എസ്ഡിപിഐ നേതാവിന്റെ കൊലപാതകത്തിന് പിന്നാലെ ആലപ്പുഴയിൽ ബിജെപി നേതാവിനെയും വെട്ടിക്കൊലപ്പെടുത്തി. ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്.
ആലപ്പുഴ നഗരപരിധിക്ക് സമീപമാണ് രാവിലെ പ്രഭാത സവാരിക്കിടെ രഞ്ജിത്തിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. രാഷ്ട്രീയ വൈര്യമാണ് ഈ കൊലയ്ക്കു പിന്നിലെന്നാണ് പോലീസ് നൽകുന്ന വിവരം.
ശനിയാഴ്ച രാത്രിയിലാണ് ആലപ്പുഴ മണ്ണഞ്ചേരിയിൽ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എ. ഷാനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഷാന്‍ ബൈക്കില്‍ പോകുമ്പോഴായിരുന്നു കാറിലെത്തിയ സംഘം ആക്രമണം നടത്തിയത്.
നാലുപേരാണ് ആക്രമണം നടത്തിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. നിരവധി വെട്ടുകളേറ്റ ഷാനെ ഉടൻ തന്നെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.
പോത്തന്‍കോട് സുധീഷ് വധക്കേസില്‍ പ്രതിയെ തിരഞ്ഞ് പോയ പോലീസ് സംഘം സഞ്ചരിച്ച വള്ളം മുങ്ങി പോലീസുകാരന് ദാരുണാന്ത്യം. അഞ്ചുതെങ്ങ് പണയില്‍ക്കടവിലായിരുന്നു സംഭവം.ആലപ്പുഴ സ്വദേശിയും എസ്എപി. ക്യാമ്പിലെ പോലീസുകാരനുമായ ബാലുവാണ് മരിച്ചത്. വര്‍ക്കല സിഐയും മൂന്ന് പോലീസുകാരുമാണ് അപകടത്തില്‍പ്പെട്ടത്.
പോത്തന്‍കോട് കൊലക്കേസിലെ പ്രധാനപ്രതി ഒട്ടകം രാജേഷിനെയാണ് പോലീസ് സംഘം തിരഞ്ഞുപോയത്. ഒട്ടകം രാജേഷ് അഞ്ചുതെങ്ങ് മേഖലയിലെ ഒരു തുരുത്തില്‍ ഒളിവില്‍ കഴിയുന്നതായി വിവരമുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് ഒരു സിഐയും മൂന്ന് പോലീസുകാരും അടങ്ങുന്ന സംഘം വള്ളത്തില്‍ തുരുത്തിലേക്ക് നീങ്ങിയത്. ഇവര്‍ യാത്ര ചെയ്തിരുന്ന വള്ളം കായലില്‍ മുങ്ങിപ്പോവുകയായിരുന്നു.
സിഐയെയും രണ്ട് പോലീസുകാരയെും ആദ്യം രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചിരുന്നു.
ഇതിനിടെ എസ്എപി ക്യാമ്പിലെ പോലീസുകാരനായ ബാലുവിനെ കാണാതായത് ആശങ്കയ്ക്കിടയാക്കി. തുടര്‍ന്ന് നാട്ടുകാരും പോലീസും നടത്തിയ തിരച്ചിലിലാണ് ബാലുവിനെ അവശനിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹത്തെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പോത്തന്‍കോട് സുധീഷ് കൊലക്കേസില്‍ പ്രതികളായ പത്ത് പേരെയും കഴിഞ്ഞദിവസങ്ങളില്‍ പോലീസ് പിടികൂടിയിരുന്നു. കേസിലെ രണ്ടാംപ്രതിയായ ഒട്ടകം രാജേഷാണ് ഇനി പിടിയിലാകാനുള്ളത്. ഇയാള്‍ക്കായി പെരുമാതുറ, അഞ്ചുതെങ്ങ്, വക്കം മേഖലകളില്‍ പോലീസ് വ്യാപകമായ അന്വേഷണം നടത്തിവരികയാണ്.
കന്നട സൂപ്പർതാരം പുനീത് രാജ്കുമാറിൻ്റെ അകാല വിയോഗം. വെറും 46 വയസ്സ് മാത്രമായിരുന്നു ഇദ്ദേഹത്തിന് പ്രായം. നിരവധി ആളുകളായിരുന്നു താരത്തിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. തെന്നിന്ത്യയിലെ നിരവധി സൂപ്പർതാരങ്ങൾ അദ്ദേഹത്തിൻറെ കുടുംബത്തെ വീട്ടിലേക്ക് സന്ദർശിക്കുകയും ചെയ്തു. ഏതു സിനിമാതാരം ബാംഗ്ലൂരിൽ എത്തിയാലും പുനീതിൻ്റെ കുടുംബത്തെ സന്ദർശിക്കുക എന്നത് ആയിരുന്നു. എന്നാൽ ബാംഗ്ലൂരിലെത്തിയ അല്ലു അർജുൻ പുനീതിൻ്റെ കുടുംബത്തെ സന്ദർശിച്ചില്ല എന്ന് മാത്രമല്ല, സന്ദർശിക്കില്ല എന്നു തീർത്തു പറയുകയും ചെയ്തു.
