അഞ്ച് വർഷത്തിനിടെ ആറ് ലക്ഷത്തിലധികം ഇന്ത്യക്കാർ തങ്ങളുടെ പൗരത്വം ( Indian passport) ഉപേക്ഷിച്ചതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ്. മന്ത്രി ചൊവ്വാഴ്ച ലോക്സഭയെ അറിയിച്ചതാണ് ഇക്കാര്യം. വിദേശകാര്യ മന്ത്രാലയത്തിൽ ലഭ്യമായ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് പുതിയ കണക്കുകളെന്നും മന്ത്രി വ്യക്തമാക്കി.
സഭയിൽ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് രേഖാമൂലം മറുപടി നൽകുകയായിരുന്നു മന്ത്രി. പുതിയ വിവരങ്ങൾ അനുസരിച്ച്, 2017 മുതൽ ഓരോ വർഷവും പൗരത്വം ഉപേക്ഷിച്ച ആളുകളുടെ എണ്ണവും പട്ടികപ്പെടുത്തിയിട്ടുണ്ട്.. 2021-ലെ ഡാറ്റ ഈ വർഷം സെപ്റ്റംബർ 10 വരെയുള്ളതാണ് ലഭ്യമായിരിക്കുന്നത്.
2017 -1,33,049
2018 – 1,34,561
2019 – 1,44,017
2020 85,248
2021(സെപ്തംബർ 10 വരെ) 1,11,287
ഇതുപ്രകാരം 2017-ൽ 1,33,049 ഇന്ത്യക്കാരും 2018-ൽ 1,34,561 പേരും, 2019ൽ 1,44,017 പേരും, 2020-ൽ 85,248 പേരും, 2021 സെപ്റ്റംബർ 30 വരെ 1,11,287 പേരും ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചുവെന്നാണ് കാണിക്കുന്നത്. ഏറ്റവും കൂടുതൽ ആളുകൾ അവരുടെ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത് 2019-ലാണെന്ന് കണക്കുകളിൽ കാണാം, അതേസമയം ഏറ്റവും കുറവ് 2020-ലാണ്. 2020ലെ കുറഞ്ഞ നിരക്ക് കൊവിഡ് -19 മഹാമാരി കാരണമാകാം. ലോകമെമ്പാടും യാത്രാ നിയന്ത്രണങ്ങളും ബാഹ്യ നിയന്ത്രണങ്ങളും ലഘൂകരിക്കാൻ തുടങ്ങിയതോടെ 2021-ൽ പൗരത്വം ഉപേക്ഷിക്കുന്നതിൽ വലിയ വർദ്ധനവാണ് ഉണ്ടായത്.
പൗരത്വം ഉപേക്ഷിക്കാനുള്ള അപേക്ഷകളിൽ 40 ശതമാനത്തോളം അമേരിക്കയിൽ നിന്നാണ് വരുന്നത്. തൊട്ടുപിന്നാലെ ഓസ്‌ട്രേലിയയിൽ നിന്നും കാനഡയിൽ നിന്നും 30 ശതമാനം അപേക്ഷകളും എത്തുന്നു.
ഇന്ത്യയിലെ പൗരത്വ വ്യവസ്ഥകൾ എന്ത്
ഇന്ത്യൻ പൗരത്വ നിയമം- 1955 പ്രകാരം, ഇന്ത്യൻ വംശജർക്ക് രണ്ട് രാജ്യങ്ങളിലെ പൗരത്വം അനുവദനീയമല്ല. ഇന്ത്യൻ പാസ്‌പോർട്ട് കൈവശം വയ്ക്കുന്ന ഒരു വ്യക്തി മറ്റേതെങ്കിലും രാജ്യത്തിന്റെ പാസ്‌പോർട്ട് നേടുന്നതോടെ ഇന്ത്യൻ പാസ്പോർട്ട് തിരികെ സമർപ്പിക്കണം. മറ്റൊരു രാജ്യത്തിന്റെ പൗരത്വം നേടുന്നതോടെ ഇന്ത്യൻ പൗരത്വം അസാധുവാകുന്നു. ഇരട്ട പൗരത്വം ഇന്ത്യയിൽ അനുവദനീയമല്ലെന്ന് ചുരുക്കം. പൗരത്വം ഉപേക്ഷിച്ചാൽ അത് സാക്ഷ്യപ്പെടുത്തുന്ന സറണ്ടർ സർട്ടിഫിക്കറ്റിനായി അപേക്ഷയും ആ വ്യക്തി സമർപ്പിക്കണം. തുടർന്ന് വിദേശ പൗരത്വം നേടിയതിനാൽ റദ്ദാക്കിയെന്ന് പാസ്പോർട്ടിൽ രേഖപ്പെടുത്തുന്നു. വെറും റദ്ദാക്കിയെന്ന്(Cancelled)എന്ന സീലുള്ള പാസ്പോർട്ടുകാരുടെ പൗരത്വം റദ്ദാക്കിയെന്ന് അർത്ഥവുമില്ല.
ഇന്ത്യൻ പൗരത്വം എന്തുകൊണ്ട് പലരും ഉപേക്ഷിക്കുന്നു….
