ജോൺ കുറിഞ്ഞിരപ്പള്ളി
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി ഏതാനും വർഷങ്ങൾ കഴിഞ്ഞിരുന്നു.അപ്പോഴാണ് കുഞ്ഞന്നാമ്മക്കും സ്വാതന്ത്ര്യംവേണം എന്ന ആഗ്രഹം ഉദിക്കുന്നത്.
പാലായിൽ ഒരു നസ്രാണി കൂട്ടുകുടുംബത്തിലെ തിക്കിലും തിരക്കിലും വീർപ്പുമുട്ടുമ്പോഴാണ് കുഞ്ഞന്നാമ്മയുടെ കെട്ടിയവൻ ഔസേപ്പിന് വെളിപാട് ഉണ്ടാകുന്നത്.
“മലബാറിന് പോയാൽ സുഖമായി ജീവിക്കാം “.
എങ്ങനെ ഈ വെളിപാട് ഔസേപ്പിന് ഉണ്ടായി എന്നതിൻ്റെ പിന്നിലെ രഹസ്യം കുഞ്ഞന്നാമ്മക്ക് മാത്രം അറിയാവുന്ന രഹസ്യമായിഅവശേഷിച്ചു.
കുഞ്ഞന്നാമ്മക്ക് ഇരുപത്തിരണ്ടുവയസ്സുണ്ട് ,മൂന്നു വയസ്സുള്ള ഒരു ആൺകുട്ടിയുടെ അമ്മയുമാണ് .
.”നമ്മളെന്നാത്തിനാ ഇങ്ങനെ ഇവിടെക്കിടന്നു കഷ്ടപ്പെടുന്നത്?മലബാറിൽ പോയാൽ വല്ല കപ്പേം തിന്നു ജീവിക്കാം.ഇവിടെ ഇറ്റു കഞ്ഞിവെള്ളം കുടിക്കാൻ നല്ല നേരം നോക്കണം.”.കുഞ്ഞന്നാമ്മ പറഞ്ഞപ്പോൾ ഔസേപ്പിനും അത് ശരിയാണെന്ന് തോന്നി.
ആശയം ഒരു പ്രമേയമായി സഹോദരന്മാർ മൂന്നുപേരെയും കൂട്ടി കേന്ദ്രത്തിൽ സമർപ്പിക്കപ്പെട്ടു.പ്രമേയം കേന്ദ്രം നിഷ്ക്കരുണം തള്ളിക്കളഞ്ഞെങ്കിലും സഹോദരന്മാർ നാലുപേരും അവരുടെ സുഹൃത്തുക്കൾ രണ്ടുപേരും കൂടി അപ്പീൽ കൊടുത്തപ്പോൾ കേന്ദ്രം അയഞ്ഞു.
അങ്ങനെ അവർ സഹോദരന്മാർ നാലുപേരും അവരുടെ കുടുംബവും സുഹൃത്തുക്കൾ രണ്ടുപേരും അവരുടെ കുടുംബവും ഒന്നിച്ചു് മലബാറിലേക്ക് പുറപ്പെട്ടു.
എല്ലാവരും കൂടി മലബാറിൽ വന്ന് സ്ഥലം വാങ്ങി വീട് വച്ച് താമസമാക്കി.നെല്ലും കപ്പയും ചേനയും കാച്ചിലും കൃഷി ചെയ്തു.കുഞ്ഞന്നാമ്മയുടെ ഭാഷയിൽ പറഞ്ഞാൽ ,”നാട്ടിലേത് എന്നാ ജീവിതമായിരുന്നു?പന ഇടിച്ചു കുറുക്കി തിന്നു ജീവിക്കുക,ഇപ്പം വല്ലതുമൊക്കെ ഒക്കെ തിന്നാനുണ്ടായി.”
പക്ഷേ,ചുറ്റുപാടും മലമ്പനിയും വസൂരിയും പടർന്നുപിടിക്കുന്നതിൻ്റെ വാർത്തകൾ കേൾക്കുമ്പോൾ എല്ലാവരെയുംപോലെ കുഞ്ഞന്നാമ്മയുടെ മനസ്സിലും തീ ആളിക്കത്തി ..അത് അവരെ ഭയപെടുത്തുക തന്നെ ചെയ്തു.
ദിവസവും ആരും നോക്കാനില്ലാതെ ചികിത്സകിട്ടാതെ അവിടെയും ഇവിടയും ആളുകൾ വസൂരിയും മലമ്പനിയും പിടിപെട്ട് മരിക്കുന്നതു കേൾക്കുമ്പോൾ എങ്ങനെ ഞെട്ടാതിരിക്കും?മലമ്പനിയെ തടഞ്ഞുനിർത്താൻ മഞ്ഞനിറത്തിലുള്ള “കൊയ്‌ന ഗുളികകൾ “ഉണ്ടായിരുന്നു.എന്നാൽ വസൂരിയുടെ കാര്യം അങ്ങനെ അല്ല..പിടിപെട്ടാൽ രക്ഷപെടുന്നവർ വിരളം ആയിരുന്നു.രക്ഷപ്പെട്ടാലും അവരുടെ ജീവിതം ദുരിത പൂർണമായിരുന്നു.
.അത് അവർ എല്ലാവരെയും വല്ലാതെ ഭയപ്പെടുത്തി.രോഗം വന്നാൽ തങ്കത്തിൻ്റെ ഹോസ്പിറ്റലിൽ പോകും ഡോക്ടർ തങ്കം, കുടിയേറ്റ പ്രദേശങ്ങളിൽ പ്രശസ്ത ആയിരുന്നു. അവിടെ നിന്നും രോഗിയെ ഉപേക്ഷിച്ചാൽ പിന്നെ എവിടെ പോയാലും രക്ഷപെടുകയില്ലന്ന് അവർ വിശ്വസിച്ചു.
എന്നാൽ ഭാഗ്യം കൊണ്ട് കുഞ്ഞന്നാമ്മയുടെ കുടുംബത്തെ ഒരു രോഗവും അവർ ഭയപ്പെട്ടതുപോലെ ബാധിക്കുകയുണ്ടായില്ല. എല്ലാവിധ അസുഖങ്ങളിൽ നിന്നും തങ്ങളെ കാത്തുസൂക്ഷിക്കുന്നത് പരിശുദ്ധ കന്യാമറിയം ആണെന്ന് കുഞ്ഞന്നാമ്മ വിശ്വസിച്ചു .അതിൻ്റെ നന്ദിസൂചകമായി എല്ലാ ശനിയാഴ്ചകളിലും മകൻ കുഞ്ഞുമോനെയും കൂട്ടി കുഞ്ഞന്നാമ്മ നിത്യസഹായമാതാവിൻ്റെ നോവേന കൂടാൻ പള്ളിയിൽ പോകും.
അങ്ങിനെ പള്ളിയിൽ പോയി വരുന്ന വഴിക്കാണ് കുഞ്ഞന്നാമ്മയെ പ്രശസ്തയാക്കിയ ചരിത്ര പ്രസിദ്ധമായ ഒരു സംഭവം നടക്കുന്നത്.
കുഞ്ഞന്നാമ്മയും മകൻ അന്തോണിയും ടാറിട്ട റോഡിൽക്കൂടി നടന്നു പോകുകയായിരുന്നു.മകൻ കുഞ്ഞുമോന് നാലുവയസ്സ്..നടന്നു പോകുന്ന അവരുടെ മുൻപിൽ പെട്ടെന്ന് ഒരു വില്ലിസ് ജീപ്പ് വന്നു നിന്നു.അതിൽ നിന്നും ഒരു വെള്ളക്കാരൻ ചാടി ഇറങ്ങി.. വെള്ളക്കാരായ ബ്രിട്ടീഷുകാരെ എല്ലാവരും സായിപ്പ് എന്നാണ് വിളിക്കുക.നമ്മളുടെ സായിപ്പ് കുഞ്ഞന്നാമ്മേടെ ചുറ്റും ഒന്നു രണ്ടു തവണ നടന്നു നോക്കി .അത്ഭുതത്തോടെ എന്തോക്കെയോ വിളിച്ചുപറഞ്ഞു.കുഞ്ഞന്നാമ്മ പേടിച്ചും പരിഭ്രമിച്ചും അന്താളിച്ചു നിൽക്കുന്നതുകണ്ട സായിപ്പ് ആംഗ്യം കാണിച്ചു പേടിക്കാണ്ട എന്ന്.
കുഞ്ഞന്നാമ്മേടെ ഭംഗിയായി അടുക്കിട്ട മുണ്ടും ചട്ടയും കവണിയും ആണ് സായിപ്പിനെ ആകർഷിച്ചത്.എന്തൊക്കെയോ അയാൾ വിളിച്ചു പറയുന്നു,ഇടക്ക് എന്തൊക്കെയോ കുഞ്ഞന്നാമ്മയോട് ചോദിക്കുകയും ചെയ്തു..ഒന്നും മനസിലാകാതെ കുഞ്ഞന്നാമ്മ കുഞ്ഞുമോനെയും ചേർത്തുപിടിച്ചു അങ്ങനെ നിന്നു.
സായിപ്പ് ജീപ്പിൽ നിന്നും ഒരു വലിയ പെട്ടി വലിച്ചു പുറത്തിട്ടു.അത് ഒരു മുക്കാലിയിൽ കയറ്റി വെച്ചു കുഞ്ഞന്നമ്മയോടും മകനോടും പെട്ടിയിലേക്ക് നോക്കി നില്ക്കാൻ ആംഗ്യം കാണിച്ചു.
