പഴയകാല ഓര്‍മ്മകള്‍ നല്‍കുന്ന സുഖം അത് പറഞ്ഞരിയിക്കാന്‍ പറ്റുന്നതല്ല.ലോക്ക് ഡൗണില്‍ ഇത്തരത്തില്‍ പഴയകാല ചിത്രങ്ങള്‍ പുറത്തെടുക്കുകയാണ് എല്ലാവരും.
അത്തരത്തില്‍ വ്യത്യസ്തമായൊരു ചിത്രം ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് നടന്‍ റഹ്മാന്‍.36 വര്‍ഷം മുന്‍പ് തന്റെ പേരില്‍ വന്ന കട ഉദ്ഘാടനത്തിന്റെ പത്രപരസ്യമാണ് റഹ്മാന്‍ പങ്കുവെച്ചത്.
തിരുവനന്തപുരം ചാലയില്‍ പുതുതായി ആരംഭിച്ച ഒരു വസ്ത്രശാലയുടെ ഉദ്ഘാടനത്തിന്റേതാണ് പരസ്യം. 1984 ഓഗസ്റ്റ് 17നാണ് ഉദ്ഘാടനമെന്നും ചടങ്ങ് നിര്‍വഹിക്കുന്നത് പ്രസിദ്ധ സിനിമാ നടന്‍ റഹ്മാന്‍ ആണെന്നും പരസ്യത്തില്‍ പറയുന്നു. ഒപ്പം റഹ്മാന്റെ ഒരു പാസ്‌പോര്‍ട്ട് സൈസ് ചിത്രവുമുണ്ട്.
കൊവിഡിന്റെ കാര്യത്തില്‍ ഇരട്ട സമീപനം സ്വീകരിക്കുന്ന മുഖ്യമന്ത്രി പച്ചയായി രാഷ്ട്രീയം കളിക്കുകയാണെന്ന് രമേശ് ചെന്നിത്തല. വാളയാറില്‍ പോയ ജനപ്രതിനിധികളെ വിമര്‍ശിക്കുകയും ക്വാറന്റൈനില്‍ പോകണമെന്ന് പറയുകയും ചെയ്യുന്ന മുഖ്യമന്ത്രി, കൊവിഡ് രോഗികളെ സന്ദര്‍ശിക്കുകയും തൊട്ടടുത്ത് നിന്ന് സംസാരിക്കുകയും ചെയ്ത മന്ത്രി എ.സി മൊയ്തീനെ ന്യായീകരിക്കുന്നത് രാഷ്ട്രീയ നാടകമാണെന്നും ചെന്നിത്തല പറഞ്ഞു.
മന്ത്രി സുനില്‍കുമാറാകട്ടെ ഈ കൊവിഡിനിടയിലും ഓടി നടന്ന് പരിപാടികള്‍ സംഘടിപ്പിക്കുന്നു. മന്ത്രിക്കെതിരെ നടപടി ഇല്ല. കൊറോണ വൈറസ് മന്ത്രിമാരെ ബാധിക്കുകയില്ലെന്നാണോ മുഖ്യമന്ത്രി കരുതുന്നത്?മന്ത്രിമാര്‍ ഇതിനെല്ലാം അതീതരാണോ? കൊറോണയുടെ ഈ കാലത്തെങ്കിലും മുഖ്യമന്ത്രി രാഷ്ട്രീയം കളിക്കുന്നത് നിര്‍ത്തണം- ചെന്നിത്തല പറഞ്ഞു.
ഇത് രാഷ്ട്രീയം കളിക്കേണ്ട സമയമല്ലെന്ന് പറയുന്ന മുഖ്യമന്ത്രിയും സര്‍ക്കാരുമാണ് ഈ കൊവിഡ് കാലത്ത് യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയം കളിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രമേശ് ചെന്നിത്തല വിമര്‍ശനവുമായി രംഗത്ത് എത്തിയത്.
ഫേസ്ബുക്ക് പോസ്റ്റ്:
ഇത് രാഷ്ട്രീയം കളിക്കേണ്ട സമയമല്ലെന്ന് പറയുന്ന മുഖ്യമന്ത്രിയും സര്‍ക്കാരുമാണ് ഈ കോവിഡ് കാലത്ത് യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയം കളിക്കുന്നത്.