മറ്റ് രാജ്യങ്ങളുടെ പാസ്‌പോർട്ട് ഉപയോഗിക്കുന്നതിലൂടെ ലഭിക്കുന്ന പ്രത്യേക അവകാശങ്ങൾ കൊണ്ടാണ് ഭൂരിപക്ഷം ഇന്ത്യക്കാരും ഇത് ചെയ്യുന്നത്. ലോക പാസ്‌പോർട്ട് സൂചിക പ്രകാരം പാസ്‌പോർട്ട് പവർ റാങ്കിൽ ഇന്ത്യ 69-ാം സ്ഥാനത്താണ്. മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ – ഓസ്‌ട്രേലിയയുടെ റാങ്ക് മൂന്നും, യുഎസ്എയുടെ റാങ്ക് അഞ്ചും, സിംഗപ്പൂരിനറെത് ആറും, കാനഡ ഏഴാമതുമാണ്.
ഒന്നാം സ്ഥാനത്ത് യുഎഇക്കും രണ്ടാം സ്ഥാനത്ത് ന്യൂസിലൻഡിനുമാണ്. ഈ ഉയർന്ന പാസ്‌പോർട്ട് സൂചിക റാങ്കിങ്, പല രാജ്യങ്ങളിലേക്കും വിസയില്ലാതെ യാത്ര ചെയ്യുന്നതിനുള്ള അവസരമൊരുക്കും. വ്യാപാരികൾക്കും വ്യവസായികൾക്കും പ്രയോജനപ്രദമായ ഇമിഗ്രേഷൻ പ്രക്രിയയിലെ ഉദ്യോഗസ്ഥ കാലതാമസം മാറിക്കിട്ടും തുടങ്ങിയവയാണ് ഇത്തരം പൗരത്വത്തിലൂടെ ലഭിക്കുന്ന ഗുണങ്ങൾ. അതേസമയം അമേരിക്കൻ ജനസംഖ്യയുമായി താരതമ്യ പെടുത്തി, അവിടെ പൗരത്വം ഉപേക്ഷിച്ചവരുടെ കണക്കുകൾ ഇന്ത്യയിലേതിനേക്കാൾ വലിയ ശതമാനം കൂടതലാണ്. 2020ൽ മാത്രം 6,705 പേർ അമേരിക്കൻ പൗരത്വം ഉപേക്ഷിച്ചുവെന്നാണ് കണക്കുകൾ…
സമൂഹമാധ്യമങ്ങളിലൂടെ അപമാനം നേരിടുന്ന ഒട്ടേറെ സിനിമാപ്രവർത്തകര്‍ നമുക്കിടയിൽ ഉണ്ടെന്ന് നടി പ്രവീണ. സൈബർ ഇടങ്ങളിലെ ദുരുപയോഗങ്ങൾ ശ്രദ്ധയിൽപെട്ടാൽ അത് പൊലീസിനെ അറിയിക്കണമെന്നും എങ്കില്‍ മാത്രമാണ് ഇതിനൊരു അവസാനം ഉണ്ടാകൂവെന്നും നടി പറഞ്ഞു. തന്റെ പേരിൽ വ്യാജ ഇൻസ്റ്റഗ്രം അക്കൗണ്ട് ഉണ്ടാക്കി അതിലൂടെ എഡിറ്റ് ചെയ്ത അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു നടി.
‘സിനിമാമേഖലയിലെ ഒട്ടേറെ സഹപ്രവർത്തകർ ഈ പ്രശ്നം നേരിടുന്നുണ്ട്. പലരും പ്രതികരിക്കാറില്ല എന്നതാണ് സത്യം. പക്ഷേ എന്റെ കുടുംബത്തിലെ അംഗങ്ങളുടെ ചിത്രം പോലും ഇയാൾ ഉപയോഗിച്ചു. മുൻപ് ഈ യുവാവ് എന്റെ പേരിൽ ഇൻസ്റ്റഗ്രമിൽ എന്റെ പേരിൽ അക്കൗണ്ട് ആരംഭിച്ചിരുന്നു. ആദ്യം നല്ല ചിത്രങ്ങൾ പോസ്റ്റ് ചെയ്തു. പിന്നാലെ ഇതിനെല്ലാം ലൈക്ക് ചെയ്യണം എന്നാവശ്യപ്പെട്ട് എന്നെ ഫോൺ വിളിച്ചു. ഞാൻ സൈബർ ഇടങ്ങളിൽ അത്ര സജീവമല്ല. ഇതോടെ ഞാൻ ഈ ആവശ്യം അത്ര കാര്യമായി എടുത്തില്ല. പിന്നാലെ ഇയാൾ അശ്ലീല ചിത്രങ്ങളിൽ എന്റെ മുഖം എഡിറ്റ് ചെയ്ത് വച്ച് പ്രചരിപ്പിക്കാൻ തുടങ്ങി. സിനിമാ മേഖലകളിലെ എന്റെ സുഹൃത്തുക്കൾക്ക് വരെ ടാഗ് ചെയ്ത് ചിത്രം പങ്കിട്ടു. ഇത് ശ്രദ്ധയിൽപ്പെട്ട സുഹൃത്തുക്കൾ എന്നെ വിളിച്ച് പറഞ്ഞു. ഇങ്ങനെയാണ് ഞാൻ ഇക്കാര്യം അറിയുന്നത്. ആദ്യം ഇയാളെ വിളിച്ച് ആവർത്തിക്കരുതെന്ന് പറഞ്ഞിരുന്നു. എന്നാൽ വൈരാഗ്യത്തോടെ ഇയാൾ വീണ്ടും ചെയ്തു.’-പ്രവീണ പറഞ്ഞു.