പിന്നീട് സായിപ്പ് പെട്ടിക്കുള്ളിൽ തലയിട്ട് എന്തൊക്കെയോ ചെയ്തുകൊണ്ടിരുന്നു.കുറച്ചു കഴിഞ്ഞു പുറത്തുവന്നു. രണ്ടു മൂന്നു തവണ പെട്ടിയുടെ അടപ്പ് തുറക്കുകയും അടക്കുകയും ചെയ്തു.ഇടക്ക് സായിപ്പ് കുഞ്ഞന്നാമ്മയുടെ കയ്യിൽ പിടിച്ചു പലപോസുകളിൽ നിർത്തി പെട്ടിയുടെ അടപ്പു തുറക്കുകയും അടക്കുകയും ചെയ്തു.കുഞ്ഞന്നാമ്മക്ക് സായിപ്പിൻ്റെ കൈ ദേഹത്ത് സ്പർശിച്ചപ്പോൾ അകെ കോരിത്തരിച്ചു.ആരെങ്കിലും അതുകണ്ടുകാണുമോ എന്ന് ചുറ്റും നോക്കുകയും ചെയ്തു.
സായിപ്പ് ചിരിച്ചുകൊണ്ട് അഡ്രസ്സ് എന്ന് പറഞ്ഞു.അഞ്ചാം ക്ലസ് വരെ പഠിച്ചിരുന്ന കുഞ്ഞന്നാമ്മ എന്തും വരട്ടെ എന്ന് വിചാരിച്ചു “നോ,നോ”,എന്ന് തട്ടിവിട്ടു.
സായിപ്പ് അറിയാവുന്ന മലയാളം പറഞ്ഞു,” വിലാസം വിലാസം.”
കുഞ്ഞന്നാമ്മക്ക് മനസ്സിലായി അഡ്രസ്സാണ് സായിപ്പ് ചോദിക്കുന്നത് എന്ന്.
” നോ നോ”കുഞ്ഞന്നാമ്മ ധൈര്യപൂർവ്വം വീണ്ടും പറഞ്ഞു..
എവിടെ പോകുന്നു എന്ന് ആംഗ്യഭാഷയിൽ സായിപ്പ് മോണോ ആക്‌ട് കാണിച്ചു.ഇപ്പോൾ കുഞ്ഞന്നാമ്മക്കും നല്ല ധൈര്യമായി..ഇടതു കൈയിലെയും വലതുകൈയിലെയും ചൂണ്ടുവിരൽ ചേർത്ത് കുരിശുണ്ടാക്കി കുഞ്ഞന്നാമ്മ കാണിച്ചുകൊടുത്തു,പള്ളിയിൽ പോയതാണ് എന്ന് അർത്ഥം. .ചിരിച്ചുകൊണ്ട് സായിപ്പ് എന്തോ പറഞ്ഞു.ജീപ്പിൽ ചാടിക്കയറി ഓടിച്ചുപോയി.
എന്താണ് സംഭവിച്ചത് എന്നും പെട്ടിക്കുള്ളിൽ എന്തിനാണ് സായിപ്പു തല ഒളിപ്പിച്ചു വച്ചത് എന്നും കുഞ്ഞന്നാമ്മക്ക് മനസ്സിലായില്ല..കുഞ്ഞന്നാമ്മ നടന്നത് എല്ലാം സവിസ്തരം വീട്ടിൽ വന്ന് ചേടത്തിമാരോടും അനിയത്തിമാരോടും പറഞ്ഞെങ്കിലും ആരും അത് കാര്യമാക്കിയില്ല.
.
.അനിയൻ്റെ ഭാര്യമാത്രം പറഞ്ഞു,”ഇപ്പോൾ സായിപ്പന്മാർ ഒരു മെഷീൻ കണ്ടുപിടിച്ചിട്ടുണ്ട്.അതിനുള്ളിൽ ക്കൂടി നോക്കിയാൽ മനുഷ്യരെ തുണിയുടുക്കാത്ത രീതിയിൽ കാണാം”.
അതുകേട്ടതോടുകൂടി പിന്നെ കുഞ്ഞന്നാമ്മ ആരോടും ഈ വിഷയം ചർച്ച ചെയ്തില്ല.
“എല്ലാത്തിനും അസൂയയാ.”തന്നതാൻ പറഞ്ഞു..
ആറുമാസം കഴിഞ്ഞു .
ഒരു ദിവസം പതിവുപോലെ പള്ളിയിൽ പോയി നൊവേനയും കഴിഞ്ഞു വരുമ്പോൾ പള്ളിയിലെ അച്ചൻ വിളിച്ചു.”കുഞ്ഞന്നാമ്മ ഒന്ന് പള്ളിമുറിയിലേക്ക് വരൂ.”
അച്ചൻ ഒരു തടിച്ച കവർ കൊണ്ടുവന്ന് ചിരിച്ചുകൊണ്ട് അത് തുറന്ന് കാണിച്ചു കൊടുത്തു. അതിൽ കുഞ്ഞന്നാമ്മയുടെ പല പോസിലുള്ള ഏതാനും ഫോട്ടോകൾ ആയിട്ടിരുന്നു.കുഞ്ഞന്നാമ്മക്ക് കൊടുക്കാൻ സായിപ്പ് ഇംഗ്ലണ്ടിൽ നിന്നും പള്ളിയുടെ അഡ്രസിൽ അയച്ചുകൊടുത്തതായിരുന്നു ആ ഫോട്ടോകൾ..കുഞ്ഞന്നാമ്മക്ക് സന്തോഷം അടക്കുവാനായില്ല,എങ്കിലും ആരോടും പറഞ്ഞില്ല.
“എല്ലാത്തിനും മുഴുത്ത അസൂയയാണ്.വെറുതെ എന്തിന് നാണംകെടണം?”
.ഒരു നിധി കിട്ടിയ പോലെ ആ ഫോട്ടോകൾ കുഞ്ഞന്നാമ്മ തനിക്ക് സ്ത്രീധനമായി കിട്ടിയ കാലിപ്പെട്ടിയിൽ ഒരു തുണിയിൽ പൊതിഞ്ഞു സൂക്ഷിച്ചു വച്ചു.
കാലമേറെ കടന്നു പോയി.
കുഞ്ഞന്നാമ്മ ഒഴിച്ച് എല്ലാവരും ആ ഫോട്ടോയുടെ കാര്യം മറന്നു
ആരും അറിയാതെ ഇടക്കിടക്ക് കുഞ്ഞന്നാമ്മ കാലിപ്പെട്ടി തുറന്ന് ആ ഫോട്ടോകൾ എടുത്തുനോക്കും. ‘
അമ്മ ആയിരുന്ന കുഞ്ഞന്നാമ്മ വല്യമ്മയായി.
മക്കളും മക്കളുടെ മക്കളും എല്ലാം ആയി എല്ലാവരുടേയും അമ്മച്ചിയായി കുഞ്ഞന്നാമ്മ ഭരണം നടത്തിപ്പോന്നു.
കുഞ്ഞന്നാമ്മയുടെ മകൻ കുഞ്ഞുമോൻ എന്ന് വിളിക്കുന്ന അന്തോണിയുടെ മകൻ സണ്ണിക്കുട്ടിക്ക് ലണ്ടനിൽ ജോലി കിട്ടി..
കുഞ്ഞന്നാമ്മയ്ക്ക് കൊച്ചുമക്കളിൽ ഏറ്റവും ഇഷ്ടം സണ്ണിക്കുട്ടിയോടായിരുന്നു.
കുഞ്ഞന്നാമ്മ ആരും കേൾക്കാതെ സണ്ണികുട്ടിയോട് ആ ഫോട്ടോയുടെ കഥയും ചരിത്രവും പറഞ്ഞു .അവൻ ആ കഥകൾ കേട്ട് വായും തുറന്ന് ഇരുന്നുപോയി.
“നീ ബ്രിട്ടോ സായിപ്പിനെ കണ്ടാൽ എൻ്റെ അന്വേഷണം പറയണം.”
അവനെ പെട്ടി തുറന്നു സൂക്ഷിച്ചു വച്ചിരുന്ന ഫോട്ടോകൾ കാണിച്ചുകൊടുത്തു.അവന് അതൊരു പുതിയ അറിവായിരുന്നു.എഴുപതു വർഷം പഴക്കമുള്ള ആ ഫോട്ടോകൾ യാതൊരു കേടും കൂടാതെ ഇരിക്കുന്നു.
ഫോട്ടോ നോക്കി സണ്ണിക്കുട്ടി പറഞ്ഞു,”വല്യമ്മച്ചി അന്ന് എന്ത് സുന്ദരിയായിരുന്നു?.വല്യമ്മച്ചിയുടെ സൗന്ദര്യം മക്കൾ ആർക്കും കിട്ടിയില്ലല്ലോ ?”
അതുകേട്ട് കുഞ്ഞന്നാമ്മയുടെ മുഖം പ്രകാശിച്ചു.സണ്ണിക്കുട്ടി ആ ഫോട്ടോയുടെ കവറിൽ എഴുതിയിരുന്ന അഡ്രസ്സ് നോക്കി.ജെയിംസ് ബ്രിട്ടോ ഗ്രാൻറ് റോഡ് 4 പോർട്ട്സ് മൗത്.
എഴുപത് വർഷം മുൻപുള്ള കാര്യമാണ്,വല്യമ്മച്ചിക്ക് ഇപ്പൾ തൊണ്ണൂറ്റിരണ്ട് വയസ്സായിരിക്കുന്നു..ഭൂതകാല സ്വപ്നങ്ങളും ഓർമകളുമായി വല്യമ്മച്ചി ജീവിക്കുന്നു.
ഫോട്ടോ കണ്ട് കുഞ്ഞന്നാമ്മ പറഞ്ഞത് ബോധ്യപ്പെട്ടെങ്കിലും അവൻ അത് കാര്യമായി എടുത്തില്ല.