വാളയാറില്‍ ജനപ്രതിനിധികള്‍ പോയത് രാഷ്ട്രീയം കളിക്കാനല്ല. അന്യസംസ്ഥാനങ്ങളില്‍ നിന്ന് ജീവനും കൊണ്ട് ഓടിവന്ന നമ്മുടെ സഹോദരങ്ങളെ വാളയാറില്‍ സര്‍ക്കാര്‍ തടയുകയുകയായിരുന്നു. അവര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള അടിസ്ഥാന സൗകര്യം പോലും ഒരുക്കിയിരുന്നില്ല. വെയിലിലും മഴയിലും സ്ത്രീകളും കുട്ടികളുമടങ്ങുന്ന ജനക്കൂട്ടം നരകയാതന അനുഭവിക്കുന്നു എന്നറിഞ്ഞാണ് ജനപ്രതിനിധികള്‍ അവിടെ ചെന്നത്. അവരിലര്‍പ്പിതമായ കടമയാണ് ചെയ്തത്.
നമ്മുടെ സഹോദരങ്ങള്‍ക്ക് മുന്നില്‍ വാതില്‍ കൊട്ടിയടച്ച് അവരെ മരണദൂതന്മാരായി ചിത്രീകരിക്കുയല്ല ഉത്തരവാദിത്വപ്പെട്ടവര്‍ ചെയ്യേണ്ടത്. വാളയാറില്‍ നമ്മുടെ സഹോദരങ്ങള്‍ക്ക് രാത്രിയും പകലും വഴിയോരത്ത് കെട്ടിക്കിടക്കേണ്ടി വന്ന ദുരവസ്ഥ സൃഷ്ടിച്ചത് സര്‍ക്കാരാണ്.
പാസില്ലാതെ കേരള അതിര്‍ത്തികളില്‍ എത്തുന്നവരെ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന തരത്തിലുള്ള ക്വാറന്റൈന് വിധേയമാക്കികൊണ്ട് സംസ്ഥാനത്തേക്ക് പ്രവേശിപ്പിക്കാം എന്ന സര്‍ക്കാര്‍ ഉത്തരവ് നിലവിലുള്ളപ്പോഴാണ് മറ്റുസംസ്ഥാനങ്ങളില്‍ നിന്നുള്ള മലയാളികള്‍ അവിടെ എത്തിയത്. മാത്രമല്ല, സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി ഒരാളെപോലും അതിര്‍ത്തി കടത്തിവിടണമെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടിട്ടുമില്ല.
ചെക്ക് പോസ്റ്റുകളില്‍ ധാരാളം ആളുകള്‍ എത്തുമെന്നുള്ളത് മുന്‍കൂട്ടി കണ്ട് അവിടെ ആവശ്യമായ സൗകര്യങ്ങള്‍ തയ്യാറാക്കി പാസ് നല്‍കാന്‍ സംവിധാനം ഒരുക്കിയിരുന്നെങ്കില്‍ പരിതാപകരമായ ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ല. എങ്കില്‍ ജനപ്രതിനിധികള്‍ക്ക് അവിടെ പോകേണ്ടി വരില്ലായിരുന്നു.
സര്‍ക്കാരിന്റെ വീഴ്ചയിലുണ്ടായ ജനരോഷത്തില്‍ നിന്ന് രക്ഷപ്പെടാനാണ് ജനപ്രതിനിധികള്‍ നാടകം കളിക്കുന്നതെന്നൊക്കെ മുഖ്യമന്ത്രി ആക്ഷേപിക്കുന്നത്.
കോവിഡിന്റെ കാര്യത്തില്‍ ഇരട്ട സമീപനം സ്വീകരിക്കുന്ന മുഖ്യമന്ത്രി പച്ചയായി രാഷ്ട്രീയം കളിക്കുകയാണ്. വാളയാറില്‍ പോയ ജനപ്രതിനിധികളെ വിമര്‍ശിക്കുകയും ക്വാറന്റൈനില്‍ പോകണമെന്ന് പറയുകയും ചെയ്യുന്ന മുഖ്യമന്ത്രി, കോവിഡ് രോഗികളെ സന്ദര്‍ശിക്കുകയും തൊട്ടടുത്ത് നിന്ന് സംസാരിക്കുകയും ചെയ്ത മന്ത്രി എ.സി മൊയ്തീനെ ന്യായീകരിക്കുന്നത് രാഷ്ട്രീയ നാടകമല്ലേ?
പോത്തന്‍കോട് സ്‌കൂളില്‍ പിഞ്ചുകുട്ടികളെ സംഘടിപ്പിച്ച് നാടകം കളിച്ച മന്ത്രി കടകംപള്ളിക്കെതിരെ ലോക്കൗട്ട് ലംഘനത്തിന് കേസെടുത്തില്ല. അതേ സമയം യോഗത്തിനും സമരത്തിനും സംബന്ധിച്ചതിന് അടൂര്‍ പ്രകാശ് എം.പിക്കും ശബരീനാഥന്‍ എം.എല്‍.എയ്ക്കും എതിരെ കേസെടുത്തു.
