Kerala

രോഗാവസ്ഥ മൂർച്ഛിച്ചതിനെ പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനിയെ ബംഗളൂരുവിലെ അൽസഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൃക്കസംബന്ധമായ അസുഖങ്ങളെ തുടർന്ന് ഏറെനാളായി അവശതയിലാണ് മഅദനി. അടിയന്തിര ശസ്ത്രക്രിയ നാളെ നടത്തും.

ഏറെ കാലമായി രകതസമ്മർദ്ദം, രക്തത്തിലെ ക്രിയാറ്റിന്റെ അളവ് തുടങ്ങിയവ ഉയർന്ന അവസ്ഥയിലായിരുന്നു. മൂത്രതടസ്സവും അനുബന്ധമായ മറ്റ് രോഗങ്ങളും അലട്ടുന്നുണ്ടായിരുന്നു. നേരത്തെ തന്നെ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട സാഹചര്യം ഉണ്ടായെങ്കിലും കോവിഡിന്റെ പ്രത്യേക സഹചര്യത്തിൽ ഡോക്ടർമാരുടെ നിർദേശപ്രകാരം ആശുപത്രിവാസം നീട്ടിവെയ്ക്കുകയായിരുന്നു.

മരുന്നുകൾ ഉപയോഗിച്ചിട്ടും രക്തസമ്മർദ്ദവും കിഡ്‌നിയുടെ പ്രവർത്തനക്ഷമത നിർണയിക്കുന്ന ക്രിയാറ്റിന്റെ അളവും ഉയർന്നതോടെയാണ് അടിയന്തിര ശാസ്ത്രക്രിയക്ക് വിധേയമാക്കുന്നത്.

വിദഗ്ധ ഡോക്ടർമാരുടെ നിർദേശപ്രകാരം താമസസ്ഥത്ത് ചികിത്സ തുടർന്നു വരികയായിരുന്നു. മുമ്പും നിരവധി പ്രാവശ്യം വിവിധ അസുഖങ്ങളെ തുടർന്ന് ബംഗളൂരുവിലെ വിവിധ ആശുത്രികളിൽ പ്രവേശിപ്പിക്കുകയും ചികിത്സക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം വിചാരണ കോടതിയിൽ വെച്ച് ഉയർന്ന രക്തസമ്മർദ്ദത്തെതുടർന്ന് ബോധരഹിതനായി വീഴുന്ന അവസ്ഥയുമുണ്ടായി. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ദീർഘകാലം ചികിത്സയിൽ തുടരുകയും ചെയ്തിരുന്നു.

വ്യാഴാഴ്ചയാണ് മഅദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡോക്ടർമാരുടെ പരിശോധനകൾ തുടരുകയാണ്. നിലവിൽ രക്തസമർദ്ദം ഉയർന്ന അവസ്ഥയിലാണെങ്കിലും വെള്ളിയാഴ്ച ശാസ്ത്രക്രിയ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

ശാസ്ത്രക്രിയ വിജയകരമാകാനും ആരോഗ്യവസ്ഥ പൂർണമായി വീണ്ടെടുക്കാനും പള്ളികളിലുൾപ്പടെ പ്രത്യേകം പ്രാർത്ഥന നടത്തണമെന്ന് ആശുപത്രിയിൽനിന്ന് അദ്ദേഹം അഭ്യർത്ഥിച്ചതായി പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് റജീബ് അറിയിച്ചു.

മലയാളത്തിന്റെ മെഗാതരം മമ്മൂട്ടിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയനോടുള്ള താല്‍പര്യം തുറന്നു പറഞ്ഞ് നടനും തിരക്കഥാകൃത്തും സംവിധായകനുമായ ജോയ് മാത്യു. മറുനാടന്‍ മലയാളിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജോയ് മാത്യു മനസ് തുറന്നത്.

മമ്മൂട്ടി പഠിക്കുമ്പോഴേ എസ്എഫ്‌ഐക്കാരനായിരുന്നു. അത് തുടര്‍ന്ന് പോകുന്നു. പിണറായി വിജയന്റെ വേണ്ടപ്പെട്ട ആളാണ്. നമ്മള്‍ പിണറായി വിജയനെ വിമര്‍ശിയ്ക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല എന്നാണ് ജോയ് മാത്യു പറഞ്ഞത്. താന്‍ തിരക്കഥയെഴുതിയ അങ്കിള്‍ എന്ന ചിത്രത്തില്‍ പിണറായിയെ പ്രശംസിക്കുന്ന രംഗം തിരുത്താന്‍ ശ്രമിച്ചപ്പോള്‍ മമ്മൂട്ടി തടഞ്ഞുവെന്നും ജോയ് മാത്യു പറയുന്നു.

