാളെ വിവാഹം കഴിക്കുകയും കൊച്ചിയിൽ താമസമാക്കുകയും ചെയ്തു. ദമ്പതികൾക്ക് നിതിൻ അനിൽ എന്ന പേരിൽ ഒരു പുത്രനുമുണ്ട്.
പൈലറ്റാകണമെന്ന തന്റെ സ്വപ്നം സാക്ഷത്കരിക്കുന്ന ജെനി ജെറൊമോന് അഭിനന്ദനവുമായി സോഷ്യൽ മീഡിയ. ഇന്നു രാത്രി 10.25 നു ഷാർജയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ അറേബ്യ വിമാനം അറബിക്കടലിനു മുകളിലൂടെ പറക്കുമ്പോൾ കേരളത്തിലെ തീരദേശമേഖയ്ക്കും തീരദേശമേഖലയുടെ പെണ്മയ്ക്കും മറ്റൊരു ചരിത്രനേട്ടം കൂടി പറന്നെത്തുകയാണ്.എയർ അറേബ്യയുടെ കോക്പിറ്റിനുള്ളിൽ സഹപൈലറ്റായി വിമാനം നിയന്ത്രിക്കുന്നത് ഒരു കടപ്പുറത്തുകാരിയാണ്. തെക്കൻ തിരുവനന്തപുരത്തെ കൊച്ചുതുറ എന്ന തീരദേശഗ്രാമത്തിൽ നിന്നുള്ള ജെനി ജെറോം ആണ് ഈ ചരിത്ര പറക്കലിലൂടെ തീരദേശത്തിന്റെ അഭിമാനം ആകുന്നത്.
അഭിനന്ദന കുറിപ്പ് വായിക്കാം
നമ്മുടെ ജെറോം ജോറിസ് (കൊച്ച് തുറ, കരുംകുളം ഗ്രാമപഞ്ചായത്ത്) ചേട്ടന്റെ മകൾ ജെനി ജെറൊം പൈലറ്റായി. ഒരു പക്ഷെ, കേരളത്തിലെ ആദ്യത്തെ വനിതാ commercial pilot ആയിരിക്കണം ജെനി. ജെനിയുടെ കോപൈലറ്റായുള്ള ആദ്യ യാത്ര തിരുവനന്തപുരത്തേക്കാണ് എന്നതും പ്രത്യേകതയാണ്.
താരതമ്യേന സ്ത്രീ സൗഹാർദ്ദപരമായ ഒരു തീരദേശ സമൂഹത്തിൽ നിന്നും പെൺകുട്ടികൾ ചിറക് വിരിച്ച് പറക്കേണ്ടതും സ്വപ്നങ്ങൾ നെയ്യേണ്ടതും സ്വാഭാവികമായി സംഭവിക്കേണ്ടതാണ്. പറക്കണമെന്ന സ്വപ്നം സാക്ഷാത്ക്കരിച്ച ജെനിക്ക് ആദരവോടെ എല്ലാവിധ ആശംസകളും നേരുന്നു. മകളുടെ വിമാനം പറപ്പിക്കാനുള്ള മോഹത്തെ കരുതലോടെ വളർത്തിയെടുത്ത ജെറോം എന്ന അച്ഛനും കുടുംബവും അഭിനന്ദനങ്ങൾ അർഹിക്കുന്നു.
ജെനി എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ്, “എനിക്ക് ഈ വിമാനം പറപ്പിച്ചാലെന്താ?” എന്ന മോഹം ഉദിക്കുന്നത്. അവൾ ആ ആഗ്രഹം കൊണ്ട് നടന്നു. സ്വന്തം നിലയിൽ തന്റേതായ ചില ഗവേഷണങ്ങൾ നടത്തുന്നുണ്ടായിരിന്നു. പ്ലസ്ടു കഴിഞ്ഞപ്പോൾ അവൾ തീർത്തു പറഞ്ഞു, “എനിക്ക് പൈലറ്റാകണം; അല്ല, ഞാൻ പൈലറ്റ് തന്നെയാകും.”