മന്ത്രി സുനില്‍കുമാറാകട്ടെ ഈ കോവിഡിനിടയിലും ഓടി നടന്ന് പരിപാടികള്‍ സംഘടിപ്പിക്കുന്നു. മന്ത്രിക്കെതിരെ നടപടി ഇല്ല. കൊറോണ വൈറസ് മന്ത്രിമാരെ ബാധിക്കുകയില്ലെന്നാണോ മുഖ്യമന്ത്രി കരുതുന്നത്?
മന്ത്രിമാര്‍ ഇതിനെല്ലാം അതീതരാണോ?
കൊറോണയുടെ ഈ കാലത്തെങ്കിലും മുഖ്യമന്ത്രി രാഷ്ട്രീയം കളിക്കുന്നത് നിര്‍ത്തണം.
തെക്കു പടിഞ്ഞാറൻ മൺസൂൺ (കാലവർഷം) ജൂൺ അഞ്ചിന് കേരളത്തിലെത്തുമെന്നു കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മൺസൂൺ മഴ സാധാരണ കേരളത്തിൽ എത്തുന്ന ദിവസമായി കണക്കാക്കുന്നത് ജൂൺ ഒന്നാണ്. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അനുമാനമനുസരിച്ച് കാലവർഷം നാലു ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ ആകാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വേനൽമഴയോടനുബന്ധിച്ചുള്ള ഇടിമിന്നലോട് കൂടിയ മഴ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ അടുത്ത അഞ്ച് ദിവസവും തുടരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎൽഎയുമായ ഷാഫി പറമ്പിലിന് കോവിഡ് ബാധിച്ചെന്ന് വ്യാജസന്ദേശം പ്രചരിപ്പിച്ച സി.പി.എം. നേതാവ് അറസ്റ്റില്‍. പുന്നയൂര്‍ക്കുളം മുന്‍ പഞ്ചായത്ത് പ്രസിഡന്റും സി.പി.എം. പ്രാദേശിക നേതാവുമായ സി.ടി.സോമരാജനാണ് അറസ്റ്റിലായത്.
‘ഷാഫി പറമ്പിലിന് കോവിഡ് ബാധ. സാമൂഹിക അകലം പാലിക്കുന്നത് നന്നായിരിക്കും’ എന്നാണ് ഇയാൾ ഫെയ്സ്ബുക്കിൽ കുറിച്ചത്. വാളയാറിൽ കുടുങ്ങി കിടക്കുന്ന മലയാളികൾക്ക് വേണ്ടി ഷാഫി ഇടപെട്ടതിന് പിന്നാലെയാണ് ഇത്തരത്തിൽ പോസ്റ്റിട്ടത്. ഇതിനെതിരെ കോൺഗ്രസ് ശക്തമായി രംഗത്തെത്തിയിരുന്നു.
കോവിഡ് ഭീതി നിലനിൽക്കുമ്പോൾ സജീവമായി ഇടപെടുന്ന ഒരു എംഎൽഎക്കെതിരെ ഇത്തരമൊരു പ്രചാരണം നടത്തിയത് ഗുരുതരമായ കുറ്റമാണെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. ഇതേ കുറിച്ച് വി.ഡി സതീശൻ ഫെയ്സ്ബുക്കിൽ കുറിച്ചതിങ്ങനെ. ‘ഷാഫി പറമ്പിൽ എം എൽ എ ക്ക് കൊവിഡ് ബാധിച്ചുവെന്ന് ഒരു സിപിഎം നേതാവ് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടു.
മര്യാദകളുടെ സകല സീമകളും ലംഘിച്ചുകൊണ്ട് സി പി എമ്മുകാർ കോൺഗ്രസിനെതിരായി ഈ കൊവിഡ് കാലത്ത് വ്യാജപ്രചരണങ്ങൾ നടത്തുകയാണ്. കേരളത്തിലെ എല്ലാ കോൺഗ്രസ്സ് പ്രവർത്തകരും അനുഭാവികളും ഒറ്റക്കെട്ടായി നിന്ന് ഈ സൈബർ തെമ്മാടികളെ തുരത്തുക തന്നെ ചെയ്യും. കോൺഗ്രസ് എന്താണെന്ന് ബോധ്യപ്പെടുത്തി തരാം.’ അദ്ദേഹം കുറിച്ചു.
സൗദിയിൽ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുന്ന കോഴിക്കോട് സ്വദേശി മലയാളി യുവാവിന്റെ ഭാര്യയും ആറുമാസം പ്രായമുള്ള കുഞ്ഞിനേയും ആണ് ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടത്. യുവതി മണിപ്പുർ സ്വദേശിനിയാണ്.
