Latest News

ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ പാലക്കാട് വെച്ച് പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർ കസ്റ്റഡിയിൽ എന്ന് റിപ്പോർട്ട്. പാലക്കാട് സ്വദേശി സുബൈർ, നെന്മാറ സ്വദേശികളായ സലാം, ഇസ്ഹാക്ക് എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് കൊല്ലപ്പെട്ട് ഒരാഴ്ച പിന്നിടുമ്പോഴാണ് പ്രത്യേക അന്വേഷണ സംഘം മൂന്ന് പേരെ കസ്റ്റഡിയിൽ എടുക്കുന്നത്. മൂന്ന് പേരെയും അന്വേഷണ സംഘം ചോദ്യം ചെയ്ത് വരികയാണ്.

മുണ്ടക്കയത്ത് നിന്നാണ് ഇവരെ പിടികൂടിയത് എന്നാണ് റിപ്പോർട്ടുകൾ. മുണ്ടക്കയത്തെ ബേക്കറി തൊഴിലാളിയാണ് കസ്റ്റഡിയിലുള്ള സുബൈർ. ഇയാളുടെ മുറിയിൽ നിന്നാണ് മറ്റുള്ളവരെ പിടികൂടിയതെന്നും റിപ്പോർട്ടുകൾ പറയുന്നു. കേസിൽ ഇവർക്കുള്ള പങ്കിനെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.

കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 8.45നായിരുന്നു മലമ്പുഴ മമ്പറത്ത് ത്ത് വച്ച് സഞ്ജിത്ത് ആക്രമിക്കപ്പെട്ടത്. സംഭവത്തിന് പിന്നിൽ എസ്ഡിപിഐ ആണെന്നാണ് ആരോപണം. ഇതിന്റെ പശ്ചാത്തലത്തിൽ എസിഡിപിഐ നേതാക്കൾ ഉൾപ്പെടെ നിരവധി പേരുടെ മൊഴിയെടുക്കുകയും ഫോൺ രേഖകൾ പരിശോധിക്കുകയും ചെയ്തിരുന്നു.

അതിനിടെ, കേസ് എൻഐഎ അന്വേഷണിക്കണമെന്ന ആവശ്യവുമായി ബിജെപി രംഗത്തെത്തി. ഇക്കാര്യം വ്യക്തമാക്കി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഇന്ന് കേന്ദ്ര സർക്കാരിനെ സമീപിക്കും.

കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി യൂറോപ്പിന്റെ വിവിധയിടങ്ങളില്‍ ജനം തെരുവിലിറങ്ങി. അടുത്തിടെ ലോക്ഡൗണ്‍ പ്രഖ്യാപിച്ച നെതര്‍ലന്‍ഡ്‌സില്‍ മുപ്പതിലേറെപ്പേരെ അറസ്റ്റ് ചെയ്തു. ഇവിടെ ഹേഗില്‍ പ്രതിഷേധപ്രകടനങ്ങള്‍ക്കിടെ തെരുവില്‍ തീപിടുത്തമുണ്ടായി.

അല്‍ക്മാറിലും അല്‍മെലോയിലും ഫുട്‌ബോള്‍ മത്സരം നടക്കുന്ന സ്‌റ്റേഡിയത്തില്‍ പ്രവേശനം നിഷേധിക്കപ്പെട്ടവര്‍ നിയന്ത്രണങ്ങള്‍ തകര്‍ത്ത് അകത്തു പ്രവേശിച്ചത് പ്രക്ഷുബ്ധരംഗങ്ങള്‍ സൃഷ്ടിച്ചു. ബല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ ഇന്നലെ ആയിരക്കണക്കിനാളുകള്‍ കോവിഡ് നിയന്ത്രണത്തില്‍ പ്രതിഷേധിച്ച് വാക്‌സീന്‍ വിരുദ്ധ മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങി.

സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന ഓസ്ട്രിയയിലും പ്രതിഷേധം ശക്തമായി. ഇവിടെ പ്രതിഷേധക്കാര്‍ പോലീസിന് നേരെ പടക്കം പൊട്ടിച്ചെറിഞ്ഞത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പോലീസ് കണ്ണീര്‍ വാതകം ഉപയോഗിച്ചാണ് തെരുവിലിറങ്ങിയ ആയിരത്തോളം പ്രതിഷേധക്കാരെ നിയന്ത്രിച്ചത്.

കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ഇറ്റലി, സ്വിറ്റ്‌സര്‍ലന്‍ഡ്, ക്രോയേഷ്യ, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലും പ്രതിഷേധങ്ങളുണ്ടായി.യൂറോപ്പില്‍ കോവിഡ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് പോലും അവഗണിച്ചാണ് പലയിടങ്ങളിലും പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്.

