Kerala

ഭാര്യയുടെ മരണവാര്‍ത്തയറിഞ്ഞ് നാട്ടിലേക്ക് പോകാന്‍ കഴിയാതെ പ്രവാസി മലയാളി ദുബായിയില്‍ കുടുങ്ങി. പാലക്കാട് കൊല്ലങ്കോട് സ്വദേശി വിജയകുമാറിനാണ് ഭാര്യയെ അവസാനമായി ഒരുനോക്കുകാണാന്‍ നാട്ടിലേക്ക് പോകാന്‍ അനുമതി ലഭിക്കാതിരുന്നത്.

ഹൃദയാഘാതം മൂലമാണ് വിജയകുമാറിന്റെ ഭാര്യ ഗീത (40) മരിച്ചത്. മരണവാര്‍ത്തയറിഞ്ഞ് നാട്ടിലേക്ക് മടങ്ങാന്‍ വിജയകുമാര്‍ ഇന്ത്യന്‍ എംബസി വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും മറുപടി ലഭിച്ചില്ല. ഫോണിലും നേരിട്ടും ബന്ധപ്പെട്ടെങ്കിലും അനുകൂല പ്രതികരണമുണ്ടായില്ലെന്ന് വിജയകുമാര്‍ പറഞ്ഞു.

ഒടുവില്‍ ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ നേരിട്ടെത്തിയും വിജയകുമാര്‍ നാട്ടിലെത്താന്‍ ശ്രമം നടത്തിയിരുന്നു. യാത്രാനുമതി ലഭിച്ചവരില്‍ ആര്‍ക്കെങ്കിലും യാത്ര ചെയ്യാന്‍ സാധിക്കാതെവന്നാല്‍ പകരം പോകാമല്ലോ എന്ന പ്രതീക്ഷയിലാണ് വിമാനത്താവളത്തിലേക്കെത്തിയത്.

എന്നാല്‍ ആ അവസരവും ലഭിച്ചില്ല. ഒടുവില്‍ നിരാശയോടെ മടങ്ങേണ്ടിയും വന്നു. ഭാര്യ മരിച്ചതോടെ പ്രായമായ അമ്മ മാത്രമാണു നാട്ടിലുള്ളത്.

കൊറോണ വൈറസ് ബാധിച്ച് സൗദി അറേബ്യയില്‍ രണ്ട് മലയാളികള്‍ മരിച്ചു. എറണാകുളം തൃശ്ശൂര്‍ സ്വദേശികളാണ് മരിച്ചത്. കുഞ്ഞപ്പന്‍ ബെന്നി (53), ബാലന്‍ ഭാസി (60) എന്നിവരാണ് മരിച്ചത്. ഇരുവരും ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.

എറണാകുളം മുളന്തുരുത്തി സ്വദേശിയാണ് കുഞ്ഞപ്പന്‍ ബെന്നി. തൃശ്ശൂര്‍ കുന്നംകുളം കടവല്ലൂര്‍ സ്വദേശിയാണ് പട്ടിയാമ്പുള്ളി ബാലന്‍ ഭാസി. ഇരുവരെയും കൊറോണ ലക്ഷണങ്ങളെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്നു.

അതിനിടെയാണ് മരണം സംഭവിച്ചത്. കിഴക്കന്‍ പ്രവിശ്യയിലെ ദമ്മാം സെന്‍ട്രല്‍ ആശുപത്രിയിലാണ് ഇരുവരുടെയും മരണം നടന്നത്. മരിച്ച രണ്ടുപേരും വര്‍ഷങ്ങളായി സൗദിയില്‍ ജോലി ചെയ്തു വരികയായിരുന്നു. ഇതോടെ ദമ്മാമില്‍ കൊറോണ ബാധിച്ച മരിച്ച മലയാളികള്‍ മൂന്നായി.

രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം പന്ത്രണ്ടായി ഉയര്‍ന്നു.ഇതുവരെ മരിച്ച മലയാളികള്‍ ഇവരാണ്.

1.മദീനയില്‍ കണ്ണൂര്‍ സ്വദേശി ഷബ്‌നാസ് (29 വയസ്സ്)

2.റിയാദില്‍ മലപ്പുറം ചെമ്മാട് സ്വദേശി സ്വഫ്വാന്‍ (41)

3.റിയാദില്‍ മരണപ്പെട്ട വിജയകുമാരന്‍ നായര്‍ (51 വയസ്സ്)

4.മക്കയില്‍ മരണപ്പെട്ട മലപ്പുറം തെന്നല വെസ്റ്റ് ബസാര്‍ സ്വദേശി മുഹമ്മദ് എന്ന ഇപ്പു മുസ്ലിയാര്‍ (57 വയസ്സ്)

5.അല്‍ ഖസീം പ്രവിശ്യയിലെ ഉനൈസയില്‍ മരണപ്പെട്ട ആലപ്പുഴ ആദിക്കാട്ടുകുളങ്ങര സ്വദേശി ഹസീബ് ഖാന്‍ (51 വയസ്സ്)

6.ജിദ്ദയില്‍ മലപ്പുറം കൊളപ്പുറം ആസാദ് നഗര്‍ സ്വദേശി പാറേങ്ങല്‍ ഹസ്സന്‍ (56)

7.മദീനയില്‍ മലപ്പുറം മക്കരപ്പറമ്പ സ്വദേശി പഴമള്ളൂര്‍ കട്ടുപ്പാറയിലെ അരിക്കത്ത് ഹംസ അബുബക്കര്‍ (59)

8.മക്കയില്‍ മലപ്പുറം പാണ്ടിക്കാട് ഒറുവുമ്പുറം സ്വദേശി മുഹമ്മദ് റഫീഖ് (46)

9.റിയാദില്‍ കൊല്ലം മൈനാഗപ്പള്ളി സ്വദേശി കടപ്പതുണ്ടില്‍ ശരീഫ് ഇബ്രാഹിം കുട്ടി (43),

10.ദമ്മാമില്‍ മലപ്പുറം നിലമ്പൂര്‍ മരുത സ്വദേശി നെല്ലിക്കോടന്‍ സുവദേവന്‍ (52) എന്നിവരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.

തിങ്കളാഴ്ച രാത്രി നെടുമ്പാശ്ശേരിയിലും കോഴിക്കോട്ടും വിമാനം ഇറങ്ങിയ ആറു പേർക്ക് കോവിഡ് രോഗലക്ഷണം. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ദുബായിയിൽ നിന്നും കൊച്ചിയിൽ എത്തിയ രണ്ടു പേർക്കും ബഹ്റിനിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിൽ വന്നു ചേർന്ന് നാലു പേർക്കും ആണ് കോവിഡ് രോഗ ലക്ഷണം.

