Latest News

ഫോ​ര്‍​മു​ല വ​ണ്ണി​ല്‍ ഏ​ഴു ത​വ​ണ ചാ​മ്പ്യ​നാ​യ ലൂ​യി​സ് ഹാ​മി​ല്‍​ട്ട​ന് സ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ച് ഗ്രേ​റ്റ് ബ്രി​ട്ട​ണ്‍. ബ്രി​ട്ടീ​ഷ് രാ​ജ​കു​മാ​ര​ന്‍ ചാ​ള്‍​സി​ല്‍ നി​ന്ന് ലൂ​യി​സ് ഹാ​മി​ല്‍​ട്ട​ണ്‍ നൈ​റ്റ് വു​ഡ് പ​ദ​വി സ്വീ​ക​രി​ച്ചു.

ബു​ധ​നാ​ഴ്ച​യാ​ണ് മോ​ട്ടോ​ര്‍ സ്പോ​ര്‍​ട്സ് രം​ഗ​ത്തെ നേ​ട്ട​ങ്ങ​ള്‍​ക്ക് വി​ന്‍​ഡ്സ​ര്‍ കൊ​ട്ടാ​ര​ത്തി​ല്‍ വ​ച്ച് ആ​ദ​രം ന​ല്‍​കി​യ​ത്. അ​മ്മ കാ​ര്‍​മെ​ന്നി​നൊ​പ്പ​മാ​ണ് അം​ഗീ​കാ​രം സ്വീ​ക​രി​ക്കാ​നാ​യി ലൂ​യി​സ് ഹാ​മി​ല്‍​ട്ട​ണ്‍ വി​ന്‍​ഡ്സ​ര്‍ കൊ​ട്ടാ​ര​ത്തി​ലെ​ത്തി​യ​ത്.

നൈ​റ്റ് വു​ഡ് പ​ദ​വി ല​ഭി​ക്കു​ന്ന നാ​ലാ​മ​ത്തെ എ​ഫ് വ​ണ്‍ ഡ്രൈ​വ​റാ​ണ് ലൂ​യി​സ് ഹാ​മി​ല്‍​ട്ട​ൺ. 2009ല്‍ ​ഹാ​മി​ല്‍​ട്ട​ണ് മെ​മ്പ​ര്‍ ഓ​ഫ് ബ്രി​ട്ടീ​ഷ് എം​പ​യ​ര്‍ പ​ദ​വി ന​ല്‍​കി​യി​രു​ന്നു.

ജോ​ൺ എ​ഫ് കെ​ന്ന​ഡി​യു​ടെ കൊ​ല​പാ​ത​ക​ത്തെ​ക്കു​റി​ച്ചു​ള്ള ര​ഹ​സ്യ രേ​ഖ​ക​ൾ പു​റ​ത്തു​വി​ട്ട് യു.​എ​സ് ഭ​ര​ണ​കൂ​ടം. 1963 ൽ ​ന​ട​ന്ന കെ​ന്ന​ഡി വധ​ത്തെ​ക്കു​റി​ച്ച് സി​ഐ​എ ര​ഹ​സ്യ​സ​ന്ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 1,500 രേ​ഖ​ക​ളാ​ണ് പു​റ​ത്തു​വി​ട്ട​ത്.

1963 ന​വം​ബ​ർ 22ൽ ​യു​എ​സ് സം​സ്ഥാ​ന​മാ​യ ഡാ​ള​സി​ൽ ലീ ​ഹാ​ർ​വി ഓ​സ്വാ​ൾ​ഡ് എ​ന്ന യു​വാ​വാ​ണ് കെ​ന്ന​ഡി​യെ വ​ധി​ച്ച​ത്. കൊ​ല​പാ​ത​ക​ത്തി​നു മു​മ്പ് മെ​ക്സി​കോ സി​റ്റി​യി​ലെ റ​ഷ്യ​ൻ, ക്യൂ​ബ എം​ബ​സി​ക​ളി​ലേ​ക്ക് ഓ​സ്വാ​ൾ​ഡ് യാ​ത്ര ചെ​യ്തി​രു​ന്ന​തും മ​റ്റും സി​ഐ​എ രേ​ഖ​ക​ളി​ലു​ണ്ട്.