‘പിന്നാലെ കുടുംബത്തെയും അപമാനിച്ച് എഡിറ്റ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചു. ഇതോെടയാണ് പരാതിയുമായി പോയത്. പൊലീസിന്റെ ഭാഗത്ത് നിന്ന് വലിയ പിന്തുണയാണ് കിട്ടിയത്. ഇത്തരത്തിൽ ഒട്ടേറെ പരാതികൾ ലഭിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. ഇതുപോലുള്ള മാനസിക വൈകല്യമുള്ളവരെ നിയമത്തിന് മുന്നിൽ െകാണ്ടുവരണം. ഇതുപോലെ എന്റെ സഹപ്രവർത്തകരായ നടിമാരും രംഗത്തുവരണം. എങ്കിലേ ഇതിന് ഒരു അവസാനം ഉണ്ടാകും. ഇതിലൂടെ ഇവർക്ക് എന്ത് സന്തോഷമാണ് ലഭിക്കുന്നതെന്നാണ് എനിക്ക് മനസിലാകാത്തത്.’ പ്രവീണ ചോദിക്കുന്നു.
പ്രവീണ നൽകിയ പരാതിയിൽ ഡൽഹിയിൽ സ്ഥിര താമസമാക്കിയ തമിഴ്നാട് സ്വദേശിയായ ഭാഗ്യരാജ് (22) എന്ന കോളജ് വിദ്യാർഥി അറസ്റ്റിലായിരുന്നു. നഗ്ന ചിത്രങ്ങളിൽ മലയാള സീരിയൽ–സിനിമാ നടികളുടെ മുഖം എഡിറ്റ് ചെയ്ത് വച്ചാണ് ഇയാൾ പ്രചരിപ്പിച്ചിരുന്നത്. പ്രവീണയും കുടുംബത്തിലെ അംഗങ്ങളും ഒരുമിച്ചുള്ള ചിത്രങ്ങൾ പോലും ഇയാൾ ഇത്തരത്തിൽ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചു. ഇതോടെയാണ് നടി പൊലീസിൽ പരാതിപ്പെട്ടത്. നാലുമാസം മുൻപാണ് താരം പരാതി നൽകിയത്.
എ.ഡി.ജി.പി മനോജ് എബ്രഹാമിന് നൽകിയ പരാതിക്ക് പിന്നാലെയാണ് പ്രത്യേക അന്വേഷസംഘം രൂപീകരിച്ച് പരാതിയിൽ നടപടി സ്വീകരിച്ചത്. സൈബർ സെല്ലിന്റെ അടക്കം സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കൃത്യമായ തെളിവുകൾ സഹിതം കോളജ് വിദ്യാർഥി പിടിയിലാകുന്നത്.
മലയാളത്തിലെ മുതിര്‍ന്ന നടി കെപിഎസി ലളിത കരള്‍ രോഗം ബാധിച്ചു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. അവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ചികിത്സക്കുള്ള സഹായം പ്രഖ്യാപിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. പതിറ്റാണ്ടുകളായി സിനിമയില്‍ സജീവമായി നില്‍ക്കുന്ന ഒരു താരത്തിൻ്റെ പക്കല്‍ പണമുണ്ടെന്നും അതുകൊണ്ട് തന്നെ ഈ ചികിത്സയുടെ ചിലവ് സര്‍ക്കാര്‍ വഹികേണ്ടതുണ്ടോ എന്ന തരത്തില്‍ വലിയ ചര്‍ച്ചകള്‍ ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ കെ പീ എസ് സീ ലളിതക്കു സര്‍ക്കാറില്‍ നിന്നും സഹായം ലഭിക്കാനുള്ള എല്ലാ അര്‍ഹതയുമുണ്ടെന്ന് പ്രശസ്ത സംവിധായകന്‍ ശാന്തിവിള ദിനേശ് അഭിപ്രായപ്പെടുന്നു.
ലളിതയുടെ ഭര്‍ത്താവ് ഭരതന് ഓപ്പറേഷന്‍ വേണ്ടി വന്നപ്പോള്‍ ഗോകുലന്‍ ഗോപാലനില്‍ നിന്നു പണം കടം വാങ്ങിയാണ് അത് ലളിത ചേച്ചി നടത്തിയതെന്ന് അദ്ദേഹം പറയുന്നു. മാത്രവുമല്ല മകള്‍ ശ്രീക്കുട്ടിയുടെ വിവാഹത്തിന് മലയാളത്തിലെ പ്രമുഖരായ താരങ്ങളാണ് ലക്ഷങ്ങള്‍ നല്‍കി സഹായിച്ചത്. ലളിതയുടെ മകന്‍ വണ്ടി അപകടമുണ്ടായപ്പോഴും മലയാള സിനിമാ ലോകം കയ്യയച്ചു സഹായിച്ചു. ലളിതയുമായി വലിയ ആത്മബന്ധമായിരുന്ന സുഹൃത്തുമായി തെറ്റുന്നതു പോലും മകന്‍ സിദ്ധാര്‍ത്ഥിൻ്റെ പേരിലാണെന്നും അദ്ദേഹം പറയുന്നു.