ഇനി അവൻ ജോലി സ്ഥലത്തുനിന്നും അവധിക്ക് വരുമ്പോൾ തീർച്ചയായും ബ്രിട്ടോ സായിപ്പിനെക്കുറിച്ചു അന്വേഷിക്കും എന്നുതന്നെ കുഞ്ഞന്നാമ്മ കരുതി.
സണ്ണിക്കുട്ടി ഭാര്യയുമൊന്നിച്ചു ലണ്ടനിലെ നാഷണൽ മ്യൂസിയത്തിൽ ചുറ്റിനടക്കുമ്പോഴാണ് ആ ഫോട്ടോ അവൻ്റെ കണ്ണിൽ പെടുന്നത് .
“ദേ , നമ്മുടെ വല്യമ്മച്ചി ” അവൻ വിളിച്ചുകൂകി .അതെ അത് കുഞ്ഞന്നാമ്മയുടെ ഫോട്ടോ തന്നെ ആയിരുന്നു.എ ട്രാവൻകൂർ വുമൺ ഇൻ ട്രഡീഷണൽ ഡ്രസ്സ്( A travancore woman in traditional dress )എന്ന് അതിനടിയിൽ എഴുതിവച്ചിരിക്കുന്നു..അതെ അത് വല്യമ്മച്ചി തന്നെ.
ലണ്ടനിൽ നിന്നും കൊച്ചു മകൻ സണ്ണിക്കുട്ടി അവധിക്ക് വരുന്നു എന്നറിഞ്ഞപ്പോഴേ കുഞ്ഞന്നാമ്മക്കു ആവേശമായി.അവൻ ബ്രിട്ടോ സായിപ്പിനെ കണ്ടിട്ടുണ്ടായിരിക്കും.തന്നെകുറിച്ചു സായിപ്പ് അന്വേഷിച്ചിട്ടുണ്ടാകും,എന്നെല്ലാം മനസ്സിൽ സ്വപ്നങ്ങൾ നെയ്തുകൊണ്ടിരുന്നു.
കുഞ്ഞന്നാമ്മയുടെ ഉത്സാഹവും സന്തോഷവും എന്തുകൊണ്ടാണെന്ന് ആർക്കും മനസ്സിലായില്ല.
“തൊണ്ണൂറ്റിരണ്ട്‍ വയസ്സായില്ലേ, അമ്മക്ക് നല്ല ബോധം ഇല്ലാതായി,നമ്മൾക്ക് ഒരു ഹോം നഴ്സിനെ വയ്ക്കാം എപ്പോഴും ഒരാളുടെ ശ്രദ്ധ വേണം.”മകൻ്റെ ഭാര്യ പറഞ്ഞു.
അത് എല്ലാവർക്കും സമ്മതമായിരുന്നു.സണ്ണിക്കുട്ടി വരുന്നതും കാത്തു കുഞ്ഞന്നാമ്മ ഇരുന്നു.
കുഞ്ഞന്നാമ്മ ഹോം നഴ്‌സിനോട് പറഞ്ഞു,” നീ ആ പെട്ടി ഒന്ന് തുറക്ക്.”
അവൾ പെട്ടി തുറന്നു.അതിൽ ഒരു പഴയ ടർക്കി തൂവാലയിൽ എന്തോ പൊതിഞ്ഞു വച്ചിരുന്നു.
“അതിങ്ങെടുക്ക്”.
അവർ പൊതി എടുത്തുകൊടുത്തു.ആ പൊതിയഴിച്ചു കുഞ്ഞന്നാമ്മ കുറേനേരം ആ ഫോട്ടോകളിൽ തന്നെ നോക്കിയിരുന്നു.ശല്യപ്പെടുത്തണ്ട എന്നു വിചാരിച്ചു ഹോം നഴ്സസ് പുറത്തേക്ക് പോയി.
സണ്ണിക്കുട്ടി കാറിൽ നിന്നും ഇറങ്ങി ആദ്യം പോയത് വല്യമ്മച്ചിയുടെ റൂമിലേക്കാണ്. ബ്രിട്ടോ സായിപ്പ് എടുത്ത കുഞ്ഞന്നാമ്മച്ചിയുടെ ഫോട്ടോ കണ്ടത് അമ്മച്ചിയെ അറിയിക്കണം.
വാതിൽക്കൽ എത്തിയപ്പോഴേ അവൻ വിളിച്ചു,” വല്യമ്മച്ചി വല്യമ്മച്ചി.”
വാതിലിന് എതിർ വശത്തേക്ക് തിരിഞ്ഞു തുറന്നുകിടക്കുന്ന ജനാലയിൽകൂടി പുറത്തേക്ക് നോക്കി കിടക്കുകയായിരുന്നു വല്യമ്മച്ചി.
അവൻ അടുത്തുചെന്നു.”വല്യമ്മച്ചി ഇത് ഞാനാ സണ്ണിക്കുട്ടി”
വല്യമ്മച്ചി ഉറങ്ങുകയാണ്.ഉറങ്ങുന്ന വല്യമ്മച്ചിയുടെ അടുത്ത് തുറന്നുകിടന്നിരുന്ന ആ തുണി കെട്ട് സണ്ണിക്കുട്ടി കയ്യിൽ എടുത്തു. അതിൽ ബ്രിട്ടോ സായിപ്പ് എടുത്ത വല്യമ്മച്ചിയുടെ ഫോട്ടോകൾ ആയിരുന്നു.
അവൻ പതുക്കെ കുലുക്കി വിളിച്ചു “കുഞ്ഞന്നമ്മേ,ഇത് ഞാനാ സണ്ണിക്കുട്ടി എഴുന്നേൽക്ക്”
സണ്ണിക്കുട്ടിയുടെ കയ്യിലെ ആ കടലാസുകെട്ടിൽ നിന്നും കുറെ ഫോട്ടോകൾ താഴേക്ക് വീണു.അവൻ അത് പെറുക്കി എടുക്കുമ്പോൾ ഫോട്ടോകളുടെ കൂട്ടത്തിൽ ചിരിച്ചുകൊണ്ട് നിൽക്കുന്ന ഒരു സായിപ്പിൻ്റെ ചിത്രം.
അത് വല്യമ്മച്ചി അവനെ കാണിച്ചിരുന്നില്ല.അതിൻ്റെ യാതൊരു സൂചനയും കൊടുത്തിരുന്നുമില്ല .
അത് ജെയിംസ് ബ്രിട്ടോ.എന്ന സായിപ്പ് ആയിരിക്കും.
സണ്ണിക്കുട്ടി വീണ്ടും വിളിച്ചു,”കുഞ്ഞന്നമ്മേ,കൊച്ചുകളളി,എഴുന്നേൽക്ക് ബ്രിട്ടോ സായിപ്പിൻ്റെ വിശേഷങ്ങൾ അറിയണ്ടേ?”
കുഞ്ഞന്നാമ്മ മറുപടി ഒന്നും പറഞ്ഞില്ല. സംശയത്തോടെ സണ്ണിക്കുട്ടി വിളിച്ചു .”വല്യമ്മച്ചി…………………”
ശബ്ദം കേട്ട് ഓടിവന്ന ഹോം നഴ്‌സ് കുഞ്ഞന്നാമ്മയുടെ പൾസ് പിടിച്ചുനോക്കി.
നിശബ്ദതയുടെ തണുത്ത നിഴലുകൾ ആ ചിത്രങ്ങളെ ചേർത്തുപിടിച്ചു.അജ്ഞാതവും അവ്യക്തവുമായ സ്നേഹത്തിൻ്റെ നിഴലുകൾ അവരെ പൊതിഞ്ഞു..
പ്രശസ്ത ഗായകന്‍ തോപ്പില്‍ ആന്റോ അന്തരിച്ചു. 81 വയസ്സായിരുന്നു പ്രായം. കൊച്ചി ഇടപ്പള്ളിയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം. ആയിരത്തിലേറെ നാടകഗാനങ്ങളും ഒരുപിടി മികച്ച സിനിമാഗാനങ്ങളും ആന്റോ മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുണ്ട്.
സി.ജെ തോമസിന്റെ ‘വിഷവൃക്ഷം’ നാടകത്തിലൂടെയാണ് ആന്റോ പിന്നണി ഗായകനായത്. പിന്നീട് മാള മഹാത്മാ തീയറ്റേഴ്സ്, ചാലക്കുടി സൈമ തീയറ്റേഴ്സ്, എന്‍.എന്‍ പിള്ളയുടെ നാടക സമിതി, കായംകുളം പീപ്പിള്‍സ് തീയറ്റേഴ്സ് എന്നിങ്ങനെ നാടക ഗാനങ്ങളുടെ സ്വരമായി.
യേശുദാസ് ആദ്യമായി പാടിയ സിനിമയായ ‘കാല്‍പ്പാടുകള്‍’ സംവിധാനം ചെയ്ത കെ.എസ് ആന്റണിയാണ് ആന്റോയ്ക്ക് സിനിമാ പിന്നണി ഗായകനായി ആദ്യ അവസരം നല്‍കിയത്. ‘ഫാദര്‍ ഡാമിയന്‍’ എന്ന ആദ്യ ചിത്രത്തില്‍ ബാബുരാജായിരുന്നു സംഗീത സംവിധായകന്‍.
പിന്നീട് എം.കെ. അര്‍ജുനന്‍, ദേവരാജന്‍, കെ.ജെ. ജോയ് തുടങ്ങിയ പ്രതിഭകളുടെ സംഗീത സംവിധാനത്തില്‍ പാടാന്‍ കഴിഞ്ഞു. ”മധുരിക്കും ഓര്‍മകളേ…” എന്ന ഹിറ്റ് നാടകഗാനം സി.ഒ ആന്റോയാണ് ആദ്യം പാടിയതെങ്കിലും അദ്ദേഹം സിനിമയിലേക്ക് പോയതോടെ ആ ഗാനം ഒട്ടേറെ വേദികളില്‍ തോപ്പില്‍ ആന്റോ അവതരിപ്പിച്ചു. ഒട്ടേറെ പുതിയ ഗായകരെ തന്റെ ട്രൂപ്പായ ‘കൊച്ചിന്‍ ബാന്‍ഡോറി’ലൂടെ ആന്റോ കേരളത്തിന് സമ്മാനിച്ചിട്ടുമുണ്ട്.
