Kerala

ജമ്മുകശ്മീരിന്‍റെ വികസനത്തെ സഹായിക്കാനുള്ള ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയുടെ നിലപാടിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജമ്മുകശ്മീരിൽ നിന്നും പച്ചക്കറിയും പഴങ്ങളും വ്യാവസായികാടിസ്ഥാനത്തിൽ ശേഖരിക്കാൻ ലുലു ഗ്രൂപ്പ് തയ്യാറാണെന്നു യൂസഫലി വ്യക്തമാക്കി.

അബുദാബിയിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന വ്യവസായികളുടെ സമ്മേളനത്തിലായിരുന്നു യൂസഫലിയുടെ ഉറപ്പ്. തുടക്കമെന്ന നിലയിൽ നൂറു കശ്മീരികൾക്കു ജോലി നൽകും. അതേസമയം, യുഎഇയിൽ ഇന്ത്യൻ പ്രവാസികളുടെ ധനവിനിമയത്തിനായി അവതരിപ്പിച്ച റുപേ കാർഡ്, ലുലു ഗൂപ്പിൻറെ സ്ഥാപനങ്ങളിൽ ഉപയോഗിക്കാൻ സൌകര്യമൊരുക്കുമെന്നു എം.എ.യൂസഫലി വ്യക്തമാക്കി.

 

മോഹനന്‍ വൈദ്യരുടെ ചികിത്സാപ്പിഴവ് മൂലം ഒന്നര വയസുള്ള കുട്ടി മരിച്ചതായി ഡോക്ടറുടെ കുറിപ്പ്. കുട്ടിയെ അവസാന നിമിഷത്തില്‍ ചികിത്സിച്ച ഡോക്ടര്‍ വിപിന്‍ കളത്തിലാണ് ഈ വിവരം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

ഗുരുതരാവസ്ഥയില്‍ കുട്ടിയെ ഐസിയുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടിയെ അവസാന നിമിഷത്തില്‍ ചികിത്സിച്ച ഡോക്ടര്‍ വിപിന്‍ കളത്തിലാണ് ഈ വിവരം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

പ്രൊപ്പിയോണിക്ക് അസിഡീമിയ എന്ന രോഗമായിരുന്നു കുട്ടിക്ക്. എന്നാല്‍ കുട്ടിയ്ക്ക് ഇത്തരത്തിലുള്ള ഒരു രോഗവും ഇല്ലെന്നും ഓട്ടിസം ആണെന്നും പറഞ്ഞാണ് മോഹനന്‍ വൈദ്യര്‍ ചികിത്സ തുടങ്ങിയത് എന്നാണ് കുട്ടിയുടെ മാതാവിനെ ഉദ്ധരിച്ച് ഡോക്ടര്‍ പറയുന്നത്.

ഫെയ്‌സ്ബുക്ക് കുറിപ്പ്

കഴിഞ്ഞ ദിവസം ഐ സി യു ഡ്യൂട്ടിയിൽ അമല മെഡിക്കൽ കോളേജിൽ നിന്നും അതീവ ഗുരുതരാവസ്ഥയിൽ സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഒന്നര വയസായ ഒരു കുട്ടിയെ രാത്രിയിൽ റഫർ ചെയ്യുകയുണ്ടായി . റഫർ ചെയ്യുന്നതിനു മുന്നെ അറിയിച്ച വിവരങ്ങളിൽ കുട്ടിക്ക് പ്രൊപ്പിയോണിക്ക് അസിഡീമിയ ( Propionic Acidemia ) എന്ന രോഗമാണെന്നും , കുഴപ്പമില്ലാതെ പോകുന്നതിനിടയിൽ കഴിഞ്ഞ നാല് മാസമായി ആയുർവേദ ട്രീറ്റ്മെന്റ് തുടങ്ങി , മറ്റുളള മോഡേൺ മെഡിസിൻ എല്ലാം നിർത്തി , അസുഖം കൂടുതലായി അമലയിൽ ചികിത്സ തേടി , സാമ്പത്തിക ബുദ്ധിമുട്ട് കാരണം നമ്മുടെ മെഡിക്കൽ കോളേജിലോട്ട് വിടുകയാണ് . അന്നാണേൽ ഐ സി യു ഫുളളും , 2 വെന്റി യും
സ്വാഭാവികമായി ഞാൻ ആയുർവേദ്ദത്തെ കുറേ പഴിച്ചു . ഏതാണ്ട് രാത്രി 8 മണിയോടു കൂടി കുട്ടി എത്തി. എത്തുമ്പോൾ തന്നെ
പരിശോധനയിൽ ശരീരോഷ്മാവ് കുറഞ്ഞിരിക്കുന്നു ( Hypothermia), പ്രഷർ കുറവായിരുന്നു ( Low BP ) , രക്ത ഓട്ടം കുറഞ്ഞ് ചെറിയ തോതിൽ നീല കളർ ( cyanosis ) കണ്ടുതുടങ്ങിയിരിക്കുന്നു . ശ്വസനം അസിഡോറ്റിക്ക് പോലെയും ( Acidotic Breathing )
കുട്ടിയെ നമ്മുക്ക് വെന്റിലേറ്റ് ചെയ്യേണ്ടി വന്നു . കുട്ടിയുടെ ആദ്യഘട്ട രക്ത പരിശോദന ഫലം Severe Metabolic Acidosis with Hypokalemia ആയിരുന്നു . എമർജൻസി ട്രീറ്റ്മെൻറിനു ശേഷം ഏകദേശം 12 മണിക്ക് ഹിസ്റ്ററി എടുക്കാൻ ഉമ്മയെ വിളിച്ചു .
കുട്ടിയ്ക്ക് 28 ന്റെ അന്നു തുടങ്ങി പാലുകുടി കുറവ് ( decreased feeding ), കളി കുറവ് ( Decreased Activity ), ഇടയ്ക്ക് ഇടയ്ക്ക് ഉള്ള ചർദ്ദി persistent vomiting എന്നിവ കണ്ടതിനെ തുടർന്ന് അമൃത മെഡിക്കൽ കോളേജിൽ നടത്തിയ വിദഗ്ദ പരിശോദനയിൽ കുട്ടിയ്ക്ക് പ്രൊപ്പിയോണിക്ക് അസീഡീ മിയ എന്ന ജനിതക രോഗമാണെന്നും ( Included Under Inborn errors of Metabolism ) പൂർണമായി ചികിത്സിച്ച് ഭേതമക്കാൻ സാധിക്കില്ല എന്നും , പക്ഷേ അധികമാകാതെ പിടിച്ചു നിർത്താൻ സാധിക്കുന്ന മരുന്ന് കുറിച്ച് കൊടുത്തു . ഇടയ്ക്ക് വരുന്ന ജലദോഷം , പനി എന്നിവ അല്ലാതെ രോഗത്തിന്റെ മൂർദ്ധന്യാവസ്ഥ കൂടാതെ ഒരു വർഷം കഴിഞ്ഞു .
അപ്പോഴാണ് പ്രമുഖ ഫേസൂക്ക് നന്മ മരത്തിന്റെ ഉപദേശപ്രകാരം ‘ #നാട്ടുവൈദ്യൻ #മോഹനൻ #വൈദ്യരെ‘ കാണാൻ പോകുന്നത് .
ഉമ്മയുടെ വാക്കുകളിലൂടെ -” കൊല്ലത്ത് ഉള്ള ചികിത്സാ കേന്ദ്രത്തിൽ ആണ് പോയത് , ആദ്യ തവണ പോകമ്പോൾ 100 രൂപ ഫീസായി നല്കണം പിന്നീട് ഒരിക്കലും കൺസട്ടേഷൻ ഫീ വേണ്ട , മരുന്നിന് മാത്രം മതി , അത് 10 ദിവസം കൂടുമ്പോൾ വരണം , മരുന്നിന് 1000 രൂപയ്ക്ക് അടുത്ത് വരും ഒരോ തവണയും . മുൻപുള്ള ഒരു റീപ്പോർട്ട് പോലും നോക്കാതെ പ്രൊപ്പിയോണിക്ക് അസിഡീമിയ എന്ന രോഗമില്ലെന്നും ( പറയുന്നത് പത്താം ക്ലാസ് പാസാവാത്ത ചെങ്ങായി ) കുട്ടിയ്ക്ക് ഓട്ടിസം ആണെന്നും . ചികിത്സ തുടങ്ങുന്നതിനു മുൻപ് മറ്റെല്ലാം മരുന്നും നിർത്തണം , ചികിത്സയുടെ ഭാഗമായി നൽകിയത് നാടൻ നെല്ലിക്ക നീരും , പൊൻകാരം ( Tankan Bhasma ) എന്ന മെഡിസിനും ”

