Latest News

വിനാശകരമായ കോവിഡ് രണ്ടാം തരംഗത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഒഴുക്കാനുള്ള ഇടമായി ഗംഗ മാറിയിരുന്നു എന്ന് വെളിപ്പെടുത്തൽ. വ്യാഴാഴ്ച പുറത്തിറക്കിയ ഒരു പുസ്തകത്തിൽ ആണ് ഇക്കാര്യം പറയുന്നത്.

Ganga: Reimagining, Rejuvenating, Reconnecting (ഗംഗ: പുനർരൂപകൽപ്പന, പുനരുജ്ജീവിപ്പിക്കൽ, പുനഃസ്ഥാപിക്കൽ) എന്ന തലക്കെട്ടിലുള്ള പുസ്തകം രചിച്ചത് നാഷണൽ മിഷൻ ഫോർ ക്ലീൻ ഗംഗയുടെ ഡയറക്ടർ ജനറലും നമാമി ഗംഗയുടെ തലവനുമായ രാജീവ് രഞ്ജൻ മിശ്രയും എൻഎംസിജിയിൽ പ്രവർത്തിച്ച ഐഡിഎഎസ് ഓഫീസർ പുസ്‌കൽ ഉപാധ്യായുമാണ്.

1987-ബാച്ച് തെലങ്കാന-കേഡർ ഐഎഎസ് ഓഫീസറാണ് രാജീവ് രഞ്ജൻ മിശ്ര, രണ്ട് ഘട്ടങ്ങളിലായി അഞ്ച് വർഷത്തിലേറെയായി എൻഎംസിജിയിൽ വിവിധ പദവികളിൽ സേവനമനുഷ്ഠിച്ച മിശ്ര 2021 ഡിസംബർ 31-ന് വിരമിക്കും. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയർമാൻ ബിബേക് ദെബ്രോയ് വ്യാഴാഴ്ച പുസ്തകം പ്രകാശനം ചെയ്തു.

ഗംഗയിൽ മഹാമാരി സൃഷ്ടിച്ച ആഘാതത്തെ കുറിച്ചുള്ള വിവരണം ഈ പുസ്തകം നൽകുന്നു,
“Floating Corpses: A River Defiled” (പൊങ്ങിക്കിടക്കുന്ന ശവങ്ങൾ: മലിനമായ നദി) എന്ന തലക്കെട്ടിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. നദിയെ “സംരക്ഷിക്കാൻ” ഉള്ള അഞ്ച് വർഷത്തെ തീവ്രമായ പ്രവർത്തനങ്ങൾ കോവിഡ് രണ്ടാം തരംഗം വന്ന് ദിവസങ്ങൾക്കുള്ളിൽ വെറുതെ ആയെന്നും പുസ്തകത്തിൽ പറയുന്നു.

കോവിഡ് മഹാമാരിയെ തുടർന്ന് മൃതദേഹങ്ങളുടെ എണ്ണം പെരുകുകയും, ജില്ലാ ഭരണകൂടങ്ങൾ പ്രതിസന്ധിയിലാവുകയും യുപിയിലെയും ബിഹാറിലെയും ശ്മശാനങ്ങളുടെ പ്രവർത്തന പരിധിക്കപ്പുറം മൃതദേഹങ്ങൾ എത്തുകയും ചെയ്തതോടെ, ഗംഗ മൃതദേഹങ്ങൾ എളുപ്പത്തിൽ തള്ളാനുള്ള ഇടമായി മാറി എന്ന് പുസ്തകത്തിൽ പറയുന്നു.

300-ൽ കൂടുതൽ മൃതദേഹങ്ങൾ നദിയിൽ തള്ളിയിട്ടില്ലെന്ന് പ്രസ്താവിക്കാൻ ജില്ലകൾ നൽകിയ ഡാറ്റയെ ആണ് പുസ്തകത്തിൽ ഉദ്ധരിക്കുന്നത്. എന്നാൽ 1,000-ലധികം മൃതദേഹങ്ങൾ ഒഴുക്കി എന്നാണ് റിപ്പോർട്ടുകൾ.

രണ്ടാം തരംഗം ഉയർന്ന മെയ് ആദ്യം ഗുരുഗ്രാം ആസ്ഥാനമായുള്ള മേദാന്ത എന്ന സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ കോവിഡ് ബാധക്ക് ശേഷം താൻ സുഖം പ്രാപിച്ചു കൊണ്ടിരുന്നപ്പോഴാണ് അവകാശികൾ ഇല്ലാത്തതും പകുതി കത്തിയതും വീർത്തതുമായ ശവശരീരങ്ങൾ ഗംഗയിൽ പൊങ്ങിക്കിടക്കുന്നതിനെ കുറിച്ച് താൻ കേൾക്കുന്നത് എന്ന് പുസ്തകത്തിൽ മിശ്ര പറയുന്നു.

