മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിവാഹിതയാവുന്നു. ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റും സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗവുമായ അഡ്വ. പി.എ. മുഹമ്മദ് റിയാസാണ് വരൻ. വിവാഹ രജിസ്‌ട്രേഷൻ കഴിഞ്ഞു. അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ ഈ മാസം 15-ന് തിരുവനന്തപുരത്താണ് വിവാഹച്ചടങ്ങ്.
വിദ്യാർഥിപ്രസ്ഥാനത്തിലൂടെയാണ് റിയാസ് രാഷ്ട്രീയരംഗത്തെത്തിയത്. കോഴിക്കോട് കോർപ്പറേഷനിലേക്കും തൊട്ടുപിന്നാലെ 2009-ൽ കോഴിക്കോട് മണ്ഡലത്തിൽനിന്ന് പാർലമെന്റിലേക്കും മത്സരിച്ചു. കഴിഞ്ഞ സമ്മേളനത്തിലാണ് അഖിലേന്ത്യാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത്. കോഴിക്കോട് സ്വദേശിയാണ്. റിട്ട. എസ്.പി. അബ്ദുൾഖാദറിന്റെ മകനാണ്.
ഐ.ടി. സംരംഭകയാണ് വീണ. നേരത്തേ ഒറാക്കിൾ കൺസൾട്ടന്റായും ആർ.പി.ടെക്‌സോഫ്റ്റ് ഇന്റർനാഷണലിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായും പ്രവർത്തിച്ചു. ഇപ്പോൾ, ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന എക്‌സാലോജിക് സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ മാനേജിങ് ഡയറക്ടറാണ്. ഇരുവരുടെയും രണ്ടാംവിവാഹമാണിത്.
കോട്ടയം ചേർപ്പുങ്കലിൽ ആത്മഹത്യ ചെയ്ത വിദ്യാര്‍ഥിനി അഞ്ജുവിൻറെ മൃതദേഹം കാഞ്ഞിരപ്പളളി പൊടിമറ്റത്തെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. കോട്ടയം മെഡിക്കല്‍ കോളജിലെ പോസ്റ്റുമോര്‍ട്ടത്തിനുശേഷമാണ് മൃതദേഹം വീട്ടിേക്ക് കൊണ്ടുവന്നത്. മൃതദേഹവുമായി വീടിനുമുന്നില്‍ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചിരുന്നു. കുറ്റക്കാരായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
അച്ഛനെയും ബന്ധുക്കളെയും കൂട്ടാതെ മൃതദേഹം എത്തിക്കാന്‍ പൊലീസ് തിടുക്കം കാട്ടിയെന്നും ആരോപണം ഉയര്‍ന്നു. പി.സി ജോര്‍ജ് എം.എല്‍.എയും പൊലീസ് ഉദ്യോഗസ്ഥരും പ്രതിഷേധക്കാരെ അനുനയിപ്പിച്ചാണ് മൃതദേഹം വീട്ടിലേക്ക് മാറ്റിയത്. അഞ്ജുവിന്റെ മരണത്തില്‍ ശക്തമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി പി.സി.ജോര്‍ജ് പറഞ്ഞു.
മുങ്ങിയാണ് മരിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ മറ്റ് പരുക്കുകളില്ല. മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മരണത്തെക്കൂറിച്ച് അന്വേഷിക്കാന്‍ മൂന്നംഗസമിതിയെ സര്‍വകലാശാല സിന്‍ഡിക്കറ്റ് നിയോഗിച്ചു.