കൊച്ചിയിൽ ഇറങ്ങിയവരെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്കും മാറ്റി. ബഹ്റിനിൽ നിന്നും വന്ന നാലു പേരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കുമാണ് മാറ്റിയത്. ഇന്ന് തന്നെ ഇവരുടെ സ്രവ പരിശോധന അടക്കം നടത്തും. ബഹ്റൈനിൽ നിന്ന് ഇന്നലെ 184 പേരാണ് മടങ്ങിയെത്തിയത്. ുലർച്ചെ 12.40 നാണ് ഐ എക്സ് – 474 എയർ ഇന്ത്യ എക്പ്രസ് വിമാനം കരിപ്പൂർ വിമാനത്താവളത്തിലെത്തിയത്.

ദുബായിയിൽ നിന്നുള്ള 178 മലയാളികളാണ് ഇന്നലെ കൊച്ചിയിലെത്തിയത്. എയർ ഇന്ത്യ വിമാനം തിങ്കളാഴ്ച രാത്രി 8.06 നാണ് നെടുമ്ബാശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയത്. യാത്രക്കാരിൽ 86 പുരുഷന്മാരും 86 സ്ത്രീകളും പത്തു വയസിൽ താഴെ പ്രായമായ അഞ്ച് കുട്ടികളും ഒരു കൈക്കുഞ്ഞുമാണ് വിമാനത്തിലുണ്ടായിരുന്നത്.

തിങ്കളാഴ്ച രാവിലെ 11നാണ് വിമാനം നെടുമ്പാശേരിയിൽനിന്നു ദുബായിലേക്കു പുറപ്പെട്ടത്. പ്രവാസികളുമായി രണ്ടു വിമാനങ്ങൾ കൂടി ചൊവ്വാഴ്ച നെടുമ്പാശേരിയിലെത്തും. ദമാമിൽ നിന്നുള്ള വിമാനം രാത്രി 8.30 നും സിംഗപ്പൂരിൽനിന്നുള്ള വിമാനം രാത്രി 10.50 നുമാണ് എത്തുന്നത്.

അതേസമയം മസ്‌കത്തിൽ നിന്നുള്ള രണ്ടാമത്തെ വിമാനം നാളെ ചെന്നൈയിലേക്ക് തിരിക്കും. 183 യാത്രക്കാർ വിമാനത്തിലുണ്ടാകുമെന്ന് ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇതോടെ ഒമാനിൽ നിന്ന് 364 പ്രവാസി ഇന്ത്യക്കാർക്ക് നാടണയുവാനുള്ള അവസരം സാധ്യമാകും.

ഒമാൻ സമയം വൈകുന്നേരം 4.15ന് പുറപ്പെടുന്ന എയർ ഇന്ത്യ എക്‌സ്പ്രസ്സ് ഐ.എക്‌സ് 350 വിമാനത്തിൽ 180 മുതിർന്നവരും മൂന്ന് കുട്ടികളുമാണ് യാത്ര തിരിക്കുന്നതെന്ന് മസ്‌കത്ത് ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി അനൂജ് സ്വരൂപ് അറിയിച്ചു. യാത്രക്കാരുടെ തെർമൽ സ്‌ക്രീനിംഗ് പരിശോധന വിമാനത്താവളത്തിൽ നടത്തും.

യുഎഇയില്‍ ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് നിയമനടപടികള്‍ നേരിടുന്ന ഇന്ത്യന്‍ വ്യവസായി ബിആര്‍ ഷെട്ടിയുടെ ഉടമസ്എഥതയിലുള്ള എന്‍എംസി ഹെല്‍ത്തിന്റെ ഉന്നതോദ്യോഗസ്ഥന്‍ അവിഹിത മാര്‍ഗത്തിലൂടെ ഇന്ത്യയിലേക്ക് കടന്നതായി ആരോപണം. കൊറോണ പ്രതിസന്ധി മൂലം വിദേശരാജ്യങ്ങളില്‍ കഴിയുന്ന ഇന്ത്യക്കാരെ തിരിച്ചു കൊണ്ടുവരാനുള്ള വിമാനത്തിലാണ് സുരേഷ് കൃഷ്ണമൂര്‍ത്തി എന്ന എന്‍എംസി ഹെല്‍ത്തിന്റെ ചീഫ് ഫിനാന്‍സ് ഓഫീസറും കുടുംബവും അബുദാബി വിട്ടതെന്ന് ദുബായ് കേന്ദ്രമായ ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ബി.ആര്‍ ഷെട്ടിയുടെ കമ്പനിയുമായി ബന്ധപ്പെട്ട മുതിര്‍ന്ന ഉദ്യോഗസ്ഥരെല്ലാം ഇതിനകം തന്നെ യുഎഇ വിട്ടുകഴിഞ്ഞെന്നും അതുകൊണ്ടു തന്നെ അന്വേഷണത്തിന്റെ ഭാഗമായി രാജ്യത്ത് ഉണ്ടാകേണ്ടിയിരുന്ന ആളാണ് സുരേഷ് എന്നുമാണ് റിപ്പോര്‍ട്ട് പറയുന്നത്. കൊറോണ പ്രതിസന്ധി മൂലം അടിയന്തരമായി ഒഴിപ്പിക്കേണ്ട ഇന്ത്യക്കാരെ കൊണ്ടുപോകേണ്ട വിമാനത്തില്‍ ഇയാളും കുടുംബവും എങ്ങനെ കയറിപ്പറ്റി എന്നത് സംബന്ധിച്ച് ഇന്ത്യന്‍ അധികൃതരുടെ പങ്കും സംശയനിഴലിലായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇന്ത്യക്കാരെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി മെയ് ഏഴിന് അബുദാബിയില്‍ നിന്ന് കൊച്ചിയിലെത്തിയ ആദ്യ വിമാനത്തില്‍ തന്നെ സുരേഷ് കൃഷ്ണമൂര്‍ത്തിയും അയാളുടെ കുടുംബത്തിലെ ആറു പേരും യാത്ര ചെയ്തു എന്നാണ് റിപ്പോര്‍ട്ട്. കുടുംബത്തില്‍ ഒരു മരണമുണ്ടായി എന്നതാണ് യാത്രയ്ക്കുള്ള കാരണമായി പറഞ്ഞിരിക്കുന്നത്. എന്നാല്‍ അസുഖങ്ങളുളളവര്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, വിസ കാലാവധി കഴിഞ്ഞവര്‍, ജോലി നഷ്ടപ്പെട്ടവര്‍ തുടങ്ങിയ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കാണ് തുടക്കത്തില്‍ ഇന്ത്യയിലേക്ക് തിരികെ വരാനുള്ള അനുമതി നല്‍കിയിട്ടുള്ളത്. എന്നാല്‍ സുരേഷ് കൃഷ്ണമൂര്‍ത്തിയും കുടുംബവും എങ്ങനെയാണ് ഈ മാര്‍ഗം ദുരുപയോഗപ്പെടുത്തിയത് എന്നതാണ് ഇപ്പോള്‍ സംശയമുര്‍ന്നിരിക്കുന്നത്.