സിദ്ധാര്‍ത്ഥിൻ്റെ ഓപ്പറേഷന് ലക്ഷങ്ങള്‍ വേണ്ടിയിരുന്നു. അതുകൊണ്ട് തന്നെ ലളിത ചേച്ചിയുടെ സുഹൃത്ത് സഹായത്തിനായി ചെന്നത് മമ്മൂട്ടിയുടെ അടുത്തായിരുന്നു. എന്ത് പറ്റിയതാണെന്നു മമ്മൂട്ടി തിരക്കി. ബോധമില്ലാതെയാണോ വണ്ടിയോടിച്ചതെന്നും ചോദിച്ചു. കള്ളും കഞ്ചാവുമടിച്ചാണ് സിദ്ധാര്‍ത്ഥ് വണ്ടിയോടിച്ചതെന്ന് ലളിതയുടെ സുഹൃത്ത് തുറന്നു പറഞ്ഞു. ഇത് കേട്ട ഉടന്‍ തന്നെ മമ്മൂട്ടി നേരെ ലളിതയെ വിളിച്ചു. ചികിത്സാ സഹായം വേണമല്ലേ, നല്ല കാശുണ്ടല്ലോ എന്നൊക്കെ ചോദിച്ചു. ഒപ്പം മകനോട് വെള്ളമടിച്ച് വണ്ടിയോടിക്കരുതെന്ന് ഉപദേശിക്കുകയും ചെയ്തു.
ഈ വിവരം പറഞ്ഞത് സുഹൃത്ത് ആണെന്ന് കൂടി മമ്മൂട്ടി പറഞ്ഞതോടെ ലളിത ചേച്ചിയും ആയുള്ള സുഹൃത്തിന്‍റെ ബന്ധം എന്നന്നേക്കുമായി അവസാനിച്ചെന്നു ദിനേശ് പറയുന്നു. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന പ്രചാരണം വളരെ സങ്കടകരമാണ്. അവരൊരു കലാകാരിയാണ്. 60 വര്‍ഷത്തോളമായി സിനിമയില്‍ അഭിനയിക്കുന്നു. ഏതെങ്കിലുമൊരു രാഷ്ട്രീയ പാര്‍ട്ടിയില്‍ വിശ്വസിക്കുന്നതുകൊണ്ട് ഇങ്ങനെ തെറി പറയുന്നത് ശരിയല്ലന്നും ശാന്തി വിള ദിനേശ് പറയുന്നു.
നേരത്തെ നടന്‍ തിലകനും ഇത്തരത്തില്‍ സഹായം ലഭിച്ചിരുന്നു. അന്ന് മകന്‍ ഷോബിയോട് പത്ത് ലക്ഷം രൂപ അടയ്ക്കാന്‍ കിംസ് ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നു. എന്നാല്‍ പെട്ടെന്ന് അത്രയും കാശ് അദ്ദേഹത്തിൻ്റെ കൈയ്യില്‍ ഇല്ലായിരുന്നു. അന്ന് ചീഫ് സെക്രട്ടറി കെ ജയകുമാറായിരുന്നു. അദ്ദേഹത്തോട് ഇക്കാര്യം ചോദിച്ചത് പ്രകാരം 58 ലക്ഷം രൂപ ചികിത്സയ്ക്കായി സര്‍ക്കാര്‍ ഫണ്ടില്‍ നിന്നും നല്‍കിയ്താണെന്നും അദ്ദേഹം പറഞ്ഞു.
കെ.എല്‍ രാഹുല്‍, റാഷിദ് ഖാന്‍ എന്നിവര്‍ ഐപിഎല്ലില്‍ ഒരു വര്‍ഷത്തെ വിലക്ക് നേരിടേണ്ടി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇരുവരെയും പുതിയ ഫ്രാഞ്ചൈസിയായ ലഖ്‌നൗ സമീപിച്ചതായും സ്വാധീനം ചെലുത്തിയതായും പഞ്ചാബ് കിംഗ്സ്, സണ്‍റൈസേഴ്സ് ഹൈദാരാബാദ് ടീമുകള്‍ ആരോപിച്ചു. ഇതിനെതിരെ ഇരു ടീമുകളും ബിസിസിഐയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്.
നേരത്തെ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക് ബിസിസിഐ ഒരു ഐപിഎല്‍ സീസണില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. 2010ല്‍ രാജസ്ഥാന്‍ റോയല്‍സുമായി കരാര്‍ നിലനില്‍ക്കെ മറ്റു ഫ്രാഞ്ചൈസികളുമായി ചര്‍ച്ച നടത്തിയെന്ന് തെളിഞ്ഞതോടെയായിരുന്നു ഈ വിലക്ക്.