‘ഞാന്‍ തിരക്കഥ എഴുതിയ അങ്കിള്‍ എന്ന സിനിമയില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. കഥയില്‍ സദാചാരത്തിന്റെ പേരില്‍ കുട്ടിയെ തടഞ്ഞുവെയ്ക്കുന്ന ഒരു രംഗത്തില്‍ കുട്ടിയുടെ അമ്മ ഇപ്രകാരം പറയുന്നുണ്ട്, ‘വേണ്ടിവന്നാല്‍ ഞാന്‍ വിജയേട്ടനെ വിളിക്കുമെന്ന്’ സിനിമയില്‍ എന്റെ കഥാപാത്രത്തിന്റെ പേര് വിജയന്‍ എന്നായിരുന്നു. തിയ്യറ്ററില്‍ ഈ സംഭാഷണം കേട്ട് എല്ലാരും കയ്യടിച്ചു. എന്നാല്‍ തൊട്ടുപിന്നാലെ അടുത്ത സംഭാഷണം വന്നു, കുട്ടിയുടെ അമ്മ സാക്ഷാല്‍ കേരളത്തിലെ മുഖ്യമന്ത്രിയെയായിരുന്നു ഉദേശിച്ചത്.’

സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ഈ സംഭാഷണം ഞാന്‍ തിരുത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ മമ്മൂട്ടി സമ്മതിച്ചില്ല. മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും പറ്റി ഒരു സിനിമയില്‍ പറയുന്നത് ശരിയല്ല എന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ ആ സംഭാഷണം ശരിയാണെന്നും അത് തിരുത്തേണ്ട ആവശ്യമില്ലെന്നും മമ്മൂട്ടി പറഞ്ഞതായി ജോയ് മാത്യു പറയുന്നു.

കഠിനമായ സ്‌നേഹമുള്ള ആളാണ് മമ്മൂട്ടി. നമുക്ക് ഒരു ആപത്ത് പറ്റിയെന്നു അറിഞ്ഞാല്‍ മമ്മൂട്ടി അപ്പോള്‍ തന്നെ വിളിക്കും. കൊറോണ സമയത്ത് സഹായം എന്തെങ്കിലും ആവശ്യം ഉണ്ടോ എന്ന് അന്വേഷിച്ച് അദ്ദേഹമെന്നെ വിളിച്ചിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ രാഷ്ട്രീയം പറയില്ല. പക്ഷെ നമ്മള്‍ പറയുന്നതൊക്കെ കേള്‍ക്കും. വളരെ കൂളായ വ്യക്തിയാണ് അദ്ദേഹമെന്നും ജോയ് മാത്യു പറഞ്ഞു.

ജനിതക മാറ്റം വന്ന കൊറോണ വൈറസ് സംശയിച്ച് പരിശോധനയ്ക്ക് അയച്ച ആദ്യ സാമ്പിളുകളുടെ ഫലത്തില്‍ കേരളത്തിന് ആശ്വാസം. അതിതീവ്ര വൈറസ് കേരളത്തില്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

പുതിയ തീവ്ര വൈറസ് സാമ്പിള്‍ പരിശോധനയില്‍ കണ്ടെത്തിയില്ലെന്നാണ് ലഭിക്കുന്ന വിവരം. പൂനെ വൈറളോജി ലാബിലേക്ക് അയച്ച ആറ് സാമ്പിളുകളുടെ ഫലമാണ് ഇപ്പോള്‍ ആശ്വാസകരമായി എത്തിയത്. ബ്രിട്ടനിലടക്കം ജനിതക മാറ്റം വന്ന വൈറസിന്റെ വ്യാപനം ശ്രദ്ധയില്‍പ്പെട്ടയുടനെ കേരളത്തില്‍ ജാഗ്രത വര്‍ധിപ്പിച്ചിരുന്നു.

ബ്രിട്ടനില്‍ നിന്നെത്തി കൊവിഡ് സ്ഥിരീകരിച്ച രോഗികളുടെ സാമ്പിള്‍ പരിശോധനയ്ക്കായി അയച്ചിരുന്നു. ഇതില്‍ ആദ്യ ഘട്ടത്തില്‍ അയച്ച സാമ്പിളുകളുടെ ഫലമാണ് ഇപ്പോള്‍ എത്തിയത്. ഇനിയും ഫലം വരാനുണ്ട്. പത്തനംതിട്ടയില്‍ നിന്നയച്ച 3 സാമ്പിളിന്റെയും എറണാകുളത്ത് നിന്നയച്ച 2 സാമ്പിളിന്റെയും കോഴിക്കോട് നിന്നയച്ച ഒരു സാമ്പിളിന്റെയു ഫലമാണ് വന്നിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ടോക്കിയോ : ചൈനയ്ക്ക് പിന്നാലെ പൊതു – സ്വകാര്യ മേഖലകളിൽ ഡിജിറ്റൽ കറൻസി വിതരണം ചെയ്യുന്നതിനുള്ള ഒരുക്കങ്ങൾ ജപ്പാൻ ആരംഭിച്ചു. ലോകമെമ്പാടുമുള്ള സെൻ‌ട്രൽ‌ ബാങ്കുകൾ‌ നൽ‌കുന്ന വെർ‌ച്വൽ‌ പണത്തെ “സെൻ‌ട്രൽ‌ ബാങ്ക് ഡിജിറ്റൽ‌ കറൻ‌സി” അല്ലെങ്കിൽ‌ സിബി‌ഡി‌സി എന്ന് വിളിക്കുന്നു. ഡിജിറ്റൽ കറൻസികൾ ഉപയോഗിക്കുന്ന മുൻ‌നിര ബാങ്കുകളിലൊന്നാണ് ചൈനയുടെ സെൻ‌ട്രൽ ബാങ്കായ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന. ചൈന ക്രിപ്റ്റോ കറൻസി നിർമ്മിച്ചത് ലോകത്തെ പല രാജ്യങ്ങളെയും ഡിജിറ്റൽ കറൻസിയിലേക്ക് നീങ്ങാനുള്ള കാരണമായി മാറിയെന്ന് ബാങ്ക് ഓഫ് ജപ്പാനിലെ പേയ്‌മെന്റ്, സെറ്റിൽമെന്റ് സംവിധാനങ്ങളുടെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ ഹിരോമി യമൊക പറഞ്ഞു.