“ടെലിവിഷൻ ചാനലുകൾ, മാഗസിനുകൾ, പത്രങ്ങൾ, സോഷ്യൽ മീഡിയ സൈറ്റുകൾ എന്നിവ മൃതദേഹങ്ങൾ നദിയിലേക്ക് വലിച്ചെറിയുന്ന വാർത്തകളും ഭീകരമായ ചിത്രങ്ങളും കൊണ്ട് നിറഞ്ഞിരുന്നു. അത് എന്നെ സംബന്ധിച്ചിടത്തോളം ആഘാതകരവും ഹൃദയഭേദകവുമായ ഒരു അനുഭവമായിരുന്നു. എൻ‌എം‌സി‌ജിയുടെ ഡയറക്ടർ ജനറൽ എന്ന നിലയിൽ, ഗംഗയുടെ ആരോഗ്യത്തിന്റെ സംരക്ഷകനാകുക, അതിന്റെ ഒഴുക്ക് പുനരുജ്ജീവിപ്പിക്കുക, അതിന്റെ പുരാതനമായ ശുദ്ധിയിലേക്കുള്ള മടക്കം ഉറപ്പാക്കുക, വർഷങ്ങളോളം അവഗണന നേരിട്ട അതിന്റെ പോഷകനദികളുടെ സംരക്ഷണം ഉറപ്പാക്കുക എന്നിവയാണ് എന്റെ ജോലി.” മിശ്ര പുസ്തകത്തിൽ പറയുന്നു.

മെയ് 11 ന് മിശ്രയുടെ കീഴിലുള്ള എൻഎംസിജി എല്ലാ 59 ജില്ലാ ഗംഗ കമ്മിറ്റികളോടും മൃതദേഹങ്ങൾ പൊങ്ങിക്കിടക്കുന്ന പ്രശ്‌നം പരിഹരിക്കുന്നതിനും “നടപടി സ്വീകരിച്ച റിപ്പോർട്ട്” സമർപ്പിക്കുന്നതിനും “ആവശ്യമായ നടപടി” സ്വീകരിക്കാൻ ആവശ്യപ്പെട്ടു.

ഗംഗയുടെ തീരത്തുള്ള എല്ലാ സംസ്ഥാനങ്ങളിലെയും മോശം കോവിഡ് പ്രതിരോധ പ്രവർത്തനം എടുത്തുകാട്ടുന്നതാണ് പുസ്തകം. “ശവസംസ്‌കാര സേവനങ്ങളുടെ മോശം മാനേജ്‌മെന്റ്, സാഹചര്യം മുതലെടുത്ത് മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിന് പകരം നദിയിലേക്ക് വലിച്ചെറിയുന്നത്, മാധ്യമങ്ങളിൽ നിന്നുള്ള പ്രതികൂല പ്രചാരണം തുടങ്ങിയവയെല്ലാം ഞങ്ങളുടെ അസ്വസ്ഥതയും നിസ്സഹായതയും വർദ്ധിപ്പിച്ചു,” പുസ്തകത്തിൽ പറയുന്നു.

മലയാളത്തിലൂടെ അഭിനയം ആരംഭിച്ച് സൗത്ത് ഇന്ത്യയിലെ പ്രശസ്ത നടനായി മാറിയ താരമാണ് ഹരീഷ് പേരടി. മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിലാണ് താരം അഭിനയിച്ചിട്ടുള്ളത്. അഭിനയത്തോടൊപ്പം തന്റെ നിലപാടുകള്‍ കൊണ്ടും താരം മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്.

തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ സാമൂഹിക വിഷയങ്ങളിലും രാഷ്ട്രീയ കാര്യങ്ങളിലും താരം തന്റെ നിലപാടുകള്‍ വ്യക്തമാക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ഗോകുല്‍ സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞ ഫേസ്ബുക്ക് പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. അമ്മയുടെ മീറ്റീങ്ങിന് പോയപ്പോള്‍ ഗോകുലിനെ കണ്ടുവെന്നും ഒപ്പം നിന്ന് ചിത്രം എടുത്തുവെന്നും താരം പറയുന്നു.

 

പരിചയപ്പെട്ടപ്പോള്‍ ഗോകുലിനെ എനിക്ക് വല്ലാതെ ഇഷ്ടമായി. രണ്ട് വാക്കില്‍ പറഞ്ഞാല്‍ ശാന്തം,സുന്ദരം എന്നാണ് ഗോകുലിനെ കുറിച്ച് ഹരീഷ് പേരടി പറഞ്ഞത്. ഇത്തരത്തില്‍ മകനെ വളര്‍ത്തിയ സുരേഷ് ഗോപിക്ക് സല്യൂട്ടും അടിക്കുന്നുണ്ട് ഹരീഷ് പേരടി.

ഫേസ്ബുക്ക് പോസ്റ്റ്:

ഗോകുല്‍ സുരേഷ് ഗോപി.അമ്മയുടെ മീറ്റിംഗില്‍ പങ്കെടുത്തപ്പോള്‍ ഞാന്‍ അങ്ങോട്ട് ആവിശ്യപ്പെട്ട എടുത്ത ഫോട്ടോയാണിത്.ഇങ്ങിനെ ഒരു ഫോട്ടോ മാത്രമേ ഞാന്‍ എന്റെ ഫോണില്‍ പകര്‍ത്തിയിട്ടുള്ളു.പരിചയപ്പെട്ടപ്പോള്‍ ഗോകുലിനെ എനിക്ക് വല്ലാതെ ഇഷ്ടമായി .

