ബിനോയ് എം. ജെ.
സഹസ്രാബ്ദങ്ങളിലൂടെ കോടാനുകോടി ജനങ്ങൾ ജീവിതപ്രശ്നങ്ങൾക്ക് പരിഹാരമന്വേഷിക്കുന്നു. നാമും അതുതന്നെ ചെയ്തുകൊണ്ടിരിക്കുന്നു. എന്നാൽ നാം എന്തെങ്കിലും പരിഹാരത്തിൽ എത്തിച്ചേരുന്നുണ്ടോ? എത്തിച്ചേരുന്നില്ല എന്ന് നിസ്സംശയം പറയാം. ഈ രീതിയിൽ പോയാൽ ജീവിതപ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാവില്ല എന്ന് സമ്മതിച്ചേ തീരൂ..എന്നിട്ടും നാമെന്തിനാണ് അതിന് പരിശ്രമിച്ചുകൊണ്ടിരിക്കുന്നത് ?അതിന് തീർച്ചയായും ഒരു പരിഹാരമുണ്ടാവുമെന്ന് ഉള്ളിലുള്ള ആത്മാവ് മന്ത്രിക്കുന്നു. എന്നാൽ നാമതിൽ വിജയിക്കുന്നുമില്ല. സഹസ്രാബ്ദങ്ങളായി നാം പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു. എന്താണിതിന്റെ കാരണം ?
സത്യത്തിൽ ജീവിതപ്രശ്നങ്ങളുടെ കാരണവും അതിനാൽതന്നെ അവയ്ക്കുള്ള പരിഹാരവും നമ്മുടെ ഉള്ളിൽ തന്നെയാണ് കിടക്കുന്നത്. നമ്മിൽ ഭൂരിപക്ഷവും അതിനെ ബാഹ്യലോകത്തന്വേഷിക്കുന്നവരാണ്. അതുകൊണ്ട് തന്നെയാണ് നാം പരാജയപ്പടുന്നതും. ബാഹ്യലോകത്തെ തിരുത്തുവാൻ ശ്രമിച്ചിട്ട് കാര്യമില്ല. ഒരു പ്രശ്നം പരിഹരിക്കുമ്പോൾ മറ്റൊരു പ്രശ്നം ജൻമമെടുക്കുന്നു. ശാസ്ത്രം ഒരു ചോദ്യത്തിന് ഉത്തരം കണ്ടെത്തുമ്പോൾ സ്വാഭാവികമായും തൊണ്ണൂറ്റി ഒൻപത് പുതിയ ചോദ്യങ്ങൾ ഉത്ഭവിക്കുന്നു. ഇത് അന്തമില്ലാത്ത ഒരു പ്രതിഭാസമാണ്. ഇതിനെ ആപേക്ഷികത(relativity) എന്ന് വിളിക്കാം.ഒരു വശം ഉയരുമ്പോൾ മറുവശം താഴുന്നു. ശാരീരിക പ്രശ്നങ്ങൾ പരിഹരിക്കുമ്പോൾ അവ മന:സ്സിലേക്ക് പരക്കുന്നു. ദാരിദ്ര്യം സമ്പത്തിന് വഴിമാറുമ്പോൾ മന:സ്സിന് അതിന്റെ ശാന്തിയും പ്രതീക്ഷകളും ഉൻമേഷവും നഷ്ടപ്പെട്ടുപോവുന്നു. ഇത് നമുക്ക് അറിവുള്ള വസ്തുതയാണ്.
വാസ്തവത്തിൽ എന്താണ് നമ്മുടെ പ്രശ്നം? നാം പ്രശ്നങ്ങൾക്ക് പരിഹാരം അന്വേഷിക്കുന്നു എന്നത് തന്നെയാണ് നമ്മുടെ പ്രശ്നം. നാമതല്ല ചെയ്യേണ്ടിയിരുന്നത്. പ്രശ്നങ്ങൾക്ക് പരിഹാരം അന്വേഷിക്കുന്നതിന്പകരം നാമവയെ വലിച്ചെറിയുകയാണ് ചെയ്യേണ്ടിയിരുന്നത്. നിങ്ങൾക്ക് എന്ത് തോന്നുന്നു? ദുർഗന്ധം വമിക്കുന്ന ഒരു വസ്തു നിങ്ങളുടെ മുറിയിലുണ്ടെങ്കിൽ അതിനെ വലിച്ചെറിയുക മാത്രമാണ് ദുർഗന്ധത്തിൽ രക്ഷനേടുവാനുള്ള ഏകമാർഗ്ഗം. അതിനുപകരം നാമെന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്? ദുർഗന്ധത്തെ കുറിച്ച് നാമൊരു പഠനം തന്നെ തുടങ്ങിവയ്ക്കുന്നു. അതിന്റെ കാരണമെന്താണെന്നും പരിഹാരം എന്താണെന്നും നാം ഗവേഷണാത്മകമായ ഒരന്വേഷണം തുടങ്ങുന്നു. കുറേ നാൾ കഴിയുമ്പോൾ ആ വസ്തുവിന്റെ ദുർഗന്ധം പ്രകൃത്യാ തന്നെ തിരോഭവിക്കുന്നു. പക്ഷെ നമ്മുടെ ഗവേഷണത്തിനുള്ള ഉത്തരം ഇനിയും ലഭിച്ചിട്ടില്ല. ദുർഗന്ധം മാറ്റുവാനുള്ള ശാസ്ത്രീയമായ ഒരു മാർഗ്ഗമാണ് നമുക്ക് വേണ്ടത്. അത് കണ്ടുപിടിക്കുവാൻ വേണ്ടി നാം ദുർഗന്ധം വമിക്കുന്ന മറ്റൊരു വസ്തുവിനെ മുറിയിൽ കൊണ്ട് വച്ചു കൊണ്ട് പരീക്ഷണം തുടരുന്നു. ഇത് വീണ്ടും വീണ്ടും ആവർത്തിക്കപ്പെടുന്നു. ഫലമോ, നാമെന്നും ദുർഗന്ധത്തിൽ തന്നെ കഴിയുന്നു.ദുർഗന്ധം വമിക്കുന്ന വസ്തു മുറിയിലുള്ളിടത്തോളം നാം ദുർഗന്ധത്തിൽ ആയിരിക്കും.