ട്രെയിൻ കടന്നുപോകുമ്പോൾ പാളത്തിനോട് ചേർന്ന് നിന്ന് വിഡിയോയ്ക്ക് പോസ് ചെയ്ത യുവാവിന് ദാരുണാന്ത്യം. യുവാവിനെ കണ്ട ട്രെയിനിന്റെ ലോക്കോ പൈലറ്റ് പലതവണ ഹോൺ മുഴക്കിയിട്ടും യുവാവ് ഇത് ശ്രദ്ധിച്ചില്ല. പാളത്തിനോട് ചേർന്ന് തന്നെ നിൽക്കുകയായിരുന്നു. സമീപമെത്തിയ ട്രെയിൻ യുവാവിനെ ഇടിച്ചുതെറിപ്പിച്ചു.

സുഹൃത്ത് പകർത്തിയ വിഡിയോയിലും ഈ ദൃശ്യങ്ങളുണ്ട്. മധ്യപ്രദേശിലെ ഹോഷൻഗാബാദ് ജില്ലയിലാണ് സംഭവം. 22 വയസുള്ള സൻജു ചൗരേ ആണ് മരിച്ചത്. സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കാനാണ് ഇത്തരത്തിലൊരു സാഹസത്തിന് ഒരുങ്ങിയത്. ചരക്കുതീവണ്ടിക്ക് മുന്നിൽ നിന്നായിരുന്നു ഈ അപകടം. വിഡിയോ കാണാം.

പഴയ ജറുസലേം നഗരത്തില്‍ ഇസ്രയേല്‍ പൗരനെ വെടിവെച്ച് കൊന്ന പലസ്തീനിയന്‍ ഹമാസ് സംഘാംഗത്തെ പോലീസ് വധിച്ചു. ആക്രമണത്തില്‍ രണ്ട് പോലീസുകാരടക്കം നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

അല്‍ അഖ്‌സാ പള്ളിയുടെ ഗേറ്റിന് സമീപമായിരുന്നു ആക്രമണം. കിഴക്കന്‍ ജറുസലേമിലെ അഭയാര്‍ഥി ക്യാംപില്‍ താമസിക്കുന്ന നാല്പത് വയസിലേറെ പ്രായമുള്ള പലസ്തീന്‍കാരനാണ് അക്രമി എന്ന് പോലീസ് അറിയിച്ചു. ആക്രമണത്തെ ഹമാസ് ന്യായീകരിച്ചെങ്കിലും ഉത്തരവാദിത്തം ഏറ്റെടുത്തില്ല. ജറുസലേമിന്റെ സ്വാതന്ത്യത്തിനായി പോരാടിയതിന് അക്രമിയെ അഭിനന്ദിക്കുന്നതായാണ് ഹമാസ് അറിയിച്ചത്.

ജറുസലേമില്‍ നാല് ദിവസത്തിനുള്ളലില്‍ ഉണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്. കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തില്‍ രണ്ട് പോലീസുകാരെ കുത്തിയ യുവാവിനെയും പോലീസ് വെടിവെച്ച് കൊന്നിരുന്നു.

തിരുവനന്തപുരം: ആരോഗ്യവകുപ്പിന്റെ ഇ ഹെൽത്ത് വെബ് പോർട്ടൽ (https://ehealth.kerala.gov.in) വഴി ഇ ഹെൽത്ത് നടപ്പിലാക്കിയിട്ടുള്ള ആശുപത്രികളിലെ മുൻകൂട്ടിയുള്ള അപ്പോയ്‌മെന്റ് എടുക്കാൻ സാധിക്കുമെന്നറിയിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇ ഹെൽത്ത് സൗകര്യമുള്ള 300ൽ പരം ആശുപത്രികളിൽ മുൻകൂട്ടിയുള്ള ഓൺലൈൻ ബുക്കിംഗ് വഴി നിശ്ചിത തീയതിയിലും സമയത്തും ഡോക്ടറുടെ സേവനം ലഭിക്കും. ഒ.പി ടിക്കറ്റുകൾ, ടോക്കൺ സ്ലിപ്പുകൾ എന്നിവയുടെ ഓൺലൈൻ പ്രിന്റിംഗ് സാധിക്കും. ആശുപത്രി വഴിയുള്ള അപ്പോയ്‌മെന്റ് അതുപോലെ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

ഒരാളിന്റെ ആരോഗ്യ സംബന്ധമായ എല്ലാ വിവരങ്ങളും ഉൾക്കൊള്ളുന്ന ഒരു ഏകീകൃത തിരിച്ചറിയൽ നമ്പരും വെബ്‌പോർട്ടൽ വഴി ലഭ്യമാകും. ആശുപത്രിയെക്കുറിച്ചുള്ള വിവരങ്ങൾ, ലഭ്യമായ സേവനങ്ങൾ, ചികിത്സാ സമയം, ലാബ് ടെസ്റ്റുകളെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവയും പോർട്ടൽ വഴി അറിയാം. തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലെയുള്ള റെഫറൽ ആശുപത്രികളിലേക്ക് അപ്പോയ്‌മെന്റ് എടുക്കുവാൻ റെഫറൻസ് ആവശ്യമാണ്.