മെഗാ ലേലത്തിന് മുമ്പായി രാഹുലിനെ നിലനിര്‍ത്താന്‍ പഞ്ചാബും റാഷിദിനെ നിലനിര്‍ത്താന്‍ ഹൈദരാബാദും താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇരുവരും ടീമില്‍ തുടരുന്നില്ലെന്ന് അറിയിക്കുകയായിരുന്നു. ലഖ്‌നൗവിന്റെ വമ്പന്‍ ഓഫറാണ് ഇരുവരുടേയും ഈ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന.
പഞ്ചാബ് കിംഗ്സ്, സണ്‍റൈസേഴ്സ് ഹൈദാരാബാദ് ടീമുകളില്‍ നിന്ന് വാക്കാലുള്ള പരാതിയാണ് ലഭിച്ചതെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ബിസിസിഐയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. അതേസമയത്ത് മെഗാലേലത്തിന് മുമ്പായി ഐപിഎല്‍ ടീമുകള്‍ക്ക് താരങ്ങളെ നിലനിര്‍ത്താനുള്ള സമയപരിധി ഇന്ന് വൈകിട്ട് അവസാനിക്കും.
ട്വിറ്ററിന്റെ പുതിയ സിഇഒ ആയി ഇന്ത്യന്‍ വംശജന്‍ പരാഗ് അഗ്രവാള്‍ ചുമതലയേറ്റു. കമ്പനിയുടെ സഹസ്ഥാപകന്‍ കൂടിയായ ജാക്ക് ഡോര്‍സി സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് നിയമനം. ബോംബെ ഐഐടിയിലെ പൂര്‍വ വിദ്യാര്‍ഥിയാണ് പരാഗ്.
ഐഐടിയിലെ പഠനത്തിന് ശേഷം സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് പരാഗ് ഗവേഷണം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് മൈക്രോസോഫ്റ്റിലും യാഹുവിലും റിസര്‍ച്ച് ഇന്റേണ്‍ഷിപ്പ് ചെയ്തു. 2011ലാണ് പരാഗ് ആഡ്‌സ് എഞ്ചിനീയറായി ട്വിറ്ററിന്റെ ഭാഗമാകുന്നത്. 2017ല്‍ ചീഫ് ടെക്‌നോളജി ഓഫീസറായി.സിഇഒ ആയി ചുമതല ഏറ്റതോടെ മുന്‍ സിഇഒ ജാക്കിനും ടീമിനും നന്ദിയറിയിച്ച് പരാഗ് ട്വീറ്റ് ചെയ്തു. താന്‍ ട്വിറ്ററിന്റെ ഭാഗമാകുമ്പോള്‍ ആയിരത്തില്‍ താഴെ ജീവനക്കാര്‍ മാത്രമാണുണ്ടായിരുന്നതെന്നും ട്വിറ്ററിന്റെ അനന്തസാധ്യതകള്‍ നമുക്കൊന്നിച്ച് ലോകത്തിന് കാണിച്ച് കൊടുക്കാമെന്നും പരാഗ് ട്വീറ്റില്‍ അറിയിച്ചു.
സഹസ്ഥാപകന്‍ മുതല്‍ സിഇഒ വരെയുള്ള 16 കൊല്ലം നീണ്ട സേവനത്തിന് ശേഷമാണ് ജാക്കിന്റെ സ്ഥാനമൊഴിയല്‍. ട്വിറ്ററില്‍ വേണ്ടവിധം ശ്രദ്ധിക്കുന്നില്ലെന്നും ഡിജിറ്റല്‍ പണമിടപാട് സ്ഥാപനമായ സ്‌ക്വയറിന്റെ ചുമതല കൂടി വഹിക്കുന്നെന്നും ആരോപിച്ച് അദ്ദേഹത്തോട് സ്ഥാനമൊഴിയാന്‍ ട്വിറ്ററിന്റെ ഓഹരിയുടമയായ എലിയറ്റ് ആവശ്യപ്പെട്ടിരുന്നു. ട്വിറ്ററിന്റെ ഓരോ വിജയത്തിന് പിന്നിലും പരാഗിന്റെ സുപ്രധാനമായ സാന്നിധ്യം ഉണ്ടായിരുന്നുവെന്നും കമ്പനിയെ ഇനിയും ഉയരങ്ങളിലെത്തിക്കാന്‍ പരാഗിന്റെ നേതൃത്തിന് കഴിയുമെന്നതില്‍ സംശയമില്ലെന്നും ജാക്ക് അഭിപ്രായപ്പെട്ടു.