പുഷ്പ എന്ന സിനിമയുടെ പ്രമോഷനു വേണ്ടിയായിരുന്നു താരം ബാംഗ്ലൂരിലെത്തിയത്. ഡിസംബർ 17ന് ആണ് പുഷ്പ റിലീസ് ചെയ്യുന്നത്. അല്ലു അർജുൻ്റെ കരിയറിലെ ആദ്യത്തെ പാൻ ഇന്ത്യൻ റിലീസ് കൂടിയാണ് ഇത്. മലയാളം അടക്കം അഞ്ചു ഭാഷകളിലാണ് സിനിമ റിലീസ് ചെയ്യുന്നത്. കന്നടയിലും സിനിമ റിലീസ് ചെയ്യുന്നുണ്ട്. അതുകൊണ്ട് ഇപ്പോൾ സിനിമയുടെ പ്രചാരണ പരിപാടികളുടെ തിരക്കിലാണ് അല്ലു അർജുൻ. കഴിഞ്ഞദിവസം ചെന്നൈയിലായിരുന്നു പരിപാടി എങ്കിൽ ഇന്ന് ബാംഗ്ലൂരിലായിരുന്നു പരിപാടി. ഇതിനിടയിലാണ് അന്തരിച്ച താരത്തെ കുറിച്ച് അല്ലുഅർജുൻ വിവാദപ്രസ്താവന നടത്തിയത്. എന്നാൽ സത്യത്തിൽ ഇത് വിവാദം ഒന്നുമില്ല. ചില ഓൺലൈൻ മാധ്യമങ്ങൾ തെറ്റായ വാർത്ത നൽകിയത് കാരണമാണ് വിവാദമുണ്ടായത്.
അല്ലുഅർജുൻ പറഞ്ഞ യഥാർത്ഥ വാക്കുകൾ ഇങ്ങനെ – “ഞാനെൻറെ സിനിമ പുഷ്പയുടെ പ്രമോഷനു വേണ്ടി ആണ് ബാംഗ്ലൂരിലെത്തിയത്. ഈ സമയത്ത് ഞാൻ അദ്ദേഹത്തിൻറെ കുടുംബത്തെ സന്ദർശിക്കുന്നത് മര്യാദകേട് ആണ്. ഞാൻ ഒരിക്കൽ വീണ്ടും കർണാടകയിലേക്ക് തിരിച്ചുവരും. അന്ന് ഞാൻ അദ്ദേഹത്തിൻറെ കുടുംബത്തെ സന്ദർശിക്കും. ഇപ്പോൾ ഞാൻ വന്നിരിക്കുന്നത് സിനിമയുടെ പ്രമോഷന് വേണ്ടി മാത്രമാണ്. അദ്ദേഹത്തിന് എൻറെയും ടീം അംഗങ്ങളുടെയും ആദരാഞ്ജലികൾ അർപ്പിച്ചുകൊള്ളുന്നു”.
ചില ഓൺലൈൻ മാധ്യമങ്ങൾ ഈ വാർത്ത തെറ്റായ രീതിയിൽ ആയിരുന്നു റിപ്പോർട്ട് ചെയ്തത്. “ഞാൻ അദ്ദേഹത്തിൻറെ വീട് സന്ദർശിക്കില്ല” എന്ന തരത്തിലായിരുന്നു ചില ഓൺലൈൻ മാധ്യമങ്ങൾ വാർത്ത നൽകിയത്. ഇതാണ് തെറ്റിദ്ധാരണകൾക്ക് എല്ലാം കാരണമായത്. എന്തായാലും വാർത്തയുടെ നിജസ്ഥിതി അറിഞ്ഞപ്പോൾ അല്ലു അർജുനെ അഭിനന്ദിക്കുകയാണ് എല്ലാവരും. താരം എടുത്ത തീരുമാനം വളരെ ഉചിതമായി എന്നാണ് ആരാധകർ പറയുന്നത്.
മാനസ, നിതിന എന്നീ പെൺകുട്ടിയുടെ കൊലപാതകത്തിന്റെ ഞെട്ടൽ മാറും മുമ്പേ കേരളത്തിൽ മറ്റൊരു കൊലപാതകം കൂടി നടന്നിരിക്കുന്നു. കോഴിക്കോട് തിക്കോടിയിൽ വെറും 22 വയസ്സ് മാത്രം പ്രായമുള്ള കൃഷ്ണപ്രിയ എന്ന പെൺകുട്ടിയാണ് കൊലചെയ്യപ്പെട്ടത്. കൊലപ്പെടുന്നതിന് മുമ്പും മകൾ ഭീകരമായി മാനസികപീഡനം അനുഭവിച്ചത്. കൃഷ്ണ പ്രയയുടെ വീട്ടിലെത്തിയ മാധ്യമപ്രവർത്തക സാനിയോ മനോമി തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് പെൺകുട്ടിയും കുടുംബവും കടന്നുപോയ ദുരനുഭവങ്ങൾ കുറിച്ചത്.
ഫെയ്സ്ബുക്ക് കുറിപ്പ്
22 വയസ്സ് മാത്രം പ്രായമുള്ളൊരു പെൺകുട്ടിയെ പ്രണയമെന്ന പേര് പറഞ്ഞ് കുത്തിയും തീയിട്ടും കൊന്നിട്ടുണ്ട്. തിക്കോടിയിലാണ്. ഫീഡിൽ പോസ്റ്റുകളൊന്നും കണ്ടില്ല. ഫീഡത്ര അപ്ഡേറ്റ് ആവാത്തത് കൊണ്ടാവാം. ഒരു പക്ഷേ നമ്മുടെ ചുറ്റുപാടും ഇതൊരു സാധാരണ സംഭവമായി മാറിയത് കൊണ്ടുമാവാം. രണ്ടായാലും നേരിട്ട് കണ്ടറിഞ്ഞ കൃഷ്ണപ്രിയയുടെ ജീവിത സാഹചര്യം ഇവിടെ പറയണമെന്ന് തോന്നി.
