മലയാളികളുടെ വാനമ്പാടി കെ.എസ് ചിത്ര സന്നിധാനത്ത്; കന്നി മാളികപ്പുറമായി ‘ശബമലയില്‍ എത്താന്‍ സാധിച്ചത് ജന്മസാഫല്യം’ 0

നാളെ രാവിലെ വലിയ നടപന്തലില്‍ നടക്കുന്ന ചടങ്ങില്‍ ഹരിവരാസന പുരസ്‌കാരം ഏറ്റുവാങ്ങി വൈകുന്നേരം മകരജ്യോതി ദര്‍ശവും നടത്തിയ ശേഷം ചിത്ര മലയിറങ്ങുകയുള്ളു. തൈയ്ക്കാട് അയ്യപ്പക്ഷേത്രത്തില്‍ നിന്നും കെട്ടുമുറുക്കിയാണ് ചിത്ര ശബരീശനെ കാണാന്‍ പുറപ്പെട്ടത്.

Read More

അയർലന്റിൽ തട്ടിപ്പിനിരയായ നെഴ്സുമാർക്ക് ഏജൻറിന്റെ ഭീഷണി! തട്ടിപ്പിന്റെ സൂത്രധാരൻ അയർലന്റിലെ മെയിൽ നെഴ്സ് . ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിലേക്ക് 0

കൊച്ചി : അയർലന്റിൽ പെൺകുട്ടികൾ അടക്കം നിരവധി മലയാളി നെഴ്സുമാരെ തൊഴിലും , താമസ സൗകര്യവും , ഭക്ഷണവും ഇല്ലാതെ പെരുവഴിയിലാക്കിയതിനു പിന്നിൽ മലയാളി നെഴ്സിനും പങ്ക്. കേരളത്തിൽ നിന്നും യൂറോപ്പിലെ നെഴ്സിങ്ങ് തൊഴിൽ സ്വപ്നം കണ്ട് 5.5 ലക്ഷം രൂപവരെ ഏജന്റിന് നല്കി വന്ന നെഴ്സുമാരാണ്‌ 3 മാസമായി നരകിക്കുന്നത്. താമസിക്കാൻ പോലും ഇടം ഇല്ലാത്ത ഇവർ ഇപ്പോൾ ഒരു ഫാമിലെ കുതിര ലയത്തിലാണ്‌ കഴിയുന്നത്. കഴിഞ്ഞ ദിവസം പുറത്തുവിട്ട വാർത്തയെ തുടർന്ന് നെഴ്സുമാരെ എത്തിച്ച ഏജൻസിയെകുറിച്ചും ആളുകളെ കുറിച്ചും കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വരികയാണ്‌.

Read More

കണ്ണൂർ പിണറായിൽ അമ്മയും രണ്ടു പെൺകുട്ടികളും മരിച്ച നിലയിൽ 0

പിണറായിയിലെ ഡോക്ടർ മുക്കിൽ ഒരു വീട്ടിൽ അമ്മയെയും രണ്ട് പെണ്‍കുട്ടികളെയും മരിച്ച നിലയിൽ കണ്ടെത്തി. പ്രീതി (38), മക്കളായ വൈഷ്ണ (8), ഒന്നരവയസുള്ള ലയ എന്നിവരാണ് മരിച്ചത്. പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്.

Read More

ശ്രീജിത്തിന്റെ സമരപ്പന്തലിലെത്തിയ ചെന്നിത്തല ചോദ്യങ്ങള്‍ക്ക് മുമ്പില്‍ ഉത്തരം മുട്ടി; വീഡിയോ കാണാം 0

തിരുവനന്തപുരം: സഹോദരന്റെ മരണത്തിന് ഉത്തരവാദികളായ പോലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നില്‍ നിരാഹാര സമരം നടത്തുന്ന ശ്രീജിത്തിനെ കാണാനെത്തിയ പ്രതിപക്ഷ നേതാവ് ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരം മുട്ടി. ശ്രീജിത്തിന്റെ സുഹൃത്തിന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ മറുപടിയില്ലാതെ രമേശ് ചെന്നിത്തല സമരപ്പന്തലില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. 764 ദിവസമായി സമരം ചെയ്തുവരുന്ന ശ്രീജിത്ത് കഴിഞ്ഞ 35 ദിവസമായി നിരാഹാര സമരത്തിലാണ്.