പ്രമുഖ വൈദ്യന്റെ വാക്ക് കേട്ട് മരുന്നെല്ലാം നിർത്തി , പ്രശ്നങ്ങൾ വഷളാകാൻ തുടങ്ങി അതിന്റെ ബാക്കി പത്രമായി ഒരാഴ്ച്ചയായി പനിയും , ചുമയും മൂർച്ചിച്ച് ശ്വാസം എടുക്കുന്നത് കൂടുവാൻ തുടങ്ങി , അങ്ങനെ കുട്ടിയെ കൊല്ലത്തെ ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടു പോകുന്ന വഴി രോഗം മൂർച്ചിച്ചതിനാൽ അമലയിൽ ഇറക്കുവായിരുന്നു ..( Severe Metabolic Crisis )

കുട്ടിയുടെ അവസ്ഥ മെച്ചപ്പെടാത്തതിനാൽ കേസ് പുരുഷോത്തമൻ സാറുമായി ( Purushothaman Kuzhikkathukandiyil ) ഡിസ്കസ് ചെയ്യുകയും , രാവിലെ തന്നെ പെരിട്ടോണിയൽ ഡയാലിസിസ് ( Peritoneal Dialysis -PD ) ചെയ്യാൻ നിർദേശിച്ചു , പ്രകാരം PD തുടങ്ങി .. പക്ഷേ ഉച്ചയോടു കൂടി അവസ്ഥ മോശമാകുകയും , പ്രഷർ താഴ്ന്ന് മരുന്നുകൾക്ക് പ്രതികരികാത്ത അവസ്ഥയിലോട്ട് നീങ്ങുകയും കുട്ടി മരണത്തിന് കീഴടങ്ങുകയും ചെയ്തു .

ക്രമമായ ഭക്ഷണക്രമത്തിലൂടെയും ( പ്രോട്ടിൻ കുറച്ച്) കുറിച്ച മരുന്നുകളിലൂടെയും( ബയോട്ടിൻ , കാർനിട്ടിൻ , സോഡിയം ബെൻസോവേറ്റ് ) ഒരു പരിധി വരെ മുൻപോട്ട് പോകമായിരുന്ന അവസ്ഥയെ ഇത്ര പെട്ടന്ന് മരണത്തിലേട്ട് തളളിവിട്ടത് മോഹനൻ ന്റെ ചികിത്സ ഒന്നു മാത്രമാണെന്നന്ന് നിസ്സംശയം പറയാം .ഡിഗ്രി വരെ പഠിച്ച ആ ഉമ്മ വരെ ഈ തട്ടിപ്പിൽ വീണ പോയിട്ടുണ്ടെങ്കിൽ ബാക്കിയുള്ളവരുടെ അവസ്ഥ നമ്മുക്ക് ഊഹിക്കാം .ഇത് ഒരു ഉദാഹരണം മാത്രമാണ് ഇങ്ങനെ എത്ര ആളുകളാണ് ദിനം പ്രതി കല്ലായും കാൻസറായും പറ്റിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് !!
എന്റെ സുഹൃത്തുക്കളോട് ഒന്നേ പറയാൻ ഉള്ളൂ . ദയവ് ചെയ്ത് വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത മോഹന വടക്കൻമാരുടെ ചികിത്സക്കായി കാത്തു നില്ക്കരുത് .അശാസ്ത്രീയതക്ക് ശാസ്ത്രീയ മുഖം നൽകി ജനങ്ങളെ വഞ്ചിക്കുന്ന ഇജാതി സാധനങ്ങളെ അഴിക്കുള്ളിലാക്കേണ്ട കാലം എന്നേ അതിക്രമിച്ചു .