അത്ര നിസ്സാരമായി കത്തിച്ചു കളയേണ്ടവളല്ല പെൺകുട്ടിയെന്ന് ആൺകുട്ടികൾ തിരിച്ചറിയും വരെ ഇതിങ്ങനെ പറയുകയല്ലാതെ വേറെന്ത് വഴി? ജോലിയുടെ ഭാഗമായിരുന്നെങ്കിലും ദീപേച്ചിയുടെ സുഹൃത്താണെന്നും പറഞ്ഞാണ് ആ വീട്ടിൽ കയറിച്ചെന്നത്. കൃഷ്ണപ്രിയയുടെ അമ്മ സുജാതേച്ചി പാർട്ടി മെമ്പറാണ്. മകൾക്ക് സംഭവിച്ച അപകടത്തിൽ അവരാകെ തകർന്നിട്ടുണ്ട്. ആ തകർച്ചയിലും അവർ പറഞ്ഞ കാര്യങ്ങൾ ഞെട്ടിക്കുന്നതാണ്. കൃഷ്ണപ്രിയയും കൊലപാതകി നന്ദുവും കുറച്ച് കാലമായി അടുപ്പത്തിലായിരുന്നു (പ്രേമവും ഒരു മണ്ണാങ്കട്ടയും ആയിരുന്നേയില്ല)
അടുപ്പത്തിൻ്റെ സ്വാതന്ത്ര്യത്തിൽ നന്ദു കൃഷ്ണയുടെ ജീവിതത്തിൽ അമിതമായി ഇടപെട്ടു തുടങ്ങി.
മുടി അഴിച്ചിടാൻ സമ്മതിക്കില്ല, ചുരിദാറിൻ്റെ ഷാൾ ഒരു വശം മാത്രമായി ഇടാൻ പാടില്ല. ഭംഗിയിൽ ഒരുങ്ങി നടക്കാൻ പാടില്ല. താൻ പറയുന്നയാളെയേ ഫോൺ ചെയ്യാൻ പാടുള്ളൂ. സ്വാഭാവികമായും കൃഷ്ണ ഇത് എതിർക്കാൻ തുടങ്ങി. അപ്പോഴൊക്കെ ആ ക്രിമിനൽ തൻ്റെ മകളെ കണ്ണ് പൊട്ടുന്ന ചീത്ത വിളിച്ചിരുന്നു എന്നും പറഞ്ഞ് സുജേച്ചി കരഞ്ഞു. രണ്ട് ദിവസം മുൻപ് ജോലിക്ക് പോവുന്നതിനിടെ കൃഷ്ണയുടെ ഫോൺ നന്ദു ബലമായി പിടിച്ചു വാങ്ങി. കോൺടാക്റ്റ് ലിസ്റ്റിലുണ്ടായിരുന്ന പലർക്കും താൻ കൃഷ്ണയെ കല്യാണം കഴിക്കുമെന്ന് വോയ്സ് മെസേജയച്ചു. പിന്നീട് ഫോൺ തിരിച്ചേൽപ്പിക്കാനെന്ന പേരിൽ നന്ദുവും ഒരു സുഹൃത്തും കൃഷ്ണയുടെ വീട്ടിലെത്തി.
മകളെ കല്യാണം കഴിച്ച് തരണമെന്ന് അഛനോടാവശ്യപ്പെട്ടു. മകൾക്ക് കല്യാണ പ്രായമായിട്ടില്ലെന്ന് പറഞ്ഞപ്പോൾ കല്യാണം കഴിച്ച് തന്നില്ലെങ്കിൽ അവളെ കൊന്നുകളയുമെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. പൊലീസിലോ പാർട്ടിക്കാരോടോ ഇക്കാര്യങ്ങളൊന്നും പറഞ്ഞില്ലേയെന്ന് ചോദിച്ചപ്പോൾ ‘മകൾക്കൊരു ജീവിതം ഉണ്ടാകേണ്ടതല്ലേ, ഇതൊക്കെ പുറത്തറിഞ്ഞാൽ നാണക്കേടല്ലേ’ എന്നാണ് സുജേച്ചി തിരിച്ച് ചോദിച്ചത്. ദുരഭിമാനം അവസാനം മകളുടെ ജീവനെടുക്കുമെന്ന് അവർ കരുതിക്കാണില്ല. സാമ്പത്തികമായി മെച്ചപ്പെട്ടതല്ല കൃഷ്ണപ്രിയയുടെ ജീവിത സാഹചര്യം. പെയിൻ്റിംഗ് തൊഴിലാളിയായ അഛന് ഹൃദ്രോഗിയായതിന് ശേഷം പലപ്പോഴും പണിക്ക് പോകാനാവുന്നില്ല. അഛനെ സഹായിക്കാൻ എന്തെങ്കിലുമൊരു ജോലി അന്വേഷിക്കുകയായിരുന്നു കൃഷ്ണ. പി ജിക്കാരിയായിരുന്നിട്ടും ഗതികേട് കൊണ്ടാണ് പഞ്ചായത്തിൽ ഡാറ്റ എൻട്രി ജോലിക്കാരിയായത്.
ജോലിയിൽ പ്രവേശിച്ചിട്ട് ഒരാഴ്ച. അതിൽ തന്നെ ഒരു ദിവസം നന്ദുവിനെ പേടിച്ച് ജോലിക്ക് പോയില്ല. ഇന്ന് സുജേച്ചി നിർബന്ധിച്ച് പറഞ്ഞയക്കുകയായിരുന്നു. പഞ്ചായത്ത് ഓഫീസിൻ്റെ ഗെയിറ്റിന് മുന്നിൽ കാത്തിരുന്ന നന്ദു കൃഷ്ണയെ കുത്തി വീഴ്ത്തി പെട്രോളൊഴിച്ച് തീ കൊടുത്തു. കൃഷ്ണയുടെ പാതി കത്തിയ ബാഗ് പഞ്ചായത്ത് ഓഫീസിന് മുന്നിലുണ്ട്. ഉച്ചയ്ക്കേക്കുള്ള ചോറ്റു പാത്രം. ഉരുകിത്തുടങ്ങിയ ഒരു പ്ലാസ്റ്റിക് പാത്രത്തിൽ കുറച്ച് കറി. പ്രദേശത്തെ സജീവ ബി ജെ പി പ്രവർത്തകനാണ് നന്ദു. സൈക്കോ ക്രിമിനലാണെന്ന് കൃഷ്ണയുടെ അമ്മയും അഛനും പറഞ്ഞതിൽ നിന്ന് വ്യക്തം. ശബരിമലയ്ക്ക് പോകാൻ മാലയിട്ട് വ്രതത്തിലായിരുന്നത്രേ അയാൾ. ഇമ്മാതിരി ക്രിമിനലുകൾ മാലയുമിട്ട് ചെന്നാൽ പാവം അയ്യപ്പൻ ഓടി രക്ഷപ്പെടേണ്ടി വരും.