ഇപ്രകാരം നമ്മുടെ പരീക്ഷണങ്ങൾ അനന്തതയിലേക്ക് നീളുന്നു. അതിന് ഒരിക്കലും ഉത്തരം കിട്ടുകയില്ല. നാമീ പ്രക്രിയയെ ഉപേക്ഷിക്കേണ്ടിയിരിക്കുന്നു. ദുർഗന്ധം വമിക്കുന്ന വസ്തുവിനെ എടുത്തു കളയുക മാത്രമല്ല ആ സ്ഥാനത്ത് ദുർഗന്ധം വമിക്കുന്ന മറ്റൊന്നിനെയും കൊണ്ടുവന്ന് വയ്ക്കാതിരിക്കാനും നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഒരു പ്രശ്നം കുറെനാൾ കഴിയുമ്പോൾ താനേ മാറിയേക്കാം. ആ സ്ഥാനത്ത് പുതിയ പ്രശ്നങ്ങളെ നാം പ്രതിഷ്ഠിക്കാതിരിക്കുവാൻ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. നാമൊന്ന് മാറിച്ചിന്തിക്കേണ്ടിയിരിക്കുന്നു. നമ്മുടെ മനോഭാവത്തിൽ അടിസ്ഥാനപരമായ ഒരു മാറ്റം സംഭവിക്കേണ്ടിയിരിക്കുന്നു. പ്രശ്നങ്ങളില്ലാത്ത ഒരു ജീവിതം നാം തിരഞ്ഞെടുക്കേണ്ടിയിരിക്കുന്നു.
പ്രശ്നസങ്കലിതവും വിരൂപവുമായ ഒരു മുഖത്തിനപ്പുറം പ്രശ്നങ്ങളുടെ ലാഞ്ചനപോലും ഏൽക്കാത്ത സുന്ദരവും അതിഗംഭീരവുമായ ഒരു മുഖം കൂടി ജീവിതത്തിന് ഉണ്ടെന്നും, അവിടെ താൻ ഈശ്വരതുല്യനാണെന്നും അവിടെ എത്തിച്ചരുക അത്ര ക്ലേശകരമൊന്നുമല്ലെന്നും, മനോഭാവത്തിൽ അൽപം മാറ്റം വരുത്തിയാൽ അത് സാധിക്കുമെന്നും മന:സ്സിലാക്കുന്ന വ്യക്തി, സകല പ്രശ്നങ്ങളെയും അവയുടെ ഭാണ്ഡക്കെട്ടുകളെയും വലിച്ചെറിഞ്ഞുകൊണ്ട്, പ്രശാന്തസുന്തരവും അത്യന്തം ഭാവാത്മകവും അനന്താനന്ദപരവുമായ ആ മനോഭാവത്തിലേക്ക് എടുത്തുചാടുന്നു. അയാൾ നിർവ്വാണത്തിലെത്തുന്നു.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ : 917034106120
ഡെൽറ്റ വകഭേദത്തിനു ശേഷം കോവിഡ് വൈറസിന്റെ ഒമിക്രോൺ വകഭേദത്തെ ഭീതിയോടെയാണ് ലോകം കാണുന്നത്. അതിന്റെ വ്യാപനശേഷി കൂടുതലാണെന്നതുതന്നെ കാരണം. എന്നാൽ ഒമിക്രോൺ ജലദോഷപ്പനി പോലെ എല്ലാവർക്കും വന്നു പോകാമെന്നും ഗുരുതരാവസ്ഥയിലേക്കോ മരണങ്ങളിലേക്കോ നയിക്കുകയില്ലെന്നുമാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.
ഭയപ്പെടുത്തുന്ന അസുഖമായി കോവിഡിനെ ഇനി കാണേണ്ട കാര്യമില്ലെന്നും ഒമിക്രോൺ തീവ്രത കുറഞ്ഞ വകഭേദമാണെന്നും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിലെ ശാസ്ത്രീയ ഉപദേഷ്ടാവ് ഡോ. ജയ്പ്രകാശ് മുളിയിൽ എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഒമിക്രോൺ ബാധിച്ച് ആശുപത്രിയിലാകുന്നവരുടെ എണ്ണവും വളരെ കുറവാണ്. ബൂസ്റ്റർ ഡോസ് എടുത്തവരെയും ഒമിക്രോൺ ബാധിച്ചേക്കാം. പക്ഷേ രോഗം ഗുരുതരമാകില്ലെന്നും ഡോ. ജയ്പ്രകാശ് വ്യക്തമാക്കി. ഒമിക്രോൺ വ്യാപനത്തിനെതിരെ രോഗപ്രതിരോധ ശേഷി കൂട്ടാൻ വാക്സീനുകളുടെ ബൂസ്റ്റർ ഡോസ് വിതരണം രാജ്യത്ത് ആരംഭിച്ചിട്ടുണ്ട്.