മൂന്ന് വലിയ ബാങ്കുകളായ എം‌യു‌എഫ്‌ജി ബാങ്ക്, സുമിറ്റോമോ മിറ്റ്‌സുയി ബാങ്കിംഗ് കോർപ്പറേഷൻ, 30 പ്രധാന കമ്പനികളുമായി ചേർന്ന് ജപ്പാൻ ഡിജിറ്റൽ കറൻസിയിലേയ്ക്ക് നീങ്ങുന്നതിനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ക്രെഡിറ്റ് കാർഡ് സേവനങ്ങളിൽ നിന്നും വ്യത്യസ്‌തമായി, ഡിജിറ്റൽ കറൻസികൾ വ്യാപാരികൾക്ക് കമ്മീഷൻ രഹിത പേയ്‌മെന്റ് സംവിധാനങ്ങൾ നൽകുവാനും , അതോടൊപ്പം ഉപയോക്താക്കൾക്ക് സ്റ്റോറുകളിൽ പേയ്‌മെന്റുകൾ നല്കൂന്നതിന് മാത്രമല്ല അവരുടെ സ്മാർട്ട്‌ഫോണിലെ വാലറ്റ് അപ്ലിക്കേഷനുകൾ ഉപയോഗിച്ച്  മറ്റുള്ളവർക്ക് വേഗത്തിൽ പണം അയയ്‌ക്കാനും കഴിയും.

സൈബർ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ബ്ലോക്ക് ചെയിൻ ഉൾപ്പെടെയുള്ള സാങ്കേതികവിദ്യയുടെ പുരോഗതി ഡിജിറ്റൽ കറൻസികൾ സാക്ഷാത്കരിക്കാൻ വളരെയധികം സഹായിച്ചിട്ടുണ്ട്. ഒപ്പം ആളുകൾക്ക് അവരുടെ സ്മാർട്ട്‌ഫോണുകൾ ഉപയോഗിച്ച് എപ്പോൾ വേണമെങ്കിലും എവിടെ വെച്ചും സിബിഡിസികൾ ഉപയോഗിക്കാൻ സാധിക്കും. ഇതിനെ സംബന്ധിച്ച് ബോജ്, യുഎസ് ഫെഡറൽ റിസർവ്, യൂറോപ്യൻ സെൻട്രൽ ബാങ്ക്, ബാങ്ക് ഫോർ ഇന്റർനാഷണൽ സെറ്റിൽമെന്റ്സ് എന്നിവയുൾപ്പെടെയുള്ള പ്രധാന സെൻട്രൽ ബാങ്കുകൾ ഒക്ടോബറിൽ ഒരു സംയുക്ത റിപ്പോർട്ട് പുറത്തിറക്കിയിരുന്നു.

സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിന് ബോജുമായി സഹകരിച്ച് 2023 ഓടെ ഫെയ്‌സ്ബുക്കിന്റെ ഡൈം പ്ലാനിന് സമാനമായ ഡിജിറ്റൽ കറൻസിയുടെ രൂപങ്ങൾ സൃഷ്ടിക്കാൻ കൺസോർഷ്യം ഒരുങ്ങുകയാണെന്ന് യമൊക പറഞ്ഞു. ഡിജിറ്റൽ കറൻസിയിൽ ജപ്പാൻ മറ്റ് പ്രധാന രാജ്യങ്ങളെ നയിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒന്നിന് പുറകെ ഒന്നായി ലോകം ഡിജിറ്റൽ കറൻസിയെ വരവേൽക്കുമ്പോൾ ചുരുങ്ങിയ വിലയിൽ  ക്രിപ്റ്റോ കറൻസികൾ വാങ്ങി സൂക്ഷിച്ചിരിക്കുന്നവർക്ക് സുവർണ്ണ കാലഘട്ടം തന്നെയാണ് ഇനിയും വരാൻ പോകുന്നത്. കാരണം ഇന്ന് ചെറിയ വിലയിൽ ലഭിക്കുന്ന വ്യാജമല്ലാത്ത ക്രിപ്റ്റോ കറൻസികൾ വാങ്ങി വച്ച് വരും നാളുകളിൽ വൻ ലാഭം ഉണ്ടാകുവാനുള്ള അവസരമാണ് ഇപ്പോൾ കൈവന്നിരിക്കുന്നത് .