“എന്‍എംസിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ ഒരാള്‍ക്കെങ്ങശനയാണ് ഈ വിമാനത്തില്‍ യാത്ര ചെയ്യാന്‍ സാധിക്കുക”, എന്ന് എന്‍എംസി ഹെല്‍ത്തിലെ ജോലിക്കാരിലൊരാള്‍ ഗള്‍ഫ് ന്യൂസിനോട് പ്രതികരിച്ചു. “അയാള്‍ മാത്രമല്ല, കുടുംബത്തിലെ മുഴുവന്‍ ആളുകളും യുഎഇ വിട്ടു. എല്ലാ വിധത്തിലും ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ ഇവിടെ കുടുങ്ങിക്കിടക്കുമ്പോഴാണ് ഇതുണ്ടായിരിക്കന്നത്. കുടുംബത്തില്‍ ഒരു മരണമുണ്ടായി എന്നാണ് അവര്‍ പറഞ്ഞിരിക്കുന്ന കാരണം”, ഇയാളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു.

എന്നാല്‍ അടിയന്തര സാഹചര്യമാണെങ്കില്‍ പോലും എങ്ങനെയാണ് കുടുംബത്തിലെ മുഴുവന്‍ ആള്‍ക്കാരേയും ഇന്ത്യയിലേക്കുള്ള ആദ്യ വിമാനത്തില്‍ തന്നെ അയയ്ക്കാന്‍ സാധിച്ചത് എന്നതു സംബന്ധിച്ചും റിപ്പോര്‍ട്ട് സംശയമുയര്‍ത്തുന്നുണ്ട്. സുരേഷ് കൃഷ്ണമൂര്‍ത്തിയുടെ യാത്ര സംബന്ധിച്ചോ തിരിച്ചു വരുന്നതു സംബന്ധിച്ചോ എന്‍എംസി ഹെല്‍ത്ത് അധികൃതര്‍ ഔദ്യോഗികമായി പ്രതികരിക്കാന്‍ തയാറായിട്ടുമില്ല.

ഇന്ത്യന്‍ എംബസിയുമായും തങ്ങള്‍ ഇക്കാര്യത്തില്‍ ബന്ധപ്പെട്ടിരുന്നുവെന്നും എന്നാല്‍ അവിടെ നിന്ന് പ്രതികരണമൊന്നും ലഭ്യമായിട്ടില്ലെന്നും ഗള്‍ഫ് ന്യൂസ് പറയുന്നു. അതേ സമയം, ഇത്തരമൊരു സംഭവം ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് തന്നെ മങ്ങലേല്‍പ്പിക്കുന്നതാണെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ മുന്‍കൈയിലാണ് വിമാനങ്ങള്‍ ഗള്‍ഫ് മേഖലയില്‍ നിന്ന് യാത്രക്കാരെ കൊണ്ടുവരുന്നത്. ആ പട്ടികയില്‍ എങ്ങനെയാണ് സുരേഷ് കൃഷ്ണമൂര്‍ത്തിയെപ്പോലൊരാള്‍ക്ക് അനധികൃതമായി കയറിക്കൂടാന്‍ കഴിഞ്ഞതെന്ന ചോദ്യമാണ് ഉയര്‍ന്നിട്ടുള്ളത്.

ഇതിനകം തന്നെ നിയമനടപടികള്‍ നേരിടുകയും സ്വത്തുക്കള്‍ മരവിപ്പിക്കുന്നതും അഡ്മിനിസ്‌ട്രേഷന്‍ ഏറ്റെടുക്കുന്നതുമായ നടപടികളിലുടെ നീങ്ങുന്ന എന്‍എംസി ഹെല്‍ത്തിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ തന്നെ രാജ്യം വിട്ടത് ഇവിടുത്തെ ബാങ്ക് മേഖലയേയും അമ്പരിപ്പിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. എങ്ങനെയാണ് ബി.ആര്‍ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള കമ്പനി വിവിധ ബാങ്കുകളില്‍ നിന്ന് വായ്പ എടുത്തതെന്നും ഇതില്‍ ക്രമക്കേടുകള്‍ നടന്നത് എങ്ങനെയാണ് എന്നതു സംബന്ധിച്ചും അന്വേഷണത്തിന്റെ ഭാഗമായി ഹാജരാകേണ്ടിയിരുന്ന ആളായിരുന്നു സുരേഷ് കൃഷ്ണമൂര്‍ത്തി. “എന്‍എംസി ഹെല്‍ത്തിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥരെല്ലാം രാജ്യത്ത് നിന്ന് അപ്രത്യക്ഷരായിരിക്കുന്നു. അതുകൊണ്ടു തന്നെ സുരേഷ് ഇവിടെ ഉണ്ടാകേണ്ടത് ആവശ്യമായിരുന്നു. ഇതിപ്പോള്‍ മൊത്തത്തില്‍ തമാശയായി മാറിയിട്ടുണ്ട്”, ഒരു ബാങ്കര്‍ ഗള്‍ഫ് ന്യൂസിനോട് പ്രതികരിച്ചു.

2000-ത്തില്‍ എന്‍എംസി ഹെല്‍ത്തില്‍ ചേര്‍ന്ന സുരേഷ് കൃഷ്ണമൂര്‍ത്തി പടിപടിയായി ഉയര്‍ന്ന് സ്ഥാപനത്തിന്റെ സി.എഫ്.ഒ ആയി നിയമിതനാവുകയായിരുന്നു. കമ്പനിയുടെ വളര്‍ച്ചയ്ക്ക് വലിയ സംഭാവന നല്‍കിയ ആളാണ്‌ കൃഷ്ണമൂര്‍ത്തി എന്നാണ് എന്‍എംസി വെബ്സൈറ്റ് തന്നെ പറയുന്നത്. ഷെട്ടിയുടെ വളര്‍ച്ചയ്ക്ക് പിന്നിലുള്ള മറ്റു രണ്ടു പേര്‍ പാലക്കാടുകാരായ സഹോദരങ്ങള്‍ പ്രശാന്ത്‌ മാങ്ങാട്ടും പ്രമോദ് മാങ്ങാട്ടുമാണ്

ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള യുഎഇ എക്‌സ്‌ചേഞ്ചും വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്നുണ്ട്. യുഎഇ എക്‌സ്‌ചേഞ്ചിന്റെ മാതൃകമ്പനിയായ ഫിനാബ്ലറാണ് കോടികള്‍ വായ്പ എടുത്ത കാര്യത്തില്‍ അന്വേഷണം നേരിടുന്നത്. തന്റെ സ്ഥാപനങ്ങള്‍ നടത്തിയ വായ്പാ തട്ടിപ്പുകള്‍ പുറത്തു വരുന്നതിനു മുമ്പു തന്നെ ഷെട്ടി യുഎഇ വിട്ട് ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു. കാര്യങ്ങള്‍ പഠിക്കണമെന്നും അതിനുശേഷം താന്‍ തിരികെ പോകുമെന്നുമാണ് അബുദാബിയില്‍ നിന്ന് മുങ്ങിയതിനെ കുറിച്ച് ഷെട്ടി പിന്നീട് പ്രതികരിച്ചത്. 2018-ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പത്മശ്രീ നല്‍കി ഷെട്ടിയെ ആദരിച്ചിരുന്നു.

തീവണ്ടികള്‍ ക്രമാനുഗതമായി ഓടി തുടങ്ങുമെന്നും ഇതിന്റെ ആദ്യ പടിയെന്ന നിലയില്‍ ഡല്‍ഹിയില്‍ നിന്നും മുംബെ, ബംഗളൂരു, ചെന്നൈ, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിലേക്ക് 30 തീവണ്ടികള്‍-15 അങ്ങോട്ടും 15 തിരികെയും- ഓടുമെന്നും സര്‍ക്കാര്‍ ഞായറാഴ്ച അറിയിച്ചു. താഴെ പറയുന്ന കാര്യങ്ങള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കുന്നത് നിങ്ങളുടെ യാത്രയെ സഹായിക്കും.

. വണ്ടി പുറപ്പെടുന്നതിന് 90 മിനിട്ട് മുമ്പെങ്കിലും യാത്രക്കാര്‍ സ്റ്റേഷനില്‍ എത്തിച്ചേരണം. തീവണ്ടി പുറപ്പെടുന്നതിന് 15 മിനിട്ട് മുമ്പ് സ്റ്റേഷനിലേക്കുള്ള പ്രവേശനം തടയും.

. എല്ലാ യാത്രക്കാരെയും രോഗ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും രോഗലക്ഷണങ്ങളില്ലാത്തവരെ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കൂവെന്നും ആഭ്യന്തര മന്ത്രാലയം ഇന്ന് പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നു.

. പ്രത്യേക തീവണ്ടികളില്‍ ഏസി ഉണ്ടാവും. എന്നാല്‍ വിരിപ്പ്, ബ്ലാങ്കറ്റ്, കര്‍ട്ടനുകള്‍ എന്നിവ യാത്രക്കാര്‍ക്ക് നല്‍കില്ല. അതിനാല്‍ കിടക്കവിരികളും പുതയ്ക്കാനുള്ളവയും യാത്രക്കാര്‍ തന്നെ കൊണ്ടുവരണമെന്ന് റെയില്‍വേ അറിയിച്ചു.

. വണ്ടി പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പ് മാത്രമേ ടിക്കറ്റ് റദ്ദാക്കാനാവൂ. റദ്ദാക്കിയാല്‍ പകുതി തുക നഷ്ടമാകും.

. കോവിഡ്-19 നിരീക്ഷണ ആപ്പായ ആരോഗ്യസേതു തങ്ങളുടെ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നവരെ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കൂ.

. അത്യാവശ്യം സാധനങ്ങളുമായി മാത്രമേ യാത്രക്കാര്‍ യാത്ര ചെയ്യാവൂ എന്ന് മുതിര്‍ന്ന റയില്‍വേ ഓഫീസര്‍ അരുണ്‍ കുമാര്‍ നിര്‍ദ്ദേശിച്ചു. യാത്രക്കാര്‍ സാമൂഹ്യ അകലം പാലിക്കുകയും യാത്രയില്‍ ഉടനീളം മുഖാവരണം ധരിക്കുകയും വേണം.

. ആരോഗ്യ, ആഭ്യന്തര മന്ത്രാലയങ്ങളുടെ നിര്‍ദ്ദേശം അനുസരിച്ചുകൊണ്ട് ഒരു നിശ്ചിത ക്രമത്തില്‍ മാത്രം തീവണ്ടികളുടെ സഞ്ചാരം റയില്‍വേ അനുവദിക്കൂ.

. ഓണ്‍ലൈനില്‍ മാത്രമേ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കൂ: ബുക്കിംഗ് ഇന്ന് വൈകിട്ട് ആരംഭിക്കും.

. സ്ഥിരീകരിക്കപ്പെട്ട ഇ-ടിക്കറ്റുകള്‍ ഉള്ളവര്‍ക്ക് മാത്രമേ സ്റ്റേഷനുകളില്‍ പ്രവേശനം അനുവദിക്കൂ. സ്റ്റേഷനുകളിലേക്കും പുറത്തേക്കും യാത്രക്കാരെ കൊണ്ടുപോകുന്ന ഡ്രൈവര്‍മാരുടെ നീക്കങ്ങള്‍ അനുവദിക്കപ്പെടുന്നതും ഇ-ടിക്കറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും.

. ഉദ്ദിഷ്ടസ്ഥലത്ത് എത്തിച്ചേര്‍ന്നു കഴിഞ്ഞാല്‍, യാത്രക്കാര്‍ ആ സംസ്ഥാനത്തെ ആരോഗ്യ മാര്‍ഗ്ഗരേഖകള്‍ പാലിക്കണമെന്നും നിയമം അനുശാസിക്കുന്നു.

കേ​​​ര​​​ള​​​ത്തി​​​ന് പു​​​തി​​​യ നി​​​ര്‍​മാ​​​ണ സം​​​സ്‌​​​കാ​​​രം സ​​​മ്മാ​​​നി​​​ച്ച ഡ​​ല്‍​ഹി മെ​​​ട്രോ റെ​​​യി​​​ല്‍ കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ (ഡി​​​എം​​​ആ​​​ര്‍​സി) കൊ​​​ച്ചി വി​​​ടാ​​​നൊ​​​രു​​​ങ്ങു​​​ന്നു. ഡി​​​എം​​​ആ​​​ര്‍​സി ഏ​​​റ്റെ​​​ടു​​​ത്ത ക​​​രാ​​​ര്‍ പ്ര​​​കാ​​​ര​​​മു​​​ള്ള മെ​​​ട്രോ നി​​​ര്‍​മാ​​​ണം അ​​​ന്തി​​​മ​​​ഘ​​​ട്ട​​​ത്തി​​​ലാ​​​ണ്. ഈ ​​​മാ​​​സം അ​​​വ​​​സാ​​​ന​​​ത്തോ​​​ടെ പേ​​​ട്ട​​​വ​​​രെ​​​യു​​​ള്ള നി​​​ര്‍​മാ​​​ണ പ്ര​​​വൃ​​ത്തി​​ക​​​ള്‍ പൂ​​​ര്‍​ത്തി​​​യാ​​​കും.