ഇനി എന്റെ ആയുർവേദ ഡോക്ടർ സുഹൃത്തക്കളോടാണ് , നിങ്ങൾ പറയൂ മുകളിൽ പറഞ്ഞ അസുഖത്തിന് പൊൻകാരം എങ്ങനെ ഉപകാരപ്പെടും ?
അന്വേഷിച്ചതിൽ ചുമ, ആസ്മ തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്ന ബോറാക്സ് ഗണത്തിൽ ഉൾപ്പെടുന്നതാണ് ഇതെന്ന് കണ്ടു .
രസ മെഡിസിനിൽ വരുന്ന ഈ മരുന്ന് കൊടുത്ത് മെഡിസിൻ വിദ്യാഭ്യാസം തൊട്ടു തീണ്ടാത്ത അയാൾ ചികിത്സിക്കത്ത തെങ്ങനെ ?
നിങ്ങളുടെ പേരും പറഞ്ഞ് (എന്നിട്ട് പറയപ്പെടുന്നത് നാട്ടുവൈദ്യം ) നടത്തുന്ന തട്ടിപ്പിനെതിരെ പ്രതികരിക്കേണ്ടത് നിങ്ങളുടെ കൂടെ കടമയാണ് .
പ്രെപ്പയോണിക്ക് അസിഡീമിയയെ സംബന്ധിച്ച വിവരം താഴെ ലിങ്കിൽ ഉണ്ട് ✍

ആയുർവേദ്ദത്തിൽ ഉപയോഗിക്കുന്ന പൊൻകാരത്തെ സംബന്ധിച്ച് വിവരങ്ങൾ നൽകിയത് ഡോ വന്ദന ഡോ .ആരതി , ഡോ സുജിത്ത് ( Arathi Gangadhar , Vandana Pannikkottil , Vaidya Sujith M Sudheer )
( വിവരങ്ങൾ താഴെ ചേർക്കുന്നു )

നാട്ടുവൈദ്യം ആനയാണ് , മാങ്ങയാണ് എന്ന് പറഞ്ഞ് പോസ്റ്റിനടിയിൽ മോങ്ങുന്ന മോഹന ,വടക്ക ഫാൻസുകൾ അകലം പാലിക്കുക 🤞🏽

കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്-​​എം ചെ​​യ​​ർ​​മാ​​നാ​​യി ജോ​​സ് കെ. ​​മാ​​ണി​​യെ തെ​​ര​​ഞ്ഞെ​​ടു​​ത്ത ന​​ട​​പ​​ടി​​ക്കെ​​തി​​രേ പി.​​ജെ. ജോ​​സ​​ഫ് വി​​ഭാ​​ഗം ഇ​​ടു​​ക്കി മു​​ൻ​​സി​​ഫ് കോ​​ട​​തി​​യി​​ൽ​​നി​​ന്നു നേ​​ടി​​യ സ്റ്റേ ​​പി​​ൻ​​വ​​ലി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പ​​ട്ട് ജോ​​സ് കെ. ​​മാ​​ണി എം​​പി ക​​ട്ട​​പ്പ​​ന സ​​ബ് കോ​​ട​​തി​​യി​​ൽ ന​​ൽ​​കി​​യ അ​​പ്പീ​​ലി​​ൽ വാ​​ദം പൂ​​ർ​​ത്തി​​യാ​​യി. 27ന് ​​ക​​ട്ട​​പ്പ​​ന സ​​ബ് ജ​​ഡ്ജ് ഡോ​​ണി തോ​​മ​​സ് വ​​ർ​​ഗീ​​സ് വി​​ധി പ​​റ​​യും.  കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് ചെ​​യ​​ർ​​മാ​​നാ​​യി​​രു​​ന്ന കെ.​​എം. മാ​​ണി​​യു​​ടെ മ​​ര​​ണ​​ത്തി​​നു പി​​ന്നാ​​ലെ​​യാ​​ണ് ഒ​​രു​ വി​​ഭാ​​ഗം ജോ​​സ് കെ. ​​മാ​​ണി​​യെ ചെ​​യ​​ർ​​മാ​​നാ​​യി തെ​​ര​​ഞ്ഞെ​​ടു​​ത്ത​​ത്. ഇ​​തി​​നെ​​തി​​രേ പി.​​ജെ. ജോ​​സ​​ഫ് വി​​ഭാ​​ഗം ഇ​​ടു​​ക്കി മു​​ൻ​​സി​​ഫ് കോ​​ട​​തി​​യി​​ൽ​​നി​​ന്നു സ്റ്റേ ​​നേ​​ടി.

പാ​​ർ​​ട്ടി ചെ​​യ​​ർ​​മാ​​നാ​​യു​​ള്ള ജോ​​സ് കെ. ​​മാ​​ണി​​യു​​ടെ ചു​​മ​​ത​​ല ത​​ട​​ഞ്ഞു​​കൊ​​ണ്ടാ​​യി​​രു​​ന്നു ഉ​​ത്ത​​ര​​വ്. ഇ​​തി​​നെ​​തി​​രേയാ​​ണ് ജോ​​സ് കെ. ​​മാ​​ണി എം.​​പി, കെ.​​ഐ. ആ​​ന്‍റ​​ണി എ​​ന്നി​​വ​​ർ ക​​ട്ട​​പ്പ​​ന കോ​​ട​​തി​​യി​​ൽ അ​​പ്പീ​ൽ ന​​ൽ​​കി​​യ​​ത്. അ​​പ്പീ​​ൽ പ​​രി​​ഗ​​ണി​​ച്ച സ​​ബ് ജ​​ഡ്ജ് ഇ​​ന്ന​​ലെ വാ​​ദം കേ​​ട്ടു. തു​​ട​​ർ​​ന്ന് വി​​ധി പ​​റ​​യു​​ന്ന​​ത് 27-ലേ​​ക്കു മാ​​റ്റു​​ക​​യാ​​യി​​രു​​ന്നു.   ജോ​​സ് കെ. ​​മാ​​ണി വി​​ഭാ​​ഗ​​ത്തി​​നു​​വേ​​ണ്ടി ഹൈ​​ക്കോ​​ട​​തി​​യി​​ലെ മു​​തി​​ർ​​ന്ന അ​​ഭി​​ഭാ​​ഷ​​ക​​ൻ ജി. ​​ശ്രീ​​കു​​മാ​​ർ, വി​​ശ്വ​​നാ​​ഥ​​ൻ എ​​ന്നി​​വ​​രും പി.​​ജെ. ജോ​​സ​​ഫ് വി​​ഭാ​​ഗ​​ത്തി​​നു​​വേ​​ണ്ടി ചേ​​ലൂ​​ർ ശ്രീ​​കു​​മാ​​ർ, പി.​​ബി. കൃ​​ഷ്ണ​​ൻ, വി​​ൻ​​സെ​​ന്‍റ്, ജോ​മോ​ൻ കെ. ​ചാ​ക്കോ എ​​ന്നി​​വ​​രും ഹാ​​ജ​​രാ​​യി.