ന്യൂഡൽഹി∙ മലയാളി ശാസ്ത്രജ്ഞനും തിരുവനന്തപുരം വിഎസ്‍എസ്‍സി ഡയറക്ടറുമായ എസ്. സോമനാഥ് പുതിയ മേധാവി. ആലപ്പുഴ തുറവൂർ സ്വദേശിയായ സോമനാഥ് നേരത്തേ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്റർ (എൽപിഎസ്‌സി) മേധാവിയായും പ്രവർത്തിച്ചിട്ടുണ്ട്. 2018ലാണ് വിഎസ്‌എസ്‌സി ഡയറക്ടർ ആയത്. ജിഎസ്എൽവി മാർക്ക് 3 ഉൾപ്പെടെയുള്ള വിക്ഷേപണ വാഹനങ്ങൾക്കു രൂപം നൽകിയത് സോമനാഥിന്റെ നേതൃത്വത്തിലാണ്.
കെ.ശിവനു പിൻഗാമിയായി ഐഎസ്ആർഒയുടെ പത്താമത് ചെയർമാനായാണ് സോമനാഥ് നിയമിതനായത്. കൊല്ലം ടികെഎം എൻജിനീയറിങ് കോളജിൽ നിന്ന് ബിടെക് ബിരുദം നേടി. എയ്റോസ്പേസ് എൻജിനീയറിങ്ങിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽനിന്ന് സ്വർണമെഡലോടെ പാസായി.
1985ലാണ് അദ്ദേഹം വിഎസ്എസ്‌സിയിൽ ചേർന്നത്. ജിഎസ്എൽവി മാർക് 3 പദ്ധതിയുടെ ഭാഗമായത് 2003ലാണ്. ഡപ്യൂട്ടി പ്രോജക്ട് ഡയറക്ടറായാണു നിയമിതനായത്. 2010 മുതൽ 2014 വരെ ജിഎസ്എൽവി മാർക് 3 പ്രോജക്ട് ഡയറക്ടർ ആയിരുന്നു.
തുർക്കിയിൽ കോടിക്കണക്കിനു രൂപയുടെ തട്ടിപ്പ് നടത്തി മലയാളി നാട്ടിലേക്കു മുങ്ങിയതായി പരാതി. ലുലു ഗ്രൂപ്പിന്റെ തുർക്കി ഇസ്താംബുളിലെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന തൃശ്ശൂർ ചെറുത്തുരുത്തി സ്വദേശി അനീഷ് കരിപ്പാക്കുളം സയ്യിദ്മോനാണ് തുർക്കിയിൽ നിന്നു നാടകീയമായി നാട്ടിലേക്ക് മുങ്ങിയത്.
കഴിഞ്ഞ 10 വർഷത്തിലേറെയായി ലുലു ഗ്രൂപ്പിൽ ജോലി ചെയ്യുന്ന അനീഷ് 2017 ഒക്ടോബറിലാണ് ഇസ്താംബുളിലെത്തിയത്. ലുലു ഇസ്താംബുൾ ഓഫിസിലെ മാർക്കറ്റിങ് മാനേജരായി ജോലി ചെയ്യവേ സ്വന്തം നിലക്ക് സപ്ലയർമാരുമായി ഇടപാടുകൾ ആരംഭിച്ച് വൻ അഴിമതി നടത്തിയെന്നാണ് പരാതി.
രണ്ടര ലക്ഷം യുഎസ് ഡോളറിന്റെ (ഏകദേശം രണ്ട് കോടി രൂപ) ഇടപാടുകളാണ് ഇക്കാലയളവിൽ അനീഷ് കമ്പനിയറിയാതെ സ്വന്തമായി ചെയ്തത്. വാർഷികാവധിക്ക് നാട്ടിലേക്ക് പോയ സമയത്താണ് അനീഷിന്റെ ഇടപാടുകളെപ്പറ്റി ലുലു അധികൃതർക്കു വ്യക്തമായ വിവരം ലഭിക്കുന്നത്.
അവധി കഴിഞ്ഞു തിരികെ ഇസ്താംബുളിലെത്തിയ അനീഷിനോട് അബുദാബി ഹെഡ് ഓഫിസിലെത്തി അന്വേഷണത്തിനു വിധേയനാകാൻ ആവശ്യപ്പെടുകയായിരുന്നു. അബുദാബിയിലേക്ക് പോകുന്നുവെന്ന ധാരണ നൽകിയാണ് അനീഷ് ഇന്നലെ നാട്ടിലേക്കു രക്ഷപ്പെട്ടത്.
അനീഷിനെതിരെ ഇസ്താംബുൾ പോലീസ്, ഇന്ത്യൻ എംബസി എന്നിവർക്ക് പരാതി നൽകിയിട്ടുണ്ടെന്ന് ലുലു ഗ്രൂപ്പ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ അറിയിച്ചു
മലപ്പുറത്ത് യുവാവിനെ തീകൊളുത്തിക്കൊന്നു എന്ന് പരാതി. മലപ്പുറം എടവണ്ണയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. കിഴക്കേ ചാത്തല്ലൂരിൽ ഷാജിയാണ് (42) മരിച്ചത്. വഴിത്തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് നാട്ടുകാർ പറയുന്നു.
ഇന്ന് രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. വഴിത്തർക്കം മൂലം യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊന്നു എന്നാണ് വിവരം. അയൽവാസിയായ യുവതിയാണ് ഇത് ചെയ്തതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഹോട്ടൽ തൊഴിയാളിയാണ് മരണപ്പെട്ട ഷാജി. ദീർഘനാളായി ഇവിടെ വഴിത്തർക്കം നിലനിന്നിരുന്നു. ഇന്ന് വഴക്ക് മൂർച്ഛിച്ചതിനെ തുടർന്ന് അയൽവാസിയായ യുവതി ഷാജിയെ തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു.