എങ്ങനെ യുണിക്ക് ഹെൽത്ത് ഐഡി സൃഷ്ടിക്കും?

ഇ ഹെൽത്ത് വഴിയുള്ള സേവനങ്ങൾ ലഭിക്കുവാൻ ആദ്യമായി തിരിച്ചറിയിൽ നമ്പർ സൃഷ്ടിക്കണം. അതിനായി പോർട്ടലിൽ കയറി രജിസ്റ്റർ ലിങ്ക് ക്ലിക്ക് ചെയ്യണം. അതിൽ ആധാർ നമ്പർ നൽകുക. തുടർന്ന് ആധാർ രജിസ്റ്റർ ചെയ്ത നമ്പരിൽ ഒടിപി വരും. ഈ ഒടിപി നൽകി ഓൺലൈൻ വ്യക്തിഗത ആരോഗ്യ തിരിച്ചറിയൽ നമ്പർ ലഭ്യമാകും. ആദ്യതവണ ലോഗിൻ ചെയ്യുമ്പോൾ ഇത്തരത്തിലുള്ള 16 അക്ക വ്യക്തിഗത ആരോഗ്യ തിരിച്ചറിയൽ നമ്പറും പാസ് വേർഡും മൊബൈലിൽ മെസേജായി ലഭിക്കും. ഈ തിരിച്ചറിയൽ നമ്പറും പാസ് വേർഡും ഉപയോഗിച്ച് ആശുപതികളിലേക്കുള്ള നിശ്ചിത തീയതിയിലേക്കും സമയത്തും അപ്പോയ്‌മെന്റ് എടുക്കാൻ സാധിക്കും.

എങ്ങനെ അപ്പോയ്‌മെന്റെടുക്കാം?

ഒരു വ്യക്തിക്ക് ലഭിച്ച തിരിച്ചറിയൽ നമ്പരും പാസ് വേർഡും ഉപയോഗിച്ച് പോർട്ടലിൽ ലോഗിൻ ചെയ്ത ശേഷം ന്യൂ അപ്പോയ്‌മെന്റ് ക്ലിക്ക് ചെയ്യുക. റെഫറൽ ആണെങ്കിൽ ആ വിവരം രേഖപെടുത്തിയ ശേഷം ആശുപത്രി വിവരങ്ങളും ഡിപ്പാർട്ട്‌മെന്റും തിരഞ്ഞെടുക്കുക. തുടർന്ന് അപ്പോയ്‌മെന്റ് വേണ്ട തിയതി തെരഞ്ഞെടുക്കുമ്പോൾ ആ ദിവസത്തേക്കുള്ള ടോക്കണുകൾ ദൃശ്യമാകും. രോഗികൾ അവർക്ക് സൗകര്യപ്രദമായ സമയമാനുസരിച്ചുള്ള ടോക്കൺ എടുക്കാവുന്നതാണ്. തുടർന്ന് ടോക്കൺ പ്രിന്റും എടുക്കാവുന്നതാണ്. ടോക്കൺ വിവരങ്ങൾ എസ്.എം.എസ്. ആയും ലഭിക്കുന്നതാണ്. ഇത് ആശുപത്രിയിൽ കാണിച്ചാൽ മതിയാകും.

കേരള സർക്കാർ ആവിഷ്‌കരിച്ച ഇ ഹെൽത്ത് പദ്ധതി വഴി ആരോഗ്യ മേഖലയിലെ സേവനങ്ങൾ നൽകുന്നതിൽ വിവരസാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുവാൻ പ്രാഥമിക, ദ്വിതീയ, തൃതീയ തലത്തിലുള്ള അമ്പതിനായിരത്തോളം വരുന്ന ഡോക്ടർമാർ, പാരാമെഡിക്കൽ, നോൺ ക്ലിനിക്കൽ സ്റ്റാഫുകൾ എന്നിവർക്കും ഈ സംവിധാനം സഹായകരമാകും.

സംശയങ്ങൾക്ക് ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളിൽ വിളിക്കാവുന്നതാണ്.