Deep gratitude for @jack and our entire team, and so much excitement for the future. Here’s the note I sent to the company. Thank you all for your trust and support 💙 https://t.co/eNatG1dqH6 pic.twitter.com/liJmTbpYs1
— Parag Agrawal (@paraga) November 29, 2021
മാരാരിക്കുളം തെക്ക് കോര്‍ത്തുശേരിയില്‍ അമ്മയും 2 ആണ്‍മക്കളും മരിച്ച സംഭവത്തില്‍ അമ്മയുടേതും ഇളയ മകന്റേതും ആത്മഹത്യയും മൂത്തമകന്റേതു ശ്വാസംമുട്ടിച്ചതു മൂലമുള്ള മരണവുമെന്ന് പോസ്റ്റ്‌മോര്‍ട്ട് റിപ്പോര്‍ട്ട്. കോര്‍ത്തുശേരി പടിഞ്ഞാറ് കുന്നേല്‍ വീട്ടില്‍ പരേതനായ രഞ്ജിത്തിന്റെ ഭാര്യ ആനി (54), മക്കള്‍ ലെനിന്‍ (36), സുനില്‍ (32) എന്നിവരെയാണ് ഞായറാഴ്ച രാവിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മക്കള്‍ വിഷം ഉള്ളില്‍ചെന്നും അമ്മ തൂങ്ങിയും മരിച്ചെന്നായിരുന്നു ആദ്യം നിഗമനം. വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് ആനിയെ കണ്ടത്. മക്കള്‍ അവരുടെ മുറികളില്‍ കട്ടിലില്‍ മരിച്ചുകിടക്കുകയായിരുന്നു. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെയാണ് മൂന്നു പേരുടെയും മരണത്തിലെ സത്യസ്ഥിതി പുറത്തു വന്നത്.
മൂവരുടെയും മരണത്തെ കുറിച്ച് പറയുന്നത് ഇങ്ങനെ;
സഹോദരങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായപ്പോള്‍ ബലപ്രയോഗത്തിനിടെ ലെനിന്‍ ശ്വാസംമുട്ടി മരിച്ചു. ഇതുമൂലമുള്ള മനോവിഷമത്തില്‍ സുനില്‍ തൂങ്ങിമരിച്ചു. രാവിലെ മക്കളെ മരിച്ച നിലയില്‍ കണ്ടതോടെ ആനിയും തൂങ്ങിമരിച്ചു. തൂങ്ങിമരിച്ച സുനിലിനെയും നിലത്തു മരിച്ചുകിടന്ന ലെനിനെയും എടുത്ത് അവരുടെ മുറികളിലെ കട്ടിലില്‍ കിടത്തിയ ശേഷമാണ് ആനി ജീവനൊടുക്കിയതെന്നാണ് നിഗമനം.
പുറത്തുനിന്നുള്ള ആരുടെയും പങ്ക് മരണങ്ങളില്‍ ഇല്ലെന്നു വ്യക്തമാണ്. പോലീസ് നായയും വിരലടയാള വിദഗ്ധരും ഫൊറന്‍സിക് വിദഗ്ധരും നടത്തിയ പരിശോധനയില്‍ ഇതു വ്യക്തമാണ്. വിശദ പരിശോധനകള്‍ക്ക് മൂവരുടെയും അവയവങ്ങളുടെ സാംപിളുകള്‍ തിരുവനന്തപുരം കെമിക്കല്‍ ലാബിലേക്കു വിട്ടു.
യു.കെ : ഡൗണിങ്ങ് സ്റ്രീറ്റിലെ 10-ാം നമ്പര്‍ വസതിയില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സൻെറ അതിഥിയായി മലയാളിയും. കോവിഡ്-19 ആഗോള വ്യാപന കാലഘട്ടത്തിലുടനീളം ധൈര്യപൂര്‍ണ്ണവും, നിസ്വാര്‍ത്ഥവുമായ സേവനങ്ങള്‍ കാഴ്ചവച്ച കഠിനാധ്വാനികളായ യു.കെ.യിലെ സോഷ്യല്‍ കെയര്‍ വര്‍ക്കേഴ്‌സില്‍ മുന്നിട്ട് നിന്നവരെ അനുമോദിക്കുവാനും, തൻെറ നന്ദി അര്‍പ്പിക്കുവാനുമാണ് അദ്ദേഹം തൻെറ വസതിയിലേയ്ക്ക് ക്ഷണിച്ചത്.
മലയാളികള്‍ക്കേവര്‍ക്കും അഭിമാനമുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചുകൊണ്ട് വാട്ഫോഡ് ഓബന്മിയര്‍ കെയര്‍ഹോമിലെ ഡെഫ്യ്യൂട്ടി മാനേജറായ സിജിന്‍ ജേക്കബും പ്രധാനമന്ത്രിയുടെ ആതിഥ്യം സ്വീകരിച്ചെത്തിയവരില്‍ ഒരംഗമായിരുന്നു.

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍, മഹാമാരിയുടെ കാലത്ത് തനിക്കുണ്ടായ അനുഭവങ്ങള്‍ അദ്ദേഹവുമായി പങ്കുവയ്ക്കുവാനും സിജിന്‍ ജേക്കബിന് അവസരം ലഭിച്ചു. കേരളത്തില്‍ കട്ടപ്പന സ്വദേശിയായ സിജിന്‍ കഴിഞ്ഞ 10 വര്‍ഷക്കാലമായി യു.കെ.യിലെ വാട്ഫോഡിലാണ് താമസം. വാട്ഫോഡ് ജെനെറല്‍ ഹോസ്പിറ്റലില്‍ നഴ്സായ ഷെറിന്‍ ഭാര്യയും, നൈജില്‍ (8 വയസ്സ്), എവ്ലിന്‍ (3 വയസ്സ്) ഇവര്‍ മക്കളുമാണ്.