രണ്ട് വാക്കില്‍ പറഞ്ഞാല്‍.ശാന്തം.സുന്ദരം.അച്ഛന്റെ രാഷ്ട്രിയത്തെ ഞാന്‍ വിമര്‍ശിക്കുന്നത് വായിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍.ഉണ്ടെന്ന് പറഞ്ഞ് നിഷ്‌കളങ്കമായ ഒരു ചിരിയായിരുന്നു മറുപടി.മക്കളുടെ ചിന്തയിലേക്ക് ഒന്നും അടിച്ചേല്‍പ്പിക്കാതെ പൂര്‍ണ്ണ സ്വാതന്ത്ര്യം കൊടുത്ത വളര്‍ത്തിയ സുരേഷേട്ടനും എന്റെ വലിയ സല്യൂട്ട്..

 

 

യുകെയിലെ ഒരു കെഎഫ്‌സി ഔട്ട്‌ലെറ്റിൽ ഒരു സ്ത്രീക്കുണ്ടായ ദാരുണമായ അനുഭവം നെറ്റിസൺമാരെ ഞെട്ടിച്ചിരിക്കുകയാണ്. ഗബ്രിയേൽ എന്നു പേരുള്ള സ്ത്രീ, അവളുടെ ചൂടുള്ള വിംഗ്സ് ഭക്ഷണത്തിൽ ഒരു വിചിത്രമായ മാംസം കണ്ടെത്തി, ഫ്രൈഡ് ചിക്കന്‍ ഓര്‍ഡര്‍ ചെയ്ത യുവതിക്ക് കിട്ടിയത് കൊക്കുള്‍പ്പടെ കോഴിയുടെ പൊരിച്ച തല. ഗബ്രിയേല്‍ എന്ന യുവതിക്കാണ് ഓര്‍ഡര്‍ ചെയ്ത ഹോട്ട് വിങ്‌സിന് പകരം കോഴിയുടെ പൊരിച്ച തല കിട്ടിയത്.

കൊക്കുള്‍പ്പടെ ഒരു കോഴിയുടെ മുഴുവന്‍ തലയാണ് ഓര്‍ഡര്‍ ചെയ്ത പാക്കിനുള്ളില്‍ ഉണ്ടായിരുന്നത്. ഫോട്ടോ സഹിതം ഗബ്രിയേല്‍ റിവ്യൂ പങ്ക് വച്ചതോടെ നിരവധി ആളുകള്‍ കെഎഫ്‌സിയ്‌ക്കെതിരെ തിരിഞ്ഞു.ടേക്ക് എവേ ട്രോമാസ് എന്ന സംഘടന ഗബ്രിയേലിന് പിന്തുണ പ്രഖ്യാപിച്ച് റിവ്യൂ ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും ഷെയര്‍ ചെയ്യുകയും ചെയ്തതോടെ സംഭവം വന്‍ വിവാദമായി.

ഇതോടെ സംഭവത്തില്‍ ക്ഷമ പറഞ്ഞ് കെഎഫ്‌സി രംഗത്തെത്തി. തങ്ങള്‍ ഗുണമേന്മയുള്ള മികച്ച ഉത്പന്നങ്ങള്‍ മാത്രമാണ് വിതരണം ചെയ്യുന്നതെന്നും ടേക്ക് എവേ കൗണ്ടറുകളോടും ഫൂഡ് ആപ്പുകളോടും മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ താക്കീത് നല്‍കിയിട്ടുണ്ടെന്നും ഇതിന് വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കെഎഫ്‌സി ട്വീറ്റ് ചെയ്തു.

 

പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത് വധക്കേസിൽ പ്രതികൾക്കായി പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കി. എസ്ഡിപിഐ-പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ നാല് പേരുടെ ലുക്കൗട്ട് നോട്ടിസാണ് പുറത്തിറക്കിയത്. കൊലപാതകത്തിന് ഒത്താശ ചെയ്തവരുടെയും പ്രതികളെ രക്ഷപെടാൻ ശ്രമിച്ചവരുടെയും ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.

കൊഴിഞ്ഞാംപാറ സ്വദേശി ഹാറൂൺ, ആലത്തൂർ സ്വദേശി നൗഫൽ, മലപ്പുറം സ്വദേശിയായ ഇബ്രാഹിം, അമ്പലപ്പാറ സ്വദേശി ഷംസീർ എന്നിവരാണിവർ. പോപ്പുലർ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും പ്രവർത്തകരാണ് കേസിലുൾപ്പെട്ട മുഴുവൻ പേരും. പാലക്കാട് ഡിവിഷണൽ സെക്രട്ടറിയാണ് വണ്ടൂർ സ്വദേശി ഇബ്രാഹിം.

അതിനിടെ കൊലപാതകത്തിന് ആയുധങ്ങൾ തയ്യാറാക്കി നൽകിയ ഒരാൾ കൂടി പൊലീസ് പിടിയിലായി. മുതലമട കാമ്പ്രത്ത്ചള്ള സ്വദേശി ഷാജഹാനെയാണ് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. മൂന്ന് പേരാണ് ഇനി പിടിയിലാകാനുള്ളത്.