കൊ​ല​പാ​ത​ക​ത്തി​ന് സം​ഭ​വ​ത്തി​ന് ഒ​രു മാ​സം മു​മ്പാ​ണ് ടെ​ക്സ​സ് അ​തി​ർ​ത്തി ക​ട​ന്ന് ഓ​സ്വാ​ൾ​ഡ് യു.​എ​സി​ലെ​ത്തു​ന്ന​ത്. അ​തി​ന് മു​മ്പ് റ​ഷ്യ​ൻ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യി ഓ​സ്വാ​ൾ​ഡ് ബ​ന്ധ​പ്പെ​ട്ട​തും സി​ഐ​എ ക​ണ്ടെ​ത്തി.

റ​ഷ്യ​ൻ വി​സ അ​ന്വേ​ഷി​ച്ച് എം​ബ​സി​യി​ലേ​ക്ക് വി​ളി​ച്ച​തും ക്യൂ​ബ യാ​ത്ര​യ്ക്ക് അ​നു​മ​തി തേ​ടി​യ​തും രേ​ഖ​ക​ൾ വെ​ളി​പ്പെ​ടു​ത്തു​ന്നു.

പുല്‍വാമയില്‍ കഴിഞ്ഞ വര്‍ഷം വീരമൃത്യു വരിച്ച ജവാന്റെ സഹോദരിയുടെ വിവാഹം സഹോദരന്റെ സ്ഥാനത്ത് നിന്നും നടത്തി ജാവാന്മാര്‍. ശൈലേന്ദ്ര പ്രതാപ് സിങ്ങിന്റെ സഹോദരി ജ്യോതിയുടെ വിവാഹമാണ് സഹോദരന്റെ കുറവില്ലാതെ ജവാന്മാരെല്ലാം ചേര്‍ന്ന് നടത്തിയത്. ഉത്തര്‍പ്രദേശില്‍ വച്ചായിരുന്നു ചടങ്ങുകള്‍.

യൂണിഫോമിലായിരുന്നു ജവാന്‍മാരെത്തിയത്. വിവാഹത്തില്‍ പങ്കെടുക്കുന്നതും കാര്യങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നതുമെല്ലാം ചടങ്ങുകള്‍ ചെയ്യുന്നതിന്റെയുമെല്ലാം ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

മുതിര്‍ന്ന യൂണിഫോം ധരിച്ച് ജവാന്‍മാര്‍ കല്യാണത്തില്‍ പങ്കെടുക്കുന്നതും സഹോദരന്‍ ചെയ്യേണ്ട എല്ലാ ചടങ്ങുകളും ജവാന്‍മാര്‍ ചെയ്യുന്നതും സിആര്‍പിഎഫ് പങ്കുവച്ച ചിത്രങ്ങളിലുണ്ട്. സഹോദരന്‍മാര്‍ എന്ന നിലയില്‍ സിആര്‍പിഎഫ് ജവാന്‍മാര്‍ ശൈലേന്ദ്ര പ്രതാപ് സിങ്ങിന്റെ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നു എന്നായിരുന്നു സിആര്‍പിഎഫിന്റെ ട്വീറ്റ്.

 

വായുനിറച്ച കളിയുപകരണങ്ങൾ പാർക്കുകളിൽ സുലഭമാണ്. അവയിൽ കുട്ടികൾ ചാടികളിക്കുന്നതും കുത്തിമറയുന്നതും ഏറെ ആസ്വദിച്ച് കണ്ടുനിൽക്കുന്നവരാണ് മാതാപിതാക്കൾ. ഇത്തരത്തിൽ തങ്ങളുടെ കൺമുന്നിൽ കുട്ടികൾ കളിച്ചുകൊണ്ടിരിക്കെ നടന്ന ദുരന്തത്തിൽ നിന്ന് വിട്ടുമാറാതെ പകച്ചുനിൽക്കുകയാണ് ഒരു കൂട്ടം മാതപിതാക്കൾ. ഓസ്‌ട്രേലിയയിൽ വ്യാഴാഴ്ചയുണ്ടായ അപകടത്തിൽ മാതാപിതാക്കൾക്ക് നഷ്ടപ്പെട്ടത് നാല് കുട്ടികളെയാണ്.