എന്നാൽ പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യെ സം​ബ​ന്ധി​ന്ധി​ച്ചു പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ പ​റ​യു​ന്ന​താ​ണ് ആ​ധി​കാ​രി​ക​മാ​യ സം​ഘ​ട​നാ അ​ഭി​പ്രാ​യ​മെ​ന്നു പാ​ർ​ട്ടി നി​യ​മ​സ​ഭാ​ക​ക്ഷി സെ​ക്ര​ട്ട​റി മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ. ഒ​ഴി​വു​വ​ന്ന സം​ഘ​ട​നാ പ​ദ​വി​ക​ൾ നി​ക​ത്തു​ന്ന സ​മ​വാ​യ ച​ർ​ച്ച​ക​ളു​മാ​യി സ​ഹ​ക​രി​ക്കാ​തെ മൂ​ന്ന​ര മി​നി​റ്റ് മാ​ത്രം ദൈ​ർ​ഘ്യ​മു​ള്ള ആ​ൾ​ക്കൂ​ട്ട​യോ​ഗം സം​ഘ​ടി​പ്പി​ച്ചു ചെ​യ​ർ​മാ​നെ തെ​ര​ഞ്ഞെ​ടു​ത്തു പ​രി​ഹാ​സ്യ​രാ​യ​വ​ർ എ​ന്തി​നാ​ണു കേ​ര​ള കോ​ണ്‍ഗ്ര​സ്- എ​മ്മി​നെ​ക്കു​റി​ച്ചോ​ർ​ത്ത് വേ​വ​ലാ​തി​പ്പെ​ടു​ന്ന​തെ​ന്നു മ​ന​സി​ലാ​കു​ന്നി​ല്ലെ​ന്നും മോ​ൻ​സ് ജോ​സ​ഫ് പ​റ​ഞ്ഞു.

ആലപ്പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കടൽത്തീരത്ത് കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. പുന്നപ്ര സ്വദേശി മനുവിനെയാണ് ഒരു സംഘം മർദിച്ച് കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടിയത്. മൃതദേഹത്തിൽ കല്ലുകെട്ടി കടലിൽ താഴ്ത്തി എന്നായിരുന്നു ഇന്നലെ പിടിയിലായ രണ്ട് പ്രതികൾ പൊലീസിന് നൽകിയ മൊഴി. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടതായാണ് പൊലീസിന് ലഭിച്ച വിവരം

ഇന്ന് പിടിയിലായ പ്രതി ഓമനകുട്ടൻ നൽകിയ മൊഴിയാണ് കൊലപാതകം സ്ഥിരീകരിക്കാനും മൃതദേഹം കണ്ടെത്താനും സഹായിച്ചത്. മൊഴിയുടെ അടിസ്ഥാനത്തിൽ കടൽതീരത്ത്‌ നടത്തിയ പരിശോധനയിലാണ് നാലടി താഴ്ചയിൽ മൃതദേഹം കണ്ടെത്തിയത്. തെളിവ് നശിപ്പിക്കാൻ ആയി പ്രതികൾ വസ്ത്രങ്ങൾ ഊരി മാറ്റി തീയിട്ടതായും കണ്ടെത്തി. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടെന്നും ഇവർ ഉടൻ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു

ഇന്നലെ പിടിയിലായ പത്രോസ്, സൈമൺ എന്നിവർ മനുവിനെ മർദ്ദിച്ച് കല്ലുകെട്ടി കടലിൽ താഴ്ത്തി എന്ന തെറ്റായ മൊഴിയായിരുന്നു പോലീസിന് നൽകിയത്. ആസൂത്രിത കൊലപാതകം പോലെ തന്നെ തെളിവുകൾ നശിപ്പിക്കാനും ആസൂത്രിത നീക്കങ്ങൾ പ്രതികൾ നടത്തിയതായി പൊലീസ് കണ്ടെത്തി. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്ന് വ്യക്തമായിട്ടുണ്ട് കേസിൽ കൂടുതൽ പ്രതികൾ ഉണ്ടെന്നും ഇവർ ഉടൻ പിടിയിലാകുമെന്നും അന്വേഷണ സംഘം പറഞ്ഞു. കൊല്ലപ്പെട്ട മനു കാപ്പ നിയമപ്രകാരം ജയിൽ ശിക്ഷ അനുഭവിച്ച് അടുത്തിടെയാണ് പുറത്തിറങ്ങിയത്.

ഡ്യൂറന്‍ഡ് കപ്പ് ഫുട്ബോളില്‍ ഗോകുലം േകരള എഫ്സി ചാംപ്യന്മാര്‍. ഫൈനലില്‍ പതിനാറ് വട്ടം ചാംപ്യന്മ‍ാരായ മോഹന്‍ ബഗാനെ 2-1ന് തോല്‍പ്പിച്ചു. ഗോകുലത്തിന്റെ രണ്ട് ഗോളും നേടിയത് ക്യാപ്റ്റന്‍ മാര്‍ക്കസ് ജോസഫാണ്. ടൂര്‍ണമെന്റില്‍ ജോസഫ് ആകെ പതിനൊന്ന് ഗോളുകള്‍ നേടി. ഒഗോള്‍ഡന്‍ ഗ്ലൗ പുരസ്കാരം ഗോകുലത്തിന്റെ മലയാളിതാരം ഉബൈദിനാണ്.

20 വർഷത്തിനു ശേഷമാണ് കേരളത്തിൽ നിന്നുള്ള ഒരു ടീം ഡ്യുറാൻഡ് കപ്പ് നേടുന്നത്. 1997ൽ എഫ്സി കൊച്ചിൻ മാത്രമാണ് ഇതിനു മുൻപ് ഡ്യുറാൻഡ് കപ്പ് നേടിയ കേരള ടീം. ഒരു മൽസരം പോലും തോൽക്കാതെയാണ് ഗോകുലത്തിന്റെ കിരീടനേട്ടമെന്ന സവിശേഷതയുമുണ്ട്.