ക്രിപ്‌റ്റോ കറൻസികളായ ബിറ്റ് കോയിൻ ( ബി ടി സി ),  എഥീരിയം , ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) ,  തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം , വില കൊടുത്ത് എങ്ങനെ വാങ്ങിക്കാം , കൂടുതൽ വിലയിൽ വിറ്റ് എങ്ങനെ ലാഭമുണ്ടാക്കാം , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ ആഗ്രഹിക്കുന്നവർ  താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 000447394436586 എന്ന നമ്പരിലോ ബന്ധപ്പെടുക .

ക്രിപ്റ്റോ കറൻസികൾ സൗജന്യമായി നേടുവാൻ ഈ ലിങ്ക് സന്ദർശിക്കുക

വ്യാപാര സ്​ഥാപനത്തിൽ നിന്ന്​ ഹലാൽ ബോർഡ്​ ഒഴിവാക്കണമെന്ന ഭീഷണിയുമായി ഹിന്ദു ഐക്യവേദി. ഹിന്ദു ഐക്യവേദിയുടെ ആലുവ പാറക്കടവ് പഞ്ചായത്ത് സമിതിയാണ് രേഖാമൂലം വ്യാപാരികളെ ഭീഷണിപ്പെടുത്തുന്ന കത്ത് നല്‍കിയത്. കുറുമശ്ശേരിയിൽ പ്രവർത്തിക്കുന്ന ബേക്കറിക്ക്​ ഔദ്യോഗിക ലെറ്റർ പാഡിൽ ഭാരവാഹികളുടെ പേരും ഒപ്പോടുംകൂടിയാണ്​ ഭീഷണിക്കത്ത്​ നൽകിയിരിക്കുന്നത്​.

കത്തിന്‍റെ പൂർണരൂപം.

ഈ അടുത്ത കാലത്ത്​ പ്രവര്‍ത്തനം ആരംഭിച്ച നിങ്ങളുടെ സ്ഥാപനത്തില്‍ ഹലാല്‍ എന്ന സ്റ്റിക്കര്‍ പതിക്കുകയും അതുവഴി ഹലാല്‍ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ് എന്ന സന്ദേശം നല്‍കുകയും ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഏതെങ്കിലും മതത്തിന്‍റെ പേരിലുള്ള ഭക്ഷണത്തിലെ വേര്‍തിരിവ് അയിത്താചരണവും ആയത്​ കുറ്റകരവുമാണ്. ആയതിനാല്‍ ഈ നോട്ടീസ് കൈപ്പറ്റി ഏഴ്​ ദിവസത്തിനകം മേൽ പറഞ്ഞ ഹലാല്‍ നോട്ടിഫിക്കേഷൻ നിങ്ങളുടെ സ്ഥാപനത്തില്‍നിന്ന് നീക്കം ചെയ്യേണ്ടതും മേലില്‍ നിങ്ങളുടെ സ്ഥാപനത്തിലെ പരസ്യത്തില്‍ നിന്ന്​ അത്തരം വേർതിരിവ്​ ഒഴിവാക്കേണ്ടതുമാണ്​. അല്ലാത്തപക്ഷം സ്ഥാപനം ബഹിഷ്‌കരണം, പ്രക്ഷോഭം എന്നിവയിലേക്ക് ഹിന്ദു ഐക്യവേദിയെ നിര്‍ബന്ധിതരാക്കുമെന്ന്​ ഇതിനാൽ അറിയിച്ചുകൊള്ളുന്നു’.

നോട്ടീസ്​ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ നിരവധിപേർ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്​. ചിലർ സംഭവം ഉൾപ്പെടുന്ന ചെങ്ങമനാട്​ സ്​റ്റേഷനുമായി ബന്ധപ്പെടുകയും ചെയ്​തു. എന്നാൽ രേഖാമൂലം പരാതി ലഭിച്ചാൽ മാത്രമേ സംഭവത്തിൽ ഇടപെടാനാകൂ എന്ന നിലപാടിലാണ്​ പൊലീസ്​. സംഭവം ബേക്കറി ജീവനക്കാരും സ്​ഥിരീകരിച്ചിട്ടുണ്ട്​. ഹിന്ദു ഐക്യവേദിയുടെ പ്രവർത്തകർ വന്ന് കത്ത് കൊടുക്കുകയും അവിടെ ഉണ്ടായിരുന്നവരോട് ഭീക്ഷണിയുടെ സ്വരത്തിൽ ‘ഹലാൽ’ ബോർഡ് നീക്കം ചെയ്യുവാൻ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നെന്ന്​ കടയിലെ ജീവനക്കാർ പറയുന്നു.