തീകൊളുത്തി കൊലപ്പെടുത്തിയ യുവതിയെ അറസ്റ്റ് ചെയ്തെങ്കിൽ മാത്രമേ മൃതദേഹം കൊണ്ടുപോകാൻ അനുവദിക്കൂ എന്നതാണ് ബന്ധുക്കൾ നിലപാട്. ഇതേ തുടർന്ന് മൃതദേഹം ഇവിടെത്തന്നെ കിടത്തിയിരിക്കുകയാണ്.
യുകെ -യില്‍ വ്യാപകമായി പുരുഷന്മാര്‍ പീഡിപ്പിക്കപ്പെടുകയാണ് എന്ന് റിപ്പോര്‍ട്ട്. ‘സേഫ്‍ലൈനി'(Safeline)ന്‍റെ പുരുഷ ഹെല്‍പ്‍ലൈനി(Male helpline)ലേക്ക് സഹായം അഭ്യര്‍ത്ഥിച്ച് ലഭിച്ചത് 7000 ഫോണ്‍കോളുകളും നിരവധിക്കണക്കിന് മെസേജുകളും ഈമെയിലുകളുമാണ് എന്നും പറയുന്നു. 2020 -ലെ കണക്കുകളുടെ ഇരട്ടി വരും ഇത്. സേഫ്‍ലൈന്‍ എന്ന ചാരിറ്റി നല്‍കുന്ന നിരവധി സേവനങ്ങളിലൊന്നാണ് ലൈംഗികപീഡനത്തെ അതിജീവിക്കേണ്ടി വരുന്ന പുരുഷന്മാര്‍ക്ക് നല്‍കുന്ന സഹായം.
ചാരിറ്റിയുടെ ചീഫ് എക്‌സിക്യൂട്ടീവ് നീൽ ഹെൻഡേഴ്‌സൺ റേഡിയോ 1 ന്യൂസ്‌ബീറ്റിനോട് പറഞ്ഞത്, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പുരുഷന്മാര്‍ ആക്രമിക്കപ്പെടുന്ന കേസുകളില്‍ 110% വർദ്ധനവുണ്ടായി എന്നാണ്. ഒരുപാട് യുവാക്കള്‍ സഹായം തേടി എത്തുന്നു എന്നും അദ്ദേഹം പറയുന്നു. നീൽ പറയുന്നതനുസരിച്ച്, ആറ് പുരുഷന്മാരിൽ ഒരാൾ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്തിട്ടുണ്ടെന്ന് കണക്കാക്കപ്പെടുന്നു. എന്നാൽ, വളരെ കുറച്ചുപേർ മാത്രമേ സഹായം ആവശ്യപ്പെടുന്നുള്ളൂ.

കൂടുതൽ പുരുഷന്മാര്‍ സഹായം തേടി മുന്നോട്ട് വരുന്നത് പ്രോത്സാഹനാജനകമാണെന്ന് അദ്ദേഹം പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ബിബിസി ‘വണ്‍ ഡ്രാമ ഫോര്‍ ലൈവ്സ്’ എന്ന പരിപാടി സംപ്രേക്ഷണം ചെയ്‍തിരുന്നു. അതില്‍, സീരിയൽ കില്ലർ സ്റ്റീഫൻ പോർട്ടിന്റെയും അയാളുടെ ഇരകളായ ആന്റണി വാൽഗേറ്റ്, ഗബ്രിയേൽ കോവാരി, ഡാനിയൽ വിറ്റ്വർത്ത്, ജാക്ക് ടെയ്‌ലർ എന്നിവരുടെയും കഥ പറയുന്നുണ്ട്.
ഡേറ്റിംഗ് ആപ്പുകൾ വഴിയോ സൈറ്റുകൾ വഴിയോ പോർട്ട് നാല് പുരുഷന്മാരെ പരിചയപ്പെടുകയും ‘ഡേറ്റ് റേപ്പ്’ എന്ന ഡ്രഗ് GHB അമിതമായി നൽകി അവരെ കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു. 2016 -ൽ ഇയാളെ ജീവപര്യന്തം തടവിലാക്കി. 2021 ഡിസംബറിൽ അവസാനിച്ച ഒരു ഇൻക്വസ്റ്റിൽ, മെട്രോപൊളിറ്റൻ പൊലീസിന്റെ പരാജയങ്ങൾ മൂന്ന് പുരുഷന്മാരുടെ മരണത്തിന് കാരണമായി എന്ന് പറയുന്നു.
പ്രോഗ്രാം സംപ്രേക്ഷണം ചെയ്തതിന് ശേഷമുള്ള ആഴ്‌ചയിൽ പുരുഷ ഹെൽപ്പ്‌ലൈനിലേക്കുള്ള കോളുകളിൽ 50% വർദ്ധനവ് കണ്ടതായി നീൽ പറയുന്നു. “ഒരു ഡേറ്റിംഗ് ആപ്പിലൂടെയോ സൈറ്റിലൂടെയോ പരിചയപ്പെട്ട ആരെങ്കിലും തങ്ങളെ ലൈംഗികമായി ദുരുപയോഗം ചെയ്തതായി റിപ്പോർട്ട് ചെയ്യുന്ന ആളുകളുടെ എണ്ണത്തിലും വലിയ വർധനവുണ്ട്. ഈ ആളുകളെ സംരക്ഷിക്കാൻ കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്” എന്നും നീല്‍ പറയുന്നു.