തിരുപ്പിറവിയുടെ സന്ദേശം ഉൾക്കൊണ്ട് ലോകമെങ്ങും ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. തിരുപ്പിറവി ശുശ്രൂഷകൾക്കായി ലോകമെമ്പാടും ആയിരക്കണക്കിന് വിശ്വാസികൾ ദേവാലയങ്ങളിൽ ഒത്തുചേർന്നു. ദേവാലയങ്ങളിൽ പാതിരാ കുർബാന അടക്കമുള്ള പ്രാർത്ഥനാ ശുശ്രൂക്ഷകൾ നടന്നു. വിവിധ ക്രൈസ്തവ സഭാ തലവൻമാർ ദേവാലയങ്ങളിൽ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി.ക്രൈസ്തവ വിശ്വാസികൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് തിരുപ്പിറവിച്ചടങ്ങുകൾ ആചരിക്കുന്നത്.

കേരളത്തിലും വിവിധ ദേവാലയങ്ങളിൽ പാതിരാക്കുർബാനയ്ക്ക് നിയന്ത്രണങ്ങളോടെ വിശ്വാസികളെത്തി.കാക്കനാട് മൗണ്ട് സെന്റ് തോമസ് പള്ളിയിൽ നടന്ന ക്രിസ്തുമസ് പാതിരാ കുർബാനയ്ക്ക് സിറോ മലബാർ സഭ മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യ കാർമ്മികത്വം വഹിച്ചു.

എറണാകുളം സെൻറ് ഫ്രാൻസിസ് അസ്സീസി ദേവാലയത്തിൽ, വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ ജോസഫ് കളത്തിപ്പറമ്പിലിവന്റെ മുഖ്യ കാർമ്മികത്വത്തിൽ തിരുപ്പിറവി ദിവ്യബലി നടത്തി.

കരിങ്ങാച്ചിറ ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രൽ പള്ളിയിൽ നടന്ന ജനനപ്പെരുന്നാൾ ശുശ്രൂഷകൾക്ക് യാക്കോബായ സുറിയാനി സഭ മെത്രാപ്പോലീത്തൻ ട്രസ്റ്റി മോർ ഗ്രിഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിച്ചു.

കോഴിക്കോട് ദേവമാതാ കത്തീഡ്രലിൽ ബിഷപ്പ് വർഗ്ഗീസ് ചക്കാലക്കൽ ക്രിസ്തുമസ് ശുശ്രൂഷകൾക്ക് കാർമികത്വം വഹിച്ചു. പാളയം സെന്റ് ജോസഫ് പള്ളിയിൽ ക്രിസ്തുമസ് ശുശ്രൂഷകൾക്ക് ആർച്ച് ബിഷപ്പ് ഡോ സൂസപാക്യം നേതൃത്വം നൽകി.

ഷെറിൻ പി യോഹന്നാൻ

ഇതാദ്യമായാണ് അമ്പലത്തിലെ പൂരത്തിന് ആനയെത്തുന്നത്. നാട്ടുകാരിൽ നിന്ന് പണം പിരിച്ചെടുത്ത് ‘നെയ്ശ്ശേരി പാര്‍ഥന്‍’ എന്ന ആനയെ ഉത്സവക്കമ്മിറ്റിക്കാര്‍ കൊണ്ടുവന്നു. ആനയ്ക്കൊപ്പം വന്ന പാപ്പാനും അദ്ദേഹത്തിന്റെ സുഹൃത്തും ആ നാട്ടിലെ ചെറുപ്പക്കാരുമായി വാക്കുതർക്കത്തിലേർപ്പെടുന്നു. അത് പിന്നീട് വലിയ സംഘർഷങ്ങളിലേക്ക് വഴി തുറക്കുകയാണ്.

ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ മുതൽ കാത്തിരുന്ന ചിത്രമാണ് ‘അജഗജാന്തരം’. ടിനു പാപ്പച്ചന്റെ ആദ്യ ചിത്രമായ ‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’ നൽകിയ തിയേറ്റർ എക്സ്പീരിയൻസ് തന്നെയായിരുന്നു ഈ കാത്തിരിപ്പിനുള്ള പ്രധാന കാരണം. ദൃശ്യഭാഷയിൽ പുതുമ കണ്ടെത്തുന്ന സംവിധായകനാണ് ടിനു പാപ്പച്ചൻ. ‘അജഗജാന്തര’ത്തിൽ പ്രേക്ഷകർക്കായി ഒരു വിഷ്വൽ ട്രീറ്റ് ഒരുക്കിവച്ചിട്ടുണ്ട് അദ്ദേഹം. ആഘോഷിച്ച് അർമാദിക്കാൻ ഒരു ചിത്രം.

ഒരു പൂരത്തിനിടയിൽ നാട്ടുകാരും ആനക്കാരും തമ്മിൽ ഉണ്ടാകുന്ന സംഘർഷമാണ് ചിത്രത്തിന്റെ പ്രമേയം. കഥ ഇവിടെ തീരുന്നു. പ്രേക്ഷകനെ ഞെട്ടിക്കുന്ന ട്വിസ്റ്റോ ശക്തമായ സബ്പ്ലോട്ടുകളോ ചിത്രത്തിലില്ല. എന്നാൽ സിനിമ സൃഷ്ടിക്കുന്ന മൂഡിലേക്ക് പ്രേക്ഷകൻ ആദ്യം തന്നെ എത്തുന്നതിനാൽ ഇതൊന്നും ഒരു കുറവായി അനുഭവപ്പെടില്ല. രംഗനാഥ് രവിയുടെ സൗണ്ട് ഡിസൈനും ജസ്റ്റിൻ വർഗീസിന്റെ പശ്ചാത്തലസംഗീതവും ജിന്റോ ജോർജിന്റെ ഛായാഗ്രഹണവും അതിഗംഭീരമാണ്. ആനയോടൊപ്പമുള്ള ഫൈറ്റും ആറ്റിലേക്ക് ചാടുന്ന സീനും മറ്റ് വൈഡ് ആംഗിൾ ഷോട്ടുകളും മികച്ചു നിൽക്കുന്നു. ഒരു ഉത്സവപ്രതീതി ഒരുക്കുന്നു എന്നതിനപ്പുറം സിനിമയിലെ രംഗങ്ങളെയെല്ലാം സമ്പന്നമാക്കുന്നത് സാങ്കേതിക വശങ്ങളിലെ ഈ മികവാണ്.