എറണാകുളത്ത് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചനിലയില്‍. ചേലാമറ്റത്ത് ഒരു കുടുബത്തിലെ നാലുപേരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്ന് രാവിലെയാണ് സംഭവം.പാറപ്പുറത്തുകുടി വീട്ടില്‍ ബിജു, ഭാര്യ അമ്പിളി, മക്കളായ ആദിത്യന്‍, അര്‍ജുന്‍ എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കടബാധ്യത മൂലമാണ് ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ചിട്ടി നടത്തിയിരുന്ന ബിജുവിന് സാമ്പത്തിക ബാധ്യതകള്‍ ഉണ്ടായിരുന്നു. ഇന്ന് വീട്ടില്‍ വരുന്നവര്‍ക്ക് പണം മടക്കി നല്‍കാമെന്ന് ബിജു പറഞ്ഞിരുന്നു. ഇതനുസരിച്ച് ഇടപാടുകാര്‍ എത്തിയ സമയത്താണ് കുടുംബത്തെ ഒന്നടങ്കം വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് തുടര്‍നടപടികള്‍ ആരംഭിച്ചു.

ആലുവയിലെ ഫ്‌ളാറ്റില്‍ വച്ച് താന്‍ ആക്രമിക്കപ്പെട്ടുവെന്ന് ആരോപിച്ചുകൊണ്ട് നടി മീനു മുനീര്‍ കഴിഞ്ഞ ദിവസമാണ് രംഗത്തെത്തിയത്. പാര്‍ക്കിങ് അനുവദിക്കാതിരുന്നത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് അക്രമത്തിലേയ്ക്ക് നയിച്ചതെന്നും പോലീസ് നോക്കി നില്‍ക്കെയാണ് അതിക്രൂരമായി അക്രമിക്കപ്പെട്ടതെന്നുമായിരുന്നു മീനു പറഞ്ഞിരുന്നത്. കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും
പ്രതികളെ സംരക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും കേസ് ഒത്തുതീര്‍പ്പാക്കാനും പോലീസ് ശ്രമിക്കുന്നുണ്ടെന്നും മീനു ആരോപിച്ചിരുന്നു. എന്നാല്‍ സംഭവത്തില്‍ വന്‍ ട്വിസ്റ്റ് നടന്നിരിക്കുകയാണ് ഇപ്പോള്‍. ഫ്‌ളാറ്റി ലെ അന്തേവാസിയായ വീട്ടമ്മയാണ് മീനു മുനീറിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.

നടി, തന്നെയാണ് ആക്രമിച്ചതെന്നും തന്റെ മാതാപിതാക്കള്‍ക്കുമേല്‍ ഉള്‍പ്പെടെ അവര്‍ അസഭ്യവര്‍ഷം നടത്തിയെന്നുമാണ് ഇവര്‍ പറയുന്നത്. ഈ വിഷയത്തില്‍ അധികാരികള്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. നടി തന്നെ ഭിത്തിയില്‍ ചേര്‍ത്തു നിര്‍ത്തി മര്‍ദ്ദിക്കുകയും തല ഭിത്തിയില്‍ ഇടിക്കുകയും ചെയ്തുവെന്നും ഇവര്‍ പറയുന്നു. ഇതിന്റെ വിഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ഫ്‌ളാറ്റിലെ പാര്‍ക്കിങ് ഏരിയയില്‍, ബില്‍ഡര്‍ ഓഫിസ് മുറി നിര്‍മിച്ചതിന്റെ പേരിലുണ്ടായ തര്‍ക്കമാണ് കൈയ്യാങ്കളിയില്‍ അവസാനിച്ചത്. സംഭവത്തില്‍ സിനിമ നടിക്കും ബില്‍ഡറുടെ ജീവനക്കാരിക്കുമെതിരെ നെടുമ്പാശേരി പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.

മീനുവിന്റെ പരാതിയില്‍ ബില്‍ഡറുടെ ജീവനക്കാരിക്കും സഹായിക്കുമെതിരെയാണ് കേസെടുത്തതെങ്കിലും എതിര്‍ വിഭാഗത്തിന്റെ പരാതിയില്‍ താരത്തിനെതിരെയും കേസെടുത്തു. ആലുവ കിഴക്കേ ദേശം പെന്റൂണിയ ഫഌറ്റില്‍ താമസിക്കുന്ന തൊടുപുഴ സ്വദേശി മീനു കുര്യന്‍ എന്ന മിനു മുനീറിന്റെ പരാതിയില്‍ ഫളാറ്റിന്റെ പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ പത്തനംതിട്ട അടൂര്‍ സ്വദേശിനി സുമിത മാത്യു, സഹായി മനോജ് എന്നിവര്‍ക്കെതിരെയാണ് കേസ്. പരാതിക്കൊപ്പമുള്ള സിസിടിവി ദൃശ്യത്തില്‍ പുരുഷന്റെ അടിയേറ്റ് നടി നിലത്തു വീഴുന്നുണ്ട്. ഫ്‌ലാറ്റിന്റെ പാര്‍ക്കിങ് ഏരിയയില്‍ ബില്‍ഡര്‍ അനധികൃതമായി ഓഫിസ് മുറി നിര്‍മിച്ചത് ചോദ്യം ചെയ്ത തന്നെ സുമിത മാത്യുവും സഹായിയും ചേര്‍ന്ന് മര്‍ദ്ദിച്ചെന്നായിരുന്നു മീനുവിന്റെ പരാതി.