പഞ്ചായത്ത് ഓഫീസിന് മുന്നിൽ വച്ചുള്ള ഒരുവൻ്റെ ചോദ്യമാണ് ഇപ്പോഴും അസ്വസ്ഥതയോടെ മനസിലുള്ളത്. “നിങ്ങളെന്ത് കണ്ടിട്ടാണ് റിപ്പോർട്ട് ചെയ്യുന്നത്? അവര് പ്രേമത്തിലായിരുന്നു. പഞ്ചായത്തിൽ പണി കിട്ടിയപ്പോ ഓൾക്ക് ഓനെ വേണ്ടാതായി” എന്ന്. തൻ്റെയൊക്കെ മകളെ ഒരുത്തൻ തീ വച്ച് കൊന്നാലും താനിത് തന്നെ പറയണമെന്നേ എനിക്കയാളോട് പറയാനായുള്ളൂ എന്ന സങ്കടമാണ് ബാക്കി. നമുക്ക് ശേഷം വരുന്ന തലമുറയൊക്കെ കിടുവായിരിക്കുമെന്ന് കരുതിയിരുന്നു. അത്ര കിടുവല്ലെന്നും നോ പറഞ്ഞാൽ പെണ്ണിനെ കത്തിച്ചു കളയാമെന്ന ആൺ ബോധം തലമുറകൾ കൈമാറി വരുന്നതാണെന്നും നല്ല ചികിൽസ കിട്ടിയില്ലെങ്കിൽ ഇവരിനിയും കൊന്ന് മുന്നേറുമെന്നും ഇപ്പോൾ നല്ല ഉറപ്പുണ്ട്.
പെൺകുട്ടികളെ വളർത്തുകയും ആൺകുട്ടികൾ വളരുകയുമാണല്ലോ. ഇനിയെങ്കിലും നമ്മൾ വളർത്തുന്ന ആൺകുട്ടിക്ക് പെണ്ണിൻ്റെ ‘നോ’കളെ കഠാര കുത്തിയിറക്കിയും പെട്രോളൊഴിച്ച് കത്തിച്ചുമല്ലാതെ നേരിടാൻ പഠിപ്പിക്കേണ്ടതുണ്ട്.
ഷെറിൻ പി യോഹന്നാൻ
ശേഷാചലം കാട്ടിലെ രക്തചന്ദനക്കടത്തിന്റെ കഥ മാത്രമല്ല ‘പുഷ്പ ദി റൈസ്’. തടി വെട്ടാൻ കൂലിക്കാരനായി വന്ന ഒരാൾ കള്ളക്കടത്ത് സിന്‍ഡിക്കേറ്റ് മേധാവിയായി മാറിയതിന്റെ കഥ കൂടിയാണിത്. തന്റെ വളർച്ചയ്ക്ക് തടസ്സമായി നിന്നവരെ തകർത്തെറിഞ്ഞ് മുന്നേറിയ പുഷ്പരാജിന് മുന്നിൽ ശക്തനായ ഒരു എതിരാളി എത്തുന്നിടത്തുവെച്ചാണ് ഒന്നാം ഭാഗം അവസാനിക്കുന്നത്. നിലവാരമുള്ള സ്റ്റോറി ലൈനിൽ മാസ്സ് സീനുകളും നല്ല ഗാനങ്ങളും ഉഗ്രൻ ആക്ഷൻ രംഗങ്ങളും അടങ്ങുന്ന അല്ലു അർജുൻ ചിത്രം.
ശേഷാചലം കാട്ടിൽ വളരുന്ന രക്തചന്ദനം അനധികൃതമായി കടത്തുന്ന പുഷ്പരാജിന്റെ പടിപടിയായുള്ള ഉയർച്ചയാണ് ചിത്രം പറയുന്നത്. ലക്ഷ്യപ്രാപ്തിയ്ക്കുവേണ്ടി ധൈര്യപൂർവ്വം എന്തും ചെയ്യുന്ന പുഷ്പയുടെ കഥാപാത്രനിർമിതി മികച്ചതാണ്. ഭൂതകാലം വേട്ടയാടുന്ന ഒരുവനെ, കൂലിക്കാരൻ എന്ന നിലയിൽ അവഗണന ഏറ്റുവാങ്ങേണ്ടി വന്ന ഒരുവനെ പെർഫെക്ട് ആയി സ്‌ക്രീനിൽ എത്തിക്കാൻ അല്ലു അർജുന് കഴിഞ്ഞിട്ടുണ്ട്. അല്ലു അർജുന്റെ മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് പുഷ്പരാജ്.
രണ്ടാം ഭാഗത്തിലേക്കുള്ള ഒരു പാലമെന്നോണം ബൻവാർ സിംഗ് ശെഖാവത്തായി ഫഹദ് എത്തുന്നതോടെ ചിത്രം കൂടുതൽ ഇൻട്രസ്‌റ്റിംഗ് ആവുന്നു. പുഷ്പയും ശെഖാവത്തും നേർക്കുനേർ എത്തുന്ന ഫൈനൽ ആക്ട് ഗംഭീരമാണ്. വ്യക്തിത്വത്തിനേൽക്കുന്ന മുറിവ്, ഈഗോ, അപമാനം, അധികാരത്തിന്റെ ശക്തി എന്നിവയെല്ലാം ആ ഫൈനൽ ആക്ടിൽ കാണാൻ കഴിയും. കത്തിജ്വലിക്കുന്ന പകയിലാണ് ചിത്രം അവസാനിക്കുന്നത്. അല്ലു അർജുന്റെയും ഫഹദിന്റെയും കണ്ണുകളിൽ നിന്നത് വ്യക്തമാണ്.