സാധാരണയുള്ള മറുപടി എന്തായിരിക്കും, “നീ പെൺകുട്ടിയല്ലേ, പൈലറ്റാകാനോ?”. അത് അവളെ നിരുത്സാഹപ്പെടുത്തിയില്ല. അവൾ മുന്നോട്ട് തന്നെ. സ്വന്തം ചേട്ടൻ “degree കഴിഞ്ഞിട്ട് ആലോചിച്ചാൽ പോരേ?” എന്ന് ചോദിച്ചെങ്കിലും. ഷാർജ Alpha Aviation Academy-യിൽ selection കിട്ടി, അവിടെ ചേർന്നു.
പരിശീലനത്തിനിടക്ക് രണ്ട് വർഷം മുൻപ് ഒരപകടം പറ്റിയിരിന്നു. പക്ഷെ ജെനിക്ക് ഒന്നും സംഭവിച്ചില്ല, ജെനിയുടെ സ്വപ്നത്തിനും. ഇന്ന് ഷാർജയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള *എയർ അറേബ്യ (G9-449-10.50 pm) ഫ്ലൈറ്റിന്റെ കോ-പൈലറ്റ്* ആയി തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കുന്നു.
പൊന്‍കുന്നത്തിന് വേദനയായി സസിന്റെ മരണവാര്‍ത്ത. കല്യാണവീട് മര ണ വീടായി വിവാഹത്തിന് ഒരുങ്ങിയ വീട്ടിലേക്കു എത്തിയത് വരന്റെ മരണ വാർത്ത.പൊന്കുന്നതിനു വേദന ആയികൊണ്ട് സസിന്റെ മരണ വാർത്ത.വിവാഹ വീട് മരണ വീട് ആയി.അടുത്ത മാസം വിവാഹത്തിന് വേണ്ടി ഒരുങ്ങേണ്ട വീട് ആയിരുന്നു കോട്ടയം പുന്കുന്ന് ചിറക്കടവ് അരിഞ്ചി ടത്തെ വീട്.അവിടത്തെ എ എം ഇസ്മയിലിന്റെ മകൻ സസിന് ഇസ്മയിലിന്റെ വിവാഹം ആയിരുന്നു അടുത്ത മാസം.എന്നാൽ വിവാഹത്തിനു ഒരുങ്ങേണ്ട വീട്ടിൽ എത്തിയത് സസിന് നിര്യതനായി എന്ന വാർത്തയാണ്.
മുംബൈ കടലിൽ ബാർച് മുങ്ങിയ അപകടത്തിലാണ് സസിന് മ രിച്ചത്.അപകടം നടന്ന ദിവസം മുതൽ പല തവണ മാതാ പിതാക്കൾ വിളിച്ചു നോക്കി പലപ്പോഴും ഫോണിൽ കിട്ടാറത്തതിനാൽ പ്രതീക്ഷ പോയില്ല.രക്ഷപ്പെട്ടിട്ടുണ്ടാകും സസിന് അതായിരുന്നു അവരുടെ വിശ്യാസം.അ പ ക ടത്തിൽ പെട്ടവരുടെ ലിസ്റ്റിലും സസിന് ഇല്ലായിരുന്നു.എന്നാൽ കഴിഞ്ഞ ദിവസം രാവിലെ കമ്പനി അധിക്യതരുടെ സ്ഥിരീകണത്തോടെ എല്ലാ പ്രതീക്ഷയും അവസാനിച്ചു.ഞാൻ സുഖമായി ഇരിക്കുന്നു എന്ന സസിന്റെ വാക്കിനായി കാതോർത്തിരുന്ന മാതാ പിതാക്കൾ കേട്ടത് ഈ ദുരിതം നിറഞ്ഞുള്ള വാർത്ത ആയിരുന്നു.ആദ്യം വിവരം അറിഞ്ഞ ബന്ധുക്കൾ പിതാവ് ഇസ്മായിലിനെയും മാതാവ് സിൽവിയെയും അറിയിക്കാൻ ആവാതെ ഏറെ നേരം വിഷമത്തിൽ ആയി.ചുഴലിക്കാറ്റിൽ പെട്ട് കടലിൽ മുങ്ങിയ വാർത്ത അറിഞ്ഞ നിമിഷം മുതൽ സസിനായി പ്രാർത്ഥനയിൽ ആയിരുന്നു നാട്.മുംബൈയിൽ ഓ എൻ ജി സിയുടെ കരാർ കമ്പനിയിൽ പ്രോജക്റ്റ് എൻജിനീയർ ആയിരുന്നു സസിന്.
നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്റെ ഭാര്യ ബസന്തി കോവിഡ് പിടിപെട്ട് അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍. നടന്‍ തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
സ്വയം ശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴെന്നും കോവിഡ് ഭീകരമാണെന്നും ജയചന്ദ്രന്‍ പറയുന്നു. ജീവന്‍ കയ്യിലൊതുക്കി ഞാന്‍ കൂടെ നില്‍ക്കുന്നു. അതൊരു ത്യാഗമല്ല. കടമയാണ്.
പറയുന്നത് മറ്റൊന്നാണ്, കോവിഡ് ഭീകരമല്ല! നമ്മളാണ് അവനെ ഭീകരനാക്കുന്നത്! നമ്മള്‍ പത്ത് പേരുണ്ടെങ്കില്‍ ഒരാളുടെ അനാസ്ഥ മതി, ഗതി ഭീകരമാവാന്‍ ! ദയവായി അനാവശ്യ അലച്ചില്‍ ഒഴിവാക്കുകയെന്ന് താരം പറയുന്നു.
കൂട്ടിക്കല്‍ ജയചന്ദ്രന്റെ വാക്കുകള്‍:
പ്രിയരേ, ദിവസങ്ങളായി കോവിഡാല്‍ അതീവഗുരുതരമായ അവസ്ഥയിലൂടെ പ്രിയപത്‌നി നീങ്ങുകയാണ്! കോഴിക്കോട് മൈത്ര ഹോസ്പിറ്റലില്‍! ജീവന്‍ കയ്യിലൊതുക്കി ഞാന്‍ കൂടെ നില്‍ക്കുന്നു. അതൊരു ത്യാഗമല്ല. കടമയാണ്.
പറയുന്നത് മറ്റൊന്നാണ്, കോവിഡ് ഭീകരമല്ല! നമ്മളാണ് അവനെ ഭീകരനാക്കുന്നത്! നമ്മള്‍ പത്ത് പേരുണ്ടെങ്കില്‍ ഒരാളുടെ അനാസ്ഥ മതി, ഗതി ഭീകരമാവാന്‍ ! ദയവായി അനാവശ്യ അലച്ചില്‍ ഒഴിവാക്കുക. മാസ്‌ക് സംസാരിക്കുമ്പോഴും, അടുത്ത് ആള്‍ ഉളളപ്പോഴും ധരിക്കണം.
ഗ്ലൗസ് ധരിച്ചാലും കൈ അണുവിമുക്തമാക്കാതെ മുഖത്ത് തൊടരുത്. ഞങ്ങള്‍ ഇതെല്ലാം പാലിച്ചു, പക്ഷേ…ധാരാളം വെളളം കുടിക്കണം പ്രത്യേകിച്ച് സ്ത്രീകള്‍..പുറത്ത് ഹൃദയപൂര്‍വ്വം കൂട്ടുനില്‍ക്കുന്ന സിപിഎം പ്രവര്‍ത്തകര്‍ക്കും, രാഷ്ട്രീയത്തിനതീതമായി ഒപ്പം നില്‍ക്കുന്ന പ്രിയ കൂട്ടുകാര്‍ക്കും, നന്നായി പരിപാലിക്കുന്ന ആശുപത്രിജീവനക്കാര്‍ക്കും, പ്രിയപ്പെട്ട നിങ്ങള്‍ക്കും നന്ദി…
ഒരുപാട് പേര്‍ അന്വേഷിക്കുന്നു ബസന്തിയുടെ വിശേഷങ്ങള്‍; ഞങ്ങളുടെ നന്ദി! സ്വയം ശ്വസിക്കാന്‍ കഴിയുന്നില്ല! പ്രകൃതി അതനുവദിക്കും എന്ന പ്രതീക്ഷയോടെ…
അയൽക്കാരൻ പെട്രോൾ നിറച്ച കുപ്പികൾ വലിച്ചെറിഞ്ഞു തീ കൊളുത്തിയതിനെ തുടർന്നു ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. നെയ്യാറ്റിൻകര കുന്നത്തുകാലിനു സമീപം അരുവിയോട് പള്ളിവിള വി.എസ്. ഭവനിൽ വർഗീസ് (47) ആണ് മരിച്ചത്. നിരന്തരം ആവശ്യപ്പെട്ടിട്ടും വീടിനു മുന്നിലെ ശവപ്പെട്ടിക്കട മാറ്റാത്തതിലുള്ള വൈരാഗ്യത്തെ തുടർന്നാണ് അയൽവാസി അരുവിയോട് തൈപ്പറമ്പിൽ സെബാസ്റ്റ്യൻ (54) ആണ് വർഗീസിനെ ആക്രമിച്ചത്.