ഡേറ്റിംഗ് ആപ്പിലൂടെ കണ്ടുമുട്ടിയ ഒരാളില്‍ നിന്നും ലൈംഗികാതിക്രമം അനുഭവിച്ചവരിൽ ഈ 28 -കാരനും പെടുന്നു. അവന്‍ പറയുന്നത്, “ഞാൻ അയർലണ്ടിൽ നിന്ന് ലണ്ടനിലേക്ക് മാറിയപ്പോൾ അത് എന്റെ ജീവിതത്തിലെ ഏറ്റവും ആവേശകരമായ സമയങ്ങളിൽ ഒന്നായിരുന്നു. എന്നാൽ ഏകാന്തത പോലെ ഒരുപാട് പ്രശ്നങ്ങൾ എന്നെ ബാധിച്ചു തുടങ്ങി” എന്നാണ്. യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്നതിനായിട്ടാണ് അവൻ ലണ്ടനിലെത്തിയത്.
പിന്നീട്, എല്‍ജിബിടിക്യു ആളുകള്‍ക്ക് ഡേറ്റിംഗിന് വേണ്ടിയുള്ള ആപ്പ് ഡൗണ്‍ലോഡ് ചെയ്തു. അവിടെവച്ചാണ് അയാളെ പരിചയപ്പെടുന്നത്. “ഒരു ഇരുണ്ട, ശീതകാല രാത്രിയിൽ, എനിക്ക് വിഷാദവും നിരാശയും തോന്നി. ആ സമയത്താണ് ആപ്പിലൂടെ കുറച്ച് പ്രായമുള്ള ഒരാളോട് സംസാരിക്കാൻ തുടങ്ങിയത്. അയാൾ എന്നെ അയാളുടെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചു… എനിക്ക് ഭയമായിരുന്നു, പക്ഷേ അവന്റെ നിർബന്ധവും എന്‍റെ ഏകാന്തതയും എന്നെ അങ്ങോട്ട് ചെല്ലുന്നത് സമ്മതിക്കാൻ പ്രേരിപ്പിച്ചു.”
അവിടെയെത്തിയ അവനെ അയാള്‍ GHB എടുക്കാന്‍ നിര്‍ബന്ധിച്ചു. നോ എന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ലെന്ന് പറഞ്ഞ് നിര്‍ബന്ധിച്ചാണ് എടുപ്പിച്ചത്. പിന്നീട്, തനിക്ക് ബോധം മറഞ്ഞു തുടങ്ങി എന്നും ഒരു പട്ടം പോലെ ആയി എന്നും അവന്‍ പറയുന്നു. പിന്നീട്, അവന്‍റെ സമ്മതമില്ലാതെ തന്നെ ലൈംഗികാതിക്രമം നടന്നു. എന്നാല്‍, അയാളുടെ ഫ്ലാറ്റില്‍ പോകാന്‍ തീരുമാനിച്ചതില്‍ എല്ലാവരും തന്നെ കുറ്റപ്പെടുത്തും എന്ന് ഭയന്ന അവന് പൊലീസില്‍ കാര്യങ്ങളറിയിക്കാന്‍ ആശങ്ക തോന്നി.
ഇതുപോലെയുള്ള ആശങ്കകളാണ് പലപ്പോഴും യുവാക്കളെ ലൈംഗികാതിക്രമം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും സഹായം തേടുന്നതില്‍ നിന്നും വിലക്കുന്നത് എന്ന് നീല്‍ പറയുന്നു. മിക്കവാറും സ്വവര്‍ഗാനുരാഗികളായ പുരുഷന്മാരാണ് അതിക്രമങ്ങള്‍ നേരിടേണ്ടി വരുന്നത്. അതുപോലെ തന്നെ പൊലീസില്‍ നിന്നുമുണ്ടാവുന്ന ചില പെരുമാറ്റങ്ങളും യുവാക്കളെ സഹായം തേടുന്നതില്‍ നിന്നും വിലക്കാറുണ്ട്. എന്തായാലും പുതിയ കണക്കുകൾ കാണിക്കുന്നത് കൂടുതൽ പുരുഷന്മാർ ലൈംഗികാതിക്രമം നേരിടേണ്ട അവസ്ഥയിലെത്തുന്നു എന്ന് തന്നെയാണ്. എന്നാൽ, മുൻകാലങ്ങളെ അപേക്ഷിച്ച് സഹായം തേടുന്നവരുടെ എണ്ണവും വർധിക്കുന്നു.
യുവ നടിയുടെ ആത്മഹത്യശ്രമത്തിന് പിന്നിൽ ദിലീപിനെതിരെ ഉയർന്ന പുതിയ വെളിപ്പെടുത്തലിന് ബന്ധമില്ലെന്ന് ക്രൈംബ്രാഞ്ച്. മനോരമ ഓൺലൈനാണ് ക്രൈംബ്രാഞ്ചിനെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ദിലീപ് കേസിലെ പുതിയ വെളിപ്പെടുത്തലുകളുമായി കേസിലെ സാക്ഷി കൂടിയായ യുവനടിയുടെ ആത്മഹത്യ ശ്രമത്തിന് ബന്ധമില്ലെന്നും പ്രസവാനന്തരമുള്ള മാനസിക സമ്മർദമാണ് ആത്മഹത്യാശ്രമത്തിനു കാരണമെന്നാണ് സൂചനയെന്നും റിപ്പോർട്ട് .