സുനില്‍, അനസൂയ എന്നിവരുടെ അപ്പിയറന്‍സും പ്രകടനവും ശ്രദ്ധേയമാണ്. ആക്ഷൻ കൊറിയോഗ്രഫി, കേൾക്കാൻ രസമുള്ള ഗാനങ്ങൾ, മിറോസ്ലാവ് ക്യൂബ ബ്രൊസെക്കിന്റെ ഛായാഗ്രഹണം എന്നിവ ചിത്രത്തിന് റിച്ച് ഫീൽ സമ്മാനിക്കുന്നു. പുതുമയുള്ള സ്റ്റോറി ലൈൻ ഇല്ലെങ്കിൽ പോലും മൂന്നു മണിക്കൂർ എൻഗേജിങ്ങായി സിനിമ മുന്നോട്ട് കൊണ്ടുപോകാൻ സുകുമാറിന് സാധിച്ചിട്ടുണ്ട്. സാമി സാമി എന്ന ഗാനവും സാമന്തയുടെ പാട്ടും രസകരമായിരുന്നു.
ആദ്യ പകുതിയിൽ മാസ്സ് രംഗങ്ങൾ ഒന്നിനുപിറകെ ഒന്നായി കടന്നുവരുന്നു. പുഷ്പ – ശ്രീവള്ളി റൊമാന്റിക് സീനുകളാണ് ആകെയുള്ള കല്ലുകടി. രശ്മികയുടെ കഥാപാത്രത്തിന് പൂർണത കൈവരുന്നില്ല. തന്നേ സംരക്ഷിക്കുന്ന നായകനോട് നായികയ്ക്ക് പ്രേമം തോന്നുന്ന ക്‌ളീഷേ സീൻ ഇവിടെയുമുണ്ട്. രണ്ടാം പകുതിയിൽ കഥ പിന്നോട്ട് വലിയുന്നിടത്താണ് ഫഹദ് എത്തുന്നത്. ആ വരവാണ് രണ്ടാം ഭാഗത്തിനുള്ള ഹൈപ്പ് ഒരുക്കി വയ്ക്കുന്നതും. ‘പുഷ്പ : ദി റൂൾ’ൽ കുറച്ചുകൂടി തീവ്രമായ കഥാഖ്യാനം പ്രതീക്ഷിക്കുന്നു.
Last Word – പുഷ്പയുടെ കഥ പ്രവചിക്കാൻ എളുപ്പമാണ്. നായകന്റെ ഉയർച്ചയുടെ വിവിധ ഘട്ടങ്ങളിൽ പ്രേക്ഷകൻ പ്രതീക്ഷിക്കുന്നതെല്ലാം വന്നുപോകുന്നു. എന്നാൽ മികച്ച പ്രകടനങ്ങളിലൂടെയും ആവേശമുണർത്തുന്ന അക്ഷൻ രംഗങ്ങളിലൂടെയും അല്ലു – ഫാഫാ കോൺഫ്ലിക്ട് സീനിലൂടെയും ചിത്രം തൃപ്തിപ്പെടുത്തുന്ന അനുഭവമാകുന്നു. മികച്ച തിയേറ്റർ എക്സ്പീരിയൻസ് സമ്മാനിക്കുന്ന ചിത്രം.
യുകെയിൽ കൊറോണ വൈറസിന്‍റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോൺ വ്യാപകമായി പടർന്നുപിടിക്കുന്നതായി റിപ്പോർട്ട്. തുടർച്ചയായ മൂന്നാം ദിവസവും ഏറ്റവും ഉയർന്ന നിരക്കിലാണ് പ്രതിദിന കോവിഡ് കേസുകളുടെ വർധന. വെള്ളിയാഴ്ച 93,045 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചതായി സർക്കാർ അറിയിച്ചു.
പുതുതായി കൂടുതൽ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ യുകെയിൽ കോവിഡ് ബാധിതരുടെ എണ്ണം 1.11 കോടിയായി. 111 മരണവും പുതുതായി സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1,47,000 ആയി. ഒമിക്രോണാണ് ഇപ്പോൾ രാജ്യത്ത് പടർന്നുപിടിക്കുന്ന പ്രധാന വകഭേദം. ഒരാഴ്ച മുമ്പ് മുന്നറിയിപ്പ് നൽകിയ സുനാമി ഇപ്പോൾ ഞങ്ങളെ ബാധിക്കാൻ തുടങ്ങിയിരിക്കുന്നുവെന്നും സ്കോട്ട്ലന്റ് ഫസ്റ്റ് മിനിസ്റ്റർ നികോള സ്റ്റർജൻ അറിയിച്ചു.
യൂറോപ്പിൽ ഏറ്റവും വേഗത്തിൽ വാക്സിൻ വിതരണം പൂർത്തിയാക്കുന്നതിനൊപ്പം ഒമിക്രോണിന്‍റെ വിനാശകരമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കുക കൂടിയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ പറഞ്ഞു. കര്‍ശന വിലക്കുകള്‍ നടപ്പാക്കിയില്ലെങ്കില്‍ ദിവസേന 5000 പേര്‍ ഒമിക്രോണ്‍ ബാധിച്ച് മരിക്കുമെന്ന് സര്‍ക്കാര്‍ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പിന് തൊട്ടുപിന്നാലെയാണ് പുതിയ കണക്കുകൾ എത്തിയത്.