പോളിയോ ബാധിച്ച് ഇരു കാലുകളും തളർന്ന വർഗീസ്, 80 ശതമാനത്തോളം പൊള്ളലേറ്റ് കഴിഞ്ഞ 9 ദിവസമായി മെഡിക്കൽ കോളജ് ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി എട്ടരയോടെ മരിച്ചു. മൃതദേഹം മോർച്ചറിയിലേക്കു മാറ്റി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് ഉച്ചയോടെ ബന്ധുക്കൾക്കു വിട്ടുകൊടുക്കും. 12ന് രാവിലെ ഏഴരയോടെയായിരുന്നു സംഭവം.
വർഗീസ് കടയിൽ ജോലി ചെയ്തുകൊണ്ടിരുന്നപ്പോഴാണ് അയൽക്കാരൻ സെബാസ്റ്റ്യൻ ക്രൂരത കാട്ടിയത്. എതിർ വശത്തുള്ള വീട്ടുവളപ്പിൽ നിന്ന് പെട്രോൾ നിറച്ച കുപ്പി വർഗീസിനു നേരെ വലിച്ചെറിഞ്ഞ സെബാസ്റ്റ്യൻ, സമീപത്തു കരുതിയിരുന്ന തീപന്തവും എറിഞ്ഞു. കാലിനു സ്വാധീനക്കുറവുണ്ടായിരുന്നതിനാൽ വർഗീസിനു ഓടി രക്ഷപ്പെടാനുമായില്ല. തീ ഗോളമായി മാറിയ ആ ഭിന്നശേഷിക്കാരനു നേരേ, സെബാസ്റ്റ്യൻ കലി തീരുന്നതു വരെ പെട്രോൾ നിറച്ചു സൂക്ഷിച്ചിരുന്ന കുപ്പികൾ വലിച്ചെറിഞ്ഞതായി ദൃക്സാക്ഷി മൊഴിയുണ്ട്.
ചികിത്സയ്ക്കിടെ മജിസ്ട്രേട്ട് ആശുപത്രിയിലെത്തി വർഗീസിൽ നിന്നും മരണമൊഴി എടുത്തിരുന്നു. സെബാസ്റ്റ്യൻ ഇപ്പോൾ റിമാൻഡിലാണ്. സംഭവം നടന്ന അന്നു തന്നെ ഇയാളെ മാരായമുട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. വർഗീസിന് രണ്ടര സെന്റ് ഭൂമിയാണുള്ളത്. ഭാര്യ മേരി സ്റ്റെല്ല. വിനീഷ് (20), വിജിൻ (17) മക്കളാണ്. ഇരുവരും വിദ്യാർഥികൾ. വർഗീസിന്റെ വരുമാനം കൊണ്ടാണ് വീടു പുലർന്നിരുന്നത്.
കൊടുങ്ങല്ലൂരില്‍ കോവിഡ് ബാധിച്ച് മരിച്ച യുവാവിന്റെ അവസാന സന്ദേശങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു. ‘കോവിഡ് പോസിറ്റീവ് ആണെന്നു സംശയം തോന്നിയാല്‍ ഉടന്‍ ആശുപത്രിയില്‍ ചികിത്സ തേടണം. പാരസെറ്റമോള്‍ കഴിച്ചു മാത്രം കോവിഡ് പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കരുത്.’ – എന്നാണ് അവസാനമായി യുവാവ് പറയുന്നത്.