അച്ഛന്‍ വിജയ് കുമാറിന്റെ വിയോഗത്തിന് പിന്നാലെ വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവച്ച് മകളും നടന്‍ പൃഥ്വിരാജിന്റെ ഭാര്യയുമായ സുപ്രിയ മേനോന്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് സുപ്രിയ ഉള്ളംതൊടുന്ന കുറിപ്പ് പങ്കുവെച്ചത്. അച്ഛന്റെ അന്ത്യത്തിലേക്ക് നയിച്ച അസുഖത്തെക്കുറിച്ചും ഏറ്റവും പ്രിയപ്പെട്ടയാള്‍ പെട്ടെന്ന് മാഞ്ഞു പോയ വിഷമത്തെക്കുറിച്ചും, അച്ഛന്‍ തനിക്കും മകള്‍ ആലിക്കും പകര്‍ന്നു തന്ന മൂല്യങ്ങളെക്കുറിച്ചും സുപ്രിയ കുറിക്കുന്നു.

അച്ഛന് കാന്‍സര്‍ ആണെന്ന് കണ്ടുപിടിച്ചതിന് ശേഷമുള്ള കഴിഞ്ഞ 13 മാസങ്ങള്‍ എന്റെ ജീവിതത്തിലെ ഏറ്റവും വിഷമഘട്ടമായിരുന്നു. ഒരു വശത്ത് എല്ലാവരോടും ചിരിച്ച് സന്തോഷിച്ച് ഒന്നുമറിയാത്തതുപോലെ പെരുമാറുമ്പോഴും മറുവശത്ത് അച്ഛന്റെ അസുഖം അവസാന ഘട്ടത്തിലെത്തിനില്‍ക്കുകയാണെന്ന് തിരിച്ചറിഞ്ഞ് സങ്കടം ഉള്ളിലൊതുക്കി വരാനിരിക്കുന്ന വിധിയെ കാത്തിരിക്കുകയായിരുന്നു.

കാന്‍സര്‍ ബാധിക്കുന്നത് ഒരാളെയാണെങ്കിലും അത് തകര്‍ക്കുന്നത് മുഴുവന്‍ കുടുംബത്തെയുമാണ്. ഇവിടെ കാന്‍സര്‍ ഞങ്ങളുടെ കുടുംബത്തിലെ കേന്ദ്രബിന്ദുവിനെത്തന്നെ തട്ടിയെടുത്തിരിക്കുന്നു. അച്ഛന്‍ എന്നെ കൈപിടിച്ച് ഒപ്പം നടത്തി വളര്‍ത്തിയതുപോലെ കഴിഞ്ഞ ഒരു വര്‍ഷം ഞാന്‍ അച്ഛന്റെ കൈപിടിച്ച് ആശുപത്രികളിലും പുറത്തും നടക്കുകയായിരുന്നുവെന്ന് സുപ്രിയ പറയുന്നു.

സുപ്രിയയുടെ കുറിപ്പ് ഇങ്ങനെ;

കഴിഞ്ഞ ഞായറാഴ്ച (നവംബര്‍ 14) എന്റെ ഹൃദയത്തിന്റെ ഒരു വലിയ ഭാഗം എനിക്ക് നഷ്ടപ്പെട്ടു. പതിമൂന്ന് മാസത്തിലേറെയായി കാന്‍സറിനോട് പോരാടിയിരുന്ന എന്റെ എന്റെ ഡാഡി (വിജയ് കുമാര്‍ മേനോന്‍) എന്നെ വിട്ടുപോയി. എന്റെ അച്ഛനായിരുന്നു എന്റെ എല്ലാം! എന്റെ ചിറകിന് ശക്തികൊടുക്കുന്ന കാറ്റും ഞാന്‍ ശ്വസിച്ച വായുവും അച്ഛനായിരുന്നു. ഞാന്‍ ഏകമകളാണെങ്കിലും സ്‌കൂളിലും കോളജിലും പഠിച്ചുകൊണ്ടിരുന്നപ്പോഴോ, ജീവിക്കാന്‍ തിരഞ്ഞെടുത്ത തൊഴിലിലോ, ഞാന്‍ വിവാഹം കഴിക്കാന്‍ തിരഞ്ഞെടുത്ത പുരുഷനിലോ എന്റെ സ്വപ്നങ്ങളിലെവിടെയും ഒരു തടസ്സമായി അച്ഛന്‍ നിന്നിട്ടില്ല.