ഒരാഴ്ചയ്ക്കുള്ളില്‍ കര്‍ശനമായ വിലക്കുകള്‍ നടപ്പാക്കാത്ത പക്ഷം ഈ വിന്ററില്‍ പ്രതിദിനം 5000 ഒമിക്രോണ്‍ മരണങ്ങള്‍ രേഖപ്പെടുത്താന്‍ ഇടയാകുമെന്ന് സേജ് ശാസ്ത്രജ്ഞന്‍ പ്രൊഫസര്‍ നീല്‍ ഫെര്‍ഗൂസണ്‍ പറഞ്ഞു. ബ്രിട്ടനിലെ ആകെ കോവിഡ് കേസുകള്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും റെക്കോര്‍ഡ് നിലയിലേക്ക് കുതിച്ചുയര്‍ന്നതോടെയാണ് ആദ്യ ലോക്ക്ഡൗണിലേക്ക് നയിച്ച ഭയപ്പെടുത്തുന്ന കണക്കുകള്‍ പങ്കുവെയ്ക്കുന്നത്.
3201 പുതിയ ഒമിക്രോണ്‍ കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ ബ്രിട്ടനിലെ ആകെ ഒമിക്രോണ്‍ രോഗികളുടെ എണ്ണം 14,909ലെത്തി. ഇതോടെ രാജ്യത്തെ പ്രധാന സ്‌ട്രെയിനായി ഒമിക്രോണ്‍ സ്ഥാനം പിടിച്ചു. പോസിറ്റീവാകുന്ന രോഗികളുടെ സാമ്പിളുകള്‍ പരിശോധിക്കാന്‍ സമയമെടുക്കുമെന്നതിനാല്‍ വേരിയന്റിനെ തിരിച്ചറിയുന്നത് എളുപ്പമല്ല. ഏകദേശം 4 ലക്ഷം രോഗികള്‍ക്ക് പ്രതിദിനം വേരിയന്റ് പിടിപെടുന്നുണ്ടാകുമെന്നാണ് വിദഗ്ധര്‍ ഭയക്കുന്നത്.
ന്യൂ ഇയറിനകം രാജ്യത്ത് കര്‍ശനമായ വിലക്കുകള്‍ അടിയന്തരമായി നടപ്പാക്കാനാണ് പ്രൊഫസര്‍ നീല്‍ ഫെര്‍ഗൂസണ്‍ ആവശ്യപ്പെടുന്നത്. മ്യൂട്ടന്റ് സ്‌ട്രെയിന്‍ സംബന്ധിച്ച തന്റെ പുതിയ മോഡലിംഗ് അനുസരിച്ചാണ് കര്‍ശന വിലക്കുകള്‍ വേണമെന്ന് ഇദ്ദേഹം പറയുന്നത്. ഏറ്റവും മികച്ച ഘട്ടത്തില്‍ പോലും ഒമിക്രോണ്‍ കേസുകള്‍ പ്രതിദിനം 3000 മരണങ്ങള്‍ക്ക് കാരണമാകുമെന്നാണ് ഇദ്ദേഹത്തിന്റെ ലണ്ടന്‍ ഇംപീരിയല്‍ കോളേജ് ടീം കണ്ടെത്തിയിരിക്കുന്നത്.
രണ്ടാം തരംഗത്തില്‍ 1800 മരണങ്ങളെന്ന നിലയില്‍ നിന്നാണ് ഈ കുതിപ്പ്. എന്നാല്‍ ഇംഗ്ലണ്ടിന്റെ ചീഫ് മെഡിക്കല്‍ ഓഫീസറും, സര്‍ക്കാര്‍ ഉപദേശകരും ഭയപ്പെടുത്തുന്ന കണക്കുകള്‍ പങ്കുവെയ്ക്കുകയാണെന്നാണ് വിമത ടോറി എംപിമാരുടെ ആരോപണം. നിലവില്‍ യുകെയിലെ ഒമിക്രോണ്‍ ബാധിതരില്‍ 90% വും ഇംഗ്ലണ്ടിലാണ്. സ്കോട്ട് ലാന്‍ഡാണ് രണ്ടാമത്. അതുപോലെ ഇംഗ്ലണ്ടിലെ ആകെ കോവിഡ് രോഗികളുടെ 32% വും ഇപ്പോള്‍ ഒമിക്രോണ്‍ ബാധിതരാണ്.
ഗുരുവായൂരപ്പന് വഴിപാടായി ലഭിച്ച മഹീന്ദ്ര ഥാർ ലേലത്തിന് പിന്നാലെ വാഹനം കൈമാറുന്നതിനെ സംബന്ധിച്ച് തർക്കം. താൽക്കാലികമായാണ് ലേലം ഉറപ്പിച്ചതെന്നും വാഹനം വിട്ടുനൽകണമോ എന്ന് പുനരാലോചിക്കേണ്ടി വരുമെന്നും ദേവസ്വം ചെയർമാൻ അഡ്വ കെബി മോഹൻദാസ് പ്രതികരിച്ചു. ലേലം സംബന്ധിച്ച് ഭരണ സമിതിയിൽ അഭിപ്രായ വ്യത്യാസമുണ്ടാകുന്ന പക്ഷം വാഹനം വിട്ടുനൽകില്ലെന്നായിരുന്നു പ്രതികരണം. ഡിസംബർ 21ന് ചേരുന്ന ദേവസ്വം ഭരണസമിതി അന്തിമ തീരുമാനമെടുക്കും.