സ്‌കൂളിൽ അദ്ധ്യയന വർഷം അവസാനിച്ചതിന്റെ ഭാഗമായി നടന്ന ആഘോഷ പരിപാടിക്കിടെയാണ് അപകടമുണ്ടായത്. ഡ്രാഗൺ രൂപത്തിലുള്ള ബൗൺസിംഗ് കാസിലിൽ കുട്ടികൾ കളിക്കുകയായിരുന്നു. പെട്ടെന്നാണ് ശക്തിയായ കാറ്റുവീശിയത്. ഇതോടെ ഏകദേശം പത്ത് മീറ്ററോളം ഉയരത്തിൽ ബൗൺസിംഗ് കാസിൽ പറന്നുയർന്നു. തലകീഴായി പറന്ന കാസിലിൽ നിന്നും കുട്ടികൾ പലരും താഴേക്ക് പതിച്ചു. നിരവധി കുട്ടികൾക്കും മൂന്ന് മാതാപിതാക്കൾക്കും പരിക്കേറ്റു. സൈന്യം ഉൾപ്പടെയാണ് രക്ഷാപ്രവർത്തനത്തിനായി എത്തിയത്. ഒടുവിൽ നാല് കുട്ടികളുടെ മരണം അധികൃതർ സ്ഥിരീകരിച്ചു.

പ്രൈമറി ക്ലാസുകളിൽ പഠിക്കുന്ന രണ്ട് പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമാണ് മരിച്ചത്. ടാസ്മാനിയയിലെ ദിവോൺപോർട്ടിൽ രാവിലെ 10 മണിയോടെയാണ് അപകടം. അഞ്ച് കുട്ടികൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ നാല് പേരുടെയും നില അതീവ ഗുരുതരമാണ്. എല്ലാവരും ഹിൽക്രസ്റ്റ് പ്രൈമറി സ്‌കൂളിലെ വിദ്യാർത്ഥികളാണ്. സ്‌കൂളിലെ ഇക്കൊല്ലത്തെ അവസാന ദിനം മാതാപിതാക്കളോടൊപ്പം ആഘോഷിക്കവെയാണ് നാടിനെ നടുക്കുന്ന ദുരന്തമുണ്ടായത്. അപകടം ഹൃദയഭേദകമാണെന്നാണ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ പ്രതികരിച്ചത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

അതിമാരക മയക്കുമരുന്ന് വിഭാഗത്തില്‍പ്പെട്ട എല്‍എസ്ഡി സ്റ്റാമ്പുമായി സിനിമ-സീരിയല്‍ അഭിനേതാവ് പൊലീസ് പിടിയില്‍. പഴയ വൈത്തിരിയിലെ ഹോം സ്‌റ്റേയില്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നുമായി പിടിയിലായത്. എറണാകുളം കടമക്കുടി മൂലമ്പള്ളി പനക്കല്‍ വീട്ടില്‍ പി ജെ ഡെന്‍സണ്‍(44) ആണ് പിടിയിലായത്.

ഇയാളുടെ പക്കല്‍ നിന്ന് 0.140 ഗ്രാം എല്‍എസ്ഡി സ്റ്റാമ്പുകള്‍ കണ്ടെടുത്തു. ഓര്‍മശക്തിയെ സാരമായി ബാധിക്കുന്ന അതിമാരക മയക്കുമരുന്നാണ് എല്‍എസ്ഡി സ്റ്റാമ്പുകള്‍. 40,000 രൂപയോളം വില വരുന്നതാണിത്. ഇയാള്‍ക്കെതിരെ എന്‍ഡിഎസ് വകുപ്പ് പ്രകാരം കേസെടുത്തു.

രഹസ്യ വിവരത്തെ തുടര്‍ന്നു വൈത്തിരി എസ്.ഐ ഇ. രാംകുമാറും സംഘവും വയനാട് പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനാംഗങ്ങളും നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി രജികുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

ഉറക്കത്തില്‍ ഭര്‍ത്താവിനെ കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ(Murder) കേസിലെ പ്രതി റോസന്നയെ പുതുപ്പള്ളി പെരുങ്കാവിലെ ഇവരുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പുതുപ്പള്ളി പെരുങ്കാവ് പടനിലത്ത് മാത്യു ഏബ്രഹാമിനെ(കൊച്ച്-48) ചൊവ്വാഴ്ച രാവിലെയാണ് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കൊലനടത്തിയ ശേഷം വീട്ടില്‍നിന്നുപോയ മാത്യുവിന്റെ ഭാര്യ റോസന്നയെ മണര്‍കാട്ടുനിന്നാണ് പോലീസ് പിടികൂടിയത്. ഭര്‍ത്താവ് മദ്യപാനിയായിരുന്നെന്നും വീട്ടില്‍ വഴക്ക് പതിവായിരുന്നുവെന്ന് റോസന്ന പൊലീസിന് മൊഴി നല്‍കി. സ്വന്തം വീട്ടിലേക്കാള്‍ സഹോദരന്റെ വീട്ടിലേക്ക് മാത്യു സഹായങ്ങള്‍ ചെയ്തുകൊടുത്തിരുന്നുവെന്നും ഇത് നാളുകളായി ഭര്‍ത്താവിനോട് വൈരത്തിനിടയാക്കിയെന്നും പൊലീസിനോട് യുവതി പറഞ്ഞു.