എന്നാല്‍ രണ്ട് ദിവസത്തിന് ശേഷം സുമിത മാത്യു മറ്റൊരു വീഡിയോ ദൃശ്യം സഹിതം പൊലീസിനെ സമീപിച്ചു. ഇതില്‍ സുമിത മാത്യുവിനെ നടി പിന്തുടര്‍ന്ന് മര്‍ദ്ദിക്കുന്നുണ്ട്. കോടതി ഉത്തരവ് ലംഘിച്ച് ഓഫിസിലേക്ക് കയറിയതിനാല്‍ ഈ സമയം പോലീസും സ്ഥലത്തുണ്ടായിരുന്നു. വനിതാ പൊലീസ് ഇല്ലാത്തതിനാല്‍ ഇവരെ പിടിച്ചുമാറ്റാനായില്ല. ഓഫിസ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ചതാണെന്നും പഞ്ചായത്തില്‍ നിന്ന് കെട്ടിട നമ്പര്‍ ലഭിച്ചതാണെന്നും ഫ്‌ളാറ്റ് ജീവനക്കാര്‍ പറയുന്നു. ഫഌറ്റില്‍ സിനിമാ ചിത്രീകരണം നടത്താന്‍ അനുമതി തേടിയപ്പോള്‍ അത് നിഷേധിച്ചതിന്റെ വൈരാഗ്യമാണ് പരാതിക്കും ആക്രമണത്തിനും പിന്നിലെന്നും മീനുവിനെതിരെ സുമിതയും കൂട്ടരും പരാതിയില്‍ പറയുന്നു. ഇരുകൂട്ടരെയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് നെടുമ്പാശേരി സി.ഐ പി.എം. ബൈജു അറിയിച്ചിട്ടുണ്ട്. നിരവധി സീരിയലുകളിലും സിനിമകളിലും വേഷമിട്ട മീനു ഡാ തടിയാ, കലണ്ടര്‍ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

പാ​തി​രാ​വി​ൽ പ​ർ​ദ ധ​രി​ച്ച്​ ഓ​മ​ശ്ശേ​രി ടൗ​ണി​ലൂ​ടെ സ്​​കൂ​ട്ട​റി​ൽ കു​തി​ച്ച ‘യാ​ത്ര​ക്കാ​രി’ ക​ണ്ടു​നി​ന്ന​വ​രി​ൽ സം​ശ​യ​മു​ള​വാ​ക്കി.

ഈ ​സ​മ​യ​ത്ത് സ്ത്രീ​ക​ൾ ഒ​റ്റ​ക്ക് യാ​ത്ര ചെ​യ്യാ​ൻ സാ​ധ്യ​ത കു​റ​വാ​യ​തി​നാ​ൽ, പ​ർ​ദ ധ​രി​ച്ച യാ​ത്രി​ക​യോ​ട് വി​വ​ര​മ​ന്വേ​ഷി​ക്കാ​മെ​ന്ന ധാ​ര​ണ​യി​ലെ​ത്തി​യ​വ​രെ ക​ണ്ട​പ്പോ​ൾ, ആ​ൾ വ​ണ്ടി ഉ​പേ​ക്ഷി​ച്ചു ര​ക്ഷ​പ്പെ​ട്ടു.

തു​ട​ർ​ന്ന് വ​ണ്ടി​യെ​ക്കു​റി​ച്ച്​ അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് ഓ​മ​ശ്ശേ​രി​യി​ലെ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നാ​യ ബാ​ല​കൃ​ഷ്ണ​നാ​ണ്​ പ​ർ​ദ ധാ​രി​ണി​​യെ​ന്ന്​ തി​രി​ച്ച​റി​ഞ്ഞ​ത്. ഇ​യാ​ളു​ടെ യാ​ത്രാ ഉ​ദ്ദേ​ശ്യം വ്യ​ക്ത​മ​ല്ല. കൊ​ടു​വ​ള്ളി പൊ​ലീ​സ് ചോ​ദ്യം ചെ​യ്തു​വ​രു​ന്നു.

റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തുകയും പിന്നീട് മിനിസ്‌ക്രീനിലെ ബിഗ് സ്ക്രീനിലും അഭിനയിക്കാൻ അവസരം ലഭിച്ച താരങ്ങളിൽ ഒരാളാണ് മഞ്ജു പത്രോസ്. തുടക്കം റിയാലിറ്റി ഷോയിൽ കൂടിയായിരുന്നുവെങ്കിലും മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ മഞ്ജുവിന് കഴിഞ്ഞു. മോഹൻലാൽ, മമ്മൂട്ടി എന്നീ താരങ്ങൾക്കൊപ്പം സിനിമ ചെയ്യാനുള്ള അവസരവും താരത്തിന് ലഭിച്ചു. സിനിമകളിൽ സജീവം ആയിരുന്നെങ്കിൽ തന്നെ മിനിസ്‌ക്രീനിലും താരം തിളങ്ങാൻ മറന്നില്ല. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ബിഗ് ബോസ് സീസൺ 2 വിൽ മത്സരാർത്ഥിയായ എത്തിയതോടെ മഞ്ജുവിന്റെ ജീവിത കഥകളും മലയാളികൾ അറിയാൻ തുടങ്ങി. പരുപാടിയിൽ ശക്തമായ മത്സരാർത്ഥിയായി തുടക്കം മുതൽ തന്നെ മഞ്ജു തിളങ്ങിയെങ്കിലും 49-ാം ദിവസം താരം പരുപാടിയിൽ നിന്നും പുറത്താക്കുകയായിരുന്നു.

മഞ്ജുവിന്റെ ജീവിത കഥകൾ ബിഗ് ബോസിലൂടെ പ്രേക്ഷകർക്ക് മുന്നിൽ കൂടുതൽ സുതാര്യം ആയി മാറുകയും ചെയ്തിരുന്നു. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത വെറുതെ അല്ല ഭാര്യ എന്ന പരിപാടിയിലൂടെയാണ് മഞ്ജുവും ഭർത്താവ് സുനിച്ചനും പ്രേഷകരുടെ മുന്നിൽ എത്തിയത്. ഇപ്പോൾ ബിഗ്‌ബോസിലെ അനുഭവങ്ങൾ തുറന്നു പറയുകയാണ് മഞ്ജു. ബിഗ്‌ബോസിൽ കരയുന്ന കണ്ടല്ലോ എന്ന അവതാരകയുടെ ചോദ്യത്തിന്ആ ഒരു സ്ഥലം നമ്മുടെ ജീവിതവുമായി യാതൊരു ബന്ധവുമില്ലാത്ത ഇടമാണെന്നാണ്’മഞ്ജു വ്യക്തമാക്കിയത്. നമ്മുടെ വികാരങ്ങള്‍ കളയാന്‍ ഒരു വഴിയും അവിടെയില്ല. ഒറ്റയ്ക്ക് എവിടെയെങ്കിലും പോയി ഇരിക്കാനോ ആരോടെങ്കിലും രഹസ്യം പറയാനോ ഒന്നിനും പറ്റില്ലായിരുന്നു.

ബാത്ത്‌റൂമില്‍ പോലും പ്രൈവസി ഇല്ലായിരുന്നു. അവിടെയും മൈക്ക് വച്ചിരിക്കുകയാണ്. ക്യാമറ ഇല്ലാത്തിടത്തെല്ലാം മൈക്ക് ഉണ്ടാവും. അതില്ലാത്ത സ്ഥലമില്ല. രഹസ്യമായി ശ്വാസം വിടാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. ബിഗ് ബോസില്‍ ആയിരിക്കുമ്പോള്‍ ദൈവമേ ഞാന്‍ എന്തിനാണ് ഇങ്ങോട്ട് വന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. എന്നും താരം വ്യക്തമാക്കി. ചില സമയങ്ങളില്‍ വരണ്ടായിരുന്നു, വീട്ടില്‍ നിന്നാല്‍ മതിയായിരുന്നു എന്നിങ്ങനെ തോന്നി കൊണ്ടേ ഇരിക്കും. പക്ഷേ ഇറങ്ങി കഴിഞ്ഞപ്പോള്‍ കിട്ടുന്നൊരു അനുഭവം ഉണ്ടല്ലോ.

അതുകൊണ്ട് ഇനി വിളിച്ചാലും ഞാന്‍ പോവും എന്നായി, ബിഗ്‌ബോസിൽ പോയത് കൊണ്ട് എനിക്ക് ഗുണങ്ങൾ മാത്രമാണ് ലഭിച്ചത് എന്ന് മഞ്ജു പറയുന്നു. എന്നെ കുറേനാളായി അലട്ടികൊണ്ടിരുന്ന കടങ്ങൾ എല്ലാം തീർക്കാൻ ബിഗ്‌ബോസിൽ കൂടി എനിക്ക് സാധിച്ചു, ഇപ്പോൾ ഞങ്ങൾ ഒരു വീട് വെക്കാനുള്ള പ്ലാനിലാണ്, ഉടൻ തന്നെ അതും പൂർത്തിയാകും എന്ന് മഞ്ജു പറയുന്നു.