സ്ലോ മോഷനെ ഫലപ്രദമായി ഉപയോഗിച്ച ചിത്രമാണിത്. പ്രേക്ഷകനെകൊണ്ട് കയ്യടിപ്പിക്കുന്ന സ്ലോ മോഷൻ രംഗങ്ങളാണ് എല്ലാം. ഷമീർ മുഹമ്മദിന്റെ കട്ടുകൾ ചിത്രത്തെ എൻഗേജിങ്ങായി നിലനിർത്തുന്നു. ഭാവാഭിനയത്തേക്കാള്‍ ശാരീരികമായ പ്രയത്നത്തിനാണ് ഇവിടെ പ്രാധാന്യം. അതിനാൽ പ്രകടനങ്ങളിൽ ആന്റണിയും കിച്ചുവും അർജുൻ അശോകനും കൂട്ടരും ഒരുപോലെ മികച്ചു നിൽക്കുന്നു. രണ്ടാം പകുതിയിൽ കഥാപാത്രങ്ങൾക്ക് എന്ത് സംഭവിക്കുമെന്നറിയാനുള്ള ആകാംഷ പ്രേക്ഷകനുള്ളിൽ ഉടലെടുക്കും. മുടക്കിയ പണം മുതലാവാൻ ക്ലൈമാക്സ്‌ ഫൈറ്റ് തന്നെ ധാരാളം.

‘സുഗ്രീവപ്പട’ കളിക്കാൻ എത്തുന്ന നാടകക്കാരും കച്ചംബർ ദാസും ആകാംഷയുണർത്തുന്നുണ്ടെങ്കിലും കഥയുടെ മുന്നോട്ടുള്ള പോക്കിൽ അവർക്ക് പ്രാധാന്യം നഷ്ടപ്പെടുന്നു. ശക്തമായ കഥയില്ലെങ്കിൽ പോലും ഒട്ടും ലാഗടിപ്പിക്കാതെ രണ്ട് മണിക്കൂറിൽ റോ ആയ, ഫെസ്റ്റിവൽ ചിത്രമൊരുക്കാൻ സംവിധായകന് സാധിച്ചു.

Last Word – LJP യുടെ ‘ജല്ലിക്കട്ടി’നോട്‌ സമാനമായി ആൾക്കൂട്ടത്തിന്റെ കഥയാണ് ടിനുവും പറയുന്നത്. മനുഷ്യനുള്ളിലെ മൃഗീയ വാസനകൾ ഇവിടെയും തീവ്രമായി മാറുന്നു. തീർച്ചയായും തിയേറ്ററിൽ അനുഭവിച്ചറിയേണ്ട ചിത്രം.

അടി.. ഇടി…. വെടി….. പൂരം

ഫൈസൽ നാലകത്ത്

“നക്ഷത്രരാവ്” മനോജ് കെ ജയന്റെ ക്രിസ്മസ് സമ്മാനം. മക്കത്തെ ചന്ദ്രിക’യ്ക്ക് പിന്നാലെ മനോജ് കെ ജയൻ പാടിയ കരോൾ ഗാനം ‘നക്ഷത്രരാവും’ സൂപ്പര്‍ഹിറ്റിലേയ്ക്ക്…

വിട്ടുകൊടുക്കുന്നതിലെ സന്തോഷം പങ്കുവയ്ക്കുന്ന ഈ ക്രിസ്മസ് മാസത്തിൽ മനോജ് കെ ജയന്റെ ”നക്ഷത്രരാവ്” എന്ന കരോൾ ഗാനം ശ്രെധേയമാകുന്നു. മക്കത്തെ ചന്ദ്രിക എന്ന സൂപ്പർഹിറ്റ് മാപ്പിള പാട്ടിന്റെ സംഗീതസംവിധായകനായ അൻഷാദ് തൃശൂർ ആണ് നക്ഷത്രരാവിന്റെയും സംഗീതം ഒരുക്കിയിരിക്കുന്നത്. ഗാനരചന ജിജോയ് ജോർജ്. നിർമ്മാണം വി . ഐ പോൾ.