നാലു ദിവസം മുൻപ് മുക്കിനു അസുഖം ബാധിച്ചതിനെ തുടർന്നാണ് കോഴിക്കോട് സ്വദേശി ബിജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് വീട്ടുകാർക്ക് കാര്യങ്ങളെ പറ്റി ഒന്നും അറിയില്ലായിരുന്നു. ബിജുവിന്റെ സഹോദരി സുഹൃത്തുക്കളെ വിളിച്ചു അന്വേഷിച്ചതിന്റെ ഫലമായി ആണ് ബിജു അത്യാസന്ന നിലയിൽ വെന്റിലേറ്ററിൽ കഴിയുന്ന വിവരം അറിയാൻ കഴിഞ്ഞത്. ബിജു കോവിട് ബാധിതനാണ് എന്ന് സംശയിക്കുന്നു.
കഴിഞ്ഞ ദിവസം ബിജുവിന്റെ ‘അമ്മ ഫ്ലാറ്റിനു പുറത്തു നിൽക്കുന്നത് ശ്രദ്ധയിൽ പെട്ട അയൽവാസികൾ അന്വേഷിച്ചപ്പോൾ ആണ്, ബിജുവിന്റെ ഭാര്യ അകത്തു കയറി കുറ്റിയിട്ടു എന്ന് വെളിപ്പെടുത്തിയത്.തുടർന്ന് പോലീസ് എത്തി പരിശോധിച്ചപ്പോൾ ആണ് അമ്മയും കുട്ടിയേയും ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടത്.
എട്ടുവർഷമായി മദിന എയർ പോർട്ടിൽ ബെൽറ്റ് ടെക്‌നീഷൻ ആയി ജോലി ചെയ്തുവരികയായിരുന്നു ബിജു. കഴിഞ്ഞ ദിവസം ബിജുവിന് പിരിച്ചുവിടൽ നോട്ടീസ് കിട്ടിയത്. ഭാര്യയെ കുറിച്ച് ബിജുവിന്റെ സുഹൃത്തുക്കൾക്കും കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. അറിയാവുന്ന ബിജു ആണെങ്കിൽ അത്യാസന്ന നിലയിലും. യുവതിയുടെയും കുട്ടിയുടെയും മരണം ആത്മഹത്യ ആണെന്ന് പ്രാഥമിക വിവരം.
കോവിഡ് കാലത്തെ താരമാണ് സാനിറ്റൈസര്‍. എന്നിട്ടും മലയാളികള്‍ സാനിറ്റൈസര്‍ എന്നു പറയാന്‍ പഠിച്ചില്ലേ? സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന, സാനിയ മിര്‍സ പങ്കുവെച്ച വീഡിയോ പറഞ്ഞു തരും അതിനുള്ള ഉത്തരം.
കോഴിക്കോട് സ്വദേശികളായ എം.കെ. ബിനീഷും സഹോദരന്‍ ജോബിനുമാണ് ഈ വിഡിയോയിലെ പ്രധാന കഥാപാത്രങ്ങള്‍. ഒപ്പം സാനിയ മിര്‍സയും സാനിറ്റൈസറുമുണ്ട്. കടയില്‍ സാനിറ്റൈസര്‍ വാങ്ങാന്‍ വേണ്ടി അത് കടലാസില്‍ എഴുതിക്കൊണ്ടു വരുന്നു. കടലാസ് വായിച്ചയാള്‍ ഒന്നു ഞെട്ടി. കാര്യം മറ്റൊന്നുമല്ല, അതില്‍ സാനിറ്റൈസറിനു പകരം ‘സാനിയ മിര്‍സയുടെ ട്രൌസര്‍ എന്നാണ് എഴുതിയിരിക്കുന്നത്’. ഇതു കണ്ട കടക്കാരന്‍ കടയില്‍ വന്നയാളെ തിരുത്തുന്നു; ഇതാണ് വീഡിയോ.
കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ് വീഡിയോ ടിക് ടോക്കില്‍ ഇവര്‍ വീഡിയോ പങ്കുവെച്ചത്. ഈ വീഡിയോ കണ്ട അനില്‍ തോമസ് എന്നയാള്‍ ഇത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും, ഒപ്പം സാനിയ മിര്‍സയെ ടാഗും ചെയ്യുകയും ചെയ്തു. ഇത് കണ്ട സാനിയ ഒരേസമയം ചിരിക്കുകയും ‘തലയില്‍ കൈവച്ചു പോയി’ എന്ന ഇമോജികള്‍ സഹിതം വീഡിയോ തന്റെ ഔദ്യോഗിക അക്കൗണ്ടില്‍ പങ്കുവെക്കുകയായിരുന്നു.