നടി ആക്രമണ കേസിൽ പുതിയ വെളിപ്പെടുത്തലുകൾ റിപ്പോർട്ടർ ടിവി പുറത്തുവിട്ടിരുന്നു. വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ ദിലീപിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. പിന്നാലെയാണ് കേസിലെ സാക്ഷിയായ യുവനടി ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത്. നേരത്തെ കേസിലെ വെളിപ്പെടുത്തലാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്ന് തരത്തിൽ ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നു. ക്രൈംബ്രാഞ്ച് വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്തിയേക്കും.
നടിയെ ആക്രമിച്ച കേസിലെ കൂറു മാറ്റത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാൻ പൊലീസ്.കേസിലെ വിസ്താര സമയത്ത് കൂറുമാറിയവരുടെ സാമ്പത്തിക സ്രോതസുകൾ അന്വേഷിക്കും. 20 സാക്ഷികളാണ് വിചാരണയ്ക്കിടെ കൂറു മാറി പ്രതിഭാഗം ചേർന്നത്. ഇതിൽ നടൻ സിദ്ദിഖ്, ഇടവേള ബാബു, നടി ഭാമ, ബിന്ദു പണിക്കർ കാവ്യയുടെ ലക്ഷ്യ എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ സാഗർ എന്നിവരും ഉൾപ്പെടുന്നുണ്ട്. കേസിൽ തുടരെ വന്നു കൊണ്ടിരിക്കുന്ന വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
ആക്രമിക്കപ്പെട്ട നടിയോട് ദിലീപിനുണ്ടായിരുന്ന വൈരാഗ്യത്തെക്കുറിച്ചാണ് ചലച്ചിത്ര പ്രവർത്തകരിൽ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തിരുന്നത്. എന്നാൽ കോടതിയിൽ ഇവർ മൊഴി മാറ്റുകയായിരുന്നു. നടിയുടെ സിനിമാ അവസരങ്ങൾ ദിലീപ് ഇല്ലാതാക്കിയത്, അമ്മ റിഹേഴ്‌സൽ ക്യാമ്പിനിടെ നടിയും ദിലീപും തമ്മിലുണ്ടായ തർക്കം എന്നിവ സംബന്ധിച്ചായിരുന്നു സിദ്ദിഖ്, ഭാമ, ഇടവേള ബാബു, ബിന്ദു പണിക്കർ ഉൾപ്പെടെയുള്ളവരുടെ മൊഴിയെടുത്തത്.കേസിൽ സുപ്രധാന സാക്ഷിയായി കണക്കാക്കിയിരുന്ന സാഗറിന്റെ മാെഴി മാറ്റവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ റിപ്പോർട്ടർ ടിവിക്ക് ലഭിച്ചിട്ടുണ്ട്. കാവ്യ മാധവന്റെ ഡ്രൈവർ സുനീറും ദിലീപിന്റെ അഭിഭാഷകനായ ഫിലിപ്പും ആലപ്പുഴയിലെ റെയ്ബാൻ ഹോട്ടലിൽ വെച്ച് കേസിലെ സാക്ഷിയായ സാഗറിന് പണം കൈമാറിയത് ഹോട്ടലിൽ മുറിയെടുത്ത്. സുധീറിന്റെ പേരിലെന്ന് തെളിയിക്കുന്ന ഹോട്ടൽ രജിസ്റ്ററിന്റെ പകർപ്പും ഇതുമായി ബന്ധപ്പെട്ട് ദിലീപിന്റെ സഹോദരൻ അനൂപിന്റെ ശബ്ദരേഖയും റിപ്പോർട്ടർ ടിവിക്ക് ലഭിച്ചു.
കേസിലെ സുപ്രധാന സാക്ഷിയായിരുന്നു സാഗർ. നടിയെ ആക്രമിച്ച സംഭവത്തിന് പിന്നാലെ പൾസർ സുനി ലക്ഷ്യയിലെത്തി ഒരു കവർ കൊടുക്കുന്നത് താൻ കണ്ടിരുന്നതായാണ് സാഗർ നേരത്തെ നൽകിയിരുന്ന മൊഴി. എന്നാൽ ഇയാൾ പിന്നീട് അത് മാറ്റുകയായിരുന്നു. മൊഴി മാറ്റാൽ സാഗറിനുനേൽ സ്വാധീനം ചെലുത്തിയിരുന്നുവെന്ന റിപ്പോർട്ട് പൊലീസ് കോടതിയിൽ സമർപ്പിച്ചിരുന്നു. അതിനായി ആലപ്പുഴയിലെ ഹോട്ടലിലെ ബില്ല് ഉൾപ്പെടെയായിരുന്നു അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കിയത്. ഇത് ശരിവെയ്ക്കുന്ന സംഭാഷണവും കഴിഞ്ഞ ദിവസം റിപ്പോർട്ടർ ടിവി പുറത്തു വിട്ടിരുന്നു.
ട്രാന്‍സ് വനിതയായി ജീവിക്കാനാവാത്തതിനാല്‍ ദയാവധം അനുവദിക്കണമെന്ന ആവശ്യവുമായി കേരളത്തില്‍ ഒരു ട്രാന്‍സ് വുമണ്‍. ഒറ്റപ്പാലം സ്വദേശി അനീറ കബീർ ആണ് ദയാവധം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങിയത്. രണ്ടു ബിരുദാനന്തര ബിരുദവും എംഎഡും സെറ്റുമായി പതിനാല് സ്കൂളുകളില്‍ താത്കാലിക അധ്യാപക നിയമനത്തിനായി ഇന്‍റര്‍വ്യൂവില്‍ പങ്കെടുത്തിട്ടും ട്രാന്സ് വുമണായതിന്‍റെ പേരില്‍ തഴഞ്ഞെന്നും അഭിമുഖ പരീക്ഷയില്‍ പോലും ലിംഗത്തിന്‍റെ അടിസ്ഥാനത്തില്‍ പരിഹസിച്ചെന്നും ട്രാന്‍സ് വുമണ്‍ അനീറ കബീര്‍ പറഞ്ഞു.