വഴക്കിട്ട് മൂന്നു ദിവസം വീട്ടില്‍ ഭക്ഷണം ഉണ്ടാക്കിയിരുന്നില്ല. ഈ സമയം സഹോദരന്റെ വീട്ടില്‍ നിന്ന് ആഹാരം കൊണ്ടുവന്നായിരുന്നു ഭര്‍ത്താവും മകനും കഴിച്ചത്. സംഭവദിവസം ബിരിയാണി വീട്ടില്‍ കൊണ്ടുവരികയും റോസന്നയ്ക്ക് നല്‍കാതെ ഭര്‍ത്താവും മകനും കഴിച്ചു. ബാക്കി വന്നത് സഹോദരന്റ വീട്ടിലേക്കും കൊടുത്തു. ഇത് പ്രകോപനത്തിന് കാരണമായെന്ന് പൊലീസ് പറഞ്ഞു.

പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇവരുടെ മകനെ സഹോദരന്റെ വീട്ടിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം അരമണിക്കൂര്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം വെള്ളൂക്കുട്ട പള്ളിയില്‍ സംസ്‌കരിച്ചു.

യൂട്യൂബറെ ആക്രമിച്ച കേസില്‍ നടി ഭാഗ്യലക്ഷ്മി അടക്കം മൂന്നുപേര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചു. തമ്പാനൂര്‍ പോലീസാണ് തിരുവനന്തപുരം അഡീഷണല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഭാഗ്യലക്ഷ്മിക്ക് പുറമേ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരാണ് കേസിലെ മറ്റുപ്രതികള്‍.

യൂട്യൂബറായ വിജയ് പി.നായരെ ലോഡ്ജില്‍ അതിക്രമിച്ച് കയറി മര്‍ദിച്ചെന്നും ശേഷം ദേഹത്ത് മഷിയൊഴിച്ചെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്. അതിക്രമിച്ചുകയറിയതിനും മര്‍ദിച്ചതിനും വധഭീഷണി മുഴക്കിയതിനുമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. അതേസമയം, ഡിസംബര്‍ 22-ന് ഭാഗ്യലക്ഷ്മി അടക്കമുള്ള പ്രതികള്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

2020 സെപ്റ്റംബറിലാണ് ഏറെ വിവാദമായ സംഭവമുണ്ടായത്. യൂട്യൂബ് ചാനലിലെ വീഡിയോകളിലൂടെ വിജയ് പി.നായര്‍ സ്ത്രീകളെ അധിക്ഷേപിക്കുന്നതായി ആരോപിച്ചാണ് ഭാഗ്യലക്ഷ്മിയും കൂട്ടരും ഇയാളെ മര്‍ദിച്ചത്. സംഭവം ഫെയ്‌സ്ബുക്ക് ലൈവിലൂടെ പുറത്തുവിട്ട ഇവര്‍ വിജയ് പി.നായരെ കൊണ്ട് മാപ്പ് പറയിപ്പിക്കുകയും ചെയ്തിരുന്നു.

പേരാവൂരിൽ യുവതിയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പേരാവൂരിൽ കുഞ്ഞിം വീട്ടിൽ ദീപേഷിന്റെ ഭാര്യ നിഷയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 24 വയസ്സായിരുന്നു. പേരാവൂർ തൊണ്ടിയിൽ ക്ഷേത്രത്തിന് സമീപം ഇന്ന് രാവിലെ ആറ് മണിയോടെയാണ് യുവതിയെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. പൊള്ളലേറ്റ് വീട്ടുമുറ്റത്ത് കിടക്കുന്ന നിലയിലായിരുന്നു യുവതിയുടെ മൃതദേഹം.മൂന്ന് വർഷം മുമ്പായിരുന്നു വിവാഹം. രണ്ട് വയസുള്ള ദേവാംഗ് മകനാണ്. സംഭവവുമായി ബന്ധപ്പെട്ട് പേരാവൂർ പൊലീസ് സ്ഥലത്തെത്തി.