യുവാവ് ആശുപത്രിയില്‍ നിന്നു സുഹൃത്തുക്കള്‍ക്കു അയച്ച സന്ദേശത്തിലെ വരികളാണിത്. സന്ദേശം അയച്ചു വൈകും മുന്‍പേ യുവാവ് മരണത്തിനു കീഴടങ്ങി. ചന്തപ്പുര പെട്രോള്‍ പമ്പിനു സമീപം ശ്രീരാഗം മൊബൈല്‍ ഷോപ്പ് ഉടമ ആല വെസ്റ്റ് പുത്തന്‍കാട്ടില്‍ ക്ഷേത്രത്തിനു സമീപം ഗോപിയുടെ മകന്‍ കണ്ണന്‍ (40) ആണ് മരിച്ചത്.
ഏപ്രില്‍ 22 നു നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ആദ്യ ദിവസങ്ങളില്‍ കാര്യമായ ചികിത്സ നടത്തിയില്ല. പിന്നീട് പനി കുറയാതെ ആയപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 2 ആഴ്ചയ്ക്കു ശേഷം നെഗറ്റീവ് ആയെങ്കിലും ന്യുമോണിയ ബാധിച്ചു.
ഇതിനിടയിലാണ് സുഹൃത്തുക്കള്‍ക്കു ശബ്ദ സന്ദേശം അയച്ചത്. ആശുപത്രി കിടക്കയില്‍ കിടന്നു രോഗാവസ്ഥ കണ്ണന്‍ വിവരിക്കുകയായിരുന്നു. ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ വ്യാഴാഴ്ച രാത്രിയാണു മരിച്ചത്. സംസ്‌കാരം നടത്തി. ഭാര്യ: രാധിക.
അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ കോൺഗ്രസിൽ തലമുറമാറ്റം. വി.ഡി. സതീശനെ പ്രതിപക്ഷ നേതാവാക്കണമെന്ന നിർദേശം ഹൈക്കമാൻഡ് സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും.
രമേശ് ചെന്നിത്തലയെ മാറ്റരുതെന്ന ആവശ്യത്തിലുറച്ച് ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ അവസാനം വരെ നിലനിന്നു. എന്നാൽ രാഹുൽ ഗാന്ധിയുടെ നിലപാട് ഇക്കാര്യത്തിൽ നിർണായകമായി.
യുവ എംഎല്‍എമാരുടെ ശക്തമായ പിന്തുണയും സതീശനുവേണ്ടി ഉണ്ടായി. മുസ്ലിം ലീഗ് ഉൾപ്പെടെ ഘടകകക്ഷികളും നേതൃമാറ്റത്തെ പിന്തുണച്ചു. അതേസമയം, കെപിസിസി നേതൃമാറ്റം പിന്നീടായിരിക്കുമെന്നാണ് സൂചന.
എറണാകുളം ജില്ലയിൽനിന്നുള്ള ആദ്യ പ്രതിപക്ഷ നേതാവാണ് വി.ഡി. സതീശൻ. എഐസിസി സെക്രട്ടറിയായും കെപിസിസി ഉപാധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്.
രാജീവ് ഗാന്ധിയുടെ ഓര്‍മ്മദിനത്തില്‍ അദ്ദേഹത്തിന്റെ മരണദിനത്തിലെ ഓര്‍മ്മകള്‍ പങ്കുവെച്ച് നിര്‍മ്മാതാവ് ആന്റോ ജോസഫ്. അന്ന് രാഷ്ട്രീയത്തില്‍ സജീവമായിരുന്നു നിര്‍മ്മാതാവ് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ പ്രസിഡന്റിന്റെ വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ ഇരുന്നപ്പോഴാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ട വാര്‍ത്ത അറിയുന്നത് എന്നാണ് പറയുന്നത്. തിരുവഞ്ചൂര്‍ ആകെ തകര്‍ന്ന് മുന്നില്‍ ഇരിക്കുന്നത് കണ്ടെന്നും നിര്‍മ്മാതാവ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ആന്റോ ജോസഫിന്റെ കുറിപ്പ്:
ഇന്ന് രാജീവ് ഗാന്ധിയുടെ രക്തസാക്ഷി പൂര്‍ണിമക്ക് മുപ്പത് വയസ്സ്. തൊണ്ണൂറ്റി ഒന്നിലെ ആ രാത്രിയുടെ ഓര്‍മ്മകള്‍ ഇനിയും എന്നില്‍ നിന്നും മാഞ്ഞിട്ടില്ല. അന്ന് ഞാന്‍ കെഎസ് യു കോട്ടയം ജില്ലാ സെക്രട്ടറിയും യൂത്ത് കോണ്‍ഗ്രസ് അതിരമ്പുഴ മണ്ഡലം സെക്രട്ടറിയുമാണ്.