സംഭവത്തില്‍ കോളജ് അധികൃതര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പിതാവ് ഷാജി. മകള്‍ കോപ്പി അടിക്കില്ല. ഹാള്‍ ടിക്കറ്റിലെ കയ്യക്ഷരം മകളുതേല്ല. പ്രിന്‍സിപ്പലിനെയും അധ്യാപകനെയും അറസ്റ്റ് ചെയ്യണമെന്നും പിതാവ് ആവശ്യപ്പെട്ടു. കോളജ് അധികൃതര്‍ പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളില്‍ കൃത്രിമം നടന്നു. കോളജ് അധികൃതര്‍ വിഡിയോ എഡിറ്റ് ചെയ്തെന്നും ബന്ധുക്കള്‍ ആരോപിച്ചു.
നടി അഞ്ജലി അമീറിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാകുന്നു.സാരിയുടുത്ത് ഹോട്ട ലുക്കിലാണ് താരം.റിയാസ് കാന്തപുരം പകര്‍ത്തിയ ചിത്രങ്ങളിള്‍ അഞ്ജലി അതീവ സുന്ദരിയാണ്.
ഫോട്ടോഷൂട്ടിന്റെ ചെറിയൊരു വീഡിയോയും താരം സാഷ്യല്‍മീഡഡിയയിലൂടെ പുറത്ത് വിട്ടിട്ടുണ്ട്.
മമ്മൂട്ട ചിത്രമായ പേരന്‍പില്‍ അഞ്ജലിയുടെ കഥാപാത്രം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലോക്ക്‌ഡൗണും രോഗ പ്രതിരോധ പ്രവർത്തനങ്ങളുമായി കൊറോണയെ പ്രതിരോധിക്കാൻ കേരളം മുൻപന്തിയിലായിരുന്നു. അതിന്റെ ഫലപ്രാപ്തി കൊണ്ടാണ് കേരളത്തിൽ കൊറോണ രോഗികളുടെ എണ്ണം കുറഞ്ഞു വരുന്നത്. എന്നാൽ ഇന്ന് ലോക്ക്ഡൗണിൽ ഇളവുകൾ വരുത്തിയിരിക്കുന്നു. അതോടൊപ്പം തന്നെ കോവിഡ് രോഗികളുടെ എണ്ണം പെരുകി കൊണ്ടിരിക്കുകയാണ്. ഈ അവസരത്തിൽ കൂടുതൽ മുൻകരുതലിൻെറയും സാമൂഹിക അകലം പാലിക്കേണ്ടതിൻെറയും പ്രാധാന്യം വളരെയേറെയാണ്. പക്ഷേ ജൂൺ 8 തുടങ്ങി ആരാധനാലയങ്ങൾ തുറന്നു കൊടുക്കുവാനായിട്ട് ഗവൺമെന്റ് തീരുമാനിച്ചിരിക്കുകയാണ്. ഈ അവസരത്തിൽ ആരാധനാലയങ്ങൾ തുറന്നുകൊടുക്കുന്നത് രോഗപ്രതിരോധത്തെ പാടേ പരാജയപ്പെടുത്തുമെന്ന വാദമാണ് ഡോ. സൗമ്യ സരിൻ ഉയർത്തിയിരിക്കുന്നത്. നമ്മുടെ വിദ്യാലയങ്ങൾ തുറന്നിട്ടില്ല. എന്ന് തുറക്കും എന്ന് ഒരു ഉറപ്പും ഇല്ല. ഈ അവസരത്തിൽ വിദ്യാലയങ്ങൾ തുറക്കാതെ ആരാധനാലയങ്ങൾ തുറക്കുന്നതിൻെറ യുക്തിയെയാണ് ഡോ. സൗമ്യ സരിൻ ചോദ്യം ചെയ്തിരിക്കുന്നത്.
വീഡിയോ കാണാം
ചേര്‍പ്പുങ്കലില്‍ വിദ്യാര്‍ഥിനി അഞ്ജു പി.ഷാജി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോളജ് അധികൃതര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പിതാവ് ഷാജി. മകള്‍ കോപ്പി അടിക്കില്ല. ഹാള്‍ ടിക്കറ്റിലെ കയ്യക്ഷരം മകളുതേല്ല. പ്രിന്‍സിപ്പലിനെയും അധ്യാപകനെയും അറസ്റ്റ് ചെയ്യണമെന്നും പിതാവ് ആവശ്യപ്പെട്ടു. കോളജ് അധികൃതര്‍ പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളില്‍ കൃത്രിമം നടന്നു. കോളജ് അധികൃതര്‍ വിഡിയോ എഡിറ്റ് ചെയ്തു.