എപ്പോഴും എന്നെ പിന്തുണയ്ക്കുകയും അദ്ദേഹത്തിന്റെ ഇഷ്ടങ്ങള്‍ എന്നില്‍ അടിച്ചേല്‍പ്പിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ഞാന്‍ തളരുകയും തോല്‍ക്കുകയും ചെയ്യുമ്പോള്‍ എന്നെ സഹായിക്കാന്‍ എന്റെ നിഴലിലായി അച്ഛന്‍ എപ്പോഴും കൂടെ തന്നെ ഉണ്ടായിരുന്നു. എന്നിലെ നന്മയും സത്യസന്ധതയും എന്തും നേരിടാനുള്ള കഴിവും എനിക്ക് ലഭിച്ച നല്ല ഗുണങ്ങളെല്ലാം അദ്ദേഹത്തില്‍ നിന്നും പകര്‍ന്നുകിട്ടിയതാണ്. എന്നെ സ്വന്തം കാലില്‍ നില്ക്കാന്‍ പ്രാപ്തയാക്കിയതിനു ശേഷം എന്റെ ആലിയോടും അദ്ദേഹം അങ്ങനെതന്നെ ആയിരുന്നു. അവള്‍ ജനിച്ച ദിവസം മുതല്‍ ഡാഡി അവളുടെ ഒപ്പം തന്നെ ഉണ്ടായിരുന്നു. എന്നെ അമ്മയോടൊപ്പം അച്ഛനും അവളുടെ കളിക്കൂട്ടുകാരനായിരുന്നു. നടക്കാന്‍ പോകുമ്പോള്‍ അവളെ ഒപ്പം കൂട്ടി, അവളെ പിച്ചവയ്ക്കാന്‍ പഠിപ്പിച്ചു, കളിസ്ഥലങ്ങളില്‍ കളിക്കാന്‍ കൊണ്ടുപോയി, സ്‌കൂളില്‍ നിന്നും സംഗീത ക്ലാസ്സില്‍ നിന്നും അവളെ കൂട്ടിക്കൊണ്ടുവന്നു, അദ്ദേഹം അവളുടെയും ഡാഡി ആയിമാറി. ആലി ഉണ്ടായതിനു ശേഷം അച്ഛന്റെ ലോകം അവളെ ചുറ്റിപ്പറ്റിയായിരുന്നു!

അച്ഛന് കാന്‍സര്‍ ആണെന്ന് കണ്ടുപിടിച്ചതിന് ശേഷമുള്ള കഴിഞ്ഞ 13 മാസങ്ങള്‍ എന്റെ ജീവിതത്തിലെ ഏറ്റവും വിഷമഘട്ടമായിരുന്നു. ഒരു വശത്ത് എല്ലാവരോടും ചിരിച്ച് സന്തോഷിച്ച് ഒന്നുമറിയാത്തതുപോലെ പെരുമാറുമ്പോഴും മറുവശത്ത് അച്ഛന്റെ അസുഖം അവസാന ഘട്ടത്തിലെത്തിനില്‍ക്കുകയാണെന്ന് തിരിച്ചറിഞ്ഞ് സങ്കടം ഉള്ളിലൊതുക്കി വരാനിരിക്കുന്ന വിധിയെ കാത്തിരിക്കുകയായിരുന്നു. കാന്‍സര്‍ ബാധിക്കുന്നത് ഒരാളെയാണെങ്കിലും അത് തകര്‍ക്കുന്നത് മുഴുവന്‍ കുടുംബത്തെയുമാണ്. ഇവിടെ കാന്‍സര്‍ ഞങ്ങളുടെ കുടുംബത്തിലെ കേന്ദ്രബിന്ദുവിനെത്തന്നെ തട്ടിയെടുത്തിരിക്കുന്നു.

അച്ഛന്‍ എന്നെ കൈപിടിച്ച് ഒപ്പം നടത്തി വളര്‍ത്തിയതുപോലെ കഴിഞ്ഞ ഒരു വര്‍ഷം ഞാന്‍ അച്ഛന്റെ കൈപിടിച്ച് ആശുപത്രികളിലും പുറത്തും നടക്കുകയായിരുന്നു. എന്റെ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളുമാണ് ഈ യാത്രയില്‍ എന്നെ താങ്ങി നിര്‍ത്തിയത്. അമ്മാവന്മാരും അമ്മായിമാരും ഒപ്പം തന്നെ ഉണ്ടായിരുന്നു. സുഹൃത്തുക്കളില്‍ ചിലര്‍ ദിവസവും വിളിച്ചിരുന്നു. ചിലര്‍ എന്നോടൊപ്പം ആശുപത്രിയിലേക്ക് വരാന്‍ തന്നെ തയാറായിരുന്നു. എന്നാല്‍ എന്നെ ഏറ്റവുമധികം പിന്തുണച്ചത് ആരോഗ്യപ്രവര്‍ത്തകരാണ്. ആശുപത്രിയിലെ ജീവനക്കാരോട് പ്രത്യേകിച്ചും എന്റെ അച്ഛനെ വളരെ സ്‌നേഹത്തോടെ പരിപാലിച്ച ഇന്ദിര, അഞ്ജു, ജീമോള്‍, വിമല്‍ എന്നിവരോട് ഹൃദയം നിറഞ്ഞ നന്ദിയുണ്ട്.