മനുഷ്യന് അസാധ്യമെന്ന് തോന്നിയിരുന്ന ആ ദൗത്യം വിജയകരമാക്കി നാസ. ചരിത്രത്തില്‍ ആദ്യമായി ഒരു മനുഷ്യനിര്‍മിത പേടകം സൂര്യന്‍റെ അന്തരീക്ഷം തൊട്ടു. നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബ് ആണ് ഈ ചരിത്രം കുറിച്ചത്. സൂര്യന്‍റെ രഹസ്യങ്ങള്‍ ഏറ്റവും അടുത്ത് നിന്നും പഠിക്കാന്‍ നാസ ഒരുക്കിയ ദൗത്യമാണ് പാര്‍ക്കര്‍ സോളാര്‍ പ്രോബ്. കോറോണ എന്നറിയപ്പെടുന്ന സൂര്യന്‍റെ അന്തരീക്ഷത്തിലൂടെ സൂര്യന്‍റെ മുകളിലുള്ള പാളിയില്‍ ഈ പേടകം പ്രവേശിച്ചുവെന്നാണ് നാസ അറിയിച്ചത്.

സൂര്യന്‍റെ ഉപരിതലത്തില്‍ നിന്നും 78.69 ലക്ഷം കിലോമീറ്റര്‍ ഉയരത്തില്‍‍ വളരെ മണിക്കൂര്‍ സമയമാണ് പാര്‍ക്കര്‍ പേടകം പറന്നത് എന്നാണ് നാസ അറിയിക്കുന്നത്. 2018ലാണ് ഈ പേടകം നാസ വിക്ഷേപിച്ചത്. ഇതിനകം ഒന്‍പത് തവണ ഈ പേടകം സൂര്യനെ ചുറ്റിയിട്ടുണ്ട്. ജനുവരിയില്‍ സൂര്യനോട് കൂടുതല്‍ അടുക്കുന്നതിന്‍റെ ഭാഗമാണ് പുതിയ അന്തരീക്ഷ പ്രവേശനം എന്നാണ് നാസ പറയുന്നത്. 61.63 ലക്ഷം കിലോമീറ്റര്‍ സൂര്യന്‍റെ അടുത്ത് എത്താനാണ് ജനുവരിയില്‍ പാര്‍ക്കര്‍ ദൗത്യം ശ്രമിക്കുക.

എട്ടാമത്തെ തലണ സൂര്യനെ ചുറ്റിയ സമയത്ത് പേടകത്തിന്‍റെ കാന്തിക കണിക അവസ്ഥയില്‍ മാറ്റം സംഭവിച്ചത് മനസിലാക്കിയാണ് സൂര്യന്‍റെ അന്തരീക്ഷത്തില്‍ പാര്‍ക്കര്‍ പ്രവേശിച്ചതായി നാസ മനസിലാക്കിയത്. ജനുവരിക്ക് മുന്‍പ് 15 തവണ പേടകം സൂര്യനെ ചുറ്റും എന്നാണ് നാസ നല്‍കുന്ന വിവരം.

കുഞ്ഞിന് വെറും 2 മാസം പ്രായമുള്ളപ്പോഴണ് ഭാര്യാ എന്നെയും പൊന്നുമോളെയും ഉപേക്ഷിച്ചു കാമുകനൊപ്പം പുതിയൊരു ജീവിതം ജീവിക്കാൻ ഇറങ്ങി തിരിച്ചത് . പൊന്നുമോളുടെ മുഖം കണ്ടപ്പോൾ അവൾക്ക് ഈ പ്രായത്തിൽ ഒരച്ഛനെക്കാളും കൂടുതൽ അമ്മയുടെ സംരക്ഷണം ആവശ്യമായി എന്ന് തോന്നിയത് കൊണ്ട് തന്നെ ഭാര്യയുടെ കാല് പിടിച്ചു ഞാൻ കരഞ്ഞു .. മകളെ ഓർത്തെങ്കിലും പോവരുത് കാലിൽ കെട്ടിപിടിച്ചു കരഞ്ഞ് അപേക്ഷിച്ചു , എന്നാൽ കാലിൽ കെട്ടിപിടിച്ചു കരയുന്ന എന്റെ തലയിൽ തൊഴിച്ചുമാറ്റിയാണ് അവൾ കാമുകനൊപ്പം ജീവിക്കാൻ ഇറങ്ങി തിരിച്ചത് . ജീവിതത്തിൽ പല പ്രതിസന്ധികളിലും നമ്മൾ തകർന്നുപോകുന്നത്പോലെ ഞാനും ശരിക്കും തകർന്നുപോയ നിമിഷമായിരുന്നു .