അതേസമയം വിദ്യാർഥിനിയുടെ പോസ്റ്റ്മോർട്ടം പൂര്‍ത്തിയായി. മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി. എന്നാല്‍ പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്യാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടിലാണ് കുടുംബം. ആംബുലന്‍സില്‍ നിന്ന് ബന്ധുക്കളെ പൊലീസ് ഇറക്കിവിട്ടെന്നും അഞ്ജുവിന്‍റെ ബന്ധുക്കള്‍ ആരോപിച്ചു.
അമ്മയെ നാലുപേർ ചേർന്ന് ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ താൻ തടയാൻ ചെന്നു. അപ്പോൾ ഒരാൾ നെഞ്ചിൽ പിടിച്ച് തള്ളിയിട്ടു. കരഞ്ഞപ്പോൾ മുഖത്തടിച്ചു. കഠിനകുളം പീഡനക്കേസിൽ നിർണ്ണായകമാകുക കുട്ടി നൽകിമൊഴി.
ബൈക്കിൽ അച്ഛനും അമ്മയ്ക്കുമൊപ്പം ബീച്ചിൽ പോയതും കൂട്ടുകാരന്റെ വീട്ടിലേക്ക് അച്ഛൻ കൊണ്ടുപോയതും വീട്ടിലേക്ക് മടങ്ങിയ അമ്മയേയും തന്നെയും ഓട്ടോയിൽ കയറ്റി കാട്ടിലേക്ക് കൊണ്ടുപോയതും കുട്ടി ഓർമ്മിച്ച് പറഞ്ഞു. കേസിൽ യുവതിയുടെ മകന്റെ മൊഴി നിർണ്ണായകമാകും.
കേസിൽ അമ്മയെ ഉപദ്രവിച്ചെന്നും തടയാൻ ചെന്നപ്പോൾ തന്നെയും അടിച്ചെന്നും കുട്ടിയും മൊഴി നലിയിട്ടുണ്ട്. കല്യാണം കഴിഞ്ഞിട്ട് ഏഴു വർഷമായി. പലപ്പോഴും മാറിനിൽക്കുകയായിരുന്നു. ഒരു മാസമേ ആയുള്ളൂ, ഒരുമിച്ചു കൂടെ പോയിട്ട്. ഭർത്താവ് ലഹരിക്ക് അടിമയായിരുന്നു എന്നതും കഞ്ചാവ് ഉപയോഗിച്ചിരുന്നതായും ഉള്ള യുവതിയുടെ മൊഴിയും നിർണ്ണായകമാകും.
ഉപദ്രവിച്ചവരിൽ ഒരാളെ മാത്രമാണ് ഭർത്താവിന് പരിചയം. ഇയാൾ ഭർത്താവിന് പണം നൽകുന്നത് കണ്ടു. പണം നൽകിയ ആളാവും മറ്റുള്ളവരെ വിളിച്ചു വരുത്തിയതെന്നാണ് പോലീസ് കരുതുന്നത്. കഠിനംകുളത്ത് യുവതി പീഡിപ്പിക്കപ്പെട്ട സംഭവത്തിന് ഉപയോഗിച്ച സ്ഥലം സാമൂഹികവിരുദ്ധരുടെ സ്ഥിരം സങ്കേതമാണ്.