🤣🙆🏽♀️🤦🏽♀️ https://t.co/SNuENxL9uF
— Sania Mirza (@MirzaSania) May 11, 2020
കേരളത്തിൽ ഇന്ന് 16 പേർക്ക് കോവിഡ്. 7 പേർ വിദേശത്ത് നിന്ന് വന്നവർ ആണ്. 6 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരാണ്. ഇതിൽ രണ്ട് പേർ മുംബൈയിൽ നിന്ന് വന്നവരാണ്. മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം വന്നത്. വയനാട് 5, മലപ്പുറം 4, ആലപ്പുഴ 2, കോഴിക്കോട് 2, കൊല്ലം 1, പാലക്കാട് 1, കാസറഗോഡ് 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകൾ. ഇന്ന് ആരുടേയും പരിശോധനാഫലം നെഗറ്റീവ് അല്ല. 576 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. ഇതിൽ 311 പേർ വിദേശത്ത് നിന്നെത്തിയവരാണ്. നിലവിൽ 16 ഹോട്ട് സ്പോട്ടുകളാണ് സംസ്ഥാനത്തുള്ളത്.
40639 സാമ്പിളുകൾ നെഗറ്റീവ് ആണ്.
48287 പേർ വീടുകളിലും 538 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
വിദേശത്ത് നിന്ന് ഇതുവരെ 17 വിമാനങ്ങളെത്തി. കൊച്ചി തുറമുഖത്ത് മൂന്ന് കപ്പലുകളും.
അതിർത്തി ചെക്ക് പോസ്റ്റുകളിൽ പരിശോധന കർശനമാക്കും.
നിരീക്ഷണത്തിലുള്ളവരുടെ വീടുകൾക്ക് മുന്നിൽ പൊലീസ് പട്രോളിംഗ് കർശനമാക്കും. നിരീക്ഷണത്തിന് മോട്ടോർ സൈക്കിൾ ബ്രിഗേഡ് ഉണ്ടാകും.
ശനിയാഴ്ച സർക്കാർ ജീവനക്കാർക്ക് അവധി നൽകുന്നത് പുന:പരിശോധിക്കും.
ആരോഗ്യ വകുപ്പിന് 15 കോടി രൂപ അനുവദിച്ചു.
വായ്പാപരിധി ഉയർത്താൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. അനുകൂല നടപടിയുണ്ടാകാത്തത് ഫെഡറൽ തത്വങ്ങൾക്ക് എതിരാണ്.
ഡൽഹിയിലെ വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാൻ നോൺ എ സി ട്രെയിൻ സർവീസ് ഉണ്ടാകും. ഡൽഹി ഹെൽപ്പ് ഡെസ്ത് ഏകോപനം നടത്തും. ഇതുവരെ ഡൽഹിയിൽ നിന്ന് ട്രെയിനിൽ എത്തിയത് 1045 പേർ.
എട്ട് സംസ്ഥാനങ്ങളിലേയ്ക്ക് പ്രത്യേക ട്രെയിൻ സർവീസിന് അനുമതി നൽകും. ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് ഐലൻ്റ് എക്സ് പ്രസ് എല്ലാ ദിവസവും സർവീസ് നടത്തും. ജൂൺ 14 വരെ 28 ട്രെയിനുകൾ സർവീസ് നടത്തും.
മേയ് 18 മുതൽ അതിഥി തൊഴിലാളികളെ പശ്ചിമ ബംഗാളിലേയ്ക്കയയ്ക്കും.
വയനാട് ജില്ലയിൽ നിന്ന് പുറത്തേയ്ക്കുള്ള യാത്ര അനുവദിക്കില്ല.
കണ്ടെയ്ൻമെൻ്റ് സോണുകളിലുള്ളവർ പുറത്തുപോകരുത്.
2,20,000 വീടുകൾ ലൈഫ് മിഷൻ വഴി നിർമ്മിച്ചുനൽകും.
ആഭ്യന്തര വരുമാനത്തിൽ 1,25,257 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് പഠന റിപ്പോർട്ട് വന്നിട്ടുണ്ട്. സാമ്പത്തിക ചെലവ് കുറക്കുന്നത് പഠിക്കാൻ മുൻ ചീഫ് സെക്രട്ടറി കെ എം എബ്രഹാം അധ്യക്ഷനായി വിദഗ്ധ സമിതി.
ക്വാറൻ്റൈൻ ലംഘിച്ചതിന് 65 കേസുകൾ ഇന്ന് രജിസ്റ്റർ ചെയ്തു. 53 കേസ് തിരുവനന്തപുരത്ത്.