ഡോ. പവിത്രന്‍, എന്റെ അച്ഛനെ ചികിത്സിച്ചതിനും തുടക്കത്തില്‍ തന്നെ ഞങ്ങള്‍ക്ക് പകച്ചുപോയ ഭയാനകമായ വിധിയില്‍ ഞങ്ങള്‍ക്ക് താങ്ങായി നിന്നതിനും നന്ദി. ഡോക്ടര്‍ സുദീഷ് കരുണാകരന്‍ എന്റെ സംശയങ്ങള്‍ക്ക് എപ്പോഴും മറുപടി നല്‍കുകയും എന്റെ അച്ഛനോട് വളരെ ബഹുമാനത്തോടും ആത്മാര്‍ഥതയോടും പെരുമാറാനും അദ്ദേഹത്തിനായി സമയം കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്തു. ഇവരോടെല്ലാം എന്റെ ഹൃദയം നിറഞ്ഞ നന്ദി. എന്നാല്‍ എല്ലാറ്റിനുമുപരിയായി, രോഗത്തിന്റെ സ്വഭാവം മനസ്സിലാക്കിത്തരികയും മനസ്സിലാകാത്ത കാര്യങ്ങള്‍ പറഞ്ഞു തരുകയും സാധ്യമായ എല്ലാ ചികിത്സാരീതികളും വാഗ്ദാനം ചെയ്ത് പ്രതീക്ഷ തന്ന് കൂടെ നിന്ന എന്റെ പ്രിയപ്പെട്ട മാമന് (ഡോ. എം.വി. പിള്ള) എങ്ങനെ നന്ദി പറയണമെന്നറിയില്ല. ഇവരെല്ലാം ഒപ്പമുണ്ടായിരുന്നതുകൊണ്ടാണ് ഈ ഭയാനകമായ രോഗത്തെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാക്കാനും ഏറ്റവും നിര്‍ണ്ണായകമായ തീരുമാനങ്ങള്‍ എടുക്കാനും കഴിഞ്ഞത്. അച്ഛനോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ ഇവരോരോത്തരും എന്നെ സഹായിച്ചു.

അച്ഛന്‍ യാത്രയായിട്ട് ഇന്ന് ഒരാഴ്ച തികയുന്നു. എപ്പോഴും പ്രശസ്തിയില്‍ നിന്ന് ഒഴിഞ്ഞുമാറി നിഴലായി നടക്കുന്ന ആളായിരുന്നെങ്കിലും എന്റെ അച്ഛന്‍ എന്ന ആ വലിയ മനുഷ്യനെക്കുറിച്ച് അല്പമെങ്കിലും കുറിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നൂറുകണക്കിന് ജീവിതങ്ങളെ സ്പര്‍ശിച്ച ഹൃദയവിശാലതയുള്ള എന്നെ എപ്പോഴും വിസ്മയിപ്പിച്ച എന്റെ അച്ഛന്‍. അച്ഛന്റെ ചിതാഭസ്മം ഉള്‍ക്കൊള്ളുന്ന കലശത്തിലേക്ക് നോക്കുമ്പോള്‍ അച്ഛന്‍ ഇനിയില്ല എന്നുള്ള സത്യം ഞാന്‍ മനസിലാക്കുന്നു എങ്കിലും അച്ഛന്‍ എന്നെന്നും എന്റെ ഹൃദയത്തില്‍ തന്നെയുണ്ടാകും. അച്ഛന്‍ എന്നില്‍ത്തന്നെയുണ്ട് അല്ലെങ്കില്‍ അച്ഛന്‍ തന്നെയാണ് ഞാന്‍. അങ്ങയുടെ ഏറ്റവും പ്രിയപ്പെട്ട പാട്ടിന്റെ വരികള്‍ കുറിച്ചുകൊണ്ട് യാത്രാമൊഴി ചൊല്ലട്ടെ ‘ചല്‍തേ ചല്‍ത്തേ മേരേ യേ ഗീത് യാദ് രഖ്‌ന, കഭി അല്‍വിദ നാ കെഹ്ന, കഭി അല്‍വിദ നാ കെഹ്ന’ !

തകഴി: അജയൻ്റെ മരണത്തിന് ഉത്തരവാദികളായവരോട് മാപ്പില്ല ഇന്നും ഉദ്യോഗസ്ഥർ തങ്ങളുടെ ഉത്തരവാദിത്വം യഥാസമയം നിറവേറ്റാഞ്ഞതു മൂലമാണ് ആ ജീവൻ പൊലിഞ്ഞതെന്നും എച്ച്.സലാം എംഎൽഎ പ്രസ്താവിച്ചു.

കേരള കൾച്ചറൽ ആൻ്റ് റൈറ്റേഴ്സ് ഫോറം ജനറൽ സെക്രട്ടറി കേളമംഗലം തട്ടാരുപറമ്പിൽ ടി.സി.അജയകുമാർ (53) അനുസ്മരണം പൗരാവലിയുടെ നേതൃത്വത്തിൽ കേളമംഗലം സെൻ്റ് മേരീസ് ചർച്ച് പാരിഷ് ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

തകഴി പഞ്ചായത്ത് പ്രസിഡൻ്റ് എസ്.അജയകുമാർ അധ്യക്ഷത വഹിച്ചു. രാജു ചക്രപാണി അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.