ഒരു മാസം പ്രായമുള്ള കുഞ്ഞിനെ എങ്ങനെ സംരക്ഷിക്കും എന്ന ആദി മനസ്സിൽ നിറഞ്ഞു നിന്നു . സ്വന്തം ഭാര്യാ തന്നെയും മകളെയും ഉപേഷിച്ചുപോവുകയും പിന്നീട് ജീവിതത്തെ പൊരുതി ജയിച്ച ഒരച്ഛന്റെ യഥാർത്ഥ ജീവിതകഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് . യാതാർത്ഥ ജീവിതങ്ങളുടെ കഥ തുറന്നു പറയുന്ന ഹ്യൂമൻസ് ഓഫ് ബോംബൈ എന്ന പ്രമുഖ ഫേസ്ബുക് ഗ്രൂപ്പിലാണ് അച്ഛന്റെയും മകളുടെയും ജീവിതകഥ പ്രത്യക്ഷപ്പെട്ടത്…..

ഫേസ്ബുക് കുറിപ്പ് ഇങ്ങനെ ;

അവൾ എന്റെ പൊന്നുമോളാണ് ആരൊക്കെ എന്തൊക്കെ ചെയ്താലും ഉപേഷിച്ചുപോയാലും എന്റെ കുഞ്ഞുമോൾ ഞാൻ ഒരിക്കലും ഉപേക്ഷിക്കില്ല , കാരണം അവൾ എനിക്ക് ദൈവം തന്ന വിളക്കാണ് , അവളുടെ മനസ് വേദനിക്കുന്ന ഒന്നും തന്നെ ഞാൻ ചെയ്യില്ല . ഭാര്യയെയും മകളെയും ജീവന് തുല്യം സ്നേഹിക്കുന്ന ഒരു ഭർത്താവ് തന്നെയായിരുന്നു ഞാൻ , പക്ഷെ എന്റെ സ്ഥാനത്ത് അവൾക്ക് മറ്റൊരാളെ എങ്ങനെ കാണാൻ സാധിച്ചു എന്ന് ഇതുവരെയ്ക്കും എനിക്ക് മനസിലായിട്ടില്ല . കുഞ്ഞിന് ഒരു മാസം പ്രായമുള്ളപ്പോഴാണ് അവൾ കാമുകനൊപ്പം പുതിയ ജീവിതം തുടങ്ങാൻ എന്നെയും മകളെയും ഉപേക്ഷിച്ചു പോകുന്നത് . ഞൻ ജീവന് തുല്യം സ്നേഹിച്ച പെണ്ണ് ഇങ്ങനെ ചെയ്യൂവെന്ന് ഞാൻ കരുതിയില്ല . അവൾ നഷ്ടപെട്ട വേദനയെക്കാളും കുഞ്ഞിന് അമ്മയെ നഷ്ടപെടുവല്ലോ എന്നോർത്തപ്പോൾ പോകാനിറങ്ങിയ ഭാര്യയുടെ കാലുപിടിച്ചു ഞാൻ കരഞ്ഞപ്പോൾ എന്റെ തലയിൽ തൊഴിച്ചുമാറ്റിയാണ് അവൾ കാമുകനൊപ്പം ഇറങ്ങിപ്പോയത് . പിന്നീട് ജീവിതത്തോട് വാശിയായിരുന്നു , എന്റെ കുഞ്ഞിന് ഞാൻ മാത്രം മതി എന്നൊരു വാശി , അവൾക്ക് വേണ്ടിയതെല്ലാം ഒരച്ഛനും ചെയ്തുകൊടുക്കാൻ സാധിക്കും എന്ന് ഈ ലോകത്തിനു മുന്നിൽ കാണിച്ചുകൊടുക്കുക എന്നതായിരുന്നു എന്റെ വാശി ..