ഞങ്ങളുടെ ആരാദ്ധ്യനായ നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ തുരഞ്ഞെടുപ്പ് പ്രവര്‍ത്തനതിനായി ഇന്നത്തെ ഏറ്റുമാനൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് ഹരിദാസിന്റെ നേതൃത്വത്തില്‍ ഞങ്ങള്‍ പതിമൂന്നു പേര് അടൂര്‍ മണ്ഡലത്തിലാണ്. എനിക്ക് ചുമതലയുള്ള വാര്‍ഡില്‍ നടന്ന കുടുംബസംഗമത്തിനു ശേഷം ഞാനും സ്ഥാനാര്‍ത്ഥി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും രാത്രി വൈകി അദ്ദേഹത്തിന്റെ അംബാസഡര്‍ കാറില്‍ അടൂര്‍ ടൗണിലേക് വരുന്ന വഴി നേരം വൈകിയതിനാല്‍ ഭക്ഷണം കഴിക്കാനായി ഒരു കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ പ്രസിഡന്റിന്റെ വീട്ടില്‍ കയറി.
അവിടെ കഞ്ഞി കുടിച്ചു കൊണ്ട് ഇരിക്കുമ്പോഴാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടു എന്ന് മനോരമയില്‍ സബ് എഡിറ്ററായ അദ്ദേഹത്തിന്റെ മകന്‍ ഫോണില്‍ അറിയിക്കുന്നത്. ഞങ്ങളെല്ലാം അന്ന്സ്തപ്രജ്ഞരായിപ്പോയി. ശ്രീ തിരുവഞ്ചൂര്‍ ആകെ തകര്‍ന്ന് മുന്നില്‍ ഇരിക്കുന്നത് ഞാന്‍ കണ്ടു.
ഏറെ സമയം വേണ്ടി വന്നു ഞങ്ങള്‍ക്ക് സമചിത്തത വീണ്ടെടുക്കാന്‍. പിന്നീട് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രാജേട്ടനും എന്‍എസ്എസ് യൂണിയന്‍ പ്രസിഡന്റും മണ്ഡലം പ്രസിഡന്റുമായ എംകെകെ നായരുമുള്‍പ്പെടെയുള്ള പ്രധാന പ്രവര്‍ത്തകരെയും വിവരമറിയിച്ച് ഞങ്ങള്‍ ടൗണില്‍ ഒത്തുചേര്‍ന്നു.
ആരും സ്വസ്ഥമായ മാനസികാവസ്ഥയിലായിരുന്നില്ലെങ്കിലും പിറ്റേദിവസം നടത്തേണ്ട ഉപവാസത്തെക്കുറിച്ചും മറ്റും ആലോചിച്ച് പുലര്‍ച്ചയോടെ പിരിഞ്ഞു . മുപ്പതു വര്‍ഷങ്ങള്‍ക്കു ശേഷവും ആ രാത്രിയില്‍ ആ വാര്‍ത്ത സൃഷ്ടിച്ച ആഘാതം ഇന്നും നിലനില്‍ക്കുന്നത് അന്നത്തെ യുവജനങ്ങള്‍ക്കിടയില്‍ രാജീവ് ഗാന്ധി ചെലുത്തിയിരുന്ന സ്വാധീനം കാരണമാണ്.
കൊവിഡ് രണ്ടാം തരംഗം കേരളത്തില്‍ പിടിമുറുക്കവെ, അടുത്ത മൂന്നാഴ്ച നിര്‍ണ്ണായകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് കേസുകള്‍ കുറഞ്ഞാലും മരണസംഖ്യ ഉയരുമെന്നാണ് വിദഗ്ദര്‍ നല്‍കുന്ന മുന്നറിയിപ്പെന്നും അദ്ദേഹം അറിയിച്ചു. 43,529 പുതിയ രോഗികളാണ് അന്നുണ്ടായത്.