വെള്ളിയാഴ്ച പാകിസ്ഥാനിൽ ശ്രീലങ്കൻ പൗരനായ ഫാക്ടറി മാനേജരെ ജനക്കൂട്ടം തല്ലിക്കൊന്നു, തീകൊളുത്തിയ സംഭവത്തിൽ പ്രതികരണവുമായി പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. “പാകിസ്ഥാന് നാണക്കേടിന്റെ ദിനം” എന്ന് സംഭവത്തെ വിശേഷിപ്പിച്ച ഇമ്രാൻ ഖാൻ, ഭീകരമായ ആൾക്കൂട്ട ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണത്തിന് താൻ വ്യക്തിപരമായി മേൽനോട്ടം വഹിക്കുമെന്നും പറഞ്ഞു. മതനിന്ദ ആരോപിച്ചാണ് ആൾക്കൂട്ട കൊലപാതകം നടന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
“ഒരു തെറ്റും ഉണ്ടാകാതിരിക്കട്ടെ, ഉത്തരവാദികളായ എല്ലാവരെയും നിയമത്തിന്റെ മുഴുവൻ കാഠിന്യത്തിലും ശിക്ഷിക്കും,” ഇമ്രാൻ ഖാൻ ട്വീറ്റ് ചെയ്തു.
പാകിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിൽ നിന്ന് 200 കിലോമീറ്റർ തെക്കുകിഴക്കായി സിയാൽകോട്ടിലാണ് സംഭവം നടന്നത്. സംഭവത്തിന്റെ ഭയാനകമായ നിരവധി വീഡിയോ ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ജനക്കൂട്ടം ഇരയെ മർദ്ദിക്കുന്നതും മതനിന്ദയ്‌ക്കെതിരെ മുദ്രാവാക്യം വിളിക്കുന്നതും വീഡിയോയിൽ കാണാം. മറ്റ് ക്ലിപ്പുകളിൽ കൊല്ലപ്പെട്ട വ്യക്തിയുടെ ശരീരം കത്തിച്ചതും അദ്ദേഹത്തിന്റെ കാർ മറിഞ്ഞു കിടക്കുന്നതും കാണാം. ആൾക്കൂട്ടത്തിൽ പലരും തങ്ങളുടെ ഐഡന്റിറ്റി മറയ്ക്കാൻ ശ്രമിക്കുന്നില്ല, മാത്രമല്ല ചിലർ കത്തുന്ന മൃതദേഹത്തിന് മുന്നിൽ സെൽഫിയും എടുക്കുന്നത് വീഡിയോയിൽ കാണാം.
സംഭവത്തിൽ ഇതിനകം 50 പേരെ പൊലീസ് അറസ്റ്റ് ചെയ്തതായി പാകിസ്ഥാനിലെ പഞ്ചാബ് സർക്കാർ വക്താവ് ഹസൻ ഖവാർ ലാഹോറിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. 48 മണിക്കൂറിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ നിർദേശം ലഭിച്ചതിനാൽ സിസിടിവി ദൃശ്യങ്ങൾ സൂക്ഷ്മമായി പരിശോധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
മതനിന്ദ വിരുദ്ധ പാർട്ടിയായ തെഹ്‌രീകെ-ഇ-ലബ്ബായിക് പാകിസ്ഥാൻ (ടിഎൽപി) ഉപയോഗിക്കാറുള്ള മുദ്രാവാക്യങ്ങൾ തന്നെയാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോകളിൽ കേൾക്കുന്നത്. പാരീസ് ആസ്ഥാനമായുള്ള ആക്ഷേപഹാസ്യ മാസികയായ ചാർലി ഹെബ്‌ദോ കഴിഞ്ഞ വർഷം മുഹമ്മദ് നബിയെ ചിത്രീകരിക്കുന്ന കാർട്ടൂണുകൾ പുനഃപ്രസിദ്ധീകരിച്ചതിന് ശേഷം ഫ്രാൻസ് വിരുദ്ധ പ്രചാരണം ഉൾപ്പെടെയുള്ള പ്രതിഷേധങ്ങളാൽ TLP മുമ്പ് രാജ്യത്തെ സ്തംഭിപ്പിച്ചിരുന്നു.
മരക്കാര്‍ അറബിക്കടലിന്റെ സിംഹം ചിത്രത്തിനെതിരെ നടക്കുന്ന നെഗറ്റീവ് ക്യാംപെയന്‍ ചിലര്‍ മനപൂര്‍വ്വം ചെയ്യുന്നതാണെന്ന ആരോപണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. മമ്മൂട്ടി ആരാധകരാണ് ചിത്രത്തിനെതിരെ പ്രവര്‍ത്തിക്കുന്നതെന്ന് ആരോപിച്ച് ചില മോഹന്‍ലാല്‍ ആരാധകരും രംഗത്ത് എത്തിയിരുന്നു.
മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വിമല്‍ കുമാറും സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. മമ്മൂട്ടിക്കുള്ള തുറന്ന കത്ത് എന്ന നിലയില്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു വിമല്‍ കുമാറിന്റെ പ്രതികരണം.
പോസ്റ്റ് വലിയ ചര്‍ച്ചയായതോടെ ക്ഷമ ചോദിച്ച് രംഗത്തെത്തിയിരിക്കുകയാണ് വിമല്‍. പോസ്റ്റില്‍ വെല്ലുവിളിയും ഭീഷണിയുമാണെന്ന് ചൂണ്ടിക്കാട്ടി വിവാദമായതോടെയാണ് വിമല്‍ കുമാര്‍ പോസ്റ്റ് പിന്‍വലിച്ചത്. മമ്മൂട്ടി സാറിന് തുറന്ന കത്ത് എന്ന നിലയിലായിരുന്നു കഴിഞ്ഞ ദിവസത്തെ പോസ്റ്റ്.
വിമലിന്റെ ആദ്യ പോസ്റ്റ്:
മമ്മൂട്ടി സാറിന് തുറന്ന കത്ത്.. ആമുഖമായി പറയാം എന്നോട് ക്ഷമിക്കുക. മലയാള സിനിമ വ്യവസായത്തെ പരിപോഷിപ്പിക്കാന്‍ പോകുന്ന വേളയില്‍, അതിന്റെ യാത്രാപഥങ്ങള്‍ എല്ലാവരും കൂടെ നില്‍ക്കേണ്ട സമയത്ത് ‘അങ്ങേ ഇഷ്ടപ്പെടുന്ന ആള്‍ക്കാര്‍’ എന്ന് സ്വയം ചിന്തിക്കുന്ന ആള്‍ക്കാര്‍ മലയാള സിനിമയോട് കാണിക്കുന്ന ഹീനമായ പ്രവര്‍ത്തികള്‍ക്കെതിരെ മൗനം വെടിയണം. ഞങ്ങള്‍ക്ക് കഴിയും ചെളി വാരി എറിയാന്‍. ഞങ്ങളെ അതിന് പ്രാപ്തരാക്കരുത്.
രണ്ടാമത്തെ പോസ്റ്റ്:
AKMFCWA എന്ന മോഹന്‍ലാല്‍ സാറിനെ ഇഷ്ടപ്പെടുന്ന സംഘടന രൂപീകൃതമായത് പോലും മമ്മൂട്ടി സാര്‍ എന്ന മഹാനായ കലാകാരന്‍ താല്‍പര്യം എടുത്തത് കൊണ്ടാണ്. അദ്ദേഹത്തിന്റെ സ്‌നേഹവായ്പ് അടുത്തറിഞ്ഞ ഒരാളാണ് ഞാന്‍. ‘മമ്മൂട്ടി സാറിന് തുറന്ന കത്ത്’ എന്ന രീതിയില്‍ ഞാന്‍ എന്റെ മുഖപുസ്തകത്തില്‍ പരാമര്‍ശിക്കുകയുണ്ടായി. ഞാന്‍ അതിന് ക്ഷമ ചോദിക്കുന്നു. മമ്മൂട്ടി സാറിനോട് ഉള്ള സ്‌നേഹവും ആദരവും തുടര്‍ന്നും ഉണ്ടാകും. ആരെയും വേദനിപ്പിക്കാന്‍ പറഞ്ഞതല്ല..
കായികരംഗത്തെ ‘പയനിയർ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ടെസ്റ്റ് കളിക്കാരനായ ഇംഗ്ലണ്ടിന്റെ എലീൻ ആഷ് 110 വയസ്സുള്ളപ്പോൾ അന്തരിച്ചു.
1937-ൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ അരങ്ങേറ്റം കുറിച്ച ശേഷം വലംകൈയ്യൻ സീമർ ആഷ് ഇംഗ്ലണ്ടിനായി ഏഴ് ടെസ്റ്റുകൾ കളിച്ചു. 1949-ൽ വിരമിച്ചെങ്കിലും 98 വയസ്സ് വരെ ഗോൾഫും കളിച്ചു, 105-ാം വയസ്സിൽ യോഗ പോലും പരിശീലിച്ചു.
അതേ പ്രായത്തില്‍ ഡ്രൈവിംഗ് ടെസ്റ്റ് പാസായ അവര്‍ ഈ വര്‍ഷമാദ്യം യാതൊരു ആശങ്കയുമില്ലാതെ 109 ആം വയസില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കുകയും ചെയ്ത് എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു.