ഇടപ്പള്ളി സ്വദേശി അമൽ മുഹമ്മദാണ് വാഹനം 15.10 ലക്ഷത്തിന് ലേലത്തിൽ പിടിച്ചത്. ലേലം ഉറപ്പിച്ച ശേഷം വാക്കുമാറ്റുന്നത് ശരിയല്ലെന്ന് ലേലം നേടിയ അമലിന്റെ സുഹൃത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്ന 15 ലക്ഷം രൂപയിൽ നിന്ന് പതിനായിരം രൂപ അധികം ലേലം വിളിച്ചാണ് എറണാകുളം സ്വദേശി അമൽ മുഹമ്മദ് അലി വാഹനം സ്വന്തമാക്കിയത്. 15 ലക്ഷത്തി പതിനായിരം രൂപയ്ക്കാണ് ലേലം ഉറപ്പിച്ചത്. ബഹ്‌റൈനിലുള്ള പ്രവാസി ബിസിനസ്സുകാരനാണ് അമൽ.
ആരേയും മയക്കുന്ന സൗന്ദര്യവും കൊണ്ട് പ്രേക്ഷകരുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ താരമായിരുന്നു മോനിഷ ഉണ്ണി. അകാലത്തിലുണ്ടായ താരത്തിന്റെ വേര്‍പാട് ഇന്നും എല്ലാവരുടേയും മനസിലൊരു കനലാണ്. വിനീതിനൊപ്പം അഭിനയിച്ച നഖക്ഷതങ്ങളായിരുന്നു മോനിഷയ്ക്ക് ഏറെ ജനപ്രീതി നേടിക്കൊടുത്തത്. ഇപ്പോഴിതാ മോനിഷയെ കുറിച്ച് വിനീത് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
വിനീതിന്റെ വാക്കുകള്‍,
എപ്പോഴും കൊഞ്ചി ചിരിച്ച് മാത്രം സംസാരിക്കുന്ന ആളായിരുന്നു മോനിഷ. നഖക്ഷതങ്ങള്‍ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ മോനിഷ എട്ടാം ക്ലാസിലും ഞാന്‍ പത്തിലുമായിരുന്നു. മോനിഷയ്ക്ക് ബാംഗ്ലൂരില്‍ ജീവിക്കുന്നതിനാല്‍ മലയാളം നന്നായി സംസാരിക്കാന്‍ അറിയില്ലായിരുന്നു.
മോനിഷയുടെ വീട്ടില്‍ എല്ലാവരും ഇംഗ്ലീഷിലായിരുന്നു സംസാരിച്ചിരുന്നത്. അന്ന് മോനിഷ മ രി ക്കു ന്നതിനു രണ്ടുദിവസം മുന്‍പ് ഞങ്ങള്‍ തിരുവനന്തപുരത്ത് ഉണ്ടായിരുന്നു. ഞാന്‍ ആചാര്യന്‍ എന്ന സിനിമയ്ക്കും മോനിഷ ചെപ്പടിവിദ്യ എന്ന ചിത്രത്തിനും വേണ്ടിയായിരുന്നു വന്നത്.
അന്ന് ചമ്പക്കുളം തച്ചന്‍ ഓടുന്ന സമയം ആയിരുന്നു. മോനിഷക്ക് ആ സിനിമ കാണണം എന്ന് പറഞ്ഞു. ഷൂട്ട് കഴിഞ്ഞ ഒരു രാത്രിയില്‍ ഞങ്ങള്‍ എല്ലാവരും കൂടി ചമ്പക്കുളം തച്ചന്‍ കാണാന്‍ പോയി ദുപ്പട്ടയിട്ട് മുഖം മറിച്ചായിരുന്നു മോനിഷ അന്ന് തിയേറ്ററിനുള്ളില്‍ കയറിയത്.
അത് കഴിഞ്ഞു രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ആയിരുന്നു ആ ദുരന്തം സംഭവിച്ചത് എന്നാണ് താരം പറയുന്നത്. 1992 ഡിസംബര്‍ 5ന് രാവിലെ 6.15നാണ് ദേശീയ പാതയില്‍ എക്‌സ്‌റേ കവലയില്‍ കാറ പ ക ടത്തി ല്‍ മോനിഷ മ രി യ്ക്കു ന്നത്. തിരുവനന്തപുരത്ത് ചെപ്പടിവിദ്യ എന്ന സിനിമയുടെ ലോക്കേഷനില്‍ നിന്ന് മോനിഷയും മാതാവ് ശ്രീദേവി ഉണ്ണിയും ഒരുമിച്ച് അംബാസിഡര്‍ കാറില്‍ എറണാകുളത്തേയ്ക്ക് പോകുമ്പോഴാണ് കാറപകടം.
കെൽക്കൊത്ത :പ്രശസ്ത സാഹിത്യകാരൻ കാരൂർ സോമന് യു.ആർ.എഫ് ലോക റിക്കോർഡ്.
”ഒരു ദിവസം ഒരു വ്യക്തി രചിച്ച ഏറ്റവും കൂടുതൽ ഗ്രന്ഥങ്ങൾ പ്രകാശനം ചെയ്ത ”തിനുള്ള അംഗികാരമായിട്ടാണ് ലോക റിക്കോർഡിൽ ഇടം പിടിച്ചത്.
യു. ആർ.എഫ് വേൾഡ് റിക്കാർഡ്സ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ ഡോ.സൗദീപ് ചാറ്റർജി , അന്തർ ദേശീയ ജൂറി ഡോ.ഗിന്നസ് സുനിൽ ജോസഫ്, അംബാസിഡർ ഡോ. ബെർനാൾഡ് ഹോളെ (ജർമനി),
ഏഷ്യൻ ജൂറി ഡോ :ജോൺസൺ. വി.ഇടിക്കുള എന്നിവരടങ്ങിയ സമിതിയാണ് റിക്കോർഡിന് പരിഗണിച്ചത്.ജനുവരി ആദ്യ ആഴ്ചയിൽ സർട്ടിഫിക്കറ്റും,അംഗികാര മുദ്രയും സമ്മാനിക്കും.