Read More

പിടിയിലായ കഞ്ചാവ് വിൽപ്പനക്കാരിയുടെ കൈയ്യിലിരുന്ന സാധനം കണ്ടു പോലീസ് ഞെട്ടി; ഒടുവിൽ അന്വേഷിച്ചു പോയ പോലീസ് സംഭവം അറിഞ്ഞപ്പോൾ ഒടുക്കത്തെ വാട്സ് അപ്പ് കോമഡിയായി 0

പൂജിച്ച കല്ലിന് പ്രത്യേക ശക്തിയുണ്ടെന്ന് വിശ്വസിപ്പിച്ചാണ് കല്ലുകള്‍ നല്‍കുന്നത്. പൊള്ളാച്ചി-പഴനി ഭാഗങ്ങളിലെ കഞ്ചാവ് വില്പനക്കാരാണ് ഇത്തരത്തില്‍ കല്ലുകള്‍ നല്‍കുന്നതെന്നും പോലീസ് കണ്ടെത്തി. കല്ലിന്റെ ശക്തിയില്‍ വിശ്വസിച്ചാണ് കഞ്ചാവ് കടത്തുകാര്‍ കിലോക്കണക്കിന് കഞ്ചാവുമായി കേരളത്തിലേക്ക് കടക്കുന്നത്.

Read More

പതിനാറുകാരിയുടെ പ്രണയബന്ധം അറിഞ്ഞ ബന്ധുക്കൾ പിന്തിരിപ്പിക്കാൻ പെൺകുട്ടിയെ സുഹൃത്തിന്റെ വീട്ടിൽ ആക്കി; മധ്യവയസ്കനായ കുടുംബ സുഹൃത്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ചു ദൃശ്യങ്ങള്‍ പകര്‍ത്തി, ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ ! 0

ഇവിടെ താമസിച്ചുവരുന്നതിനിടെ തങ്കച്ചന്‍ വീട്ടിലും പഴൂരിലെ ഫര്‍ണിച്ചര്‍ കടയിലും വെച്ച് പീഡിപ്പിച്ചിരുന്നുവെന്നാണ് പരാതി. ഫര്‍ണിച്ചര്‍കടയില്‍വച്ച് തങ്കച്ചന്‍ വീണ്ടും മോശമായി പെരുമാറിയതോടെയാണ് കടയിലെ മര ഉരുപ്പടികളില്‍ ചിതലിനെ പ്രതിരോധിക്കാനുള്ള കീടനാശിനി കഴിച്ച് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. വിഷംകഴിച്ച് അവശനിലയിലായ പെണ്‍കുട്ടിയെ തങ്കച്ചന്‍തന്നെയാണ് മൂന്ന് ആശുപത്രികളിലെത്തിച്ചത്.

Read More

സീറോ മലബാർ സഭയ്ക്ക് രണ്ടു പുതിയ മെത്രാൻമാർ. മാർ ജോണ്‍ നെല്ലിക്കുന്നേൽ ഇടുക്കി രൂപതയുടെയും മാർ ജയിംസ് അത്തിക്കളം മധ്യപ്രദേശിലെ സാഗർ രൂപതയുടെയും മെത്രാന്മാരാകും. പ്രഖ്യാപനം നടത്തിയത് സീറോ മലബാർ  സഭാ തലവൻ മാർ ആലഞ്ചേരി. 0