72 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഐലീന്‍ അവസാന ടെസ്റ്റും കളിച്ച് മൈതാനം വിടുന്നത്. ഇംഗ്‌ളണ്ടിന് വേണ്ടി 7 ടെസ്റ്റുകള്‍ കളിച്ച് 10 വിക്കറ്റുകള്‍ നേടിയ ഐലീനെ പക്ഷെ 2011 ലെത്തുമ്പോള്‍ വീണ്ടും വാര്‍ത്തകള്‍ തേടി വന്നു. ആദ്യമായിട്ടാണ് അന്ന് ഒരാള്‍ വനിതാ ക്രിക്കറ്റില്‍ ജീവിതയാത്രയില്‍ ഒരു സെഞ്ചുറി പിന്നിടുന്നത്.
ഒടുവില്‍ സെഞ്ചുറിയും കഴിഞ്ഞ് 10 വര്‍ഷവും പിന്നിട്ട് ഐലീന്‍ 110 ആം വയസില്‍ വിട പറയുമ്പോള്‍ ഒരപൂര്‍വത കൂടി ലോകക്രിക്കറ്റ് കാണുകയാണ്. ലോക ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ കാലം ജീവിച്ച ടെസ്റ്റ് ക്രിക്കറ്ററാകാന്‍ മറ്റുള്ളവര്‍ക്ക് ഒരു വെല്ലുവിളി കൂടി നല്‍കിയാണ് ഐലീന്‍ മടങ്ങുന്നത്.
“അസാധാരണമായ ജീവിതം നയിച്ച ശ്രദ്ധേയയായ സ്ത്രീ” എന്നാണ് ഇസിബി അവളെ വിശേഷിപ്പിച്ചത്. അവളുടെ ഛായാചിത്രം 2019-ൽ ലോർഡ്‌സിൽ അനാച്ഛാദനം ചെയ്‌തു, മേരിലിബോൺ ക്രിക്കറ്റ് ക്ലബ്ബിൽ അവൾക്ക് ആജീവനാന്ത ഓണററി അംഗത്വവും ഉണ്ടായിരുന്നു.
ഐഎംഎഫിന്റെ തലപ്പത്തേക്കെത്തുന്ന ആദ്യ വനിതയായി മലയാളി സാമ്പത്തിക വിദഗ്ധ ഗീത ഗോപിനാഥ്. ഐഎംഎഫിന്റെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായാണ് ഗീതയ്ക്ക് സ്ഥാനക്കയറ്റം. സ്ഥാനം ഏറ്റെടുക്കുന്നതോടെ ഐഎംഎഫിലെ ഉയര്‍ന്ന പദവിയിലുള്ള രണ്ടാമത്തെയാളാകും ഗീത. അടുത്ത മാസം 21ന് അവര്‍ ചുമതലയേല്‍ക്കും.
നിലവില്‍ ഐഎംഎഫ് ചീഫ് എകണോമിസ്റ്റ് ആണ് ഗീത ഗോപിനാഥ്. 2018 ഒക്ടോബറില്‍ ആണ് ഗീത ഗോപിനാഥ് ഐഎംഎഫിന്റെ ഭാഗമായി പ്രവര്‍ത്തിച്ചു തുടങ്ങിയത്. കോവിഡ് മഹാമാരി,വാക്‌സിനേഷന്‍, കാലാവസ്ഥാ വ്യതിയാനം എന്നിവയുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്.
ഐഎംഎഫിന്റെ ചരിത്രത്തിലെ ആദ്യ മുഖ്യ സാമ്പത്തിക വിദഗ്ധയാണ് ഗീത ഗോപിനാഥ്. ഫണ്ടിന്റെ ഗവേഷക വിഭാഗത്തിന്റെ ചുമതലയായിരുന്നു ഇതുവരെ ഗീതയ്ക്ക്.
നിലവിലെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ജോഫ്രി ഒകാമോട്ടോ സ്ഥാനമൊഴിയുന്ന ഒഴിവിലേക്കാണ് ഗീതയ്ക്ക് നിയമനം. ഐഎംഎഫ് മാനേജിങ് ഡയറക്ടര്‍ ക്രിസ്റ്റലിന ജോര്‍ജീവയാണ് ഗീതയുടെ പുതിയ സ്ഥാനലബ്ധിയെക്കുറിച്ച് വെളിപ്പെടുത്തിയത്.
ഫണ്ടിനുവേണ്ടി ഇതിനകം തന്നെ ഗീത അര്‍പ്പിച്ച സംഭാവനകള്‍ അപാരമാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു. നമ്മുടെ കാലത്തെ ഏറ്റവും മോശം സാമ്പത്തിക പ്രതിസന്ധി ഘട്ടം മറികടക്കാനായി ഫണ്ടിനെയും ആഗോള സമ്പദ്ഘടനയെയും ബൗദ്ധികമായി നേതൃത്വം നല്‍കിയയാളാണ് ഗീതയെന്നും ക്രിസ്റ്റലിന ജോര്‍ജീവ കൂട്ടിച്ചേര്‍ത്തു.
2016-18ല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു. കണ്ണൂര്‍ സ്വദേശി ടിവി ഗോപിനാഥിന്റെയും വിജയലക്ഷ്മിയുടെയും മകളാണ് അമേരിക്കന്‍ പൗരത്വമുള്ള ഗീത. 1971 ഡിസംബര്‍ എട്ടിന് കൊല്‍ക്കത്തയിലാണ് ഗീതയുടെ ജനനം.
ഡല്‍ഹി സര്‍വകലാശാലയില്‍നിന്നാണ് ബിരുദ, ബിരുദാനന്തര പഠനം പൂര്‍ത്തിയാക്കുന്നത്. 1996ല്‍ വാഷിങ്ടണ്‍ സര്‍വകലാശാലയിലും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദ പഠനം പൂര്‍ത്തിയാക്കി. 2001ല്‍ പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയില്‍നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ഗവേഷണം പൂര്‍ത്തിയാക്കി. ഷിക്കാഗോ സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറായി സേവനം തുടരുന്നതിനിടെയാണ് ഐഎംഎഫിന്റെ ഭാഗമാകുന്നത്.മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഇഖ്ബാല്‍ സിംഗ് ധലീവാളാണ് ഭര്‍ത്താവ്. മകന്‍ രഹീല്‍.
രാധാകൃഷ്ണൻ മാഞ്ഞൂർ
പുതുമഴയിലാണ് ആലിപ്പഴം വീണത്. പിന്നീട് ഭൂമി തിമർത്തു പെയ്യുന്ന മഴ . പെരുമഴ, മഴ വഴികളിലൂടെയാണ് ജൂണും ജൂലൈയും നമുക്ക് പരിചിതമാവുന്നത്. അനുസ്യൂതമായ് ആകാശത്തുനിന്നും തിമിർത്തങ്ങനെ ….
ബാല്യത്തിന്റെ കളിമുറ്റത്ത് കൂട്ടുകാർക്കൊപ്പം കളിവള്ളമുണ്ടാക്കി രസിച്ച മഴക്കാലങ്ങൾ ….. ഓർമ്മകളുടെ ആ മഴ വെള്ളച്ചാലുകൾ എത്ര രസകരം. മഴ വെള്ളം കെട്ടി നിർത്തിയും ചവിട്ടിത്തെറിച്ചും കടന്നുപോയ ഇന്നലകൾ .
സ്കൂൾ തുറക്കുന്ന ജൂൺ മാസത്തിൽ പുത്തനുടുപ്പിട്ട് മഴയത്തുള്ള യാത്ര പുത്തൻ ഷർട്ടിന് മഴ സമ്മാനിച്ച സമ്മിശ്രഗന്ധം. പത്താം ക്ലാസ് പരീക്ഷ തീർന്ന ദിവസം വൈകുന്നേരം പെയ്ത മഴ… കോളേജ് ക്യാമ്പസിലെ കൊലുന്നൻ പെൺകുട്ടി നിറകണ്ണുകളോടെ യാത്ര ചോദിച്ചപ്പോഴും മഴ …. അച്ഛൻ്റെ മരണ രാത്രിയിലും മഴ… മഴ സഹയാത്രികയാവുന്നു… ജീവിതത്തിൻ്റെ സന്തോഷങ്ങളിലും സന്താപങ്ങളിലും മഴയൊരു അനിവാര്യതയാവുന്നു.
മരണത്തിൻ്റെ ഇടനാഴിയിലും ഒരു മഴയുണ്ട് . ഹൃദയം മുറിച്ച് കടന്നു പോകുന്നവരുടെ കണ്ണീരായിട്ടാണ് കാണേണ്ടത്. വേർപാടുകളുടെ, സങ്കടങ്ങളുടെ നൊമ്പര മഴ .
അയൽ ഗ്രാമത്തിൽ നിന്നും ഒരു രാത്രി മഴയിലാണ് മരണം അറിയിച്ച് ആൾ വന്നത്. മരിച്ച ആളിന്റെ അടുത്ത ബന്ധു വരുന്നത് രാത്രി 11 നുള്ള തീവണ്ടിയിൽ. അയാളെത്തിയെങ്കിൽ മാത്രമേ ശവസംസ്കാരം നടത്താൻ പറ്റുകയുള്ളൂ. ബന്ധുവിനായിട്ട് തീവണ്ടി സ്റ്റേഷനിൽ കാത്തിരിപ്പ്. ചുറ്റും ഏകാന്തത പടർന്ന രാത്രി. ഈ കാത്തിരിപ്പിനിടയിലും മഴ . തീവണ്ടി പാളങ്ങൾക്ക് മുകളിലേയ്ക്ക് അമ്ല മഴപെയ്യുന്നു …..സ്റ്റേഷനിലെ പുരാതനമായ ക്ലോക്കിൽ 11:00 മണി അടിക്കുമ്പോഴും അസ്വസ്ഥമായി തെക്കുവടക്ക് നടക്കുകയായിരുന്നു. വണ്ടി ഇതുവരെ എത്തിയിട്ടില്ല. പാളത്തിൻ്റെ അങ്ങേത്തലയ്ക്കലെങ്ങാനും തീവണ്ടിയുടെ മുരൾച്ചയുണ്ടോ ? ഇല്ല . സ്റ്റേഷനിലെ സിഗ്നൽ ലൈറ്റിന്റെ വെളിച്ചം മാത്രം പാളത്തിൽ ചുവന്ന രേഖയായി കിടന്നു. സ്റ്റേഷൻ മാസ്റ്ററുടെ മുറിയ്ക്കരികിൽ ചെന്ന് ഉദ്വേഗത്തോടെ നോക്കി. കഴുത്തിൽ മഫ്ലയർ ചുറ്റിയ സ്റ്റേഷൻ മാസ്റ്റർ തല ഉയർത്തി പറഞ്ഞു. പാസഞ്ചർ അൽപം ലേറ്റാണ്. ഒന്നരമണിക്കൂർ ഇനിയും താമസിക്കും.’