ബിജോ തോമസ്, അടവിച്ചിറ
കോവിഡ് പ്രതിരോധത്തിന്റെ കേരള മോഡലിനെയും ആരോഗ്യമന്ത്രിയെയും പ്രശംസിച്ച് ബ്രിട്ടിഷ് മാധ്യമം ദി ഗാർഡിയൻ. റോക് സ്റ്റാർ എന്നാണ് ആരോഗ്യമന്ത്രി കെ.കെ ശൈലജയെ ലേഖനത്തിൽ വിശേഷിപ്പിച്ചിരിക്കുന്നത്. ഈ വാർത്താ രാജ്യാന്തരതലത്തിൽ ഇതിനോടകം ഒട്ടേറെ പേർ വായിച്ചു കഴിഞ്ഞു. പ്രമുഖ ബ്രിട്ടിഷ് മെഡിക്കൽ ജേണലിസ്റ്റും എഴുത്തുകാരിയുമായ ലോറ സ്പിന്നിയാണ് ലേഖനം തയാറാക്കിയത്.
കോവിഡിനെ പ്രതിരോധിക്കാൻ കേരളം മുന്നോട്ട് വയ്ക്കുന്ന നടപടി ക്രമങ്ങളെ ലേഖനത്തിൽ എടുത്തുപറയുന്നു. കേരളത്തില്‍ നാല് മരണങ്ങള്‍ മാത്രമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതെന്നും അതേസമയം ബ്രിട്ടനില്‍ 40,000 കടന്നവുവെന്നും അമേരിക്കയില്‍ 51,000 മരണം കടന്നുവെന്നും ലേഖനത്തില്‍ കണക്കുകൾ സഹിതം വ്യക്തമാക്കുന്നു. ശൈലജ ടീച്ചറുമായി സംസാരിച്ച ശേഷം തയാറാക്കിയ ലേഖനത്തില്‍ ലോകത്തിന് തന്നെ മാതൃകയാണ് ഈ കേരള മോഡലെന്ന് വ്യക്തമാക്കുന്നു
ജനുവരി 20 ന് കെ കെ ഷൈലജ മെഡിക്കൽ പരിശീലനം ലഭിച്ച ഒരു ഡെപ്യൂട്ടിക്ക് ഫോൺ ചെയ്തു. ചൈനയിൽ പടരുന്ന അപകടകരമായ പുതിയ വൈറസിനെക്കുറിച്ച് അവൾ ഓൺലൈനിൽ വായിച്ചിരുന്നു. “അത് ഞങ്ങൾക്ക് വരുമോ?” അവർ ചോദിച്ചു. “തീർച്ചയായും മാഡം,” അദ്ദേഹം മറുപടി പറഞ്ഞു. അങ്ങനെ ഇന്ത്യയിലെ ആ കൊച്ചു സംസ്ഥാനം നിപയെ പ്രതിരോധിച്ച കേരളത്തിലെ ആരോഗ്യമന്ത്രി ഒരുക്കങ്ങൾ ആരംഭിച്ചു.
നാലുമാസത്തിനുശേഷം, കോവിഡ് -19, 524 രോഗികളും കേവലം നാല് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ഏകദേശം 3.5 കോടി ജനസംഖ്യയുണ്ട്, പ്രതിവർഷ ജിഡിപി 2,200 ഡോളർ മാത്രം ആണ് ഈ ഇന്ത്യൻ സംസ്ഥാനത്തിന്റെ വരുമാനം. ഇതിനു വിപരീതമായി, യുകെ (ജനസംഖ്യയുടെ ഇരട്ടി, പ്രതിശീർഷ ജിഡിപി 33,100 ഡോളർ) 40,000 ത്തിലധികം മരണങ്ങൾ റിപ്പോർട്ട് ചെയ്തു, അതേസമയം യുഎസ് (ജനസംഖ്യയുടെ 10 ഇരട്ടി, ജിഡിപി പ്രതിശീർഷ 51,000 ഡോളർ) 82,000 മരണങ്ങൾ റിപ്പോർട്ട് ചെയ്തു; ഇരു രാജ്യങ്ങൾക്കും വ്യാപകമായി കമ്മ്യൂണിറ്റി ട്രാൻസ്മിഷൻ ഉണ്ട്.