നി​​​ര്‍​മാ​​​ണം പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്ന ച​​​മ്പ​​​ക്ക​​​ര പു​​​തി​​​യ പാ​​​ല​​​ത്തി​​​ന്‍റെ​​​യും സൗ​​​ത്ത് സ്റ്റേ​​​ഷ​​ന്‍റെ പൂ​​​ര്‍​ത്തി​​​യാ​​​കാ​​​നു​​​ള്ള ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ​​​യും മു​​​ട്ട​​​ത്തെ പ​​​വ​​​ര്‍​സ​​​പ്ലൈ കെ​​​ട്ടി​​​ട​​​ത്തി​​​ന്‍റെ​​​യും നി​​​ര്‍​മാ​​​ണം ഓ​​​ഗ​​​സ്റ്റോ​​​ടെ പൂ​​​ര്‍​ത്തി​​​യാ​​​ക്കി സം​​​സ്ഥാ​​​നം വി​​​ടാ​​​നാ​​​ണ് ഡി​​​എം​​​ആ​​​ര്‍​സി ആ​​ലോ​​ചി​​ക്കു​​ന്ന​​ത്. ഏ​​തു പ​​​ദ്ധ​​​തി​​​യും വ​​​ര്‍​ഷ​​​ങ്ങ​​​ള്‍ വൈ​​​കി പൂ​​​ര്‍​ത്തി​​​യാ​​​ക്കി​​​യി​​​രു​​​ന്ന കേ​​​ര​​​ള​​​ത്തി​​​ന്‍റെ പ​​​തി​​​വ് ശീ​​​ല​​​ത്തി​​​ന് വി​​​പ​​​രീ​​​ത​​​മാ​​​യി​​​രു​​​ന്നു ഡി​​​എം​​​ആ​​​ര്‍​സി​​​യു​​​ടെ നി​​​ര്‍​മാ​​​ണ പോ​​​ളി​​​സി.

നി​​​ശ്ച​​​യി​​​ച്ച സ​​​മ​​​യ​​​ത്തി​​​നു മു​​​ന്‍​പ് നി​​​ര്‍​മാ​​​ണം പൂ​​​ര്‍​ത്തീ​​​ക​​​രി​​​ച്ചും എ​​​സ്റ്റി​​​മേ​​​റ്റ് തു​​​ക​​​യേ​​​ക്കാ​​​ള്‍ കു​​​റ​​​ഞ്ഞ ചെ​​​ല​​​വി​​​ല്‍ പ​​​ദ്ധ​​​തി​​​ക​​​ള്‍ പൂ​​​ര്‍​ത്തി​​​യാ​​​ക്കി​​യും കേ​​ര​​ള​​ത്തെ അ​​​ത്ഭു​​​ത​​​പ്പെ​​​ടു​​​ത്തി. ഇ​​​ട​​​യ്ക്കു​​​ണ്ടാ​​​യ ചി​​ല തൊ​​​ഴി​​​ല്‍സ​​​മ​​​ര​​​ങ്ങ​​​ളു​​​ടെ ത​​​ട​​​സ​​ങ്ങ​​​ള്‍ ഒ​​​ഴി​​​വാ​​​ക്കി​​​യാ​​​ല്‍ മി​​​ക​​​ച്ച​​​യൊ​​​രു നി​​​ര്‍​മാ​​​ണ സൗ​​​ഹൃ​​​ദ സാ​​​ഹ​​​ച​​​ര്യം ഡി​​​എം​​​ആ​​​ര്‍​സി​​​ക്ക് ഒ​​​രു​​​ക്കി​​​ക്കൊ​​​ടു​​​ക്കാ​​​ൻ കേ​​​ര​​​ള​​​ത്തി​​​നും ക​​​ഴി​​​ഞ്ഞു.

മെ​​​ട്രോ നി​​​ര്‍​മാ​​​ണ​​ത്തി​​നു പു​​റ​​മേ ഗ​​​താ​​​ഗ​​​ത​​സൗ​​​ക​​​ര്യ​​​ങ്ങ​​​ളു​​​ടെ ആ​​​ധു​​​നി​​​ക​​വ​​​ത്ക​​​ര​​​ണ​​​വും ഡി​​​എം​​​ആ​​​ര്‍​സി​ ഏ​​റ്റെ​​ടു​​ത്തു ന​​ട​​ത്തി. വീ​​​തി​​​കു​​​റ​​​ഞ്ഞ റോ​​​ഡു​​​ക​​​ളി​​​ല്‍ വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ തി​​​ങ്ങി​​​നി​​​ര​​​ങ്ങി പോ​​​യി​​​രു​​​ന്ന കൊ​​​ച്ചി​​​യു​​​ടെ പ​​​ഴ​​​യ​​ചി​​​ത്രം ഡി​​​എം​​​ആ​​​ര്‍​സി​​​യു​​​ടെ വ​​​ര​​​വോ​​​ടെ മാ​​​റി. മെ​​​ട്രോ ക​​​ട​​​ന്നു​​​പോ​​​കു​​​ന്ന വ​​​ഴി​​​ക​​​ള്‍ മാ​​​ത്ര​​​മ​​​ല്ല, ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​കി​​​ട​​​ക്കു​​​ന്ന ചെ​​​റു​​റോ​​​ഡു​​​ക​​​ള്‍ പോ​​​ലും ആ​​​ധു​​​നി​​​ക​​നി​​​ല​​​വാ​​​ര​​​ത്തി​​​ല്‍ പു​​​ന​​​ര്‍​നി​​​ര്‍​മി​​​ക്ക​​​പ്പെ​​​ട്ടു.