വീണ്ടും സിമൻറ് ബെഞ്ചിൽ തപസ്സ് . തകരം പാകിയ ഷെഡ്ഡിങ് മുകളിൽ ആരോ തിമിർത്താടുന്നു. അട്ടഹസിക്കുന്നു…. മറ്റാരുമല്ല മഴയാണ്. മരണത്തിന്റെ നരച്ച മുഖമുള്ള മഴ .
ഒ വി വിജയൻറെ ‘ഖസാക്കിൻറെ ഇതിഹാസ’ത്തിൽ രവിയുടെ ‘കൂമൻകാവിൽ’ നിന്നുള്ള അവസാന യാത്രയിലും മഴയുണ്ട് , കനക്കുന്ന മഴയിലൂടെയാണ് രവിയുടെ യാത്ര . “മഴ പെയ്യുന്നു . മഴ മാത്രമേയുള്ളൂ. കാലവർഷത്തിന്റെ അനാദിയായ വെളുത്ത മഴ .മഴ ഉറങ്ങി . മഴ ചെറുതായി. രവി ചാഞ്ഞു കിടന്നു . അയാൾ ചിരിച്ചു. മഴവെള്ളത്തിന്റെ സ്പർശം. ചുറ്റും പുൽക്കൊടികൾ മുളപൊട്ടി. രോമകൂപങ്ങളിലൂടെ പുൽക്കൊടികൾ വളർന്നു. മുകളിൽ വെളുത്ത കാലവർഷം പെരുവിരലോളം ചുരുങ്ങി”
തോറാനയും മഴയും
ബാല്യകാലത്ത് നിർത്താതെ മഴ പെയ്യുന്ന ഒരു ദിവസം ആകാശത്തേക്ക് നോക്കി അമ്മ പറഞ്ഞു “ഇന്ന് തോറാനയാണ്. അതാണീ പെരുമഴ . ഈ പെരുമഴക്ക് ആറാന തോട്ടിൽകൂടി ഒഴുകി വരുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.”
മഴവെള്ളപ്പാച്ചിലിൽ ആനകൾ പോലും കാൽവഴുതി ഒഴുകി പോകുമെന്ന് വിശേഷിപ്പിച്ചത് ഏതോ പഴമക്കാരനായ സരസനാവാം. ഇവിടെ പെരുമഴയുടെ ഈ അവസ്ഥ മനോഹരമായ മിത്താവുന്നു. ഫാന്റെസിയുടെ തലത്തിലേയ്ക്ക് ഉയരുന്ന തോറാന ഗ്രാമ ജീവിതത്തിന് മഴയുമായുള്ള അഭേദ്യബന്ധത്തെ കാണിക്കുന്നു.
മഴയെയും പരസ്യവൽക്കരിക്കുന്നു.
എന്തിനെയും ഏതിനെയും പരസ്യവൽക്കരിക്കാൻ നമ്മൾ മുന്നിലാണ്. കേരളത്തിലെ പ്രശസ്തരായ കുട നിർമാതാക്കളാണ് മഴയെ അവരുടെ ബിസിനസിന്റെ ഭാഗമാക്കിയത്. മഴയെന്നാൽ കുടയെന്നും കുടെയെന്നാൽ ഏതെന്നുമുള്ള പാഠഭേദങ്ങൾ.
മഴക്കു ‘ കുഞ്ഞാത്ത’ യെന്ന ഓമനപ്പേരിട്ട് ഉപഭോഗ സംസ്കാരത്തിൻറെ ഭാഗമാക്കുന്നു. മലയാളത്തിന്റെ പുതിയ പദാവലികളിൽ ഈ വിധത്തിലുള്ള ‘കുഞ്ഞാത്ത ‘ മാർ സ്ഥാനം പിടിക്കുമ്പോൾ പ്രതിഭാധനനായ കോപ്പിറൈറ്ററെ സ്തുതിക്കാം. വിപണന തന്ത്രങ്ങൾക്ക് പുതിയ പര്യായപദങ്ങളന്വേഷിക്കുന്നതാണ് ഇവിടെ കച്ചവടം . അതു തന്നെയാണ് പരസ്യവും.
നഷ്ടപ്പെടുന്നവരുടെ മഴ
പെരുമഴയിൽ തൊഴിൽ നഷ്ടമാവുന്നവർ ഏറെയാണ്. കാറ്റിലും പേമാരിയിലും വീട് കടലെടുത്തു പോവുന്നുണ്ട്. വഞ്ചിയിൽ മീൻ പിടിക്കാൻ പോകാതാവുന്നത്, അടുപ്പിൽ തീ പുകയാതാവുന്നത് …. മഴ നഷ്ടങ്ങളുടേതുമാണെന്ന് നാം തിരിച്ചറിയുന്നു.
പുഴക്കരയിലെ കടത്തു തോണിക്കാരന് വള്ളമിറക്കാനാവുന്നില്ല. അയാൾ പുഴക്കരയിലെ അബ്ദുവിന്റെ ചായക്കടയിൽ ചടഞ്ഞു കുത്തിയിരിക്കുകയാണ്. “പുഴ കടക്കാനാവില്ല കുട്ട്യേ . നശിച്ച മഴ കാരണം അടിയൊഴുക്കായി. ഇന്നലെ കിഴക്കൻ മലയിലൊക്കെ നല്ല മഴയായിരുന്നു. ”
മഴ മൂലമുണ്ടാകുന്ന ലാഭനഷ്ടങ്ങളുടെ കടവിലാണയാൾ. പ്രകൃതിയുടെ ആജ്ഞകൾക്ക് നാം വിധേയമാവുകയാണ്.
നമ്മുടെ പൂർവ്വ പിതാക്കന്മാർ മഴയെ യഥാർത്ഥമായി അവതരിപ്പിക്കുന്നു. വാല്മീകിരാമായണത്തിലെ ഈ വരികൾ അത് വ്യക്തമാക്കുന്നു.
” നവമാസ ധൃതം ഗർഭംദാസ്
ക്കരസ്വ ഗദസ്തിദി:
പീത്വാരസം സമുദ്രാണാം ചൌ :
പ്രസൂതെ രസായനം”
(സൂര്യൻ്റെ ഉഷ്ണ രശ്മികൾ ഉപയോഗിച്ച് സമുദ്രജലം കുടിച്ച് , ഒമ്പതുമാസം ചുമന്ന് , വായുമണ്ഡലം മഴയെ പ്രസവിക്കുന്നു .)
മഴയെ ഒരു വാഗ്ദാനമായും ഒരനുഗ്രഹമായും കാണണമെന്ന് ലബനൻ പ്രവാചക കവി ഖലീൽ ജിബ്രാൻ ‘;പ്രവാചകന്റെ ഉദ്യാനം’ എന്ന പുസ്തകത്തിൽ പറയുന്നു .
വനങ്ങളിലെ മഴയ്ക്ക് ഒരു താളമുണ്ട് . വനാന്തരത്തിലെ ഓരോ വൃക്ഷലതാദികളും, നിലത്തെ കരിയിലകളും ഈ വെള്ളം വലിച്ചെടുക്കും . ഒട്ടേറെ വെള്ളം അവയിൽ തങ്ങിനിൽക്കും. ഒലിച്ചു പോവുകയില്ല. വനത്തിൽ പെയ്തു വീഴുന്ന ഓരോ മഴത്തുള്ളിയും വന ഹൃദയത്തിലേയ്ക്ക് ആഴ്ന്നു പോവുന്നു. പിന്നീട് പതിയെ അരുവിയായി പുഴകളിലേയ്ക്ക് ഒഴുകിയെത്തും. വനഭൂമിയുടെ ഭൗതികവും രാസപരവുമായ ഘടകമാണ് മഴ.
മഴയുടെ മനസ്സറിഞ്ഞ പെരുമഴ ക്യാമ്പ്
മഴയത്ത് പാടിനടന്നും മഴയുടെ മനസ്സറിഞ്ഞും ഇടുക്കി ജില്ലയിലെ വെൺമണി ഗ്രാമത്തിൽ 2000 ജൂലൈ 7 8 9 തീയതികളിൽ ‘പെരുമഴ ക്യാമ്പ് ‘ സംഘടിപ്പിക്കപ്പെട്ടു . വളരെ പുതുമയുള്ള ക്യാമ്പ് വെണ്മണി ‘സംസ്കൃതി ‘യായിരുന്നു സംഘാടകർ . പ്രശസ്ത സാമൂഹ്യപ്രവർത്തകനും, എഴുത്തുകാരനുമായ രേഖ വെള്ളത്തൂവലിന്റെ നേതൃത്വത്തിൽ ‘മഴ ധ്യാനം’ ‘മഴ കവിയരങ്ങ് ‘ ‘മഴ ക്കഥയരങ്ങ് ‘ എന്നിവ ഈ ക്യാമ്പിൽ നടത്തപ്പെട്ടു. ഈ സംഘടന 1998 ജൂലൈ മാസത്തിലും ഇതുപോലൊരു ക്യാമ്പ് സംഘടിപ്പിച്ചിരുന്നു ..ഒരു പുത്തൻ ജല സംസ്കൃതിക്കായുള്ള തയ്യാറെടുപ്പാണ് പ്രസ്തുത സംഘടന മുന്നോട്ട് വച്ചിരിക്കുന്നത്.