അഭയ കേസ് പ്രതികളെ ന്യായീകരിച്ച് മുൻ എസ്പി ജോർജ്ജ് ജോസഫ്. സിസ്റ്റർ അഭയയെ കാണാനില്ലെന്ന് മഠത്തിൽ നിന്നും വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഫാ തോമസ് കോട്ടൂർ, ഫാ ജോസഫ് പൂതൃക്കയിൽ എന്നിവർ മഠത്തിലെത്തിയതെന്ന് തന്റെ യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിച്ച വീഡിയോയിൽ

ജോർജ്ജ് ജോസഫ് പറയുന്നു. പതിനൊന്ന് വർഷം വൈദിക പഠനം നടത്തിയ ഒരാൾക്ക് കൊലപാതകം നടത്താൻ സാധിക്കില്ലെന്നാണ് മുൻ എസ്പിയുടെ അവകാശവാദം.

“ക്രിസ്ത്യൻ സഭയിലെ വൈദികന് ഒരിക്കലും ഒരു കൊലപാതകം നടത്താൻ കഴിയില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്. കാരണം പതിനൊന്ന് വർഷത്തെ ശിക്ഷണത്തിനു ശേഷമാണ് അവർ വൈദികരാകുന്നത്. എല്ലാ പള്ളികൾക്കു കീഴിലും ഒരു മഠം ഉണ്ടാകും. ഈ മഠങ്ങളിൽ നിന്നും ഒരു കന്യാസ്ത്രിയെ കാണാതായാൽ, അല്ലെങ്കിൽ അപകടം ഉണ്ടായാൽ അത് കാണുന്ന കന്യാസ്ത്രീ അവിടുത്തെ മദർ സുപ്പീരിയറെ വിവരം അറിയിക്കും. മദർ സുപ്പീരിയർ അവരുടെ സഭയുടെ മദർ ജനറാളിനെ അറിയിക്കുകയും അവരുടെ അഭിപ്രായം ചോദിക്കുകയും ചെയ്യും. അതാണ് അവരുടെ ചിട്ട. തുടർന്ന് കന്യാസ്ത്രീമാർ അവരുടെ മഠം ഇരിക്കുന്ന സ്ഥലത്തെ വികാരിയച്ചനെ വിവരം അറിയിക്കും. ഈ കേസിൽ കോട്ടൂരച്ചനും പൂതൃക്കയച്ചനും സ്കൂട്ടറിൽ അവിടെ വന്നത് അങ്ങനെയാണ്.”

“സാധാരണഗതിയിൽ ഇത്തരമൊരു കേസ് വന്നാൽ മഠത്തിൽ നിന്നും അടുത്തുള്ള പള്ളിയിലെ വൈദികരെ വിവരം അറിയിക്കും. വൈദികർ പള്ളിയിലെ കൈക്കാരന്മാരെ അറിയിക്കും അവരുമായി ആലോചിച്ചതിനു ശേഷം സഭയ്ക്ക് വിശ്വാസമുള്ള ഒരു പോലീസ് ഉദ്യോഗസ്ഥനെ അറിയിക്കും. എല്ലാ സ്ഥലങ്ങളിലും ഇത്തരത്തിലൊരു ഉദ്യോഗസ്ഥനുണ്ട്. ഉദ്യോഗസ്ഥൻ എത്തിയതിനു ശേഷം എന്താണ് പ്രശ്നം എന്ന് പരിശോധിക്കും. അദ്ദേഹത്തിന്റെ ഉപദേശപ്രകാരമാണ് പോലീസിൽ റിപ്പോർട്ട് ചെയ്യുന്നത്. ഇതാണ് അതിന്റെ ചിട്ട. അങ്ങനെയാണ് പോലീസ് ഉദ്യോഗസ്ഥനായ കെടി മൈക്കിൾ അവിടെ ചെന്നത്. ആ മഠക്കാർക്ക് വിശ്വാസമുള്ള ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം,” ജോർജ്ജ് ജോസഫ് പറയുന്നു.

താൻ പറയുന്നത് യഥാർത്ഥത്തിൽ നടന്ന കാര്യങ്ങളാണെന്നും തെളിവുകളുടെ അടിസ്ഥാനത്തിലാണ് സംസാരിക്കുന്നതെന്നും ജോർജ്ജ് ജോസഫ് പറയുന്നു. സഭയെ ന്യായീകരിച്ചുകൊണ്ടുള്ള ജോർജ്ജ് ജോസഫിന്റെ വീഡിയോയ്ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് വിശ്വാസികൾ പ്രതികരിച്ചിരിക്കുന്നത്. കുറ്റവാളികളെ ന്യായീകരിക്കുന്നതിനായുള്ള ശ്രമം മാത്രമാണിതെന്നാണ് ടിബിൻ ബേബി എന്നയാൾ കമന്റ് ചെയ്തിരിക്കുന്നത്.

RECENT POSTS
Copyright © . All rights reserved