63 കാരനായ മന്ത്രി ശൈലജ ടീച്ചർ സ്‌നേഹപൂർവ്വം ഞങ്ങളും അങ്ങനെ വിളിക്കുന്നു കൊറോണ വൈറസ് സ്ലേയർ, റോക്ക്സ്റ്റാർ ആരോഗ്യമന്ത്രി. മുൻ സെക്കണ്ടറി സ്കൂൾ സയൻസ് ടീച്ചറുമായി ഉല്ലാസവാനായ പേരുകൾ വിചിത്രമായി ഇരിക്കുന്നു, പക്ഷേ ഫലപ്രദമായ രോഗം തടയൽ ഒരു ജനാധിപത്യത്തിൽ മാത്രമല്ല, ഒരു ദരിദ്രനിലും സാധ്യമാണെന്ന് തെളിയിച്ചതിൽ അവർ പ്രകടിപ്പിച്ച പ്രശംസ പ്രതിഫലിപ്പിക്കുന്നു. എന്നും ബ്രിട്ടീഷ് മാധ്യമം റിപ്പോർട്ട് ചെയുന്നു.
ഇത് എങ്ങനെ അവർ നേടി? കെകെ ഷൈലജയുടെ വാക്കുകൾ, ഗാർഡിയൻ പറയുന്നു…
ചൈനയിലെ പുതിയ വൈറസിനെക്കുറിച്ച് വായിച്ച് മൂന്ന് ദിവസത്തിന് ശേഷം, കോവിഡ് -19 ന്റെ ആദ്യത്തെ കേസ് കേരളത്തിന് മുമ്പ്, ശൈലജ തന്റെ ദ്രുത പ്രതികരണ സംഘത്തിന്റെ ആദ്യ യോഗം ചേർന്നു. അടുത്ത ദിവസം, ജനുവരി 24, ടീം ഒരു കൺട്രോൾ റൂം സ്ഥാപിക്കുകയും കേരളത്തിലെ 14 ജില്ലകളിലെ മെഡിക്കൽ ഓഫീസർമാർക്ക് അവരുടെ തലത്തിൽ തന്നെ ഇത് ചെയ്യാൻ നിർദ്ദേശിക്കുകയും ചെയ്തു. ആദ്യ കേസ് എത്തുമ്പോഴേക്കും, ജനുവരി 27 ന്, വുഹാനിൽ നിന്നുള്ള ഒരു വിമാനം വഴി, ലോകം ആരോഗ്യ സംഘടനയുടെ പരിശോധന, കണ്ടെത്തൽ, അവരെ ക്വാറൻറൈൻ, പിന്തുണ അങ്ങനെ രോഗികളെ ട്രീറ്റമെന്റ് ചെയ്യേണ്ട സകല രീതികളും അവലംബിച്ചു.
വിദ്യാത്ഥികളായ സംസ്ഥാനത്തിലെ കുട്ടികൾ ചൈനീസ് വിമാനത്തിൽ നിന്ന് ഇറങ്ങിയപ്പോൾ അവരുടെ താപനില പരിശോധിച്ചു. പനി ബാധിച്ചതായി കണ്ടെത്തിയ മൂന്നുപേരെ അടുത്തുള്ള ആശുപത്രിയിൽ ഒറ്റപ്പെടുത്തി. ബാക്കിയുള്ള യാത്രക്കാരെ ഹോം ക്വാറൻറൈനിൽ സ്ഥാപിച്ചു – പ്രാദേശിക ഭാഷയായ മലയാളത്തിൽ ഇതിനകം അച്ചടിച്ച കോവിഡ് -19 നെക്കുറിച്ചുള്ള വിവര ലഘുലേഖകളുമായി അവ അയച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികൾ കോവിഡ് -19 പോസിറ്റീവ് ആണെന്ന് പരിശോധിച്ചെങ്കിലും രോഗം അടങ്ങിയിരുന്നു. “ആദ്യ ഭാഗം ഒരു വിജയമായിരുന്നു,” ഷൈലജ പറയുന്നു. “എന്നാൽ വൈറസ് ചൈനയ്‌ക്കപ്പുറത്തേക്ക് വ്യാപിച്ചു, താമസിയാതെ അത് എല്ലായിടത്തും വ്യാപിച്ചു.”
തുടർന്ന് കേരളത്തിൽ ഇറ്റലിയിൽ നിന്നും വന്ന പ്രവാസി കുടുംബത്തെ പറ്റിയും അവരിൽ നിന്നും ബന്ധുക്കളിലേക്കു രോഗം പടർന്നതും. പ്രവാസിമലയാളികളെ നാട്ടിലെത്തിയവരെ കോറന്റിന് വിധായരാക്കി രോഗം പടരാതെ മരണസംഖ്യ നിരക്ക് കുറച്ചു രാജ്യത്തിനും ലോകത്തിനും മാതൃകയായ കേരളം എന്ന ദൈവത്തിന്റെ സ്വന്തം നാടിനെ പറ്റി ലോകം ഉറ്റുനോക്കുന്ന എന്നും ബ്രിട്ടീഷ് മാധ്യമ ഭീമൻ ഗാർഡിയൻ റിപ്പോർട്ട് ചെയുന്നു……
കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനസർക്കാർ മുൻകയ്യെടുക്കാത്തതുകൊണ്ടാണ് പ്രവാസികളുമായുള്ള വിമാനങ്ങൾ കേരളത്തിലേക്ക് വരാത്തതെന്ന് വി മുരളീധരൻ അഭിപ്രായപ്പെട്ടിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം.