റോഡിൽനിന്നു മാറി ഇടവഴിയിലൂടെ അകത്തേക്കു കാടുമൂടിയ പ്രദേശം വിജനമാണെന്നതും അരികിലെങ്ങും വീടുകൾ ഇല്ലാത്തതുമാണ് അനുകൂല സാഹചര്യമാകുന്നത്. രാത്രി വാഹനങ്ങളിൽ ഇവിടേക്ക് എത്തി മദ്യപാനവും ലഹരി ഉപയോഗവും പതിവാണെന്നും നാട്ടുകാർ പറയുന്നു.
മലയാളത്തിന്റെ അഭിമാന താരം ആണ് മോഹൻലാൽ. ഒട്ടേറെ ആരാധകർ ഉള്ള അതിനൊപ്പം തന്നെ ഇന്ത്യൻ സിനിമയിലെ ഒട്ടേറെ സൂപ്പർ താരങ്ങൾ മോഹൻലാലിൻറെ വലിയ ആരാധകർ ആണ്. ലാലും ഞാനും തമ്മിൽ ഉള്ള സൗഹൃദത്തിന് ഇരുപത്തിയഞ്ചു വർഷത്തിൽ ഏറെ പഴക്കം ഉണ്ടെന്നു മുകേഷ് പറയുന്നു. പലപ്പോഴും മോഹൻലാൽ കാരണം അഭിമാനം ഉണ്ടാകുന്ന പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട് എന്ന് മുകേഷ് പറയുന്നു. അത്തരത്തിൽ ഉള്ള സംഭവത്തെ കുറിച്ച് മുകേഷ് പറയുന്നത് ഇങ്ങനെ..
കാക്കകുയില്‍ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ നടന്ന ഒരു സംഭവം മുകേഷ് ഓര്‍ത്തെടുത്തു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഷൂട്ടിംഗിനായി ഹൈദരാബാദില്‍ പോയ കഥയായിരുന്നു മുകേഷ് പറഞ്ഞത്. അന്ന് തൊട്ടപ്പുറത്തെ സെറ്റില്‍ ഒരു തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നുണ്ടായിരുന്നു. പേര് ഞാന്‍ പറയുന്നില്ല. അവിടുത്തെ ഒരു സൂപ്പര്‍സ്റ്റാര്‍ ആണ്. നമ്മളേക്കാട്ടിലും കൂടുതല്‍ പ്രതിഫലം പറ്റുന്ന ഒരു നടന്‍. അങ്ങനെ ഒരു സൂപ്പര്‍ സ്റ്റാറിന്റെ പടം സെറ്റില്‍ നടക്കുന്നുണ്ട് എന്ന് പറഞ്ഞപ്പോള്‍ ലാല്‍ അദ്ദേഹത്തിന്റെ ഒരു ഫ്രണ്ടാണ്.
പ്രിയദര്‍ശനും എനിക്കുമെല്ലാം അദ്ദേഹത്തിനെ അറിയാം. അപ്പോള്‍ ഞങ്ങള്‍ ആ ഷൂട്ടിംഗ് കാണാന്‍ വേണ്ടി പോയി. എല്ലാവരെയും പരിചയപ്പെട്ടു. ഷേക്ക് ഹാന്‍ഡ് കൊടുത്തു. അപ്പോള്‍ ലാല്‍ പറഞ്ഞു. നിങ്ങള്‍ ഒരു ഷോട്ട് എടുക്കുന്നത് കണ്ട് ഞങ്ങള്‍ പോയിക്കോളാം എന്ന്. അങ്ങനെ ഞങ്ങള്‍ കുറെ നേരം വെയിറ്റ് ചെയ്തിട്ടും അവര് ഷോട്ട് എടുക്കുന്നില്ല. അപ്പോ ഞാന്‍ പറഞ്ഞു എന്നാ പിന്നെ നമ്മള്‍ക്ക് പോവാം.