ന​​​ഗ​​​ര​​ത്തി​​ൽ ഏ​​​റ്റ​​​വു​​മ​​​ധി​​​കം ഗ​​​താ​​​ഗ​​​ത​​​ക്കു​​​രു​​​ക്കു​​ണ്ടാ​​യി​​രു​​ന്ന നോ​​​ര്‍​ത്ത്, ഇ​​​ട​​​പ്പ​​​ള്ളി ഭാ​​​ഗ​​​ത്തെ മേ​​​ല്‍​പ്പാ​​​ല​​​ങ്ങ​​​ള്‍​ക്ക് പു​​​റ​​​മേ കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി സ്റ്റാ​​​ന്‍​ഡി​​​നോ​​​ട് ചേ​​​ര്‍​ന്നു​​​ള്ള എ.​​​എ​​​ല്‍. ജേ​​​ക്ക​​​ബ് മേ​​​ല്‍​പ്പാ​​​ലം, പ​​​ച്ചാ​​​ളം മേ​​​ല്‍​പ്പാ​​​ലം, ഇ​​​പ്പോ​​​ള്‍ നി​​​ര്‍​മാ​​​ണം ന​​​ട​​​ക്കു​​​ന്ന ച​​​മ്പ​​​ക്ക​​​ര മേ​​​ല്‍​പ്പാ​​​ലം എ​​​ന്നി​​​വ​​​യൊ​​​ക്കെ ഡി​​​എം​​​ആ​​​ര്‍​സി നി​​​ശ്ച​​​യി​​​ച്ച സ​​​മ​​​യ​​​ത്തി​​​നു മു​​​ന്‍​പ് പൂ​​​ര്‍​ത്തീ​​​ക​​​രി​​​ച്ച​​​വ​​​യാ​​​ണ്.

ആ​​​ലു​​​വ മു​​​ത​​​ല്‍ പേ​​​ട്ട​​​വ​​​രെ​​​യു​​​ള്ള കൊ​​​ച്ചി മെ​​​ട്രോ​​​യു​​​ടെ ഒ​​​ന്നാം​​​ഘ​​​ട്ട നി​​​ര്‍​മാ​​​ണ ചു​​​മ​​​ത​​​ല​​​യു​​​മാ​​​യാ​​​ണു ഡി​​​എം​​​ആ​​​ര്‍​സി കേ​​​ര​​​ള​​​ത്തി​​​ല്‍ വ​​​ന്ന​​​ത്. ത​​​ല​​​പ്പ​​ത്ത് രാ​​​ജ്യ​​​ത്തി​​​ന്‍റെ മെ​​​ട്രോ​​​മാ​​​ന്‍ ഇ. ​​​ശ്രീ​​​ധ​​​ര​​​നും. 2004 ഡി​​​സം​​​ബ​​​ര്‍ 22 നാ​​​ണ് കൊ​​​ച്ചി മെ​​​ട്രോ​​​യു​​​ടെ വി​​​ശ​​​ദ​​​മാ​​​യ പ്രോ​​​ജ​​​ക്ട് റി​​​പ്പോ​​​ര്‍​ട്ട് ത​​​യാ​​​റാ​​​ക്കാ​​​ന്‍ സ​​​ര്‍​ക്കാ​​​ര്‍ ഡി​​​എം​​​ആ​​​ര്‍​സി​​​യെ ഏ​​​ല്‍​പ്പി​​​ച്ച​​​ത്. 2006ല്‍ ​​​പ​​​ണി തു​​​ട​​​ങ്ങി 2010 ല്‍ ​​​പൂ​​​ര്‍​ത്തി​​​യാ​​​ക്കാ​​​നാ​​​യി​​​രു​​​ന്നു ആ​​​ലോ​​​ച​​​ന. എ​​​ന്നാ​​​ല്‍ കേ​​​ന്ദ്രാ​​​നു​​​മ​​​തി ല​​​ഭി​​​ച്ച​​​ത് 2012 മാ​​​ര്‍​ച്ച് 22 നാ​​​ണ്.

അ​​​തി​​​നു മു​​​ന്‍​പു​​​ത​​​ന്നെ നോ​​​ര്‍​ത്ത് മേ​​​ല്‍​പ്പാ​​​ലം, സ​​​ലീം രാ​​​ജ​​​ന്‍ പാ​​​ലം, ബാ​​​ന​​​ര്‍​ജി റോ​​​ഡ് വീ​​​തി​​​കൂ​​​ട്ട​​​ല്‍, എം​​​ജി റോ​​​ഡ് വീ​​​തി​​​കൂ​​​ട്ട​​​ല്‍ എ​​​ന്നി​​​ങ്ങ​​​നെ​​യു​​ള്ള പ്ര​​വൃ​​ത്തി​​ക​​ൾ തു​​ട​​ങ്ങി. 2012 സെ​​​പ്റ്റം​​​ബ​​​ര്‍ 13നു ​​മെ​​​ട്രോ​​​യു​​​ടെ ക​​​ല്ലി​​​ട​​​ല്‍ അ​​​ന്ന​​​ത്തെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഡോ. ​​​മ​​​ന്‍​മോ​​​ഹ​​​ന്‍ സിം​​​ഗ് നി​​​ര്‍​വ​​​ഹി​​​ച്ചു. 2013 ജൂ​​​ണ്‍ ഏ​​​ഴി​​​ന് കൊ​​​ച്ചി മെ​​​ട്രോ​​​യു​​​ടെ നി​​​ര്‍​മാ​​​ണം അ​​​ന്ന​​​ത്തെ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ന്‍​ചാ​​​ണ്ടി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

2017 ജൂ​​​ണ്‍ 17നു ​​​പാ​​​ലാ​​​രി​​​വ​​​ട്ടം വ​​​രെ​​​യു​​​ള്ള ആ​​​ദ്യ സ്ട്ര​​​ക്ച്ചി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി നി​​​ര്‍​വ​​​ഹി​​​ച്ചു. മ​​​ഹാ​​​രാ​​​ജാ​​​സ് സ്റ്റേഡി​​​യം വ​​​രെ​​​യു​​​ള്ള പാ​​ത 2017 ഒ​​​ക്ടോ​​​ബ​​​ര്‍ ര​​​ണ്ടി​​​നും തൈ​​​ക്കൂ​​​ടം വ​​​രെ​​​യു​​​ള്ള പാ​​​ത​ 2019 സെ​​​പ്റ്റം​​​ബ​​​ര്‍ മൂ​​​ന്നി​​​നും മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​യ്തു. രാ​​​ജ്യ​​​ത്താ​​​ദ്യ​​​മാ​​​യി ഡി​​​എം​​​ആ​​​ര്‍​സി നി​​​ര്‍​മി​​​ച്ച കാ​​​ന്‍​ഡി​​​ലി​​​വ​​​ര്‍ ഹാ​​​ങിം​​​ഗ് ബ്രി​​​ഡ്ജ് കൊ​​ച്ചി​​യി​​ൽ സൗ​​​ത്ത് റെ​​​യി​​​ല്‍​വേ ലൈ​​​നു​​​ക​​​ള്‍​ക്ക് മു​​​ക​​​ളി​​​ലൂ​​​ടെ​​​യാ​​​ണ്.