ആ തരത്തില്‍ ആ ദിവസങ്ങളിലുണ്ടായ രോഗബാധ മൂര്‍ച്ഛിക്കുകയും തല്‍ഫലമായ മരണങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നത് ഇപ്പോഴാണ്. അതിനാലാണ് രോഗവ്യാപനം കുറഞ്ഞിട്ടും മരണസംഖ്യ ആദ്യത്തേക്കാളും ഉയര്‍ന്നിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോഴും രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംസ്ഥാനങ്ങളിലൊന്നാണ് നമ്മുടേതുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍;
രാജ്യത്തെ ഒരു ദിവസത്തെ കോവിഡ് കേസുകള്‍ എകദേശം രണ്ടര ലക്ഷമാണ്. മരണസംഖ്യ 3700-ന് അടുത്തായിരിക്കുന്നു. ആശ്വസിക്കാവുന്ന ഒരു സ്ഥിതിയില്‍ നമ്മളെത്തിയിട്ടില്ല. ഇപ്പോഴും രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംസ്ഥാനങ്ങളിലൊന്നാണ് നമ്മുടേതും.
കര്‍ണാടകയില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത് 28,869 കേസുകളും 548 മരണങ്ങളുമാണ്. മഹാരാഷ്ട്രയില്‍ 29,911 കേസുകളും 738 മരണങ്ങളും തമിഴ്നാനാട്ടില്‍ 35,579 കേസുകളും 397 മരണങ്ങളുമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ഇങ്ങനെയുള്ള സ്ഥിതി ഉണ്ടാവാതിരിക്കാനാണ് നമ്മള്‍ തുടക്കം മുതല്‍ ശ്രമിക്കുന്നത്. രോഗവ്യാപനത്തിന്റെ വേഗത കുറച്ചുനിര്‍ത്താന്‍ സാധിക്കുന്നതിനാലാണ് മരണസംഖ്യ കുറയുന്നത്. അതുകൊണ്ട് മറ്റു സ്ഥലങ്ങളില്‍ രോഗം പെട്ടെന്നുതന്നെ കുത്തനെ കൂടുകയും തുടര്‍ന്നു കുറയുകയും ചെയ്യുമ്പോള്‍ കേരളത്തില്‍ ആ പ്രക്രിയ സാവകാശമാണ് സംഭവിക്കുന്നത്.
കേസുകളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും വരും ദിവസങ്ങളില്‍ കേരളത്തില്‍ മരണസംഖ്യ ഉയര്‍ന്നേക്കാമെന്നാണ് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. മെയ് 12ന് ആയിരുന്നു രണ്ടാമത്തെ തരംഗത്തില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 43,529 പുതിയ രോഗികളാണ് അന്നുണ്ടായത്. ആ തരത്തില്‍ ആ ദിവസങ്ങളിലുണ്ടായ രോഗബാധ മൂര്‍ച്ഛിക്കുകയും തല്‍ഫലമായ മരണങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നത് ഇപ്പോഴാണ്. അതിനാലാണ് രോഗവ്യാപനം കുറഞ്ഞിട്ടും മരണസംഖ്യ ആദ്യത്തേക്കാളും ഉയര്‍ന്നിരിക്കുന്നത്.
ഇന്ന് രേഖപ്പെടുത്തുന്ന മരണങ്ങളില്‍ ഭൂരിഭാഗത്തിനും കാരണമായ രോഗബാധയുണ്ടായിരിക്കുന്നത് രണ്ട് മുതല്‍ ആറ് ആഴ്ച വരെ മുന്‍പായിരിക്കാം. അത്രയും ദിവസങ്ങള്‍ മുന്‍പ് രോഗബാധിതരായവരില്‍ പലര്‍ക്കും രോഗം ശക്തമാവുകയും ഓക്സിജനും വെന്റിലേറ്ററുകളുമൊക്കെ കൂടുതലായി ആവശ്യം വരികയും ചെയ്യുക ഈ ദിവസങ്ങളിലായിരിക്കും. അതിനാല്‍ എല്ലാ ആശുപത്രികളിലും ആവശ്യത്തിന് വെന്റിലേറ്ററുകള്‍, ഓക്സിജന്‍ ലഭ്യത, ഐസിയു കിടക്കകള്‍ എന്നിവയെല്ലാം ഉണ്ടെന്ന് ഓരോ ജില്ലാ കലക്ടര്‍മാരുടേയും നേതൃത്വത്തില്‍ അടിയന്തരമായി ഉറപ്പിക്കേണ്ടതാണ് എന്ന് നിര്‍ദേശിച്ചിട്ടുണ്ട്. നിര്‍ണായകമായ മൂന്നാഴ്ചകളാണ് നമുക്ക് മുന്‍പിലുള്ളത് എന്നു എല്ലാവരും ഓര്‍മിക്കണം.