മക്കത്തെ ചന്ദ്രിക പാടുമ്പോള്‍ തന്നെ, മനസ്സ്കൊണ്ട് തികഞ്ഞൊരു മതേതര വിശ്വാസി ആയ മനോജ് കെ ജയൻ സംഗീതസംവിധായകനായ അന്‍ഷാദ് തൃശൂരിനോട് ആവശ്യപ്പെട്ടിരുന്നു, ഇത് ഒരു മാപ്പിളപ്പാട്ടില്‍ ഒതുങ്ങരുത് , ക്രിസ്തുമസിന് ഒരു കരോള്‍ഗാനവും വരുന്ന വിഷുവിന് ഒരു ഹിന്ദു ഭക്തിഗാനവും നമുക്ക് ചെയ്യണം എന്ന്. ക്രിസ്തുമസിന് മുമ്പുതന്നെ കരോള്‍ഗാനം യാഥാര്‍ത്ഥ്യമായിരിക്കുന്നു. അനവധിപ്പേരാണ് ഇത് നന്നായിരിക്കുന്നുവെന്ന് പറഞ്ഞ് മനോജിന് സന്ദേശങ്ങള്‍ അയക്കുന്നതും,വിളിക്കുന്നതും.

കരോള്‍ഗാനം റിക്കോര്‍ഡ് ചെയ്യുന്നതിനു മുമ്പ് അതിന്റെ വ്യത്യസ്തമായ കുറച്ച് ഈണങ്ങൾ ഇട്ടുതരാന്‍ ഞാന്‍ അന്‍ഷാദിനോട് പറഞ്ഞിരുന്നു. അന്‍ഷാദ് നാല് ഈണങ്ങളിലുള്ള പാട്ട് അയച്ചുതന്നു. അതില്‍നിന്ന് ഞാന്‍ തെരഞ്ഞെടുത്തതാണ് ഈ കരോള്‍ഗാനം. മനോജ് പറഞ്ഞു. മാപ്പിള പാട്ടില്‍നിന്ന് വ്യത്യസ്തമായി കരോള്‍ഗാനം വിഷ്വലൈസ് ചെയ്തിട്ടുണ്ട്. അതും എന്റെ നിര്‍ബ്ബന്ധമായിരുന്നു. ‘മക്ക മദീന മുത്ത് നബി’ എന്ന സൂപ്പർ ഹിറ്റ് മാപ്പിളപ്പാട്ടു വിജയിച്ചതിനു പിന്നാലെ ഈ കരോള്‍ഗാനവും ഹിറ്റായതിന്റെ സന്തോഷത്തിലും,ആവേശത്തിലും ആണ് മലയാളികളുടെ പ്രിയ നടൻ മനോജ് കെ ജയൻ. ഈ വിജയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഇനി ഈ സീരീസില്‍ ഒരു ഹിന്ദു ഭക്തിഗാനംകൂടി ഉണ്ടാകുമെന്ന് മനോജ് കെ. ജയന്‍ പറഞ്ഞു.

യുകെയിൽ ആദ്യമായി പ്രതിദിന കോവിഡ് കേസുകൾ ലക്ഷത്തിന് മുകളിൽ.  1,06,122 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഡിസംബർ 15ന് ശേഷം വൻതോതിൽ വർധനവാണ് രോഗികളുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്. ചൊവ്വാഴ്ച മാത്രം 8008 കോവിഡ് രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ വ്യക്തമാക്കി. നവംബർ 22ന് ശേഷമുള്ള കൂടിയ നിരക്കാണിത്.

അതേസമയം, ക്രിസ്മസിന് മുന്നോടിയായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തില്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി. മറ്റ് നിരവധി യൂറോപ്യൻ രാജ്യങ്ങൾ കോവിഡ് നിയന്ത്രണങ്ങൾ പുന:സ്ഥാപിച്ചിരിക്കുകയാണ്. വാക്സിനേഷനിലൂടെ കോവിഡ് നിയന്ത്രണത്തിലാക്കി വലിയൊരു തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്ന ബിസിനസ് മേഖലയ്ക്ക് കനത്ത ആഘാതമായി ഒമിക്രോണ്‍- ഡെല്‍റ്റ വേരിയന്റുകളുടെ വ്യാപനം.

കോവിഡ് വ്യാപനം മൂലം വിനോദ, ഹോസ്പിറ്റാലിറ്റി മേഖല ഉള്‍പ്പെടെയുള്ള പ്രതിസന്ധിയിലായ ബിസിനസുകളെ സഹായിക്കാന്‍ ചാന്‍സലര്‍ റിഷി സുനക് 1 ബില്യണ്‍ പൗണ്ടിന്റെ പ്രത്യേക ഫണ്ട് രൂപീകരിച്ചതുതന്നെ മുന്നോട്ടുള്ള ദിവസങ്ങള്‍ കഠിനമാകുന്നതിന്റെ തെളിവാണ് . ക്രിസ്മസിന് പിന്നാലെ രാജ്യത്തു നിയന്ത്രണം കടുപ്പിക്കും. മറ്റൊരു അടച്ചിടലിലേയ്ക്ക് പോകണമെന്നാണ് ശാസ്ത്രജ്ഞരുടെ ഉപദേശം.

പൂര്‍ണ്ണമായി ഒരു അടച്ചിടല്‍ വന്നില്ലെങ്കിലും നിയന്ത്രണം കടുപ്പിക്കേണ്ടിവരുമെന്ന കാര്യം ഉറപ്പാണ്. ക്രിസ്മസിന് മുന്നോടിയായി ബിസിനസുകള്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധി സാഹചര്യം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അത് മറികടക്കാന്‍ ആവശ്യമായ വളരെ ഉദാരമായ പദ്ധതികളാണ് പ്രഖ്യാപിച്ചിട്ടുള്ളതെന്നും സുനക് പറഞ്ഞു.