ലോ​​​ക്ക്ഡൗ​​​ണ്‍ വ​​​ന്നി​​​ല്ലാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ല്‍ പേ​​ട്ട വ​​രെ​​യു​​ള്ള പാ​​ത ഇ​​​തി​​​ലും നേ​​​ര​​​ത്തെ പൂ​​​ര്‍​ത്തി​​​യാ​​​കു​​​മാ​​​യി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ നാ​​​ലി​​​ന് ട്രെ​​​യി​​നു​​​ക​​​ള്‍ നി​​​ശ്ചി​​​ത വേ​​​ഗ​​​ത​​​ക​​​ളി​​​ല്‍ ഓ​​​ടി​​​ച്ച് സിം​​​ഗ്ന​​​ലിം​​​ഗ് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി. മെ​​​ട്രോ റെ​​​യി​​​ല്‍ സേ​​​ഫ്റ്റി ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ അ​​​ന്തി​​​മ പ​​​രി​​​ശോ​​​ധ​​​ന​​​യാ​​​ണ് ഇ​​​നി ശേ​​​ഷി​​​ക്കു​​​ന്ന​​​ത്.

സംസ്ഥാനത്തിന് അടിയന്തര സാമ്പത്തിക സഹായം നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അസംഘടിത മേഖലയ്ക്ക് പാക്കേജ് വേണമെന്നും കൂടുതല്‍ കിറ്റുകള്‍ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് മുഖ്യമന്ത്രി ആവശ്യമുന്നയിച്ചത്. ലോക്ക്ഡൗണുമായ ബന്ധപ്പെട്ട മാര്‍​ഗ നിര്‍ദ്ദേശങ്ങളില്‍ ന്യായമായ മാറ്റങ്ങള്‍ വരുത്താനുള്ള അവകാശം സംസ്ഥാനങ്ങള്‍ക്ക് നല്‍കണം. സംസ്ഥാനങ്ങള്‍ വ്യത്യസ്ത നിലയിലുള്ള വെല്ലുവിളികളാണ് നേരിടുന്നത്. ഓരോ സംസ്ഥാനത്തേയും സ്ഥിതി​ഗതികള്‍ വിലയിരുത്തി നിയന്ത്രണങ്ങള്‍ക്ക് വിധേയമായി പൊതു ​ഗ​താ​ഗതം അനുവദിക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്നും അദ്ദേഹം യോ​ഗത്തില്‍ ആവശ്യപ്പെട്ടു.

അതിനിടെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ നീട്ടണമെന്ന് അഞ്ച് സംസ്ഥാനങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സില്‍ ആവശ്യപ്പെട്ടു. പശ്ചിമ ബംഗാള്‍, ബീഹാര്‍, പഞ്ചാബ്, മഹാരാഷ്ട്ര. തെലങ്കാന സംസ്ഥാനങ്ങളാണ് ഈ ആവശ്യം മുന്നോട്ടുവെച്ചത്. യോഗം തുടരുകയാണ്. ലോക്ക്ഡൗണില്‍ കേന്ദ്രം ഇളവുകള്‍ ആവശ്യപ്പെടുമ്പോഴാണ് സംസ്ഥാനസര്‍ക്കാരുകള്‍ ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചത്. ലോകം മുഴുവന്‍ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളെ ഉറ്റുനോക്കുകയാണ്. രാജ്യം നല്ലരീതിയില്‍ പ്രവര്‍ത്തിച്ചതെന്നാണ് എല്ലാവരും പറയുന്നത്. ഐക്യത്തോടെ മുന്നോട്ടുപോകുകയെന്നതാണ് ഇപ്പോഴത്തെ വഴിയെന്നും പ്രധാനമന്ത്രി പറഞ്ഞു. രോഗവ്യാപനമേഖലകള്‍ ഏതെന്ന് കണ്ടെത്താനായിട്ടുണ്ട്. ആ മേഖലകള്‍ നോക്കി തന്ത്രമാവിഷ്‌കരിക്കുകയെന്നതാണ് സര്‍ക്കാരിന്റെ ആലോചന.

പത്തനംതിട്ട സ്വദേശിനിയെ സൗദി അറേബ്യയിലെ തബൂക്കിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച വൈകീട്ടാണ് സംഭവം. വാഴമുട്ടം കൊല്ലടിയിൽ പരേതനായ മാത്യുവിന്റെ മകൾ സ്നേഹ മാത്യു (30) ആണ് മരിച്ചത്. തബൂക്കിലെ മിലിട്ടറി ആശുപത്രിയിൽ ജോലി ചെയ്യുന്ന ഭർത്താവ് ജിജോ വർഗീസ് ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്.

നാട്ടിൽപോകാൻ വേണ്ടി ഇന്ത്യൻ എംബസിയിൽ പേര് രജിസ്റ്റർ ചെയ്ത് കാത്തിരിക്കയായിരുന്നു. രണ്ട് മക്കളുണ്ട്. തബൂക്ക് ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർഥിനിയാണ് മൂത്ത മകൾ എയ്ഞ്ചൽ. നാല് മാസം പ്രായമുള്ള മറ്റൊരു കുഞ്ഞുമുണ്ട്. മൃതദേഹം നാട്ടിൽകൊണ്ടുപോകുന്നതിനുള്ള നടപടികൾ പുരോ​ഗമിക്കുന്നു.

കെഎസ്ഇബി സെക്ഷനിലെ വനിതാ സബ്എൻജിനീയർ ബൈക്ക് അപകടത്തിൽ മരിച്ചു. ചവറ സ്വദേശി ശ്രീതു (32) ആണ് രാവിലെ മരിച്ചത്. അടൂർ പത്തനംതിട്ട റോഡിൽ ആനന്ദപ്പള്ളിയിലാണ് സംഭവം. സഹോദരനൊപ്പം ബൈക്കിൽ പത്തനംതിട്ടയിലേക്ക് വരികയായിരുന്നു. ബൈക്കിനു കുറുകെ തെരുവ് നായ ചാടിയപ്പോൾ നിയന്ത്രണം വിട്ടാണ് അപകടം.

 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് 5 കോടി രൂപ സംഭാവന നല്‍കിയ സംഭവത്തില്‍ നടന്‍ ഗോകുല്‍ സുരേഷ് പ്രതികരിച്ചിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ഇത് പിന്നീട് വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിവെച്ചിരുന്നത്.

അമ്പലമാണെങ്കിലും ക്രിസ്ത്യന്‍ പളളിയാണെങ്കിലും ഇത് തെറ്റാണ്, ക്രിസ്ത്യന്‍ പള്ളിയില്‍ നിന്നോ, മുസ്ലിം പള്ളിയില്‍ നിന്നോ അവര്‍ (ഗവണ്‍മെന്റ്), എടുത്തിരുന്നോ എന്നായിരുന്നു ഗോകുല്‍ സുരേഷ് ഗോപിയുടെ പോസ്റ്റ്. പോസ്റ്റ് വലിയ വിവാദമായി മാറി. വിമര്‍ശനങ്ങളും ഉയര്‍ന്നു.