ചെർപ്പുളശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സോഷ്യോളജി ജൂനിയർ തസ്തികയിൽ താൽക്കാലിക അധ്യാപികയായിരുന്ന അനീറയെ ജോലിയില്‍ നിന്നും പിരിച്ച് വിട്ടിരുന്നു. അനീറയുടെ സഹോദരൻ ദിവസങ്ങൾക്ക് മുമ്പ് അപകടത്തെ തുടർന്ന് മരണപ്പെട്ടിരുന്നു. കുടുംബത്തെ സംരക്ഷിക്കേണ്ട ചുമതല കൂടി അനീറയുടെ ചുമതലയായി. ഇതോടെയാണ് ജീവിക്കാന്‍ മറ്റു മാര്‍ഗമില്ലാത്തതിനാല്‍ ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങിയത്. ട്രാൻസ്‌വനിതയായി ജീവിക്കാനാവില്ലെന്നു കാട്ടി ദയാവധത്തിന് അപേക്ഷ നൽകാൻ അഭിഭാഷകനെ തേടി ലീഗൽ സർവീസസ് അതോറിറ്റിയിലെത്തിയതോടെയാണ് അനീറയുടെ ദുരിത കഥ പുറം ലോകമറിഞ്ഞത്.
മതിയായ യോഗ്യതയുണ്ടായിട്ടും തനിക്ക് ജോലിയില്‍ വിവേചനം നേരിട്ടെന്നും, സ്ത്രീവേഷം കെട്ടിയ പുരുഷന്‍ എന്തോ വച്ചുകെട്ടിവന്നു എന്ന് സമൂഹം പരിഹസിക്കുകയാണെന്നും അനീറ പറയുന്നു. തന്‍റെ ദുരിതങ്ങള്‍ മുഖ്യമന്ത്രിയോട് തൊഴുതു പറയുകയാണെന്ന് ട്രാന്‍സ് വുമണ്‍ അനീറ പറയുന്നു. അനീറയുടെ ദുരിതം അറിഞ്ഞ വിദ്യാഭ്യാ മന്ത്രി വി ശിവന്‍കുട്ടി വിഷയവുമായി ബന്ധപ്പെട്ട് പാലക്കാട് വിദ്യാഭ്യാസ ഉപ ഡയറക്ടറുമായി ഫോണിൽ സംസാരിച്ചു.
അനീറയ്ക്ക് നഷ്ടമായ ജോലി തിരികെ നൽകാൻ ആവശ്യമായ നടപടികൾ എടുക്കാൻ പാലക്കാട് വിദ്യാഭ്യാസ ഉപ ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി വി ശിവന്‍ കുട്ടി പറഞ്ഞു. അനീറ നേരിടുന്ന പ്രതിസന്ധി ചൂണ്ടിക്കാട്ടിയുള്ള വിശദമായ നിവേദനം നൽകാൻ നിർദേശം നൽകിയിട്ടുണ്ടെന്നും തിരുവനന്തപുരത്തെത്തി നേരിൽ കണ്ട് നിവേദനം നൽകുമെന്ന് അനീറ അറിയിച്ചതായും മന്ത്രി പറഞ്ഞു.
ബാങ്കിൽ നിന്ന് ലോൺ നൽകാത്തതിനെ തുടർന്ന് ബാങ്കിന് തീയിട്ട് യുവാവ്. കർണാടകയിലെ ഹാവേരി ജില്ലയിലാണ് സംഭവം. 33കാരനായ വസീം ഹസ്രത് സാബ് എന്ന യുവാവാണ് ബാങ്കിനെതിരെ ‘പ്രതികാര നടപടി’യുമായി രംഗത്തെത്തിയത്. സംഭവത്തില് പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
തീപിടുത്തത്തിൽ 12 ലക്ഷത്തിൽ അധികം നഷ്ടമാണ് ബാങ്കിനുണ്ടായിരിക്കുന്നത്. അഞ്ച് കംപ്യൂട്ടറുകൾ, ലൈറ്റുകൾ, പ്രിന്റർ, നോട്ടെണ്ണൽ മെഷീൻ, രേഖകൾ, സിസിടിവി,ഫാനുകൾ, ക്യാഷ് കൗണ്ടർ തുടങ്ങിയവ നശിച്ചു.എന്നിവയെല്ലാം നശിച്ചു എന്ന് പൊലീസ് അറിയിച്ചു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 436, 435, 477 എന്നീ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
കാനറ ബാങ്കിൻ്റെ ഹേഡുഗോണ്ട ബ്രാഞ്ചിലാണ് യുവാവ് ലോൺ കിട്ടാൻ അപേക്ഷ നൽകിയിരുന്നത് . എന്നാൽ ലോണിന് സന്നദ്ധത അറിയിച്ച ബാങ്ക് പിന്നീട് പണം നൽകാൻ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. സിബിൽ സ്കോർ കുറവാണെന്നായിരുന്നു വിശദീകരണം. ഇതിൽ പ്രകോപിതനയാണ് ഇയാൾ ബാങ്കിന് തീയിട്ടത്. രാത്രി ബാങ്കിന് മുമ്പിലെത്തി ജനൽ ചില്ല് തകർത്ത് പെട്രോൾ അകത്തേക്ക് ഒഴിക്കുകയായിരുന്നു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ബാങ്കിൽ നിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാർ പൊലീസിനെയും ഫയർ ഫോഴ്‌സിനെയും വിവരമറിയിച്ചു. തീയിട്ട ശേഷം രക്ഷപ്പെടാൻ ശ്രമിച്ച വസീമിനെ നാട്ടുകാർ തന്നെ പിടികൂടി.