45+1, 51 മിനിറ്റുകളിലായിരുന്നു മാർക്കസ് ജോസഫിന്റെ ഗോളുകൾ. ഇതോടെ ടൂർണമെന്റിൽ മാർക്കസിന്റെ ഗോൾനേട്ടം 11 ആയി ഉയർന്നു. മോഹൻ ബഗാന്റെ ആശ്വാസഗോൾ സാൽവോ ചമോരോ (64) നേടി. ഡ്യുറാൻഡ് കപ്പിൽ 16 തവണ ചാംപ്യൻമാരായ ചരിത്രമുള്ള ടീമാണ് മോഹൻ ബഗാൻ. സെമിയിൽ മറ്റൊരു കൊൽക്കത്ത വമ്പൻമാരായ ഈസ്റ്റ് ബംഗാളിനെ തകർത്താണ് ഗോകുലം ഫൈനലിൽ കടന്നത്. ഈസ്റ്റ് ബംഗാളും 16 തവണ കിരീടം ചൂടിയിട്ടുണ്ട്.

ഏതുവിധേനയും കിരീടം നിലനിർത്താനുള്ള ശ്രമത്തിൽ ജസ്റ്റിൻ ജോർജ് ചുവപ്പുകാർഡ് കണ്ടതോടെ 10 പേരുമായി ചുരുങ്ങിയിട്ടും പോരാട്ടവീര്യം അണയാതെ കാത്താണ് ഗോകുലം കിരീടത്തിൽ മുത്തമിട്ടത്. മൽസരത്തിന്റെ 87–ാം മിനിറ്റിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ടതോടെയാണ് ജസ്റ്റിൻ പുറത്തുപോയത്. തുടർന്ന് മുഴുവൻ സമയത്തിനു പിന്നാലെ റഫറി ആറു മിനിറ്റ് ഇൻജുറി ടൈം അനുവദിച്ചെങ്കിലും പ്രതിരോധിച്ചുനിന്ന ഗോകുലം വിജയവും കിരീടവും സ്വന്തമാക്കി.

തിരുവനന്തപുരം∙ കഴിഞ്ഞ വര്‍ഷം പ്രളയകാലത്ത് ആരോരുമാറിയാതെ ദുരിതാശ്വാസ ക്യാംപുകളില്‍ സന്നദ്ധപ്രവര്‍ത്തനത്തിനെത്തിയ മുതിര്‍ന്ന മലയാളി ഐഎഎസ് ഓഫിസര്‍ കണ്ണന്‍ ഗോപിനാഥന്‍ സര്‍വീസില്‍നിന്നു രാജിവച്ചു. ദാദ്ര നഗര്‍ ഹവേലിയില്‍ ഊര്‍ജ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയായിരുന്നു. രാഷ്ട്രീയ സമ്മര്‍ദമാണ് രാജിക്കു പിന്നിലെന്നാണു സൂചന. രാജി സ്വീകരിക്കും വരെ തുടരുമെന്ന് കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞു. കോട്ടയം പുതുപ്പള്ളി സ്വദേശിയാണ് കണ്ണന്‍ ഗോപിനാഥന്‍.

സംസാരിക്കാനുള്ള സ്വാതന്ത്ര്യം പോലും ഇല്ലാതായിരിക്കുന്നുവെന്നും അത് വീണ്ടെടുക്കാനാണ് രാജിയെന്നുമാണ് കണ്ണൻ ഗോപിനാഥൻ പറഞ്ഞത്. എല്ലാവരുടെയും ശബ്ദമാകാനാണ് ഐഎഎസ് എടുത്ത്. എന്നാൽ ഇപ്പോൾ സ്വന്തം ശബ്ദം പോലും ഇല്ലാതായ അവസ്ഥയാണ്. ഉദ്യോഗസ്ഥനായിരിക്കെ പലതും പുറത്ത് പറയാനാകില്ല. പറയാനുള്ള സ്വാതന്ത്ര്യം വീണ്ടെടുക്കാനാണ് ഈ രാജിയെന്നും അദ്ദേഹം പറഞ്ഞു.

പ്രളയ കാലത്ത് ആരും ആവശ്യപ്പെടാതെ തന്നെ എട്ടു ദിവസത്തോളം കണ്ണന്‍ ഗോപിനാഥന്‍ സന്നദ്ധപ്രവര്‍ത്തനത്തിന് കേരളത്തില്‍ എത്തിയിരുന്നു. കൊച്ചിയില്‍ ട്രക്കുകളില്‍നിന്നു സാധനങ്ങള്‍ തലച്ചുമടായി അദ്ദേഹം ക്യാപുകളിലെത്തിച്ചു. തുടര്‍ന്നാണ് ഇദ്ദേഹം ഐഎഎസ് ഉദ്യോഗസ്ഥനാണെന്ന് ഒപ്പമുള്ളവര്‍ അറിയുന്നത്. ദാദ്രനഗര്‍ ഹവേലയില്‍ ജില്ലാ കലക്ടറായി പ്രവര്‍ത്തിക്കുമ്പോഴാണ് അദ്ദേഹം ദുരിതബാധിതരെ സഹായിക്കാന്‍ എത്തിയത്. ദാദ്ര നഗര്‍ ഹവേലിയുടെ ഭാഗത്തുനിന്നുള്ള പ്രളയ സഹായമായി ഒരു കോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രിക്കു കൈമാറാനുള്ള ഔദ്യോഗിക യാത്രയ്‌ക്കെത്തിയ കണ്ണന്‍ ഗോപിനാഥന്‍ ഇവിടുത്തെ ദുരിതക്കാഴ്ചകള്‍ കണ്ട് സന്നദ്ധപ്രവര്‍ത്തകരെ സഹായിക്കാന്‍ രംഗത്തിറങ്ങുകയായിരുന്നു.

ഐഎഎസ് പദവിയിലിരുന്ന് കൊണ്ട് തന്റെ ആശയങ്ങൾ സ്വതന്ത്ര്യമായി ആവിഷ്ക്കരിക്കാൻ സാധിക്കാത്തതിനാലാണ് കണ്ണൻ രാജിക്ക് ഒരുങ്ങുന്നതെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. രാജിക്കത്ത് നൽകിയെന്നുള്ളത് കണ്ണൻ ഗോപിനാഥൻ സ്ഥിരീകരിച്ചിട്ടുണ്ട്. രാജി അപേക്ഷ ഇതുവരെ സ്വീകരിച്ചിട്ടില്ല. കണ്ണൻ ഗോപിനാഥനെ രാജി വാർത്ത സമൂഹമാധ്യമത്തിൽ വലിയ ചർച്ചയ്ക്കാണ് വഴിയൊരുക്കുന്നത്. കഴിഞ്ഞ വർഷം ജോലിയില്‍നിന്നു ലീവെടുത്താണ് കലക്ടർ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്.