വാടഫോഡ് കെ.സി.എഫ് എന്ന ചാരിറ്റി സംഘടനയിലെ സജീവ സാന്നിദ്ധ്യമാണ് സിജിനും കുടുംബവും.
ടൈറ്റാനിക്കിനെ പറ്റി അറിയാത്തവർ ലോകത്തിൽ ആരും തന്നെ കാണില്ല. ആഡംബരത്തിൽ കടലിനു മുകളിലെ സ്വർഗ്ഗമെന്നു വിശേഷിപ്പിക്കാവുന്ന ടൈറ്റാനികിന്റെ വിധി പക്ഷേ മറ്റൊന്നായിരുന്നു. അറ്റ്‌ലാൻറിക് സമുദ്രത്തിലെ മഞ്ഞുമലകളിൽ തട്ടി ടൈറ്റാനിക്കിന്റെ ആദ്യയാത്ര അന്ത്യയാത്രയായി പരിണമിച്ചു.
നോർത്ത് അന്റ്‌ലാന്റിക് സമുദ്രത്തിൽ 12,500 അടി ആഴത്തിൽ ഒരു ദുരന്തത്തിന്റെ സ്മാരകമായി ടൈറ്റാനികിന്റെ ശേഷിപ്പുകൾ ഇപ്പോഴും ശേഷിക്കുന്നു. ടൈറ്റിനിക്കിന്റെ തിരുശേഷിപ്പുകൾ കാണാൻ അവസരമൊരുക്കുകയാണ് ഓഷ്യന്‍ ഗേറ്റ് എസ്‌പെഡിഷന്‍സ്.
കടലിന് അടിത്തട്ടോളം പോയി ടൈറ്റാനിക് നേരിട്ട് കാണണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഈ യാത്രയുടെ ഭാഗമാവാം. ചരിത്രത്തിലിടം പിടിച്ച ആ പടുകൂറ്റൻ കപ്പലിനെ നേരിട്ടു കാണാൻ പക്ഷേ രണ്ടര ലക്ഷം ഡോളറാണ് ടിക്കറ്റ് ചാർജ്, അതായത് 1,87,22,500 രൂപ. 2020 മെയ് മുതൽ ജൂൺ വരെയാണ് ടൈറ്റാനിക് കാണാനുള്ള അവസരം ലഭിക്കുക.
ഒമിക്രോണ്‍ വ്യാപനം മൂലം വിമാനസര്‍വീസുകള്‍ നിര്‍ത്തലാക്കുന്നതോടെ വിദേശ ജോലിക്കു പോകാന്‍ വൈകുമെന്ന വിഷമത്തില്‍ യുവതി ജീവനൊടുക്കി. വാഴൂര്‍ ഈസ്‌റ്റ് ആനകുത്തിയില്‍ നിമ്മി പ്രകാശ് (27) ആണു മരിച്ചത്. ഞായറാഴ്‌ച രാത്രി ഒമ്പതോടെ മണിമല വള്ളംചിറയിലെ ഭര്‍തൃഗൃഹത്തിലെ ബെഡ്‌റൂമിലാണു യുവതി തൂങ്ങിമരിച്ചത്.
കര്‍ണാടകയില്‍ നഴ്‌സായിരുന്ന നിമ്മി സ്വീഡനില്‍ ജോലി ശരിയായതോടെ രണ്ടുമാസം മുമ്പാണു മണിമലയിലെ വീട്ടിലെത്തിയത്. കോവിഡ് മൂലം വിദേശജോലി നഷ്‌ടപ്പെട്ട ഭര്‍ത്താവ് റോഷന്‍ പാലായിലെ സ്വകാര്യസ്‌ഥാപനത്തില്‍ ജോലി ചെയ്യുകയാണ്. രണ്ടു വര്‍ഷം മുമ്പായിരുന്നു വിവാഹം. കുടുംബപ്രശ്‌നങ്ങളോ സാമ്പത്തിക ബുദ്ധിമുട്ടുകളോ ഇല്ലായിരുന്നെന്ന് ഇവരുമായി അടുപ്പമുള്ളവര്‍ വ്യക്‌മാക്കി.