ഗ്രാമ പഞ്ചായത്ത് അംഗം ജയചന്ദ്രൻ കലാങ്കേരി,കേരള കൾച്ചറൽ ആൻ്റ് റൈറ്റേഴ്സ് ഫോറം പ്രസിഡൻറ് നിരണം രാജൻ കാഥികൻ, സൗഹൃദ വേദി പ്രസിഡൻറ് ഡോ.ജോൺസൺ വി. ഇടിക്കുള, എം.എം ഷരീഫ്,സംഘാടക സമിതി കൺവീനർ ജിജി സേവ്യർ,
‘അജയകുമാർ കുടുംബ സഹായ സമിതി ‘ പ്രസിഡൻ്റ് കെ.എ തോമസ് എന്നിവർ അനുസ്മരണ സന്ദേശം നല്കി.

അമ്പലപ്പുഴയിൽ റോഡിലെ കുഴിയിൽ ബൈക്ക് അകപെട്ട് ഉണ്ടായ അപകടത്തെ തുടർന്നാണ് നവംബർ 4ന് അജയകുമാർ മരണപ്പെട്ടത്.കഴിഞ്ഞ ചില മാസങ്ങൾക്ക് മുമ്പാണ് ഏക മകൻ സിദാർത്ഥൻ മരണമടഞ്ഞത്.8-ാം ക്ലാസ് വിദ്യാർത്ഥിനിയായ ദേവികയോടൊപ്പം ഭാര്യ പ്രതിഭ ഇപ്പോൾ വാടക വീട്ടിലാണ് താമസം. ഇവർക്ക് തല ചായ്ക്കാനൊരിടം ഒരുക്കി കൊടുക്കുന്നതിനും പ്രദേശവാസികൾ യോഗത്തിൽ തീരുമാനിച്ചു.

ലോകത്തെ അമ്പരപ്പിക്കുന്ന പ്രണയ സ്മാരകമാണ് യമുനാ നദിക്കരയിലെ താജ്മഹല്‍. മുംതാസിന് വേണ്ടി ഷാജഹാന്‍ ചക്രവര്‍ത്തി പണികഴിപ്പിച്ച അത്ഭുതസ്മാരകം.

‘നിനക്ക് വേണ്ടി ഞാനൊരു താജ്മഹല്‍ പണിയും..’ എന്ന് തമാശ രൂപേണ പരസ്പരം പറയാത്ത പങ്കാളികളും കുറവായിരിക്കും. എന്നാല്‍ അങ്ങനെയൊരു ‘താജ്മഹല്‍ 2.0’തന്റെ ജീവിച്ചിരിക്കുന്ന ഭാര്യയ്ക്ക് വേണ്ടി നിര്‍മ്മിച്ചിരിക്കുകയാണ് ഒരു ഭര്‍ത്താവ്.

മധ്യപ്രദേശിലെ ബുര്‍ഹാന്‍പൂരിലെ ആനന്ദ് ചോക്ലയാണ് താജ്മഹല്‍ മാതൃകയില്‍ ഭാര്യക്കായി വീടൊരുക്കിയത്. നാല് കിടപ്പുമുറികള്‍ അടങ്ങിയ വീട് പണിയാന്‍ മൂന്നുവര്‍ഷമെടുത്തു.

ബംഗാളിലെയും ഇന്‍ഡോറിലെയും ശില്പികളെ വരുത്തിയാണ് പണി പൂര്‍ത്തിയാക്കിയത്. ശ്രദ്ധാകേന്ദ്രമാവുകയാണ് ഈ താജ്മഹല്‍ 2.0.

യഥാര്‍ഥ താജ്മഹലിനെ കുറിച്ച് നന്നായി പഠിച്ച ശേഷമാണ് ഇത്തരമൊന്ന് പണിയാന്‍ തീരുമാനിച്ചതെന്ന് വീട്ടുടമ പറയുന്നു. 29 അടി ഉയരമാണ് വീടിന്. വലിയ ഹാള്‍, താഴത്തെ നിലയില്‍ രണ്ട് കിടപ്പുമുറി, മുകളില്‍ രണ്ട് കിടപ്പുമുറി, വായനശാല, പ്രാര്‍ഥനാ മുറി എന്നിവയും വീട്ടിലുണ്ട്. വീടിന്റെ അകം മനോഹരമാക്കാന്‍ രാജസ്ഥാനില്‍ നിന്നും മുംബൈയില്‍ നിന്നും കലാകാരന്‍മാരെ വരുത്തിയിരുന്നു.