അല്ല അവര് ഒരു ഷോട്ട് എടുക്കുന്നത് കണ്ടിട്ട് നമ്മള്‍ക്ക് പോവാം ലാല് പറഞ്ഞു. പത്ത് മിനിറ്റ് കഴിഞ്ഞു പതിനഞ്ച് മിനിറ്റ് കഴിഞ്ഞു. ഷോട്ട് എടുക്കുന്നില്ല. അഭിനയിക്കുന്നില്ല. അപ്പോ അവിടത്തെ പ്രൊഡക്ഷന്‍ മാനേജര്‍ എന്നോട് വന്ന് പറഞ്ഞു. അത്, ചെറിയൊരു ബുദ്ധിമുട്ട് ഉണ്ട്. അതെ നിങ്ങള്‍ ആ മോഹന്‍ലാലിനെ ഒന്ന് കൊണ്ട് പോവുമോ. അപ്പോ ഞാന്‍ പറഞ്ഞു. അദ്ദേഹം ഒരു ഷോട്ട് കാണാന്‍ നിന്നതല്ലേ. അല്ല അദ്ദേഹം നിന്നാല്‍ അവിടത്തെ സൂപ്പര്‍സ്റ്റാര്‍ അഭിനയിക്കില്ല. നാണമാണ് എന്നാണ് പറയുന്നത്.
ഒരു മലയാളി എന്ന നിലയില്‍, ഒരു സഹപ്രവര്‍ത്തകന്‍ എന്ന നിലയില്‍, ഒരു ഫ്രണ്ട് എന്ന നിലയില്‍ എനിക്ക് അഭിമാനം തോന്നിയ നിമിഷമായിരുന്നു അത്. ഞാന്‍ ലാലിന്റെ കൈപിടിച്ചിട്ട് പറഞ്ഞു പോവാം. അല്ല അവര് വല്ലതും വിചാരിക്കത്തില്ലെ. ഞാന്‍ പറഞ്ഞു ഒന്നും വിചാരിക്കത്തില്ല. സന്തോഷമാവും. ‘കോണ്‍ഫിഡന്‍സ് പോരാ’ ലാല്‍ നില്‍ക്കുമ്പോള്‍. അത് ആ ഒരു മുഹൂര്‍ത്തം, അങ്ങനെ ഒരുപാട് ഒരുപാട് മൂഹുര്‍ത്തങ്ങള്‍, പുറത്ത് പറയാന്‍ പറ്റുന്നതും പറയാന്‍ പറ്റാത്തതുമായ പല മുഹൂര്‍ത്തങ്ങളും ഞങ്ങളുടെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. പോക പോകെ പറയാം. മുകേഷ് പറഞ്ഞു.
ബി.കോം അവസാന സെമസ്റ്റർ വിദ്യാർത്ഥിനി അഞ്ജു പി ഷാജിയെ മീനച്ചിലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദീകരണവുമായി കോളേജ് അധികൃതർ. വിദ്യാർത്ഥിനി പരീക്ഷയ്ക്കിടെ കോപ്പിയടിച്ചെന്ന് പാലാ ചേർപ്പുങ്കൽ ബിവിഎം ഹോളിക്രോസ് കോളേജ് അധികൃതർ പറഞ്ഞു. വിദ്യാർത്ഥിനി ഹാൾടിക്കറ്റിന്റെ പിറകിൽ പാഠഭാഗങ്ങൾ എഴുതിക്കൊണ്ടുവന്നെന്നും അധികൃതർ പറഞ്ഞു. അഞ്ജുവിന്റെ പരീക്ഷാഹാളിലെ സിസിടിവി ദൃശ്യങ്ങളും കോപ്പി എഴുതിയ ഹാൾടിക്കറ്റും കോളേജ് അധികൃതർ മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു.