ചുമട് ചുമന്ന കലക്ടർ ബ്രോ

ദാദ്ര – നഗർ ഹവേലി കലക്ടറായിരിക്കെയാണ് കോട്ടയം പുതുപ്പള്ളി സ്വദേശി കണ്ണൻ ഗോപിനാഥൻ അവധിയെടുത്ത് ആരുമറിയാതെ കേരളത്തിലെ ക്യാംപുകളിലെത്തിയത്. ആദ്യമെത്തിയത് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലെ കലക്‌ഷൻ സെന്ററിൽ. പിന്നീട് പത്തനംതിട്ടയിലേക്ക്. അവിടെ കലക്‌ഷൻ സെന്ററിലെത്തിയ കണ്ണനോടു ക്യാംപ് കോ–ഓർഡിനേറ്റർക്കു പറയാനുണ്ടായിരുന്നത് ഇത്രമാത്രം– ‘ബാഗ് മാറ്റിവച്ചിട്ട് പണി തുടങ്ങിക്കോളൂ’. മറ്റു യുവാക്കൾക്കൊപ്പം കണ്ണനും കൂടി. ഓരോ ദിവസവും ഓരോ ക്യാംപിൽ രാവിലെ മുതൽ വൈകിട്ടു വരെ പണിയെടുത്തു. രാത്രി കഴിച്ചുകൂട്ടിയതു സമീപ ലോഡ്ജുകളിലും മറ്റും. ആദ്യ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു ദാദ്ര– നഗർ ഹവേലിയുടെ വകയായി ഒരു കോടി രൂപയുടെ ചെക്ക് കൈമാറിയിരുന്നെങ്കിലും പ്രളയബാധിത മേഖലകളിലേക്കു പോകുമെന്ന് അറിയിച്ചിരുന്നില്ല. എറണാകുളം ജില്ലയിലെ സംഭരണ കേന്ദ്രങ്ങളുടെ ചുമതലയുള്ള കലക്ടര്‍ മുഹമ്മദ് സഫീറുള്ളയും സബ് കലക്ടര്‍ പ്രജ്ഞാല്‍ പട്ടീലും കെബിപിഎസ് സന്ദര്‍ശിച്ചപ്പോഴാണ് അതുവരെ കൂടെ പണിയെടുത്തിരുന്നത് ദാദ്ര നഗര്‍ ഹവേലി കലക്ടര്‍ കണ്ണന്‍ ഗോപിനാഥനാണെന്ന് എല്ലാവരും തിരിച്ചറിയുന്നത്.

മിസോറമിനെ മാറ്റിയ കലക്ടർ

മിസോറമിന്റെ തലസ്ഥാനമായ ഐസ്വാളിൽ കലക്ടറായിരിക്കുമ്പോൾ കണ്ണൻ ഗോപിനാഥന്റെ ഓഫിസ് ഒരു പരീക്ഷണശാലയായിരുന്നു. ഒരു അഞ്ചാം ക്ലാസുകാരന്റെ കൗതുകത്തോടെ പ്രശ്നങ്ങൾക്കു പരിഹാരം കണ്ടുപിടിക്കുന്നതിൽ കണ്ണൻ ഗോപിനാഥൻ എന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥൻ എന്നും മുൻപന്തിയിലായിരുന്നു. പുതുപ്പള്ളി ഐഎച്ച്ആർഡിയിലെ പഠനത്തിനു ശേഷം റാഞ്ചി ബിർല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ എൻജിനീയറിങ് പൂർത്തിയാക്കിയ കണ്ണൻ ഐസ്വാളിലെ പല പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്തിയതു സാങ്കേതികവിദ്യയിലൂടെയാണ്. പ്രകൃതിദുരന്തങ്ങളിൽ മുന്നറിയിപ്പു നൽകാൻ ആപ്പ്, വൈദ്യുതി മുടക്കം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താൻ സ്മാർട്ഫോൺ എന്നിങ്ങനെയുള്ള പരീക്ഷണങ്ങൾക്കുശേഷം ജില്ലയിലെ സർക്കാർ സ്കൂളുകളെ മാറ്റത്തിന്റെ പുതിയ പാതയിലേക്ക് കൊണ്ടുവരുന്നതിലും കണ്ണൻ നടത്തിയ ശ്രമങ്ങൾ ചെറുതല്ല.

തിരുവനന്തപുരം: ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി അജ്മാനിൽ അറസ്റ്റിലായതിന് പിന്നാലെ സംസ്ഥാനത്ത് അരങ്ങേറുന്ന രാഷ്ട്രീയ വിവാദങ്ങൾ അവസാനിക്കുന്നില്ല. വിഷയത്തിൽ മുഖ്യമന്ത്രി ഇടപ്പെട്ടത് എന്തിനാണെന്നാണ് കോൺഗ്രസിന്റെ ചോദ്യം. ബിജെപിയുമായുള്ള രഹസ്യ ബന്ധത്തിന്‍റെ ഭാഗമാണ് ഇടപെടലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു.

തുഷാറിനെ അജ്മാനിലേക്ക് വിളിച്ചുവരുത്തിയ പ്രബലയായ സ്ത്രീ ആരാണെന്നും മുല്ലപ്പള്ളി ചോദിച്ചു. ഒരു സ്ത്രീ വിളിച്ചാൽ എന്‍ഡിഎയുടെ കൺവീനർ എന്തിനാണ് അജ്മാനിലേക്ക് പോയതെന്നും ആരാണ് ഈ പ്രബലയായ സ്ത്രീയെന്നുമുള്ള ചോദ്യത്തിന് ബിജെപി ഉത്തരം പറയണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു. അതേസമയം മുഖ്യമന്ത്രി ചില അന്വേഷണങ്ങളെ ഭയപ്പെടുന്നതുകൊണ്ടാണ് ബിജെപിയുമായി രഹസ്യ ബന്ധം പുലര്‍ത്തുന്നതെന്നും അത് ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് തുഷാറിന്റെ കേസിൽ ഇടപ്പെട്ടതെന്നും മുല്ലപ്പള്ളി ആരോപിച്ചു.