ഞായറാഴ്‌ച ഇരുവരും വള്ളംചിറയിലെ ഇടവകപ്പള്ളിയില്‍ പോയിരുന്നു. തിരികെ വീട്ടിലെത്തി റോഷന്റെ മാതാപിതാക്കളുമൊരുമിച്ചു ഭക്ഷണം കഴിച്ചതിനു ശേഷം നിമ്മി മുറിയിലേക്കു പോയി. കുറേക്കഴിഞ്ഞ് റോഷന്‍ ചെല്ലുമ്പോള്‍ ബെഡ്‌റൂമിന്റെ കതക് ഉള്ളില്‍നിന്നു പൂട്ടിയിരുന്നു. വിളിച്ചിട്ടും തുറക്കാതായതോടെ കതക് വെട്ടിപ്പൊളിച്ചപ്പോള്‍ നിമ്മിയെ ഷാളില്‍ കുരുക്കുണ്ടാക്കി തൂങ്ങിയ നിലയിലാണു കണ്ടത്. ഷാള്‍ മുറിച്ചുമാറ്റി മണിമലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പോസ്‌റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം സ്വന്തം വീടായ വാഴൂര്‍ ഈസ്‌റ്റ് ആനകുത്തിയിലേക്കു കൊണ്ടുപോയി. സംസ്‌കാരംനാളെ 11-ന് വാഴൂര്‍ ചെങ്കല്‍ തിരുഹൃദയ പള്ളിയില്‍.
മുതിർന്ന കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും യു.ഡി.എഫ് യോഗം ബഹിഷ്കരിച്ചു. തലസ്ഥാനത്ത് ഉണ്ടായിരുന്നിട്ടും തിങ്കളാഴ്ച ചേർന്ന മുന്നണി യോഗത്തിൽ പെങ്കടുക്കാൻ ഇരുവരും തയാറായില്ല. സംസ്ഥാന കോൺഗ്രസിലെ പ്രശ്നങ്ങളാണ് നേതാക്കളുടെ ബഹിഷ്കരണത്തിന് കാരണം.
രാജ്യസഭ ഉപതെരഞ്ഞെടുപ്പിലെ വോെട്ടടുപ്പിന് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും നിയമസഭയിലെത്തിയെങ്കിലും പ്രതിപക്ഷ നേതാവിെൻറ ഒൗദ്യോഗിക വസതിയിൽ നടന്ന മുന്നണിയോഗത്തിൽനിന്ന് മാറിനിൽക്കുകയായിരുന്നു. സംസ്ഥാന കോൺഗ്രസിലെ പുതിയ നേതൃത്വം അവഗണിക്കുന്നതും അഭിപ്രായങ്ങൾക്ക് വിലകൽപിക്കാത്തതുമാണ് ഇരുനേതാക്കളുടെയും വിട്ടുനിൽക്കലിന് കാരണമെന്നറിയുന്നു.
കെ.പി.സി.സി, ഡി.സി.സി പുനഃസംഘടനകളിലെ അവഗണന, രാഷ്ട്രീയകാര്യസമിതി വിളിച്ചുചേർക്കണമെന്ന ആവശ്യത്തോടുള്ള അവഗണന, സംസ്ഥാന കോൺഗ്രസിനെ ചൊൽപ്പടിയിൽ കൊണ്ടുവരാനുള്ള കെ.സി. വേണുഗോപാലിെൻറ നീക്കങ്ങൾ എന്നിവയിലും മുതിർന്ന നേതാക്കൾക്ക് അസംതൃപ്തിയുണ്ട്. പാർട്ടി ഭാരവാഹികളെ തീരുമാനിച്ചപ്പോൾ ചിലതിൽ മാനദണ്ഡം നിർബന്ധിക്കുകയും ചിലതിൽ മാനദണ്ഡം പരിഗണിക്കാതിരിക്കുകയും െചയ്തത് ഇഷ്ടക്കാരെ തിരുകിക്കയറ്റാനാെണന്ന ആരോപണവും ഗ്രൂപ്പുകൾക്കുണ്ട്. പോഷകസംഘടനകളുടെ കാര്യത്തിലും സംഘടനാനേതൃത്വം തന്നിഷ്ടം നടപ്പാക്കുന്നെന്ന പരാതിയും അവർക്കുണ്ട്. അങ്ങനെയാെണങ്കിൽ മുന്നണികാര്യങ്ങൾകൂടി പുതിയ നേതൃത്വം ചെയ്യെട്ട എന്ന നിലപാടാണ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും സ്വീകരിച്ചിരിക്കുന്നത്.
അതേസമയം, പ്രധാന അജണ്ടകളൊന്നുമില്ലാത്തതിനാൽ എത്തില്ലെന്ന് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അറിയിച്ചിട്ടുണ്ടെന്ന് യു.ഡി.എഫ് യോഗത്തിെൻറ തുടക്കത്തിൽ തന്നെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിയിച്ചു. കേന്ദ്ര കമ്മിറ്റി യോഗം ചേരുന്നതിനാൽ ബാബു ദിവാകരൻ ഒഴികെ ആർ.എസ്.പി നേതാക്കളും ഇന്നലെ മുന്നണിയോഗത്തിനെത്തിയിരുന്നില്ല. കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരനും മുന്നണിയോഗത്തിന് ഉണ്ടായിരുന്നില്ല.
ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും സുധാകരനും യു.ഡി.എഫ് യോഗത്തിനെത്താതിരുന്നതിെൻറ കാരണം അവരെ ബന്ധെപ്പട്ട് അന്വേഷിക്കുമെന്ന് മുന്നണി യോഗ തീരുമാനങ്ങൾ വിശദീകരിച്ച വാർത്ത സമ്മേളനത്തിൽ കൺവീനർ എം.എം. ഹസൻ അറിയിച്ചു.