കോളേജിനെതിരേയുള്ള ആരോപണങ്ങൾ വാസ്തവവിരുദ്ധമാണെന്നും മാനേജ്‌മെന്റ് പ്രതിനിധികൾ പറഞ്ഞു. പെൻസിൽ ഉപയോഗിച്ചാണ് ഹാൾടിക്കറ്റിന് പിറകിൽ എഴുതിയിരുന്നത്. ഉച്ചയ്ക്ക് 1.30 നാണ് പരീക്ഷ തുടങ്ങിയത്. 1.50 നാണ് കുട്ടിയിൽനിന്നും പാഠഭാഗങ്ങൾ എഴുതിയ ഹാൾടിക്കറ്റ് പിടിച്ചെടുത്തത്. പരീക്ഷാഹാളിൽനിന്ന് ഒരു മണിക്കൂർ കഴിയാതെ വിദ്യാർത്ഥിയെ പുറത്തിറക്കാനാവില്ല. അതിനാലാണ് അൽപസമയം കൂടി പരീക്ഷാഹാളിനകത്ത് ഇരുത്തിയത്.
പെൺകുട്ടിയോടും അവരുടെ ബന്ധുക്കളോടും പ്രിൻസിപ്പാളോ അധ്യാപകരോ മോശമായി സംസാരിച്ചിട്ടില്ല. കുട്ടിയോട് പ്രിൻസിപ്പാളിന്റെ ഓഫീസിൽ എത്താൻ പറഞ്ഞതിന് പിന്നാലെയാണ് കോളേജിൽനിന്ന് ഇറങ്ങിപ്പോയതെന്നും അവർ പറഞ്ഞു. വിദ്യാർത്ഥിനി ഇറങ്ങിപ്പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും അധികൃതർ പുറത്തുവിട്ടിട്ടുണ്ട്.
ശനിയാഴ്ച രാത്രി പത്ത് മണിക്ക് പോലീസിൽ നിന്നാണ് കുട്ടിയെ കാണാതായ വിവരമറിഞ്ഞതെന്നാണ് കോളേജ് മാനേജ്‌മെന്റ് പ്രതിനിധികളും വിശദീകരിക്കുന്നത്. പ്രൈവറ്റ് വിദ്യാർത്ഥിയായതിനാൽ കുട്ടിയെക്കുറിച്ച് കൂടുതലായും ഒന്നുമറിയില്ലായിരുന്നു. സംഭവത്തിൽ സർവകലാശാല അധികൃതരെ വിവരമറിയിച്ചിട്ടുണ്ട്. എംജി സർവകലാശാല വിശദീകരണം തേടിയതിൽ കൃത്യമായ മറുപടി നൽകുമെന്നും ബിവിഎം ഹോളിക്രോസ് കോളേജ് മാനേജ്‌മെന്റ് അധികൃതർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് 91 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതില്‍ 27 പേര്‍ തൃശൂര്‍ ജില്ലയിലാണ്. മലപ്പുറം ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 13 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 8 പേര്‍ക്കും, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ 5 പേര്‍ക്ക് വീതവും, കണ്ണൂര്‍ ജില്ലയില്‍ 4 പേര്‍ക്കും, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളില്‍ 3 പേര്‍ക്ക് വീതവും, വയനാട് ജില്ലയില്‍ 2 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ഇതില്‍ 73 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യു.എ.ഇ.-42, കുവൈറ്റ്-15, ഒമാന്‍-5, റഷ്യ-4, നൈജീരിയ-3, സൗദി അറേബ്യ-2, ഇറ്റലി-1, ജോര്‍ദാന്‍-1) 15 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-6, തമിഴ്നാട്-6, ഡല്‍ഹി-2, കര്‍ണാടക-1) വന്നതാണ്. തൃശൂര്‍ ജില്ലയിലെ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. തൃശൂര്‍ ജില്ലയിലെ 2 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
രോഗം സ്ഥിരികരിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഡിനി ചാക്കോ (41) ഇന്ന് മരണമടഞ്ഞു. ഇതോടെ 16 പേരാണ് കൊവിഡ് ബാധിച്ച് മരണമടഞ്ഞു. മാലിദ്വീപില്‍ നിന്നെത്തിയ ഇദ്ദേഹത്തിന് ഗുരുതര വൃക്കരോഗവും ശ്വാസതടസ്സവുമുണ്ടായിരുന്നു.
രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 11 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 5 പേരുടെയും, പാലക്കാട്, വയനാട്, കണ്ണൂര്‍ (കാസര്‍ഗോഡ് സ്വദേശികള്‍) ജില്ലകളില്‍ നിന്നുള്ള 2 പേരുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. 1174 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 814 പേര്‍ കോവിഡ്മുക്തരായി.
എയര്‍പോര്‍ട്ട് വഴി 49,065 പേരും സീപോര്‍ട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 1,23,029 പേരും റെയില്‍വേ വഴി 19,648 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 1,93,363 പേരാണ് എത്തിയത്. വിവിധ ജില്ലകളിലായി 1,97,078 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,95,307 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1771 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 211 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 3827 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതുവരെ 85,676 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 82,362 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 22,357 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 21,110 സാമ്പിളുകള്‍ നെഗറ്റീവ് ആയി. 5,923 റിപ്പീറ്റ് സാമ്പിള്‍ ഉള്‍പ്പെടെ ആകെ 1,13,956 സാമ്പിളുകളാണ് പരിശോധിച്ചത്
മധ്യപ്രദേശിലെ ഷാജഹാൻപൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് പണം അടയ്ക്കാത്തതിനെ തുടർന്ന് വയോധികന്റെ കൈയ്യും കാലും ആശുപത്രി കിടക്കയിൽ കെട്ടിയിട്ട സംഭവത്തിൽ ആശുപത്രിക്കെതിരെ നടപടി. ആശുപത്രി ജില്ലാ ഭരണകൂടം അടപ്പിച്ചു. ആശുപത്രി മാനേജർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി ഷജാപുർ പോലീസ് സൂപ്രണ്ട് പങ്കജ് ശ്രീവാസ്തവ പറഞ്ഞു.
മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയ്ക്കടുത്ത് റണേഡ ഗ്രാമത്തിലെ ലക്ഷ്മിനാരായണ ഡാംഗി എന്നയാളെയാണ് കഴിഞ്ഞ ദിവസം പണം അടയ്ക്കാത്തതിന്റെ പേരിൽ ആശുപത്രി അധികൃതർ കിടക്കയോട് ചേർത്ത് കെട്ടിയിട്ടത്. 11000 രൂപയുടെ ബിൽ അടയ്ക്കാൻ കഴിയാതിരുന്നതിനെ തുടർന്നാണ് വയോധികനെ കെട്ടിയിട്ടതെന്നാണ് മൊഴി. ഇയാളെ നാട്ടിലേക്ക് മകളോടൊപ്പം പറഞ്ഞയക്കാനും ആശുപത്രി അധികൃതർ വിസമ്മതിച്ചെന്നും പരാതി ഉയർന്നിരുന്നു.
സംഭവം വിവാദമായതോടെ, വിശദീകരണവുമായി ആശുപത്രി അധികൃതർ രംഗത്തുവന്നു. ‘ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥ കാരണം അദ്ദേഹത്തിന് അപസ്മാരമുണ്ടായിരുന്നു. സ്വയം പരിക്കേൽപ്പിക്കാതിരിക്കാനാണ് ഞങ്ങൾ കെട്ടിയിട്ടത്,’ എന്നായിരുന്നു ആശുപത്രിയിലെ ഒരു ഡോക്ടർ അറിയിച്ചിരുന്നത്.
അതേസമയം, ആശുപത്രിക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അറിയിച്ചിരുന്നു. ഇതോടെ, ഇത് വാസ്തവമല്ലെന്നും രോഗിയെ തുകയൊടുക്കാതെയാണ് ആശുപത്രിയിൽനിന്ന് വിട്ടയച്ചതെന്നുമായിരുന്നു ആശുപത്രി അധികൃതർ പ്രതികരിച്ചത്.