“രാജവ് നഗ്നനാണെന്ന് പറയാൻ ആർക്കും ധൈര്യമില്ല…സിപിഎം സംസ്ഥാന കമ്മിറ്റി പിണറായിക്ക് സ്തുതി ഗീതം പാടുകയാണെന്ന് മുല്ലപ്പള്ളി ആരോപിച്ചു. രാജാവ് നഗ്നനാണെന്ന് പറയാൻ ആർക്കും ധൈര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുഷാറിനുവേണ്ടിയുള്ള തന്റെ അമിത ആവേശം എന്തിനു വേണ്ടിയായിരുന്നെന്ന് പിണറായി വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.തുഷാർ വെള്ളാപ്പള്ളിക്ക് വേണ്ടി വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ച പിണറായി ഒരു കഷ്ടപ്പെടുന്ന പ്രവാസിക്ക് വേണ്ടി എന്താണ് ചെയ്തിട്ടുള്ളതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ചോദിച്ചു.

നേരത്തെ തുഷാര്‍ വെള്ളാപ്പള്ളിയുടെ അറസ്റ്റിന് പിന്നില്‍ സിപിഎമ്മാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള ആരോപിച്ചിരുന്നു. തുഷാറിനെ കെണിയില്‍ പെടുത്തിയത് സിപിഎമ്മാണെന്നാണ് തനിക്ക് കിട്ടിയ വിവരം. ഇടതുപക്ഷത്തോട് ബന്ധപ്പെട്ട ആളാണ് അറസ്റ്റിന് പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തി. തുഷാര്‍ വെള്ളാപ്പള്ളിയുടെ അറസ്റ്റ് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ്. ഇതില്‍ അന്വേഷണം വേണമെന്നും ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടു. വേട്ടക്കാരനൊപ്പവും ഇരയ്‌ക്കൊപ്പവും നില്‍ക്കുകയാണ് സിപിഎം ചെയ്തതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

അതേസമയം താന്‍ അറസ്റ്റിലായ കേസ് രാഷ്ട്രീയ പ്രേരിതമല്ലെന്നാണ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞത്. സ്ഥലവില്‍പ്പനയുമായി ബന്ധപ്പെട്ട് ഒരാള്‍ നല്‍കിയ കള്ളക്കേസിലാണ് അറസ്റ്റ്. കേസിനെ നിയമപരമായി നേരിടും. തന്നെ സഹായിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നതായും തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചു.

ഇന്ന് രാവിലെ 8.35ന് തന്റെ ഫോൺ ബലമായി പിടിച്ചു വാങ്ങിക്കാൻ ശ്രമിച്ചുവെന്ന് ആരോപണവുമായി സിസ്റ്റർ ലൂസി കളപ്പുര. തുടർന്നും എന്തും പ്രതീക്ഷിക്കാമെന്നും ഫെയ്സ്ബുക്കിലൂടെ സിസ്റ്റർ ലൂസി ആശങ്ക പങ്കുവച്ചു.

sister lucy kalapura, nun, iemalayalam

സിസ്റ്റർ ലൂസിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

തന്നെ മഠത്തിൽ പൂട്ടിയിട്ടതായി കഴിഞ്ഞ ദിവസം സിസ്റ്റർ ലൂസി ആരോപിച്ചിരുന്നു. ഓഗസ്റ്റ് 19നായിരുന്നു ഈ സംഭവം. തുടർന്ന് പൊലീസ് മഠത്തിലെത്തിയാണ് വാതിൽ തുറപ്പിച്ചത്. സംഭവത്തിൽ വെള്ളമുണ്ട പൊലീസ് കേസെടുത്തിരുന്നു.

മഠത്തിനോട് ചേർന്നുള്ള പള്ളിയിലാണ് കുർബാനയ്ക്കായി പോകുന്നത്. ഇത് തടയാനാണ് തന്നെ പൂട്ടിയിട്ടതെന്ന് സിസ്റ്റർ ലൂസി പറയുന്നു. രാവിലെ ആറരയോടെയാണ് സംഭവം നടന്നതെന്ന് സംശയിക്കുന്നുവെന്നും സിസ്റ്റർ കൂട്ടിച്ചേർത്തു.

സിസ്റ്റര്‍ ലൂസി എത്രയും വേഗം മഠംവിട്ടുപോകണമെന്ന് സന്യാസസഭ നേരത്തെ നിർദേശിച്ചിരുന്നു. മകളെ കൂട്ടിക്കൊണ്ടുപോകണമെന്ന് അമ്മയ്ക്ക് സഭയുടെ കത്ത് ലഭിക്കുകയും ചെയ്തു. നേരത്തെ സിസ്റ്ററിനെ എഫ്സിസി സന്യാസസഭ പുറത്താക്കിയിരുന്നു. കന്യാസ്ത്രീസമരത്തില്‍ പങ്കെടുത്തതടക്കം ഉന്നയിച്ചായിരുന്നു നടപടി. എന്നാല്‍, അങ്ങനെ ഇറങ്ങി പോകില്ലെന്നും സഭയില്‍ നിന്ന് പുറത്താക്കിയ നടപടിയെ നിയമപരമായി നേരിടുമെന്നായിരുന്നു സിസ്റ്റർ ലൂസിയുടെ പ്രതികരണം.

ഇക്കഴിഞ്ഞ മേയ് 11 ന് ചേര്‍ന്ന ജനറല്‍ കൗണ്‍സിൽ യോഗത്തിലാണ് ലൂസി കളപ്പുരയെ സഭയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത്. കാരണം കാണിക്കൽ നോട്ടീസിന് ലൂസി കളപ്പുര നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നായിരുന്നു സഭയുടെ വിശദീകരണം. നിരവധി തവണ താക്കീത് നല്‍കിയിട്ടും ലൂസി കളപ്പുര ഇവയെല്ലാം അവഗണിച്ചതും പുറത്താക്കലിന് കാരണമായി സഭ പറഞ്ഞു. പത്ത് ദിവസത്തിനകം പുറത്ത് പോകണമെന്നായിരുന്നു നോട്ടീസിൽ പറഞ്ഞിരുന്നത്.

കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി നടന്ന സമരത്തില്‍ സിസ്റ്റര്‍ ലൂസി പങ്കെടുത്തിരുന്നു. സമര പരിപാടികളില്‍ പങ്കെടുത്തതും സമൂഹ മാധ്യമങ്ങളിലടക്കം പരസ്യ പ്രതികരണങ്ങള്‍ നടത്തിയതുമാണ് നടപടിക്ക് കാരണമെന്ന് പറയുന്നു. സഭയില്‍ നിന്ന് ലഭിച്ച നിര്‍ദേശങ്ങള്‍ പാലിക്കാത്തതും നടപടിക്ക് കാരണമായി. സഭയില്‍ നിന്നും അധികാരികളില്‍ നിന്നും ലഭിച്ച മുന്നറിയിപ്പുകള്‍ ലൂസി കളപ്പുര പാലിച്ചില്ലെന്നും ആരോപണമുണ്ട്.

എറണാകുളത്ത് ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ആര്‍എസ്എസ് നടത്തിയ ബാലഗോകുലം ഘോഷയാത്രയില്‍ ഉദ്ഘാടകയായി കൊച്ചി മേയര്‍ സൗമിനി ജയിന്‍. സംസ്ഥാനത്തെങ്ങും ബിജെപി നടത്തിയ ബാലഗോകുലം പരിപാടികളുടെ ഉദ്ഘാകരായി പ്രമുഖ ആര്‍എസ്എസ് നേതാക്കള്‍ പങ്കെടുത്തപ്പോ‍ഴാണ് കൊച്ചിയില്‍ മാത്രം കോണ്‍ഗ്രസ് മേയറായ സൗമിനി ജയിന്‍ പങ്കെടുത്തത്. എറണാകുളം മറൈന്‍ഡ്രൈവില്‍ ആരംഭിച്ച ഷോഘയാത്രയാണ് സൗമിനി ജയിന്‍ ഫ്ളാഗ് ഓഫ് ചെയ്തത്. ഘോഷയാത്രയിലും സൗമിനി ജയിന്‍ കുറച്ചുദൂരം ബിജെപി നേതാക്കള്‍ക്കൊപ്പം പങ്കെടുത്തു.

മേയര്‍ സ്ഥാനത്ത് നിന്നും സൗമിനി ജയിനിനെ നീക്കാന്‍ കോണ്‍ഗ്രസിനുളളില്‍ തന്നെ നീക്കം നടക്കുന്നതിനിടെയാണ് ആര്‍എസ്എസ് പരിപാടിയുടെ ഭാഗമായതെന്ന പ്രത്യേകതയും ഉണ്ട്. കോണ്‍ഗ്രസിലെ എ ഗ്രൂപ്പ് പ്രതിനിധിയായാണ് സൗമിനി ജയിന്‍ കൊച്ചി മേയറായത്. രണ്ടര വര്‍ഷം ക‍ഴിഞ്ഞാല്‍ സ്ഥാനം രാജിവയ്ക്കാമെന്നും പിന്നീട് എ ഗ്രൂപ്പിലെ തന്നെ ഷൈനി മാത്യുവിനെ മേയറാക്കാമെന്നുമായിരുന്നു ധാരണ. എന്നാല്‍ രണ്ടര വര്‍ഷം ക‍ഴിഞ്ഞിട്ടും സൗമിനി ജയിന്‍ രാജിവച്ചില്ല. ഇതിനെതിരെ എ ഗ്രൂപ്പിലെ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തുകയും ഷൈനി മാത്യുവിനായി കരുക്കള്‍ നീക്കം ആരംഭിക്കുകയും ചെയ്തു. എന്നാല്‍ അന്നത്തെ കെപിസിസി പ്രസിഡന്‍റ് വി എം സുധീരന്‍ തത്ക്കാലം മേയര്‍ സ്ഥാനത്ത് നിന്നും സൗമിനി മാറേണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്.

ഇപ്പോള്‍ കെപിസിസി പ്രസിഡന്‍റായി മുല്ലപ്പളളി രാമചന്ദ്രന്‍ എത്തിയതോടെ വീണ്ടും ബെന്നി ബഹനാന്‍ അടക്കമുളള എ ഗ്രൂപ്പ് നേതാക്കള്‍ സൗമിനി ജയിനിനെ താ‍ഴെയിറക്കാന്‍ ചരടുവലി തുടങ്ങി. ക‍ഴിഞ്ഞ ദിവസം ബെന്നി ബഹനാന്‍റെ നേതൃത്വത്തില്‍ ഒരു വിഭാഗം എ ഗ്രൂപ്പ് നേതാക്കള്‍ രഹസ്യയോഗവും ചേര്‍ന്നു. ഇതിനിടെയാണ് സൗമിനി ജയിന്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുന്നത്. തനിക്കെതിരെ നീക്കങ്ങള്‍ ആരംഭിച്ചാല്‍ ബിജെപിയിലേക്ക് ചേക്കാറാനും മടിക്കില്ലെന്ന വ്യക്തമായ സൂചന തന്നെയാണ് പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സൗമിനി ജയിന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് നല്‍കിയിരിക്കുന്നതും.

ശ്രീകൃഷ്ണ ജയന്തിഘോഷയാത്രയില്‍ ഭാരതാംബയായി ഇത്തവണയും നടി അനുശ്രീയെത്തി. ക‍ഴിഞ്ഞ തവണ താന്‍ ഘോഷയാത്രയില്‍ പങ്കെടുത്തപ്പോള്‍ വിവാദമാക്കിയവരോട് ഇതില്‍ രാഷ്ട്രീയം കാണരുതെന്നും നടി അഭ്യര്‍ത്ഥിച്ചു.

ചെറുപ്പം മുതല്‍ തന്നെ നാട്ടിലെ ഘോഷയാത്രയില്‍ പങ്കെടുക്കുന്നതാണ്. ഇതുവരെയും മുടക്കിയിട്ടില്ല. ഞങ്ങളുടെ നാട്ടില്‍ ഒരുമിച്ച് കൂടുന്ന ഒരു പരിപാടിയാണ്. ഇതിനെ ആരും ഒരു നെഗറ്റീവായി കാണരുത്. പോസിറ്റീവായി മാത്രം കാണണം. പ്രത്യേകിച്ച് രാഷ്ട്രീയം കൂട്ടിച്ചേര്‍ക്കരുതെന്നും അനുശ്രീ അഭ്യര്‍ത്ഥിച്ചു.

Copyright © . All rights reserved