പുതിയ പദ്ധതിയില്‍ പബ്ബുകളും റെസ്റ്റോറന്റുകളും പോലുള്ള ഹോസ്പിറ്റാലിറ്റി ബിസിനസുകള്‍ക്ക് ഓരോ സ്ഥാപനത്തിനും 6,000 പൗണ്ട് വരെ ക്യാഷ് ഗ്രാന്റിനായി അപേക്ഷിക്കാന്‍ കഴിയും. കോവിഡ് മൂലം ജീവനക്കാര്‍ക്ക് ജോലിക്കെത്താന്‍ കഴിയാത്ത ചില സ്ഥാപനങ്ങളെ വേതനത്തോടെയുള്ള സിക്ക് ലീവ് നല്‍കാന്‍ സര്‍ക്കാര്‍ സഹായിക്കുമെന്നും സുനക് പറഞ്ഞു. തിയേറ്ററുകളേയും മ്യൂസിയങ്ങളേയും സഹായിക്കാന്‍ 30 മില്യണ്‍ പൗണ്ട് അധികമായും അദ്ദേഹം പ്രഖ്യാപിച്ചു.

ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യാപനത്തെക്കുറിച്ചുള്ള ജനങ്ങളുടെ ഭയം കാരണം ബുക്കിംഗിലെ തകര്‍ച്ചയും ആളുകള്‍ എത്താതെ വരികയും ചെയ്യുന്നത് ഹോസ്പിറ്റാലിറ്റി വിനോദ സ്ഥാപനങ്ങളേയും ദോഷകരമായി ബാധിച്ചു.

സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയ യുവാവിനെ മറ്റൊരു സുഹൃത്തിന്‍റെ സഹായത്തോടെ കൊന്ന് കുഴിച്ചുമൂടി വിദ്യാര്‍ത്ഥിനികള്‍. സംഭവത്തില്‍ പെണ്‍കുട്ടികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കൃത്യത്തിന് പെണ്‍കുട്ടികളെ സഹായിച്ച റെഡ്ഹില്‍ സ്വദേശി അശോകിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

തിരുവള്ളൂര്‍ ജില്ലയിലെ റെഡ്ഹില്‍സിന് അടുത്തുള്ള ഈച്ചംകാട്ടുമേട് ഗ്രാമത്തിലാണ് സിനിമയെ വെല്ലുന്ന സംഭവങ്ങള്‍ അറങ്ങേറിയത്. രണ്ട് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികളെയാണ് കോളേജില്‍ പഠിക്കുന്ന പ്രേംകുമാര്‍ എന്നയാള്‍ സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയത്. ഇയാള്‍ക്ക് 21 വയസായിരുന്നു. തുടര്‍ന്നാണ് അശോകിന്‍റെയും അയാളുടെ സഹായത്തോടെയും പെണ്‍കുട്ടികള്‍ പ്രേംകുമാറിനെ കൊലപ്പെടുത്തിയത്.

സംഭവത്തില്‍ കേസ് അന്വേഷിച്ച അരംബാക്കം പൊലീസ് പറയുന്നത് ഇങ്ങനെ, ഈച്ചംകാട്ടുമേട് സ്വദേശികളാണ് വിദ്യാര്‍ത്ഥിനികള്‍. താമ്പരം ഒട്ടേരി സ്വദേശിയായ പ്രേംകുമാര്‍ ഇവരുമായി പരിചയത്തിലായി. രണ്ടുപേരോടും പ്രേമമാണെന്നാണ് പ്രേംകുമാര്‍ പറഞ്ഞത്. എന്നാല്‍ ഇത് ഇവര്‍ക്ക് പരസ്പരം അറിയില്ലായിരുന്നു. അതിനിടെ ഇരുവരുടെയും സ്വകാര്യ ദൃശ്യങ്ങള്‍ പ്രേംകുമാര്‍ പകര്‍ത്തി. ഇത് വച്ച് ഇവരെ ഭീഷണിപ്പെടുത്താന്‍ ആരംഭിച്ചു.

കഴിഞ്ഞ ഒരു വര്‍ഷമായി ഈ ഭീഷണിപ്പെടുത്തല്‍ തുടരുന്നു. ഒരുലക്ഷത്തോളം രൂപ പ്രേംകുമാര്‍ പെണ്‍കുട്ടികളുടെ കൈയ്യില്‍ നിന്നും തട്ടി. ഇതിനിടെ തങ്ങള്‍ രണ്ടുപേരെയും പ്രേംകുമാര്‍ ചതിക്കുന്നു എന്ന കാര്യം പെണ്‍കുട്ടികള്‍ മനസിലാക്കി. പ്രേംകുമാറിന്‍റെ ശല്യം സഹിക്കാതെ പെണ്‍കുട്ടികള്‍ ഇന്‍സ്റ്റഗ്രാം സുഹൃത്തായ അശോകിന്‍റെ സഹായം തേടി. പ്രേംകുമാറിന്‍റെ ഫോണ്‍ കൈക്കലാക്കി ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യാനാണ് സഹായം അഭ്യര്‍ത്ഥിച്ചത്.