മാവേലിക്കര ചാരുംമൂട് കാരൂർ സാമുവേൽ – റെയിച്ചൽ ദമ്പതികളുടെ മകനായ ദാനിയേൽ സാമുവേൽ, കാരൂർ സോമൻ എന്ന തൂലിക നാമത്തിൽ അറിയപെടുന്നു.ലണ്ടനിൽ സ്ഥിരതാമസക്കാരനാണ്. ഹൈ സ്കൂളിൽ പഠിക്കുന്ന കാലത്ത് തന്നെ റേഡിയോ നാടകങ്ങൾ വഴിയും “ബാലരമ”യിൽ കവിതകൾ എഴുതിയുമാണ് സാഹിത്യ രംഗത്തേക്ക് പ്രവേശിച്ചത്.
നാലരപതിറ്റാണ്ടിനിടയിൽ നാടകം, സംഗീത നാടകം, നോവൽ, ബാല നോവൽ, ഇംഗ്ലീഷ് നോവൽ, ഇംഗ്ലീഷ് കഥകൾ,കഥ, ചരിത്ര കഥ, കവിത, ഗാനം, ലേഖനം, യാത്ര വിവരണം, ജീവചരിത്രം, ആത്മകഥ, ശാസ്ത- സാങ്കേതിക- കായിക -ടൂറിസം രംഗത്ത് അറുപത്തി മൂന്ന് കൃതികൾ രചിച്ചിട്ടുണ്ട്. 1985 മുതൽ ഇറങ്ങിയ പുസ്തകങ്ങളുടെയല്ലാം പേര് “ക” യിലാണ് തുടങ്ങിയിരിക്കുന്നത്. ഇത് മലയാളത്തിലും ആഗോളതലത്തിലും ആദ്യവും അത്യപൂർവ്വമായ സംഭവമാണ്. ഇതിൽ മൂന്ന് പുസ്തകങ്ങളുടെ ഇംഗ്ലീഷ് പരിഭാഷയും ഇറങ്ങിയിട്ടുണ്ട്. 2012 ൽ മാധ്യമം ദിനപത്രത്തിന് വേണ്ടി ലണ്ടൻ ഒളിമ്പിക്‌സ് റിപ്പോർട്ട് ചെയ്തു.
വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് ആഫ്രിക്കയുടെ കലാസാംസ്കാരിക വിഭാഗം ചെയർമാൻ, യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ബ്രിട്ടനിലെ “യുക്മ”യുടെ കലാ സാഹിത്യ വിഭാഗം കൺവീനർ, ജ്വാല മാഗസിൻ ചീഫ് എഡിറ്ററായും പ്രവർത്തിച്ചു. ലിമ വേൾഡ് ലൈബ്രറി സാഹിത്യ ഓൺലൈൻ, കാരൂർ പബ്ലിക്കേഷൻസ്, കെ.പി.ആമസോൺ പബ്ലിക്കേഷൻസിന്റെ ചീഫ് എഡിറ്റർ ആണ്.ഇതിനോടകം മുപ്പത്തിയെട്ട് രാജ്യങ്ങൾ സഞ്ചരിച്ചു. ആമസോൺ ഇന്റർനാഷണൽ എഴുത്തുകാരൻ എന്ന ബഹുമതിയടക്കം ഇരുപതോളം പുരസ്‌കാരങ്ങൾ ലഭിച്ചു.ഭാര്യ :ഓമന തീയാട്ടുകുന്നേൽ,
മക്കൾ : രാജീവ്, സിമ്മി, സിബിൻ.
പ്രണയ നൈരാശ്യം മൂലം കോഴിക്കോട് തിക്കോടിയില്‍ യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവും മരിച്ചു. തിക്കോടി വലിയ മഠത്തില്‍ മോഹനന്റെ മകന്‍ നന്ദു(31) എന്ന നന്ദുലാലാണ് മരിച്ചത്.
തിക്കോടി പഞ്ചായത്ത് ഓഫീസിന് മുന്നില്‍വച്ച് നന്ദു പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ 22 കാരിയായ കൃഷ്ണപ്രിയ നേരത്തെ മരിച്ചിരുന്നു. തിക്കോടി പഞ്ചായത്ത് ഓഫീസിലെ പ്ലാനിങ് വിഭാഗം പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയില്‍ താല്‍ക്കാലിക ജീവനക്കാരിയായിരുന്നു കൃഷ്ണപ്രിയ. തിക്കോടി കാട്ടുവയല്‍ കുനി മനോജന്റെ മകളാണ്. പ്രണയാഭ്യര്‍ഥ നിരസിച്ചതാണ് ആക്രമണത്തിന് കാരണമായത്.
പഞ്ചായത്ത് ഓഫിസിലേക്ക് നടന്ന് വരികയായിരുന്ന കൃഷ്ണപ്രിയയെ സംസാരിക്കാനെന്ന വ്യാജേന തടഞ്ഞ് നിര്‍ത്തി കയ്യില്‍ കരുതിയ പെട്രോള്‍ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. തുടര്‍ന്ന് നന്ദു സ്വയം പെട്രോള്‍ ദേഹത്ത് ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇരുവരെയും നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.
തീകൊളുത്തും മുന്‍പ് നന്ദു തന്നെ കുത്തിപ്പരിക്കേല്‍പ്പിച്ചതായും ആശുപത്രിയില്‍ വച്ച് കൃഷ്ണപ്രിയ മൊഴി നല്‍കിയിരുന്നു. 90 ശതമാനത്തോളം പൊള്ളലേറ്റ നിലയിലാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്.ഏറെ നാളായി കൃഷ്ണപ്രിയയുമായി പരിചയത്തിലായിരുന്ന നന്ദു സമീപകാലത്തായി പെണ്‍കുട്ടിയ നിരന്തരം ശല്യം ചെയ്തിരുന്നതായി കുടുംബാംഗങ്ങളും അയല്‍വാസികളും പറഞ്ഞു.