ഇതിന് പിന്നാലെ സംഭവത്തില്‍ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഗോകുല്‍ സുരേഷ്. പള്ളികളില്‍നിന്നും അമ്പലങ്ങളില്‍നിന്നും പൈസ ആവശ്യപ്പെടുന്നത് ഉചിതമല്ലെന്ന് എനിക്ക് തോന്നി. ഇതാണ് എന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ഞാന്‍ കുറിച്ചതിന്റെ കാതലെന്ന് ഗോകുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പ്

വര്‍ഗീയ ലഹളകള്‍ സൃഷ്ടിക്കാന്‍ കെല്‍പ്പുള്ള തികച്ചും തെറ്റിദ്ധാരണ പരത്തുന്ന മ്ലേച്ഛകരമായ മാധ്യമ പ്രവര്‍ത്തനം. ഏഷ്യാനെറ്റ് ന്യൂസിനോടും ഇവ പ്രസിദ്ധികരിച്ച ആളുകളോടും, നിങ്ങള്‍ സ്വന്തം ധര്‍മത്തെ കളങ്കപെടുത്തുകയും ചതിക്കുകയുമാണ് ചെയ്യുന്നത്. നിങ്ങള്‍ക്ക് തോന്നും വിധം ആവിഷ്‌കരണം ചെയ്യാന്‍ കഴിയുന്നതല്ല എന്റെ ആശയങ്ങളെ.ക്രിസ്ത്യാനിയോ മുസ്ലിമോ ഹിന്ദുവോ ഏത് മതക്കാരനോ ആയിക്കൊള്ളട്ടെ, അവരവരുടെ ആരാധനാലയങ്ങള്‍ ഒരു വല്യ വിഭാഗത്തിന് അന്നം കൊടുക്കുകയും വിശക്കുന്നവന് ആഹാരം നല്‍കുകയും വീടില്ലാത്തവന് കൂര കൊടുക്കുകയും ചെയുന്നു. ആരാധനാലയങ്ങളുടെ നടത്തിപ്പിനുള്ള ചിലവുകള്‍ക്ക് പുറമെയാണ് ഇതിനൊക്കെ അവര്‍ പൈസ കണ്ടെത്തുന്നത്. എന്നാലും അവര്‍ക്ക് (Hindu, Muslim, Christian) ആരോടും പരാതിയില്ല.

അവരോട് തിരിച്ചും കടപ്പെട്ടിരിക്കേണ്ടത് നമ്മുടെ കടമയല്ലേ. എന്നിട്ടും പള്ളികളില്‍നിന്നും അമ്പലങ്ങളില്‍നിന്നും പൈസ ആവശ്യപ്പെടുന്നത് ഉചിതമെലെന്ന് എനിക്ക് തോന്നി. ഇതാണ് എന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ഞാന്‍ കുറിച്ചതിന്റെ കാതല്‍. ഹിന്ദുക്കളില്‍ നിന്നോ അമ്പലങ്ങളില്‍ നിന്നോ മാത്രമല്ല ഏത് മതത്തിന്റെയും ആരാധനാലയങ്ങളില്‍ നിന്നും പൈസ ആവശ്യപ്പെടുന്നത് നന്നല്ല എന്നാണ് ഞാന്‍ കുറിച്ചത്.
ഇതിന്റെ പേരില്‍ എനിക്കെതിരെ വന്ന കമെന്റുകളില്‍ (ഭൂരിഭാഗവും വ്യാജ പ്രൊഫൈലുകള്‍) നിന്ന് തന്നെ മനസിലാകും പലര്‍ക്കും പദാവലിയില്‍ വല്യ ഗ്രാഹ്യമില്ലെന്ന്. പലരും ചിലയിടങ്ങളില്‍ എന്റെ അച്ഛന്‍ വര്‍ഗീയവാദിയാണെന്ന് ആരോപിക്കുന്നു മറ്റ് ചിലയിടങ്ങളില്‍ വര്‍ഗീയവാദിയല്ലെന്ന് പറയുന്നു. എവിടുന്നാണ് ഇത്തരം കാര്യങ്ങള്‍ പ്രചരിക്കപ്പെടുന്നത്? എന്താണ് ഇതിന്റെയൊക്കെ ഉദ്ദേശവും ലക്ഷ്യവും?

ഞാന്‍ ബിജെപിയും അല്ല, സങ്കിയുമല്ല എന്നാല്‍ സഖാവ് ഇ.കെ. നയനാറിന്റെയും സഖാവ് വി.എസ്. അച്യുതാനന്ദന്റെയും കാലങ്ങളില്‍ നിലനിന്നിരുന്ന യഥാര്‍ത്ഥ കമ്മ്യൂണിസത്തിന്റെ കടുത്ത വിശ്വാസിയാണ്. കാര്യങ്ങള്‍ വ്യക്തമാക്കാന്‍ ഞാന്‍ കഴിയും വിധം ഏഷ്യാനെറ്റ് ന്യൂസിന്റെ പോര്‍ട്ടലില്‍ വ്യക്തിപരമായി പലര്‍ക്കും കമെന്റിന് റിപ്ലൈ കൊടുത്തിരുന്നു. എന്നാല്‍ ഏഷ്യാനെറ്റിന്റെ ഭാഗത്ത് നിന്ന് അവ ഡിലീറ്റ് ചെയ്യുന്നത് തികച്ചും നാണംകെട്ട പരിപാടിയാണ്.

ഇതൊക്കെ കണ്ട് അവര്‍ ആസ്വദിക്കുന്നു എന്നൊരു തോന്നല്‍. ആരുടെയെങ്കിലും മതപരമായ ആശയങ്ങളെ ഞാന്‍ വാക്കുകളിലൂടെ വേദനിപ്പിച്ചുവെങ്കില്‍ ക്ഷമ ചോദിക്കുന്നു. നിങ്ങള്‍ മാധ്യമങ്ങളിലൂടെ വായിച്ചതും അറിഞ്ഞതും തെറ്റും അടിസ്ഥാനരഹിതവും എന്റെ അറിവോടെ സംഭവിച്ച കാര്യങ്ങളുമല്ല. ഈ കാലത്ത് മാധ്യമങ്ങള്‍ അങ്ങേയറ്റം കാപട്യം നിറഞ്ഞതും വിശ്വാസയോഗ്യമല്ലാത്തവയുമായി മാറിയെന്നും വളരെ വിഷമത്തോടെ തന്നെ മനസിലാക്കുന്നു!

RECENT POSTS
Copyright © . All rights reserved