മഴ ഒരു ഒത്തുതീർപ്പിന്റെ വ്യവസ്ഥിതിയിൽ നിന്നാണ് സഞ്ചരിക്കുന്നത്. വിശ്വാസങ്ങളുടെ മാനദണ്ഡങ്ങളിൽ , കാര്യ ബോധത്തിൽ പ്രവർത്തിക്കുന്ന കാര്യ ബോധത്തിൽ പ്രവർത്തിക്കുന്ന ഒരു കാരണവരായിട്ടൊക്കെ ….അത് പ്രകൃതിയുടെ പ്രാർത്ഥനയും, ക്ഷോഭവും ധ്യാനവുമാകുന്നു. ഉർവ്വരതയിലേയ്ക്ക് നയിക്കുന്ന നന്മയാകുന്നു.
” ഈ പുതുമഴ നനയാൻ
നീ കൂടി ഉണ്ടായിരുന്നെങ്കിൽ
ഓരോ തുള്ളിയെയും
ഞാൻ നിൻ്റെ പേരിട്ടു വിളിക്കുന്നു.
ഓരോ തുള്ളിയായ്
ഞാൻ നിന്നിൽ പെയ്തുകൊണ്ടിരിക്കുന്നു.
ഒടുവിൽ നാം ഒരു മഴയാകും വരെ ”
(.മഴ-ഡി . വിനയചന്ദ്രൻ)
ഉപരേഖ: –
എഴുപതുകളുടെയും എൺപതുകളുടെയും മഴയുടെ സൗന്ദര്യ തുടർച്ച രണ്ടായിരം വരെ നീണ്ടു. പിന്നീട് നമ്മുടെ ഋതുക്കൾക്ക് മാറ്റം വന്നു. രണ്ടായിരത്തി പതിനെട്ടുമുതൽ മഴക്കാലങ്ങൾ നമുക്ക് ഭീതിയും , നാശവും മാത്രം സമ്മാനിച്ചു.
ഫാ. ഹാപ്പി ജേക്കബ്
ആരാണ് സന്തോഷം ആഗ്രഹിക്കാത്തത് . സർവ്വ ജനവും ആഗ്രഹിച്ചിരുന്നു സന്തോഷം എന്ന് ചിന്തിക്കുമ്പോൾ അത് എത്രയോ വലുതായിരിക്കും. അതിൻറെ കാരണം ആണ് ഏറ്റവും ശ്രദ്ധേയം. വി. ലൂക്കോസിന്റെ സുവിശേഷം 2-ാം അധ്യായം 10-ാംവാക്യത്തിൽ ഓർമിപ്പിക്കുന്നു – “ദൂതൻ അവരോട് : ഭയപ്പെടേണ്ട സർവ്വ ജനത്തിനും ഉണ്ടാകുവാനുള്ളോരു മഹാ സന്തോഷം ഞാൻ നിങ്ങളോട് സുവിശേഷിക്കുന്നു. ”
എന്താണ് ആ സന്തോഷത്തിന് കാരണം. മറ്റൊന്നുമല്ല, ക്രിസ്തു എന്ന രക്ഷിതാവ് നിങ്ങൾക്കായി ജനിച്ചിരിക്കുന്നു നിത്യമായ , ശാശ്വതമായ സന്തോഷം പ്രാപ്യമാകണമെങ്കിൽ ക്രിസ്തു ജനിച്ചിരിക്കണം. മറ്റെവിടെയുമല്ല , സ്വന്തം ജീവിതത്തിൽ തന്നെ ആവണം. പറഞ്ഞറിഞ്ഞ കഥയായല്ല. സ്വന്തം ആയി തന്നെ അനുഭവിക്കണം എന്നാലേ സന്തോഷം യാഥാർഥ്യമാവൂ. ഈ കാലത്തിൽ നാം അനുഭവിച്ചറിയുന്ന സന്തോഷം അല്ല . അതൊക്കെ നമ്മെ വിട്ടു പോയാലും നിത്യമായി നിലനിൽക്കുന്ന ദൈവത്തിലുള്ള സന്തോഷമാണ് ദൂതൻ അരുളി ചെയ്തത്.
മറ്റൊരു ചിന്ത കൂടി നാം ഓർക്കണം. ഈ സന്തോഷം യഥാർത്ഥമാകുവാൻ ഒരു ബലി ആവശ്യമായിവന്നു. ദൈവം ഒരുക്കിയ വലിയ ത്യാഗമാണ് ഈ സന്തോഷത്തിലേയ്ക്ക് നമ്മെ കൊണ്ടു ചെല്ലുന്നത്. 1 കോരിന്ത്യർ 2 : 9 ൽ വായിക്കുന്നു ; “ദൈവം തന്നെ സ്നേഹിക്കുന്നവർക്ക് ഒരുക്കിയിട്ടുള്ളത് കണ്ണ് കണ്ടിട്ടില്ല ചെവി കേട്ടിട്ടില്ല, ഒരു മനുഷ്യൻറെയും ഹൃദയത്തിൽ തോന്നിയിട്ടുമില്ല. ” അപ്രകാരം നാം മനസ്സിലാക്കുമ്പോൾ നമ്മുടെ കാഴ്ചപ്പാടിൽ നിന്നും വളരെ ദൂരെയാണ് ക്രിസ്തുമസ്സിന്റെ സന്തോഷം .
ക്രിസ്തുമസിൽ നമ്മുടെ സന്തോഷം അലങ്കാരങ്ങളും വർണ്ണ പകിട്ടും, വിരുന്നും സൽക്കാരവും ഒക്കെ ആകുമ്പോൾ യഥാർത്ഥ അനുഭവം വിട്ടുകളയുന്നു. ബാഹ്യമായ ആചാരങ്ങളിൽ ഉള്ള ക്രിസ്തുമസേ നമുക്ക് പരിചയം ഉള്ളൂ . എന്നാൽ നാം മനസ്സിലാക്കുക ആ ത്യാഗം എന്തെന്ന് . ഫിലിപ്പ്യർ 2 : 6 – 8 “അവൻ ദൈവ രൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളണം എന്ന് വിചാരിക്കാതെ ദാസ രൂപം എടുത്ത് അദൃശ്യ സാദൃശ്യത്തിലായി തന്നെത്താൻ അഴിച്ച് വേഷത്തിൽ അദൃശ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നെ; അനുസരണമുള്ളവനായി തീർന്നു “.
ഇതിൽ ഏത് ഭാഗത്ത് ആണ് നമ്മുടെ ക്രിസ്തുമസ് സന്തോഷം സന്തോഷം ഉള്ളത്. അപ്പോൾ നാം മനസ്സിലാക്കുക ഈ രക്ഷാകരമായ സന്തോഷത്തിലെ ചില പ്രതീകങ്ങൾ മാത്രമായിരുന്നു നമ്മുടെ ക്രിസ്തുമസ്സ് . എന്നാൽ ഇനി തിരിച്ചറിയുക പ്രതീകങ്ങൾ പിന്തുടരുന്നതിലുള്ള താത്ക്കാലിക സന്തോഷം നാം മാത്രം അനുഭവിക്കുമ്പോൾ സർവ്വ ജനവും സന്തോഷിപ്പാൻ ഉള്ള ഒരു കാരണം അതിൻറെ പിന്നിൽ ഉണ്ടെന്ന് . ആ ത്യാഗത്തിന്റെ അനുഭവം ആണ് സന്തോഷമായി നാം അനുഭവിക്കേണ്ടത്.
ജനത്തിന് അനുഭവം നാം വായിക്കുമ്പോൾ അതിലെ ഓരോ വ്യക്തിത്വങ്ങളും സന്നദ്ധരായി എന്ന് നമുക്ക് കാണാം മറിയവും ജോസഫും ഇടയന്മാരും ജ്ഞാനികളും എല്ലാം ത്യാഗത്തിന്റെ അനുഭവങ്ങളാണ് നമുക്ക് പകർന്ന് നൽകുന്നത്. അവരാരും നമ്മെപ്പോലെ ക്ഷണിക സന്തോഷത്തിന്റെ വക്താക്കൾ ആയിരുന്നില്ല. സർവ്വ മാനവികതയും, സർവ്വ ചരാചരങ്ങളും ഒരുപോലെ ആ സന്തോഷം പങ്കു വച്ചു.
മറ്റൊരു തിരുത്തൽ കൂടി നാം പഠിക്കേണ്ടിയിരിക്കുന്നു ഈ ക്രിസ്തുമസ് കാലയളവിൽ . ദൈവപുത്രൻ സ്വയം താന്നിറങ്ങി മനുഷ്യ വേഷം എടുത്തത് നമുക്കെല്ലാവർക്കും വേണ്ടിയാണ്. അവിടെ സ്വയം എന്നത് ഇല്ല . ആ ജീവിതം ഏവർക്കുമായിട്ടാണ്. നമ്മുടെ സ്നേഹവും ബന്ധങ്ങളും എല്ലാം സ്വയത്തിന്റെ അടിസ്ഥാനത്തിലാണ്. നമ്മുടെ കുഞ്ഞുങ്ങളിലും ഈ അവസ്ഥ കണ്ടു വരുന്നു. എന്റേത് എന്നതിനേക്കാളുപരി നമുക്ക് ഏവർക്കും എന്ന കാഴ്ചപ്പാട് നാം അവരെ പഠിപ്പിക്കുമ്പോൾ ഈ തിരുജനനം അവർക്കും ജീവിതപാഠം ആകും .