സീറോ മലബാർ സഭയ്ക്ക് പുതിയ രണ്ടു മെത്രാന്മാരെ പ്രഖ്യാപിച്ചു. മാർ ജോണ്‍ നെല്ലിക്കുന്നേൽ ഇടുക്കി രൂപതയുടെയും മാർ ജയിംസ് അത്തിക്കളം മധ്യപ്രദേശിലെ സാഗർ രൂപതയുടെയും മെത്രാന്മാരാകും. മാർ മാത്യു ആനിക്കുഴിക്കാട്ടിൽ വിരമിച്ച ഒഴിവിലേക്കാണ് മാർ ജോണ്‍ നെല്ലിക്കുന്നേൽ നിയമിതനായത്. സീറോ മലബാർ സഭയുടെ എറണാകുളത്തെ ആസ്ഥാനത്താണ് പ്രഖ്യാപനം നടന്നത്. സീറോ മലബാർ  സഭാ തലവൻ മാർ ആലഞ്ചേരി നിയുക്ത ബിഷപ്പുമാരെ സ്ഥാനചിഹ്നങ്ങൾ അണിയിച്ചു.

Read More

ആലപ്പുഴയില്‍ സ്‌കൂളിന്റെ ശുചിമുറിയുടെ ഭിത്തി ഇടിഞ്ഞുവീണ് രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥി മരിച്ചു 0

ആലപ്പുഴ: ശുചിമുറിയുടെ ഭിത്തി ഇടിഞ്ഞു വീണ് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. ആലപ്പുഴ തലവടി ചൂട്ടുമാലില്‍ എല്‍പി സ്‌കൂളിലാണ് സംഭവം. രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ സെബാസ്റ്റ്യന്‍ (7) ആണ് മരിച്ചത്.

Read More

ചോറ്റാനിക്കരയിൽ എൽകെജി വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തിയ കേസ്; പ്രതി ആത്മഹത്യക്ക് ശ്രമിച്ചു 0

കൊച്ചി: ചോറ്റാനിക്കരയിൽ നാലു വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ വിധി പറയാനിരിക്കെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. ഒന്നാം പ്രതി രഞ്ജിത്താണ് ജയിലിൽ വെച്ച് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. അമ്മയും കാമുകൻമാരുമാണ് കേസിലെ പ്രതികൾ. കേസിൽ ‍അമ്മ റാണി, കാമുകൻമാരായ രഞ്ജിത്ത്, ബേസിൽ എന്നിവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

Read More

ഓഖി ദുരിതാശ്വാസ ഫണ്ടിന്റെ വരവ് ചിലവ് കണക്കുകള്‍ ആഴ്ചതോറും പ്രസിദ്ധീകരിക്കണമെന്ന് ആം ആദ്മി പാര്‍ട്ടി 0

ഓഖി ദുരിതാശ്വാസത്തിന് വേണ്ടി വിവിധ ജനവിഭാഗങ്ങളില്‍ നിന്നും സമാഹരിച്ച പണം ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ ആശ്വാസത്തിനു മാത്രമായി ഉപയോഗിക്കുന്നു എന്നുറപ്പുവരുത്താന്‍ അതിന്റെ വരവ് ചിലവ് കണക്കുകള്‍ എല്ലാ ആഴ്ചയും പ്രസിദ്ധീകരിക്കണം എന്ന് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെടുന്നു. ഓഖി ദുരിതാശ്വാസ ഫണ്ടില്‍ നിന്നും മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ യാത്രയ്ക്ക് 8 ലക്ഷം രൂപ ചിലവാക്കി എന്ന് കണ്ടെത്തുകയും അതിന്റെ പേരില്‍ മുഖ്യമന്ത്രിയും ഗവര്‍മെന്റും പാര്‍ട്ടിയും ശക്തമായ വിമര്‍ശനം നേരിടുന്ന ഇക്കാലത്ത് സര്‍ക്കാര്‍ ഇതിന്റെ വരവ് ചെലവ് കണക്കുകള്‍ പൊതുജനങ്ങളെ അറിയിക്കാന്‍ ബാധ്യസ്ഥരാണ്.

Read More