ബാലതാരമായി സിനിമയിലെത്തി ഒരുപിടി നല്ല ചിത്രങ്ങളിൽ വേഷമിട്ട് മലയാളികൾക്ക് സുപരിചിതയായ നടനാണ് ഗണപതി. കണ്ണൂർ ജില്ലയിലെ പയ്യന്നൂർ സ്വദേശിയായ ഗണപതി അസോസിയേറ്റ് ഡയറക്ടർ ആയിരുന്ന സതീഷ് പൊതുവാളിന്റെ മകനാണ്. പൊന്തൻമാട, ഓർമ്മകൾ ഉണ്ടായിരിക്കണം തുടങ്ങിയ ചിത്രങ്ങളിൽ അസോസിയേറ്റായി പ്രവർത്തിച്ച സതീഷ്, പി.ടി. കുഞ്ഞിമുഹമ്മദിന്റെയും ജയരാജിന്റെയുമെല്ലാം സിനിമകളിൽ സഹസംവിധായകനായിരുന്നു.
അനന്തഭദ്രം എന്ന സന്തോഷ് ശിവൻ ചിത്രത്തിൽ പൃഥ്വിരാജ് അഭിനയിച്ച കഥാപാത്രത്തിന്റെ കുട്ടിക്കാലത്തിന് ശബ്ദം നൽകിക്കൊണ്ടാണ് ഗണപതി സിനിമാലോകത്തേക്ക് എത്തുന്നത്. സത്യൻ അന്തിക്കാടിന്റെ ചിത്രം വിനോദ യാത്രയിലെ ഗണപതി യുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് മോഹൻലാലിനോടൊപ്പവും മമ്മൂട്ടിയോടൊപ്പവും ബലാതാരമായി അഭിനയിച്ചു. ഇപ്പോൾ ഗണപതിയുടെ സഹോദൻ ചിദംബരം സംവിധാനം ചെയ്ത ജാൻ എ മൻ ആണ് അവസാനം പുറത്തിറങ്ങിയ ചിത്രം.
മികച്ച പ്രതികരണങ്ങളാണ് ജാൻ എ മൻ എന്ന ചിത്രത്തിന് ലഭിക്കുന്നത്. തമാശകൾ കൊണ്ടും, സ്വാഭാവിക അഭിനയ മുഹൂർത്തങ്ങൾ കൊണ്ടും മികച്ച ആഖ്യാന രീതി കൊണ്ടും വ്യത്യസ്തത പുലർത്തിയ ചിത്രമെന്ന അഭിപ്രായമാണ് നിലവിലുള്ളത്. ചിത്രത്തിലെ ഒരു പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്നത് അർജുൻ അശോകനാണ്. അർജുനമായുള്ള കൂട്ടുകെട്ടിന്റെ കഥയാണ് ഇപ്പോൾ ഗണപതി ഒരു അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുന്നത്. ദേഷ്യത്തിൽ തുടങ്ങിത് വളരെ വലിയ ബന്ധമായി എന്നാണ് താരം പറയുന്നത്. അഭിമുഖത്തിലാണ് ഗണപതിയുടെ പ്രതികരണം. വാക്കുകൾ ഇങ്ങനെ
“ചെറുപ്പത്തിൽ തന്നെ ബാലു വർഗീസുമായി ഞാൻ വർക്ക് ചെയ്തിട്ടുണ്ട് കൂടുതൽ അടുക്കുന്നത് കവി ഉദ്ദേശിച്ചത് എന്ന സിനിമയിൽ വച്ചാണ്. പിന്നീട് ഞങ്ങൾ നല്ല കമ്പനി ആയി എറണാകുളത്ത് വന്ന് സെറ്റിൽ ചെയാൻ ഒക്കെ ഇൻസ്പിറേഷനും സഹായവുമൊക്കെ ബാലു ആയിരുന്നു. എന്നാൽ അർജുൻ അശോകനായി ദേഷ്യത്തിൽ തുടങ്ങിയ ബന്ധമായിരുന്നു.
ബിടെക് എന്ന സിനിമയിൽ എനിക്ക് അർജുൻ ചെയ്ത വേഷമായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാൽ നിർമാതാക്കൾക്ക് ഞാൻ ആ വേഷം ചെയ്യുന്നത് ഇഷ്ടമുണ്ടായിരുന്നില്ല അങ്ങനെയാണ് അർജുൻ ആ സിനിമയിലേക്ക് എത്തുന്നത്.
അർജുൻ ആദ്യം വന്നപ്പോൾ എന്റെ റോൾ തട്ടിയെടുത്തവൻ വന്നു എന്ന രീതിയിലായിരുന്നു.തുടർന്ന് 1 ആഴ്ചയോളം ഞങ്ങൾ ഒരു മുറിയിൽ താമസിച്ചു. മനസിൽ ദേഷ്യത്തിൽ തുടങ്ങിയ ബന്ധം അങ്ങനെ വലിയ ബന്ധമായി മാറുകയായിരുന്നു.” ഗണപതി പറഞ്ഞു.