പ്രവാസികളുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ തീരുമാനിക്കുന്ന കാര്യങ്ങള്‍ മന്ത്രി അറിയുന്നില്ലേയെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു. എന്തും പറയാമെന്ന് കരുതരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
“കേരളത്തിലേക്ക് ഇപ്പോൾ വിമാനങ്ങൾ വരുന്നുണ്ടല്ലേ, ഇനിയും വരാനുമുണ്ട്. അതെല്ലാം മുൻകൂട്ടി അറിയാൻ ബാധ്യതപ്പെട്ടയാളാണല്ലോ മന്ത്രി. സംസ്ഥാനം പറഞ്ഞിട്ടാണോ അദ്ദേഹം അത് അറിയേണ്ടത്. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതിന് ഒരു പരിധി വേണ്ടേ.
കേന്ദ്ര സഹമന്ത്രിക്ക് എന്തോ പ്രശ്നമുണ്ട്. കേന്ദ്രസർക്കാരുമായി അദ്ദേഹം തന്നെ കാര്യങ്ങൾ ചർച്ച ചെയ്യുന്നതാണ് നല്ലത്. അദ്ദേഹം കേന്ദ്രമന്ത്രി ആണ്, ശരിയാണ്. പക്ഷേ, കേന്ദ്രം തീരുമാനിക്കുന്ന പല കാര്യങ്ങളും അദ്ദേഹം അറിയുന്നില്ല എന്നാണ് പല പ്രസ്താവനകളും കേൾക്കുമ്പോൾ തോന്നുന്നത്”- മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരത്ത് നെയ്യാറ്റിൻകരയിൽ 400 ലിറ്റർ കോടയും പാങ്ങോട് 1010 ലിറ്റർ കോടയും എക്സൈസ് പിടിച്ചെടുത്തു. പോലീസിന്റെ വ്യാജ മദ്യ വേട്ടയിൽ കൊലകേസിലെ പ്രതിയും സീരിയൽ നടിയും അറസ്റ്റിലായി. 400 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമാണ് നെയ്യാറ്റിൻകര ആര്യൻകോട് നിന്ന് പിടിച്ചെടുത്തത്. നെയ്യാറ്റിൻകരയിലെ ചാരായ വാറ്റ് കേന്ദ്രത്തിൽ നിന്നും പിടിയിലായത്. പാങ്ങോട് കാഞ്ചിനടയിൽ വാമനപുരം എക്സൈസ് സംഘം നടത്തിയ തെരച്ചിലിലാണ് 15 ലിറ്റർ ചാരായവും 1100 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തത്.
ഡൗൺ തുടങ്ങിയതു മുതൽ ചെമ്പൂർ, ഒറ്റശേഖരമംഗലം തുടങ്ങിയ പ്രദേശങ്ങളിൽ ഇവർ ചാരായം വാറ്റിയിരുന്നു എന്ന് പൊലീസ് കണ്ടെത്തിയിരുന്നു. വെള്ളറട സ്വദേശി വിശാഖിനേയും ചെമ്പൂർ സ്വദേശി സിനിയെയും ആണ് പിടികൂടിയത്. രണ്ട് വർഷം മുൻപ് ഒറ്റശേഖരമംഗലം സ്വദേശിയായ അരുണിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് വിശാഖ്. സീരിയൽ ജുനിയർ ആർട്ടിസ്റ്റും നാടകനടിയുമാണ് പിടിയിലായ സിനി. ലോക് വാറ്റ് കേന്ദ്രത്തിലുണ്ടായിരുന്നവർ എക്സൈസ് സംഘത്തെ കണ്ടതോടെ വനത്തിനുള്ളിലേക്ക് ഓടി രക്ഷപ്പെട്ടു. കൊച്ചാലുംമൂട് സ്വദേശി നൂഹ് കണ്ണ്, മകൻ ഇർഷാദ്, കാഞ്ചിനട സ്വദേശി ശശി എന്നിവരെ പ്രതികളാക്കി കേസെടുത്തിട്ടുണ്ട്.