ആദ്യമൊക്കെ പിഞ്ചു കുഞ്ഞിനെ ഒന്നെടുക്കാൻ പോലും എനിക്ക് അറിയില്ലായിരുന്നു , എന്നാൽ അതിനൊക്കെ എന്റെ അമ്മ എന്നെ സഹായിച്ചു . ഒഴുവുസമയങ്ങൾ ലഭിക്കുമ്പോൾ എല്ലാം ഞാൻ അവളോടൊപ്പം ചിലവഴിച്ചു , അവളുടെ വളർച്ച ഞാൻ ഒരു നിമിഷംവും അടുത്തിരുന്നറിഞ്ഞു . അവൾ നടക്കാൻ തുടങ്ങിയപ്പോൾ അവളെ ഞാൻ എന്റെ ജോലി സ്ഥലത്തേക്ക് കൂട്ടാൻ തുടങ്ങി . എത്ര കഠിന ജോലിയാണെൻകിലും അവളുടെ ചിരി കാണുമ്പോൾ എന്റെ പ്രയാസങ്ങൾ എല്ലാം മാറും .അവൾക്ക് ഇന്ന് 5 വയസ് പൂർത്തിയായിരിക്കുകയാണ് , ഇതുവരെയ്ക്കും അവളുടെ സ്വന്തം ‘അമ്മ അവളെ തേടിയെത്തുകയോ അന്വഷിക്കുകയോ ചെയ്തിട്ടില്ല . അതിൽ എനിക്ക് യാതൊരു വിധത്തിലുള്ള പരിഭവവുമില്ല . എനിക്ക് മോളും അവൾക്ക്ക് ഞാനുമുണ്ട് . ഞങ്ങളുടെ ലോകം ചെറുതാണ് പക്ഷെ സന്തോഷം ഒരുപാട് വലുതാണ് . സങ്കടപെടുന്ന നേരമൊക്കെ മോൾ അത് മനസിലാക്കി കൂടെയിരിക്കും ചിരിക്കും അതൊക്കെ കാണുമ്പോൾ ഉള്ളിൽ എനിക്ക് സന്തോഷം തോന്നും , സങ്കടം മാറും , എനിക്ക് അവളുടെ ഭാവി മാത്രമാണ് ലക്‌ഷ്യം മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാൻ പലരും നിര്ബന്ധിച്ചിരുന്നു , എന്നാൽ എന്റെ മോളെ നോക്കാൻ ഞാൻ മതി എന്ന തീരുമാനത്തിലാണ് ഞാൻ എത്തിയത് .

അവളെ നന്നായി പഠിപ്പിക്കണം അവളെ നല്ല നിലയിൽ എത്തിക്കണം അത് മാത്രമാണ് എന്റെ ആഗ്രഹം അതാണ് ലക്‌ഷ്യം , എന്റെ മനസ് വേദനിക്കുമെന്നു ഇത്ര ചെറുപ്പത്തിൽ തന്നെ അവൾ മനസിലാക്കിയിരിക്കണം ഇതുവരെ അവൾ അമ്മയെ അന്വഷിച്ചിട്ടില്ല , ഞാൻ പറയാനും പോയിട്ടില്ല , ഈ ലോകത്തിൽ എനിക്ക് അവളും അവൾക്ക് ഞാനും മതി .. കുഞ്ഞിനേയും അവളുടെ ഭാവിയെയും ചിന്തിക്കാതെ മറ്റൊരുത്തനൊപ്പം ഇറങ്ങിപ്പോയ ഭാര്യാ ഇനി അവളെ അന്വഷിച്ചുവരരുത് എന്ന് തന്നെയാണ് എന്റെ ആഗ്രഹം .. ഇതായിരുന്നു സോഷ്യൽ മീഡിയയിൽ ആ അച്ഛൻ പങ്കുവെച്ച കുറിപ്പ് . കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്.നിരവധി ആളുകളാണ് ആ അച്ഛന്റെ പ്രവർത്തിക്കു നിറഞ്ഞ കയ്യടിയാണ് ലഭിക്കുന്നത് , ആ അച്ഛന് മുന്നിൽ നമിക്കുന്നു എന്നാണ് സോഷ്യൽ മീഡിയയിൽ പലരും അഭിപ്രായം പങ്കുവെക്കുന്നത്.

Copyright © . All rights reserved