ഇനി എങ്കിലും നാം ചിന്തിക്കുക, ബെത് ലഹേമിലെ സന്തോഷം ആണ് യഥാർത്ഥ ക്രിസ്തുമസ് സന്തോഷം എന്നുള്ളതും നമ്മുടെ ആചാരങ്ങളിലുള്ള ക്രിസ്തുമസ് സന്തോഷമല്ല യഥാർത്ഥ സന്തോഷം എന്നും . ആയതിനാൽ ബെത് ലഹേമിലെ സന്തോഷം എന്റേയും സന്തോഷമായി മാറുവാൻ ഈ ത്യാഗത്തിന്റെ അനുഭവങ്ങൾ നാം മനസ്സിലാക്കി നിത്യ സന്തോഷത്തിന്റെ ക്രിസ്തുമസ്സിൽ നമുക്കും പങ്കാളികളാകാം.
കർത്ത്യ ശുശ്രൂഷയിൽ
ഹാപ്പി ജേക്കബ് അച്ചൻ
റവ. ഫാ. ഹാപ്പി ജേക്കബ്ബ്
മലങ്കര ഓർത്ത്ഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ ഭദ്രാസ സെക്രട്ടിയായി ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു. കൂടാതെ മാഞ്ചെസ്റ്റർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവകയിലും, ന്യൂകാസിൽ സെൻറ് തോമസ്സ് ഇടവകയിലും, നോർത്ത് വെയിൽസ് സെൻറ് ബെഹന്നാൻസ് ഇടവകയിലും വികാരിയായിട്ട് ശുശ്രൂഷിക്കുന്നു. യോർക്ക്ഷയറിലെ ഹറോഗേറ്റിലാണ് താമസം.
ഒന്നരമാസം മുമ്പ് കാണാതായ സ്ത്രീയുടേതെന്ന് സംശയിക്കുന്ന മൃതദേഹാവശിഷ്ടങ്ങൾ കാട്ടായിക്കോണം ശാസ്തവട്ടം മടവൂർപ്പാറ പരിസ്ഥിതി സൗഹൃദ പാർക്കിനു സമീപം കണ്ടെത്തി. കാടുകയറിക്കിടന്ന സ്വകാര്യ പുരയിടത്തിൽ വെട്ടിത്തെളിക്കുന്നതിനിടെയാണ് മൃതദേഹാവശിഷ്ടം കണ്ടെത്തിയത്.
ഒന്നര മാസം മുൻപ് കാണാതായ കാട്ടായിക്കോണം പൂപ്പൻവിളവീട്ടിൽ ലീല എന്ന കനകമ്മയുടേതാണ് (67)മൃതദേഹമെന്ന് ബന്ധുക്കൾ വസ്ത്രങ്ങൾ തിരിച്ചറിഞ്ഞതിന് ശേഷം പോലീസിനു മൊഴി നൽകി. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നും ഡിഎൻഎ പരിശോധനയ്ക്കു ശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരൂവെന്നും പോത്തൻകോട് പ്രിൻസിപ്പൽ എസ്‌ഐ വിനോദ് വിക്രമാദിത്യൻ പറഞ്ഞു.
പോത്തൻകോട് എസ്എച്ച്ഒ ശ്യാമിന്റെ നേതൃത്വത്തിൽ പോലീസ് എത്തിയാണ് മൃതദേഹം പരിശോധിച്ചത്. കാട്ടുപന്നിയും ഇഴജന്തുക്കളും ധാരാളമുള്ള പുരയിടമാണെന്ന് ഉടമ പറഞ്ഞു.
തലയോട്ടിക്കും അസ്ഥിക്കഷണങ്ങൾക്കും പുറമെ സാരി, ചെരുപ്പ്, പഴ്‌സ് എന്നിവയാണ് കണ്ടെത്തിയത്. ശരീരം അഴുകി മണ്ണോട് ചേർന്നിരുന്നു. തിരിച്ചറിയാനുള്ള രേഖകൾ പഴ്‌സിൽ ഉണ്ടായിരുന്നില്ല. ഒരു ചെരുപ്പ് കുന്നിൻചെരുവിൽ പതിഞ്ഞ നിലയിലായിരുന്നു. കുന്നു കയറാൻ ശ്രമിക്കവേ മറിഞ്ഞു വീണ് അപകടത്തിൽപ്പെട്ടതാകാമെന്നു കരുതുന്നു.
മനോദൗർബല്യമുള്ള ലീല മകളുടെ കല്ലയത്തുള്ള വീട്ടിലേക്കായി നവംബർ പത്തിന് പോയ ശേഷം കാണാതായെന്നാണ് മരുമകളായ ഇന്ദു പോത്തൻകോട് പോലീസിൽ പരാതി നൽകിയിരിുന്നത്. സമീപത്തു താമസിക്കുന്ന കഴക്കൂട്ടം സ്റ്റേഷനിലെ വനിതാ പോലീസ് മെറ്റിൽഡ കുറച്ചു നാൾ മുൻപ് ലീലയെ ഈ ഭാഗത്ത് കണ്ടതായും സ്ഥിരീകരിച്ചിരുന്നു.
പൂഞ്ഞാറില്‍ വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ചതിന് കെഎസ്ആര്‍ടിസി സസ്പെന്‍ഡ് ചെയ്ത ഡ്രൈവര്‍ ജയദീപ് സെബാസ്റ്റ്യന്‍ കേസ് നടത്തിപ്പിന് സുമനസ്സുകളുടെ സഹായം തേടുന്നു.
ഫേസ്ബുക്ക് വീഡിയോ വഴിയാണ് തന്റെ ദയനീയാവസ്ഥ അദ്ദേഹം പങ്കുവെച്ചത്. താന്‍ നാട് വിട്ടിട്ട് 45 ദിവസമായെന്നും, അന്യസംസ്ഥാനത്ത് ഒളിച്ച് താമസിക്കുകയാണെന്നും ജയദീപ് സെബാസ്റ്റ്യന്‍ പറയുന്നു.
ലൈസന്‍സ് റദ്ദാക്കി, ജോലി നഷ്ടപ്പെട്ടു, നാട്ടില്‍ പോകാനുമാകാത്ത അവസ്ഥയിലാണ് താന്‍. നാട്ടിലുള്ള മാതാപിതാക്കളെയും, ഭാര്യയേയും, മക്കളേയും തനിക്ക് കാണാനാകുന്നില്ല. കേസ് വന്നതിനു പിന്നാലെ തന്റെ പേരില്‍ വില്‍പത്രം എഴുതി വച്ചിരുന്ന വസ്തു വകകള്‍ മാതാപിതാക്കള്‍ ഭാര്യയുടെയും, മക്കളുടെയും പേരിലേയ്ക്ക് മാറ്റി. ഇപ്പോള്‍ തനിക്ക് കേസ് നടത്താന്‍ പോലും ഗതിയില്ലാത്ത അവസ്ഥയാണെന്നും ജയദീപ് പറയുന്നു.
അന്നത്തെ ആ സംഭവത്തിനുശേഷം നാട്ടില്‍ കാലു കുത്താന്‍ സാധിക്കാത്ത അവസ്ഥയാണ്, ലൈസന്‍സ് നഷ്ടമായി, അഞ്ച് ലക്ഷത്തി മുപ്പത്തിയ്യായ്യിരം രൂപ അടച്ചാലെ ജാമ്യം കിട്ടുവുള്ളൂ, പന്ത്രണ്ട് വര്‍ഷം അന്തസ്സായി ജോലി ചെയ്ത എനിക്കു കിട്ടിയ സമ്മാനമാണിത്. അതുകൊണ്ടാണ് ഞാന്‍ നിങ്ങളുടെ മുമ്പില്‍ യാചിക്കുന്നത്, നിങ്ങള്‍ക്ക് പറ്റുന്ന പണം എന്റെ അക്കൗണ്ടില്‍ ഇട്ടു തരൂ, ലൈസന്‍സ് പോയി, ജോലി പോയി, എന്റെ പിതാവ് എന്റെ പേരിലുള്ള വില്‍പ്പത്രം മാറ്റിമറിച്ചു.. അതുകൊണ്ട് ജീവിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്.. ഈ നിഷ്‌കളങ്കനായ കലാകാരന് പറ്റുന്ന സഹായം ചെയ്യൂ..
അമേരിക്കയിലേക്ക് ഒന്നും പോകാന്‍ സാധിക്കാത്ത അവസ്ഥയാണിപ്പോള്‍, കേസായതുകൊണ്ട് എങ്ങോട്ടും പോക്ക് എനിക്ക് നടക്കില്ല, ഒന്നുകില്‍ ജയില്‍ അല്ലെങ്കില്‍ മരണം ഇതിലേക്ക് മാത്രമേ എനിക്ക് പോകാന്‍ സാധിക്കുവൊള്ളൂ.. തെങ്ങുകയറാനും മരം കേറാനും റബര്‍ വെട്ടാനും ഇലക്ട്രോണിക്സ് വര്‍ക്കുമെല്ലാം എനിക്കറിയാം, പക്ഷെ എന്നെ അകത്തിട്ടെ അടങ്ങൂ എന്ന നിലപാടിലാണ് അവര്‍. എന്റെ കഴുത്തില്‍ കിടക്കുന്ന മാലയും കുരിശുമൊന്നും പൊന്നല്ല, ഒരു ഗെറ്റപ്പിനുവേണ്ടി ഗ്ലാമറിനുവേണ്ടി 500 രൂപ കൊടുത്തു വാങ്ങിയിട്ടതാണെന്നും ജയദീപ് പറയുന്നു.