അശോകിന്‍റെ നിര്‍ദേശപ്രകാരം പണം നല്‍കാന്‍ എന്ന് പറഞ്ഞ്, പ്രേംകുമാറിനെ പെണ്‍കുട്ടികള്‍ ഷോളാവാരത്ത് വിളിച്ചുവരുത്തി. അവിടെ വച്ച് അശോകും കൂട്ടരും ഇയാളെ തട്ടിക്കൊണ്ടുപോയി. പിന്നീട് മര്‍ദ്ദിച്ച് കൊലപ്പെടുത്തി കുഴിച്ചിടുകയുമായിരുന്നു.

മോഹൻലാലിന്റെ നായികയായി മലയാള ചലച്ചിത്ര മേഖലയിലേക്ക് കടന്നുവന്ന താരമാണ് ചാർമിള. മോഹൻലാലിനെ നായകനാക്കി സിബി മലയിൽ സംവിധാനം ചെയ്ത ധനം ആയിരുന്നു താരത്തിന്റെ ആദ്യ മലയാള ചിത്രം. എന്നാൽ 1991ൽ ഓയിലാട്ടം എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു താരം തന്റെ അഭിനയജീവിതത്തിന് തുടക്കം കുറിക്കുന്നത്. പ്രിയപ്പെട്ട കുക്കു, കാബൂളിവാല, മാണിക്യ കൂടാരം, അർജുനൻ പിള്ളയും അഞ്ചുമക്കളും തുടങ്ങി ഏകദേശം മുപ്പത്തിലധികം ചിത്രങ്ങളിൽ അഭിനയിച്ച താരം ഇപ്പോൾ സിനിമയിൽ സജീവമല്ല.

1990 – 2000 കാലഘട്ടങ്ങളിലൊക്കെ ചാർമിള തന്നെയായിരുന്നുമലയാലയത്തിലെ ഒട്ടുമിക്ക ചിത്രങ്ങളിലും നായികയായി അഭിനയിച്ചിരുന്നത്.1995 ൽ കിഷോർ സത്യയെ വിവാഹം ചെയ്ത താരം അഞ്ചുവർഷത്തിനു ശേഷം ബന്ധം വേര്പെടുത്തുകയും 2006 ൽ മറ്റൊരു വിവാഹം ചെയ്‌തെങ്കിലും ആ ബന്ധവും വേർപെടുത്തിയിരുന്നു.

സിനിമയോടൊപ്പം തന്നെ ചില പരമ്പരകളിലും താരം അഭിനയിച്ചിട്ടുണ്ട്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന കുടുംബ പ്രേക്ഷകരുടെ ഇഷ്ട്ട പരമ്പരയായ മംഗല്യപട്ട് ആയിരുന്നു താരത്തിന്റെ ഏറ്റവും മികച്ച ടെലിവിഷൻ സീരിയലുകളിലൊന്ന്. സിനിമ മേഖലയിൽ നിന്നും ചില ദുരനുഭവങ്ങൾ നേരിട്ടതായി താരം നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ലൊക്കേഷനിൽ വച്ചുണ്ടായ മോശം അനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.

ഒരിക്കൽ തന്റെ വീട്ടിൽ നിർമാതാക്കളായ മൂന്നു പയ്യൻമാർ വന്നെന്നും തന്റെ അനുഗ്രഹം വാങ്ങുകയും പുതിയ ചിത്രത്തിനായി തനിക്ക് അഡ്വാൻസ് നൽകിയെന്നും താരം പറയുന്നു. കോഴിക്കോട് ഷൂട്ടിംഗ് സമയത്ത് ഈ മുൻപയ്യൻ മാരും അങ്ങോട്ട് വരികയും നേരെ തന്റെ മുറിയിലേക്ക് കടന്ന് മേക്കപ്പ് മനോട് മുറിയിൽ നിന്നും ഇറങ്ങി പോകാൻ പറയുകയും ചെയ്തുവെന്നും എന്നാൽ അയാൾ ഇറങ്ങാൻ വിസ്സമ്മതിക്കുകയും ചെയ്തുവെന്നും താരം പറയുന്നു. അവരെന്തിനാ ഇങ്ങനെ പെരുമാറുന്നെ എന്ന് താൻ ചോദിച്ചപ്പോൾ തങ്ങളിൽ ആരെവേണമെങ്കിലും കൂടെ കിടക്കാൻ നിങ്ങൾക്ക് സെലക്ട്‌ ചെയ്യാം എന്നായിരുന്നു അവരുടെ മറുപടിയെന്നും അല്ലെങ്കിൽ ബാക്കി പേയ്‌മെന്റ് തരില്ല എന്നായിരുന്നു അവര്പറഞ്ഞതെന്നും താരം പറയുന്നു.

നാളെമുതൽ താൻ ഷൂട്ടിങ്ങിൽ വരുന്നില്ല എന്നുപറഞ്ഞപ്പോൾ ഗെറ്റ് ഔട്ട്‌ എന്നുപറഞ്ഞു തന്നെ പുറത്താക്കുയായിരുന്നുവെന്നതാണ് താരം പറയുന്നു. ഇത്രയും വലിയൊരു മോശപ്പെട്ട അനുഭവം തന്റെ കരിയറിൽ ഉണ്ടായിട്ടില്ല എന്നാണ് താരം പിന്നീട് പറഞ്ഞത്

RECENT POSTS
Copyright © . All rights reserved