അടച്ചിട്ട മുറികളിലാണ് ഏറ്റവും എളുപ്പത്തില്‍ കോവിഡ് വ്യാപിക്കുക എന്നാണ് പല പഠനങ്ങളും വ്യക്തമാക്കുന്നത്. അതുകൊണ്ട് എല്ലാ തൊഴില്‍ സ്ഥാപനങ്ങളും വലിയ ശ്രദ്ധ ഇക്കാര്യത്തില്‍ പുലര്‍ത്തണം. എസി സ്ഥാപിക്കുന്നതിനു വേണ്ടി തയ്യാറാക്കപ്പെട്ട മുറികളില്‍ പലപ്പോഴും ആവശ്യത്തിന് വായു സഞ്ചാരമുണ്ടാകില്ല. അതുകൊണ്ട് എസി പ്രവര്‍ത്തിപ്പിക്കാതെ ഇരുന്നതുകൊണ്ട് മാത്രം കാര്യമുണ്ടാകില്ല. അതോടൊപ്പം ഫാനുകളും വായു പുറന്തള്ളാന്‍ സഹായിക്കുന്ന എക്സ്ഹോസ്റ്റ് ഫാനുകളും ഉപയോഗിക്കേണ്ടതുണ്ട്. ലോക്ക്ഡൗണ്‍ കാലത്തൊക്കെ പ്രവര്‍ത്തിക്കേണ്ടിവരുന്ന, വര്‍ക്ക് ഫ്രം ഹോം സംവിധാനങ്ങള്‍ പ്രായോഗികമല്ലാത്ത മാധ്യമസ്ഥാപനങ്ങള്‍ പോലുള്ളവ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി ശാസ്താംകോട്ട സുധീര്‍ അന്തരിച്ചു. 40വയസായിരുന്നു. തലച്ചോറിനുണ്ടായ രോഗങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികില്‍സയിലായിരുന്നു. 2006 ലെ വിഎസ് സര്‍ക്കാരിന്റെ കാലത്ത് നടത്തിയ പാഠപുസ്തക സമരത്തിനിടെ തലയ്‌ക്കേറ്റ മര്‍ദ്ദനത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികില്‍സയിലായിരുന്നു. സംസ്‌കാരം നാളെ നടത്തും.
കെഎസ് യു വിലൂടെ പ്രവര്‍ത്തനം തുടങ്ങിയ സുധീര്‍ കെഎസ് യു വിന്റെ സംസ്ഥാന സെക്രട്ടറിയും നിലവില്‍ കൊല്ലം ഡിസിസി ജനറല്‍ സെക്രട്ടറിയുമായിരുന്നു. ഏറ്റവും ശക്തനായ സംഘാടകനും രാഷ്ട്രീയ സമരങ്ങളുടെ മുന്നണി പോരളിയുമായിരുന്നു സുധീര്‍. വിയോഗത്തില്‍ യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന കമ്മിറ്റി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
അവകാശപ്പോരാട്ടങ്ങളുടെ മുന്‍നിരയിലായിരുന്നു എന്നും ശാസ്താംകോട്ട സുധീറിന്റെ സ്ഥാനം. പിന്തുടര്‍ന്ന് എത്തുന്ന മരണത്തിലേക്കാണ് ഏറ്റുവാങ്ങിയ പോലീസ് മര്‍ദ്ദനങ്ങള്‍ കൊണ്ടുചെന്നെത്തിച്ചതെന്ന് കോണ്‍ഗ്രസ് എംഎല്‍എ രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ ദിവസവും സുധീറിനെ സന്ദര്‍ശിച്ചിരുന്നു. ആശുപത്രിയില്‍ നിന്ന് മടങ്ങി വരുമെന്ന് പ്രതീക്ഷിച്ചിരുന്നപ്പോഴാണ് മരണമെന്നും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്ക് ചേരുന്നതായും രമേശ് ചെന്നിത്തല കുറിച്ചു.