സോഷ്യല്‍ മീഡിയയില്‍ കുറിപ്പുകളിടാതെ സ്‌ക്രീന്‍ ഷോട്ടുകളും ചിത്രങ്ങളും മാത്രം പങ്കുവച്ചാണ് നടന്‍ വിനായകന്‍ പല വിഷയങ്ങളിലമുള്ള തന്റെ പ്രതികരണങ്ങള്‍ അറിയിക്കാറുള്ളത്. താരം എന്ത് പോസ്റ്റ് ചെയ്താലും അത് വിവാദമായി മാറാറുണ്ട്. അത്തരത്തില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റുകള്‍ വലിയ വാര്‍ത്തയായിരുന്നു. തെറിയുടെ പൂരമായിരുന്നു പോസ്റ്റില്‍.

സംഭവം വിവാദമായതോടെ പോസ്റ്റുകള്‍ നടന്‍ പിന്‍വലിച്ചു. എങ്കിലും പിന്നാലെ പോണ്‍ എന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുന്നതിന്റെ സ്‌ക്രീന്‍ഷോട്ട് ഫെയ്‌സ്ബുക്കില്‍ അദ്ദേഹം പങ്കുവെച്ചിരിക്കുകയാണ്. മൊബൈല്‍ കുരങ്ങന്റെ കയ്യില്‍ പൂമാല പോലെ, പടുവിഡ്ഢി എന്നൊക്കെയാണ് പോസ്റ്റിന്് കമന്റുകള്‍ വന്നിരിക്കുന്നത്.

ലിജോ ജോസ് പെല്ലിശേരിയുടെ ചുരുളിയെ സംബന്ധിച്ചുള്ള പ്രതികരണമാണ് പോസ്റ്റുകള്‍ എന്നാണ് സോഷ്യല്‍ മീഡിയയുടെ വിലയിരുത്തല്‍. തെറി വാക്കുകളും അശ്ലീല പദപ്രയോഗങ്ങളും ഏറെ ഉപയോഗിച്ച ചുരുളി സിനിമയിലെ സംഭാഷണങ്ങള്‍ക്കെതിരെ വിമര്‍ശനങ്ങളും ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.

ചിത്രം പിന്‍വലിക്കണം, സംവിധായകനും അണിയറപ്രവര്‍ത്തകര്‍ക്കും എതിരെ കേസ് എടുക്കണമെന്ന ആവശ്യങ്ങളുമായി കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തിയിരുന്നു.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നിരവധി സിനിമകളില്‍ വിനായകന്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ചുരുളിയെ സംബന്ധിച്ച വിഷയത്തില്‍ ലിജോയെ പരോക്ഷമായി പിന്തുണച്ചു കൊണ്ടാണ് വിനായകന്റെ പോസ്റ്റുകള്‍ എന്നാണ് പ്രേക്ഷകരുടെ പക്ഷം.

മു​ൻ ധ​ന​മ​ന്ത്രി കെ.​എം. മാ​ണി​യു​ടെ ബ​ജ​റ്റ് പ്ര​സം​ഗം ത​ട​സ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി അ​ട​ക്ക​മു​ള്ള ഇ​ട​തു നേ​താ​ക്ക​ൾ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​കും.  കേ​സി​ലെ ആ​റു പ്ര​തി​ക​ളു​ടെ​യും വി​ടു​ത​ൽ ഹ​ർ​ജി ത​ള്ളി​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​ക​ളോ​ട് നേ​രി​ട്ട് കോ​ട​തി​ൽ ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശി​ച്ചി​രു​ന്നു.

കേ​സി​ലെ പ്ര​തി​ക​ൾ എ​ല്ലാ​വ​രും ഇ​ന്ന് ഹാ​ജ​രാ​യാ​ൽ കു​റ്റ​പ​ത്രം കോ​ട​തി വാ​യി​ക്കും.​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ശി​വ​ൻ​കു​ട്ടി, ഇ​ട​തു നേ​താ​ക്ക​ളാ​യ ഇ.​പി.​ജ​യ​രാ​ജ​ൻ, കെ.​ടി. ജ​ലീ​ൽ, കെ. ​അ​ജി​ത്, കെ. ​കു​ഞ്ഞ​ഹ​മ്മ​ദ്, സി.​കെ. സ​ദാ​ശി​വ​ൻ എ​ന്നി​വ​രാ​ണ് പ്ര​തി​ക​ൾ. തി​രു​വ​ന​ന്ത​പു​രം ചീ​ഫ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്.

2015 മാ​ർ​ച്ച് 13ന് ​അ​ന്ന​ത്തെ ധ​ന​മ​ന്ത്രി കെ.​എം. മാ​ണി ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ത​ട​യാ​ൻ ആ​ക്ര​മ​ണം ന​ട​ത്തി 2.20 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം വ​രു​ത്തി എ​ന്നാ​ണ് പോ​ലീ​സ് കേ​സ്.

Copyright © . All rights reserved